Mental health, in status quo Indian culture, is replete with negative stereotypes that easily diminishes one’s understanding of their wellbeing. Last month, Global Organization People of Indian Origin – Connecticut Chapter (GOPIO-CT) organized a Zoom session on Behavioral Health, Stigma, Wellness, and Prevention. Panelist included Dr. Mohini Ranganathan, Yale University School of Medicine Staff Psychiatrist; Mini Santosh, Masters in Education and Child Study Early Childhood Director; Dr. Jaya Daptardar, Ayurvedic Doctor Chief Compliance Officer Bridges Healthcare; and Mayor’s Youth Leadership Council members, Meher Jain, Stamford High School Activist (sophomore); Roshan…
Day: June 19, 2023
അവയവ കച്ചവട മാഫിയക്കെതിരെ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് അതിക്രമം
കൊച്ചി: ലേക് ഷോർ ആശുപത്രിയിലെ അവയവക്കടത്ത് മാഫിയക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസിന്റെ അതിക്രമം. അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റാന്‍ നിർത്തിയ പ്രവർത്തകര്‍ക്കു നേരെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്. പോലീസ് മർദ്ദനത്തിൽ ബോധരഹിതനായ പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണന്റെ കോളറിനുൾപ്പെടെ പോലീസ് പിടിച്ചുവലിച്ചു. വനിതാ പ്രവർത്തകരെ ഉൾപ്പെടെയാണ് പോലീസ് വളഞ്ഞിട്ട് തല്ലിയത്. വൻ പോലീസ് സന്നാഹമാണ് പ്രതിഷേധം നേരിടാൻ സ്ഥലത്തുണ്ടായിരുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് ഉൾപ്പടെയുളള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ തുടങ്ങിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ ലാത്തിച്ചാർജും. പ്രവർത്തകരെ മർദിച്ചതിനെ സംസ്ഥാന അധ്യക്ഷൻ ചോദ്യം ചെയ്തതോടെ പോലീസിന് രോഷാകുലരായി. അബോധാവസ്ഥയിലായ പ്രവര്‍ത്തകനെ കൈയ്യിൽ പിടിച്ച് പോലീസ് വലയത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ ലാത്തി വീശിയ പോലീസുകാർ ഷർട്ടിന്റെ കോളറില്‍…
കുടിവെള്ള വാഹന ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈലും കവര്‍ച്ച ചെയ്ത സഹോദരങ്ങളെ അറസ്റ്റു ചെയ്തു
