ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതീക്ഷകളുടെ ഒരു പുതിയ ഉണർവുണ്ടെന്ന് കാണിക്കുന്നതാണ് 2023ലെ കർണാടക ഇലക്ഷൻ. വലിയ ഭൂരിപക്ഷത്തിന് കോൺഗ്രസ് ജയിച്ചു കയറുമ്പോൾ ജനങ്ങൾ തന്നെയാണ് ഇന്ത്യയുടെ ഭാവിതർ നയിക്കുന്നത് എന്ന് ചിന്ത കൂടുതൽ ഉറപ്പാവുകയാണ്. ജനങ്ങൾക്ക് വേണ്ടത് ഒരു മാറ്റമാണ്. ഒരേ മനുഷ്യരെ തന്നെ കണ്ടു അവരുടെ തന്നെ ഭരണത്തിന് കീഴിൽ ജീവിച്ചു മരിക്കുന്നവരല്ല ഇന്ത്യൻ ജനത, അവർക്കെപ്പോഴും മാറ്റങ്ങൾ വേണം ആ മാറ്റത്തിന്റെ മാറ്റൊലിയാണ് ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ചേർന്ന് കർണാടകയിൽ വിരിയിച്ചെടുത്തത്. എതിർപ്പുകളെ മറികടക്കാനും ഫാസിസ ശക്തികൾക്കെതിരെ പോരാടാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്നും ജീവനുള്ള ഒരു പാർട്ടിയാണെന്ന് തെളിയിക്കുന്നതാണ് ഈ വിധി. അല്ലെങ്കിലും കണക്കെടുപ്പുകൾ അല്ല ജനങ്ങളാണല്ലോ ഒരു രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് അതും ഇന്ത്യയെ പോലുള്ള ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭാവി. എല്ലാത്തിനെയും മറികടന്ന് കോൺഗ്രസ് വീണ്ടും തിരിച്ചു വരുമ്പോൾ ഇന്ത്യൻ…
Month: May 2023
മാതൃദിനത്തിൻ്റെ ആഘോഷവും സമൂഹത്തിനു അമ്മമാർ നൽകുന്ന സംഭാവനകളും!!
മാതൃദിനത്തിൻ്റെ ആഘോഷവും സമൂഹത്തിനു അമ്മമാർ നൽകുന്ന സംഭാവനകളും എന്തെല്ലാം ആണ് എന്ന് മനസിലാക്കാം!. ലോകമെമ്പാടുമുള്ള എല്ലാ അമ്മമാരുടെയും സാന്നിധ്യം അംഗീകരിക്കുന്നതിനായി, ഇന്ന് ലോകത്തെ 50-ലധികം രാജ്യങ്ങളിൽ മാതൃദിനം ആഘോഷിക്കുന്നു. കാരണം ഈ ഭൂമിയിലെ അറിയപ്പെടുന്ന എല്ലാ ബന്ധങ്ങളേക്കാളും മുൻപന്തിയിൽ അനായാസമായി സ്കോർ ചെയ്യുന്ന ഒരു ബന്ധമുണ്ട് ആ അസാധാരണമായ ബന്ധം അമ്മയുടേതല്ലാതെ മറ്റൊന്നുമല്ല എന്നതാണ് സത്യം. അതായത് അവളുടെ എണ്ണമറ്റ സ്നേഹത്തി ൻ്റെയും, അളവറ്റ സമർപ്പണത്തിൻ്റെയും, കുടുംബത്തോടുള്ള അർപ്പണബോധത്തിൻ്റെയും കാര്യത്തിൽ അമ്മമാർ എന്നും മുൻപന്തിയിൽ നിൽക്കുന്നു. യഥാർത്ഥത്തിൽ പുരുഷമേധാവിത്വമുള്ള ഈ സമൂഹത്തിൽ കൂടുതലും വിലകുറച്ച് കാണിക്കുന്ന അമ്മമാർക്ക് ഇത് ശരിക്കും ഒരു പ്രത്യേക ആഘോഷത്തിൻ്റെ ദിവസമായിട്ടാണ് ഇതിനെ കാണുന്നത്. അമ്മമാരോടുള്ള ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുന്നതിനായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആഘോഷിക്കുന്ന ഒരു അവസരമായിട്ടാണ് മാതൃദിനാഘോഷം എങ്കിലും, യഥാർത്ഥത്തിൽ ഇന്നത്തെ മാതൃദിനാഘോഷം ആരംഭിച്ചത് യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആണ്. കാരണം…
അതിരുകളില്ലാതെ കരുണ്യപ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്ന നല്ലൊരു ശമര്യക്കാരൻ
