ലൗ ജിഹാദിനെതിരെ ബോധവൽക്കരണവുമായി ബജ്‌റംഗ്ദളിന്റെ സെപ്തംബർ മുതൽ രാജ്യവ്യാപക പ്രചാരണം

റായ്പൂർ: ഹിന്ദു കുടുംബ വ്യവസ്ഥിതിക്കെതിരായ ആക്രമണങ്ങൾ, വർദ്ധിച്ചുവരുന്ന ലൗ ജിഹാദ് കേസുകൾ, നിയമവിരുദ്ധമായ മത പരിവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഈ വർഷം സെപ്റ്റംബറിൽ ബജ്‌റംഗ്ദൾ രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അറിയിച്ചു. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹിന്ദുക്കളെ ഒന്നിപ്പിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ഹിന്ദു കുടുംബ വ്യവസ്ഥിതിക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാനും മതപരിവർത്തനം നിരോധിക്കാനുമുള്ള പ്രമേയവുമായി വിഎച്ച്പിയുടെ ദ്വിദിന കേന്ദ്ര ഗവേണിംഗ് കൗൺസിൽ യോഗം ഞായറാഴ്ച ഇവിടെ സമാപിച്ചതായി സംഘടനയുടെ ഒരു ഭാരവാഹി പറഞ്ഞു. ഹൈന്ദവ കുടുംബ വ്യവസ്ഥയ്‌ക്കെതിരായ എല്ലായിടത്തും നടക്കുന്ന ആക്രമണങ്ങളിലും ലവ് ജിഹാദിന്റെയും അനധികൃത മതപരിവർത്തനങ്ങളുടെയും വർദ്ധിച്ചുവരുന്ന സംഭവങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ടെന്ന് തീരുമാനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് വിഎച്ച്പിയുടെ കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു. “സെപ്തംബർ 30 മുതൽ ഒക്ടോബർ 14 വരെ ബജ്റംഗ്ദൾ രാജ്യവ്യാപകമായി…

ബഹുമുഖ പ്രതിഭ ജോഷ് ജോസഫ് സൗത്ത് ബ്രൺസ്വിക്ക് ഹൈസ്‌കൂൾ വലെഡിക്‌റ്റോറിയൻ

ന്യൂജേഴ്‌സി: സൗത്ത് ബ്രൺസ്വിക്ക് ഹൈസ്‌കൂൾ 2023-ലെ വലെഡിക്‌റ്റോറിയനായി ജോഷ് ജോസഫ് വിജയ കിരീടം ചൂടി. ജോഷ് ജോസഫ് സൗത്ത് ബ്രൺസ്വിക്കിലെ കെന്റൽ പാർക്കിൽ താമസിക്കുന്ന മിനേഷിന്റെയും ഷീനയുടെയും മകനാണ്. റയാനും, ഡാനിയലും സഹോദരങ്ങൾ. സോമർസെറ്റിലെ സെൻറ് തോമസ് സിറോ മലബാർ ഇടവകാംഗമാണ്. അസാധാരണമായ നേതൃപാടവവും മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റമുണ്ടാക്കാനുള്ള യഥാർത്ഥ ആഗ്രഹവും ജോഷ് ചെറുപ്പത്തിലേ പ്രകടിപ്പിച്ചു. പഠനത്തിലും പഠനേതര കാര്യങ്ങളിലും ഒരുപോലെ കഴിവ് തെളിയിച്ച ജോഷ് ജോസഫിന്റെ അറിവുതേടിയുള്ള യാത്ര പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. ജോഷ് ജോസഫ് ഇനി സ്റ്റാന്‍ഫോര്‍ഡില്‍ തുടര്‍ പഠനം നടത്തും. തന്റെ ഇഷ്ടവിഷയങ്ങളായ കമ്പ്യൂട്ടര്‍ സയന്‍സിലും ലീഗല്‍ ഇന്‍ഫോര്‍മാറ്റിക്‌സിലും ഡബിള്‍ മേജര്‍ പഠനമാണ് സ്റ്റാന്‍ഫോര്‍ഡില്‍ നടത്തുക. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ ജോഷ് തന്റെ ഹൈസ്‌കൂള്‍ കാലഘട്ടം അടയാളപ്പെടുത്തിയ വിവിധങ്ങളായ ബഹുമതികളോടെയായിരുന്നു. നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഇന്‍ഡോ-അമേരിക്കന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ്…

