കൊല്ലം: പ്ലസ്ടു പരീക്ഷാഫലം മേയ് 25ന് പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഫലം പിൻവലിച്ചെന്ന് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച പഞ്ചായത്ത് അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്ത് എട്ടാം വാർഡിലെ ബിജെപി അംഗം നിഖിൽ മനോഹറാണ് കന്റോൺമെന്റ് പോലീസിന്റെ പിടിയിലായത്. ഒരു യൂട്യൂബർ കൂടിയായ നിഖിൽ മനോഹർ ‘വീ ക്യാൻ മീഡിയ’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നടത്തുന്നു. ഈ ചാനലിലൂടെയാണ് സർക്കാർ പരീക്ഷാഫലം പിൻവലിച്ചതു പോലെ വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്തത്. വീഡിയോ പുറത്തുവന്നതോടെ ആശങ്കയിലായ വിദ്യാർത്ഥികളും സ്കൂൾ അധികൃതരും അന്വേഷണവുമായി രംഗത്തു വന്നതോടെയാണ് വീഡിയോ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയരുകയും വിദ്യാഭ്യാസ വകുപ്പ് ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. നിലവിൽ പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന നിഖിലിന്റെ നേതൃത്വത്തിൽ…
Month: May 2023
സാക്ഷിയെ കുത്തിക്കൊലപ്പെടുത്തിയ സാഹിൽ ബുലന്ദ്ഷഹറിൽ നിന്ന് അറസ്റ്റിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ദാരുണമായ കൊലപാതകം നടത്തി രക്ഷപ്പെട്ട സഹിലിന്റെ പിതാവ് സർഫറാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഇയാളെ ഡൽഹിയിലേക്ക് കൊണ്ടുവരികയാണെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. നേരത്തെ പതിനാറുകാരിയായ സാക്ഷി കൊല്ലപ്പെട്ടതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. സാഹിൽ എങ്ങനെയാണ് സാക്ഷിയെ കത്തികൊണ്ട് ആക്രമിച്ചതെന്ന് ഇതിൽ കണ്ടിരുന്നു. സാക്ഷിയുടെ ഘാതകനായ സാഹിലിനായി ആറ് പോലീസ് സംഘങ്ങളാണ് തിരച്ചിൽ നടത്തിയത്. ഇയാളുടെ ലൊക്കേഷൻ കണ്ടെത്താൻ നിരന്തരം ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. സമർത്ഥമായി ഫോൺ വീട്ടിൽ വച്ചിട്ടാണ്‍ കടന്നുകളഞ്ഞത്. എന്നാല്‍, ചില സുപ്രധാന വിവരങ്ങൾ ലഭിച്ചതിന് ശേഷം, ഒടുവിൽ പോലീസ് വിജയിക്കുകയും ബുലന്ദ്ഷഹറിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കേസിലെ തെളിവുകൾ മികച്ച രീതിയിൽ ശേഖരിച്ച് മികച്ച രീതിയിൽ കോടതിയിൽ ഹാജരാക്കും, കുറ്റവാളിക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന്…
ഡൽഹിയിൽ പെൺകുട്ടിയെ പരസ്യമായി കുത്തിക്കൊന്നു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും അരുംകൊല. നഗരത്തിലെ രോഹിണിക്കടുത്ത് ഷഹബാദിലെ ജെ.ജെ. കോളനിയിലെ വഴിവക്കിലാണ് 16 വയസുകാരിയെ ആണ്‍സുഹൃത്ത് കുത്തിയും അടിച്ചും കൊന്നത്. പൊതുജനം നോക്കിനിൽക്കെയാണ് ക്രൂരത. കൊലയാളിയെ തടയാനോ പെൺകുട്ടിയെ രക്ഷിക്കാനോ ആരും മുന്നോട്ടുവന്നില്ലെന്നാണ് ഞെട്ടിക്കുന്ന കാര്യം. 20- കാരനായ സഹില്‍ ആണ് സുഹൃത്തായ സാക്ഷി ദീക്ഷിതിനെ ഞായറാഴ്ച വൈകുന്നേരം വഴിവക്കിൽ തടഞ്ഞുനിർത്തി പെൺകുട്ടിയെ 20 ലേറെതവണ കത്തികൊണ്ട് കുത്തിയും സമീപത്തുണ്ടായിരുന്ന സിമന്റ് സ്ലാബ്, കല്ല് എന്നിവകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്. ഇവർ അടുപ്പത്തിലായിരുന്നുവെന്നും കഴിഞ്ഞദിവസം തമ്മിൽ വഴക്കിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച സുഹൃത്തിന്റെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.
മലബാറിലെ വിദ്യാർഥികളോട് സർക്കാർ വിവേചനം അവസാനിപ്പിക്കുക: സോളിഡാരിറ്റി
പരപ്പനങ്ങാടി : മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത കാലങ്ങളായി സർക്കാർ തുടരുന്ന വിവേചനത്തിന്റെ പ്രശ്നമാണ്. മലപ്പുറത്തോടും മലബാറിനോടും പതിറ്റാണ്ടുകളായി വിദ്യാഭ്യാസ രംഗത്തും മറ്റു വികസന രംഗങ്ങളിലും ഈ വിവേചനം തുടരുന്നു. പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കുന്ന ഈ ഘട്ടത്തിൽ തന്നെ മലബാറിലെ വിദ്യാർഥികളോട് സർക്കാർ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നും പ്ലസ് വൺ സീറ്റ് അപര്യാപ്തത വിഷയത്തിൽ പ്രൊഫ. വി കാർത്തികേയൻ റിപ്പോർട്ട് പുറത്ത് വിടുകയും കമ്മീഷന്റെ ശുപാർശകൾ ഉടൻ നടപ്പിലാക്കുകയും ചെയ്യണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ആവശ്യപ്പെട്ടു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് രൂപീകരണത്തിന്റെ 20 വർഷം പൂർത്തിയായ ഘട്ടത്തിൽ ‘അഭിമാന സാക്ഷ്യത്തിന്റെ ഇരുപതാണ്ടുകൾ’ എന്ന തലക്കെട്ടിൽ പരപ്പനങ്ങാടിയിൽ റാലിയും പൊതുസമ്മേളനവും നടന്നു. പൊതു സമ്മേളനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഹക്കിം നദ്‌വി ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സംഭാഗം ഡോ. നഹാസ്…
സിമി പോളിനും ഷഫീഖ് ഹുദവിക്കും ഗ്‌ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ അന്താരാഷ്ട്ര പുരസ്‌കാരം
ദോഹ. സിമി പോളിനും ഷഫീഖ് ഹുദവിക്കും ഗ്‌ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ അന്താരാഷ്ട്ര പുരസ്‌കാരം. ഡെസേര്‍ട്ട് ഫാമിംഗിലും ഹോം ഗാര്‍ഡനിംഗിലും ചെയ്തുവരുന്ന മികച്ച പ്രവര്‍ത്തനം പരിഗണിച്ചാണ് സിമി പോളിനെ പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി കാര്‍ഷിക രംഗത്ത് വ്യക്തിതലത്തില്‍ ശ്രദ്ധയും പരിചരണവും കുറഞ്ഞുവരുന്ന ഒരു കാലത്ത് മരുഭമിയെ മരുപ്പച്ചയാക്കുന്ന സിമിയുടെ ശ്രമങ്ങള്‍ ശ്‌ളാഘനീയമാണെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. ഊഷ്മളമായ ഇന്തോ ഖത്തര്‍ ബന്ധത്തിന് കരുത്ത് പകരുന്ന ശ്രമങ്ങളാണ് സിമിയുടെ ഗാര്‍ഹിക തോട്ടം. ഖത്തറിന്റെ മരുഭൂമിയില്‍ ഇന്ത്യന്‍ ചെടികളും പൂക്കളും വിളയുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധമാണ് കൂടുതല്‍ പരിമള പൂരിതമാകുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളം ഖത്തറില്‍ സിമി പോളിന്റെ ഗാര്‍ഹിക കൃഷി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കാഫ്‌കോ ഫ്‌ളവര്‍ ആന്റ് വെജിറ്റബിള്‍ ഷോകളിലടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സിമിയുടെ ഹോം ഗാര്‍ഡന്‍ വിവിധ…
പറത്തോട് കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചുനൽകി ഫ്രറ്റേണിറ്റി
പാലക്കാട്: തീപിടുത്തത്തിൽ പാഠപുസ്തകങ്ങൾ കത്തിനശിച്ച കൊല്ലങ്കോട് പറത്തോട് ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്ക് ഫ്രറ്റേണിറ്റി പ്രവർത്തകർ പഠനോപകരണങ്ങൾ എത്തിച്ചുനൽകി. വ്യാഴാഴ്ച്ചയുണ്ടായ തീപിടുത്തത്തിലാണ് കോളനിയിലെ 2 വീടുകൾ പൂർണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം സനൽകുമാർ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി. ജില്ല പ്രസിഡന്റ് സാബിർ അധ്യക്ഷത വഹിച്ചു. കോളനിവാസികൾക്ക് ആദിവാസി ഇരുവാള സർട്ടിഫിക്കറ്റ് നൽകാതെ ഭരണകൂടം വഞ്ചിക്കുകയാണ്. സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കോളനിയിലെ വിദ്യാർത്ഥികളുടെ ഹയർ സെക്കൻഡറി തലം മുതലുള്ള വിദ്യാഭ്യാസം പോലും പ്രതിസന്ധിയിലാവുകയാണ്. കോളനിവാസികൾക്ക് ഉടൻ നീതി ലഭ്യമാക്കണമെന്നും നേതാക്കൾ പറഞ്ഞു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി താജുദ്ദീൻ, കോളനിവാസി കൃഷ്ണൻ കുട്ടി, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റംഗം സമദ് പുതുപ്പള്ളിതെരുവ് എന്നിവർ പങ്കെടുത്തു.
യുവത്വത്തിന് ആവേശം പകർന്ന് ഗ്രാജുവേഷൻ ആഘോഷം
അറ്റ്ലാന്റയിൽ മെയ് 28 ന് അരങ്ങേറിയ പ്രൗഢഗംഭീര്യമായ ഗ്രാജുവേഷൻ ആഘോഷം ബിരുദധാരികള്ക്ക് മാത്രമല്ല എല്ലാ യുവജനങ്ങള്ക്കും പ്രചോദനവും ലക്ഷ്യബോധവും ഉണർത്തുന്നതായിമാറിഎന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. ഈ കൊച്ചു സമുദായത്തിൽ 25 ൽ പരം ബിരുദധാരികൾ ഉണ്ടായ ഒരു അപൂർവ വർഷമാണ് 2023. ബിരുദധാരികൾ പ്രതിഷണമായി ദേവാലയത്തിൽ കേറുകയും, ഫാ. ബിനോയ് നാരമംഗലത്തിന്റെ നേതൃത്വത്തിൽ ആഘോഷമായ ക്രതിജ്ഞതാബലി അർപ്പിക്കുകയും ചെയ്തു. ശേഷം നടന്ന ആഘോഷ ചടങ്ങിൽ ബിരുദധാരികൾ അവരുടെ ഭാവികാല പദ്ധതികൾ പങ്കുവെക്കുകയും, പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ സന്ദേശം നല്കുകയും, കെ സി എ ജി ഭാരവാഹികൾ എല്ലോരും ചേർന്ന് ബിരുദധാരികള്ക്ക് പതക്കവും കൊടുക്കുകയും ചെയ്തു. മുൻ പ്രസിഡന്റ്മാർ ചേർന്ന് അക്കാഡമിക് എക്സല്ലൻസ്‌നുള്ള പ്രസിഡൻസി അവാർഡ് നൽകി SAT / ACT പരീക്ഷകളിൽ ഏറ്റവും അതികം സ്കോർ നേടിയ ജോഷുവ കൊട്ടിയാനിക്കലിന് പതക്കവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ഐശ്വര്യ…
സ്വര്‍ഗീയ ഗായകന്‍ കെസ്റ്റെർ അമേരിക്കയിലേക്ക്
മലയാള ക്രൈസ്തവ സംഗീതത്തിലെ ‘ഡിവൈൻ വോയിസ് ‘ എന്നറിയപെടുന്ന ഗായകൻ കെസ്റ്റെർ അമേരിക്കൻ മലയാളികളുടെ മുന്പിലേക്കു എത്തുന്നു. ഡെയിലി ഡിലൈറ് കെസ്റ്റർ ലൈവ് എന്ന നാമകരണം ചെയ്ത് മെഗാ ഷോ 2023 സെപ്റ്റംബർ എത്തുന്നത്. പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂജേഴ്‌സി സംഘടിപ്പിക്കുന്ന ഷോയിലേക്കാണ് കെസ്റ്ററിന്റെ എത്തുന്നത് .കെസ്റ്ററിനെ കൂടാതെ മലയാള ക്രൈസ്തവ ഗാന രംഗത്തെ വേറിട്ട ശബ്ദത്തിന്റെ ഉടമയായ ശ്രേയ ജയദീപും ഇ സംഗീത പരിപാടിയുടെ കൂടെ എത്തുന്നു . ഇന്ന് കേരളത്തിലെങ്ങും മികച്ച ഡിവൊഷനൽ ഗായകനെന്ന് പേരെടുത്ത കെസ്റ്റര്‍ വിവിധ സംവിധായകര്‍ക്ക് കീഴില്‍ ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ പാടിക്കഴിഞ്ഞു. മലയാളി ക്രിസ്ത്യന്‍ സമൂഹങ്ങളില്‍; ഇന്ന് കെസ്റ്ററിന്റെ സ്വരമാധുരിക്ക് ആരാധകരേറെ. നിന്‍സ്‌നേഹം എത്രയോ അവര്‍ണനീയം ,ഇന്നയോളം എന്നെ നടത്തി… ,നന്മ മാത്രമേ.. ,അമ്മെ അമ്മെ തായേ …,നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍… ,നിത്യ സ്‌നേഹത്താല്‍…
മോട്ടോർ സൈക്കിൾ സംഘാംഗങ്ങൾ തമ്മിൽ വെടിവയ്പ്; 3 പേർ മരണം, 5 പേർക്ക് പരിക്ക്
