*എടത്വ* കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിന് എടത്വയിൽ തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി എടത്വ സെൻ്റ് അലോഷ്യസ് കോളജ് ജംഗ്ഷനിലേക്ക് വമ്പിച്ച പ്രകടനം നടന്നു. ചെങ്ങന്നൂർ മുതൽ ചേർത്തല വരെയുള്ള 13 ഏരിയ കമ്മിറ്റികളിൽ നിന്നും ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുത്തു. പ്രകടനത്തിന് ശേഷം 5ന് നമ്പലശ്ശേരി ഷാഹുൽ ഹമീദ് നഗറിൽ (എടത്വ മാർക്കറ്റ്) ചേർന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യാപാരികളെ ആദരിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മുരുകേശ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. വിജയകുമാർ ,മണി മോഹൻ, ജില്ലാ പ്രസിഡൻ്റ് പി.സി.മോനച്ചൻ, വൈസ് പ്രസിഡൻ്റ്മാരായ കെ.എക്സ് ജോപ്പൻ, എസ്.ശരത് ,സലീം കെ.എസ്, സ്വാഗത സംഘം കൺവീനർ എം.എം ഷെരീഫ്, ഏരിയ പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ, സെക്രട്ടറി ഫിലിപ്പ് ചെറിയാൻ…
Month: February 2023
രണ്ടു പതിറ്റാണ്ടു ജയിലില്‍ കഴിഞ്ഞയാളെ നിരപരാധിയെന്ന് കണ്ടു വിട്ടയച്ചു
ഡിട്രോയ്റ്റ്: മാന്‍വേട്ടക്കു പോയ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ജീവപര്യന്തം തടവുശിക്ഷക്കു വിധിച്ചയാളെ രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയയ്ക്കാന്‍ ജഡ്ജി ഉത്തരവിട്ടു. കോള്‍ഡ് വാട്ടറിലെ ജയിലില്‍ നിന്നും ഇയാള്‍ ഫെബ്രുവരി 25ന് പുറത്തിറങ്ങി. ‘സീരിയല്‍ കില്ലര്‍’ എന്ന സംസ്ഥാനം മുദ്രകുത്തിയ ജെഫ് ടൈറ്റസിനെ 1990 ല്‍ നടന്ന ഇരട്ട കൊലപാതകത്തിന്റെ പേരിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സംസ്ഥാന അറ്റോര്‍ണി ഓഫീസും, യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണ്‍ ലൊ സ്‌ക്കൂളും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ മോചനം സാധ്യമായത്. സംഭവം ഇങ്ങനെ. ജെഫ് വൈറ്റസിന്റെ വസ്തുവിന് സമീപം ഡഗ് എസ്റ്റേറ്റ്‌സ്, ജിം ബെണറ്റ് എന്നീ രണ്ടു വേട്ടക്കാരാണ് വെടിയേറ്റു മരിച്ചത്. ഈ കേസ്സില്‍ 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജെഫിനെതിരെ കേസ്സെടുത്തത്. എന്നാല്‍ ഈ സംഭവം നടക്കുമ്പോള്‍ ജെഫ് 27 മൈല്‍ അകലെ ഒരു സ്ഥലത്ത് മാനിനെ വേട്ടയാടുകയായിരുന്നു…
പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ അശോകന്‍ നാലപ്പാട്ട് സ്‌മാരക വായന അവാര്‍ഡ് 2023
പുന്നയൂര്‍ക്കുളം സാഹിത്യ സമിതി മികച്ച വായനക്കാരന് / വായനക്കാരിക്ക് ജൂണ്‍19 വായനാദിനത്തില്‍ അവാര്‍ഡ് നല്‍കുന്നു. വായിച്ച പുസ്‌തകങ്ങളെക്കുറിച്ചുളള ലഘുവിവരണങ്ങളെ അടിസ്ഥാനമാക്കിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. വായിച്ച പുസ്‌തകങ്ങളില്‍ നിന്ന് ആവശ്യമുളള ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ കുറിപ്പ് ഏപ്രില്‍ 15നു മുന്‍പ് കണ്‍വീനര്‍ പുന്നയൂര്‍ക്കുളം സാഹിത്യ സമിതി, രജിസ്‌റ്റര്‍ നമ്പര്‍ 43/21പുന്നയൂര്‍ക്കുളം തൃശ്ശൂര്‍ ജില്ല 679561എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. 1) വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ 2000 നു ശേഷം പ്രസിദ്ധീകരിച്ച മലയാള ഭാഷയിലുളള കൃതികളാണ് വായനക്കായി പരിഗണിക്കുക. 2) സ്വന്തം കൃതികളുടെ വായനക്കുറിപ്പുകള്‍ മത്സരത്തിനു പരിഗണിക്കുന്നതല്ല. 3) പുന്നയൂര്‍ക്കുളം സാഹിത്യ സമിതി വായന അവാര്‍ഡിനായി മുന്‍ വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച വായനക്കുറിപ്പുകള്‍ വീണ്ടും പരിഗണിക്കുന്നതല്ല. 4) ഓരോ പുസ്‌തകത്തെക്കുറിച്ചുളള വായനക്കുറിപ്പിനു മുന്‍പ് കൃതിയുടെ പേര്, രചയിതാവിന്റെ പേര്, പ്രസിദ്ധീകരിച്ച വര്‍ഷം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. 5) മത്സരത്തിനായി ഓരോ എന്‍ട്രിയുടെയും മൂന്നു കോപ്പികള്‍ വീതം…
കോപ്പേല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യു കേരള മുഖ്യമന്ത്രി, ശശി തരൂർ എം.പി എന്നിവരെ സന്ദർശിച്ചു
ഡാളസ് : ടെക്സാസ് സംസ്ഥാനത്തെ കോപ്പേൽ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യു കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം എം. പി ശശി തരൂർ എന്നിവരെ സന്ദർശിച്ച് അമേരിക്കയിലെ പ്രവാസി മലയാളികൾ കേരളത്തിൽ വരുമ്പോൾ അഭിമുഖികരിക്കുന്ന വിവിധ പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്തു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിലുള്ള തന്റെ ഓഫീസില്‍ വളരെ സ്‌നേഹാദരവുകളോടെയാണ് പ്രോ ടേം മേയര്‍ ബിജു മാത്യുവിനെ സ്വീകരിച്ചത്. അമേരിക്കയിലെ വിവിധ വിഷയങ്ങളെപ്പറ്റിയും സ്റ്റേറ്റ്, ഫെഡറല്‍ ഇലക്ഷനുകളെപ്പറ്റിയും വളരെ വിശദമായി മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. പത്താം ക്ലാസ്സ് വിദ്യാഭ്യാസം കേരളത്തില്‍ പൂര്‍ത്തീകരിച്ച് അമേരിക്കയിലെ പ്രസിദ്ധമായ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉന്നത ബിരുദം കരസ്ഥമാക്കിയ ബിജു മാത്യുവില്‍നിന്ന് അമേരിക്കയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റിയും മലയാളികളുടെ ക്ഷേമത്തെപ്പറ്റിയും മുഖ്യമന്ത്രി കൂടുതല്‍ മനസ്സിലാക്കി. ടെക്‌സാസ് സംസ്ഥാനത്തെ കോപ്പല്‍ സിറ്റിയിലേക്ക് ബിജു മാത്യു മുഖ്യമന്ത്രിയെ ക്ഷണിച്ചു. ഇനിയും…
ഒര്‍ലാന്‍ഡോ വെടിവെപ്പിൽ പത്രപ്രവര്‍ത്തകന്‍ ഉൾപ്പടെ മരിച്ചവരുടെ എണ്ണം മൂന്നായി
ഒര്‍ലാന്‍ഡോ: ഒര്‍ലാന്‍ഡോ പൈന്‍ ഹില്‍സില്‍ നടന്ന വെടിവെപ്പിൽ പത്രപ്രവര്‍ത്തകന്‍ ഡിലന്‍ ലിയോണ്‍സ് (24), നതാച്ച അഗസ്റ്റിന്‍ (38) , 9 വയസ്സുള്ള പെണ്‍കുട്ടി ടിയോണ മേജര്‍ എന്നിവർ ഉൾപ്പടെ മൂന്നു പേർ കൊല്ലപ്പെട്ടതായി ഒറഞ്ച് കൗണ്ടി ഷെറീഫ് ഓഫീസ് പുറത്തു വിട്ട ട്വീറ്റർ സന്ദേശത്തിൽ പറയുന്നു. സംഭവത്തില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെയ്ത്ത് മെൽവിൻ മോസസ് (19) എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.. ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോയുടെ വടക്കുപടിഞ്ഞാറുള്ള പൈന്‍ ഹില്‍സില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയ്ക്കും ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിനുമാണ് പരിക്കേറ്റത്.കൊല്ലപ്പെട്ട ലിയോണ്‍സ് സ്പെക്ട്രം ന്യൂസ് 13-ന്റെ റിപ്പോര്‍ട്ടറായി ജോലി ചെയ്യുകയായിരുന്നു. സ്ഥലത്ത് നേരത്തെ വെടിവെയ്പ്പ് നടത്തിയ ശേഷം പോയ പ്രതി വീണ്ടും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് മടങ്ങിയെത്തി ലിയോണ്‍സിനും ഫോട്ടോ ജേര്‍ണലിസ്റ്റായ ജെസ്സി വാള്‍ഡനും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ലിയോണ്‍സ് കൊല്ലപ്പെട്ടത്.ജെസ്സി വാള്‍ഡന്…
