മലപ്പുറം: എരമംഗലത്ത് നിക്കാഹ് ചടങ്ങിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. 140 ഓളം പേർ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പടപ്പ് അയിരൂർ സ്വദേശിനിയുടെ നിക്കാഹ് ആയിരുന്നു ഞായറാഴ്ച. ഇതിന് മുന്നോടിയായി ശനിയാഴ്ച രാത്രി സംഘടിപ്പിച്ച സൽക്കാരത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. എരമംഗലത്തെ ഓഡിറ്റോറിയത്തിൽവച്ചായിരുന്നു പരിപാടി. ഇവിടെ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ഞായറാഴ്ച രാവിലെ മുതലാണ് ആളുകൾ ചികിത്സ തേടാൻ ആരംഭിച്ചത്. സല്‍ക്കാരത്തിന് കുഴിമന്തിയായിരുന്നു. ഇതിനോടൊപ്പം വിളമ്പിയ മയോണൈസ് ആണ് വിഷബാധയ്ക്ക് കാരണമെന്നാണ് സൂചന. കുഴിമന്തി മാത്രം കഴിച്ചവർക്ക് ഒരു പ്രശ്നവുമില്ല. മയോണൈസ് അമിതമായി കഴിക്കുന്നവർക്ക് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകും.
Day: June 4, 2023
AI ക്യാമറകൾ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി; ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്താല്‍ പിഴയീടാക്കുകയില്ലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: രക്ഷിതാക്കൾക്കൊപ്പം ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ എഐ ക്യാമറകൾ ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്താൻ തുടങ്ങുന്ന സാഹചര്യത്തിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്കായാണ് നിയമങ്ങൾ കൂടുതൽ കർക്കശമാക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബൈക്കിൽ യാത്ര ചെയ്യുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരായി കാണില്ലെന്ന് ആന്റണി രാജു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര തീരുമാനം ലഭിക്കാനുണ്ട്. അതിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളും. നിയമങ്ങളിൽ ഭേദഗതികൾ വരുത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ എഐ ക്യാമറകൾ പിഴ ഈടാക്കി തുടങ്ങുമെന്നും ആന്റണി രാജു വ്യക്തമാക്കി. ഹെൽമെറ്റ്- സീറ്റ്ബെൽട്ട് എന്നിവ ധരിക്കാതിരിക്കുക, വാഹമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുക തുടങ്ങി എല്ലാ നിയമലംഘനങ്ങൾക്കും പിഴയുണ്ട്.…
മോദി സർക്കാരിന് കീഴിൽ നക്സൽ അക്രമങ്ങൾ 70% കുറഞ്ഞു: ബിജെപി നേതാവ്
ചന്ദ്രപൂർ: നരേന്ദ്ര മോദി സർക്കാർ നക്സൽ ഭീഷണിയെ ഫലപ്രദമായി നേരിട്ടെന്നും യുപിഎ ഭരണത്തെ അപേക്ഷിച്ച് മാവോയിസ്റ്റ് അക്രമസംഭവങ്ങൾ 70 ശതമാനം കുറച്ചെന്നും മുൻ കേന്ദ്രമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ ഹൻസ്രാജ് അഹിർ. ചന്ദ്രാപൂർ ജില്ലയിൽ ‘മോദി@9 മഹാ ജൻസമ്പർക്ക് അഭിയാൻ’ കാമ്പെയ്നിന്റെ ഉദ്ഘാടന വേളയിൽ മോദി സർക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി, ഡ്രൈവിന്റെ കൺവീനറായ അഹിറും നക്സലിസം വർദ്ധിച്ചുവരുന്നതായി പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്ത് 2010 വരെ (2004 മുതൽ) നക്സലൈറ്റുകൾ ഉൾപ്പെട്ട മൊത്തം 2,213 അക്രമ സംഭവങ്ങൾ രേഖപ്പെടുത്തിയപ്പോൾ, ബിജെപി ഭരണം 2021 വരെ (2014 മുതൽ) 509 ആയി കുറഞ്ഞു, 70 ശതമാനം കുറഞ്ഞു. 