മറാഠ സാമ്രാജ്യത്തിന്റെ ഛത്രപതി ശിവാജി എന്ന ചരിത്ര പുരുഷന്റെ ജീവിതത്തിലേക്കും പോരാട്ട വീര്യത്തിലേക്കും വെളിച്ചം വീശുന്ന ‘ഛത്രപതി’ ജൂലൈ 2 നു ഹ്യുസ്റ്റണിൽ നടക്കുന്ന മന്ത്ര കൺവെൻഷനിലൂടെ അരങ്ങിലേക്ക് എത്തുന്നു. അമേരിക്കയിലെ കലാരംഗത്തു വിവിധ മേഖലകളിൽ ആയി വ്യക്തി മുദ്ര പതിപ്പിച്ച ശബരിനാഥ് നായർ ആണ് സംവിധാനം. മുൻപ് നിരവധി നാടകങ്ങൾ തികഞ്ഞ കൈയടക്കത്തോടെ വേദിയിൽ എത്തിച്ച ശബരിയുടെ കലാ ജീവിതത്തിൽ മറ്റൊരു പൊൻ തൂവൽ ആയിത്തീരും ഛത്രപതി’ എന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിരവധി നാടകങ്ങളിലൂടെ അഭിനയ സിദ്ധി തെളിയിച്ച കൃഷ്ണരാജ് മോഹനൻ, വൽസ തോപ്പിൽ, സ്മിത ഹരിദാസ് തുടങ്ങി നാല്പതോളം അഭിനേതാക്കൾ, പതിനഞ്ചു നർത്തകർ, കലാ മേനോൻ, സുധാകർ പിള്ള തുടങ്ങി അണിയറയിലും മറ്റുമായി ഇരുപതോളം ക്രൂ മെംബേർസ് അങ്ങനെ വലിയ ഒരു കൂട്ടായ്മയാണ് “ ഛത്രപതി “ രംഗത്ത് അവതരിപ്പിക്കുന്നത് . ചരിത്രത്തിന്റെ താളുകളിൽ സുവർണ്ണ…
Month: June 2023
ദൈവീക അനുഗ്രഹം പ്രാപിക്കണമെങ്കിൽ നമ്മുടെ പങ്കാളിത്വം കൂടി നിർവഹിക്കപ്പെടണം: വിൽസൺ കരിമ്പന്നൂർ
ലോസ് ആഞ്ജലസ് (കാലിഫോർണിയ): ദൈവീക അനുഗ്രഹം ജീവിതത്തിൽ പ്രാപിക്കണമെങ്കിൽ നമ്മുടെ പങ്കാളിത്വം കൂടി നിർവഹിക്കപെടെണ്ടതു അനിവാര്യമാണെന്ന് മലങ്കര മാർത്തോമാ സഭയുടെ “ലൈറ്റഡു ടു ലൈറ്റൻ” പ്രോജക്ടിന്റെ “കോർഡിനേറ്ററും സുവിശേഷ പ്രഭാഷകനും എഴുത്തുകാരനും ,ഗാന രചിയിതാവുമായ വിൽസൺ കരിമ്പന്നൂർ (ബോംബെ) ഉധബോധിപ്പിച്ചിച്ചു. 476മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ജൂൺ 28 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തെ അപഗ്രഥിച്ചു ഇന്ത്യയിൽ നിന്നും ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിൽ എത്തിച്ചേർന്ന വിൽസൺ കരിമ്പന്നൂർ ലോസ് ആഞ്ജലസിൽ നിന്നും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മുപ്പത്തിയെട്ടു വര്ഷം ബെത്‌സൈദ കുളക്കടവിൽ കിടന്നിരുന്ന പക്ഷവാദക്കാരനെ യേശു സൗഖ്യമാക്കിയ സംഭവത്തെക്കുറിച്ചു വിൽസൺ സവിസ്തരം പ്രതിപാദിച്ചു. മുപ്പത്തിയെട്ടു വര്ഷം പക്ഷവാദക്കാരൻ അവിടെത്തന്നെ കിടക്കുവാനുള്ള കാരണങ്ങൾ വിശദീകരിച്ചശേഷം ആഗ്രഹം സഫലീകരിക്കപ്പെടുന്നതിനു തന്റെ ഭാഗത്തുനിന്നും നിർവഹിക്കപ്പെടേണ്ട കർത്തവ്യങ്ങളെ കുറിച്ച് യേശു അവനെ ബോധ്യപെടുത്തുന്നു. കിടക്കയെടുത്തു നടക്ക എന്ന യേശുവിന്റെ…
