കൾച്ചറൽ ഫോറം റിപാട്രിയേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

ദോഹ: കൾച്ചറൽ ഫോറം ഖത്തർ കമ്യൂണിറ്റി സർവീസ് വിഭാഗം റിപാട്രിയേഷൻ വർക്ക്ഷോപ്പും ലീഗൽ വർക്ക്ഷോപ്പും സംഘടിപ്പിച്ചു. കുടുംബം പോറ്റാൻ കടൽ കടന്ന് പ്രവാസ ലോകത്ത് എത്തുകയും ജീവിതം കര പറ്റിക്കാനുള്ള പരിശ്രമത്തിന് ഇടയിൽ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നവരെ ഉറ്റവർക്ക് അവസാനമായി ഒന്ന് കാണാൻ നാട്ടിലെത്തിക്കുന്ന പ്രവൃത്തി വിശേഷിപ്പിക്കാൻ വാക്കുകളില്ലാത്ത വണ്ണം മഹത്തരമാണെന്ന് വർക് ഷോപ്പ് ഉദ്ഘാടനം ചെയത് കൊണ്ട് സംസാരിച്ച ഐ സി ബി എഫ് സെക്രട്ടറിയും ദോഹയിലെ പ്രമുഖ ജനസേവന പ്രവർത്തകനുമായ മുഹമ്മദ് കുഞ്ഞി പറഞ്ഞു. കൾച്ചറൽ ഫോറം വൈസ് പ്രസിഡൻ്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. റിപ്പാട്രിയെഷൻ വിഭാഗം ഹെഡ് ഷെറിൻ മുഹമ്മദ്,  ലീഗൽ സർവീസ് വിഭാഗം ഹെഡ് നൗഷാദ് ഒളിയത്ത് എന്നിവർ വിഷയാവതരണം നടത്തി. ഖത്തറിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ , ബന്ധപ്പെടേണ്ട മന്ത്രാലയങ്ങൾ, ശരിയാക്കേണ്ട രേഖകൾ, വിവിധ തരം കേസുകളുടെ സ്വഭാവം…

ഖോർഫക്കാൻ തീരത്ത് പുതിയ ആഡംബര പാർപ്പിട പദ്ധതി പ്രഖ്യാപിച്ച് ഷുറൂഖ്

ഷാർജയുടെ കിഴക്കൻ തീരമായ ഖോർഫക്കാനിൽ പുതിയ വികസനപദ്ധതി പ്രഖ്യാപിച്ച് ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). ആകർഷകമായ നിക്ഷേപ അവസരങ്ങളൊരുക്കാനും മേഖലയുടെ സമ​ഗ്രവികസനത്തിന് ആക്കം കൂട്ടുകയും ലക്ഷ്യമിട്ട് നിർമിക്കുന്ന ആഡംബര പാർപ്പിട പദ്ധതി, ഷാർജ റിയൽ എസ്റ്റേറ്റ് എക്സ്ഹിബിഷനായ ഏക്കേർസ് 2023ൽ വച്ചാണ് അനാവരണം ചെയ്യപ്പെട്ടത്. അജ്‍വാൻ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാ​ഗമായി പാർപ്പിട്ട കെട്ടിടങ്ങളും സ്വിമ്മിങ് പൂളും മിനി വാട്ടർ തീം പാർക്കുമടക്കം അനവധി സൗകര്യങ്ങളുമൊരുങ്ങുന്നുണ്ട്. ഖോർഫക്കാൻ മലനിരകൾക്കും ഒമാൻ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഭൂപ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അജ്‍വാന്റെ രൂപകൽപ്പന. വാണിജ്യാവസരങ്ങളും പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന അന്തരീക്ഷവുമൊരുക്കുന്ന പദ്ധതി തീരദേശ പട്ടണത്തിന്റെ മുഖഛായ തന്നെ മാറ്റുമെന്നാണ് കരുതപ്പെടുന്നത്. 2, 3, 4 ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾ മുതൽ വിശാലമായ 3-ബെഡ്‌റൂം, 4-ബെഡ്‌റൂം ഡ്യുപ്ലെക്‌സ് വസതികൾ വരെ ഉൾപ്പെടുന്ന, 184 വസതികളാണ് പദ്ധതിയിലുണ്ടാവുക.…

ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: കുമാരനല്ലൂരിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകീട്ട് കുമാരനല്ലൂർ കുടയം‌പടി റോഡിൽ അങ്ങാടി സൂപ്പർ മാർക്കറ്റിന് സമീപമായിരുന്നു അപകടം. തിരുവഞ്ചൂര്‍ തുത്തൂട്ടി സ്വദേശി പ്രവീണ്‍ മാണി (24), സംക്രാന്തി സ്വദേശികളായ ആല്‍വിന്‍ (22), ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൂവരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി ചുരത്തില്‍ തള്ളിയ കേസില്‍ നിര്‍ണ്ണായക തെളിവ് കണ്ടെത്തി

