ബെൽഗാമിലും പരിസര പ്രദേശങ്ങളിലും മറാത്തി സംസാരിക്കുന്ന ജനങ്ങൾ കൂടുതലുള്ള കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ “ജയ് ഭവാനി, ജയ് ശിവാജി” എന്നതിന് വോട്ട് ചെയ്യാൻ ശിവസേന തലവൻ ഉദ്ധവ് താക്കറെ മറാത്തി വോട്ടർമാരോട് ആഹ്വാനം ചെയ്തു. മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനിടെ ‘ജയ് ബജ്‌റംഗ്ബലി’ എന്ന് വിളിക്കണമെന്ന പ്രധാനമന്ത്രി മോദിയുടെ അഭ്യർത്ഥനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ചട്ടങ്ങൾ മാറിയിരിക്കണം: ഉദ്ധവ് വോട്ട് തേടി പ്രധാനമന്ത്രി ബജ്‌റംഗ്ബലിയെ വിളിച്ചതിൽ ആശ്ചര്യം പ്രകടിപ്പിച്ച അദ്ദേഹം, പ്രധാനമന്ത്രി തന്നെ ഹിന്ദുമതത്തിന്റെ പേരിൽ വോട്ട് തേടുകയാണെങ്കിൽ, രാജ്യത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന നിയമങ്ങൾ മാറിയതായി തോന്നുന്നു എന്നു പറഞ്ഞു. തന്റെ പിതാവ് അന്തരിച്ച ബാലാസാഹേബ് താക്കറെ 1986 ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഹിന്ദുത്വയുടെ പേരിൽ വോട്ട് തേടിയതിനെ അദ്ദേഹം അനുസ്മരിച്ചു. 1995 ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആറ് വർഷത്തേക്ക് തന്റെ…
Month: May 2023
രജൗരിയിൽ തീവ്രവാദി ഏറ്റുമുട്ടലിൽ 2 സൈനികർ കൊല്ലപ്പെട്ടു, 4 പേർക്ക് പരിക്ക്
ജമ്മു കശ്മീരിലെ രജൗരി മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ജമ്മു മേഖലയിലെ ഭട്ടാ ധുരിയൻ മേഖലയിൽ സൈനിക ട്രക്കിന് നേരെ പതിയിരുന്ന് ആക്രമണം നടത്തിയ ഭീകരരെ തുരത്താൻ സൈന്യം ശ്രമിക്കുന്നതായി റിപ്പോർട്ട്. ജമ്മു മേഖലയിലെ ഭാട്ട ദുരിയാനിലെ ടോട്ട ഗാലി പ്രദേശത്ത് സൈനിക ട്രക്കിന് നേരെ പതിയിരുന്ന് ആക്രമണത്തിൽ ഏർപ്പെട്ടിരുന്ന ഒരു കൂട്ടം ഭീകരരെ തുരത്താൻ ഇന്ത്യൻ ആർമി കോളങ്ങൾ നിരന്തരമായ ഇന്റലിജൻസ് അധിഷ്‌ഠിത ഓപ്പറേഷനുകൾ നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. സൈനിക പ്രസ്താവന “രജൗരി സെക്ടറിലെ കാണ്ടി വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ, മെയ് 3-ന് ഒരു സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു. ഇന്ന് (മെയ് 5-ന് ഏകദേശം 07.30 മണിക്ക് തിരച്ചിൽ സംഘം ഒരു…
തൊഴിൽ അന്വേഷണ ശിൽപശാല
മലപ്പുറം: തൊഴിൽ അന്വേഷകർക്കായി സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി തൊഴിൽ അന്വേഷണ ശിൽപശാല സംഘടിപ്പിക്കുന്നു. മെയ് 7 ന് ഞായറാഴ്ച്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 1 മണി വരെ മലപ്പുറം മലബാർ ഹൗസിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ജോബ് ഗൈഡൻസ് ട്രെയിനറും ദുബൈയിലെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയിൽ എച്.ആർ അഡ്മിനിസ്ട്രേറ്ററുമായ ജൗഹർ അലിയും പ്രമുഖ കരിയർ ട്രെയ്നറും മിഷൻ സി ത്രീ ഡൽഹിയിൽ ഗ്രോത്ത് ക്യൂറേറ്ററുമായ അജ്മൽ ട്ടി.പി യും സെഷനുകൾ അവതരിപ്പിക്കും. മികച്ച സി.വി എങ്ങനെ തയ്യാറാക്കാം, ജോലി അന്വേഷണത്തിനുള്ള ടിപ്സ്, ഇന്റവ്യൂവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിലായിരിക്കും സെഷനുകൾ നടക്കുക. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ www.bit.ly/jobhunt01 എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8848880742 എന്ന നമ്പറിൽ ബന്ധപ്പെടുക.