റെഡ് റിവർ, ന്യൂ മെക്സിക്കോ : ന്യൂ മെക്സിക്കോയിൽ വാർഷിക റെഡ് റിവർ മെമ്മോറിയൽ ഡേ മോട്ടോർസൈക്കിൾ റാലിയിൽ രണ്ട് നിയമവിരുദ്ധ ബൈക്ക് സംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരും പരിക്കേറ്റവരും മോട്ടോർ സൈക്കിൾ സംഘത്തിലെ അംഗങ്ങളാണെന്ന് ന്യൂ മെക്സിക്കോ സ്റ്റേറ്റ് പൊലീസ് പറയുന്നു. ബാൻഡിഡോസും, വാട്ടർ ഡോഗ്‌സ് മോട്ടോർസൈക്കിൾ സംഘവും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് സംസ്ഥാന പോലീസ് പറഞ്ഞു. വെടിയേറ്റവരെ ന്യൂ മെക്സിക്കോയിലെയും കൊളറാഡോയിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. താവോസിലെ ഹോളി ക്രോസ് ഹോസ്പിറ്റൽ, അൽബുക്കർക്കിയിലെ യുഎൻഎം ഹോസ്പിറ്റൽ, കൊളറാഡോയിലെ ഡെൻവർ ഹോസ്പിറ്റൽ എന്നിവ വെടിവയ്പ്പിൽ ഉൾപ്പെട്ടവരെ ചികിത്സിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട് ജേക്കബ് കാസ്റ്റിലോയ്‌ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.മാത്യു ജാക്‌സണെതിരെ മദ്യശാലയിൽ അനധികൃതമായി തോക്ക് കൈവശം വച്ചതിനും .ക്രിസ്റ്റഫർ ഗാർസിയക്കെതിരെകൊക്കെയ്ൻ കൈവശം വെച്ചതിനുമാണ് കേസെടുത്തിരികുന്നത് ആന്റണി സിൽവ…
രണ്ടാമത് നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് (NAMSL) ഓഗസ്റ്റിൽ; ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ടൂർണമെന്റിന് ആതിഥ്യമരുളും
ഓസ്റ്റിൻ (ടെക്‌സാസ്) : രണ്ടാമത് നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗിന് ആതിഥേയത്വം വഹിക്കാൻ തയാറെടുക്കയാണ് ഓസ്റ്റിൻ. ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് സോക്കർ ക്ലബാണ് ആഗസ്റ്റിൽ നടക്കുന്ന ഈ ടൂർണമെന്റിന് വേദിയൊരുക്കുന്നത് . അമേരിക്കയിലെ കാനഡയിൽ നിന്നുമായി 21 മലയാളി സോക്കർ ക്ളബുകൾ ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കും. അമേരിക്കയിലേയും കാനഡയിലെയും മലയാളി ഫുട്ബോൾ ക്ളബുകളുടെ സംഘടനയാണ് നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗ് (NAMSL). മലയാളികളുടെ അഭിമാനവും ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുൻ നായകനുമായിരുന്ന മണ്മറഞ്ഞ ശ്രീ വിപി സത്യന്റെ പേരിലുള്ള എവർ റോളിങ്ങ് ട്രോഫി ടൂര്ണമെന്റാണിത് . കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടന്ന പ്രഥമ ടൂർണമെന്റ് വൻ വിജയമായിരുന്നു. NAMSL പ്രസിഡറന്റ് അജിത് വർഗീസ് (ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്),വൈ. പ്രസിഡറന്റ് പ്രദീപ് ഫിലിപ്പ് (എഫ്സി കാരോൾട്ടൻ, ഡാളസ്), സെക്ടട്ടറി മാറ്റ് വർഗീസ് (ഫിലി ആഴ്‌സണൽ ), ട്രഷറർ ജോ ചെറുശ്ശേരി (ബാൾട്ടിമോർ ഖിലാഡിസ്), ജോയിന്റ് ട്രഷറർ…