കോട്ടയം: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.കെ. സോമനെ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കോട്ടയം ജില്ലയിലെ ഒരു വാണിജ്യ സ്ഥാപനത്തിന്റെ ജോലി ഏറ്റെടുത്ത കരാറുകാരന്റെ ഇലക്ട്രിക്കൽ ഡ്രോയിംഗ് അംഗീകരിക്കാൻ സ്ഥലപരിശോധനയ്ക്ക് പോയപ്പോഴാണ് സോമൻ പരാതിക്കാരനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയത്. തുടർന്ന് ഡ്രോയിംഗ് അപ്രൂവൽ ചെയ്യുന്നതിനുവേണ്ടി വീണ്ടും 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിവരം കോട്ടയം കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു.ബുധനാഴ്ച രാവിലെ ഓഫീസിൽവെച്ച് ഇയാളിൽനിന്നും പണം വാങ്ങി പേഴ്സിലേക്ക് വെക്കുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥരെത്തി സോമനെ പിടികൂടിയത്. കോട്ടയം വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. നേരിട്ടുള്ള പണമിടപാടിന് പുറമെ ഗൂഗിൾ പേ വഴി മാത്രം വിവിധ കരാറുകാരിൽ നിന്ന് 2,85,000 രൂപ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്ന് പറയുന്നു.…
Month: May 2023
‘പുസ്തകപ്പച്ച’ പഠനോപകരണ വിതരണം സംഘടിപ്പിച്ചു
എസ്.ഐ.ഒയും പീപ്പിൾസ് ഫൗണ്ടേഷനും ചേർന്ന് പുസ്തകപ്പച്ച എന്ന പേരിൽ കേരളത്തിലുടനീളം നടത്തുന്ന പഠനോപകരണ വിതരണ പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ അബ്ദുറഹ്മാൻ നിർവ്വഹിച്ചു. പള്ളിക്കൽ പഞ്ചായത്തിലെ സലാമത്ത് നഗറിൽ വെച്ച് നടന്ന പരിപാടിയിൽ എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗം അമീൻ ഫസൽ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് തഹ്സീൻ മമ്പാട് അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധി ഹനീഫ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് അനസ് ഫൈസൽ, സെക്രട്ടറി റഷീദ് എന്നിവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്രക്ക് പ്ലാച്ചിമടയിൽ വൻ സ്വീകരണം
പാലക്കാട്: ഭരണകൂട വിവേചനം നേരിടുന്ന ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി നടത്തുന്ന അവകാശ പ്രഖ്യാപന യാത്രക്ക് പ്ലാച്ചിമട സമരഭൂമിയിൽ വൻ സ്വീകരണം. കോളക്കമ്പനിക്ക് മുന്നിൽ സമര ഐക്യദാർഢ്യ സംഗമം നടന്നു. കൊക്കക്കോള വിരുദ്ധ സമപോരാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകി. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റംഗം സമദ് പുതുപ്പള്ളിതെരുവ് പ്ലാച്ചിമട സമര സമിതി ചെയർമാൻ വിളയോടി വേണുഗോപലന്‍ വിദ്യാർത്ഥികൾക്കുള്ള പഠനക്കിറ്റുകൾ കൈമാറി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് നൗഷാദ്, മുരുകൻ, ജലാലുദ്ദീൻ, പഴനിച്ചാമി, സൈദ് പറക്കുന്നം, ഭാഗ്യ അമ്മാൾ, തങ്കവേലു എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്ര കഴിഞ്ഞ ദിവസം വീടുകൾ കത്തിനശിച്ച കൊല്ലങ്കോട് പറത്തോട് കോളനിയിലും പര്യടനം നടത്തി. വരും ദിവസങ്ങളിൽ അട്ടപ്പാടി, ജില്ലയിലെ കിഴക്കൻ മേഖലകളിലെ പിന്നോക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിലടക്കം പര്യടനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