Union Coop May Promotions: Consumers can expect ‘Discounts’ of up to 60%
The promotion includes discounts of up to 60% on a variety of essential products Dubai, UAE: Dubai-based popular consumer cooperative, ‘Union Coop’ announced the launch of its much-awaited discount campaign for the month of ‘May’ covering selected food and non-food products, all of whose prices have been reduced and fixed to counter inflation. The promotion includes discounts of up to 60%, as part of its regular promotion calendar directed towards delighting consumers, meeting their expectations by providing high-quality products at competitive prices and reducing their burden. Union Coop indicated that it launches promotional…
യൂണിയൻ കോപ് കിഴിവ് പ്രഖ്യാപിച്ചു; മെയ് മാസം 60% വരെ ഡിസ്‍കൗണ്ട്
പണപ്പെരുപ്പം സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ നിശ്ചിത വിലയിൽ ഉൽപ്പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഏതെങ്കിലും യൂണിയന്‍ കോപ് ബ്രാഞ്ചിലോ സ്‍മാര്‍ട്ട് ആപ്പ് വഴിയോ ഡിസ്കൗണ്ടിൽ സാധനങ്ങള്‍ വാങ്ങാം. യൂണിയന്‍ കോപ് (Union Coop) മെയ് മാസത്തിൽ തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങള്‍ക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. പ്രൊമോഷൻ ഓഫറുകള്‍ അനുസരിച്ച് 60% വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക. ദുബായ് മുഴുവനുള്ള യൂണിയന്‍ കോപ് ബ്രാഞ്ചുകളിൽ ഡിസ്കൗണ്ട് ലഭ്യമാണ്. കൃത്യമായ ഇടവേളകളിൽ ആഴ്ച്ചകളിലും മാസങ്ങളിലും കിഴിവുകള്‍ യൂണയിന്‍ കോപ് നൽകാറുണ്ട്. പണപ്പെരുപ്പം സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ നിശ്ചിത വിലയിൽ ഉൽപ്പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഏതെങ്കിലും യൂണിയന്‍ കോപ് ബ്രാഞ്ചിലോ സ്‍മാര്‍ട്ട് ആപ്പ് വഴിയോ ഡിസ്കൗണ്ടിൽ സാധനങ്ങള്‍ വാങ്ങാം. പച്ചക്കറികള്‍, പഴങ്ങള്‍, ജ്യൂസ്, കുടിവെള്ളം, പാൽ ഉൽപ്പന്നങ്ങള്‍, മാംസം, മധുരവിഭവങ്ങള്‍, സുഗന്ധവ്യജ്‍ഞനങ്ങള്‍, അരി, ഓയിൽ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ കിഴിവ് ലഭിക്കും.