മലപ്പുറം: തിരൂർ സ്വദേശി ഹോട്ടള്‍ ഉടമയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തിൽ ട്രോളി ബാഗ് കണ്ടെത്തിയതായി സൂചന. അട്ടപ്പാടി ഒമ്പതാം വളവിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. രണ്ട് പെട്ടികളിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ എന്ന് അന്വേഷണ സംഘം പറഞ്ഞു. തിരൂര്‍ സ്വദേശി സിദ്ദിഖ് (58) ആണ് കൊല ചെയ്യപ്പെട്ടത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ചാണ് സിദ്ദിഖ് കൊല്ലപ്പെട്ടത്. ശേഷം മൃതദേഹം കഷണങ്ങളാക്കി ബാഗിലിട്ട് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സം​ഭ​വ​ത്തി​ൽ സി​ദ്ദി​ഖി​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഷി​ബി​ലി, ഫ​ര്‍​ഹാ​ന എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഫ​ർ​ഹാ​ന​യു​ടെ സ​ഹോ​ദ​ര​ൻ ഷു​ക്കൂ​റി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കൊലപാതകം നടന്നതായി സംശയിക്കുന്ന തിരൂർ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഉക്രെയ്നിൽ റഷ്യ സൈനികമായി വിജയിക്കില്ലെന്ന് ജനറൽ മാർക്ക് മില്ലി

വാഷിംഗ്ടൺ: കിയെവ് മോസ്‌കോയുടെ എല്ലാ സൈനികരെയും ഉടൻ തുരത്താൻ സാധ്യതയില്ലെന്ന് മുന്നറിയിപ്പ് നൽകിയതിന് പുറമേ, ഉക്രെയ്‌നിൽ റഷ്യ സൈനിക വിജയം നേടില്ലെന്ന് ഉന്നത യുഎസ് ഓഫീസർ ജനറൽ മാർക്ക് മില്ലി പറഞ്ഞു. ഇരുപക്ഷവും നിർണായക വിജയം നേടാത്തതിനാലും നിലവിൽ ചർച്ചകളൊന്നും നടക്കാത്തതിനാലും ഉക്രെയ്‌നിലെ സംഘർഷം തുടരുമെന്ന പ്രവചനങ്ങളെ അദ്ദേഹത്തിന്റെ പ്രസ്താവനകൾ സ്ഥിരീകരിച്ചു. റഷ്യ ഈ യുദ്ധം സൈനികമായി ജയിക്കാൻ പോകുന്നില്ല. ഉക്രെയ്നെ പിന്തുണയ്ക്കുന്ന ഡസൻ കണക്കിന് രാജ്യങ്ങൾ തമ്മിലുള്ള ഒരു വെർച്വൽ മീറ്റിംഗിന്റെ സമാപനത്തിന് ശേഷം, മില്ലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, റഷ്യയുടെ യഥാർത്ഥ തന്ത്രപരമായ ലക്ഷ്യങ്ങൾ, കൈവ് സർക്കാരിനെ അട്ടിമറിക്കുക എന്നതാണ്. ഉക്രെയ്നിൽ ആയിരക്കണക്കിന് റഷ്യൻ സൈനികരും ഉണ്ട്, മുഴുവൻ രാജ്യവും തിരിച്ചുപിടിക്കുക എന്ന കീവിന്റെ ലക്ഷ്യം “സമീപകാലത്ത്” സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. പോരാട്ടം തുടരുമെന്നും അത് പ്രയാസകരവും രക്തരൂക്ഷിതവുമാകുമെന്നും ഇത് സൂചിപ്പിക്കുന്നു. ഒടുവിൽ,…

