ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂലൈ 9 നു ഞായറാഴ്ച ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: പ്രശസ്ത സുവിശഷ പ്രാസംഗികനും സ്വർഗീയ വിരുന്നുസഭയുടെ സീനിയർ പാസ്റ്ററും അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂലൈ 9 നു ഞായറാഴ്ച ഹൂസ്റ്റണിൽ ദൈവവചന പ്രഘോഷണം നടത്തും. ജൂലൈ 9 ന് ഞായറാഴ്ച വൈകീട്ട് 4:30 മുതൽ 7 വരെ സ്റ്റാഫോഡിലുള്ള ഓൾ സെയിന്റ്സ് എപ്പിസ്കോപ്പൽ ചർച്ചിലാണ് (605 Dulles Ave, Stafford TX 77477) യോഗം ക്രമീകരിച്ചിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു. 2015 ല്‍ തോമസുകുട്ടി ബ്രദര്‍ അമേരിക്കയിലെ പ്രധാന വന്‍ നഗരങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്ത് വിടുതലും അനുഗ്രഹവും രോഗ സൗഖ്യവും പ്രാപിച്ചവരുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ഹ്യസ്വസന്ദർശത്തിനായി അദ്ദേഹം വീണ്ടും അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ജാതി മത സഭ ഭേദമെന്യേ ആയിരങ്ങള്‍ക്ക് അനുഗ്രഹത്തിന്റെയും വിടുതലിന്റേയും ദിവസങ്ങള്‍ക്കായി ചിക്കാഗോ , ന്യൂയോർക് , ഡാളസ് ,ഹൂസ്റ്റൺ , കെന്റുക്കി…

ടെക്‌സാസിൽ റെക്കോർഡ് ചൂട് തരംഗം പല സ്ഥലങ്ങളിലും വൈദ്യുതി നഷ്‌ടമായി

ടെക്സാസ്: ടെക്‌സാസിലെ ഉഷ്ണ തരംഗം മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചതോടെ പല സ്ഥലങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടു. ടെക്സസിലെ ഒരു റെക്കോർഡ് ബ്രേക്കിംഗ് ഉഷ്ണതരംഗം താപനില ട്രിപ്പിൾ അക്കത്തിൽ എത്തി നിൽക്കുന്നു സംസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് വീടുകളിൽ വൈദ്യുതിയും എയർ കണ്ടീഷനിംഗ് സംവിധാനങ്ങളും താറുമാറായി. കോർപസ് ക്രിസ്റ്റി 125 എഫ് (51 സി), റിയോ ഗ്രാൻഡെ വില്ലേജ് 118 എഫ് (47 സി), ഡെൽ റിയോ 115 എഫ് (46 സി) എന്നിവ രേഖപ്പെടുത്തി. ന്യൂ മെക്സിക്കോ, ലൂസിയാന, അർക്കൻസാസ്, കൻസാസ്, മിസൗറി എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്, ദേശീയ കാലാവസ്ഥാ കേന്ദ്രങ്ങൾ താപനില ഇനിയും ഉയരുമെന്നും ജൂലൈ 4 വരെ നീണ്ടുനിൽക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഗ്രിഡിലെ സമ്മർദ്ദം ലഘൂകരിക്കാൻ എയർ കണ്ടീഷനിംഗ് വെട്ടിക്കുറയ്ക്കാൻ ഈ ആഴ്ച ആദ്യം ടെക്സാസിന്റെ പവർ യൂട്ടിലിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. .…

ഇന്നത്തെ രാശിഫലം (2023 ജൂണ്‍ 25 ഞായര്‍)

ചിങ്ങം: നിങ്ങള്‍ ഈ ദിനത്തില്‍ വളരെ ഈര്‍ജസ്വലരും ഉത്സാഹമുള്ളവരും ആയിരിക്കും. ജീവിതത്തിന്റെ എല്ലാ മേഖലയിലും വിജയിക്കുന്നതിന്‌ ഇത്‌ നിങ്ങളെ പ്രാപ്തനാക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചാല്‍ നിരാശരാകരുത്‌. ഈ ദിനം നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും സാമ്പത്തിക വശവും നിങ്ങള്‍ പരിഗണിക്കും. കന്നി: സ്ത്രീകള്‍ക്ക്‌ പൊതുവെ മികച്ചൊരു ദിനമായിരിക്കും ഇന്ന്‌. ഏറ്റവും അടുപ്പമുള്ളവരെ സത്കരിക്കാനുള്ള അവസരം വൈകുന്നേരത്തോടെ നിങ്ങള്‍ക്ക്‌ ലഭിക്കും. പ്രിയപ്പെട്ടവരോട്‌ എങ്ങനെ പെരുമാറിയാലും അത്‌ അവര്‍ കാര്യമാക്കില്ല. തുലാം: നിങ്ങള്‍ ഇന്ന്‌ ചെയ്യുന്ന കാര്യങ്ങള്‍ പൊതുജന ശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ കൂടുതല്‍ മികവോടെ ഇരിക്കുക. നിങ്ങളുടെ കഠിനാധ്വാനവും ജന്‍മസിദ്ധമായ കഴിവുകളും ഇന്ന്‌ അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന്‌ മികച്ച സഹായം പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രതീക്ഷകള്‍ വിജയത്തിലേക്ക്‌ എത്താന്‍ സാധ്യതയുണ്ട്‌. വൃശ്ചികം: ഇന്ന്‌ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഒരു ദീര്‍ഘദര്‍ശിയെ പോലെ നിങ്ങള്‍ക്ക്‌ മനസിലാക്കാന്‍ കഴിയും.…

