കേരള സ്റ്റോറിക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തത് അപഹാസ്യം: എ. പി. സി. ആർ

കേരളത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ കുത്തിനിറച്ച കേരള സ്റ്റോറി സിനിമയ്ക്കെതിരെ വിവിധ സംസ്ഥാന സർക്കാരുകൾ നടപടി എടുത്തിട്ടും കേരള സർക്കാർ നടപടിയൊന്നും എടുക്കാത്തത് അപഹാസ്യമായ നിലപാടാണെന്ന് എ.പി. സി. ആർ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് പി ചന്ദ്രശേഖരൻ പ്രസ്താവിച്ചു. സിനിമയെ പ്രോത്സാഹിപ്പിച്ചും നികുതി ഇളവ് പ്രഖ്യാപിച്ചും വിവിധ സംസ്ഥാന സർക്കാരുകളും BJP നേതാക്കളും സിനിമയ്ക്ക് പിന്തുണ നൽകുമ്പോൾ പ്രദർശനം നിരോധിച്ച് കുപ്രചരണങ്ങളെ നേരിട്ട സംസ്ഥാനങ്ങളും രാജ്യത്തുണ്ട്. പ്രസ്താവനകളിലൂടെ സിനിമയെ അപലപിക്കുക എന്നതിലപ്പുറം കേരള സർക്കാർ നിയമ സംവിധാനത്തിലൂടെ അതിനെതിരെ നടപടിയെടുക്കാത്തത് അപഹാസ്യകരമാണ്. സിനിമയ്ക്കെതിരെ എപിസിആർ ദേശീയ മനുഷ്യാവകാശ കമ്മീഷനും സെൻസർ ബോർഡിനും പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും എടുത്തിരുന്നില്ല. കേരള ജനതയെക്കുറിച്ച് ഭീതി പരത്തുന്നതും ഇവിടത്തെ സാമുദായിക സൗഹാർദങ്ങളെ സംശയത്തിലാഴ്ത്തുന്നതുമായ ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കുക എന്നത് കേരള സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. ഇടതു ഭരണകർത്താക്കളുടെ മുൻ പ്രസ്താവനകളാണ് ഇത്തരം കുപ്രചരണങ്ങൾക്ക്…

എഫ് ഐ ടി.യു അസംഘടിത തൊഴിലാളികളുടെ ശബ്ദമായി മാറും: ഷൈഖ് മുഹമ്മദ് സലീം

മലപ്പുറം: രാജ്യത്തെ അസംഘടിത തൊഴിലാളികൾ വലിയ അരക്ഷിതാവസ്ഥ നേരിട്ടു കൊണ്ടിരിക്കുകയാണന്നും, തൊഴിലവകാശങ്ങൾക്കും നിയമ പരിരക്ഷയ്ക്കും പുറത്തു ജീവിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും, തൊഴിൽ സ്ഥിരത ഇല്ലാത്ത സാഹചര്യം സൃഷ്ടിച്ച് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, സർക്കാരുകൾ അനുകൂല നിലപാടുകൾ സ്വീകരിക്കാത്ത അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശബ്ദമായി എഫ് ഐ ടി യു മാറുമെന്നും ദേശീയ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് സലിം പറഞ്ഞു. എഫ് ഐ ടി യു മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറത്ത് നൽകിയ ദേശീയ നേതാക്കൾക്കുള്ള സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, എഫ് ഐ ടി യു ദേശീയ ജനറൽ സെക്രട്ടറി ജോസഫ് എം ജോൺ, ദേശീയ സെക്രട്ടറി തസ്ലീം മമ്പാട്, സംസ്ഥാന വൈസ് പ്രസിഡന്റ് എം എച്ച്…

സാംസങ് പുതിയ ഗാലക്‌സി എസ് 23 അൾട്രാ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി

സാംസങ് പുതിയ ഗാലക്‌സി എസ് 23 അൾട്രാ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി. കുറഞ്ഞ ചെലവിൽ ഓൾ-ഇൻ-വൺ കോംബോ പാക്കേജിനായി തിരയുന്ന ഉപഭോക്താക്കൾക്ക്, റീട്ടെയിൽ ബോക്സിൽ മുൻനിര സ്മാർട്ട്‌ഫോൺ, സാംസങ് സ്മാർട്ട് വാച്ച്, വയർലെസ് ചാർജർ എന്നിവ ഉൾപ്പെടുന്നു. മെയ് 31 മുതൽ, ഷോപ്പിയിലും വിയറ്റ്നാമിലെ ഔദ്യോഗിക സാംസങ് വെബ്‌സൈറ്റിലും വാങ്ങുന്നതിന് ലിമിറ്റഡ് എഡിഷൻ പാക്കേജ് വാഗ്ദാനം ചെയ്യും. ഗാലക്‌സി എസ്23 അൾട്രാ സ്‌മാർട്ട്‌ഫോൺ, ഗാലക്‌സി വാച്ച്5 (ബ്ലൂ സഫയർ, 44 എംഎം), ഫോണും സ്‌മാർട്ട് വാച്ചും ഒരേസമയം റീചാർജ് ചെയ്യുന്നതിനുള്ള സാംസംഗിന്റെ 15W വയർലെസ് ഡ്യുവൽ ചാർജർ എന്നിവയെല്ലാം ഗാലക്‌സി എസ്23 അൾട്രാ ലിമിറ്റഡ് എഡിഷൻ ബോക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധനങ്ങൾ പ്രത്യേകം വാങ്ങിയാൽ ഉപഭോക്താക്കൾ നൽകുന്നതിനേക്കാൾ കുറവാണ് ബണ്ടിൽ പാക്കേജിന്റെ വില, VND 31,990,000 (ഏകദേശം 1,12,100 രൂപ). നിലവിൽ ലഭ്യമായ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിലൊന്നാണ്…

അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനായി ന്യൂജെഴ്‌സി ഒരുങ്ങി

ന്യൂജെഴ്‌സി: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്‌സിയിലും ചിക്കാഗോയിലും അല സംഘടിപ്പിക്കുന്ന ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി. മെയ് 20ന് ന്യൂജേഴ്സിയിലാണ് അലയുടെ ഒന്നാംപാദ സാഹിത്യോത്സവം അരങ്ങേറുക. അലയുടെ ബോർഡ് ഓഫ് ട്രസ്റ്റിയുടെയും ദേശീയ കമ്മിറ്റിയുടെയും മേൽനോട്ടത്തിൽ ന്യൂജേഴ്‌സി , ന്യൂയോർക് , പെൻസിൽവാനിയ, ബോസ്റ്റൺ എന്നീ ചാപ്റ്ററുകൾ ന്യൂജേഴ്‌സിയിൽ നടക്കുന്ന പരിപാടിക്ക് നേതൃത്വം നൽകും. ന്യൂജെഴ്‌സിയിലെ അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളത്തിൻ്റെ എഴുത്തുകാരായ പോൾ സഖറിയ (സഖറിയ), ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര എന്നിവർ അതിഥികളായി എത്തും. സാഹിത്യോത്സവത്തിന് അനുബന്ധമായി അലയിലെ പ്രതിഭകൾ കഥകളി ഉൾപ്പെടെയുള്ള കലാവിരുന്നുകളും അവതരിപ്പിക്കും. 2023 മെയ് 20 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ന്യൂജെഴ്‌സിയിൽ നടക്കുന്ന സാഹിത്യോത്സവത്തിന്റെ അക്ഷരവേദിയിൽ പ്രീയപ്പെട്ട എഴുത്തുകാരൻ സഖറിയ “സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന വിഷയത്തിൽ സംവദിക്കും. ഇതിനെത്തുടർന്ന്…

