ഡൽഹി എക്‌സൈസ് നയക്കേസ്: സിസോദിയ ജയിലിൽ പോകുമെന്ന് മുഖ്യമന്ത്രി കെജ്‌രിവാൾ

ന്യൂഡല്‍ഹി: മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ചോദ്യം ചെയ്യുന്നതിനു മുമ്പുള്ള ഹൈ വോൾട്ടേജ് നാടകത്തിനിടയിൽ, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ സിസോദിയ ഇന്ന് ജയിലിലാകുമെന്ന് സൂചന നൽകി. ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹം സിസോദിയക്കൊപ്പമുണ്ടെന്ന് കെജ്‌രിവാൾ തന്റെ ഏറ്റവും പുതിയ ട്വീറ്റിൽ കുറിച്ചു. സിസോദിയ ജയിലിൽ പോകുന്നത് നല്ലതിന് വേണ്ടിയാണെന്നും ജയിലിൽ പോകുന്നത് തനിക്ക് ശാപമല്ല, മഹത്വമാണെന്നും അദ്ദേഹം പറഞ്ഞു. “ദൈവം കൂടെയുണ്ട് മനീഷ്. ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങൾക്കൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജയിലിൽ പോകുമ്പോൾ ജയിലിൽ പോകുന്നത് ശാപമല്ല, മഹത്വമാണ്. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. നിങ്ങൾ ഉടൻ ജയിലിൽ നിന്ന് മടങ്ങിവരും, കുട്ടികളും മാതാപിതാക്കളും ഞങ്ങൾ എല്ലാവരും നിങ്ങൾക്കായി കാത്തിരിക്കും,” കെജ്‌രിവാൾ ട്വീറ്റിൽ…

ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം ബിജെപിയുടെ വിപുലീകരണമാണ്; മുസ്ലീം സമൂഹം ജാഗ്രത പാലിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി

പട്‌ന: ഹൈദരാബാദ് എംപി മുഹമ്മദ് ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം ബിജെപിയുടെ വിപുലീകരണമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിജെപിയുടെ ഏജന്റായ ഒവൈസിയുടെ രൂപരേഖകൾക്കെതിരെ മുസ്ലീം സമുദായാംഗങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൂർണിയയിലെ രംഗ്‌ഭൂമി ഗ്രൗണ്ടിൽ നടന്ന മഹാസഖ്യത്തിന്റെ (ഏഴ് പാർട്ടികളുടെ സഖ്യം) റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നിതീഷ്. സിംഗപ്പൂരിൽ നിന്ന് മടങ്ങിയ ശേഷം ആദ്യമായി ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് ന്യൂഡൽഹിയിൽ നിന്ന് വീഡിയോയിലൂടെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു, “ഞങ്ങളും നിതീഷും ഇപ്പോൾ ഒരുമിച്ചാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഇന്ത്യയെ ബിജെപി മുക്തമാക്കും”. നിതീഷും അഭിപ്രായങ്ങളോട് പ്രതികരിച്ചു. താൻ എക്കാലവും മഹാസഖ്യത്തിലാണെന്നും ബിജെപിയെ ഇല്ലാതാക്കാൻ പ്രവർത്തിക്കുമെന്നും ലാലു പറഞ്ഞു. 60 ശതമാനത്തിലധികം മുസ്ലീം വോട്ടർമാരുള്ള ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും അതിർത്തിയിലുള്ള നാല് ജില്ലകൾ ഉൾക്കൊള്ളുന്ന ബീഹാറിലെ സീമാഞ്ചൽ മേഖലയുടെ ഭാഗമായ പൂർണിയ, 2020…

