വാഷിംഗ്‌ടൺ: യുഎസിലെ മോർട്ട്ഗേജ് നിരക്കുകൾ തുടർച്ചയായി മൂന്നാം ആഴ്ചയും വർധിച്ചുകൊണ്ടിരിക്കുന്നു 30 വർഷത്തെ സ്ഥിര പലിശ നിരക്ക് ഫെബ്രുവരി 23 ന് അവസാനിക്കുന്ന ഏഴ് ദിവസത്തെ കാലയളവിൽ ശരാശരി 6.5% ആയി, ഒരു ആഴ്‌ച മുമ്പത്തെ 6.32% ൽ നിന്ന് 18 ബേസിസ് പോയിന്റ് ഉയർന്നു. ഫെബ്രുവരിയുടെ തുടക്കത്തിൽ, നിരക്ക് 6.09% ആയി കുറഞ്ഞു,സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക് . ഫ്രെഡി മാക്കിന്റെ പ്രൈമറി മോർട്ട്ഗേജ് മാർക്കറ്റ് സർവേ പ്രകാരം ഒരു വർഷത്തിനു മുമ്പ് ശരാശരി നിരക്ക് 3.89% ആയിരുന്നു. അതേസമയം, 15 വർഷത്തെ സ്ഥിര നിരക്ക് മുൻ ആഴ്ചയിലെ 5.51 ശതമാനത്തിൽ നിന്ന് 25 ബേസിസ് പോയിൻറ് ഉയർന്ന് ശരാശരി 5.76 ശതമാനത്തിലെത്തി. 2022 ലെ ഇതേ കാലയളവിൽ, 15 വർഷത്തെ ശരാശരി 3.14% ആയിരുന്നു.കഴിഞ്ഞ വർഷം ഈ സമയത്ത് നിരക്ക് 4% ൽ…
Month: February 2023
Countering Hindutva Terrorism – Youth Resistance Gathering Held
Manjeri: Jamaat-e-Islami Hind Kerla Assistant Ameer P. Mujeeb Rahman said that hindutva terrorism is the biggest challenge for the country and it is the responsibility of all those in the anti-Hindutva front to counter it. He was speaking after inaugurating an event organised by the Solidarity Youth Movement titled ‘Youth Resistance against Hindutva Terrorism’ to mark the 21st anniversary of the Gujarat pogrom. Solidarity state president C T Suhaib presided over the public meeting held at the old bus stand premises in Manjeri. “At a time when anti-Muslim propaganda and…
ഹിന്ദുത്വ ഭീകരത ചെറുക്കുക – സോളിഡാരിറ്റി യുവജന പ്രതിരോധ സംഗമം
മഞ്ചേരി: രാജ്യം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി ഹിന്ദുത്വ ഭീകരതയാണെന്നും അതിനെ ചെറുക്കാൻ ഹിന്ദുത്വ വിരുദ്ധരായ മുഴുവനാളുകളുടേയും ബാധ്യതയുണ്ടെന്നും ജമാഅത്തെ ഇസ്ലാമി അസി.അമീർ പി. മുജീബ് റഹ്മാൻ . ഗുജറാത്ത് വംശഹത്യക്ക് 21 വർഷങ്ങൾ തികയുന്ന സാഹചര്യത്തിൽ ഹിന്ദുത്വ ഭീകരതക്കെതിരെ യുവജന പ്രതിരോധ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. മഞ്ചേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം വിരുദ്ധ പ്രചരണങ്ങളും വംശഹത്യയുടെ വ്യത്യസ്ത രീതി ശാസ്ത്രങ്ങളും ശക്തിപ്പെടുന്ന സമയത്തും ഹിന്ദുത്വ ഭീകരത നോർമലൈസ് ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രത വേണമെന്നും വേട്ടക്കാരെ കുറിച്ച് നിരന്തരം ഉറക്കെ സംസാരിച്ച് കൊണ്ടിരിക്ണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് വംശഹത്യയിൽ കുടുംബത്തിൽ നിന്ന് 6 പേർ കൊല്ലപ്പെട്ട അബ്ദുൽ മാജിദ് (അഹ്മദാബാദ്) മുഖ്യാതിഥിയായിരുന്നു. അഭിഭാഷകയും…
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു
എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു. തകഴി ഏരിയ കമ്മിറ്റിയുടെ ആതിഥേയത്വത്തിൽ ഒ.അഷറഫ് നഗറിൽ (ചക്കുളത്ത്കാവ് ആഡിറ്റോറിയം) പ്രതിനിധി സമ്മേളനം നടന്നു. സമ്മേളനത്തിന് മുന്നോടിയായി ജില്ലാ പ്രസിഡൻ്റ് പി.സി. മോനിച്ചൻ പതാക ഉയർത്തി. ചെങ്ങന്നൂർ മുതൽ ചേർത്തല വരെയുള്ള 16 ഏരിയ കമ്മിറ്റികളിൽ നിന്നും ഉള്ള പ്രതിനിധികൾ പങ്കെടുത്തു. സമിതി ജില്ലാ പ്രസിഡൻ്റ് പി.സി.മോനിച്ചൻ അധ്യക്ഷത വഹിച്ചു. കെ.അൻസിലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ടി.വി. ബൈജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായികൾക്ക് മരണാനന്തര സഹായമായി ഉള്ള ‘ആശ്വാസ് പദ്ധതി ‘ അഡ്വ. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ സി.കെ.വിജയൻ, സീനത്ത് ഇസ്മയേൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൾ വാഹിദ്, റോഷൻ ജേക്കബ്,…