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്‌കൂള്‍ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനകൂദാശയും ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു. ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കപ്പുച്ചിന്‍ സഭാംഗമായ എബി അച്ചന്‍ എന്നിവര്‍ കാര്‍മ്മികരായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ പരികര്‍മ്മം. മെയ് 13 ശനിയാഴ്ച്ച രാവിലെ ഒമ്പതരയ്ക്ക് ദിവ്യകാരുണ്യ സ്വീകരണത്തിന് തയാറെടുത്ത കുട്ടികളുടെയും, മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കര്‍മ്മങ്ങള്‍ ആരംഭിച്ചു. കുര്‍ബാനമധ്യേ കാര്‍മ്മികര്‍ കുട്ടികള്‍ക്ക് സ്ഥൈര്യലേപനകൂദാശയിലൂടെ സ്ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ അവരുടെ ഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്നു പ്രഥമദിവ്യകാരുണ്യസ്വീകരണത്തിലൂടെ ഹൃദയ അള്‍ത്താരയില്‍ വാഴുന്ന ഈശോയെത്തന്നെ കുഞ്ഞുങ്ങള്‍ക്ക് നല്‍കി. കഴിഞ്ഞ ഒരുവര്‍ഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 16 കുട്ടികള്‍ പ്രഥമദിവ്യകാരുണ്യവും, സ്ഥൈര്യലേപനവും തദവസരത്തില്‍ സ്വീകരിച്ചു. ഇവരില്‍ 6 കുട്ടികളാണ് സ്ഥൈര്യലേപനകൂദാശ സ്വീകരിച്ചത്. ഏബല്‍ റോജ്, എയ്ഡന്‍ ആലപ്പാട്ട്, ആന്‍ഡ്രൂ ആലപ്പാട്ട്, അഷ്‌ലിന്‍ തോമസ്, ഡിലാനി ഡോണി, ഡിയോണ്‍ ഡോണി, എഡ്വിന്‍…

ഡാലസ് വെടിവെപ്പിൽ 39 കാരി കൊല്ലപ്പെട്ടു , 3 പേർക്ക് ഗുരുതരപരിക്ക്‌

ഡാളസ്:  ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഡാലസിൽ ഉണ്ടായ വെടിവെപ്പിൽ നിരപരാധിയായ 39 കാരി കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി ഡാലസ് പോലീസ് അറിയിച്ചു വൈകിട്ട് നാലുമണിക്ക് ശേഷമാണ് വെടിവെപ്പ് നടന്നത്. സംഭാവന അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് പ്ലസന്റ് ഗ്രോവ് ഏരിയയിലെ ബ്രൂട്ടൺ റോഡിലും മാസ്റ്റേഴ്സ് ഡ്രൈവിലുമുള്ള ഒരു ഷോപ്പിംഗ് സെന്ററിൽ വെടിയേറ്റ ഒരു സ്ത്രീയെയും മൂന്ന് പുരുഷന്മാരെയും കണ്ടെത്തി. നാല് പേരെയും ഉടനെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയി, പരിക്കേറ്റ് യുവതി അന മൊറേനോ(39) പിന്നീട് മരിച്ചുവെന്ന് പോലീസ് പറഞ്ഞു. ബ്രൂട്ടൺ റോഡിൽ കിഴക്കോട്ട് പോകുന്നതിനിടെ രണ്ട് വാഹനങ്ങൾ പരസ്പരം വെ ടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുള്ളറ്റുകളിലൊന്ന് മൊറേനോയുടെ വാഹനത്തിൽ തുളച്ചു കയറിയാണ് മരണം സംഭവിച്ചത്.പരിപാടിക്ക് തയ്യാറെടുക്കാൻ മകളെ കാറോടിച്ച് പോകുമ്പോൾ വഴിതെറ്റിയ ബുള്ളറ്റ് ഇടിക്കുകയായിരുന്നുവെന്ന് മൊറേനോയുടെ കുടുംബം പറയുന്നു പ്രതികളാരും ഇപ്പോൾ…