ജൂൺ 28 – ഓപ്പറേഷൻ റെഡ് വിംഗ്സ് ഒബ്സർവേഷൻ ദിനം
2005-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി സീൽസ് അഫ്ഗാനിസ്ഥാനിലെ പർവതങ്ങളിൽ നടത്തിയ ഒരു സുപ്രധാന സൈനിക ഓപ്പറേഷനായിരുന്നു ഓപ്പറേഷൻ റെഡ് വിംഗ്സ്. ഈ ഓപ്പറേഷൻ തങ്ങളുടെ രാജ്യത്തിന് വേണ്ടി ആത്യന്തികമായി ത്യാഗം സഹിച്ച നിരവധി ധീരരായ സൈനികരെ നഷ്ടപ്പെടുത്തി. അവരുടെ സ്മരണയെ മാനിക്കുന്നതിനും അവരുടെ സമർപ്പണത്തെ അംഗീകരിക്കുന്നതിനുമായി ജൂൺ 28 ഓപ്പറേഷൻ റെഡ് വിംഗ്സ് ഒബ്സർവേഷൻ ദിനമായി ആചരിക്കുന്നു. സൈനിക ഉദ്യോഗസ്ഥർ ചെയ്യുന്ന ത്യാഗങ്ങളുടെ ഓർമ്മപ്പെടുത്തലായി ഈ ദിവസം പ്രവർത്തിക്കുന്നു, സൈനിക സേവനത്തിൽ ശാരീരികവും മാനസികവുമായ ക്ഷേമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിഫലിപ്പിക്കാനുള്ള അവസരവും നൽകുന്നു. ഓപ്പറേഷൻ റെഡ് വിംഗ്സ്: അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ താലിബാനുമായി ബന്ധപ്പെട്ട ലക്ഷ്യം കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ദൗത്യമായിരുന്നു ഓപ്പറേഷൻ റെഡ് വിംഗ്സ്. ഈ ഓപ്പറേഷൻ അപ്രതീക്ഷിത വെല്ലുവിളികൾ നേരിട്ടു, ഇത് സീൽ ടീമും വിമത സേനയും തമ്മിലുള്ള ഉഗ്രമായ വെടിവയ്പ്പിലേക്ക് നയിച്ചു. ദൗർഭാഗ്യകരമെന്നു…
പിതാവ് മകള്‍ക്ക് വിറ്റ ലോട്ടറി ടിക്കറ്റിന് 75 ലക്ഷം രൂപ സമ്മാനം
അരൂര്‍: പിതാവ് മകള്‍ക്ക് വിറ്റ ലോട്ടറി ടിക്കറ്റിന് 75 ലക്ഷം രൂപ സമ്മാനം ലഭിച്ചു. അരൂര്‍ ക്ഷേത്രം കവലയില്‍ ലോട്ടറി വില്‍പന നടത്തുന്ന അഗസ്റ്റിന്റെ മകള്‍ ആഷ്ലിയാണ് ഭാഗൃശാലി. സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ടിക്കറ്റിന്റെ ഒന്നാം സമ്മാനമാണിത്. 12 ലോട്ടറി ടിക്കറ്റുകളാണ് ആഷ്ലി വാങ്ങിയത്. ട883030 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. ഒന്നിലധികം ടിക്കറ്റുകള്‍ വാങ്ങുന്നത് ആഷ്ലിയുടെ ശീലമാണ്. ഇടയ്ക്കിടെ ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. അര്‍ത്തുങ്കല്‍ സ്വദേശി ബിനീഷാണ് ആഷ്ലിയുടെ ഭര്‍ത്താവ്. ആഷ്ലിയും ഭര്‍ത്താവും മകന്‍ ആദിഷും അഗസ്സിനും ഭാര്യ ലിന്‍സിക്കുമൊപ്പം കുടുംബവീട്ടിലാണ് താമസിക്കുന്നത്. ജീര്‍ണിച്ച വീട് പുതുക്കിപ്പണിയണമെന്നാണ് ആഷ്ലിയുടെ ആഗ്രഹം. അംഗിതയും അഞ്ജിതയുമാണ് സഹോദരിമാര്‍. അവരെ സഹായിക്കാനും അവള്‍ ആഗ്രഹിക്കുന്നു. എസ്ബിഐ അരൂര്‍ ബൈപാസ് ജംക്ഷന്‍ ശാഖയിലാണ് സമ്മാനത്തുക കൈമാറിയത്.