Asian Indian community in New York demands to stop violence in Manipur; asks Center for stern action

A group of concerned from the Indian American Community met regarding all the violence happening in Manipur, India, at Santoor Restaurant on Saturday, June 24, 2023. Dr. Anna George, Associate Professor at Molloy University, led the meeting. The program was attended by about 23 eminent community leaders of various organizations and Humanitarians who expressed genuine concerns regarding Manipur violence and the fate of Christians in Manipur. After the self-introduction, Dr. George addressed the gathering and voiced her serious concerns regarding the violence happening in Manipur. She stated that regardless of…

പമ്പ ഫിലാഡൽഫിയ 56 ഇൻറ്റർനാഷണൽ ടൂർണമെന്റ്റ് വൻ വിജയം

ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെൻറ്റ് (പമ്പ) യുടെ 56 ഇൻറ്റർനാഷണൽ ടൂര്ണമെൻറ്റിൽ ഫിലാഡൽഫിയയിൽ നിന്നുള്ള സാബു സ്കറിയ, ജോൺസൻ മാത്യു, സ്കറിയ കുര്യൻ ടീം ചാമ്പ്യൻ മാരായി. ജോയ് തട്ടാർകുന്നേൽ, വത്സ ജോയ് ടീം രണ്ടാം സ്ഥാനത്തിനർഹരായി. ന്യൂ ജേഴ്‌സിയിൽ നിന്നുള്ള ബിജു അപ്പൻ, സാജൻ വര്ഗീസ്, അലക്സ് വര്ഗീസ് ടീം, വെർജിനിയയിൽ നിന്നുള്ള വസന്ത് നമ്പ്യാർ, അൻസാർ ഷിഹാബുദീൻ, തേജി മണലേൽ ടീം, എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ പങ്ക്‌ വച്ചു. ഒന്നാം സമ്മാനമായി $1000, രണ്ടാം സമ്മാനമായി $750, മൂന്നാം സമ്മാനമായി $500, നാലാം സമ്മാനമായി $300, കൂടാതെ ട്രോഫികളും വിജയികൾക്ക് സമ്മാനിച്ചു. പമ്പ അസ്സോസിയേഷൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ്റ് സംഘടിപ്പിച്ചത്. പമ്പ പ്രെസിഡൻറ്റ് സുമോദ് റ്റി നെല്ലിക്കാല പരിപാടികൾ ഉൽഘാടനം ചെയ്തു. സുധ കർത്താ,…

സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യുവിന് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആദരം

ഹ്യൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് സിറ്റിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട കെന്‍ മാത്യുവിന് സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. ഹ്യൂസ്റ്റണിലുള്ള ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ കോര്‍പറേറ്റ് ഓഫീസിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് ബേബി മണക്കുന്നേൽ അധ്യക്ഷനായിരുന്നു. യു എസിലെ രാഷ്ട്രീയ രംഗത്ത് പഴയ തലമുറയ്ക്കൊപ്പം പുതിയ തലമുറയും പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 12 വർഷമായി ചേംബറിന്റെ പ്രവർത്തനങ്ങളിൽ താങ്ങും തണലുമായി നിന്ന കെൻ മാത്യുവിന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. 17 വര്‍ഷം കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തന പരിചയവും കെന്‍ മാത്യുവിന്റെ സ്വഭാവഗുണങ്ങളുമാണ് അദ്ദേഹത്തെ മേയര്‍ പദവിയിലേക്ക് ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് മിസൂറി സിറ്റി മേയറും മലയാളിയുമായ റോബിന്‍ ഇലയ്ക്കാട് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. അമേരിക്കയുടെ എല്ലാ മേഖലകളിലും ഇന്ത്യാക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ…

