ടെക്സസ്സിൽ യുവതി ഭർത്താവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

ആർലിംഗ്ടൺ(ടെക്സസ്): വിവാഹമോചന പേപ്പറിൽ ഒപ്പിടാൻ ഭർത്താവിന്റെ അപ്പാർട്ട്മെന്റിൽ പോയ 42 കാരിയായ യുവതി ഭർത്താവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായി ആർലിംഗ്ടൺ പോലീസ് പറഞ്ഞു ചൊവ്വാഴ്ച രാവിലെ 6 മണികായിരുന്നു സംഭവം .സ്വീറ്റ് ഗം ട്രയലിന്റെ 3200 ബ്ലോക്കിലെ ഒരു അപാർട്മെന്റ് സമുച്ചയത്തിൽ കടുംബകലഹം നടക്കുന്നുവെന്ന് അറിഞ്ഞാണ് പോലീസ് എത്തിച്ചേർന്നത്.ഇതിനിടെ ട്രാൻ തന്നെ 911-ൽ വിളിച്ച് ഭർത്താവിന്റെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചുവെന്നു പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി .വിവാഹമോചന പേപ്പറിൽ ഒപ്പിടാൻ അപ്പാർട്ട്മെന്റിലേക്ക് പോകാൻ ട്രാൻ ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവസ്ഥലത്ത്എത്തിച്ചേർന്ന പോലീസ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന 45 വയസ്സുള്ള ഒരാളെ കണ്ടെത്തി.തലക്കേറ്റ ഗുരുതര പരിക്കിനെ തുടർന്ന് ഇയാൾ ഇതിനകം മരിച്ചിരുന്നതായി പോലീസ് പറഞ്ഞു.ഇയാളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.സംഭവവുമായി ബന്ധപെട്ടു ഭാര്യ മൈ ട്രാനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തതായും ആർലിംഗ്ടൺ സിറ്റി ജയിലിലേക്ക്…

ക്രിസ്തു വിഭാവനം ചെയ്‌ത ദൈവരാജ്യം കെട്ടിപ്പടുക്കുവാൻ സഭകൾ ഒത്തുചേരണം: ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്

ന്യൂയോർക്ക് : ക്രൈസ്‌തവ സഭകൾ മാത്രമല്ല ഇതര മതസ്ഥരെയും ഉൾക്കൊണ്ടുള്ള കൂട്ടായ്‌മ ആചരിക്കുവാൻ നാം തയ്യാറാകേണം, എങ്കിൽ മാത്രമേ ക്രിസ്തു വിഭാവനം ചെയ്‌ത ദൈവരാജ്യം കെട്ടിപ്പടുക്കുവാൻ നമുക്ക് സാധിക്കുകയുള്ളുവെന്ന് സി.എസ്.ഐ. കൊല്ലം – കൊട്ടാരക്കര ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് ആഹ്വാനം ചെയ്‌തു. ന്യൂ യോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റുമാരായ റവ. ഫാ. ജോൺ തോമസ്, ശ്രീ .റോയ് സി. തോമസ്, റവ . സാം എൻ. ജോഷ്വാ എന്നിവർ ഫെഡറേഷൻറെ എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ നേർന്നു. തുടർന്ന് എക്യൂമെനിക്കൽ ഫെഡറേഷൻറെ ഔദ്യോഗിക പ്രസിദ്ധീകരണമായ ദി എക്യൂമെനിസ്‌റ്റിന്റെ എഡിറ്റർ -ഇൻ -ചാർജ് ശ്രീ. തോമസ് ജേക്കബ് പുതിയ ലക്കത്തിന്റെ പ്രകാശനത്തിന് മുഖ്യാതിഥി ബിഷപ്പ്…

കൊലപാതകശ്രമത്തിനു 33 വർഷം ജയിലിൽ; പിന്നീട് നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു

ലോസ് ഏഞ്ചൽസ്: കൊലപാതകശ്രമത്തിന് 33 വർഷം ജയിലിൽ കഴിഞ്ഞ കാലിഫോർണിയക്കാരനെ നിരപരാധിയായി പ്രഖ്യാപിക്കുകയും മോചിപ്പിക്കുകയും ചെയ്തതായി ലോസ് ഏഞ്ചൽസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി വ്യാഴാഴ്ച അറിയിച്ചു. 1990-ൽ ലോസ് ഏഞ്ചൽസിന് കിഴക്കുള്ള ബാൾഡ്‌വിൻ പാർക്കിൽ ഹൈസ്‌കൂൾ ഫുട്‌ബോൾ മത്സരം കഴിഞ്ഞു പോകുകയായിരുന്ന ആറ് കൗമാരക്കാർ അടങ്ങിയ കാറിന് നേരെ വെടിയുതിർത്തതിന് 55 കാരനായ ഡാനിയൽ സൽദാനിയെ ശിക്ഷിച്ചു. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.ഡാനിയൽ സൽദാനി കൗമാരക്കാരെ സംഘാംഗങ്ങളായി തെറ്റിദ്ധരിപ്പിച്ചതായി അധികൃതർ പറഞ്ഞു. ഷൂട്ടിംഗ് സമയത്ത് സൽദാനയ്ക്ക് 22 വയസ്സായിരുന്നു പ്രായം .മുഴുവൻ സമയവും നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.ആറ് കൊലപാതക ശ്രമങ്ങളിലും ഒരു വാഹനത്തിന് നേരെ വെടിയുതിർത്ത കേസിലും സൽദാനയെ 45 വർഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജില്ലാ അറ്റോർണി ജോർജ് ഗാസ്‌കോണിനൊപ്പം വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ സൽദാന തന്റെ കുറ്റവിമുക്തനാക്കിയ വിവരം അറിയിച്ചു. മോചിപ്പിക്കപ്പെട്ടതിൽ…

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍

ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്‍, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 2 മുതല്‍ 6 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു. ജൂണ്‍ 2, വെള്ളി വൈകുന്നേരം 6:00 ന് ഷിക്കാഗോ സെന്റ് തോമസ് രൂപതാ അധ്യക്ഷൻ മാര്‍ ജോയ് ആലപ്പാട്ട് കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, റെവ. ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മ്മികരുമായിരിക്കും. സേക്രഡ് ഹാര്‍ട്ട് യൂത്ത് ഗായകസംഘം തിരുനാൾ ഗാനങ്ങൾ ആലപിക്കും. മാര്‍. ജോയ് ആലപ്പാട്ട് പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കും. ഇതേ തുടര്‍ന്ന് മതബോധന ദിനം കുട്ടികളുടെ വിവിധ ഇനം…

അത്യപൂർവ ചരിത്ര സംഗമത്തിന് രാഹുൽ ഗാന്ധിക്‌ വേദിയൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്

ന്യൂയോർക്ക് :അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചു വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനത്തിനെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്‌ വേദിയൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ കമ്മിറ്റി.രാഹുൽജിയുടെ പൊതു പരിപാടികളിൽ പ്രവേശനം സൗജന്യമാണെങ്കിലും സുരക്ഷിതത്വം കണക്കിലെടുത്തു പങ്കെടുക്കുന്നവർ മുൻകൂട്ടി റെജിസ്റ്റർചെയ്യണമെന്നു ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ അറിയിച്ചിട്ടുണ്ട് . സന്ദർശന പരിപാടികളിൽ ഓരോ പ്രദേശത്തേയും കോൺഗ്രസ് പ്രവർത്തകരുടേയും പങ്കാളിത്വവും പിന്തുണയും ഉറപ്പു വരുത്തുമെന്ന് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. കർണാടക തിരഞ്ഞെടുപ്പ് വിജയത്തിലൂടെ വർഗീയ ശക്തികൾക്കെതിരായ കോൺഗ്രസിൻ്റെ കരുത്ത് കാട്ടിത്തന്നു കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെയാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്. മെയ് 30 നു കാലിഫോര്ണിയയിൽ ആരംഭിച്ചു…

ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ

ബോസ്റ്റൺ : 2024 ഓഗസ്റ്റിൽ ബോസ്റ്റണിൽ വെച്ച് നടത്തപ്പെടുന്ന ഐപിസി ഫാമിലി കോൺഫറൻസിന്റെ നാഷണൽ യൂത്ത് കോർഡിനേറ്ററായി ഡോ. മിനു ജോർജിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു. ന്യൂയോർക്ക് ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോർക്ക് അപ്സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തു. ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ യൂത്ത് ഡയറക്ടറായും, യൂത്ത് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുകയും സീനിയർ പാസ്റ്ററായിരുന്ന ജി.ജി വർഗീസിന്റെ പരിഭാഷകനായി പരിശീലനം ലഭിക്കുകയും ചെയ്തു. ന്യൂയോർക്ക് സിറ്റിയിലെ PYFA യുടെ യൂത്ത് കോർഡിനേറ്ററായിരുന്നു. ഒക്കലഹോമയിലെ പ്രമുഖ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റിസ് സ്പെഷ്യലിസ്റ്റുമായ ഡോ. ജോർജ്ജ്, യൂണിവേഴ്സിറ്റി ഓഫ് ഒക്ലഹോമ കോളേജ് ഓഫ് മെഡിസിൻ അസോസിയേറ്റ് പ്രൊഫസറായും പ്രവർത്തിക്കുന്നു. ഒക്ലഹോമ ഐപിസി ഹെബ്രോണിലെ സജീവ അംഗമാണ്. യൂത്ത് ഡയറക്ടറായും സൺഡേ സ്കൂൾ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. സീനിയർ പാസ്റ്ററായ ഷിബു…

ബൈഡന്റെ വിദ്യാർത്ഥി കടാശ്വാസ പദ്ധതി യു എസ് ജനപ്രതിനിധി സഭ തടഞ്ഞു

വാഷിംഗ്‌ടൺ: ബൈഡന്റെ വിദ്യാർത്ഥി കടാശ്വാസ പരിപാടി തടയുന്നതിനുള്ള നടപടി യു എസ് ഹൗസ് പാസാക്കി. ഇതുസംബന്ധിച്ചുള്ള നിയമനിർമ്മാണം 218-203 വോട്ടിനു  പാസാക്കി, . പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാർത്ഥി കടാശ്വാസ പദ്ധതി തടയുന്നതിനുള്ള റിപ്പബ്ലിക്കൻ നടപടി പാസാക്കുന്നതിന് ജനപ്രതിനിധി സഭ ബുധനാഴ്ചയാണ്  വോട്ട് ചെയ്തത് . , പ്രധാനമായും പാർട്ടി ലൈനുകളിൽ, രണ്ട് ഡെമോക്രാറ്റുകൾ – മെയ്നിലെ ജനപ്രീതിയാർജ്ജിച്ച ജാരെഡ് ഗോൾഡൻ, വാഷിംഗ്ടണിലെ മേരി ഗ്ലൂസെൻകാമ്പ് പെരസ് – എന്നിവർ റിപ്പബ്ലിക്കൻമാരോടൊപ്പം ഈ നടപടിയെ പിന്തുണച്ചു. എന്നാൽ ഡെമോക്രാറ്റിക് നിയന്ത്രിത സെനറ്റിൽ ഈ നടപടി അംഗീകരിക്കാൻ സാധ്യതയില്ല. 10,000 ഡോളറിനും 20,000 ഡോളറിനും ഇടയിൽ വരുമാനം നിശ്ചിത നിലവാരത്തിൽ താഴെയുള്ളവരോ പെൽ ഗ്രാന്റ് ലഭിച്ചവരോ ആയ വായ്പക്കാർക്ക് 10,000 ഡോളറിനും 20,000 ഡോളറിനും ഇടയിലുള്ള വായ്പകൾ റദ്ദാക്കാനുള്ള അഡ്മിനിസ്ട്രേഷന്റെ പരിപാടി ഈ നിയമനിർമ്മാണം റദ്ദാക്കും. ലോൺ പേയ്‌മെന്റുകളുടെയും…