സിക്സ് കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ് അബ്ദുല്‍ അസീസിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡ്
ദോഹ: കുറഞ്ഞ കാലം കൊണ്ട് ഖത്തറില്‍ സ്‌കഫോള്‍ഡിംഗ് രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ സിക്സ് കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ് അബ്ദുല്‍ അസീസിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡ് . 2015 ല്‍ സ്ഥാപിതമായ കമ്പനി കഴിഞ്ഞ 8 വര്‍ഷം കൊണ്ട് വിവിധ തരം സ്‌കഫോള്‍ഡിംഗ് ജോലികളില്‍ മികവ് തെളിയിച്ചു കഴിഞ്ഞു. ദീര്‍ഘവീക്ഷണമുള്ള മാനേജുമെന്റും വിദഗ്ധരായ ജോലിക്കാരുമാണ് ഗ്രൂപ്പിന്റെ ശക്തി. പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിന്റെ ഭൂമികയില്‍ നടത്തുന്ന മുന്നേറ്റം പരിഗണിച്ചാണ് സിക്സ്‌കോ ഗ്രൂപ്പിന്റെ അമരക്കാരന്‍ അഷ്റഫ് അബ്ദുല്‍ അസീസിനെ ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു. ബിസിനസ് രംഗത്തെ മികവിന് പുറമെ അദ്ദേഹം നിര്‍വഹിക്കുന്ന സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.…
തിയേറ്ററിൽ തീ പാറിക്കുമെന്നുറപ്പ് നൽകി ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തക്കു പാക്ക് അപ്പ്
“തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ” കൈയിൽ തോക്കുമായി കൊത്തയിലെ രാജാവ് ഓണം റിലീസിനൊരുങ്ങുന്ന എത്തുന്ന “കിംഗ് ഓഫ് കൊത്ത” ക്ക് പാക്കപ്പ് പറഞ്ഞു. ദുൽഖർ സൽമാൻ നായകനായെത്തുന്ന അഭിലാഷ് ജോഷി ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ 95 ദിവസത്തെ ഷൂട്ടിംഗ് ആണ് പൂർത്തിയായത്. തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് ചിത്രീകരണം നടന്നത്. ഒരു ചെറിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ദുൽഖർ ഷൂട്ടിംഗ് പൂർത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ഹൈ ബഡ്ജറ്റ് മാസ്സ് ചിത്രം ഓണത്തിന് സിനിമാസ്വാദകർക്കുള്ള വിരുന്നായിരിക്കുമെന്നുറപ്പാണ്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് കെ.ഓ.കെ റിലീസിനൊരുങ്ങുന്നത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്.…
സുബി സുരേഷിന്റെ മരണം: അവയവമാറ്റത്തിനുള്ള നടപടിക്രമങ്ങളിൽ കാലതാമസമുണ്ടായില്ല; സുബിയുടെ മരണ കാരണം ഹൃദയാഘാതം: ആശുപത്രി സൂപ്രണ്ട്