ശാരോൺ ഫാമിലി കോൺഫറൻസിനായി ഒക്കലഹോമ പട്ടണം ഒരുങ്ങുന്നു

ഒക്കലഹോമ: അമേരിക്കയിലും കാനഡയിലും ഉള്ള ശാരോൺ സഭകളുടെ മഹാ സമ്മേളനമായ പതിനെട്ടാമത് ഫാമിലി കോൺഫറൻസ് ജൂലൈ 27 മുതൽ 30 വരെ ഒക്കലഹോമയിൽ ഉള്ള ഹിൽട്ടൺ ചാമ്പ്യൻ കൺവെൻഷൻ സെൻ്ററിൽ നടക്കും. നാഷണൽ ലോക്കൽ സംഘടനകൾ ഒന്നിച്ചു ചേർന്ന് ഉത്സാഹത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണത്തെ കോൺഫറൻസിന് വേണ്ടി ചെയ്തുവരുന്നത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ ഫാമിലി കോൺഫറൻസ് എന്ന പ്രത്യേകതയും ഇത്തവണത്തെ കോൺഫ്രൻസിനുണ്ട്. പതിവിൽ കവിഞ്ഞ ആവേശമാണ് വിശ്വാസ സമൂഹത്തിൽനിന്ന് കണ്ടുവരുന്നത് . അത്യാധുനിക സംവിധാനങ്ങളുള്ള ഹോട്ടലിൽ എല്ലാ യോഗങ്ങളും ഒരു കുടക്കീഴിൽ നടത്താൻ സാധിക്കുമെന്നുള്ളത് ഒരു പ്രത്യേകതയാണ്. മനോഹരമായ താമസസൗകര്യങ്ങൾ ഉള്ള ഹിൽട്ടൺ കൺവൻഷൻ സെൻ്റർ കോൺഫ്രൻസിൻ്റെ മാറ്റുകൂട്ടും. കോൺഫറൻസിൽ വിവിധ സെഷനുകളിലായി റവ. ജോ തോമസ്, റവ. ഷിബു തോമസ്, റവ. ബെൻസൻ മത്തായി, റവ. ജോൺ തോമസ്, റവ. ജോഷ്വ ജോൺസ്, ഡോക്ടർ.…

ജൂൺ 26: മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം (എഡിറ്റോറിയല്‍)

എല്ലാ വർഷവും ജൂൺ 26 ന് മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം ആചരിക്കുന്നു. 1987-ൽ യുഎൻ ജനറൽ അസംബ്ലി സ്ഥാപിച്ച ഈ ദിനം, മയക്കുമരുന്ന് ദുരുപയോഗവും നിയമവിരുദ്ധ മയക്കുമരുന്ന് കടത്തും ഉയർത്തുന്ന ആഗോള വെല്ലുവിളിയുടെ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു. ബോധവൽക്കരണം നടത്താനും മയക്കുമരുന്ന് പ്രതിരോധ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും ഈ അടിയന്തിര പ്രശ്നത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനും ഇത് അവസരം നൽകുന്നു. മയക്കുമരുന്ന് ദുരുപയോഗം എന്നത് നിയമപരവും നിയമവിരുദ്ധവുമായ പദാർത്ഥങ്ങളുടെ അമിതവും ദോഷകരവുമായ ഉപയോഗത്തെ സൂചിപ്പിക്കുന്നു, അത് ഗുരുതരമായ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ലഹരിവസ്തുക്കളുടെ ദുരുപയോഗം ഒപിയോയിഡുകൾ, ഉത്തേജകങ്ങൾ, മയക്കങ്ങൾ, കഞ്ചാവ്, ഹാലുസിനോജനുകൾ എന്നിവയുൾപ്പെടെ, എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ വിവിധ മരുന്നുകൾ ഉൾക്കൊള്ളുന്നു. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ലിംഗഭേദങ്ങളെയും സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളെയും ബാധിക്കുന്നു, ഇത് നിരവധി ആരോഗ്യ സാമൂഹിക…

കെപിസിസി പ്രസിഡന്റിന്റെ അറസ്റ്റിൽ അമേരിക്കയിലും പ്രതിഷേധം: ഒഐസിസി യൂഎസ്എ കരിദിനം ആചരിച്ചു

