തൃശ്ശൂര്‍ ജില്ലയിലെ അഴീക്കോട് സീതി സാഹിബ് വിദ്യാര്‍ത്ഥിനികളെ ആദരിച്ചു

തൃശൂര്‍ : സാറ്റലൈറ്റ് വിക്ഷേപണരംഗത്തു ഇന്ത്യയുടെ ആസാദി സാറ്റ് 02, ഐഎസ്ആര്‍ഒ അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ പങ്കാളികളായ തൃശ്ശൂര്‍ ജില്ലയിലെ അഴീക്കോട് സീതി സാഹിബ് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 10 വിദ്യാര്‍ത്ഥിനികളെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം തൃശൂര്‍ ജില്ലാ കമ്മിറ്റി ആദരിച്ചു. തൃശൂര്‍ കെടിഡിസി ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് ജിന്‍സി ബിജുവിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് ഉല്‍ഘാടനം ചെയ്തു. ആദരിക്കല്‍ ചടങ്ങ് എസ് ഐ രമ്യ കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. നശിത ഹഫ്നാന്‍ എഎം, ഷബീറ യു എച്ച്, ഫാത്തിമ നിഹലാ വി കെ, റൈസ എംഎസ് ,ആമിന,സഫ് വാന,ഹാദിയ,നൈമ,ഹന്ന, അനഘ, എന്നിവര്‍ക്ക് ആണ് ആദരവ് നല്‍കിയത്. നാസര്‍ കപൂര്‍ ഷറീന അക്ബര്‍ ഷൈനി കൊച്ചുദേവസി ഹബീബ് വരവൂര്‍ സാബിക് സുനിത ശ്രീജിതവിനയന്‍ ഷാഹിദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു…

മലയാളസിനിമകളൊക്കെ എന്തിനാണിപ്പോ ദുബൈയിൽ ചിത്രീകരിക്കുന്നത്?

ദുബായ്:: സിനിമാപ്രചരണവുമായി ബന്ധപ്പെട്ട് അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിലേക്ക് കടന്നുവരുമ്പോൾ ഇത്തിരി ചിരിയും കളിയും കുട്ടിത്തരങ്ങളും മാത്രമാണ് സംവിധായകൻ സകരിയയും അണിയറ പ്രവർത്തകരും പ്രതീക്ഷിച്ചത്. എന്നാൽ, ഒരുപാട് ചോദ്യങ്ങളുമായാണ് വിദ്യാർഥികൾ അവരെ സ്വീകരിച്ചത്. മോമോ ഇൻ ദുബായ് എന്ന മലയാളചിത്രത്തിലെ താരങ്ങളുമായും അണിയറപ്രവർത്തകരുമായും സംവദിക്കുന്നതിനിടയിലെ ചോദ്യോത്തര വേളയിലാണ് കുട്ടികളുടെ തകർപ്പൻ ചോദ്യങ്ങൾ ഉയർന്നത്. “ഇപ്പോൾ യുഎഇയിൽ ചിത്രീകരിക്കുന്ന മലയാള സിനിമകളുടെ എണ്ണം കൂടിയല്ലോ, എന്താണ് കാരണം?” “കുട്ടികൾക്ക് വേണ്ടി മാത്രമായി ഇങ്ങനയൊരു ചിത്രം നിർമിച്ചതിന്റെ ഉദ്ദേശം?” “എന്തുകൊണ്ടാണ് ഈ സിനിമക്ക് ദുബായ് തന്നെ തെരെഞ്ഞെടുത്തത് ?” “ഞങ്ങൾക്കും അഭിനയിക്കണം, അതിനു ഞങ്ങൾ എങ്ങിനെയാണ് തയ്യാറാകേണ്ടത്?” “കുട്ടികൾക്കായി ഒരുപാട് സിനിമകൾ ഇറങ്ങുന്നതുണ്ടല്ലോ, ഈ സിനിമക്കിപ്പോ എന്താ പ്രത്യേകത?” – എന്നിങ്ങനെ സകല മേഖലകളെ കുറിച്ചും അജ്‌മാൻ അൽ ജർഫ് ഹാബിറ്റാറ് സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചോദ്യങ്ങളുണ്ടായിരുന്നു.…

ഇന്നത്തെ രാശിഫലം (ഫെബ്രുവരി 18, ശനി)

