മിസിസിപ്പിയിൽ ഹൗസ് പാർട്ടിക്കിടെ വെടിവെപ്പ് രണ്ടു മരണം; നാലുപേർക്ക് പരിക്ക്

മിസിസിപ്പി:ഞായറാഴ്ച പുലർച്ചെ മിസിസിപ്പിയിൽ നടന്ന ഒരു ഹൗസ് പാർട്ടിക്കിടെ ഉണ്ടായ വെടിവെപ്പിൽ രണ്ട് കൗമാരക്കാർ കൊല്ലപ്പെടുകയും നാല് യുവാക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ഹോളിവുഡ് കാസിനോയിൽ നിന്നും ഹൈവേ 90 ൽ നിന്നും വളരെ അകലെയല്ലാതെ ബ്ലൂ മെഡോ റോഡിലാണ് ഹൗസ് പാർട്ടി നടന്ന വീട്. ന്യൂ ഓർലിയാൻസിലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ ഒരു 16-ഉം 18-ഉം വയസ്സുകാരൻ മരണത്തിന് കീഴടങ്ങിയതായി ബേ സെന്റ് ലൂയിസ് പോലീസ് മേധാവി ടോബി ഷ്വാർട്സ് ഞായറാഴ്ച ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. ഏകദേശം 12:30 ഓടെ സംഭവസ്ഥലത്ത് എത്തിയ പോലീസ് 15 നും 18 നും ഇടയിൽ പ്രായമുള്ള അര ഡസൻ ആളുകളെ വെടിയേറ്റ നിലയിൽ കണ്ടെത്തി. വെടിയേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഷ്വാർട്സ് പറഞ്ഞു. കൊല്ലപ്പെട്ട ആറുപേർക്കും വെടിയേറ്റ മുറിവേറ്റിട്ടുണ്ട്. വെടിയേറ്റ നാല് പേർ ഹാൻ‌കോക്ക് ഹൈസ്‌കൂളിലേയും രണ്ട് പേർ…

ഫൊക്കാന ഫോമാ പ്രസിഡന്റുമാർ സംയുക്‌തമായി വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്‍ പ്രവര്‍ത്തോദ്ഘാടനം നടത്തി

ന്യു യോര്‍ക്ക്: അഞ്ചു പതിറ്റാണ്ടിന്റെ സമ്പന്നമായ സാംസ്‌കാരിക ചരിത്രം കൈമുതലായുള്ളവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും പ്രവർത്തന ഉൽഘാടനവും ഹ്രുദ്യമായി. നിറഞ്ഞു കവിഞ്ഞ സദസിൽ പ്രകാശ പൂര്‍ണമാക്കിയ ആഘോഷം മികവുറ്റ കലാപരിപാടികള്‍ കോണ്ട് വേറിട്ടതായി. സെക്രട്ടറി ഷോളി കുമ്പളവേലിയുടെ ആമുഖത്തിൽ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ശേഷം നിമിഷ ആൻ വർഗീസ് ,ഷിൻഷാ മേരി വർഗീസ് , ഹെലൻ പൗലോസ് , മിലൻ പൗലോസ്, സെലിൻ പൗലോസ് എന്നിവർ ചേർന്ന് ദേശീയ ഗാനങ്ങളാലപിച്ചു. പ്രസിഡന്റ് ടെറൻസൺ തോമസ് അമേരിക്കന്‍ സംഘടനകള്‍ക്കിടയില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രാധാന്യം എടുത്തു കാട്ടി. ദേശീയ സംഘടന രണ്ടായപ്പോഴും ഡബ്ലിയു എം.എ. ഒറ്റക്കെട്ടായി നില്‍ക്കുന്നതിനാല്‍ എപ്പോഴും ദേശീയ നേതൃത്വങ്ങളില്‍ സംഘടനയുടെ പ്രതിനിധികള്‍ പ്രമുഖ സ്ഥാനം വഹിക്കുന്നതില്‍ അഭിമാനമുണ്ട്. സംഘടനയെ അടുത്ത തലത്തിലെക്കുയര്‍ത്താനുള്ള പ്രവര്‍ത്തങ്ങള്‍ സജീവമണെനും ടെറൻസൺ തോമസ് പറഞ്ഞു. ജോയി ഇട്ടൻ പ്രോഗ്രാം കോർഡിനേറ്റർ…

മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി ) ഡാളസിൽ നിര്യാതയായി

റിച്ചാർഡ്സൺ (ടെക്സാസ്): കോട്ടയം അരിപ്പറമ്പ് മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി )തെക്കേക്കര പുത്തൻപുരയിൽ (70) ഡാളസ്സിൽ നിര്യാതയായി. മെയ് 3 ബുധനാഴ്ച പത്തു മണിക്ക് കാൽവറി പെന്തക്കോസ്തൽ ചർച്ച് , റിച്ചാർഡ്സണിൽ സംസ്കാരം നടക്കും. (Calvary Pentecostal Church, Richardson) ഭർത്താവ് : ചെറിയാൻകുഞ്ഞു ചെറിയാൻ മക്കൾ : ബിന്ദു, ബിൻസി, സാം മരുമക്കൾ : ബിജുരാജ്, തോമസ്ജോൺ, ലിജുമോൾ ചെറിയാൻ കൊച്ചുമക്കൾ : കെന്നസ്സ്, കെന്നത്ത്, ഷെനെൽ, ഷെൽവിൻ, ഷെർലിൻ, സാമുവേൽ, നഥാനിയേൽ. കൂടുതൽ വിവരങ്ങൾക്ക്: തോമസ് ജോൺ 214 500 8566 സംസ്കാര ശുശ്രുഷയുടെ തൽസമയ സംപ്രേക്ഷണം പ്രോവിഷൻ ടിവിയിൽ ലഭ്യമാണ് www.provisiontv.in