‘ശജറതുൻ ത്വയ്യിബ’ കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം നടന്നു

മലപ്പുറം : കഴിയുന്ന ഇടങ്ങളിൽ ഒരുമയോടെ ചേർന്ന് നിൽക്കാൻ കഴിയുന്ന സഹവർത്തിത്വം മതസമൂഹങ്ങൾക്കിടയിൽ നിലനിർത്താൻ നമുക്ക് കഴിയണമെന്ന് സോളിഡാരിറ്റി . സഹവർത്തിത്വത്തിൽ ഊന്നിയ സംവാദ സംസ്കാരവും സമുദായങ്ങൾ തമ്മിൽ പരസ്പര കൊടുക്കൽ വാങ്ങലുകളും വർദ്ധിപ്പിക്കാൻ പരിശ്രമിക്കും എന്നും സോളിഡാരിറ്റി കൂട്ടിച്ചേർത്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ദുൽഹജ്ജ് മാസം പ്രമാണിച്ച് നടത്തുന്ന ‘ശജറതുൻ ത്വയ്യിബ’ കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം ഡോ. ഇ എം സക്കീർ ഹുസൈൻ (ഡയലോഗ് സെന്റർ കേരള ) നിർവഹിച്ചു. പരിപാടിയിൽ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി.പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ.കെ.എൻ, ജില്ലാ സെക്രട്ടറി സാബിഖ് വെട്ടം, ജസീം സുൽത്താൻ യാസിർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വാഹിദ് കോഡൂർ സ്വാഗതവും അമീൻ വേങ്ങര നന്ദിയും പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അറ്റാച്ച്മെന്റ് നടപടികൾക്ക് രണ്ട് മാസത്തേക്ക് സ്റ്റേ

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്‌ കേസിലെ പ്രതികള്‍ സഹകരണ വകുപ്പ്‌ സെക്രട്ടറിക്ക് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന്‌ അറ്റാച്ച്മെന്റ്‌ നടപടികള്‍ ഹൈക്കോടതി രണ്ട്‌ മാസത്തേക്ക്‌ സ്റ്റേ ചെയ്തു. മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍, മാനേജിംഗ് കമ്മിറ്റി അംഗം ജോസ്‌ ചക്രംപുള്ളി എന്നിവര്‍ക്ക്‌ നേരത്തെ സ്റ്റേ നല്‍കിയിരുന്നു. ബാക്കിയുള്ളവര്‍ ഇപ്പോള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്‌. പ്രതികള്‍ക്ക്‌ പറയാനുള്ളത്‌ കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കും. അതേസമയം, പ്രതികളായ മുന്‍ മാനേജര്‍ ബിജു കരീം, മുന്‍ കമ്മീഷന്‍ ഏജന്റ്‌ ബിജോയ്‌ എന്നിവരുടെ വീടുകളില്‍ നിന്ന്‌ വീട്ടുപകരണങ്ങള്‍ റവന്യൂ റിക്കവറി വകുപ്പ്‌ കണ്ടുകെട്ടി. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ബിജു കരീമിന്റെ വീട്ടില്‍ നിന്ന്‌ ഒഴിയാന്‍ കഴിഞ്ഞില്ല. ഇവരെ മാറ്റാനുള്ള നോട്ടീസിന്മേല്‍ ആര്‍ഡിഒ ഹിയറിംഗ് നടത്താനിരിക്കെയാണ്‌ ജപ്തി നടപടി മുഴുവന്‍ തടഞ്ഞത്‌. ജപ്തി ചെയ്യാന്‍ ജോയിന്റ്‌ രജിസ്ട്രാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സര്‍ക്കാരില്‍ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക്‌ നിശ്ചിത സമയപരിധിയുണ്ട്‌. ഈ…

രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തിൽ മരിച്ചു

കൊല്ലം: ദേശീയപാതയില്‍ കല്ലുവാതുക്കലില്‍ പഞ്ചായത്തിന്റെ ജീപ്പും കെഎസ്‌ആര്‍ടിസി വോള്‍‌വോ ബസും കൂട്ടിയിടിച്ച്‌ രാമമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.പി. ജോര്‍ജ്‌ (54) മരിച്ചു. പഞ്ചായത്ത്‌ എല്‍ഡി ക്ലാര്‍ക്ക്‌ ശ്രീരാജ്‌ (32), ഡ്രൈവര്‍ സൂരജ്‌ (30), സാക്ഷരത പ്രേരക്‌ ഷൈമോന്‍ (40), ബസ്‌ യാത്രക്കാരന്‍ നിഷി (42) എന്നിവര്‍ക്ക്‌ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ്‌ അപകടം. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ ജോര്‍ജ്‌ മരിച്ചത്‌. പരിക്കേറ്റ മറ്റുള്ളവര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. തിരുവനന്തപുരത്ത്‌ നിന്ന്‌ കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന വോള്‍‌വോ ബൈപാസ്‌ റൈഡറാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഇടിയുടെ ആഘാതത്തില്‍ ജീപ്പ്‌ പിന്നിലേക്ക്‌ തെറിച്ചു. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്‌ ബസ്‌ നാഷണല്‍ പെര്‍മിറ്റ്‌ ലോറിയില്‍ ഇടിക്കുകയായിരുന്നു. കെഎസ്‌ആര്‍ടിസി യാത്രക്കാരന്റെ പരിക്ക്‌ ഗുരുതരമല്ല. ജീപ്പിന്റെ മുന്‍സീറ്റിലാണ് ഇ.പി. ജോര്‍ജ്‌ ഇരുന്നിരുന്നത്. പഞ്ചായത്തിന്റെ മണ്ണ്‌ സംരക്ഷണ പദ്ധതിയുടെ എസ്റ്റിമേറ്റ് തിരുവനന്തപുരത്തെ മണ്ണ്‌ സംരക്ഷണ ഓഫീസില്‍ നല്‍കാനാണ്‌…

ലൈംഗിക വിദ്യാഭ്യാസം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കണം: ഹൈക്കോടതി

കൊച്ചി: സ്കൂളുകളിലും കോളേജുകളിലും ലൈംഗിക വിദ്യാഭ്യാസം കൊണ്ടുവരുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ഗാരവമായി ആലോചിക്കണമെന്ന്‌ ഹൈക്കോടതി. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്‌ പഠിക്കാന്‍ ആവശ്യമെങ്കില്‍ സമിതി രൂപീകരിക്കാനും ഉത്തരവായി. പെണ്‍കുട്ടിയുടെ പിതാവ്‌ നല്‍കിയ ഹര്‍ജിയില്‍ സഹോദരനാല്‍ ഗര്‍ഭം ധരിച്ച 15 വയസ്സുകാരിക്ക്‌ എട്ട്‌ മാസം പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. അബോര്‍ഷന്‍ നടപടികളുടെ റിപ്പോര്‍ട്ട്‌ ഹാജരാക്കിയ ശേഷം ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ്‌ ജസ്റ്റിസ്‌ പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്‌. ഉത്തരവിന്റെ പകര്‍പ്പ്‌ ചീഫ്‌ സെക്രട്ടറിക്ക്‌ നല്‍കാനും നിര്‍ദേശിച്ചിടുണ്ട്‌. പ്രായപൂര്‍ത്തിയാകാത്തവരെ ഇന്‍റര്‍നെറ്റിന്‌ മുന്നിലേക്ക് നയിക്കാന്‍ സംവിധാനമില്ലെന്ന വസ്തുത പരിഗണിച്ച്‌ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്ന്‌ സിംഗിള്‍ ബെഞ്ച്‌ വ്യക്തമാക്കി. മെയ് 22-ലെ ഉത്തരവു പ്രകാരം പൂര്‍ണവളര്‍ച്ചയെത്തിയതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ പുറത്തെടുത്തതായും ശിശുക്ഷേമ സമിതിക്ക്‌ കൈമാറിയതായും അധികൃതര്‍ വൃക്തമാക്കി. കണ്ണീരോടെ മാത്രമേ ഒരച്ഛന് ഇത്തരമൊരു ഹരജിയില്‍ ഒപ്പിടാനാവൂ എന്ന്‌ ഹൈക്കോടതി അഭിപ്രായപ്പെട്ടു. “പെണ്‍കുട്ടിയുടെ…