അപൂർവങ്ങളില്‍ അപൂർവ പ്രസവം!; അലബാമയില്‍ ദമ്പതികള്‍ക്ക് ‘മോമോ ഇരട്ടകള്‍’ പിറന്നു

വാഷിംഗ്ടണ്‍: ഇരട്ട ഗർഭധാരണത്തെക്കുറിച്ച് പറയുമ്പോൾ, ഏറ്റവും അപൂർവവും ഉയർന്ന അപകടസാധ്യതയുള്ളതുമായ തരങ്ങളിലൊന്ന് മോണോഅമ്നിയോട്ടിക്-മോണോകോറിയോണിക് അല്ലെങ്കിൽ ചുരുക്കത്തിൽ “മോമോ” എന്നറിയപ്പെടുന്നു. അലബാമയില്‍ തുടർച്ചയായി ഗർഭം ധരിച്ച ഒരു സ്ത്രീ രണ്ട് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഫ്രാങ്കി- ആൽബ ദമ്പതികൾക്കാണ് ജനനങ്ങളിൽ ആകെ ഒരു ശതമാനം മാത്രം സാദ്ധ്യതയുള്ള മോമോ ഇരട്ടകൾ ജനിച്ചത്. ഇവരുടെ ആദ്യത്തെ കണ്മണികളും ഇരട്ടകളായിരുന്നു. ബർമിംഗ്ഹാമിലെ അലബാമ സർവകലാശാലയുടെ (യുഎബി) ഒരു പത്രക്കുറിപ്പ് അനുസരിച്ച്, തന്റെ ആദ്യ ജോഡിയായ ലൂക്ക എന്ന ആൺകുട്ടിയും ലെവി എന്ന പെൺകുട്ടിയും ജനിച്ച് ആറ് മാസത്തിന് ശേഷം താൻ മറ്റൊരു ഇരട്ടകളെ പ്രതീക്ഷിക്കുന്നതായി ബ്രിട്നി ആൽബ കണ്ടെത്തി. മോമോ ഇരട്ടകൾ അതിജീവിക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ ആദ്യമേ ദമ്പതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ ഇവർ ആശങ്കാകുലരായിരുന്നു. എന്നാൽ സങ്കീർണതകൾ ഇല്ലാതെ പ്രസവം നടക്കുകയും, പൂർണ്ണ ആരോഗ്യത്തോടെ കുട്ടികളെ ലഭിക്കുകയും…

ഫിലഡൽഫിയ സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ

ഫിലഡൽഫിയ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ 5422 നോർത്ത് മാഷർ സ്ട്രീറ്റ്, ഫിലഡൽഫിയയിൽ സ്ഥിതി ചെയ്യുന്ന സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു. ഫെബ്രുവരി 19-ന് ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഒരു പ്രതിനിധി സംഘം ഇടവക സന്ദർശിച്ചു. ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ (വികാരി & ഭദ്രാസന സെക്രട്ടറി), വെരി. റവ. കെ. മത്തായി കോർ-എപ്പിസ്‌കോപ്പ എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്ക്-ഓഫ് മീറ്റിങ്ങും നടന്നു. സൂസൻ വർഗീസ് (സുവനീർ ചീഫ് എഡിറ്റർ), ബിഷേൽ ബേബി (സുവനീർ കമ്മിറ്റി അംഗം), ജെയിൻ കല്ലറക്കൽ (ഭദ്രാസന അസംബ്ലി അംഗം), റവ. ഡീക്കൻ റെനീഷ് ഗീവർഗീസ് തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ സന്നിഹിതരായിരുന്നു.…

ഡാളസ് കേരള അസോസിയേഷൻ ഓഫീസിൽ അതിക്രമിച്ചു കയറി ഇലക്ട്രിക്ക്-സംഗീത ഉപകരണങ്ങൾ തകർ ത്തു

ഗാർലാൻഡ് (ഡാളസ് ): ഡാളസ് കേരള അസോസിയേഷൻ ഓഫീസിൽ അതിക്രമിച്ചു കയറിയ അക്രമി ഓഫീസിനകത്തുണ്ടായിരുന്ന ഇലക്ട്രിക്ക്-സംഗീത ഉപകരണങ്ങൾ കേടുവരുത്തുകയും ഇന്റർനെറ്റ് കേബിളുകൾ വെട്ടിമുറിക്കുകയും ചെയ്തതായി അസോസിയേഷൻ സെക്രട്ടറി അനശ്വർ മാമ്പിള്ളി അറിയിച്ചു. ശനിയാഴ്ച ഓഫീസ് തുറന്നപ്പോഴാണ് ഉപകരണങ്ങൾ നശിപ്പിക്കപ്പെട്ടതായി ഭാരവാഹികളുടെ ശ്രദ്ധയിൽ പെട്ടത്. ഇത്തരം ഒരു സംഭവം അസോസിയേഷൻ ചരിത്രത്തിലാദ്യമാണെന്നു അസ്സോസിയേഷൻ സ്ഥാപകാംഗം ഐ വര്ഗീസ് പറഞ്ഞു. ഭാരവാഹികൾ അറിയിച്ചതനുസരിച്ചു ഗാർലാൻഡ്‌ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഓഫിസിനകത്തു സ്ഥാപിച്ചരുന്ന ക്യാമറകൾ പരിശോധിച്ചുവരുന്നു .ഇതിനു ഉത്തരവാദികളെ കണ്ടെത്തി നിയമത്തിനുമുപിൽ കൊണ്ടുവരണമെന്ന് ഭാരവാഹികളായ സൈമൺ ജേക്കബ് ,പി റ്റി സെബാസ്റ്റ്യൻ ഡയറക്ടർ ബോർഡ് അംഗം രാജൻ ഐസക് എന്നിവർ ആവശ്യപ്പെട്ടു.