2010 വരെയുള്ള ആറ് വർഷത്തിനിടെ യുപിഎ ഭരണകാലത്ത് 1,005 സാധാരണക്കാരെ നക്സലൈറ്റുകൾ കൊന്നു, 2021 വരെ മോദി സർക്കാരിന്റെ കാലത്ത് ഇത് 147…
ഒഡീഷ ട്രെയിൻ അപകടം നടന്ന സ്ഥലത്തുള്ള ക്ഷേത്രത്തെ മുസ്ലീം പള്ളിയെന്ന് തെറ്റായി മുദ്രകുത്തി ട്വീറ്റ് ചെയ്തു
ഒഡീഷയിലെ ബാലസോർ ജില്ലയിൽ 275 പേർ മരിക്കുകയും 1000-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരമായ ട്രിപ്പിൾ ട്രെയിനുകൾ കൂട്ടിയിടിച്ച് മരിച്ച തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ ഉത്കണ്ഠാകുലരായ ബന്ധുക്കൾ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്ക് തിരിയുമ്പോൾ, ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംഭവത്തെ വർഗീയതയായി ചിത്രീകരിക്കാൻ ശ്രമിച്ചു. ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അപകട സ്ഥലത്തിന് സമീപം സ്ഥിതിചെയ്യുന്ന ഒരു വെളുത്ത കെട്ടിടം ചൂണ്ടിക്കാണിക്കുകയും അത് പള്ളിയാണെന്ന് തെറ്റായി മുദ്രകുത്തുകയും ചെയ്തതോടെ അപകടത്തിന്റെ ഏരിയൽ വ്യൂ ഇമേജ് ശക്തി പ്രാപിക്കാൻ തുടങ്ങി. ദി റാൻഡം ഇന്ത്യൻ എന്ന് പേരുള്ള ഒരു സ്ഥിരീകരിക്കപ്പെട്ട ട്വിറ്റർ ഹാൻഡിൽ പാളം തെറ്റിയ കോച്ചുകൾ കാണിക്കുന്ന ഒരു ചിത്രവും സമീപത്തുള്ള വെളുത്ത ഘടനയുടെ നേരെ ചൂണ്ടി “ഇന്നലെ വെള്ളിയാഴ്ചയായിരുന്നു” എന്ന വാക്കുകൾക്കൊപ്പം പോസ്റ്റ് ചെയ്തു. ഫാക്റ്റ് ചെക്കറും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈർ…
ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 275 ആയതായി ഒഡീഷ സർക്കാർ
ഭുവനേശ്വർ : ബാലസോറിലെ ബഹനാഗ സ്റ്റേഷനിലുണ്ടായ ദാരുണമായ ട്രിപ്പിൾ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 275 ആണെന്ന് ഒഡീഷ സർക്കാർ ഞായറാഴ്ച അറിയിച്ചു. “ചില മൃതദേഹങ്ങൾ അപകടസ്ഥലത്തും ആശുപത്രികളിലും രണ്ടുതവണ എണ്ണിത്തിട്ടപ്പെടുത്തി. അതിനാൽ, ശരിയായ എണ്ണത്തിന് ശേഷം, അന്തിമ മരണസംഖ്യ 275 ആയി,” ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് കുമാർ ജെന പറഞ്ഞു. 275 മൃതദേഹങ്ങളിൽ 78 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് പോസ്റ്റ്മോർട്ടത്തിന് ശേഷം അവരുടെ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു, മറ്റ് 10 മൃതദേഹങ്ങൾ കൈമാറാനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള 187 മൃതദേഹങ്ങളിൽ 170 മൃതദേഹങ്ങൾ ഭുവനേശ്വറിലേക്കും 17 മൃതദേഹങ്ങൾ ബാലസോറിൽ നിന്ന് തലസ്ഥാന നഗരിയിലേക്ക് കൊണ്ടുപോകുന്നുണ്ടെന്നും ജെന പറഞ്ഞു. മൃതദേഹങ്ങൾ 85 ആംബുലൻസുകളിൽ മാന്യമായ രീതിയിൽ ഭുവനേശ്വറിലെ വിവിധ മോർച്ചറികളിൽ എത്തിച്ചു. ഓരോ ആംബുലൻസിലും രണ്ട് മൃതദേഹങ്ങൾ മാത്രമാണ് കൊണ്ടുവന്നത്, അദ്ദേഹം അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുക…