കളമശ്ശേരി: കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറെ ആക്രമിച്ച് പഴ്സും മൊബൈല്‍ ഫോണും കവര്‍ന്ന സഹോദരങ്ങളെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങൽ മുടക്കൽ വൈശാഖം വീട്ടിൽ രാഹുൽ (39), സഹോദരൻ രാജേഷ് (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു പേരടങ്ങുന്ന സംഘത്തിലുള്ളവരായിരുന്നു ഇവര്‍. വെള്ളിയാഴ്ച രാത്രി 11.30നാണ് കിന്‍ഡര്‍ ആശുപത്രിയുടെ മുന്പില് വെച്ചായിരുന്നു പുത്തന്‍കുരിശ് സ്വദേശിയായ യോഹന്നാന് മർദനമേറ്റത്. ഒരുമാസം മുമ്പ് യോഹന്നാന് ജോലി ചെയ്തിരുന്ന ചമ്പക്കരയിലുള്ള വിന്‍സെന്റ് എന്നയാളുടെ കുടിവെള്ള വിതരണ സ്ഥാപനത്തിലെ ജീവനക്കാരാണ് ആക്രമിച്ചതെന്ന് പറയപ്പെടുന്നു. കുമ്പളത്തെ ഒരു പ്രമുഖ ഹോട്ടലിലെ കുടിവെള്ള വിതരണം നിന്നുപോകാന്‍ കാരണക്കാരന്‍ യോഹന്നാനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് യോഹന്നാനെ വിദഗ്ധ ചികിത്സക്കായി ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോതമംഗലം മാർ തോമ ചെറിയ പള്ളി റസാഖ് പാലേരി സന്ദർശിച്ചു
കോതമംഗലം: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ഒന്നിപ്പ് സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി തിങ്കളാഴച്ച രാവിലെ കോതമംഗലം മാർ തോമാ ചെറിയ പള്ളി സന്ദർശിച്ചു. പള്ളി വികാരി ഫാദർ ജോസ് പരത്തു വയലിൽ, സഹവികാരിമാരായ ഫാ. ജോസ് തച്ചേത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു സാമൂഹ്യ രാഷ്ട്രീയ സഭവ വികാസങ്ങളും യാക്കോബായ സമുദായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച നടത്തി. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട വെൽഫെയർ പാർട്ടിയുടെ പ്രവർത്തനങ്ങളെ വലിയ മതിപ്പോടു കൂടിയാണ് കാണുന്നതെന്ന് ഫാ. ജോസ് വയലിൽ സൂചിപ്പിച്ചു. പുതിയ കാല വെല്ലുവിളികളെ നേരിടാൻ കൂട്ടായ മുന്നേറ്റങ്ങളും ചുവടുവെപ്പുകളും നടത്തേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു വന്നു. പള്ളി ട്രസ്റ്റിമാരായ അഡ്വ. സി. ഐ. ബേബി ചുണ്ടാട്ട്, മാർ ബസേലിയോസ് എഞ്ചിനീയറിങ് കോളേജ്…
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവിനെ അറസ്റ്റു ചെയ്തു
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് ചപ്പാറ പുതുവീട്ടിൽ നായിഫ് (21) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രതിയുടെ ചപ്പാറയിലെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐ ഹരോൾഡ് ജോർജ്, രവികുമാർ, ജെയ്സൻ, സി.പി.ഒമാരായ രാജൻ, ഫൈസൽ, സുജീഷ്, ഗോപകുമാർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇന്റർകോണ്ടിനെന്റൽ കപ്പ് വിജയത്തിന് ശേഷം ഒഡീഷ മുഖ്യമന്ത്രി ഇന്ത്യൻ ഫുട്ബോൾ ടീമിന് ഒരു കോടി രൂപ സമ്മാനിച്ചു