സംസ്ഥാനത്ത് പനി കേസുകൾ അഞ്ചിരട്ടിയായി വർധിച്ചു; കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും ആവശ്യമുണ്ട്: കെജിഎംഒഎ

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പനിബാധിതരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ അഞ്ചിരട്ടി വര്‍ധനയുണ്ടായതിനാല്‍ പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും താല്‍ക്കാലികമായി നിയമിക്കണമെന്ന്‌ കെജിഎംഒഎ സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത്‌ പനിബാധിതരുടെ എണ്ണം കൂടുകയും ഡോക്ടര്‍മാരുടെയും മറ്റ്‌ ജീവനക്കാരുടെയും കുറവും രോഗീ പരിചരണത്തെ ബാധിക്കുകയും ചെയ്യുന്ന സംസ്ഥാനത്ത്‌ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന്‌ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയും വിഷയത്തില്‍ രംഗത്തെത്തിയിട്ടുണ്ട്‌. നിയന്ത്രിക്കാനാകാത്ത രോഗികളുടെ ജനസംഖ്യയും വറ്റിവരണ്ട മനുഷ്യവിഭവശേഷിയും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ മഴക്കാലത്ത്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന അധിക ഡോകര്‍മാരെയും പാരാമെഡിക്കല്‍, ജീവനക്കാരെയും താല്‍ക്കാലികമായി നിയമിച്ചത്‌ പ്രതിസന്ധി മറികടക്കാന്‍ സഹായിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും സമാനമായ രീതിയില്‍ ജീവനക്കാരെ നിയമിക്കണമെന്ന്‌ കെ.ജി.എം.ഒ.എ. മുഖ്യമന്ത്രിക്കും ആരോഗ്യ, ആഭ്യന്തര മന്ത്രിമാര്‍ക്കും സംഘടന കത്ത്‌ നല്‍കിയിട്ടുണ്ട്‌. രോഗനിര്‍ണയം, രോഗീപരിചരണം, വിവിധ രോഗങ്ങള്‍ തടയല്‍, പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത്‌ തടയല്‍…

ക്നാനായ യുവജന കൂട്ടായ്മയുടെ ഉത്സവമായി ‘റീഡിസ്കവർ’ കോൺഫ്രൺസ്

ഫ്ലോറിഡ: ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട യുവജന കോൺഫ്രൺസ് – “റീഡിസ്കവർ” ന് ഫ്ലോറിഡയിൽ വർണ്ണാഭമായ സമാപനം. സംഘാടക മികവു കൊണ്ടും പങ്കാളിത്തം കൊണ്ടും യുവജന കോൺഫ്രൺസ് ഒരു യുവജന തരംഗമായി മാറി. കോട്ടയം അതിരൂപത സഹായമെത്രാനും സിറോ-മലബാർ സഭാ യുവജന കമ്മീഷൻ ചെയർമാനുമായ മാർ. ജോസഫ് പണ്ടാരശ്ശേരിൽ കോൺഫ്രൺസ്  ഉദ്ഘാടനം ചെയ്തു. കത്തോലിക്ക വിശ്വാസവും സമുദായ സ്നേഹവും ചേർത്ത് പിടിച്ച് ജീവിത ലക്ഷ്യത്തിനായി പരിശ്രമിക്കണമെന്നും ഇന്ന് യുവജനങ്ങളിൽ നഷ്ടപ്പെട്ടുപോയിരിക്കുന്ന നന്മയെ തിരിച്ച് പിടിക്കലാവണം റീഡിസ്കവർ എന്നും പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. വികാരി ജനറൽ തോമസ്സ് മുളവനാൽ, റ്റാമ്പാ ഫൊറോന വികാരി ഫാ.ജോസ് ആദോപ്പിള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. നാല് ദിവസങ്ങളിൽ ആയി ഫ്ലോറിഡയിലെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സെൻറ്.സ്റ്റീഫൻ ക്രിസ്ത്യൻ റീട്രീറ്റ് & കോൺഫ്രൺസ് സെന്ററിൽ നടന്ന കോൺഫ്രൺസിൽ വിഞ്ജാനവും…