കൈയ്യടികള്‍ കിട്ടുന്ന പ്രഖ്യാപനങ്ങളല്ല പ്രവാസികള്‍ക്ക് വേണ്ടത് ഉപകാരപ്രദമായ നടപടികളാണ്: റസാഖ് പാലേരി
ഇന്ത്യയുടെ വിദേശ നാണ്യത്തിന്റെ നട്ടെല്ലായ ഗള്‍ഫ് പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന വരുമാനത്തിന്റെ ആനുപാതികമായൊരു പരിഗണനയും സര്‍ക്കാര്‍ തലത്തിലോ അല്ലാതെയോ അവര്‍ക്ക് തിരിച്ച് ലഭിക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. ഐ.സി.സി അശോക ഹാളില്‍ സംഘടിപ്പിച്ച കള്‍ച്ചറല്‍ ഫോറം വാര്‍ഷികാഘോഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ക്ഷേമത്തിനായി എന്ന പേരില്‍ കൊട്ടിഘോഷിച്ച് വര്‍ഷം തോറും കൊണ്ടാടുന്ന പ്രവാസി ഭാരതീയ ദിവസിലും ലോക കേരള സഭയിലും ഏത് പ്രവാസി പ്രശങ്ങൾക്കാണ് പരിഹാരം കണ്ടതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ലോക കേരള സഭയെ കുറിച്ച് വ്യാപക ആക്ഷേപങ്ങള്‍ ഉയരുന്ന പാശ്ചാത്തലത്തില്‍ ഓഡിറ്റിന് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൈയ്യടികള്‍ കിട്ടുന്ന പ്രഖ്യാപനങ്ങളല്ല പ്രവാസികള്‍ക്ക് വേണ്ടത് ഉപകാരപ്രദമായ നടപടികളാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് സൗജന്യ വിമാനമുൾപ്പടെയുള്ള സേവനങ്ങള്‍ നല്കിയ കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും സേവനത്തിന്റെയും കരുതലോടെയുള്ള…
‘ഒക്ക്യുപ്പയ് മലപ്പുറം’ ഉപരോധ സമരം 7 ന് (ബുധനാഴ്ച)
മലപ്പുറത്ത് അധിക ബാച്ചുകൾ അനുവദിക്കാതെ പ്ലസ് വൺ അലോട്ട്മെന്റ് നടത്തരുത് , ബിരുദ സീറ്റുകളുടെ ലഭ്യത ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഒക്ക്യുപ്പയ് മലപ്പുറം’ (OCCUPY MALAPPURAM) എന്ന എന്ന മുദ്രാവാക്യമുയർത്തി മലപ്പുറത്ത് ഈ വരുന്ന ഏഴാം തിയ്യതി ഉപരോധ സമരം നടത്താൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പതിനേഴ് വർഷമായി തുടരുന്ന മലപ്പുറത്തോടും മലബാറിനോടുമുള്ള വംശീയമായ ഈ വിവേചനം സർക്കാർ അവസാനിപ്പിക്കണമെന്നും അവസരങ്ങളിലും വിഭവ വിതരണത്തിലും നീതി നടപ്പിലാക്കണമെന്നും മലപ്പുറത്ത് ജനസംഖ്യാനുപാതികമായി വികസനമെത്തിക്കണമെന്നും ഫ്രറ്റേണിറ്റി മുവ്മെന്റ് ഈ സമരത്തിൽ ആവശ്യങ്ങളായി ഉന്നയിക്കും. പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും, +2 കഴിഞ്ഞ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം തേടുന്നവരും, മലപ്പുറത്തെ ബഹുജനങ്ങളും അടക്കം അയ്യായിരത്തോളം പേർ ഒത്തുചേരുന്ന രീതിയിലാണ് ‘OCCUPY MALAPPURAM’ സംഘടിക്കുന്നത്.