ഭുവനേശ്വർ : 2023-ലെ ഇന്റർകോണ്ടിനെന്റൽ കപ്പ് നേടിയ ഇന്ത്യൻ ടീമിന് ഒരു കോടി രൂപ സമ്മാനം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ലെബനനെ 2-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഇന്റർകോണ്ടിനെന്റൽ കപ്പ് 2023 സ്വന്തമാക്കിയത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കാണ് ഒരു കോടി രൂപ പാരിതോഷികം നല്‍കിയത്. ഇന്ത്യക്കായി ലാലിയൻസുവാല ചാങ്തെയും ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഓരോ ഗോൾ വീതം നേടി. ഭുവനേശ്വറിലെ നിറഞ്ഞുകവിഞ്ഞ കലിംഗ സ്റ്റേഡിയത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പ് നേടിയപ്പോൾ മുഖ്യമന്ത്രി നവീൻ പട്നായിക് വിജയികളുടെ ട്രോഫി ചാമ്പ്യൻ ടീമിന് കൈമാറുകയും അവർക്ക് ഒരു കോടി സമ്മാനത്തുകയും പ്രഖ്യാപിച്ചു, ഒഡീഷ സിഎംഒ തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ഇത്തരമൊരു പ്രമുഖ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് സംസ്ഥാനത്തിന് അഭിമാനമാണെന്നും നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രാദേശികമായും ദേശീയമായും കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് ഫുട്ബോളുമായി ബന്ധപ്പെട്ട നിരവധി…
റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മക്കരപ്പറമ്പ് കാച്ചിനിക്കാട് വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി വഴിയാത്രക്കാർ പോകുന്ന റോഡരികിലും ആളുകൾ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു മുന്നിലുമായി കക്കൂസ് മാലിന്യം തള്ളി. മുൻപും മാലിന്യം ഇവിടെ തള്ളുകയും പോലീസിലും മറ്റും ജനങ്ങൾ പരാതി നൽകുകയും ചെയ്തിരുന്നു. അവർക്കെതിരെ നടപടി എടുക്കാത്തതാണ് വീണ്ടും ഇത്തരം മാലിന്യം തള്ളുന്നതിലേക്ക് നയിച്ചത്. ഇതിനെതിരെ ശക്തമായി നടപടിയെടുക്കണം. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന സമയത്ത് കക്കൂസ് മാലിന്യങ്ങൾ തൊട്ടടുത്ത തോടിലേക്ക് ഒഴുകുകയും രോഗ വ്യാപനത്തിന് കാരണമാകും എന്നതിനാൽ ജനങ്ങൾ രോഷാകുലരാണ്.. പരാതി കൊടുത്തതിന് തുടർന്ന് മങ്കട എസ്ഐയും സംഘവും സ്ഥലം സന്ദർശിച്ചു. വാർഡ് മെമ്പർമാരായ അനീസ് മഠത്തിൽ, പട്ടാക്കൽ കുഞ്ഞുട്ടി, ഗഫൂർ ചോലക്കൽ, ആരിഫ് ചുണ്ടയിൽ, മുഹമ്മദ് കാച്ചിനിക്കാട് എന്നിവർ സംഭവസ്ഥല സന്ദർശിച്ചു.
കെ.പി.എ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ ഡെറിൻ, സുജിത് സഖ്യം വിജയികളായി. വിനീഷ്, മിഥുൻ സഖ്യം രണ്ടാം സ്ഥാനവും ഫസറുൾ റഹിമാൻ , നജിർ ബുഹാരി സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്റർനാഷണൽ റഫറി ഷാനിൽ അബ്ദുൽ റഹിം മുഖ്യാതിഥിയായി പങ്കെടുത്ത സമ്മാന ദാന ചടങ്ങിൽ വിജയികൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും, മെഡലുകളും വിതരണം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, അൽ ഹിലാൽ പ്രതിനിധി അനസ്, സർവാൻ ഫൈബർ ഗ്ലാസ് മാനേജർ വിജോ, കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് , അസ്സി. ട്രെഷറർ ബിനു കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ, നവാസ് ജലാലുദ്ദീൻ, മനോജ് ജമാൽ, നിഹാസ് എന്നിവർ ചടങ്ങിൽ…
