‘ദി കേരള സ്റ്റോറി’ ജനഹൃദയങ്ങളെ സ്പർശിക്കുന്നുണ്ടെന്ന് നടി ആദ ശർമ്മ

‘ദി കേരള സ്റ്റോറി’യാണ് ഇപ്പോൾ ബോക്‌സ് ഓഫീസ് ഭരിക്കുന്നത്. ‘പത്താൻ’ ശേഷം ആഭ്യന്തര ബോക്‌സ് ഓഫീസിൽ 200 കോടി കടക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണിത്. ബോക്‌സ് ഓഫീസിൽ 18 ദിവസം പിന്നിടുമ്പോഴും വിവാദങ്ങൾക്കിടയിലും പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിലാണ് ചിത്രം. കേരളത്തിൽ നിന്ന് 32,000 ഹിന്ദു സ്ത്രീകളെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്തുവെന്ന സംശയാസ്പദമായ അവകാശവാദത്തെച്ചൊല്ലി സിനിമയുടെ കഥ വിവാദത്തിൽ പെട്ടിരുന്നു. എന്നാലും പ്രേക്ഷകർ അത് കാണാൻ തീയേറ്ററുകളിൽ എത്തുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സിനിമയുടെ താരനിര മുതൽ നിർമ്മാതാക്കൾ വരെ ഈ സമയത്ത് അതിന്റെ വിജയം ആസ്വദിക്കുകയാണ്. അതേസമയം, ഇന്ത്യക്കാരുടെ സ്നേഹത്തിന് ആദ ശർമ്മ നന്ദി അറിയിച്ചു. പശ്ചിമ ബംഗാളിൽ സിനിമ നിരോധിച്ചിട്ടും തമിഴ്‌നാട്ടിലെ മൾട്ടിപ്ലക്‌സ് ഉടമകൾ ചിത്രം പ്രദർശിപ്പിക്കാൻ വിസമ്മതിച്ചിട്ടും ‘ദി കേരള സ്റ്റോറി’ ബുള്ളറ്റിന്റെ വേഗത്തിലാണ് നീങ്ങിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച…

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ഇന്നൊവേഷന്‍ അവാര്‍ഡ്

ദോഹ. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ഗ്‌ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ഇന്നൊവേഷന്‍ അവാര്‍ഡ് . ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ടൂള്‍ എന്ന അടിസ്ഥാനത്തിലാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയെ അവാര്‍ഡിന് പരിഗണിച്ചത്. പീപ്പിള്‍ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി സഹകരിച്ച് മെയ് 27 ന് ന്യൂ ഡല്‍ഹിയിലെ ആന്ധ്രപ്രദേശ് ഭവനിലെ ഡോ. ബി.ആര്‍.അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി ഡോ. രാം ദാസ് അത്താവാലെ പുരസ്‌കാരം സമ്മാനിക്കും. മീഡിയ പ്‌ളസ് സി.ഇ.ഒ യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര പുരസ്‌കാരം ഏറ്റുവാങ്ങും. 2007 മുതല്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്‌ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് അമേരിക്ക, യു.കെ. ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും…

നിലമ്പൂർ ജില്ലാശുപത്രി: സർക്കാർ അടിയന്തിരമായി ഇടപെടണം: വെൽഫെയർ പാർട്ടി

നിലമ്പൂർ: നിലമ്പൂർ ജില്ലാശുപത്രിയിൽ പ്രസവ വാർഡിൽ രോഗികൾക്ക് ആവശ്യമായ ബെഡുകൾ പോലുമില്ലാത്ത വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നിലമ്പൂർ ബസ്റ്റാന്റ് പരിസരത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു. പുരുഷ വാർഡിൽ നിന്നും സ്ത്രീകളുടെ വാർഡിലേക്ക് ബെഡുകൾ മാറ്റി താൽക്കാലികമായി ഓട്ടയടക്കുന്ന പരിപാടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എട്ടു വർഷം മുൻപ് പണി തുടങ്ങിയ മാതൃ ശിശു സംരക്ഷണ ബ്ലോക്ക് ഇനിയും പണി പൂർത്തിയാക്കിയിട്ടില്ല. ആദിവാസികൾ അടക്കമുള്ള മലയോരത്ത് താമസിക്കുന്ന പിന്നോക്ക വിഭാഗങ്ങളുടെ ജീവൻ വച്ചാണ് സർക്കാറുകൾ പന്താടുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ പറഞ്ഞു. മാറി മാറി ഭരിച്ച ഭരണകൂടങ്ങൾ മലപ്പുറത്തോട് കാണിച്ച വിവേചന ഭീകരതയുടെ പരിണിത ഫലമാണ് ഇന്നും നാം അനുഭവിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ പാർട്ടി ആവിഷ്‌കരിക്കുമെന്നും കൃഷ്ണൻ കുനിയിൽ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ്…

ചൊറിച്ചിൽ നിങ്ങളെ അലട്ടുന്നുവോ?; ഈ പ്രതിവിധി പിന്തുടരുക

വരണ്ട ചർമ്മം, അലർജി, പ്രാണികളുടെ കടി, ചില ആരോഗ്യപ്രശ്നങ്ങൾ എന്നിങ്ങനെ പല കാരണങ്ങളാൽ ചൊറിച്ചിലുണ്ടാകാം. ചൊറിച്ചിൽ മിതമായത് മുതൽ കഠിനമായത് വരെയാകാം, ഇത് പതിവ് പ്രവർത്തനത്തെയും ഉറക്കത്തെയും തടസ്സപ്പെടുത്തും. ചൊറിച്ചിൽ കുറയ്ക്കാൻ ഫലപ്രദമായ നിരവധി രീതികളും മരുന്നുകളും ഉണ്ട്. ചൊറിച്ചിലിനുള്ള പ്രതിവിധി നാരങ്ങാനീര്: ചൊറിച്ചിൽ ഉള്ള ഭാഗത്ത് നാരങ്ങാനീര് പുരട്ടിയാൽ പുതുമ ലഭിക്കും. ഇതിനായി ചെറുനാരങ്ങ എടുത്ത് മുറിച്ച് നീര് ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടുക. ഇത് ചർമ്മത്തിന് പെട്ടെന്ന് ആശ്വാസം നൽകും. തൈര്: ചൊറിച്ചിൽ ഉള്ള ഭാഗത്ത് തൈര് പുരട്ടുന്നത് ചർമ്മത്തെ തണുപ്പിക്കുകയും ചൊറിച്ചിൽ കുറയ്ക്കുകയും ചെയ്യും. ഒരു ചെറിയ പാത്രത്തിൽ തൈര് എടുത്ത് ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടുക, എന്നിട്ട് പതുക്കെ മസാജ് ചെയ്യുക. വേപ്പില: വേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടുക. വേപ്പിൻ്റെ ഗുണം ചൊറിച്ചിൽ കുറയ്ക്കാൻ സഹായിക്കും.…

വേനൽക്കാലത്ത് തൈര് ആരോഗ്യത്തിന് ഉത്തമം

വേനൽക്കാലത്തെ കൊടുംചൂട് നഗരങ്ങളെ ബാധിക്കുന്നത് തുടരുമ്പോൾ, നമ്മുടെ ആരോഗ്യത്തിലും ക്ഷേമത്തിലും കൂടുതൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുക എന്നതാണ് ചൂടിനെ ചെറുക്കുന്നതിനും നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മാർഗം. തൈര് പോഷകസമൃദ്ധവും ഉന്മേഷദായകവുമായ ഭക്ഷണമാണ്. അത് ധാരാളം ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു, പ്രത്യേകിച്ച് ചൂടുള്ള വേനൽക്കാലത്ത്. തൈരിന്റെ ആരോഗ്യ ഗുണങ്ങൾ: ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് തൈര് ജലാംശം നൽകുന്നതിനുള്ള മികച്ച ഉറവിടമാണ്. ഉയർന്ന ജലാംശം ഉള്ളതിനാൽ, തൈര് ശരീരത്തെ തണുപ്പിക്കാനും നഷ്ടപ്പെട്ട ദ്രാവകങ്ങൾ നിറയ്ക്കാനും സഹായിക്കുന്നു. തൈര് പതിവായി കഴിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും, ഇത് ശരീരത്തിന്റെ ഒപ്റ്റിമൽ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിൽ നിർണായകമാണ്. ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന പ്രോബയോട്ടിക്സ് എന്നറിയപ്പെടുന്ന ഗുണം ചെയ്യുന്ന ബാക്ടീരിയകളാൽ സമ്പന്നമാണ് തൈര്. ചൂടുകാലത്ത്, ദഹനക്കേട്, വയറിളക്കം, തുടങ്ങിയ ദഹന പ്രശ്നങ്ങൾ സാധാരണമാണ്. തൈരിൽ അടങ്ങിയിരിക്കുന്ന ലൈവ് കൾച്ചറുകൾ സന്തുലിതമായ…