കർണാടക തിരഞ്ഞെടുപ്പ് വിജയം: ഒഐസിസിയുടെ നേതൃത്വത്തിൽ ഹൂസ്റ്റണിലും ആഘോഷം

ഹൂസ്റ്റൺ: കർണാടക തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുണ്ടായ ഉജ്ജ്വല വിജയത്തിൽ അമേരിക്കയിലും ആഘോഷം. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ കൂടിയ വിജയാഹ്‌ളാദ സമ്മേളനം ശ്രദ്ധേയമായി. മെയ് 14 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോഡിലുള്ള നേർകാഴ്ച ന്യൂസ് ഓഫീസ്‌ ഹാളിൽ നടന്ന സമ്മളനത്തിൽ ഹൂസ്റ്റണിലെ കോൺഗ്രസ് പ്രവർത്തകർ ആവേശപൂർവം പങ്കെടുത്തു. വന്നു ചേർന്നവർ ഒന്നടങ്കം കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഒഐസിസിയ്ക്കും സിന്ദാബാദ് വിളിച്ചു കൊണ്ട് സമ്മേളനത്തെ ആവേശഭരിതമാക്കി. ഒഐസിസി യൂഎസ്എ നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച സമ്മേളനം നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ഉത്‌ഘാടനം ചെയ്തു. നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മോദിയുടെ ഭരണത്തിനെതിരായ ശക്തമായ വെല്ലുവിളി ഉയർത്താനുള്ള ഊർജം ഈ തിരഞ്ഞെടുപ്പ് വിജയത്തിൽ…

ഫെഡറൽ ഗർഭഛിദ്ര നിരോധനം യാഥാർത്ഥ്യമല്ല: നിക്കി ഹേലി

വാഷിംഗ്‌ടൺ: ഫെഡറൽ ഗർഭച്ഛിദ്ര നിരോധനം ഏർപ്പെടുത്തുന്നത് യാഥാർത്ഥ്യമല്ല, റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി നിക്കി ഹേലി ഞായറാഴ്ച പറഞ്ഞു. “ഞാൻ അമേരിക്കൻ ജനതയോട് കള്ളം പറയില്ല. സെനറ്റിൽ 60 വോട്ടുകൾ ലഭിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. റിപ്പബ്ലിക്കൻ അല്ലെങ്കിൽ ഡെമോക്രാറ്റ് പക്ഷത്ത് ഞങ്ങൾ അതിനോട് അടുത്തില്ല. ” പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഗർഭച്ഛിദ്രത്തിന് എന്ത് തരത്തിലുള്ള പരിമിതികളാണ് താൻ തേടുന്നത് എന്നതിനെ കുറിച്ച് ചോദ്യങ്ങൾക്കു സിബിഎസ്സിന്റെ “ഫേസ് ദ നേഷൻ” എന്ന പരിപാടിയിൽ പങ്കെടുത്തു വിശദീകരണം നൽകുകയായിരുന്നു ഹേലി.ഫെഡറൽ തലത്തിൽ, ഇത് യാഥാർത്ഥ്യമല്ല. ഇത് അമേരിക്കൻ ജനതയോട് സത്യസന്ധത പുലർത്തുന്നില്ല, ”അവർ കൂട്ടിച്ചേർത്തു. ഗർഭച്ഛിദ്രത്തിന് എതിരാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന മുൻ സൗത്ത് കരോലിന ഗവർണർ ഹേലി, ഗർഭച്ഛിദ്രാവകാശത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കാത്തതിന് തിരിച്ചടി നേരിട്ടിരുന്നു “ഞങ്ങൾ കഴിയുന്നത്ര കുഞ്ഞുങ്ങളെ രക്ഷിക്കാനും കഴിയുന്നത്ര അമ്മമാരെ പിന്തുണയ്ക്കാനും ശ്രമിക്കണം എന്ന വസ്തുതയെക്കുറിച്ച് എന്തുകൊണ്ട്…

