തലവടി: ചീഫ് സെക്രട്ടറിയായി ഡോ.വി.വേണു നിയമിതനാകുമ്പോൾ ജന്മനാടായ തലവടിക്ക് അഭിമാന നിമിഷം. തലവടി രാമവർമപുരത്ത് പ്രയാറ്റു മഠത്തിൽ സെൻട്രൽ ലേബർ ഡയറക്ടറായിരുന്ന പരേതനായ വാസുദേവ പണിക്കരുടെയും, തലവടി പൂണുത്തറ പുത്തൻപുരയിൽ ഡി.എം.ഒ ആയിരുന്ന പരേതയായ ഡോ. രാജമ്മയുടെയും മകനാണ് ഡോ.വി.വേണു. പഠിച്ചതും വളർന്നതും കോഴിക്കോടായിരുന്നെങ്കിലും സ്കൂൾ പഠനകാലം മുതൽ തന്നെ അദ്ദേഹത്തിൻ്റെ അവധിക്കാലം ചിലവഴിച്ചിരുന്നത് തലവടി ഗ്രാമത്തിൽ ആയിരുന്നുവെന്നും എസ്.ഡി വി.എസ് ഗ്രന്ഥശാലയിൽ നിന്നും റഫറൻസ് ഗ്രന്ഥം കണ്ടെത്തിയിരുന്നതെന്നും ബന്ധുവായ പി.വി.രവീന്ദ്രനാഥ് പറഞ്ഞു. അവസരം ലഭിക്കുമ്പോഴെല്ലാം ജന്മനാട്ടിലെ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. തലവടി പനയനൂർ കാവ് ദേവീക്ഷേത്രത്തിൽ വെച്ച് തലവടി ചർച്ച വേദി പുറത്തിറക്കിയ “പ്രളയം 2018 ” ‘നന്മകൾ പൂക്കുന്ന പൂമരം’ എന്നീ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്യുവാൻ ഡോ.വി.വേണു എത്തിയിരുന്നത് ഏവർക്കും ആവേശമായിരുന്നതെന്ന് ഗ്രന്ഥകാരൻ എം.ജി കൊച്ചുമോൻ പറഞ്ഞു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യഷ്യൻ മോറാൻ…
Day: June 27, 2023
ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ എല്ലാം നീക്കി; നടി അസിനും വിവാഹ മോചനത്തിലേക്ക്?
മലയാള സിനിമയില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ നടിമാരിലൊരാളാണ് അസിന്. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. എന്നാൽ, അതിനുശേഷം താരം അധികം മലയാളം സിനിമകൾ ചെയ്തിട്ടില്ല. തെലുങ്കിലും തമിഴിലും ഹിന്ദിയിലും ആയിരുന്നു കൂടുതൽ സിനിമകൾ. ബോളിവുഡില്‍ കത്തി നില്‍ക്കുമ്പോഴാണ് വിവാഹിതയാവുന്നത്. 2016-ലായിരുന്നു വിവാഹം. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ മേധാവി രാഹുൽ ശർമയെ ആയിരുന്നു അസിന് വിവാഹം കഴിച്ചത്. വിവാഹശേഷം അഭിനയം പൂർണമായി ഉപേക്ഷിക്കുകയും ചെയ്തു. 2017-ല്‍ ഇവർക്ക് ഒരു കുട്ടി ജനിച്ചു. അറിൻ എന്നാണ് കുട്ടിയുടെ പേര്. സമൂഹ മാധ്യമങ്ങളിൽ ഒട്ടും സജീവമല്ല താരം. വല്ലപ്പോഴും മാത്രമാണ് കുട്ടിയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്താറുള്ളത്. എന്നാൽ, നടിയുടെ ദാമ്പത്യജീവിതം ഇപ്പോൾ അത്ര സുഖത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും വിവാഹമോചനത്തിന് നീങ്ങുകയാണ് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. കാരണം, ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ എല്ലാം…
സീരിയൽ താരത്തിന്റെ ചികിത്സാ സഹായത്തിന് മമ്മൂട്ടിയെ വിളിച്ച വിവരങ്ങള്‍ പങ്കുവെച്ച് നടന് മനോജ് (വീഡിയോ)
സിനിമാ സീരിയൽ മേഖലയിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മനോജ്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇദ്ദേഹത്തിന്. ഇപ്പോൾ ഇദ്ദേഹം പങ്കുവെച്ച് ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ സീരിയൽ മേഖലയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് കൊല്ലം ഷാ. കുറച്ചുകാലങ്ങളായി ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം കഷ്ടപ്പെടുകയാണ്. നാല് ബ്ലോക്ക് ആയിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഓപ്പൺ ഹാർട്ട് സർജറി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, സാമ്പത്തികമായി വലിയ ചെലവ് വരുന്ന ഈ സർജറിയുടെ കാര്യം സീരിയൽ കുടുംബം എന്ന സീരിയൽ താരങ്ങളുടെ ഗ്രൂപ്പില്‍ (ആത്മ) ചര്‍ച്ചയായി. സീരിയൽ താരങ്ങളും ടെക്നീഷ്യന്മാരും ഈ ഗ്രൂപ്പിൽ ഉണ്ട്. ചാരിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ ഗ്രൂപ്പിൽ വരാറുള്ളത്. അങ്ങനെയാണ് കൊല്ലം ഷാ എന്ന വ്യക്തിയുടെ കാര്യം ഗ്രൂപ്പിൽ ചർച്ചയായത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇൻഡസ്ട്രിയൽ…
നടി മീനാക്ഷി രവീന്ദ്രന് നേരെ സൈബർ ആക്രമണം