മനുഷ്യ മസ്തിഷ്ക ഇംപ്ലാന്റുകൾ പഠിക്കാൻ ന്യൂറലിങ്കിന് FDA യുടെ അംഗീകാരം

വാഷിംഗ്ടണ്‍: ഇലോൺ മസ്‌കിന്റെ ബ്രെയിൻ ഇംപ്ലാന്റ് ബിസിനസ്സായ ന്യൂറലിങ്കിന് അതിന്റെ ആദ്യ-മനുഷ്യ ക്ലിനിക്കൽ പഠനം ആരംഭിക്കാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അനുമതി നൽകി. 2019 മുതൽ കുറഞ്ഞത് നാല് തവണയെങ്കിലും പക്ഷാഘാതം, അന്ധത തുടങ്ങിയ ചികിത്സിക്കാൻ കഴിയാത്ത അവസ്ഥകൾക്ക് മസ്തിഷ്ക ഇംപ്ലാന്റിന്റെ മനുഷ്യ പരീക്ഷണങ്ങൾ തന്റെ മെഡിക്കൽ ഉപകരണ കമ്പനി ഉടൻ ആരംഭിക്കുമെന്ന് മസ്‌ക് പ്രവചിച്ചു. എന്നിരുന്നാലും, 2016 ൽ സ്ഥാപിതമായ കമ്പനി, 2022 ആദ്യം വരെ എഫ്ഡി‌എ അംഗീകാരത്തിനായി അപേക്ഷിച്ചിരുന്നില്ല. അങ്ങനെ ചെയ്തപ്പോൾ, ഏജൻസി അഭ്യർത്ഥന നിരസിച്ചു, ഏഴ് നിലവിലുള്ളതും മുൻ ജീവനക്കാരും പറഞ്ഞു. ന്യൂറലിങ്കിന്റെ മൃഗ പരിശോധനയുടെ ചുമതലയുള്ള ഒരു പാനലിന്റെ ഘടന തിടുക്കപ്പെട്ടതും മോശമായി നടപ്പിലാക്കിയതുമായ പരീക്ഷണങ്ങളിൽ പങ്കുവഹിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ യുഎസ് നിയമനിർമ്മാതാക്കൾ ഈ മാസം ആദ്യം റെഗുലേറ്റർമാരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എഫ്ഡിഎയുടെ അംഗീകാരം. ന്യൂറലിങ്കിൽ ഫെഡറൽ…

മാലിയിലെ വാഗ്നർ കൂലിപ്പടയാളികളുടെ നേതാവിന്മേൽ യുഎസ് ഉപരോധം ഏർപ്പെടുത്തി

വാഷിംഗ്ടൺ: ഉക്രെയ്‌നിലെ മോസ്‌കോയുടെ യുദ്ധത്തിനുള്ള ആയുധങ്ങൾക്കായി റഷ്യയുടെ മാലിയിലെ വാഗ്‌നർ പ്രൈവറ്റ് മിലിട്ടറി ഗ്രൂപ്പിന്റെ തലവനെതിരെ വ്യാഴാഴ്ച അമേരിക്ക ഉപരോധം എര്‍പ്പെടുത്തി. യുഎസ് ട്രഷറിയുടെ കണക്കനുസരിച്ച്, മാലിയിലും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലും വാഗ്നറുടെ സാന്നിധ്യം വിപുലീകരിക്കാൻ ഇവാൻ അലക്‌സാൻഡ്രോവിച്ച് മസ്‌ലോവ് മാലിയൻ അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നു. ഫ്രഞ്ച് സൈന്യം മാലി വിട്ടതിനുശേഷം, പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് അടുപ്പമുള്ള വ്യവസായി യെവ്‌ജെനി പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള ശക്തമായ അർദ്ധസൈനിക സംഘം, സുരക്ഷ നിലനിർത്തുന്നതിനും ഖനന ബിസിനസ്സ് അവസരങ്ങൾ തേടുന്നതിനും ഭരണകൂടത്തെ സഹായിക്കുന്നതിനായി രാജ്യത്ത് പ്രവേശിച്ചു.

ഷിക്കാഗോ മലായളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി കമ്മറ്റി രൂപീകരിക്കുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജൂണ്‍ 24ന് നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്കായി വിപുലമായ കമ്മറ്റി രൂപീകരിക്കുന്നു. ഈ ഗോള്‍ഡന്‍ ജൂബിലി ഷിക്കാഗോയിലെ മുഴുവന്‍ മലയാളികളുടെയും ഒരു ഉത്സവമാക്കി മാറ്റുവാനായി എല്ലാവരുടെയും സഹകരണത്തോടെയാണ് നടത്തുന്നത്. വിവിധ കമ്മറ്റികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനായി ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളുടെയും മറ്റ് സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കമ്മറ്റികളില്‍ ചേരുവാന്‍ താല്‍പര്യമുള്ളവരുടെ ഒരു മീറ്റിംഗ് മെയ് 30-ാം തീയതി ചൊവ്വാഴ്ച ഏഴു മണിക്ക് സി.എം.എ. ഹാളില്‍ വച്ച് (8346 E.Rand Road, Mount proxpect) കൂടുന്നതാണ്. ഗോള്ഡന്‍ ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി, ഏറ്റവും ഭംഗിയായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനായി ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി കണ്‍വന്‍ഷന്‍ കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് ജോഷി വള്ളിക്കളം 312 685 6745 കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ – ലജി പട്ടരുമഠത്തില്‍ 630 709 9075,…

ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റ് തുടക്കമായി; രണ്ടാം പാദത്തിനായി ചിക്കാഗോ ഒരുങ്ങി

ന്യൂജെഴ്‌സി / ചിക്കാഗോ: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്‌സിയിലും ചിക്കാഗോയിലും അല സംഘടിപ്പിക്കുന്ന ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനു തുടക്കമായി. പ്രസിദ്ധ മലയാളി സാഹിത്യകാരൻ ശ്രീ  പോൾ സഖറിയ ഒന്നാം പാദം ന്യൂജെഴ്‌സിൽ ഉദ്ഘാടനം ചെയ്യ്തു. 2023 മേയ് 27ന് ചിക്കാഗോയിലാണ് അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാംഘട്ടം അരങ്ങേറുന്നത്. ചിക്കാഗോയിലെ സാഹിത്യോത്സവത്തിന് അലയുടെ ചിക്കാഗോ, വിസ്കോൺസിൻ ചാപ്റ്ററുകളാണ് സംഘാടകർ. ചിക്കാഗോയിൽ നടക്കുന്ന അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളത്തിൻ്റെ എഴുത്തുകാരായ പോൾ സഖറിയ (സഖറിയ), ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര, ശാസ്ത്രസാഹിത്യകാരനും അധ്യാപകനും കേരളസാഹിത്യഅക്കാദമി ജേതാവുമായ എതിരൻ കതിരവൻ എന്ന തൂലികാനാമത്തിൽ പ്രശസ്തനായ ശ്രീധരൻ കർത്ത എന്നിവർ അതിഥികളായി എത്തും. സാഹിത്യോത്സവത്തിന് അനുബന്ധമായി അലയിലെ പ്രതിഭകൾ കഥകളി ഉൾപ്പെടെയുള്ള കലാവിരുന്നുകളും അവതരിപ്പിക്കും. മെയ് 27ന് പ്രാദേശിക സമയം രാവിലെ 10.00ന് ചിക്കാഗോയിലെ…

സ്റ്റീവൻ ജോര്‍ജ്ജ് റ്റോഹൊപെകലൈഗ ഹൈസ്‌ക്കൂള്‍ വലിഡിക്‌ടോറിയന്‍

ഒർലന്റോ : ഓസിയോള കൗണ്ടി ഡിസ്ട്രിക്റ്റ് സ്കൂളുകളിൽ ഒന്നായ ബോഗിക്രീക്ക് റ്റോഹൊപെകലൈഗ ഹൈസ്‌ക്കൂളിൽ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനമായ വലിഡിക്‌ടോറിയന്‍ ബഹുമതി സ്റ്റീവൻ ജോര്‍ജ്ജ് കരസ്ഥമാക്കി. തദ്ദേശീയരും, വിദേശീയരുമായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ പിന്നിലാക്കിയാണ് സ്റ്റീവൻ വിദ്യാഭ്യാസ രംഗത്ത് മലയാളികളുടെ അഭിമാനം ഉയര്‍ത്തി പിടിച്ചത്. എസ്.എ.റ്റി പരീക്ഷയിലും എ.സി.റ്റി യോഗ്യത പരീക്ഷയിലും ഉയർന്നമാർക്കോടെ വിജയം നേടിയത് പ്രത്യേകം പ്രശംസിക്കപ്പെടേണ്ടതാണ്. കുടുംബത്തിനൊപ്പം മലയാളി സമൂഹത്തിനാകെ ഇത് അഭിമാനിക്കത്തക്ക നേട്ടമായി. വലെൻസിയ കമ്മ്യൂണിറ്റി കോളേജിൽ നിന്നും ഇതിനോടകം അസോസിയേറ്റ് ഡിഗ്രിയും കരസ്ഥമാക്കിയ സ്റ്റീവൻ ജോർജ് 2023 നാഷണൽ മെറിറ്റ്സ് ഫൈനലിസ്റ്റ് കൂടിയാണ്. പാസ്റ്റർ ജേക്കബ് മാത്യു സീനിയർ ശുശ്രൂഷകനായി പ്രവർത്തിക്കുന്ന ഒർലാൻന്റോ ഐപിസി ചർച്ചിലെ സൺഡേസ്കൂൾ, വർഷിപ്പ് ടീം, പി വൈ പി എ തുടങ്ങി സഭയുടെ ആത്മീയ കാര്യങ്ങളിലും സ്റ്റീവൻ സജ്ജീവമായി പങ്കെടുക്കുന്നുണ്ട്. യേശുക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും…