ഹ്യൂസ്റ്റൺ: സന്യാസ ജീവിത സമർപ്പണത്തിന്റെ അമ്പതു വർഷങ്ങൾ പിന്നിടുന്ന ബഹുമാനപ്പെട്ട സിസ്റ്റർ ശാന്തി പുരയിടത്തിൽ ഡിഎംന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ മെയ് 14 ഞായറാഴ്ച്ച നടത്തപ്പെട്ടു. അമേരിക്ക- കാനഡ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ന്യ ഡോ .ഫീലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപോലിത്ത വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്തു. മുൻ വികാരി ഫാ. ജോസഫ് കണ്ണംകുളം , വികരി ഫാ. ബിന്നി ഫിലിപ്പ് എന്നിവർ സഹകർമ്മികരായിരുന്നു. തുടർന്ന് നടന്ന അനുമോദന സമ്മേളനം മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങിൽ ഡിഎം സന്യാസിനി സമൂഹം കോർഡിനേറ്റർ സിസ്റ്റർ ലീനസ്, തോമസ് ജോർജ് , നിക്കോളാസ് ജോൺ,ജെയിംസ് കൂടൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിയ്ക്കുകയും ജോൺ ഫിലിപ്പ് ഉപഹാരം സമർപ്പിക്കുകയും ചെയ്തു. മെയ് 9 ന് ജന്മദിനം…
Month: May 2023
Congress leader Rahul Gandhi is visiting the United States from May end through June 1st week
New York: Congress leader Rahul Gandhi is visiting the United States from May end through June 1st week. The visit is key after Congress’s glorious win in the Karnataka assembly election and considering the upcoming 2024 Loksabha elections. Rahul Gandhi will be visiting the west coast and east coast, visiting various universities, interacting with the students and professionals, and the Indian Overseas Congress USA is organizing a big event in New York City. The IOC leadership team under the eminent leadership of Dr Sam Pitroda, Global Chairman of the IOC,…
സണ്ണിവെയ്ൽ ഫയർ സ്റ്റേഷൻ ഉദ്ഘാടനം മേയർ സജി ജോർജ് നിർവഹിച്ചു
സണ്ണിവെയ്ൽ : സണ്ണിവെയ്ൽ സിറ്റിയിൽ ആദ്യമായി നിർമ്മിച്ച ഫയർ സ്റ്റേഷന്റെ ഉത്ഘാടനം മേയർ സജി ജോർജ് നിർവഹിച്ചു മേയ് 20 ശനിയാഴ്ച രാവിലെ 9 മണിക്ക് 305 ഇ ട്രിപ്പ് റോഡിലുള്ള സണ്ണിവെയ്ൽ ഫയർ സ്റ്റേഷന്റെ മുൻപിൽ നടന്ന ചടങ്ങിൽ കൗൺസിൽ അംഗങ്ങളായ റയാൻ ഫിഞ്ച്,കെവിൻ ക്ലാർക്ക് – മേയർ പ്രോ-ടെം,മാർക്ക് ഏഗൻ, മാർക്ക് എൽഡ്രിഡ്ജ്,ലാറി അലൻ,ജോനാഥൻ ഫ്രീമാൻ,എന്നിവരെ കൂടാതെ അഗ്നിശമന സേനാംഗങ്ങളും പാരാമെഡിക്കുകളും കൂടാതെ സംസ്ഥാന സർട്ടിഫൈഡ് ഫയർ ഇൻസ്പെക്ടർമാരും ഉൾപ്പെടെ നിരവധി പ്രമുഖരും പങ്കെടുത്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മലയാളി കൗൺസിൽ അംഗം മനു ഡാനിയേലിന്റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു അയൽവാസികളുടെ വീടുകൾ സംരക്ഷിക്കാൻ സഹായിച്ച അർപ്പണബോധമുള്ള ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ ഔപചാരികമായി 1971-ൽ സ്ഥാപിച്ചതാണ് സണ്ണിവെയ്ൽ ഫയർ റെസ്ക്യൂ. പ്രൊഫഷണൽ അഗ്നിശമന സേനാംഗങ്ങളും പാരാമെഡിക്കുകളും കൂടാതെ സംസ്ഥാന സർട്ടിഫൈഡ് ഫയർ ഇൻസ്പെക്ടർമാരും അന്വേഷകരും അടങ്ങുന്ന…
ഒബാമ മാപ്പു നൽകിയ ആൾട്ടൺ, വധശ്രമക്കേസിൽ വീണ്ടും ജയിലിൽ
ഷിക്കാഗോ:2015-ൽ മുൻ പ്രസിഡന്റ് ബരാക് ഒബാമ മാപ്പു നൽകി ജയിൽ മോചിതനായ കൊക്കെയ്ൻ ഇടപാടുകാരൻ ആൾട്ടൺ മിൽസിനെ ഒരു സ്ത്രീയെ വെടിവച്ചതിന് ശേഷം വധശ്രമക്കേസിൽ വീണ്ടും ജയിലിൽ തിരിച്ചെത്തിയതായി റിപ്പോർട്ട് ചെയപ്പെട്ടു. ഒബാമ ശിക്ഷയിൽ ഇളവ് വരുത്തിയ 1,927 കുറ്റവാളികളിൽ ഒരാളാണ് മിൽസ്, മറ്റൊരു 212 പേർക്ക് മാപ്പ് നൽകി. പ്രസിഡന്റ് മിൽസിന്റെ ജീവപര്യന്തം വെട്ടിക്കുറച്ചനാൽ അത് 2016 ഏപ്രിലിൽ അവസാനിച്ചിരുന്നു 54-കാരനായ ആൾട്ടൺ മിൽസിനെ 1993-ൽ കൊക്കെയ്ൻ ഗൂഢാലോചനയുടെ ഭാഗമായി ഫെഡറൽ ഗൂഢാലോചന കുറ്റം ചുമത്തി ജയിലിലേക്ക് അയച്ചു. അഞ്ച് ഗ്രാമിൽ താഴെയുള്ള ക്രാക്ക് കൊക്കെയ്‌നിന്റെ രണ്ട് മുൻകാല ശിക്ഷകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു, ഇത് പ്രോസിക്യൂട്ടർമാർക്ക് ശിക്ഷാ വർദ്ധന ആവശ്യപ്പെട്ടു കേസ് ഫയൽ ചെയ്യാൻ കാരണമായി. തുടർന്ന് പരോളില്ലാതെ ജഡ്ജ് മിൽസിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ശിക്ഷിക്കപ്പെട്ട കുറ്റവാളി 22 വർഷം ജയിലിൽ കഴിഞ്ഞതിനെത്തുടർന്ന് മുൻ…
പ്രവാസി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർബന്ധിത ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് സമന്വയ കാനഡ
ടൊറോന്റോ : സമന്വയ കൾച്ചറൽ അസോസ്സിയേഷൻ കാനഡയുടെ വാർഷിക പൊതുയോഗം ടോറോന്റോയിൽ വച്ച് നടന്നു. പ്രസിഡന്റ് ഷാജേഷ് പുരുഷോത്തമൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പ്രദീപ് ചേനംപള്ളിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അനീഷ് ജോസഫ് വരവ് ചെലവ് കണക്കവതരിപ്പിച്ചു. രഞ്ജിത്ത് സൂരി സ്വാഗതവും അനീഷ് അലക്സ് നന്ദിയും പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് പുതിയ സെക്രട്ടറി സൂരജ് അത്തിപ്പറ്റ വിശദീകരിച്ചു. അടുത്ത രണ്ട് വർഷത്തേക്ക് സംഘടനയെ നയിക്കുന്നതിന് ഏഴ് അംഗ ഡയറക്ടർ ബോർഡിനേയും ഏഴംഗ സെക്രട്ടറിയേറ്റിനേയും 23 അംഗ കമ്മിറ്റിയേയും വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. പ്രവാസി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർബന്ധിത ഇൻഷുറൻസ് ഏർപ്പെടുത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണമെന്നും, കാനഡയിൽ വിദ്യാർത്ഥികളായി പുതുതായി എത്തുന്ന വിദ്യാർത്ഥികളുടെ ജോലി ചെയ്യാൻ അനുവദിക്കപ്പെടുന്ന സമയത്തിലെ വ്യത്യാസം മാറ്റുവാൻ സർക്കാർ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമന്വയ കാനഡയുടെ 2023 – 2025…
രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം ഡാളസില്‍ ഇന്ന്
ഡാളസ് :മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-മത് രക്തസാക്ഷിത്വദിനം ആചരിക്കുന്നതിനും, കർണാടകത്തിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ അത്യുജ്വല വിജയത്തിൽ ആഹ്‌ളാദം രേഖപ്പെടുത്തുന്നതിനും, ആനുകാലിക രാഷ്ട്രീയകാര്യങ്ങൾ വിലയിരുത്തുന്നതിനും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് .പ്രത്യേക യോഗം സംഘടിപ്പിക്കുന്നു മെയ് 21, ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിക്ക് ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ ഡാളസ് യുണിറ്റ് പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഒ ഐ സി സി മേഖല- സംസ്ഥാന- ദേശീയ നേതാക്കൾ പങ്കെടുക്കും . യോഗത്തിലേക്ക് ഡാളസ് ഫോർത് വര്ത്ത പരിസരപ്രദേശങ്ങളിലുമുള്ള കോൺഗ്രസ്സ് പ്രവർത്തകരുടെയും അനുഭാവികളുടെയും സാന്നിദ്ധ്യ സഹകരണം സാദരം ക്ഷണിക്കുന്നതായി ജനറൽ സെക്രട്ടറി പി.എം തോമസ് രാജൻ അറിയിച്ചു .
വെൽനെസ് വര്‍ക്ക് ഷോപ്പ് ന്യൂയോർക്കിൽ മെയ് 27 ശനിയാഴ്ച
ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTHEAST RAC) നേതൃത്വത്തിൽ സാമൂഹിക ജീവിതത്തിലും, കുടുംബ ജീവിതത്തിലും, വ്യക്തി ജീവിതത്തിലും നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് എങ്ങനെ സാന്ത്വനം നൽകാം എന്ന ലക്ഷ്യത്തോടെ ഒരു ശിൽപശാല ന്യൂയോർക്കിൽ നടത്തപ്പെടുന്നു. ന്യൂ യോർക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് (2350 Merrick Ave, Merrick, NY 11566) മെയ് 27 ശനിയാഴ്ച്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 12.00 വരെയാണ് ശിൽപശാല. ഈ മേഖലയിലെ വിദഗ്ദ്ധരായ റവ. ബിജു പി. സൈമൺ (ഫിലാഡൽഫിയ), ഡോ. അനിൽ ചാക്കോ (ന്യൂയോർക്ക്), ശ്രീമതി ബെറ്റ്സി ചാക്കോ (ന്യൂയോർക്ക്), എന്നിവർ നേതൃത്വം നൽകും. 13 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും ഈ ശിൽപശാലയിൽ പങ്കെടുക്കാം. ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ വെച്ച് നടത്തുന്ന ഈ…
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലിയില്‍ മെഗാ തിരുവാതിര
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജൂണ്‍ ജൂണ്‍ 24-നു നടത്തുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടിയില്‍ നൂറിലധികം വനിതകള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഉണ്ടായിരിക്കുന്നതാണ്. മെഗാ തിരുവാതിരയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ സാറാ അനില്‍ ആണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ സാറാ അനില്‍ (630 914 0713), ഡോ. സിബിള്‍ ഫിലിപ്പ് (630 697 2241), ഡോ. റോസ് വടകര (708 662 0774), ഡോ. സ്വര്‍ണം ചിറമേല്‍ (630 224 2068), ജോഷി വള്ളിക്കളം (പ്രസിഡന്റ്) 312 685 6749 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിക്ക് 135 വർഷത്തെ തടവ്, അലാസ്ക കോടതി പുനഃപരിശോധിക്കുന്നു
അലാസ്ക:അലാസ്കയിൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിക്ക് 135 വർഷത്തെ തടവ് ശിക്ഷ അലാസ്ക കോടതി പുനഃപരിശോധിക്കുന്നു. ആങ്കറേജിൽ മൂന്ന് പേരെ വെടിവച്ചുകൊന്ന സംഭവത്തിൽ നാല് പതിറ്റാണ്ട് മുമ്പ് അന്നത്തെ 14 വയസ്സുള്ള പെൺകുട്ടിക്ക് നൽകിയ 135 വർഷത്തെ തടവ് ശിക്ഷയാണ് കീഴ്ക്കോടതി വീണ്ടും പരിഗണിക്കുന്നത് . ഫ്ലെച്ചറും അവളുടെ അന്നത്തെ 19 വയസ്സുള്ള കാമുകൻ കോർഡെൽ ബോയിഡും 1985-ൽ 69-കാരനായ ടോം ഫാസിയോയെയും 70-കാരനായ ഭാര്യ ആൻ ഫാസിയോയെയും 76 വയസ്സുള്ള അവളുടെ സഹോദരി എമിലിയ എലിയറ്റിനെയും കൊലപ്പെടുത്തിയ സംഭവം മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു . 1986-ൽ വിനോണ ഫ്ലെച്ചർ ശിക്ഷിക്കപ്പെട്ടപ്പോൾ, അലാസ്കയിൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി അവർ മാറിയിരുന്നു.ആങ്കറേജ് ഡെയ്‌ലി ന്യൂസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. പുനരധിവാസത്തിനുള്ള സാധ്യതകൾ ജഡ്ജി പരിഗണിക്കാത്തതിനാൽ അലാസ്ക അപ്പീൽ കോടതി ശിക്ഷ പുനഃപരിശോധിക്കാൻ കേസ് തിരിച്ചയച്ചു.…
ലോകത്തിലെ ആദ്യ മലയാളം മിഷൻ ക്ലബിൽ യു.എ.ഇയിൽ 700ഓളം വിദ്യാര്‍ഥികൾ അംഗങ്ങളായി
ദുബായ്: ഹാബിറ്റാറ്റ് സ്‌കൂളിലെ 700ഓളം വിദ്യാര്‍ഥികൾ അംഗങ്ങളായി കേരള സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച മലയാളം മിഷന്റെ മലയാളം ക്ലബ്ബിന് അജ്മാൻ ഹാബിറ്റാറ്റ് സ്‌കൂളിൽ തുടക്കമായി. സംസ്ഥാന സര്‍ക്കാറിന്റെ കുട്ടി മലയാളം പദ്ധതിയുടെ കീഴില്‍ ലോകത്ത് സഥാപിക്കപ്പെടുന്ന ആദ്യത്തെ മലയാളം ക്ലബ്ബാണ് ഹാബിറ്റാറ്റ് സ്‌കൂളിലേത്. മലയാളം മിഷന്റെ അജ്‌മാൻ ചാപ്റ്ററിന്റെ കീഴിലായിരിക്കും ഇത് പ്രവർത്തിക്കുക. എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വകുപ്പില്‍ ആരംഭിച്ച മലയാളം മിഷന്‍ പദ്ധതി മറുനാടന്‍ മലയാളി സംഘടനകളുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. പ്രവാസ ലോകത്തെ പുതിയ മലമുറക്ക് മലയാളഭാഷയുമായുള്ള അടുപ്പം വര്‍ധിപ്പിക്കുന്നതിനും വിദേശരാജ്യങ്ങളിലുള്ള ഉദ്യോഗാര്‍ഥികളുടെ മലയാള ഭാഷാ പരിജ്ഞാനം ഉറപ്പു വരുത്തുന്നതിനും ആരംഭിച്ച നീലക്കുറിഞ്ഞി കോഴ്‌സിലേക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ മലയാളം ക്‌ളബ്ബിന് കഴിയുമെന്ന് മാനജേംഗ് ഡയറക്ടര്‍ ഷംസു സമാന്‍ പ്രത്യാശിച്ചു. പത്താം ക്‌ളാസുവരെയോ ഡിഗ്രി തലത്തിലോ…