കെ.ഓ അലക്സാണ്ടർ (79) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: പുനലൂർ കണയത്ത് കാലായിൽ കെ.ഓ അലക്സാണ്ടർ (79 വയസ്സ്) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ പരേതയായ അമ്മിണി അലക്സാണ്ടർ (കുളത്തൂപ്പുഴ പുതുപ്പറമ്പിൽ കുടുംബാംഗം) സംസ്കാരം പിന്നീട് പുനലൂരിൽ നടത്തും. മക്കൾ : വിൻസി(പുനലൂർ) , സണ്ണി (റിയൽറ്റർ ജോസഫ് കണയത്ത്), വിൻസെന്റ് (ഇരുവരും ഹൂസ്റ്റൺ) മരുമക്കൾ : ബോവസ് ശാമുവേൽ (ജെജെ മെഡിക്കൽസ് പുനലൂർ),മിനി (ഹൂസ്റ്റൺ) പ്രവിത (ഹൂസ്റ്റൺ) കൊച്ചുമക്കൾ: സ്‌റ്റെഫി (ഓസ്‌ട്രേലിയ). ഡോ.സ്റ്റെഫാൻ(പുനലൂർ), ഡോ.സ്റ്റെസി(പുനലൂർ), ഹന്നാ,എഡ്‌വേർഡ്,എറിക്, ക്രിസ്റ്റ്യൻ, ജോയൽ, ജോഷ്വ, സാറ (എല്ലാവരും ഹൂസ്റ്റൺ) കൂടുതൽ വിവരങ്ങൾക്ക്: സണ്ണി, ഹൂസ്റ്റൺ – 713 204 6918 ബോവസ്, പുനലൂർ – 0091 94954 33867 (ഇന്ത്യ)

സണ്ണിവെയ്ല്‍ സിറ്റി മേയർ സജി ജോർജ് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

സണ്ണിവെയ്ല്‍(ടെക്‌സസ്): സണ്ണി വെയ്ല്‍ സിറ്റി മേയര്‍ സ്ഥാനത്തേക്ക് സജി ജോർജ് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം കഴിഞ്ഞപ്പോൾ മേയർ സ്ഥാനത്തേക്ക് സജി ജോർജ് ഉൾപ്പെടെ രണ്ടു പേര് മാത്രമാണ് പത്രിക സമര്പിച്ചതെങ്കിലും ഒരാളുടെ പത്രിക സൂക്ഷ്മ പരിശോധനക്കുശേഷം തള്ളിപ്പോയി .നാമനിർദേശപത്രിക പിൻ വലിക്കുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി 24 നായിരുന്നു. ഇതോടെയാണ് സജി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് .മെയ് മാസം ആദ്യമാണ് തിരെഞ്ഞെടുപ്പ് . 15 വര്‍ഷം സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലര്‍, പ്രൊ ടെം മേയര്‍ എന്നീ നിലകളില്‍ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച സജി തുടർച്ചയായി ഏഴം വർഷമാണ് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ മലയാളിയാണ് സജി ജോര്‍ജ്. ഇതിനു മുന്‍പു ന്യൂജഴ്‌സി ടീനെക്ക്, ന്യു ജേഴ്‌സി മേയറായി ജോണ്‍ അബ്രഹാം വിജയിച്ചിരുന്നു. 2015-ല്‍…

2024-2026 ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ന്യൂയോര്‍ക്കില്‍ നിന്നും ഡോ.അജു ഉമ്മന്‍ മത്സരിക്കുന്നു

ന്യുയോര്‍ക്ക് : കേരളത്തിലും അമേരിക്കന്‍ മലയാളികള്‍ക്കിടയിലും തന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. അജു ഉമ്മന്‍ ഫൊക്കാനയുടെ 2024 – 2026 തെരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ന്യൂയോര്‍ക്കില്‍ നിന്നും മത്സരിക്കുന്നു. കേരളത്തില്‍ ബാലജനസഖ്യത്തിന്റെ കൊട്ടാരക്കര യൂണിയന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും പിന്നീട് അമേരിക്കയില്‍ എത്തിയ അജു ഉമ്മന്‍ നോര്‍ത്ത് അമേരിക്കയിലുള്ള അഖിലകേരള ബാലജനസഖ്യത്തിന്റെ മുൻക്കാല ലീഡേഴ്‌സ് ഫോറത്തിന്റെ സെക്രട്ടറിയാവുകയും അതോടൊപ്പം തന്റെ വിവിധ മേഖലയിലുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായി. ലോംഗ് ഐലന്റ് മലയാളി അസോസിയേഷന്‍, ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളിലെ സജീവപ്രവര്‍ത്തനങ്ങൾ മൂലം ട്രൈ സ്റ്റേറ്റ് മലയാളി കമ്മ്യൂണിറ്റിയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും കഴിഞ്ഞു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കാര്‍ഡിയോ റെസ്പിറ്റോറിയിലും, ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷനിലും ബിരുദവും, റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കിയ ഡോ. അജു ഉമ്മന്‍ ഗ്ലെൻകേവിലുള്ള നോര്‍ത്ത്…