ഫ്‌ളോറിഡയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് 5 കൗമാരക്കാർക്കു ദാരുണാന്ത്യം
ഫോർട്ട് മിയേഴ്‌സ് : ഫ്‌ളോറിഡയിലെ ഫോർട്ട് മിയേഴ്‌സിൽ നിയന്ത്രണം വിട്ട കാർ ദുരൂഹ സാഹചര്യത്തിൽ തടാകത്തിലേക്ക് മറിഞ്ഞ് 5 കൗമാരക്കാർ മരിച്ചു.അഞ്ച് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിലേക്ക് നയിച്ചത് എന്താണെന്ന് പോലീസ് പരിശോധിച്ചുവരുന്നു …കറുത്ത കിയ സെഡാനിൽ യാത്ര ചെയ്തിരുന്ന 18 നും 19 നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചതായി ഫോർട്ട് മിയേഴ്‌സ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ചലഞ്ചർ ബൊളിവാർഡ് ഫോർട്ട് മിയേഴ്സിലെ ടോപ്പ് ഗോൾഫ് വേയിലേക്ക് തിരിയുമ്പോൾ ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നു പ്രാഥമിക അന്വേഷണത്തിൽ ലഭ്യമായ സൂചന . കാർ ഒരു ജലാശയത്തിൽ മുങ്ങിയായിരുന്നു മരണം സംഭവിച്ചത് . 18 വയസ്സുള്ള ജീസസ് സലീനാസ്, ബ്രീന കോൾമാൻ, ജാക്‌സൺ ഐർ, അമാൻഡ ഫെർഗൂസൺ, 19 കാരനായ എറിക് പോൾ എന്നിവരെ ചൊവ്വാഴ്ച പോലീസ് തിരിച്ചറിഞ്ഞു.…
പുതിയ ചീഫ് സെക്രട്ടറിയായി ഡോ.വി. വേണു; തലവടി ഗ്രാമത്തിന് അഭിമാന നിമിഷം
തലവടി: ചീഫ് സെക്രട്ടറിയായി ഡോ.വി.വേണു നിയമിതനാകുമ്പോൾ ജന്മനാടായ തലവടിക്ക് അഭിമാന നിമിഷം. തലവടി രാമവർമപുരത്ത് പ്രയാറ്റു മഠത്തിൽ സെൻട്രൽ ലേബർ ഡയറക്ടറായിരുന്ന പരേതനായ വാസുദേവ പണിക്കരുടെയും, തലവടി പൂണുത്തറ പുത്തൻപുരയിൽ ഡി.എം.ഒ ആയിരുന്ന പരേതയായ ഡോ. രാജമ്മയുടെയും മകനാണ് ഡോ.വി.വേണു. പഠിച്ചതും വളർന്നതും കോഴിക്കോടായിരുന്നെങ്കിലും സ്കൂൾ പഠനകാലം മുതൽ തന്നെ അദ്ദേഹത്തിൻ്റെ അവധിക്കാലം ചിലവഴിച്ചിരുന്നത് തലവടി ഗ്രാമത്തിൽ ആയിരുന്നുവെന്നും എസ്.ഡി വി.എസ് ഗ്രന്ഥശാലയിൽ നിന്നും റഫറൻസ് ഗ്രന്ഥം കണ്ടെത്തിയിരുന്നതെന്നും ബന്ധുവായ പി.വി.രവീന്ദ്രനാഥ് പറഞ്ഞു. അവസരം ലഭിക്കുമ്പോഴെല്ലാം ജന്മനാട്ടിലെ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. തലവടി പനയനൂർ കാവ് ദേവീക്ഷേത്രത്തിൽ വെച്ച് തലവടി ചർച്ച വേദി പുറത്തിറക്കിയ “പ്രളയം 2018 ” ‘നന്മകൾ പൂക്കുന്ന പൂമരം’ എന്നീ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്യുവാൻ ഡോ.വി.വേണു എത്തിയിരുന്നത് ഏവർക്കും ആവേശമായിരുന്നതെന്ന് ഗ്രന്ഥകാരൻ എം.ജി കൊച്ചുമോൻ പറഞ്ഞു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യഷ്യൻ മോറാൻ…
ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ എല്ലാം നീക്കി; നടി അസിനും വിവാഹ മോചനത്തിലേക്ക്?