ഇന്ത്യയും അമേരിക്കയും ജൂൺ 4, 5 തീയതികളിൽ ആദ്യ തന്ത്രപരമായ വ്യാപാര ചർച്ച നടത്തും

വാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: കയറ്റുമതി നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കിയും വാണിജ്യം വർധിപ്പിച്ചും സാങ്കേതിക കൈമാറ്റം സുഗമമാക്കിയും ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജി (ഐസിഇടി) മുൻകൈയുടെ ഫലങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും അമേരിക്കയും ജൂൺ 4-5 തീയതികളിൽ സ്ട്രാറ്റജിക് ട്രേഡ് ഡയലോഗിന്റെ ആദ്യ യോഗം നടത്തും. മാർച്ച് 10 ന് ഉഭയകക്ഷി വാണിജ്യ വിനിമയം പുനരാരംഭിക്കുന്നതിനായി യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ ഇന്ത്യയിൽ എത്തിയപ്പോഴാണ് ആദ്യത്തെ തന്ത്രപരമായ വ്യാപാര യോഗം നടത്താൻ തീരുമാനിച്ചത്. ഐഎഫ്എസ് വിനയ് ക്വാത്ര ജൂണിൽ യുഎസ് സന്ദർശിക്കും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അടുത്ത മാസം യുഎസിലേക്ക് പോകുകയും വ്യവസായ, സുരക്ഷാ അണ്ടർ സെക്രട്ടറി അലൻ എസ്റ്റെവസിനെ കാണുകയും ചെയ്യും. ക്വാത്രയും എസ്റ്റെവസും തന്ത്രപ്രധാനമായ വ്യാപാരത്തെ കുറിച്ച് ചർച്ച ചെയ്യുകയും ജൂൺ 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറ്റ് ഹൗസ് സന്ദർശനത്തിനുള്ള അവസാന നിമിഷത്തെ ഒരുക്കങ്ങൾ…

ബ്രൂക്ലിൻ അപ്പാർട്ട്‌മെന്റിൽ വനിതാ പോലീസ് ഓഫീസർ കുത്തേറ്റു മരിച്ച നിലയിൽ

ന്യൂയോർക് : വില്യംസ്ബർഗിലെ എസ്. 3 സെന്റ് അടുത്തുള്ള ബെഡ്‌ഫോർഡ് അവനുവിലുള്ള അപ്പാർട്ട്മെന്റിന്റെ കിടപ്പുമുറിയുടെ തറയിൽ സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലെസ് സർവീസസ് പോലീസ് ഓഫീസർ തെരേസ ഗ്രെഗിനെ (37) മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 8.20 ഓടെയായിരുന്നു സംഭവം .കഴുത്തിലും ശരീരത്തിലും തുടർച്ചയായി കുത്തേറ്റിരുന്നു. ഗാർഹിക പീഡനത്തിന്റെ മാരകമായ ഫലമാണ് കൊലക്കു കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു, . പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മരിച്ച ഓഫിസറുടെ യുവ ഇരട്ട പെൺമക്കളാണ് ഭയാനകമായ രംഗം കണ്ടെത്തി 911 എന്ന നമ്പറിൽ വിളിച്ചതെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു. “ഇത് തികച്ചും ഹൃദയഭേദകമായ ദുരന്തമാണ്, “ഓഫീസർ ഗ്രെഗിന്റെ വിലമതിക്കാനാകാത്ത സംഭാവനകൾക്കും ന്യൂയോർക്ക് നിവാസികളെ സേവിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള അശ്രാന്തമായ സമർപ്പണത്തിനും ഞങ്ങൾ എന്നും നന്ദിയുള്ളവരാണ്” ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലെസ് സർവീസസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. “ഞങ്ങളുടെ…