ചൈനയുടെ ഉക്രെയ്ൻ സമാധാന നിർദ്ദേശം ലോക ശ്രദ്ധ തിരിചു വിടാനുള്ള ശ്രമമെന്നു യുഎസ്

വാഷിംഗ്‌ടൺ ഡി സി :ഉക്രൈൻ- റഷ്യ സംഘർഷം ഒരു വര്ഷം പിന്നിടുന്ന സന്ദർഭത്തിൽ ബെയ്ജിംഗിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉക്രെയ്ൻ- റഷ്യൻ സമാധാന നിർദ്ദേശത്തെ യുഎസ് ഉദ്യോഗസ്ഥർ തള്ളികളഞ്ഞു . റഷ്യയ്ക്ക് മാരകായുധങ്ങൾ വിതരണം ചെയ്യുന്ന ചൈനയുടെ ഭീഷണിഗൗരവമുള്ളതാണെന്നു ലോക രാഷ്ട്രങ്ങൾക്കു യുഎസ് മുന്നറിയിപ്പ് നൽകുകയും ചെയ്തു വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ചൈനയുടെ “ഉക്രെയ്ൻ പ്രതിസന്ധിയുടെ രാഷ്ട്രീയ പരിഹാരത്തെക്കുറിച്ചുള്ള നിർദേശങ്ങൾ “പരമാധികാരം”, “വിരോധം അവസാനിപ്പിക്കുക”, “സമാധാന ചർച്ചകൾ പുനരാരംഭിക്കുക” എന്നിവയ്ക്ക് അവ്യക്തമായ പിന്തുണ മാത്രമാണ് ഉറപ്പുനൽകുന്നതെന്നു യുഎസ് ആരോപിച്ചു . ചൈന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനു നൽകുന്ന പിന്തുണയിൽ നിന്ന് ലോക ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നുവെന്നു യുഎസ്സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ വെള്ളിയാഴ്ച വാർത്താ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വശത്ത് സ്വയം നിഷ്പക്ഷവും സമാധാന നിർദേശങ്ങളും പരസ്യമായി അവതരിപ്പിക്കാൻ ചൈന ശ്രമിക്കുമ്പോൾ തന്നെ , യുദ്ധത്തെക്കുറിച്ചുള്ള റഷ്യയുടെ…

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന് നവ വനിതാ നേതൃത്വം; ലൈസി അലക്സ് പ്രസിഡന്റ്

ന്യൂയോര്‍ക്ക്: നാല് പതിറ്റാണ്ടിന്റെ സാമൂഹ്യ സേവന പാരമ്പര്യമുള്ള, ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്റെ 2023-ലെ ഭാരവാഹികള്‍ ചുമതലയേറ്റ് പ്രവര്‍ത്തനമാരംഭിച്ചു. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള പുതു തലമുറയിലെ അഞ്ചു വനിതാ രത്‌നങ്ങളാണ് ഇക്കൊല്ലം മലയാളി അസോസിയേഷന് ചുക്കാൻ പിടിക്കുന്നത് . അമേരിക്കയിലെ മലയാളി സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യംകൊണ്ടും സമര്‍പ്പിത സേവനംകൊണ്ടും ഏവര്‍ക്കും സുപരിചിതയായ ലൈസി അലക്സ് ആണ് പ്രസിഡന്റ്. ദേശീയ പ്രസ്ഥാനങ്ങളിലും ആതുരസേവന രംഗത്തും മാധ്യമ-കലാ രംഗത്തും നിറഞ്ഞുനില്‍ക്കുന്ന ലൈസി മുൻ ഫൊക്കാന വനിതാ ചെയർപേഴ്സൺ, ഇന്ത്യൻ നേഴ്സസ് അസ്സോസിയേഷൻ ന്യൂയോർക്ക് ട്രഷറർ, സീറോ മലബാർ കാത്തലിക് കോൺഗ്രസ് ബോർഡ് വൈസ് ചെയർ, മലയാളി അസ്സോസിയേഷൻ കമ്മറ്റി മെംബർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച വ്യക്തിയാണ്. ഔദ്യോഗിക രംഗത്തും , വിവിധ കല) മേഖലകളിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന,…