മലയാള സിനിമയില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ നടിമാരിലൊരാളാണ് അസിന്‍. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. എന്നാൽ, അതിനുശേഷം താരം അധികം മലയാളം സിനിമകൾ ചെയ്തിട്ടില്ല. തെലുങ്കിലും തമിഴിലും ഹിന്ദിയിലും ആയിരുന്നു കൂടുതൽ സിനിമകൾ. ബോളിവുഡില്‍ കത്തി നില്‍ക്കുമ്പോഴാണ് വിവാഹിതയാവുന്നത്. 2016-ലായിരുന്നു വിവാഹം. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ മേധാവി രാഹുൽ ശർമയെ ആയിരുന്നു അസിന്‍ വിവാഹം കഴിച്ചത്. വിവാഹശേഷം അഭിനയം പൂർണമായി ഉപേക്ഷിക്കുകയും ചെയ്തു. 2017-ല്‍ ഇവർക്ക് ഒരു കുട്ടി ജനിച്ചു. അറിൻ എന്നാണ് കുട്ടിയുടെ പേര്. സമൂഹ മാധ്യമങ്ങളിൽ ഒട്ടും സജീവമല്ല താരം. വല്ലപ്പോഴും മാത്രമാണ് കുട്ടിയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്താറുള്ളത്. എന്നാൽ, നടിയുടെ ദാമ്പത്യജീവിതം ഇപ്പോൾ അത്ര സുഖത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും വിവാഹമോചനത്തിന് നീങ്ങുകയാണ് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. കാരണം, ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ എല്ലാം…
സീരിയൽ താരത്തിന്റെ ചികിത്സാ സഹായത്തിന് മമ്മൂട്ടിയെ വിളിച്ച വിവരങ്ങള്‍ പങ്കുവെച്ച് നടന്‍ മനോജ് (വീഡിയോ)
സിനിമാ സീരിയൽ മേഖലയിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മനോജ്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇദ്ദേഹത്തിന്. ഇപ്പോൾ ഇദ്ദേഹം പങ്കുവെച്ച് ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ സീരിയൽ മേഖലയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് കൊല്ലം ഷാ. കുറച്ചുകാലങ്ങളായി ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം കഷ്ടപ്പെടുകയാണ്. നാല് ബ്ലോക്ക് ആയിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഓപ്പൺ ഹാർട്ട് സർജറി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, സാമ്പത്തികമായി വലിയ ചെലവ് വരുന്ന ഈ സർജറിയുടെ കാര്യം സീരിയൽ കുടുംബം എന്ന സീരിയൽ താരങ്ങളുടെ ഗ്രൂപ്പില്‍ (ആത്മ) ചര്‍ച്ചയായി. സീരിയൽ താരങ്ങളും ടെക്നീഷ്യന്മാരും ഈ ഗ്രൂപ്പിൽ ഉണ്ട്. ചാരിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ ഗ്രൂപ്പിൽ വരാറുള്ളത്. അങ്ങനെയാണ് കൊല്ലം ഷാ എന്ന വ്യക്തിയുടെ കാര്യം ഗ്രൂപ്പിൽ ചർച്ചയായത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇൻഡസ്ട്രിയൽ…
നടി മീനാക്ഷി രവീന്ദ്രന് നേരെ സൈബർ ആക്രമണം
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി രവീന്ദ്രൻ. ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ലാൽ ജോസ് വിധികർത്താവായി എത്തിയ നായികാ നായകൻ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം ‘ഉടൻ പണം’ എന്ന പരിപാടിയുടെ അവതാരകയായി. അതുവഴിയാണ് താരം ധാരാളം ആരാധകരെ നേടിയത്. പിന്നീട് താരം മാലിക് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ മകളുടെ വേഷത്തില്‍ അഭിനയിച്ചു. ഈ സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ താരം വളരെ സജീവമാണ് എന്ന് മാത്രമല്ല തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ താരം വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വസ്ത്രധാരണത്തിന്റെ പേരിലാണ് ഇപ്പോൾ വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിട്ടുകൊണ്ടിരിക്കുന്നത്. മീനാക്ഷിയുടെ ഗ്ലാമർ ലുക്കിലുള്ള…
ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്കേറ്റു; ശസ്ത്രക്രിയക്കു ശേഷം രണ്ട് മാസത്തെ വിശ്രമം
സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ കാലിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയ തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തി. രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിളയത്ത് ബുദ്ധയുടെ സെറ്റില്‍ വെച്ചാണ് പൃഥ്വി അപകടത്തില്‍പ്പെട്ടത്. ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മറയൂരിലെ സിനിമയുടെ സെറ്റില്‍ വെച്ച് നടന്‍ ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം. ജിആര്‍ ഇന്ദു ഗോപന്റെ വിളയത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ഷമ്മി തിലകന്‍, അനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിക്കുന്നത്.