ചിങ്ങം : നിങ്ങളുടെ പൊട്ടിത്തെറിക്കുന്ന രോഷം ഇന്ന് അടക്കിനിർത്തണം. ഇന്നത്തെ അനുഭവത്തിൽ നക്ഷത്രങ്ങളുടെ മിതമായ പ്രഭാവം പ്രകടമാകും.ഗുണദോഷസമ്മിശ്രമായഫലങ്ങളായതിനാൽ ഒന്നിലും അപ്രതീക്ഷിത മാറ്റം പ്രതീക്ഷിക്കുന്നു. സംയമനം പാലിക്കുന്നത് പതിവ് പ്രവൃത്തികളിൽ സംഘർഷമോ കഷ്ടതകളോ നേരിടാതിരിക്കാൻ സഹായിക്കും.തൊഴിൽ രംഗത്തെ അനാവശ്യ സംഘർഷങ്ങൾ നിങ്ങളെ നിരാശപ്പെടുത്തുകയും ക്ഷീണിതനാക്കുകയും ചെയ്യും.അമ്മയുടെ രോഗം കാരണമായുള്ള ബുദ്ധിമുട്ടുകൾ നിങ്ങളെ ദുർബലനാക്കും.ശാന്തനായി കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക. കന്നി : അപ്രതീക്ഷിത ചെലവുകളും ദഹനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട ചില്ലറ അസുഖങ്ങൾക്കും സാധ്യത.ആത്മ നിയന്ത്രണം പാലിക്കണം. വാദപ്രതിവാദങ്ങൾക്കും തർക്കങ്ങൾക്കും വഴിവെക്കാവുന്ന ദുഷ്‌കരമായ ചർച്ചകൾ മാറ്റിവെക്കുക.വിദ്യാർത്ഥികൾക്കും ബൗദ്ധിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ഇന്ന് മന്ദഗതിയിലുള്ള പുരോഗതിയാകും ഫലം,അതിനാൽ എല്ലാദിവസവും ഒരുപോലെയല്ലെന്ന് കരുതി ക്ഷമ പാലിക്കുക.ഉറ്റ ചങ്ങാതിയെയോ പ്രിയപ്പെട്ടവരേയോ യാദൃശ്ചികമായി കണ്ടുമുട്ടുന്നത് ഈ ദിവസങ്ങളിൽ നിങ്ങൾക്ക് ആശ്വാസം നൽകും. തുലാം : ഈ നക്ഷത്രങ്ങൾ നല്ല നിലയിലാണെങ്കിലും നിങ്ങളുടെ ജീവിതത്തെ അത് അനുകൂലമായി ബാധിക്കില്ല . ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും…

ഒന്നര മണിക്കൂറിലേറെ കത്തുന്ന വെയിലിൽ മന്ത്രിയെ കാത്തിരുന്നു; സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കുഴഞ്ഞുവീണു

തിരുവനന്തപുരം: മന്ത്രിയെ കാത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഒന്നര മണിക്കൂർ വെയിലത്ത് നിന്നു. കടുത്ത വെയിലിൽ അഞ്ച് വിദ്യാർഥിനികൾ കുഴഞ്ഞുവീണു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വിഴിഞ്ഞം പോലീസ് സ്റ്റേഷന്റെ കീഴിലുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഒമ്പതിന് വെങ്ങാനൂർ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ, കേഡറ്റുകളുടെ അഭിവാദ്യം ഏറ്റുവാങ്ങാൻ ഗതാഗത മന്ത്രി ആന്റണി രാജു 10 മണിയോടെ സ്ഥലത്തെത്തി. രാവിലെ ഒമ്പതിന് പരിപാടി നിശ്ചയിച്ചിരുന്നതിനാൽ എട്ടരയോടെ വിദ്യാർഥികൾ ഗ്രൗണ്ടിൽ അണിനിരന്നിരുന്നു. വെയിൽ കനത്തതോടെ വിദ്യാർത്ഥികൾ കുഴഞ്ഞു വീണു തുടങ്ങി. മന്ത്രി എത്തുന്നതിനു മുൻപ് അഞ്ച് വിദ്യാർഥിനികൾ ആണ് കുഴഞ്ഞു വീണത്. എന്നാൽ തുടർന്നും വെയിലത്ത് നിന്ന മറ്റ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ അതേ സ്ഥലത്ത് തന്നെ ഇരുത്തുകയാണ് അധികൃതർ ചെയ്തത്.

കരിങ്കൊടി പേടി മാറാത്ത കേരള മുഖ്യന്‍; യൂത്ത് കോൺഗ്രസ് നേതാവവിനെ കരുതൽ തടങ്കലിലെടുത്തു

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദർശനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിനെ കരുതല്‍ തടങ്കലിലെടുത്തു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് ചാലിശേരിയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെയാണ് ഉദ്ഘാടനം. ഇതിന് മുന്നോടി രാവിലെ 6 മണിയോടെ ഷാനിബിനെ ചാലിശ്ശേരി പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിആർപിസി 153ാം വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കലാണെന്നാണ് വിശദീകരണം. കൂടുതൽ പ്രവർത്തരകരെ തേടി പോലീസ് എത്തുന്നതായും യൂത്ത് കോൺഗ്രസ് ആരോപിച്ചു.  

ഒക്ലഹോമ സിറ്റി സീ ഫുഡ് റസ്റ്റോറന്റിൽ പോലീസ് റെയ്ഡ്

ഒക്ലഹോമ സിറ്റി (കെഫോർ) – ഒക്ലഹോമ സിറ്റി റസ്റ്റോറന്റിൽ പോലീസ് റെയ്ഡ്.ഒക്‌ലഹോമ സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിലെയും ആൽക്കഹോൾ ബിവറേജ് ലോസ് എൻഫോഴ്‌സ്‌മെന്റ് കമ്മീഷനിലെയും ഉദ്യോഗസ്ഥർ എൻ .ഡബ്ലിയു ന് സമീപം സ്ഥിതി ചെയ്യുന്ന ലക്കി ഷാങ് സീഫുഡ് റെസ്റ്റോറന്റിൽ വെള്ളിയാഴ്ച പുലർച്ചെയാണ് റെയ്ഡ് നടത്തിയത് ആൽക്കഹോൾ വില്പനക്ക് ലൈസൻസ് ഉള്ള റസ്റ്റോറന്റുകൾ പുലർച്ചെ 2 മണിക്ക് ശേഷം തുറന്നിരിക്കുന്നതു നിയമവിരുദ്ധമാണ്. ലക്കി ഷാങ്‌സ് സീ ഫുഡ് റെറ്റോറന്റ് പുലർച്ചെ 2 മണിക്ക് ശേഷം തുറന്നിരിക്കുന്നതിനെ കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് നവംബറിൽ തന്നെ അന്വേഷണം ആരംഭിച്ചിരുന്നതായി അധികാരികൾ പറയുന്നു, “മയക്കുമരുന്ന് പോലുള്ള നിയമ വിരുദ്ധ സാധനങ്ങൾ ഇവിടെയുള്ളതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒക്ലഹോമ സിറ്റി പോലീസ് ഡിപ്പാർട്മെൻറ് ”സർജൻറ് ഡിലോൺ ക്വിർക്ക്പറഞ്ഞു. നിയമപരമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് എബിഎൽഇ കമ്മീഷൻ അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ…

എഡ്മൺറ്റോൺ നമഹായുടെ വംശീയ വിരുദ്ധ സെമിനാർ വൻ വിജയം

എഡ്മൺറ്റോൺ :നോർത്തേൺ ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷന്റ(നമഹായുടെ) നേതൃത്വത്തിൽ വംശീയ വിരുദ്ധ (ആന്റി റേസിസം)സെമിനാർ നടത്തി. ആൽബെർട്ട പ്രൊവിൻസിൽ തന്നെ ആദൃമായാണ് ഇത്തരം സെമിനാർ നടക്കുന്നത്. ബഹുമാനപ്പെട്ട ജെസ്‌വിർ ഡിയോൾ (എഡ്‌മിന്റൺ മെഡോസ് എം .എൽ .എ) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം സെമിനാർ ചെയ്തു. തുടർന്ന് ആൽബെർട്ട സമൂഹത്തിലെ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളായ Dr.പി.വി .ബൈജു, ശ്രീ.തോമസ് മാത്യു, ശ്രീമതി ഗോമതി ബൂറാട, ശ്രീമതി മറിയ സാപേട്ട , ശ്രീ ജോസഫ് ജോൺ കാൽഗറി , Dr.പരമേശ്വർ കുമാർ, ശ്രീ ബിനോജ് കുറുവായിൽ എന്നിവർ പ്രസ്തുത വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. കുമാരി നീതു ഡാക്സ് എം.സി ആയിരുന്ന ചടങ്ങിന് നമഹ പ്രസിഡന്റ് രവി മങ്ങാട്ട് സ്വാഗതവും, സെക്രട്ടറി പ്രജീഷ് നന്ദിയും രേഖപ്പെടുത്തി.

ചാരിറ്റിയുടെ മറവിൽ പീഡനം, കൂട്ടബലാത്സംഗം, മനുഷ്യക്കടത്ത്, കൊലപാതകം; പ്രതിഷേധത്തെ തുടർന്ന് മലയാളി മാനേജരെയും ഭാര്യയെയും അറസ്റ്റ് ചെയ്തു