കിംഗ് ചാൾസിൻ്റെ കിരീടധാരണം ആഘോഷമാക്കുവാൻ ഇംഗ്ലണ്ടിലെ വിരാൾ മലയാളി കമ്മ്യൂണിറ്റി
കോറിനേഷൻ ബാങ്ക് അവധി ദിനമായ മെയ് 8, 3 മണിക്ക് വിറാൾ ചെയ്ഞ്ചിൽ ആണ്പരിപാടികൾ നടക്കുന്നത് . വിഷു -റമ്ദാൻ- ഈസ്റ്റർ ആഘോഷവും ഇതോടൊപ്പം അന്നേദിവസം നടത്തപ്പെടുന്നു. മലയാളി നഴ്സിംഗ് സമൂഹത്തിൽ നിന്ന് തന്നെ ഉന്നത പദവിയിലെത്തിയ ലിനൂജി തോമസ് ആണ് പരിപാടിയിൽ വിശിഷ്ട അതിഥിയായി എത്തുന്നത്. വിരാൾ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഫൗണ്ടേഷൻ ഹോസ്പിറ്റലിന്‍റെ നഴ്സിംഗ് ഡയറക്ടർ ആയി ആണ് ലിനൂജി തോമസ് പ്രവർത്തിക്കുന്നത്. വിവിധ കലാപരിപാടികളും, നൃത്ത സന്ധ്യയും , കരിമരുന്ന് പ്രയോഗവും പരിപാടിയോട് അനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് വിരാൾ മലയാളി കമ്മ്യൂണിറ്റി പ്രസിഡൻറ് ജോഷി ജോസഫ് , ജോയിൻ സെക്രട്ടറി സിബി സാം തോട്ടത്തിൽ എന്നിവർ അറിയിച്ചു.
ഡിഎംഎ യുടെ ഹൈ ഓൺ മ്യൂസിക് 2023 മെയ് 19 നു ഡിട്രോയിറ്റിൽ
സാമൂഹ്യ സേവനത്തിന്റെയും പരസ്പര സഹായത്തിന്റെയും നാലു ദശാബ്ദങ്ങൾ പിന്നിട്ട ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ധന സമാഹരണാർത്ഥം മലയാള ചലച്ചിത്ര രംഗത്ത് ആസ്വാദനത്തിന്റെ നവ തരംഗങ്ങൾ സൃഷ്ടിച്ച വിധു പ്രതാപ്, ജ്യോത്സ്ന, സച്ചിൻ വാര്യർ,ആര്യ ദയാൽ എന്നിവർ പങ്കെടുക്കുന്ന സംഗീത പരിപാടി മെയ് 19 നു സ്റ്റെർലിങ് ഹൈറ്റ് ഹെൻറി ഫോർഡ് പെർഫോമിംഗ് ആർട്ട് സെന്ററിൽ നടക്കുന്നു. സംഘടന നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും കലാസാംസ്കാരിക പരിപാടികളുടെയും പ്രോത്സാഹനാർത്ഥം ഈ സംഗീത സന്ധ്യക്ക് ഡയമണ്ട് സ്‌പോൺസർഷിപ് നൽകി സഹായിക്കുന്ന റീമാക്സിനുവേണ്ടി കോശി ജോർജും സിസ്റ്റർ മോർട്ട്ഗേജിനു വേണ്ടി ബൽബീർ ഗ്രെവലും കെല്ലർ വില്യംസിനുവേണ്ടി സുനിൽ പൈൻഗോളും നാഷണൽ ഗ്രോസ്സറിസിനുവേണ്ടി വി.എം. ചാണ്ടിയും പങ്കെടുത്ത ടിക്കറ്റ് വിൽപ്പനയുടെ ഉൽഘാടന ചടങ്ങും നേരത്തെ സംഘടിപ്പിച്ചിരുന്നു. ലാഭേശ്ചയില്ലാതെ മലയാളി സമൂഹത്തിൽ പ്രവർത്തിച്ചുവരുന്ന ഡി.എം.എ.യുടെ ധനസമാഹരണ യജ്ഞത്തിൽ സഹൃദയരായ എല്ലാ മലയാളി കുടുംബാംഗങ്ങളുടെയും സാന്നിധ്യം അഭ്യര്ഥിക്കുന്നതായി…
അമേരിക്ക റീജൻ ഡബ്ല്യുഎംസിക്കു നവനേതൃത്വം; ജേക്കബ് കുടശനാട് ചെയർമാൻ, ജിനേഷ് തമ്പി പ്രസിഡന്റ്
ന്യൂജഴ്‌സി ∙ വേള്‍ഡ് മലയാളി കൗൺസിൽ അമേരിക്ക റീജന് നവനേതൃത്വം. ചെയർമാൻ ജേക്കബ് കുടശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത്ത് എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ബൈജുലാല്‍ ഗോപിനാഥന്‍ (വൈസ് പ്രസിഡന്റ്- അഡ്മിന്‍), ഡോ. നിഷാ പിള്ള, സാബു കുര്യന്‍ (വൈസ് ചെയര്‍), മിലി ഫിലിപ്പ് (വുമൺസ് ഫോറം പ്രസിഡന്റ്), ഷൈജു