മലയാള സർവ്വകലാശാല സെര്‍ച്ച് കമ്മിറ്റി പ്രതിനിധി വിവാദം; സര്‍ക്കാരിന് ഗവര്‍ണ്ണറുടെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: മലയാളം സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെർച്ച് കമ്മിറ്റിയിൽ ചേരാൻ ഗവർണറുടെ പ്രതിനിധിയോട് വീണ്ടും ആവശ്യപ്പെട്ടതാണ് ഗവർണറെ ചൊടിപ്പിച്ചത്. മറുപടി കത്തിലാണ് സർക്കാരിനെ വിമർശിച്ചത്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പ്രതിനിധിയെ ആവശ്യപ്പെട്ട് സർക്കാർ കത്തയച്ചതെന്ന് ഗവർണർ ചോദിക്കുന്നു. സ്വന്തം നിലയിലാണ് സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇത് എന്ത് അടിസ്ഥാനത്തിലാണ്. യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോൾ സർക്കാർ പ്രതിനിധിയെ നൽകിയില്ല. പിന്നെ എന്തിനാണ് ഗവർണറുടെ പ്രതിനിധിയെ ആവശ്യപ്പെട്ടിരിക്കുന്നത് എന്നും കത്തിൽ ആരായുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയ്ക്കാണ് മറുപടി നൽകിയിരിക്കുന്നത്. മലയാളം സർവകലാശാല വിസി അനിൽ വള്ളത്തോളിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ഈ സാഹചര്യത്തിലാണ് വിസിയെ നിയമിക്കാൻ സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ സെർച്ച് കമ്മിറ്റിക്ക് കത്തയച്ചത്. എന്നാൽ, സ്വന്തം നിലയിൽ സെർച്ച്…
52 വയസ്സായ എനിക്ക് ഇപ്പോഴും സ്വന്തമായി ഒരു വീട് പോലുമില്ല: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം തുറന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തനിക്ക് 52 വയസ്സായെന്നും ഇതുവരെ സ്വന്തമായി ഒരു വീട് പണിയാൻ സാധിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു. താൻ ഇപ്പോൾ തന്റെ വീട്ടിൽ അല്ല എന്നും രാഹുൽ പറഞ്ഞു. ”അലഹാബാദിലുള്ള കുടുംബവീട് ഞങ്ങളുടേതല്ല. ഞാൻ തുഗ്ലക്ക് ലേനിലാണ് താമസിക്കുന്നത്. എനിക്കിപ്പോൾ 52 വയസായി, ഇത്രയും കാലത്തിനിടയ്ക്ക് ഒരു വീട് പണിയാൻ പോലും സാധിച്ചിട്ടില്ല” രാഹുൽ പറഞ്ഞു. 1997 ലെ തിരഞ്ഞെടുപ്പിന് ശേഷം വീടൊഴിയേണ്ടി വന്ന സ്ഥിതിയും റായ്പൂരിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ രാഹുൽ പറഞ്ഞു. അത്രയും നാൾ താമസിക്കുന്നത് സ്വന്തം വീട്ടിലാണെന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ പെട്ടെന്നൊരു ദിവസം വീടുവിട്ടിറങ്ങാൻ അമ്മ പറഞ്ഞപ്പോഴാണ് അത് സ്വന്തം വീടല്ലെന്ന് മനസിലായത്. ” അന്ന് വീട്ടിൽ വല്ലാത്ത അവസ്ഥയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ഞാൻ മമ്മിയോട് പോയി…
ROYAL ENFIELD CELEBRATES THE CREATION OF A 1 LAKH STRONG HUNTER COMMUNITY
Kochi: Royal Enfield, global leader in mid-segment (250cc – 750cc) motorcycles, is all set to celebrate a young and ‘vibing’, 1 lakh-strong community for the recently launched Hunter 350. In just six months from its launch in August 2022, the Hunter has gained popularity among young Indians, and today has more than a hundred thousand motorcycles on the roads. A new format of motorcycle, created to build newer experiences for newer audiences, the Royal Enfield Hunter was launched to bring in passionate motorcyclists who loved the Royal Enfield brand. An…