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഓൺലൈൻ ചാനൽ മിഴി തുറന്നു

ന്യൂയോർക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഓൺലൈൻ ചാനൽ രംഗത്ത് സജീവമാകുന്നു. സഭയുടെ ഔദ്യോഗിക ഓൺലൈൻ ചാനലായ മാർത്തോമാ വിഷൻ (MAR THOMA VISION) മെയ് 22 നു നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ മിഴി തുറന്നു. സഭയുടെ മിഷൻ പ്രവർത്തനങ്ങൾ, വിവിധ പ്രോഗ്രാമുകൾ, അറിയിപ്പുകൾ, ധ്യാനം , അഭിമുഖങ്ങൾ, അനുഭവങ്ങൾ തുടങ്ങിയവ മാർത്തോമാ വിഷൻ ഓൺലൈൻ ചാനലിലൂടെ ലോക മെങ്ങുമുള്ള സഭാജന ങ്ങൾക്ക് ലഭ്യമാവും. മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ചേർന്ന് യോഗത്തിൽ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ( ചെയർമാൻ ) അധ്യക്ഷത വഹിച്ചു .ഡോ:യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത പ്രാരംഭ പ്രാർത്ഥന നടത്തി. സഭാ സെക്രട്ടറി റവ:സി.വി. സൈമൺ സ്വാഗതം ആശംസിച്ചു. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ അധ്യക്ഷ പ്രസംഗത്തിന് ശേഷം മെത്രപൊലീത്ത ഡോ:തിയോഡോഷ്യസ്…

സാമൂഹ്യ പ്രവർത്തകൻ സജി തോമസ് കൊട്ടാരക്കരയ്ക്കു ഷിക്കാഗോയിൽ സ്വീകരണം നൽകി

ഷിക്കാഗോ: അമേരിക്കയിൽ സന്ദർശനം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ സജി തോമസ് കൊട്ടാരക്കരക്കു ഷിക്കാഗോ സമൂഹം സ്വീകരണവും ആദരവും അർപ്പിച്ചു. ന്യൂജേഴ്‌സിയിൽ വേൾഡ് മലയാളി കൗൺസിലിന്റെയും ഹൂസ്റ്റണിൽ ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റയെയും ഇതര മലയാളി സമൂഹങ്ങളുടെയും സ്വീകരണങ്ങൾക്ക് ശേഷം ഷിക്കാഗോയിൽ എത്തിയ സജി തോമസിന് മെയ് 20ന് ത്രിലോക് കേരള റെസ്റ്റോറന്റിൽ വച്ച് ഷിക്കാഗോയുടെ പ്രത്യേക സ്‌നേഹാദരങ്ങളും സ്വീകരണവും നൽകി. അവതാരകൻ സുബാഷ് ജോർജിന്റെ ആമുഖ പ്രസംഗത്തിന് ശേഷം സജി തോമസ് തന്നെ പറ്റിയുള്ള വിവരണം നൽകി. 18 മാസം പ്രായമുള്ളപ്പോൾ കഴുത്തിന് താഴെ പോളിയോ രോഗം മൂലം തളർന്നു പോയ തന്റെ ശരീരം ദൈവകൃപ കൊണ്ടും, തന്റെ നിശ്ചയദാർഢ്യം കൊണ്ടും ഇന്നത്തെ നിലയിൽ ആയി. 6 അടി നീളമുള്ള ഒരു വടിയുടെ സഹായത്താൽ തന്റെ ജീവിതവും മുന്നോട്ടു കൊണ്ട് പോകുന്നു. ഭാര്യയും രണ്ടു മക്കളുമുള്ള സ്വന്തമായി വീടില്ലാത്ത…

രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം; ഒരുക്കങ്ങൾ പുരോഗമിക്കുന്നു: സാം പിട്രോഡ

ന്യൂയോർക് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി, സാൻഫ്രാൻസിസ്കോ, വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ഒന്നിലധികം പരിപാടികളിൽ പങ്കെടുക്കുന്നതിനായി മെയ് അവസാനത്തിലും ജൂൺ ആദ്യത്തിലും അമേരിക്ക സന്ദർശികുന്നതിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡ പറഞ്ഞു. സർവ്വകലാശാലകൾ, ടെക് സംരംഭകർ, സിവിൽ സൊസൈറ്റി, ബിസിനസ്സ്, മാധ്യമങ്ങൾ, രാഷ്ട്രീയക്കാർ, നേതാക്കൾ എന്നിവരുമായുള്ള ആശയവിനിമയം അദ്ദേഹത്തിന്റെ ഷെഡ്യൂളിൽ ഉൾപ്പെടും. സാൻഫ്രാൻസിസ്കോയിലും ന്യൂയോർക്കിലും അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്യും. ഇന്ത്യയിലും വിദേശത്തും മനുഷ്യാവകാശങ്ങൾ, സ്വാതന്ത്ര്യം, നീതി, വൈവിധ്യം, ഉൾപ്പെടുത്തൽ, അഹിംസ, സുസ്ഥിരത എന്നിവയുടെ സാർവത്രിക മൂല്യങ്ങളുടെ ഒരു ചാമ്പ്യനായിരുന്നു രാഹുൽ ഗാന്ധി. സാമ്പത്തിക പിരമിഡിന്റെ താഴെയുള്ള യുവാക്കളെയും ആളുകളെയും പ്രതിനിധീകരിക്കാൻ അദ്ദേഹം അശ്രാന്തമായി പ്രവർത്തിക്കുന്നു. അവരുടെ ജോലികൾക്കായുള്ള അഭിലാഷങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഇന്ത്യ ആഗോള സാമ്പത്തിക പ്രാധാന്യം നേടുമ്പോൾ പതിവായി ശ്രദ്ധയിൽ…

ജഫ്രി ഈനോസ് (42) ഒക്കലഹോമയിൽ നിര്യാതനായി

ഒക്കലഹോമ : ഐ പി സി ഹെബ്രോണ്‍ സഭാംഗവും ചങ്ങനാശ്ശേരി കൊടുംമൂലയിൽ കുടുംബാംഗവുമായ സാം കെ ഈനോസിന്റെയും പരേതയായ മേരി ഈനോസിന്റെയും മകന്‍ ജഫ്രി ഈനോസ് (42) ഒക്കലഹോമയിൽ നിര്യാതനായി. ഭാര്യ: ഹണി ബഞ്ചമിന്‍ (റിന്‍സി). മകള്‍: എസ്ഥേര്‍. സഹോദരീ കുടുംബാംഗങ്ങള്‍: ലെസ്‌ലി യാക്കോബ് – ബൈജു യാക്കോബ്. മെമ്മോറിയൽ സർവീസ് മെയ് 24 ബുധനാഴ്ച വൈകിട്ട് 7 നും സംസ്കാര ശുശ്രൂഷ മെയ് 25 വ്യാഴാഴ്ച രാവിലെ 10 നും ഐപിസി ഹെബ്രോണ്‍ സഭയുടെ ചുമതലയിൽ നടത്തപ്പെടും.

കർണാടക കോൺഗ്രസ് നേതൃത്വത്തിന് ഒഐസി സി ഫ്ളോറിഡ ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ

ഫ്ളോറിഡ:നരേന്ദ്ര സർക്കാരിൻറെ ഏകാധിപത്വ ജനാധിപത്വവിരുദ്ധ നടപടികൾെക്കതിെരയും, സംസ്ഥാന ബിെജപി സർക്കാരിൻെറ അഴിമതിെക്കതിെരയും ഉള്ള വിധിയെഴുത്താണ് കർണാടക തിരെഞ്ഞടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗസ്സിനുണ്ടായ ഉജ്വല വിജയമെന്നു ഒഐസി സി ഫ്ലോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഫ്ലോറിഡയിൽ കൂടിയ സമ്മേളനത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. കർണാടകയിലെ നേതാക്കളുടെ ഒത്തൊരുമയും, വാർഡ് തലം മുതൽ മുകളിേലോട്ടു ള്ള എല്ലാ തലങ്ങളിലും ഉണ്ടായ ചിട്ടയായ പ്രവർത്തനവും, കർണാടകയിലെ ഉജ്വല വിജയത്തിന് കാരണമായി.ഈ വിജയത്തിൽ പ്രധാന പങ്കു വഹിച്ച എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർെഗ,പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ,കെ പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ എന്നിവരെ യോഗം അഭിനന്ദിച്ചു. ഒഐസി സി ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് ജോർജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു . ജനറൽ സെകട്ടറി ജോർജ് മാലിയിൽ സ്വാഗതം ആശംസിച്ചു. ഒഐസി സി േദശീയ പ്രസിഡന്റ് ബേബി മണക്കുേന്നൽ, ചെയർമാൻ ജെയിംസ് കൂടൽ ,വൈസ് പ്രസിഡന്റ്…