കോൺഗ്രസ് വിട്ടവരെല്ലാം പാർട്ടിയിലേക്ക് തിരിച്ചുവരണമെന്നാണ് പൊതുവികാരമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. കേരള കോൺഗ്രസ് ജോസ് കെ മാണി, എൽജെഡി, കേരള കോൺഗ്രസ് പിള്ള തുടങ്ങിയവർ തെറ്റിദ്ധാരണയുടെ പേരിലാണ് പുറത്തുപോയത്. അവരെല്ലാം തിരിച്ചുവരണമെന്നാണ് ആഗ്രഹം. എന്നാൽ, ഇക്കാര്യം മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 20-20 (മുഴുവൻ സീറ്റുകൾ) നേടുമെന്ന് പ്രതീക്ഷിക്കുന്നു. യുഡിഎഫിനൊപ്പം നിൽക്കുന്ന മുസ്ലീം ലീഗിനെ സിപിഎം പുകഴ്ത്തുന്നതിൽ എതിർപ്പില്ല. എന്നാൽ, മുസ്ലീം ലീഗിനെ പുകഴ്ത്തി യു.ഡി.എഫിൽ പിളർപ്പുണ്ടാക്കാമെന്ന് എൽ.ഡി.എഫ് കരുതേണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Month: May 2023
സംഗീത അദ്ധ്യാപകൻ്റെ അരങ്ങേറ്റം കാണികൾക്ക് കൗതകവും ആവേശവും പകർന്നു
എടത്വ: സംഗീത അദ്ധ്യാപകൻ്റെ അരങ്ങേറ്റം കാണികൾക്ക് കൗതകവും ആവേശവും പകർന്നു. ഇന്നലെ എടത്വ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലാണ് സംഗീത അദ്ധ്യാപകൻ എടത്വ കണ്ടത്തിൽ ബിൽബി മാത്യൂവിൻ്റെ നേതൃത്വത്തിൽ ചെണ്ടമേളവും കൊമ്പും അരങ്ങേറിയത്. പള്ളിയുടെ പ്രധാന അള്‍ത്താരയില്‍ നിന്നാരംഭിച്ച പ്രദക്ഷിണം ആനവാതിലിലൂടെ പള്ളിയുടെ വടക്ക് വശത്ത് ഉള്ള പാലം കടന്ന് മാര്‍ക്കറ്റ് ചുറ്റി അമ്പലപ്പുഴ-തിരുവല്ല റോഡരുകിലെ വലിയ കുരിശടി വലംവച്ച് പള്ളിപ്പാലത്തിലൂടെ ദൈവാലയത്തില്‍ എത്തുന്നതു വരെ മേളത്തോടൊപ്പം ബിൽബി മാത്യൂവിൻ്റെ പ്രകടനം ശ്രദ്ധേയമായി. സുനിൽ കുമാർ അശാനിനിൽ നിന്നും ചെണ്ടമേളവും , അജി ആശാനിൽ നിന്നും കൊമ്പും ദിലീപ് ആശാനിൽ നിന്നു താളവും അഭ്യസിച്ച ബിൽബി മാത്യൂ ശിഷ്യഗണത്തിന് ഏറെ പ്രിയപെട്ട ഗുരു കൂടിയാണ്. മുൻ വർഷങ്ങളിൽ തിരുനാൾ ജനറൽ കൺവീനറായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം എടത്വപള്ളിയിൽ…
ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പ്രാർത്ഥന ഒരു ഒഴികഴിവായി ഉപയോഗിക്കരുത്: കീത്ത് സെൽഫ്
ടെക്സാസ് : രാജ്യത്തു നടക്കുന്ന കൂട്ട വെടിവെപ്പുൾപ്പെടെയുള്ള സംഭവങ്ങൾക്ക് മുന്നിൽ ചിന്തകളും പ്രാർത്ഥനകളും മാത്രം പര്യാപ്തമല്ലെന്ന് ടെക്സസ്സിൽ നിന്നുള്ള യു എസ് പ്രതിനിധി കീത് സെൽഫ് അഭിപ്രായപെട്ടു അലൻ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ നടന്ന കൂട്ട വെടിവയ്പിനെ കുറിച്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്.