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മെയ് 28ന്

വാഷിംഗ്‌ടൺ ഡിസി: അമേരിക്കയുടെ തലസ്ഥാന  നഗരമായ വാഷിംഗ്‌ടൺ ഡി സി ക്ക് സമീപം ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ആശ്രമ സമുച്ചയത്തിൻറെ  സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും 2023 മെയ്  28 നിർവഹിക്കപ്പെടുന്നു. രാവിലെ 11 30 ന് 12 മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ പ്രതിഷ്ഠാകർമ്മം നിർവഹിക്കും ശിവഗിരി മഠത്തിലെ സന്യാസി ശ്രെഷ്ഠരായ   ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമികൾ ശങ്കരാനന്ദ സ്വാമികൾ  എന്നിവർ സഹ കാർമികത്വം വഹിക്കും

Former Ambassador T.P. Sreenivasan talks on the Emerging World Order in New York – The world is in transition between an order that has diminished and an order yet to take shape

Former Indian Ambassador T.P. Sreenivasan was hosted at a dinner/talk by the Global Organization of People of Indian Origin (GOPIO) and Bharatiya Vidya Bhavan in New York City on May 18th at the Bhavan’s Romanti Auditorium in New York on May 18, 2023.. The program started with an introduction of the Bhavan by Bhavan’s Operations Manager Minesh Patel followed by remarks on the history of the Bhavan in USA by its Chairman Dr. Navin Mehta. GOPIO Chairman Dr. Thomas Abraham welcomed everyone on behalf of GOPIO and its chapters and spoke…

ശിൽപശാല സംഘടിപ്പിച്ചു

കൾച്ചറൽ ഫോറം വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ സോഷ്യല്‍ മീഡിയ ആക്ടിവിസം എങ്ങനെ ഫലപ്രദമാക്കാം എന്ന വിഷയത്തില്‍ ശിൽപശാല സംഘടിപ്പിച്ചു.’പോസ്റ്റ് ഇറ്റ് നൌ’ എന്ന തലക്കെട്ടിൽ നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ സ്ത്രീകൾക്ക് മാത്രമായി  നടന്ന പരിപാടിക്ക് വുമൺ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ഫൌസിയ ആരിഫ് നേതൃത്വം നൽകി.നീതിയെക്കുറിച്ച് സംസാരിക്കുന്നിടത്തുനിന്നാണ് ആക്ടിവിസം ആരംഭിക്കുന്നതെന്നും സോഷ്യല്‍ മീഡിയ കാലത്തെ ഫേക്ക് ആക്ടിവിസത്തെയും പ്രൊപഗണ്ട രാഷ്ട്രീയത്തെയും കൃത്യമായി തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റും വുമൺ എംപവർമെൻ്റ് ഇൻചാർജുമായ സജ്ന സാക്കി അധ്യക്ഷത വഹിച്ചു. ഫൌസിയ ആരിഫിനുള്ള കൾച്ചറൽ ഫോറത്തിൻ്റെ സ്നേഹോപഹാരം കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് സജ്ന സാക്കി കൈമാറി.നജ്ല നജീബ് ഗാനമാലപിച്ചു.കൾച്ചറൽ ഫോറം മുൻ സെക്രട്ടറി ഷാഹിദ ജലീൽ ,മുഫീദ അഹദ്,ജഫ് ല ഹമീദുദ്ദീൻ,സകീന അബ്ദുല്ല,സന നസീം  തുടങ്ങിയവർ ചർച്ചയിൽ…