ചെറിയാന്‍ (യൂത്ത് ഫോറം പ്രസിഡന്റ്), ഏമി ഉമ്മച്ചന്‍ (കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്), സുനില്‍ കൂഴമ്പാല (ബിനസിനസ് ഫോറം പ്രസിഡന്റ്), സന്തോഷ് എബ്രഹാം (മീഡിയ). ഇലക്ഷൻ കമ്മീഷണർ ആയി ഡോ. സോഫി വിൽസൺ പ്രവർത്തിച്ചു. ഹരി നമ്പൂതിരി പുതിയ റീജൻ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി. പി. വിജയൻ , ഗ്ലോബൽ വി. പി.…
ഡോ.മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ചിക്കാഗോ മിഡ്‌വേ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്
ചിക്കാഗോ: മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്താ ഡോ.യുയാക്കിം മാർ കൂറിലോസിന് ഊഷ്മളമായ വരവേൽപ്പ് ചിക്കാഗോ സെന്റ്. തോമസ് മാർത്തോമ്മാ ഇടവക വികാരി റവ. അജിത് കെ. തോമസിന്റെ നേതൃത്വത്തിൽ ചിക്കാഗോ മിഡ്‌വേ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകി. ഹൃസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിച്ചേർന്ന ഡോ. മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ ഹ്യുസ്റ്റൺ, ഓസ്റ്റിൻ, മക്കാലിൻ എന്നിവിടങ്ങളിലെ സന്ദർശനത്തിനു ശേഷമാണ് ചിക്കാഗോയിൽ എത്തിച്ചേർന്നത്. മെയ് 7 ഞായറാഴ്ച ചിക്കാഗോ സെന്റ്. തോമസ് മാർത്തോമ്മാ ദേവാലയത്തിൽ രാവിലെ 9 മണിക്ക് നടത്തപ്പെടുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും, ആദ്യ കുർബ്ബാന ശുശ്രുഷക്കും സഫ്രഗൻ മെത്രാപ്പോലീത്ത നേതൃത്വം നൽകും. എക്യൂമെനിക്കൽ ക്രിസ്ത്യൻ കൗൺസിൽ ചിക്കാഗോ പ്രസിഡന്റും, ചിക്കാഗോ മാർത്തോമ്മാ ഇടവക വികാരിയും ആയ റവ. എബി എം. തോമസ് തരകന്റെ നേതൃത്വത്തിൽ മെയ് 9 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് നടത്തപ്പെടുന്ന എക്യൂമെനിക്കൽ സമ്മേളനത്തിലും…
ഇന്റർനാഷണൽ പ്രെയർ ലൈൻ 9-ാം വാർഷികം മെയ് 9നു; മുഖ്യാതിഥി യൂയാക്കിം മാർ കൂറിലോസ് സുഫ്രഗൻ മെത്രാപ്പോലീത്ത
ഹൂസ്റ്റൺ : ഇന്റർനാഷണൽ പ്രെയർ ലൈൻ 9-ാം വാർഷികം മെയ് 9നു ചൊവാഴ്ച ആഘോഷിക്കുന്നു മുഖ്യാതിഥിയായി യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പങ്കെടുക്കുമെന്ന് ഐ പി എൽ ഭാരവാഹികൾ അറിയിച്ചു.അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തി ചേർന്നിരിക്കുന്ന നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസനാധിപൻ സഫ്രഗൻ മെത്രാപ്പോലീത്തയായതിനു ശേഷം ആദ്യമായാണ് ഐ പി എല്ലിൽ പങ്കെടുക്കുന്നത് ചിക്കാഗോയിൽ നിന്നാണ് സന്ദേശം നൽകുകയെന്നും ഭാരവാഹികളുടെ അറിയിപ്പിൽ പറയുന്നു . വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. മെയ് 9നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന യൂയാക്കിം തിരുമേനിയുടെ…