ഡാളസ്: ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ കരുണ്യപ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്ന സംഘടനയാണ് യുവ സാരഥിയെന്നു കൊട്ടാരക്കരയിൽ നിന്നും അമേരിക്കയിൽ ഹ്രസ്വസന്ദര്ശനത്തിനു എത്തിച്ചേർന്ന നല്ലൊരു ശമര്യക്കാരനായി അറിയപ്പെടുന്ന സജി തോമസ് പറഞ്ഞു. ഇന്ത്യപ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് മെയ് 14 ഞായറാഴ്ച വൈകീട്ട് ഗാർലണ്ടിലുള്ള ഇന്ത്യ ഗാർഡൻസിൽ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സജി തോമസ്. എൻറെ വേദനയേക്കാൾ ഏറെ വേദന സഹിക്കുന്ന എത്രയോ പേർ എന്റെ ചുറ്റുമുണ്ട് അവരുടെ വേദനക്ക് അല്പം ആശ്വാസം നൽകുന്നതിന്,അവരുടെ കണ്ണീരൊപ്പുന്നതിന് എന്നാലാവുംവിധം പരിശ്രമിക്കുന്നുവെന്നതിൽ ഞാൻ കൃതാർത്ഥനാണെന്നു സജി പറഞ്ഞു . തൻറെ അറിവിൽ ആരും പട്ടിണി കിടക്കരുത് തൻറെ അറിവിൽ ആരും ചികിത്സ കിട്ടാതെ മരിക്കരുത്, ഇതിനുവേണ്ടി സുഹൃത്തുക്കളെ തിരഞ്ഞുപിടിച്ച് ആരോടും ഒരു പരിഭവമില്ലാതെ ലഭിക്കുന്ന സഹായങ്ങൾ കൃത്യനിഷ്ഠയോടെ കൂടി അർഹരായവർക് എത്തിക്കുന്നതിൽ മുൻപന്തിയിൽ…
കശ്മീരിലെ ദാൽ തടാകത്തിൽ അലിഗേറ്റർ ഗാർ മത്സ്യത്തെ കണ്ടെത്തി; ഗവേഷകര്‍ക്ക് ആശങ്ക
ശ്രീനഗർ: കശ്മീരിലെ പ്രശസ്തമായ ദാൽ തടാകത്തിൽ മാംസഭോജിയായ അലിഗേറ്റർ ഗാർ മത്സ്യത്തെ കണ്ടെത്തിയതിൽ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ആശങ്കയിലാണ്. പ്രസിദ്ധമായ തടാകത്തിൽ, തടാകം ഡീവീഡ് ചെയ്യുന്നതിനിടയിൽ അലിഗേറ്റർ പോലെയുള്ള വായയുള്ള ഒരു റേ-ഫിൻഡ് യൂറിഹാലൈൻ മത്സ്യത്തെ കണ്ടെത്തി. ഈ മത്സ്യം, അലിഗേറ്റർ ഗാർ, പലപ്പോഴും വടക്കൻ അമേരിക്കയിലാണ് സാധാരണയായി ഈ മത്സ്യത്തെ കാണാൻ സാധിക്കുക. ഭോപ്പാൽ, കേരളം എന്നിവിടങ്ങളിലെ ചില നദികളിലും നേരത്തെ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. തടാകത്തിലെ മത്സ്യങ്ങൾക്ക് വലിയ ഭീഷണിയാണ് ചീങ്കണ്ണി മത്സ്യങ്ങൾ എന്ന് എൽസിഎംഎ ഗവേഷകൻ ഡോ. ഷഫീഖ് പീർ പറഞ്ഞു. ദാൽ തടാകത്തിന്റെ സ്വാഭാവിക ജീവിവർഗത്തെ ഇത് ഭീഷണിപ്പെടുത്തുന്നു. കാരണം, ഇത് ഒരു മാംസഭോജിയും വേട്ടയാടുന്ന മത്സ്യവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മത്സ്യം എങ്ങനെയാണ് കശ്മീരിലെ ജലവിതരണ സംവിധാനത്തിൽ എത്തിയതെന്ന ആശങ്കയും പ്രകടിപ്പിച്ചു. കൂർത്ത തലയും കുറുകിയ വാലുമുള്ള മത്സ്യത്തെ ആദ്യം തിരിച്ചറിയാൻ…
ആശുപത്രിയിലെത്തിച്ച പ്രതി അക്രമാസക്തനായി; സുരക്ഷയ്ക്കായി ജീവനക്കാര്‍ കുരുമുളക് സ്‌പ്രേയും തോർത്തും വാങ്ങി
മലപ്പുറം: മലപ്പുറത്ത് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയ പ്രതി അക്രമാസക്തനായി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രി 11.45ഓടെയാണ് സംഭവം. അത്യാഹിത വിഭാഗത്തിൽ എത്തിച്ച പ്രതിയാണ് ആക്രമണം നടത്തിയത്. ഇയാൾ പോലീസുകാരെ ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയാണ് അക്രമാസക്തനായത്. തുടർന്ന് ഇയാളുടെ തോളിലുണ്ടായിരുന്ന തോർത്ത് മുണ്ടെടുത്ത് കൈ പുറകിൽ കെട്ടിയാണ് പരിശോധന നടത്തിയത്. ഇതോടെ പ്രതികളിൽ നിന്ന് സംരക്ഷണം നേടാൻ ആശുപത്രിയിൽ തോർത്തുമുണ്ടും മുളക്‌സ്‌പ്രേയും വാങ്ങി. സൂപ്രണ്ട് ഡോ. പ്രഭുദാസാണ് ഇക്കാര്യം പറഞ്ഞത്