എസ്.എഫ്.ഐ മലബാറിലെ വിദ്യാർത്ഥികളുടെ അവകാശ സമരത്തെ ഒറ്റു കൊടുക്കുന്നു: കെ.എം ഷെഫ്രിൻ
കൊണ്ടോട്ടി: മലബാർ മേഖലയിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്ന മലബാറിലെ വിദ്യാർത്ഥികളുടെ ആവശ്യത്തെ ഒറ്റു കൊടുക്കുന്ന പണിയാണ് എസ്.എഫ്.ഐ അടക്കമുള്ള ഇടത് പക്ഷ വിദ്യാർത്ഥി സംഘടനകൾ ചെയ്യുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്രിൻ. എല്ലാ വർഷത്തെയും പോലെ നിലവിലുള്ള ക്ലാസുകളിൽ സീറ്റുകളുടെ എണ്ണം കൂട്ടി വിദ്യാർത്ഥികളെ കുത്തിനിറക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന് ഒപ്പം നിന്ന് മലബാറിലെ വിദ്യാർഥികളുടെ അവകാശ സമരത്തെ വഞ്ചിക്കുകയാണ് എസ്.എഫ്.ഐ. കാർത്തികേയൻ കമ്മീഷൻ അടക്കം മുന്നോട്ട് വെച്ചത് പോലെ പുതിയ ഹയർസെക്കന്ററി ബാച്ചുകൾ മലബാർ മേഖലയിൽ അനുവദിക്കുക മാത്രമാണ് സീറ്റ് അപര്യാപ്തതക്കുള്ള പരിഹാരമെന്നും കെ.എം.ഷെഫ്രിൻ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി കൊണ്ടോട്ടിയിൽ വെച്ച് സംഘടിപ്പിച്ച ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സംഗമം ‘ഉയരെ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിൽ അബ്ദുറഹീം, അർച്ചന പ്രജിത്ത്, തഷ്രീഫ് കെ.പി,…
വന്യമൃഗശല്യം-വിദഗ്ദ്ധസമിതിയെ പിരിച്ചുവിടണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: വന്യമൃഗങ്ങള്‍ക്ക് കടിച്ചുകീറാന്‍ മനുഷ്യനെ എറിഞ്ഞുകൊടുക്കുന്ന ക്രൂരതയ്ക്ക് നീതിപീഠങ്ങള്‍ ഒത്താശചെയ്യുന്നതിനെതിരെ പ്രതികരിക്കാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. അരിക്കൊമ്പന് വിഷയത്തില്‍ യാതൊരു വൈദഗ്ദ്ധ്യവുമില്ലാത്ത 5 പേരെ ചേര്‍ത്ത് വിദഗ്ദ്ധസമിതിയുണ്ടാക്കി അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനയെ കാട്ടില്‍ തുറന്നുവിട്ടപ്പോള്‍ ഭയാനകമായ കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. വിദഗ്ദ്ധസമിതി പറഞ്ഞതല്ല മറിച്ച് വലിയ അറിവുകളില്ലാത്ത കര്‍ഷകസംഘടനാ നേതാക്കളും കര്‍ഷകരും പറഞ്ഞതാണ് സംഭവിച്ചത്. തീവ്രപരിസ്ഥിതിവാദികളും വിദേശഫണ്ട് കൈപ്പറ്റുന്നവരുമുള്ക്കൊള്ളുന്ന വിദഗ്ദ്ധസമിതി പിരിച്ചുവിട്ട് ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട വകുപ്പുതല സെക്രട്ടറിമാരെയും കര്‍ഷകസംഘടനാ നേതാക്കളെയുമുള്‍പ്പെടുത്തി പുതിയ വിദഗ്ദ്ധസമിതി രൂപീകരിക്കണം. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഹൈക്കോടതി നടപ്പിലാക്കുക, വന്യമൃഗശല്യം-വിദഗ്ദ്ധസമിതി പിരിച്ചുവിടുക, മൃഗങ്ങളേക്കാള്‍ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ ഹൈക്കോടതിയിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു…
എച്ച്.എം.എസ് മദ്റസ പ്രവേശനോത്സവം
വടക്കാങ്ങര : എച്ച്.എം.എസ് മദ്റസ 2023 – 24 അധ്യായന വർഷത്തെ പ്രവേശനനോത്സവം കേരള മദ്റസ എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ സി.എച്ച് അനീസുദ്ധീൻ ഉദ്ഘാടനം ചെയ്തു. മദ്റസ പ്രിൻസിപ്പാൾ ടി ശഹീർ അധ്യക്ഷനായിരുന്നു. മജ്ലിസ് സെക്കന്ററി പൊതു പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ വി.പി അശ്മിൽ അലവിക്ക് മെമന്റോ നൽകി ആദരിച്ചു. ഹിക്മ പരീക്ഷയിൽ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും വാർഷിക പരീക്ഷയിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. നുസ്റത്തുൽ അനാം ട്രസ്റ്റ് എഡ്യൂക്കേഷൻ കൗൺസിൽ പ്രസിഡന്റ് പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റ് കെ നജ്മുദ്ധീൻ, പി.ടി.എ പ്രസിഡന്റ് ഇബ്രാഹീം പട്ടാക്കൽ, അറക്കൽ സൈതലവി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി.പി കുഞ്ഞാലൻകുട്ടി സ്വാഗതവും അബ്ദുൽ ഖയ്യൂം മാസ്റ്റർ സമാപന ഭാഷണവും നിർവഹിച്ചു. ബിലാൽ അഹമ്മദ്…
അഹമ്മദ് നഗറിന്റെ പേര് അഹല്യ ദേവി ഹോൾക്കർ നഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിൻഡെ
മുംബൈ: സമ്പന്നമായ ചരിത്ര പാരമ്പര്യമുള്ള അഹമ്മദ്നഗർ ഒരു പുതിയ പേര് സ്വീകരിക്കാൻ ഒരുങ്ങുകയാണ്. അഹമ്മദ്നഗറിന്റെ പേര് അഹല്യദേവി ഹോൾക്കർ നഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സുപ്രധാന പ്രഖ്യാപനത്തിൽ അറിയിച്ചു. അഹമ്മദ്നഗർ ജില്ലയിലെ ചൗണ്ടിയിൽ അഹല്യഭായ് ഹോൾക്കറുടെ ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ചടങ്ങിൽ സംസാരിക്കവെ ഡിസിഎം ദേവേന്ദ്ര ഫഡ്നാവിസ് ഈ ആവശ്യം ഉന്നയിച്ചു, അത് പ്രസംഗത്തിനിടെ മുഖ്യമന്ത്രി ഷിൻഡെ ഉടൻ അംഗീകരിക്കുകയും ചെയ്തു. തങ്ങളുടെ ഭരണകാലത്ത് ഈ പ്രഖ്യാപനം ഉണ്ടായത് ഭാഗ്യകരമാണെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു. “അഹല്യദേവി ഹോൾക്കറുടെ പേര് ഹിമാലയം പോലെ അഗാധമായി പ്രതിധ്വനിക്കുന്നു. കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി അഹല്യദേവി മഹത്തായ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അഹമ്മദ്നഗറിന്റെ പേര് പുണ്യശ്ലോക് അഹല്യദേവി ഹോൾക്കർ നഗർ എന്ന് പുനർനാമകരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അവരുടെ പാരമ്പര്യത്തിനുള്ള ആദരവാണ്.…
നീലം സഞ്ജീവ റെഡ്ഡി: ആന്ധ്രപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ രാഷ്ട്രപതിയും (അനുസ്മരണം)
1956-ൽ പുതിയ ആന്ധ്രാപ്രദേശ് സംസ്ഥാനം പ്രഖ്യാപിച്ചപ്പോൾ, അതേ വർഷം ഒക്ടോബറിൽ നീലം സഞ്ജീവ റെഡ്ഡി അതിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയായിരുന്ന അദ്ദേഹം 1977 മുതൽ 1982 വരെ രാഷ്ട്രപതിയുടെ ഓഫീസിൽ തുടർന്നു. നീലം സഞ്ജീവ റെഡ്ഡി ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതിയുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയായിരുന്ന അദ്ദേഹം 1977 മുതൽ 1982 വരെ രാഷ്ട്രപതിയുടെ ഓഫീസിൽ തുടർന്നു. കുട്ടിക്കാലം മുതൽ തന്നെ, റെഡ്ഡി സ്വാതന്ത്ര്യ സമരത്തിൽ സജീവമായി ഇടപെട്ടിരുന്നു, അതിന്റെ ഫലമായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പും ശേഷവും നിരവധി പ്രമുഖ സ്ഥാനങ്ങൾ റെഡ്ഡി വഹിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ പാർലമെന്ററി ജനാധിപത്യത്തോടും അതിന്റെ അനിവാര്യമായ മാനദണ്ഡങ്ങളോടുമുള്ള തീവ്രമായ പ്രതിബദ്ധതയിലൂടെ പൊതുജീവിതത്തിൽ വ്യതിരിക്തമായ മാറ്റങ്ങൾ കൊണ്ടുവന്ന പ്രതിപക്ഷമില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ഏക രാഷ്ട്രപതിയാണ്…
മഹാരാഷ്ട്രയില്‍ ആട് മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച് കൗമാരക്കാരെ ക്രൂരമായി ആക്രമിച്ചു; 14-കാരന് മരിച്ചു; രണ്ടു പേരുടെ നില അതീവ ഗുരുതരം
മഹാരാഷ്ട്രയിലെ പർഭാനിയിൽ ആട് മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച് ജനക്കൂട്ടം കൗമാരക്കാരായ മൂന്ന് ആൺകുട്ടികളെ ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ 14 വയസ്സുള്ള ആൺകുട്ടി മരിക്കുകയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട ആറ് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഗ്രാമപഞ്ചായത്ത് മുൻ സർപഞ്ച് അക്രം പട്ടേൽ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തെറ്റായ ഐഡന്റിറ്റിക്ക് നേരെയുള്ള ആക്രമണം ആട് മോഷ്ടാക്കളാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇരകളായ എല്ലാ പ്രായപൂർത്തിയാകാത്തവരെയും ജനക്കൂട്ടം ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ചയാണ് സംഭവം നടന്നത്, കുറ്റവാളികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ഐപിസി (ഇന്ത്യൻ പീനൽ കോഡ്) സെക്ഷൻ 302 പോലീസ് ചുമത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ലഭ്യമാണെന്നും ആക്രമണത്തിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ് എന്നും റിപ്പോർട്ടുണ്ട്. മുഖ്യപ്രതിയായ അക്രം പട്ടേൽ ഉൾപ്പെടെ ആറ് പ്രതികളിൽ…
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയെ ലണ്ടന്‍ വിമാനത്താവളത്തില്‍ വെച്ച് കരണത്തടിച്ച സംഭവം; വിശദീകരണവുമായി രാജേഷ് കൃഷ്ണ
ലണ്ടൻ: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിൽ വെച്ച് കരണത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി യുകെയിലെ പ്രവാസി മലയാളിയും ഇടതുപക്ഷ പ്രവർത്തകനുമായ രാജേഷ് കൃഷ്ണ. ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ഇത് സജീവ ചർച്ചയാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും മർദനം എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നു. അതിനാലാണ് മർദനമേറ്റതെന്ന് സംശയിക്കുന്നത്. ഇതിനൊടുവിലാണ് രാജേഷ് കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണവുമായി എത്തിയത്. രാജേഷ് കൃഷ്ണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: പറയാനുള്ളത് തലയുയർത്തിത്തന്നെ പറഞ്ഞും ചെയ്യാനുള്ളത് വെളിച്ചത്ത് തന്നെ ചെയ്തുമാണ് നാളിതുവരെയുള്ള ശീലം. അത് എന്നെ പരിചയമുള്ളവർക്ക് നന്നായറിയാം. അദ്ദേഹത്തിനായി അദ്ദേഹത്തിന്റെ പ്രേരണയാലോ അദ്ദേഹത്തെ ഭയന്നോ മനസ്സില്ലാ മനസോടെ പോസ്റ്റിടുകയും എന്നെ ബന്ധപ്പെട്ട് നിസ്സഹായത വെളിപ്പെടുത്തുകയും ചെയ്ത സുഹൃത്തുക്കൾക്ക് നന്ദി. നിങ്ങളുടെ നിസ്സഹായത എനിക്കു മനസ്സിലാവും.എതിർത്തൊരു കമൻറിട്ടാൽ നിങ്ങളോടുള്ള അയാളുടെ സമീപനരീതിയും എനിക്കൂഹിക്കാം. കുടുംബാംഗങ്ങളെ…