സോളിഡാരിറ്റി സംസ്ഥാന നേതൃസംഗമത്തിന് തുടക്കമായി
2023 ഫെബ്രുവരി 25,26 ശനി, ഞായർ ദിവസങ്ങളിലായി ശാന്തപുരം അൽജാമിഅ അൽ ഇസ്‌ലാമിയ കാമ്പസിൽ നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന നേതൃസംഗമത്തിന് തുടക്കമായി. ശനിയാഴ്ച രാവിലെ ആരംഭിച്ച നേതൃസംഗമം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി അദ്ധ്യക്ഷത വഹിച്ചു. 2023- 2024 പ്രവർത്തന കാലയളവിലെ വിവിധ വകുപ്പുകളുടെ അവതരണങ്ങൾ നടന്നു. വിവിധ സെഷനുകളിലായി ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീർ പി.മുജീബുറഹ്മാൻ, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഡോ. നഹാസ് മാള, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ടി.പി സാലിഹ്, ജുമൈൽ പി.പി, ശബീർ കൊടുവള്ളി, തൻസീർ ലത്തീഫ്,ഫാരിസ് ഒ.കെ, അസ്‍ലം അലി,റഷാദ് വി.പി, സംസ്ഥാന സമിതിയംഗങ്ങളായ അംജദ് അലി ഇ.എം, അന്‍വര്‍ സലാഹുദ്ദീൻ, ഷാഹിൻ…
കാസയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ എസ്.ഐ.ഒ പരാതി നൽകി
പുൽപള്ളി : പുൽപള്ളിയിൽ ലൗ ജിഹാദിനെതിരെയും നർക്കോട്ടിക് ജിഹാദിനെതിരെയും എന്ന പേരിൽ മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ കാസ എന്ന സംഘടനയുടെ വയനാട് ജില്ലാ കമ്മിറ്റിക്കും ഭാരവാഹികൾക്കും എതിരെ എസ്.ഐ.ഒ വയനാട് ജില്ലാ പ്രസിഡന്റ് മുനീബ് എൻ.എ പുൽപള്ളി പോലീസിൽ പരാതി നൽകി. കേരളത്തിന്റെ സാമൂഹിക സഹവർത്തിത്വത്തെ തകർക്കുന്ന തരത്തിൽ മുസ്‌ലിം സമുദായത്തിനെതിരെ നിരന്തരം വർഗ്ഗീയ പ്രചാരണങ്ങൾ നടത്തുന്ന സംഘടനയാണ് കാസ. ലൗ ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് എന്നിവ മുസ്‌ലിം സമുദായത്തിന് നേരെ വെറുപ്പ് ഉൽപാദിപ്പിക്കുന്നതിനായി മാത്രം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ നിർമ്മിതികളാണ്. പുൽപള്ളിയിൽ വെച്ച് കഴിഞ്ഞ ആഴ്ചയിലാണ് ചെറിയ കുട്ടികളെ അടക്കം ഉൾക്കൊള്ളിച്ച് കൊണ്ട് കാസയുടെ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളിൽ അടക്കം മുസ്‌ലിം സമുദായത്തിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും വിദ്വേഷം പരത്തണമെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടിക്കെതിരെയും സംഘാടകർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
റോയൽ എൻഫീൽഡ് ഹണ്ടർ 350 വിൽപ്പന ഒരു ലക്ഷം കവിഞ്ഞു
കൊച്ചി: റോയൽ എൻഫീൽഡ് 2022 ഓഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350 മോഡലിന്റെ വിൽപ്പന വെറും ആറു മാസങ്ങൾ കൊണ്ട് ഒരു ലക്ഷം കവിഞ്ഞു. പുതിയ ഉപഭോക്താക്കൾക്കായി പുതിയ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനായി നിരത്തിലിറക്കിയ ഹണ്ടർ 350 മോട്ടോർസൈക്കിൾ വളരെയേറെ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. സ്റ്റൈലിഷും ആവേശം ജനിപ്പിക്കുന്നതുമായ മോട്ടോർസൈക്കിൾ, റെട്രോ-മെട്രോ ശൈലി പ്രകടമാക്കുന്ന വാഹനമാണ്. ഹണ്ടർ 350 ശുദ്ധമായ മോട്ടോർ സൈക്കിളിംഗിന്റെ എല്ലാ തീവ്രമായ ഫ്ലേവറുകളും ഒരുമിച്ച് കൊണ്ടുവരുന്ന മോഡലാണ്. ഇന്തോനേഷ്യ, ജപ്പാൻ, കൊറിയ, തായ്‌ലൻഡ്, യൂറോപ്പിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുകെ, അർജന്റീന, ബ്രസീൽ, കൊളംബിയ, മെക്സിക്കോ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിപണികളിലും ഇതിനകം അവതരിപ്പിക്കപ്പെട്ട ഹണ്ടർ 350യ്ക്ക് ഇന്ത്യയിലെ മികച്ച ഓട്ടോമൊബൈൽ എഡിറ്റർമാരുടെ കൺസോർഷ്യം നൽകുന്ന ‘ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ 2023 അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച ശൈലിയും പ്രകടനവും പുതുമയും…