മുൻ കൗണ്ടി ജഡ്ജിയും , ടെക്സസിലെ മൂന്നാം കോൺഗ്രസ് ഡിസ്ട്രിക്റ്റിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രതിനിധിയും,റിപ്പബ്ലിക്കൻ പാർട്ടി അംഗവുമാണ് കീത്ത് അലൻ സെൽഫ്. പ്രാർത്ഥന എന്റെ ജോലിയുടെ ഒരു വലിയ ഭാഗമാണ്. എല്ലാ ദിവസവും രാവിലെ, ലോകത്തിന്റെയും ഞാൻ സേവിക്കുന്ന സഭയുടെയും ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു. വേദനിക്കുന്ന അല്ലെങ്കിൽ എന്തെങ്കിലും ആവശ്യമുള്ള ഒരാളോട് സംസാരിക്കുമ്പോഴെല്ലാം അവരോടൊപ്പം പ്രാർത്ഥിക്കാൻ ഞാൻ ആവശ്യപ്പെടുന്നു. എല്ലാ സമയത്തും പ്രാർത്ഥിക്കാൻ ഞാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു. പ്രാർത്ഥനയുടെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. എന്നാൽ പ്രാർത്ഥന മാത്രമല്ല ജോലി, ആളുകളെ അവരുടെ…
ഷിക്കാഗോയുടെ 57-ാമത് മേയറായി ബ്രാൻഡൻ ജോൺസൺ സത്യപ്രതിജ്ഞ ചെയ്തു
ഷിക്കാഗോ: ഷിക്കാഗോയുടെ 57-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡൻ ജോൺസൺ തിങ്കളാഴ്ച സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഷിക്കാഗോയിലെ ഏറ്റവും പുരോഗമനവാദിയായി അറിയപ്പെടുന്ന ജോൺസൺ ഇതോടെ അമേരിക്കയിലെ മൂന്നാമത്തെ വലിയ നഗരത്തിന്റെ മേയറായി .കുക്ക് കൗണ്ടി കമ്മീഷണറായിരുന്ന ബ്രാൻഡൻ ജോൺസൺ ശനിയാഴ്ചകമ്മീഷണർ സ്ഥാനം രാജിവെച്ചിരുന്നു തിരഞ്ഞെടുപ്പ് കാലത്ത്, കുറ്റകൃത്യങ്ങളുടെ പ്രധാന കാരണങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ചിക്കാഗോയിലെ കുറ്റകൃത്യങ്ങൾ തടയാൻ പ്രവർത്തിക്കുമെന്ന് ജോൺസൺ ആവർത്തിച്ച് വാഗ്ദാനം ചെയ്തു. മുൻ പബ്ലിക് സ്കൂൾ അധ്യാപകനും ടീച്ചേഴ്സ് യൂണിയൻ ഓർഗനൈസറുമായ അദ്ദേഹം മേയർ മത്സരത്തിൽ പ്രവേശിച്ചത് അപ്രതീക്ഷിതമായിരുന്നു.47 കാരനായ ജോൺസൺ ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ മുൻ സിപിഎസ് നേതാവ് പോൾ വല്ലാസിനെയാണ് പരാജയപ്പെടുത്തിയത് ജോൺസൺ തന്റെ “ബെറ്റർ ഷിക്കാഗോ അജണ്ടയിൽ” സമ്പന്നരായ താമസക്കാർക്കും കമ്പനികൾക്കും നികുതി ചുമത്തി 800 മില്യൺ ഡോളർ പുതിയ വരുമാനം വാഗ്ദാനം ചെയ്യുകയും ചെയ്തു.കുടിയേറ്റക്കാരുടെ…
യൂണിറ്റ് പ്രവർത്തക കൺവെൻഷനുകളുടെ ജില്ലാ തല ഉദ്ഘാടനം
മലപ്പുറം : വെൽഫെയർ പാർട്ടി സംഘടന കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യൂണിറ്റ് പ്രവർത്തക കൺവെൻഷന്റെ ജില്ല തല ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ കടുങ്ങൂത്ത് യൂണിറ്റ് യോഗത്തിൽ പങ്കെടുത്ത് നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ജാഫർ സി എച്ച് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് നാസർ കീഴ് പറമ്പ് മുഖ്യാസംസാരം നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സലാം സി എച്ച്, പഞ്ചായത്ത് പ്രസിഡണ്ട് മുഖീമുദ്ദീൻ, നാസർ എം കെ എന്നിവർ സംസാരിച്ചു.