ചെന്നൈ: ഡോക്ടർമാരോ സംവിധാനങ്ങളോ ലൈസൻസോ ഇല്ലാതെ തമിഴ്‌നാട്ടിൽ ചാരിറ്റി സ്ഥാപനം നടത്തിയതിന് മലയാളിയും ഭാര്യയും അറസ്റ്റിൽ. അൻപ് ജ്യോതി ആശ്രമം എന്ന സംഘടന നടത്തിയിരുന്ന മലയാളിയായ ജുബിൻ ബേബിയും ഭാര്യ മരിയയുമാണ് അറസ്റ്റിലായത്. ലൈംഗിക പീഡനത്തിനും അന്തേവാസികളെ ഉപദ്രവിച്ചതിനുമാണ് അറസ്റ്റ്. സംസ്ഥാനത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും സർക്കാരോ പോലീസോ വില്ലുപുരത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന ആരോപണവുമുണ്ട്. 2021 ഡിസംബറിൽ സ്ഥാപനത്തിൽ പ്രവേശിപ്പിച്ച ജവഹറുല്ലയെ കാണാതായതിനെ തുടർന്ന് മരുമകൻ സലിം ഖാൻ നടത്തിയ അന്വേഷണമാണ് കേസിലെ വഴിത്തിരിവായത്. ജവഹറുല്ല ബാംഗ്ലൂരിൽ തങ്ങളുടെ സ്ഥാപനത്തിലുണ്ടെന്ന് അൻപ് ജ്യോതി അധികൃതർ അമേരിക്കയിൽ സലിം ഖാനെ അറിയിച്ചിരുന്നു. എന്നാൽ സലിം ഖാൻ ബാംഗ്ലൂരിൽ അന്വേഷിച്ചപ്പോൾ ഒരു വിവരവും ലഭിച്ചില്ല. തുടർന്നാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. പോലീസ് ബാംഗ്ലൂരിലെ സ്ഥാപനത്തിൽ പരിശോധനക്ക് എത്തുമ്പോൾ അവിടെ 15…

വിശ്വനാഥൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കുക – പ്രതിഷേധ സംഗമം

കോഴിക്കോട്: മെഡിക്കൽ കോളജിൽ ആൾക്കൂട്ട വിചാരണയ്ക്ക് ശേഷം അസ്വാഭാവികമായി മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് എസ്.ഐ.ഒ കേരള കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. മനുഷ്യനെ വർഗീകരിച്ച് അപമാനവീകരിക്കുന്ന ജാതി വംശീയ ഘടനയാണ് വിശ്വനാഥനെ കൊന്നുകളഞ്ഞത്. ഈ വംശീയ ബോധങ്ങൾക്ക് അധികാരികൾ കൂട്ടുനിൽക്കാൻ പാടില്ല. വിശ്വനാഥന്റെ അസ്വാഭാവിക മരണത്തിൽ സുതാര്യമായ അന്വേഷണം നടക്കണമെന്നും ഉടൻ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സംഗമം ആവശ്യപെട്ടു. ഈ വംശീയ സാമൂഹിക ഘടനയോട് സന്ധിയില്ലാ സമരത്തിൽ ഏർപ്പെടേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു അഭിപ്രായപെട്ടു. സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. വംശീയതക്കെതിരായ പോരാട്ടത്തിന് നേതൃപരമായ പങ്കുവഹിക്കുമെന്ന് പരിപാടിക്ക് അധ്യക്ഷത വഹിച്ച് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് സഈദ് ടി.കെ പറഞ്ഞു. സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി കേരള ശൂറാംഗം ഡോ.ആർ.യുസുഫ്, സോളിഡാരിറ്റി…

ജെബി കെ ജോണിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം

ദോഹ: ഖത്തറിലെ പ്രമുഖ മാന്‍പവര്‍ കമ്പനിയായ ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം. ഒരു നല്ല സംരംഭകന്‍ എന്ന നിലയില്‍ അദ്ദേഹം നേതൃത്വം കൊടുക്കുന്ന കേര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി ആക്ടിവിറ്റികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ അര്‍ഹനാക്കിയതെന്ന് യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു. കമ്പനിയിലെ മുഴുവന്‍ ജീവനക്കാരുടെയും ചെറിയ സംഭാവനകള്‍ സ്വരൂപിച്ച് അത്രയും തുക അദ്ദേഹം ചേര്‍ത്ത് മാസം തോറും നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ജീവനക്കാരന്റെ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സഹായം, ഖത്തറിലും നാട്ടിലും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുവാന്‍ അദ്ദേഹം ചെയ്യുന്ന സേവനങ്ങള്‍ എന്നിവ മാതൃകാപരമാണ്. കോവിഡ് കാലത്ത്് അദ്ദേഹം നടത്തിയ ഭക്ഷണക്കിറ്റ് വിതരണവും മരുന്നെത്തിക്കലുമൊക്കെ നിരവധി പേര്‍ക്കാണ് ആശ്വാസമേകിയത്. തന്റെ പിതാവിന്റെ ഓര്‍മക്കായി കോല്‍കുന്നേല്‍ ജോണ്‍…