സെപ്റ്റംബറിൽ ഫ്രാൻസിസ് മാർപാപ്പ മംഗോളിയ സന്ദര്‍ശിക്കും
വത്തിക്കാൻ സിറ്റി: സെപ്റ്റംബർ ആദ്യം ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പോണ്ടിഫായി മംഗോളിയയിലേക്ക് പോകുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി അറിയിച്ചു. ഏഷ്യയിലെ ബുദ്ധമത ഭൂരിപക്ഷ രാജ്യമാണ് മംഗോളിയ. ഗവൺമെന്റിന്റെയും സഭാ മേലധ്യക്ഷന്മാരുടെയും ക്ഷണപ്രകാരം ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ ചൈനയ്ക്കും റഷ്യയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന വലിയ രാജ്യത്തേക്ക് 86 കാരനായ മാർപ്പാപ്പ യാത്ര ചെയ്യുമെന്ന് അറിയിപ്പില്‍ പറയുന്നു. തന്റെ തിരക്കേറിയ ഷെഡ്യൂളിലേക്ക് മടങ്ങുന്നതിന് മുമ്പ് ബ്രോങ്കൈറ്റിസ് ബാധിച്ച് മൂന്ന് രാത്രികൾ ആശുപത്രിയിൽ ചെലവഴിച്ച് രണ്ട് മാസത്തിന് ശേഷമാണ് ഫ്രാൻസിസിന്റെ യാത്രയെക്കുറിച്ചുള്ള പ്രഖ്യാപനം. മൂന്ന് ദശലക്ഷത്തിലധികം പൗരന്മാരിൽ, മംഗോളിയയിൽ ലോകത്തിലെ ഏറ്റവും ചെറിയ കത്തോലിക്കാ ജനസംഖ്യയുള്ള ഒന്നാണ്, കണക്കുകൾ പ്രകാരം 1,500 എണ്ണം മാത്രം. എന്നാൽ വികസിത അല്ലെങ്കിൽ വിദൂര രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കായി ഫ്രാൻസിസ് പണ്ടേ വാദിക്കുന്നു. മംഗോളിയയിലെ ഏറ്റവും മുതിർന്ന…
ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ പ്രവർത്തങ്ങൾ സഭക്ക് ഒരു അനുഗ്രഹമാണെന്ന് സീറോ മലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെറുപുഷ്പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗി’ന്റെ 2023 – 2024 വർഷത്തെ അന്തർദേശീയ പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേഷിത പ്രവർത്തനമാണ് സഭയുടെ അടിസ്ഥാന ദൗത്യമെന്നും അത്മായർ കൂടുതലായി ഈ രംഗത്തേക്ക് കടന്നു വരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചെറുപ്പത്തിലേ തന്നെ കുട്ടികളിൽ പ്രേഷിത ചൈതന്യം പകർന്നു കൊടുത്ത് ധാരാളം പ്രേഷിതരെ വാർത്തെടുക്കുവാൻ കഴിഞ്ഞ എഴുപത്തഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് മിഷൻ ലീഗിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സീറോ മലബാർ സഭാ ദൈവവിളി കമ്മീഷൻ വൈസ് ചെയർമാൻമാരായ ബിഷപ്പ് തോമസ് തറയിൽ, ബിഷപ്പ് പീറ്റർ കൊച്ചുപുരക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം…
ബീച്ചിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കേ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിച്ച രണ്ടു കുട്ടികളെ കാണാതായി
കോഴിക്കോട്: ബീച്ചിൽ അഞ്ചംഗ സംഘം ഫുട്ബോൾ കളിക്കുന്നതിനിടെ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിച്ച രണ്ട് കുട്ടികളെ കാണാതായി. ഒളവണ്ണ സ്വദേശികളെയാണ് കാണാതായത്. പോലീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. രാവിലെ എട്ടരയോടെയാണ് അപകടം. മൂന്ന് പേരാണ് തിരയിൽ അകപ്പെട്ടത്. ഒരാളെ രക്ഷപെടുത്തി. പന്ത് തിരയിൽ വീണത് എടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. അതേസമയം കാലവർഷം അടുത്തതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടൽ പ്രക്ഷുബ്ധമായി തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും, ബീച്ചിൽ എത്തുന്നവർ കടലിലേക്ക് ഇറങ്ങരുതെന്നുമുള്ള ജാഗ്രതാ നിർദ്ദേശം കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.