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി രവീന്ദ്രൻ. ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ലാൽ ജോസ് വിധികർത്താവായി എത്തിയ നായികാ നായകൻ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം ‘ഉടൻ പണം’ എന്ന പരിപാടിയുടെ അവതാരകയായി. അതുവഴിയാണ് താരം ധാരാളം ആരാധകരെ നേടിയത്. പിന്നീട് താരം മാലിക് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ മകളുടെ വേഷത്തില്‍ അഭിനയിച്ചു. ഈ സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ താരം വളരെ സജീവമാണ് എന്ന് മാത്രമല്ല തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ താരം വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വസ്ത്രധാരണത്തിന്റെ പേരിലാണ് ഇപ്പോൾ വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിട്ടുകൊണ്ടിരിക്കുന്നത്. മീനാക്ഷിയുടെ ഗ്ലാമർ ലുക്കിലുള്ള…
ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്കേറ്റു; ശസ്ത്രക്രിയക്കു ശേഷം രണ്ട് മാസത്തെ വിശ്രമം
സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന് പൃഥ്വിരാജിന്റെ കാലിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയ തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തി. രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നവാഗതനായ ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിളയത്ത് ബുദ്ധയുടെ സെറ്റില്‍ വെച്ചാണ് പൃഥ്വി അപകടത്തില്‍പ്പെട്ടത്. ചിത്രത്തില്‍ ഡബിള്‍ മോഹനന് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മറയൂരിലെ സിനിമയുടെ സെറ്റില്‍ വെച്ച് നടന് ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം. ജിആര്‍ ഇന്ദു ഗോപന്റെ വിളയത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ഷമ്മി തിലകന്, അനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മോൺസണ് മാവുങ്കല്‍ തട്ടിപ്പ് കേസ്; അബിന്റെ പണമിടപാടുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു
കൊച്ചി: പുരാവസ്തു, സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ച യുത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ എബ്രഹാമിന്റെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. കേസിലെ മുഖ്യപ്രതി മോന്സണ് മാവുങ്കലില്‍ നിന്ന് അബിന്‍ വന്‍തുക കൈപ്പറ്റിയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന് മോണ്‍സണെ കണ്ടത് അബിന്‍ വഴിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മോണ്സണിലെ ജീവനക്കാരനും ആയിരുന്നു. മോണ്സണ് ജീവനക്കാരുടെ അക്കൗണ്ടില്‍ നിന്ന് അബിന്റെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അബിന്‍ 20 ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്ന പരാതിക്കാരുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അബിന്റെ ബന്ധുക്കളുടെ ബാങ്ക് ഇടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിക്കും. സുധാകരന്റെ അറസ്റ്റിനെ തുടര്‍ന്ന് അബിന്‍ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് അബിൻ സി രാജിനെ മാലിദ്വീപ് സർക്കാർ ജോലിയിൽ നിന്ന് പുറത്താക്കി
കായംകുളം: നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിന്‍ സി രാജിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി സൂചന. ഇയാളുടെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ് സര്‍ക്കാര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. മാലിദ്വീപില്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു അബിന്‍. എസ്എഫ്ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. മാലിദ്വീപില്‍ നിന്ന് വിമാനമിറങ്ങിയ എബിനെ ഇന്നലെ രാത്രി കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാം പ്രതി നിഖില്‍ തോമസിന് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അബിനാണ്. സര്‍ട്ടിഫിക്കറ്റ് ലഭിച്ച നിഖിലിനെ എറണാകുളത്തെ ഓറിയോൺ ഏജന്‍സിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രണ്ട് ലക്ഷം രൂപ വാങ്ങിയ ശേഷമാണ് അബിന്‍ രാജ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് നിഖില്‍ പോലീസിനോട് പറഞ്ഞു. മാലിദ്വീപില്‍ ജോലി ചെയ്തിരുന്ന അബിനെ കേരളാ പോലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. തങ്ങള്‍ ഇടപെട്ട് വീട്ടിലെത്തിക്കുമെന്ന്…
സാൽവേഷൻ ആർമി പള്ളി ജംഗ്ഷൻ – പൊയ്യാലുമാലിൽപ്പടി റോഡിൽ യാത്രക്ലേശം രൂക്ഷം
എടത്വ: തലവടി പഞ്ചായത്ത് 12-ാം വാർഡിൽ സാൽവേഷൻ ആർമി പള്ളി ജംഗ്ഷൻ – പൊയ്യാലുമാലിൽ പടി റോഡിൽ യാത്രക്ലേശം രൂക്ഷം. ‘പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന ‘ പദ്ധതി പ്രകാരം നിർമ്മിച്ച പാരേത്തോട് വട്ടടി റോഡിന് സമീപം ഉള്ള ഒരു ഇടവഴിയാണ് സാൽവേഷൻ ആർമി പള്ളിപ്പടി മുതൽ പൊയ്യാലുമാലിൽപ്പടി റോഡ്.ഈ വഴിയ്ക്ക് ഇരുവശത്തായി ഏകദേശം 27 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത ശരീരം തളർന്ന 2 പേർ ഇതിൽ ഉൾപ്പെടും. വെള്ളപ്പൊക്കമുണ്ടായാൽ പ്രധാന റോഡിൽ പോലും എത്താൻ പറ്റാത്ത അവസ്ഥയാണ്. ഒരു ഓട്ടോറിക്ഷയിൽ പോലും ഇതുവഴി രോഗികളെയും കൊണ്ട് പ്രധാന റോഡിൽ എത്തുവാൻ സാധ്യമല്ല. മഴ പെയ്യുമ്പോൾ വെള്ളം കെട്ടി കിടന്ന് ചെളിയാകുകയാണ്. ഈ റോഡിൽ വഴിവിളക്കുകൾ പോലും ഇല്ല. നിലവിലുള്ള വഴി മണ്ണിട്ട് ഉയർത്തി സഞ്ചാരയോഗ്യമാക്കി ദുരിതത്തിൽ നിന്ന് കരകയറാൻ ആണ് പ്രദേശവാസികളുടെ ആഗ്രഹം.ഇതിന്…
മഹാത്മ അയ്യങ്കാളിയെ അപമാനിച്ചവരെ അറസ്റ്റ് ചെയ്യുക: വെൽഫെയർ പാർട്ടി
കൊച്ചി: മഹാത്മാ അയ്യങ്കാളിയുടെ വിപ്ലവ വീര്യത്തെ അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന സവർണ മാടമ്പികളാണ് അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ വികൃതമാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ. മഹാത്മ അയ്യങ്കാളിയുടെ വികൃതമാക്കിയ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി എറണാകുളം ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ ജാഥയും പൊതുയോഗവും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ എഴുതപ്പെടാത്ത ഒരു സുവർണ കാലഘട്ടം തൻ്റെ പോരാട്ടങ്ങൾ കൊണ്ടും അവകാശ ബോധങ്ങൾ കൊണ്ടും എഴുതി ചേർത്ത മഹാനായിരുന്നു മഹാത്മ അയ്യങ്കാളി എന്നും അദ്ദേഹത്തെ ഇത്തരത്തിൽ അപമാനിച്ച് വേട്ടയാടാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡണ്ട് കെ. എച്ച്.സദക്കത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, സെക്രട്ടറി നാദിർഷ, പറവൂർ മണ്ഡലം പ്രസിഡണ്ട് എം. യു. ഹാഷിം…
UST Delivers API Prototypes for Retail Central Bank Digital Currency (CBDC) experimentation for the Bank of International Settlement and Bank of England
Thiruvananthapuram, 27 June 2023 – UST, a leading digital transformation solutions company, has announced its role as an Innovation vendor for Project Rosalind, an experiment in application programming interface (API) prototypes for central bank digital currencies (CBDC) from the Bank for International Settlements (BIS) and the Bank of England (BOE) via the BIS Innovation Hub London Centre. Uniting leading innovators from their respective industries, Project Rosalind developed and tested prototypes for an application programming interface (API) specifically built to distribute retail CBDCs. CBDCs have the potential to positively disrupt and drive innovation across several sectors. UST collaborated with the BIS and BoE on the…