ഹൂസ്റ്റൺ: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് ഓവർസീസ് ഇന്ത്യൻ കൽച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്‌എ) വിവിധ ചാപ്റ്ററുകളുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. ഒഐസിസി യൂഎസ്എ ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡണ്ട് ബേബി മണക്കുന്നേൽ സമ്മേളനം ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതമാശംസിച്ചു. റീജിയണൽ,ചാപ്റ്റർ നേതാക്കളായ ജോജി ജോസഫ് , മൈസൂർ തമ്പി, പൊന്നു പിള്ള, ഷീല ചെറു, എസ് .കെ. ചെറിയാൻ, എബ്രഹാം തോമസ്, സെബാസ്റ്റ്യൻ പാലാ, സജു ജോസഫ്, ജോർജ് കൊച്ചുമ്മൻ, ഡാനിയേൽ ചാക്കോ, സജി ഇലഞ്ഞിക്കൽ, വർഗീസ് ചെറു,ബിജു തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ ആഹ്വാനം അനുസരിച്ച് വിവിധ…

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാള്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 10 വരെ

ഫിലാഡല്‍ഫിയ: ഭാരതഅപ്പസ്തോലനും ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന (ഓര്‍മ്മ) തിരുനാളിനു സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 30 വെള്ളിയാഴ്ച്ച കൊടിയേറ്റത്തോടെ തുടക്കമാകും. ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫാ. ഷാജു കണിയാമ്പറമ്പില്‍ എന്നിവര്‍ സംയുക്തമായി വെള്ളിയാഴ്ച്ച വൈകുന്നേരം ആറരക്ക് തിരുനാള്‍കൊടി ഉയര്‍ത്തി പതിനഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു ആരംഭം കുറിക്കും. 7 മണിക്ക് ദിവ്യബലി, തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവ വെള്ളിയാഴ്ച്ചയിലെ തിരുക്കര്‍മ്മങ്ങളില്‍പ്പെടും. ജുലൈ 1, 2 ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് നവവൈദികന്‍ ഫാ. ജോര്‍ജ് പാറയിലിന്‍റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും, തോമ്മാശ്ലീഹായുടെ നൊവേനയും. ദുക്റാന തിരുനാള്‍ ദിനമായ ജുലൈ 3 തിങ്കളാഴ്ച്ച ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫാ. ബാബു മഠത്തിപ്പറമ്പില്‍ (സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാപള്ളി വികാരി) എന്നിവര്‍ കാര്‍മ്മികരായി തിരുനാള്‍ കുര്‍ബാന, നൊവേന. ജുലൈ 4…

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക പുതിയ ഭരണ സമിതി

വാഷിംഗ്ടൺ: ശ്രീനാരായണ ഗുരുവിന്റെ ദർശനവും ആത്മീയ പാരമ്പര്യങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയായ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ *ഭരണ സമിതിയുടെ പ്രവർത്തനോൽഘാടനം വാഷിംഗ്ടൺ ഡി സി യിൽ നിര്വഹിക്കപെട്ടു പ്രസിഡന്റ്‌ ആയി ഡോ. ശിവദാസൻ മാധവൻ ചാന്നാർ നേതൃത്വം നൽകുന്ന ഭരണ സമിതിയിൽ മിനി അനിരുദ്ധൻ ജനറൽ സെക്രട്ടറി, സന്ദീപ് പണിക്കർ ട്രെഷറർ.അനിൽ കുമാർ വൈസ് പ്രസിഡന്റ് (ജനറൽ അഡ്മിനിസ്ട്രേഷൻ), മനോജ് കുട്ടപ്പൻ വൈസ് പ്രസിഡന്റ് (ഫൈനാൻഷ്യൽ മാനേജ്മെൻറ്), സാജൻ നടരാജൻ ജോയിന്റ് സെക്രട്ടറി, ശ്രീനി പൊന്നച്ചൻ ജനറൽ കൺവീനർ എന്നിവർ എക്സിക്യൂട്ടീവ് സ്ഥാനം വഹിക്കുന്ന ഇരുപത്തി ഒന്ന് അംഗങ്ങളുള്ള ട്രസ്റ്റിബോഡാണ് സനയുടെ ഭരണസമിതി. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനങ്ങൾക്ക് മിഴിവേകാൻ വിവിധ മേഖലകളിൽ സംഘടനാ പാടവം തെളിയിച്ച അനുഭവ സമ്പന്നരെ അണിനിരത്തികൊണ്ട് കരുത്താർന്ന ഒരു ഭരണ സമിതി ആണ് സനക്ക്…