ബൈബിൾ ക്ലാസിലെ ഉപദേശം: 14-കാരനെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ
തൊടുപുഴ: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനെ റിമാൻഡ് ചെയ്തു. കല്ലാർകുട്ടി സ്വദേശി രാജനെയാണ് റിമാന്‍ഡ് ചെയ്തത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജൻ ജോലി ചെയ്തിരുന്ന ഹോസ്റ്റലിൻറെ പരിസരം വൃത്തിയാക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന 14 വയസുകാരനെയാണ് പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പുറത്തുപറയാതിരിക്കാൻ കുട്ടിയെ ഭീക്ഷണിപ്പെടുത്തി. എന്നാൽ, കഴിഞ്ഞ ദിവസം കുട്ടി പങ്കെടുത്ത ബൈബിൾ ക്ലാസിൽ ഇത്തരം ലൈംഗികാതിക്രമങ്ങൾ നടന്നാല്‍ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് കുട്ടി തന്റെ അനുഭവം അമ്മയോട് പറഞ്ഞത്. തുടർന്ന് അമ്മ അടിമാലി പോലീസിൽ പരാതി നൽകി. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വെള്ളക്കാരുടെ മേധാവിത്വം ഏറ്റവും അപകടകരമായ തീവ്രവാദ ഭീഷണിയെന്നു ബൈഡൻ
വാഷിംഗ്‌ടൺ ഡിസി :വെള്ളക്കാരുടെ മേധാവിത്വത്തെ രാജ്യത്തിന് ഏറ്റവും അപകടകരമായ തീവ്രവാദ ഭീഷണിയാണെന്ന് വിശേഷിപ്പിച്ചു പ്രസിഡന്റ് ജോ ബൈഡൻ. ശനിയാഴ്ച ഹോവാർഡ് യൂണിവേഴ്‌സിറ്റിയുടെ ഗ്രാജ്വേറ്റ് ക്ലാസ്സിൽ നടത്തിയ പ്രസംഗത്തിലാണ് വെള്ളക്കാരുടെ മേധാവിത്വത്തെ ബൈഡൻ ശക്തിയായി അപലപിച്ചത് . “നമ്മുടെ മാതൃരാജ്യത്തിലെ ഏറ്റവും അപകടകരമായ തീവ്രവാദ ഭീഷണിയാണ് വെള്ളക്കാരുടെ മേധാവിത്വം,” ബൈഡൻ ആവർത്തിച്ചു . “ഞാനൊരു കറുത്ത എച്ച്ബിസിയുവിൽ ആയതുകൊണ്ട് മാത്രമല്ല ഇത് പറയുന്നത്. ഞാൻ എവിടെ പോയാലും ഇത് പറയാറുണ്ട്.” ഡിസിയിലെ ക്യാപിറ്റൽ വൺ അരീനയിൽ യൂണിവേഴ്സിറ്റിയിലെ 2023 ബിരുദധാരികളെ അഭിസംബോധന ചെയ്തുകൊണ്ട്, ബൈഡൻ യുഎസിനെ ആഭ്യന്തര സംഘട്ടനങ്ങളാൽ വലയുന്ന ഒരു രാഷ്ട്രമായി ചിത്രീകരിക്കുകയും തന്റെ 2020, 2024 പ്രചാരണ പ്ലാറ്റ്‌ഫോമുകളുടെ പ്രധാന സന്ദേശങ്ങൾ സൂചിപ്പിക്കുകയും ചെയ്തു. നീതിയിലേക്കുള്ള നിർഭയമായ പുരോഗതി പലപ്പോഴും ഏറ്റവും പഴയതും ഏറ്റവും ദുഷിച്ചതുമായ ശക്തികളിൽ നിന്നുള്ള ക്രൂരമായ തിരിച്ചടിയെ അർത്ഥമാക്കുന്നു, ” ബൈഡൻ…
ടെക്‌സാസിലെ ചുഴലിക്കാറ്റ് ഒരാൾ മരിച്ചു, 10 പേർക്ക് പരിക്ക്
ടെക്സാസ് :ടെക്‌സാസിൽ ഒറ്റരാത്രികൊണ്ട് വീശിയടിച്ച ചുഴലിക്കാറ്റിൽ ഒരാൾ മരിച്ചു, കുറഞ്ഞത് 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ശനിയാഴ്ച രാവിലെ അധികൃതർ അറിയിച്ചു. കോർപ്പസ് ക്രിസ്റ്റി നഗരത്തിൽ നിന്ന് ഏകദേശം 180 മൈൽ അകലെ മെക്സിക്കോ ഉൾക്കടലിന്റെ തീരത്തുള്ള ലഗൂണ ഹൈറ്റ്‌സിൽ പ്രാദേശിക സമയം പുലർച്ചെ 4 മണിയോടെയാണ് EF1 ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് . ഇത് “വിപുലമായ നാശനഷ്ടങ്ങൾക്ക്” കാരണമായാതായി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു വാർത്താ സമ്മേളനത്തിൽ കാമറൂൺ കൗണ്ടി ജഡ്ജി എഡ്ഡി ട്രെവിനോ ജൂനിയർ പറഞ്ഞു. പോർട്ട് ഇസബെലിനും ലഗുണ വിസ്റ്റയ്ക്കും ഇടയിലാണ് ലഗുണ ഹൈറ്റ്സ് സ്ഥിതി ചെയ്യുന്നത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മൂന്ന് കമ്മ്യൂണിറ്റികളെ ബന്ധിപ്പിക്കുന്ന ഹൈവേ തകർന്നു, നിലവിൽ എല്ലാ ഗതാഗതവും തടഞ്ഞിരിക്കുന്നു.പുറമേ,വ്യാപകമായ കേടുപാടുകൾ സംഭവിച്ചു,” ഉദ്യോഗസ്ഥർ പറഞ്ഞു. വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഡോ: വന്ദനയുടെ കൊലപാതകം ആഭ്യന്തര ആരോഗ്യ വകുപ്പുകളുടെ പരാജയം: പ്രേമ ജി പിഷാരടി
പെരിന്തൽമണ്ണ : ഡോ:വന്ദനയുടെ കൊലപാതകം ആഭ്യന്തര ആരോഗ്യ വകുപ്പുകളുടെ പരാജയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുക എന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണയിൽ നടത്തിയ പ്രധിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലും സർക്കാർ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് വന്ദനയുടെ കൊലപാതകത്തിലൂടെ വ്യക്തമാകുന്നത്, ഒട്ടും സുരക്ഷിതമല്ലാത്ത നാടായി നമ്മുടെ നാട് മാറിയിരിക്കുന്നു. സർക്കാറിന്റെ മദ്യനയം ലഹരി,മദ്യ മാഫിയകളുടെ സുരക്ഷിത ഇടമായി കേരളത്തെ മാറ്റിയിരിക്കുന്നു എന്നും അവർ പറഞ്ഞു. ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡണ്ട് നസീറ ബാനു, ജില്ലാ സെക്രട്ടറി അഷ്റഫലി കട്ടുപ്പാറ, ശ്രീനിവാസൻ എടപ്പറ്റ, അത്തീഖ് ശാന്തപുരം, സലാം മാസ്റ്റർ, നൗഷാദ് ഏലംകുളം എന്നിവർ സംസാരിച്ചു.
സോളിഡാരിറ്റി സ്ഥാപക ദിനമാചരിച്ചു
മലപ്പുറം : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് രൂപീകരിച്ച് രണ്ട് പതിറ്റാണ്ട് പൂർത്തിയാകുന്ന ഈ വേളയിൽ ‘അഭിമാന സാക്ഷ്യത്തിന്റെ ഇരുപതാണ്ടുകൾ’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മെയ് 13 സ്ഥാപക ദിനം ആചരിച്ചു. ഇസ്‌ലാം എന്ന സമ്പൂർണ്ണ ജീവിത വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ സാമൂഹ്യ-രാഷ്ടീയ – സാംസ്കാരിക- സേവന രംഗങ്ങളിൽ നിറഞ്ഞ് നിന്ന 20 വർഷങ്ങളാണ് സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് കേരളത്തിന് നൽകിയത്. പ്രത്യേകിച്ച് സിവിൽ രാഷ്ടീയ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കാൻ സോളിഡാരിറ്റിക്ക് സാധിച്ചു. മലപ്പുറം ജില്ലയിലെ 100 കേന്ദ്രങ്ങളിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തൽ നടന്നു. ജില്ലാ പ്രസിഡന്റ് ഡോ.അബ്ദുൽ ബാസിത്. പി.പി സോളിഡാരിറ്റി മലപ്പുറം ജില്ലാ ആസ്ഥാനമായ മലബാർ ഹൗസിൽ പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ അജ്മൽ കാർക്കുന്ന് എടവണ്ണയിലും ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ.എൻ കോഡൂരിലും പതാക ഉയർത്തി. സെക്രട്ടറിമാരായ…