ഭാരത ക്രൈസ്തവസഭാ സമൂഹങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഒരുമയും സ്വരുമയുമുണ്ടാകണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭ വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് കൂടുതല്‍ ഒരുമയോടും സ്വരുമയോടും പ്രവര്‍ത്തന നിരതരാകുന്നില്ലെങ്കില്‍ നിലനില്‍പ്പ്തന്നെ ചോദ്യം ചെയ്യപ്പെടുന്ന നാളുകള്‍ വിദൂരമല്ലെന്ന് ഭാരത ക്രൈസ്തവ സമൂഹം തിരിച്ചറിയണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര് അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള പ്രാദേശിക തീവ്രവാദഗ്രൂപ്പുകളുടെ നിരന്തരമുള്ള സംഘടിത അക്രമങ്ങള്‍ ശക്തിപ്പെടുന്നത് ആശങ്കപ്പെടുത്തുന്നു. മണിപ്പൂരിലെ അക്രമങ്ങള്‍ക്കു പിന്നില്‍ പട്ടികവര്‍ഗ്ഗസംവരണം, സംരക്ഷിത, റിസേര്‍വ്ഡ് വനമേഖല സര്‍വ്വേ, വര്‍ഗീയ വിഷംചീറ്റല്‍ എന്നിവയാണെങ്കിലും അക്രമങ്ങള്‍ക്ക് ഇരയായത് നല്ലൊരു വിഭാഗം ക്രൈസ്തവരാണ്. നിര്‍ദോഷികളായ മനുഷ്യരുടെ മരണം കൂടാതെ ഭവനരഹിതരായവരും ഏറെയുണ്ട്. നിരവധി ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. മണിപ്പൂരില്‍ ശാശ്വതസമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ സജീവമാക്കണം. ഛത്തീസ്ഘട്ടിലെ ഗ്രാമങ്ങളില്‍ നിന്ന് പാലായനം ചെയ്യപ്പെട്ടവര്‍ ഇന്നും നിസ്സഹായരായി കഴിയുന്നു. മതപരിവര്‍ത്തന നിരോധനനിയമത്തിന്റെ മറവിലാണ് പലയിടങ്ങളിലും ക്രൈസ്തവര്‍ അക്രമത്തിനിരയാകുന്നതും…
അഫ്ഗാനിസ്ഥാനിൽ വാതക, എണ്ണ മേഖലകളിൽ നിക്ഷേപം നടത്താൻ ചൈന ശ്രമിക്കുന്നതായി താലിബാൻ
കാബൂൾ : അഫ്ഗാനിസ്ഥാനിലെ എണ്ണ, വാതക മേഖലകളിൽ നിക്ഷേപം നടത്താൻ ചൈനയ്ക്ക് താൽപ്പര്യമുണ്ടെന്ന് താലിബാൻ. നിക്ഷേപകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയതായി ഖനി, പെട്രോളിയം മന്ത്രാലയത്തിന്റെ വക്താവ് ഹോമ്യാവൂൺ അഫ്ഗാൻ പറഞ്ഞു. നിക്ഷേപകരെ അഭിനന്ദിച്ച മന്ത്രി, അഫ്ഗാനിസ്ഥാൻ ഗ്യാസും എണ്ണയും കൊണ്ട് സമ്പന്നമാണെന്നും, ചില സ്ഥലങ്ങളിൽ വാതകത്തിന്റെയും എണ്ണയുടെയും ഉത്പാദനം സമീപഭാവിയിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രസ്താവിച്ചു. കാബൂളിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിൽ, അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വം അമു ദര്യ തടത്തിൽ നിന്ന് എണ്ണ ശേഖരിക്കുന്നതിന് ജനുവരിയിൽ ഒരു ചൈനീസ് കമ്പനിയുമായി കരാർ ഒപ്പിട്ടതായി റിപ്പോർട്ടുണ്ട്. ചൈനീസ് അംബാസഡർ വാങ് യി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിലാണ് ചൈനയും താലിബാനും കരാർ ഒപ്പിട്ടത്. പ്രാരംഭ 3 വർഷ കാലയളവിൽ, പര്യവേക്ഷണത്തിനായി 540 ദശലക്ഷം യുഎസ് ഡോളറിലധികം നിക്ഷേപിക്കുമെന്ന് അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് ഖനികളും പെട്രോളിയം മന്ത്രി ഷഹാബുദ്ദീൻ ഡെലാവർ…
ഡോ എസ് ജയശങ്കർ സ്വീഡനിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുന്നു
സ്റ്റോക്ക്ഹോം : യൂറോപ്യൻ യൂണിയൻ (ഇയു) ഇൻഡോ-പസഫിക് മിനിസ്റ്റീരിയൽ ഫോറത്തിൽ (ഇഐപിഎംഎഫ്) ഉഭയകക്ഷി ചർച്ചകൾക്കായി സ്റ്റോക്ക്ഹോം സന്ദർശിച്ച വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി സംസാരിക്കുകയും ഇന്ത്യയിൽ നടക്കുന്ന മാറ്റങ്ങൾ ഊന്നിപ്പറയുകയും ചെയ്തു. ഇയു ഇൻഡോ-പസഫിക് മിനിസ്റ്റീരിയൽ ഫോറത്തിൽ (ഇഐപിഎംഎഫ്) പങ്കെടുക്കാൻ ജയശങ്കർ സ്വീഡനിലുണ്ടാകും. “സ്വീഡനിലെ ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തുന്നതിൽ സന്തോഷമുണ്ട്. നയതന്ത്ര ബന്ധത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ വികാസത്തെക്കുറിച്ച് ഞാൻ അവരെ അറിയിച്ചു,” ഡോ. ജയശങ്കർ ഞായറാഴ്ച രാത്രി ട്വീറ്റ് ചെയ്തു. “യൂറോപ്യൻ യൂണിയൻ അംഗമായും നോർഡിക് മേഖലയിലെ പങ്കാളിയായും സഹ ബഹുരാഷ്ട്രവാദിയായും സ്വീഡനെ വളരെയധികം കണക്കാക്കുന്നു. നമ്മുടെ അന്താരാഷ്ട്ര പ്രശസ്തി ഉയർത്തുകയും വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് വാതിലുകൾ തുറക്കുകയും ചെയ്യുന്ന ഇന്ത്യയിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. മന്ത്രിയും അദ്ദേഹത്തിന്റെ സ്വീഡിഷ് കൗൺസിലർ ടോബിയാസ് ബിൽസ്ട്രോമും…
ജില്ലാ നേതൃസംഗമം നടത്തി
മലപ്പുറം: പോരാട്ട ചരിത്രങ്ങളുടെ വീഥിയിൽ ആത്മാഭിമാനത്തോടെ ചേർന്നൊരുക്കാം എന്ന തലക്കെട്ടിൽ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന സംഘടന ക്യാമ്പയിന്റെ ഭാഗമായി ജില്ലാ നേതൃ സംഗമം നടത്തി. മലപ്പുറം ഗസൽ ലോഞ്ചിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ഷെഫ്രിൻ കെ.എം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത ട്രൈനറായ ഹബീബ് സി.പി, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സജീർ സി.എച്ച് തുടങ്ങിയവർ നേതാക്കൾക്ക് പരിശീലനം നൽകി. വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് , ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ തുടങ്ങിയവർ പരിപാടിയിൽ സംവദിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ സുമയ്യ ജാസ്മിൻ, അബ്ദുൽ ബാസിത്, വൈസ് പ്രസിഡന്റ്‌മാരായ സാബിറ ഷിഹാബ് , ഫയാസ് ഹബീബ്, ഷാറൂൺ അഹമ്മദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
കർണാടക – വംശീയതയുടെയും വെറുപ്പിന്റെയും ശക്തികൾക്കെതിരെയുള്ള വിധിയെഴുത്ത്: കൾച്ചറൽ ഫോറം
വംശീയതയുടെയും വെറുപ്പിന്റെയും ശക്തികൾക്കെതിരെയുള്ള വിധിയെഴുത്താണ് കർണാടകയിൽ നടന്നിരിക്കുന്നതെന്ന് കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഈ വിധി രാജ്യത്തിന്റെ മതേതര ചേരിക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നു. വ്യാജകഥകളെ തിരിച്ചറിഞ്ഞ് ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങൾക്കും നാടിന്റെ സമാധാനത്തിനും സൗഹൃദത്തിനും മുൻഗണന കൊടുത്ത കർണ്ണാടകയിലെ വോട്ടർമാരെ കമ്മിറ്റി അഭിനന്ദിച്ചു. മുസ്‌ലിം – ക്രൈസ്തവ മതന്യൂനപക്ഷങ്ങളെ അപരവത്കരിച്ച്, സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാമെന്നായിരുന്നു വെറുപ്പിന്റെ ശക്തികൾ പ്രതീക്ഷിച്ചിരുന്നത്. ഹിജാബ് നിരോധനം, ക്രൈസ്തവ ആരാധനാലയങ്ങൾക്ക് എതിരായ ആക്രമണങ്ങൾ, സംവരണ നിഷേധങ്ങൾ തുടങ്ങിയവ ഈ ഉദ്ദേശാർത്ഥത്തിൽ നടപ്പിലാക്കിയ പദ്ധതികളാണ്. ഇത്തരം ധ്രുവീകരണ പദ്ധതികളെയാണ് കർണാടകയിലെ വോട്ടർമാർ നിരാകരിച്ചത്. ഈ വിജയം 2024 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്നതാണ്. ദേശീയ തലത്തിൽ മതേതര ചേരിയുടെ വിജയത്തിന് യോജിച്ച പ്രതിപക്ഷ മുന്നേറ്റങ്ങൾക്ക് സാധിക്കുമെന്ന പ്രതീക്ഷ കൂടുതൽ ശക്തിപ്പെടുകയാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരെയും വംശീയതക്കെതിരെയും…