കെ സുധാകരന്റെ മൊഴികളിൽ വൈരുദ്ധ്യം; തുടർനടപടിയിൽ നാളെ തീരുമാനം

കൊച്ചി: വ്യാജ പുരാവസ്തുക്കളും സാമ്പത്തിക തട്ടിപ്പും കേസില്‍ കെ സുധാകരന്‍ ക്രൈംബ്രാഞ്ചിന്‌ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന്‌ സൂചന. സുധാകരന്‍ വിവിധ സമയങ്ങളില്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘം നാളെ യോഗം ചേര്‍ന്ന്‌ തുടര്‍നടപടികളും ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും തീരുമാനിക്കും. കെ സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന്‌ ക്രൈംബ്രാഞ്ച്‌ ആവര്‍ത്തിച്ചു. മോണ്‍സന്റെ വീട്ടില്‍ സുധാകരന്‍ പണം സ്വീകരിക്കുന്നത്‌ കണ്ടെന്ന്‌ മൊഴി നല്‍കിയയാളാണ്‌ കേസിലെ പ്രധാന സാക്ഷി. ഈ സാക്ഷിയുമായി മോണ്‍സണ്‍ ഡല്‍ഹിയിലേക്ക്‌ പോയതിന്റെ തെളിവുകളും ക്രൈം ബ്രാഞ്ചിന് ലഭിച്ചു. സുധാകരന്‌ രണ്ടാഴചത്തേക്കാണ്‌ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്‌. അതിനുശേഷം സുധാകരനെ കസ്റ്റഡിയില്‍ വാങ്ങുന്ന കാര്യം ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്‌. മോണ്‍സണെ കെ സുധാകരന്‌ പരിചയപ്പെടുത്തി പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ എബിന്‍ എബ്രഹാമിനെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഒരാഴചയിലേറെയായി ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്‌. വിട്ടുവീഴുയ്ക്ക്‌…

പ്രധാനമന്ത്രി മോദി ഈജിപ്ഷ്യൻ പ്രധാനമന്ത്രിയും ഉന്നത മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

കെയ്‌റോ: ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്‌ബൗലിയുമായും ഉന്നത കാബിനറ്റ് മന്ത്രിമാരുമായും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഈജിപ്തിലെ തന്റെ കന്നി സന്ദർശനം ആരംഭിച്ചു. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസിയുടെ ക്ഷണപ്രകാരമാണ് മോദി ഈജിപ്ത് സന്ദർശിക്കുന്നത്. 26 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്. ഈജിപ്ഷ്യൻ പ്രധാനമന്ത്രി മദ്ബൗലിയുമായും ഉന്നത കാബിനറ്റ് മന്ത്രിമാരുമായും വ്യാപാരബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി ചർച്ച നടത്തിയാണ് മോദി സന്ദർശനം ആരംഭിച്ചത്. പ്രധാനമന്ത്രി ഈജിപ്തിലെ ഗ്രാൻഡ് മുഫ്തി ഡോ. ഷൗക്കി ഇബ്രാഹിം അബ്ദുൽ കരീം അല്ലാമിനെയും കാണുകയും ഇന്ത്യൻ പ്രവാസി അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഇന്ത്യൻ പ്രവാസികളെയും ബൊഹ്‌റ സമൂഹത്തിലെ അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ദാവൂദി ബൊഹ്‌റ സമൂഹത്തിന്റെ…

ടെസ്‌ലയുടെ ചാർജിംഗ് പ്ലഗ് നിർബന്ധമാക്കാൻ വാഷിംഗ്ടൺ സ്റ്റേറ്റ് പദ്ധതിയിടുന്നു

കാലിഫോർണിയ: ഫെഡറൽ ഡോളർ ഉപയോഗിച്ച് ഹൈവേകൾ വൈദ്യുതീകരിക്കുന്നതിനുള്ള ഒരു സ്റ്റേറ്റ് പ്രോഗ്രാമിന്റെ ഭാഗമാകണമെങ്കിൽ ഇലക്ട്രിക് വാഹന ചാർജിംഗ് കമ്പനികൾ ടെസ്‌ലയുടെ പ്ലഗ് ഉൾപ്പെടുത്തണമെന്ന് വാഷിംഗ്ടൺ സ്റ്റേറ്റ് പദ്ധതിയിടുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ടെസ്‌ലയുടെ സാങ്കേതികവിദ്യയായ നോർത്ത് അമേരിക്കൻ ചാർജിംഗ് സ്റ്റാൻഡേർഡ് (NACS) നിർബന്ധമാക്കാനുള്ള ടെക്‌സാസിന്റെ നീക്കം വാഷിംഗ്ടൺ പിന്തുടരുന്നു, ഇത് ദേശീയ ചാർജിംഗ് സാങ്കേതികവിദ്യയാക്കാനുള്ള സിഇഒ എലോൺ മസ്‌കിന്റെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. അമേരിക്കയിലെ പ്രബലമായ ചാർജിംഗ് സ്റ്റാൻഡേർഡായി സംയോജിത ചാർജിംഗ് സിസ്റ്റത്തെ (CCS) മാറ്റാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ ശ്രമങ്ങൾ ഒഴിവാക്കി,GM (GM.N), ഫോർഡ് (FN), റിവാൻ (RIVN.O) എന്നിവർ ടെസ്‌ലയുടെ NACS സ്വീകരിക്കുമെന്ന് പറഞ്ഞു. “NACS-നെ കുറിച്ചും ഒടുവിൽ വാഹന നിർമ്മാതാക്കൾ ഒരു നിലവാരത്തിലേക്ക് എങ്ങനെ നീങ്ങുന്നു എന്നതിനെക്കുറിച്ചും ഞാൻ ശരിക്കും സന്തുഷ്ടനാണ്. കഴിയുന്നത്ര മെയ്ക്കുകളിലേക്കും മോഡലുകളിലേക്കും പ്രവേശനം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” വാഷിംഗ്ടൺ സ്റ്റേറ്റ്…

ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി 255 മില്യൺ ഡോളറിന്റെ വായ്പയ്ക്ക് ലോക ബാങ്ക് അംഗീകാരം നൽകി

ന്യൂഡൽഹി: സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികൾക്ക് ലഭ്യമായ തൊഴിൽ സാധ്യതകളുടെ എണ്ണം വിപുലീകരിക്കുന്നതിനും ഇന്ത്യയെ സഹായിക്കുന്നതിന് ലോകബാങ്ക് 255.5 ദശലക്ഷം യുഎസ് ഡോളറിന്റെ വായ്പ അനുവദിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 275 ഗവൺമെന്റ് നടത്തുന്ന സാങ്കേതിക സ്ഥാപനങ്ങളുടെ പ്രോജക്ടിന്റെ സഹായത്തിൽ നിന്ന് പ്രതിവർഷം 3,50,000-ത്തിലധികം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്ന് യുഎസ് ആസ്ഥാനമായുള്ള ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. 2011-12 ൽ 40,000 കോളേജുകളിൽ ചേർന്ന 29 ദശലക്ഷം വിദ്യാർത്ഥികളിൽ നിന്ന് 2019-20 ൽ 40,000 സർവ്വകലാശാലകളിൽ ചേർന്നത് 39 ദശലക്ഷം വിദ്യാർത്ഥികളിലേക്ക് ഇന്ത്യയുടെ തൃതീയ വിദ്യാഭ്യാസം ക്രമേണ വികസിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമ്പ്രദായം ആണെങ്കിലും, യുക്തിവാദം, പരസ്പര ആശയവിനിമയം, സംഘർഷങ്ങൾ പരിഹരിക്കൽ തുടങ്ങിയ സാങ്കേതികവും സാങ്കേതികമല്ലാത്തതുമായ കഴിവുകളിൽ ഇന്ത്യയുടെ തൃതീയ വിദ്യാഭ്യാസ സമ്പ്രദായം വളരുന്ന വിടവുകൾ ഈയിടെ കണ്ടെത്തിയിട്ടുണ്ട്. ഗവേഷണം, സംരംഭകത്വം, നവീകരണം എന്നിവയ്‌ക്ക്…