മലമ്പുഴ അകമലവാരത്തെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണം; ആനക്കല്ല് ട്രൈബൽ വെൽഫെയർ സ്ക്കൂൾ ഹയർ സെക്കൻഡറി ആക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
പാലക്കാട്: മലമ്പുഴ അകമലവാരത്തെ പറച്ചാത്തി, കൊച്ചിത്തോട്, ആനക്കല്ല്, ചേമ്പ്ന അടക്കമുള്ള ആദിവാസി കോളനികൾ ഫ്രറ്റേണിറ്റി ജില്ല, മണ്ഡലം നേതാക്കൾ സന്ദർശിച്ചു. വിദ്യാഭ്യാസ മേഖലയിലടക്കം നേരിടുന്ന പ്രശ്നങ്ങൾ കോളനിവാസികൾ നേതാക്കളോട് വിശദീകരിച്ചു. മുഴുമേഖലകളിലും തികഞ്ഞ വിവേചനമാണ് അധികാരികൾ പ്രദേശത്തോടും ജനവിഭാഗത്തോടും ചെയ്യുന്നത്. അകമലവാരത്തെ കുട്ടികൾ പഠിക്കുന്നത് ആനക്കല്ല് ഗവ. ട്രൈബൽ വെൽഫെയർ ഹൈസ്ക്കൂളിലാണ് (GTWHS, Aanakkallu ). എന്നാൽ, ഇവിടെ പത്താം ക്ലാസ് വരെയുള്ളൂവെന്നതിനാൽ കോളനികളിലെ വിദ്യാർത്ഥികൾ ഇതോടെ പഠനം നിർത്തുന്ന സ്ഥിതിയുണ്ട്. പത്തിനു ശേഷം പഠിക്കാനായി വിദ്യാർത്ഥികൾ ഏറ്റവും ചുരുങ്ങിയത് മലമ്പുഴയെങ്കിലും വരണം. അകമലവാരത്തെ കുട്ടികൾക്ക് മലമ്പുഴ ജി.വി.എച്ച്.എസ്.എസിൽ എത്താൻ കൃത്യമായ യാത്ര സംവിധാനങ്ങളില്ല. അതിരാവിലെ പുറപ്പെടേണ്ടി വരികയും രാത്രി ഏറെ വൈകിയും മാത്രം വീട്ടിൽ എത്തുകയും ചെയ്യുന്ന സ്ഥിതിയാണ്. അതുപോലെ ഓട്ടോയിലും മറ്റും പോകേണ്ടതിനാൽ യാത്രക്കായി ഒരു ദിവസം ഒരു നേരത്തേക്ക് ചുരുങ്ങിയത് നൂറ് രൂപയെങ്കിലും…
പൊതുപരിപാടികൾക്കായി അമിത് ഷാ നാളെ ഗുജറാത്ത് സന്ദർശിക്കും
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് സന്ദർശനത്തിനായി ചൊവ്വാഴ്ച പുറപ്പെടും, അവിടെ വിവിധ സുപ്രധാന പൊതുപരിപാടികളിൽ പങ്കെടുക്കും. ജഗന്നാഥ ക്ഷേത്രം സന്ദർശിക്കൽ, രണ്ട് പാർക്കുകളുടെ ഉദ്ഘാടനം, റെയിൽവേ മേൽപ്പാലം, ഒരു ആശുപത്രിയുടെ ഭൂമിപൂജൻ ചടങ്ങ് എന്നിവ ഷെഡ്യൂളിൽ ഉൾപ്പെടുന്നു. ജഗന്നാഥ ക്ഷേത്രത്തിലെ ആരാധന: ഒരു ശുഭസൂചകമായി തന്റെ ദിവസം ആരംഭിക്കുന്നതിന്, ആഭ്യന്തരമന്ത്രി ഗുജറാത്തിലെ അഹമ്മദാബാദിലെ ജമാൽപൂർ പ്രദേശത്തുള്ള പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിലെ ‘മംഗള ആരതി’ (പ്രഭാത ആരാധന)യിൽ പങ്കെടുക്കും. ഈ ദിവ്യ ആചാരത്തിന്റെ സമയം ഏകദേശം 3:45 ന് സജ്ജീകരിച്ചിരിക്കുന്നു. പാർക്കുകളുടെയും റെയിൽവേ മേൽപ്പാലത്തിന്റെയും ഉദ്ഘാടനം: അഹമ്മദാബാദ് നഗരത്തിൽ, പ്രത്യേകിച്ച് ന്യൂ റാണിപ്പിൽ, പുതുതായി നിർമ്മിച്ച പാർക്കിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പങ്കെടുക്കും. അംദവാദ് മുനിസിപ്പൽ കോർപ്പറേഷനാണ് (എഎംസി) ഈ പ്രശംസനീയമായ സംരംഭം സ്വീകരിച്ചിരിക്കുന്നത്. രാവിലെ 9.15ഓടെയാണ് ചടങ്ങ് നടക്കുക. പാർക്ക് ഉദ്ഘാടനം കഴിഞ്ഞയുടൻ അമിത്…