എറണാകുളം: നടി സുബി സുരേഷിന്റെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി. കരൾ മാറ്റിവയ്ക്കൽ നടപടികൾ പുരോഗമിക്കെയാണ് സുബിയുടെ മരണം. ഹൃദയാഘാതമായിരുന്നു മരണ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. സുബിയ്ക്ക് നേരത്തെ തന്നെ കരളിന് പ്രശ്‌നമുണ്ടായിരുന്നു. ഇതിന് പിന്നാലെ അണുബാധയും ഉണ്ടായി. ഈ അണുബാധ വൃക്കകളെയും ഹൃദയത്തെയും ബാധിച്ചു. ഇത് താരത്തിന്റെ ആരോഗ്യനില ഗുരതരമാക്കി. കരൾ മാറ്റിവയ്ക്കുകയല്ലാതെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നു. കരൾ നൽകാനുള്ള ദാതാവിനെ കണ്ടെത്തിയിരുന്നു. ഇവരുടെ ടെസ്റ്റുകളും പൂർത്തിയായിരുന്നു. എന്നാൽ ഇതിനിടെ രോഗം മൂർച്ഛിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്താൻ കഴിയില്ല. ഇതിനിടയിലാണ് സുബിക്ക് ഹൃദയാഘാതമുണ്ടായത്. ഇതേത്തുടർന്നാണ് സുബി മരിച്ചത്. അവയവമാറ്റ ശസ്ത്രക്രിയകളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സുബിയുടെ മരണശേഷം, കരൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായും പിന്നീട് നിരസിച്ചതായും…
നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
എറണാകുളം: നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി സുബി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായി. ഇതേതുടർന്നാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. കരളിനെ ബാധിച്ച മഞ്ഞപ്പിത്തം സുബിയുടെ ആരോഗ്യനില വഷളാക്കി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ‘സിനിമാല’ എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി അഭിനയ രംഗത്ത് എത്തുന്നത്. സൂര്യ ടിവിയിൽ അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചു കുട്ടികൾക്കുള്ള ഷോയിലൂടെയും സുബി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സ്‌ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി രംഗത്തും, ഹാസ്യ രംഗത്തും തിളങ്ങിയ സുബി, കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകപ്രീതി നേടിയിരുന്നു. കൊച്ചിൻ കലാഭവനിലൂടെയാണ് സുബി മുഖ്യധാരയിലേയ്‌ക്ക് എത്തുന്നത്. നിരവധി സിനിമകളിലും സുബി ശ്രദ്ധേയമായ…
കഷ്ടതകൾ ജീവിതത്തിനു പുതിയ അർത്ഥം നൽകുന്നു: റവ ഡേവിഡ് ചെറിയാൻ
ഫ്ലോറിഡ : ജീവിതത്തിൽ നാം അനുഭവിക്കുന്ന കഷ്ടതകളും നിരാശകളും ജീവിതത്തിനൊരു പുതിയ മാനം നൽകുന്നുവെന്നു ഫ്ലോറിഡ സെന്റ് ലൂക്ക്സ് മാർത്തോമാ ഇടവക വികാരി റവ ഡേവിഡ് ചെറിയാൻ പറഞ്ഞു. 458-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഫെബ്രു 21 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ കൊരിന്ത്യർ രണ്ടാം ലേഖനം ഒന്നാം അധ്യായത്തെ അപഗ്രഥിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു റവ ഡേവിഡ് ചെറിയാൻ. പൗലോസ് അപ്പോസ്തലന്റെ ജിവിതത്തിൽ അനുഭവിക്കേണ്ടിവന്ന കഷ്ടതകളിൽ താൻ ഒരിക്കലും നിരാശനായിരുന്നില്ല. അതിനെയെല്ലാം അഭിമുഘീകരിക്കുന്നതിനും തരണം ചെയ്യുന്നതിനും ദൈവീക സാമീപ്യം തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നു മാത്രമല്ല അതുമൂലം പ്രാർത്ഥിക്കുന്ന പുതിയൊരു സമൂഹത്തെ ശ്ര ഷ്ടിക്കുന്നതിനും അപ്പോസ്തലനു കഴിഞ്ഞതായി അച്ചൻ പറഞ്ഞു.നാം അനുഭവിക്കുന്ന കഷ്ട തയിലും ഒരു ദൈവീക പ്ലാൻ ഉണ്ടെന്നു മനസ്സിലാക്കണമെന്നും നമ്മുടെ കഷ്ടതകൾ മറ്റുള്ളവരുമായി പങ്കിടുന്നതിലൂടെ ആശ്വാസവും സമാധാനവും ലഭിക്കുമെന്നും അച്ചൻ ഉദ്‌ബോധിപ്പിച്ചു ഫ്ലോറിഡയിൽ നിന്നുള്ള കുരിയൻ കോശിയുടെ…