ചേന്നംകരി ദേവമാതാ ഹൈസ്കൂളിൽ വിജയോത്സവവും അദ്ധ്യാപക – രക്ഷകർത്യ സംഗമവും സംഘടിപ്പിച്ചു

കുട്ടനാട്: ചേന്നംകരി ദേവമാതാ ഹൈസ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവവും അദ്ധ്യാപക – രക്ഷകർത്യ സംഗമവും എസ്.ബി. കോളേജ് ചങ്ങനാശേരി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മുൻ മേധാവി പ്രൊഫ.പി.ജെ തോമസ് ഉത്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.ജെയിംസ് അത്തിക്കളം അധ്യക്ഷത വഹിച്ചു. ജിജി ടെസ് ഗ്രിഗറി രക്ഷാകർത്തൃ ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ മാത്യു എം.സി., സാജോമോൻ ,രൂപേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ് എൽ.സി. പരീക്ഷയിലും കലാ-കായിക രംഗത്ത് മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. അദ്ധ്യാപക രക്ഷകർത്ത്യ സമിതി അധ്യക്ഷനായി പൂർവ്വ വിദ്യാർത്ഥി റോച്ചാ സി മാത്യുവിനെ തെരെഞ്ഞെടുത്തു. എം.പി.ടി.എ പ്രസിഡന്റായി ജോസ്മി പി എസ് , സെക്രട്ടറി സോജൻ ചാക്കോ എന്നിവരെയും തെരഞ്ഞെടുത്തു. ലോക ചാമ്പ്യൻഷിപ്പിലടക്കം 9 അന്തർദേശീയ മെഡലുകൾ ജലകായിക രംഗത്ത് നേടിയ ഈ പ്രതിഭയാണ് പി.റ്റി. എ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റോചാ സി മാത്യു…

താനൂർ ബോട്ടപകടം: വെൽഫെയർ പാർട്ടി വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തിറക്കി

മലപ്പുറം: താനൂരിൽ നടന്ന ബോട്ടപകടത്തെക്കുറിച്ച് പഠിക്കാൻ വെൽഫെയർ പാർട്ടി നിയോഗിച്ച വസ്തുതാന്വേഷണ കമ്മീഷൻ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് ‘താനൂർ ബോട്ടപകടം: അധികാര ദുർവിനിയോഗം തീർത്ത കൂട്ടക്കൊല’ എ്ന്ന പേരിൽ പുറത്തിറക്കി. ബോട്ടിന്റെ അശാസ്ത്രീയ നിർമ്മിതിയോടൊപ്പം അധികാര-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ അവിഹിത ഇടപെടലുകളും ഈ ദുരന്തത്തിന് കാരണമായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, താനൂർ എംഎൽഎയും മന്ത്രിയുമായ വി. അബ്ദുറഹ്‌മാൻ, തുറമുഖം വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിൽ എന്നിവർ ദുരന്തത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി വെക്കണം, തുറമുഖം, ഫിഷറീസ്, ടൂറിസം, ഉൾനാടൻ ജലഗതാഗതം തുടങ്ങിയ വകുപ്പുകളിലെ ബോട്ട് നിർമാണം, രജിസ്‌ട്രേഷൻ, യാത്രാനുമതി, ലൈസൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അധികാര ദുർവിനിയോഗം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നരഹത്യക്ക് കേസെടുക്കുക. അനധികൃതമായി ബോട്ട് നിർമിച്ച് സർവീസ് നടത്തുതിന് ഒത്താശ ചെയ്ത രാഷ്ട്രീയ നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരിക, നരഹത്യക്ക് കേസെടുക്കുക,…

Upset Hindus urge Wales gift-shop to withdraw Lord Ganesha socks & apologize

Upset Hindus are urging Haverfordwest (Pembrokeshire, Wales) based online gift-shop “Wisdom Wares” to immediately withdraw socks carrying images of Hindu deity Lord Ganesha; calling it highly inappropriate. Hindu statesman Rajan Zed, in a statement in Nevada (USA) today, said that Lord Ganesha was highly revered in Hinduism and was meant to be worshipped in temples or home shrines and not to adorn one’s legs/feet/ankles/calves or absorb sweat. Inappropriate usage of sacred Hindu deities or concepts or symbols or icons for commercial or other agenda was not okay as it hurt…

തൃശൂർ മാർക്കറ്റിൽ വിൽപനയ്ക്കായി ട്രെയിനിൽ കൊണ്ടുവന്ന 1500 കിലോ ചീഞ്ഞ മത്സ്യം പിടിച്ചെടുത്തു

തൃശൂര്‍: സംസ്ഥാനത്ത്‌ വീണ്ടും പഴകിയ മത്സ്യം പിടികൂടി. തൃശൂര്‍ റെയില്‍വേ സ്നേഷനില്‍ നിന്ന്‌ 1500 കിലോ ചീഞ്ഞ മത്സ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ വില്പനയ്ക്കെത്തിക്കാനായിരുന്നു മത്സ്യം. ഇന്നലെ വൈകിട്ട് തൃശൂര്‍ റെയില്‍വേ സ്റേഷനിലെത്തിയ ഷാലിമാര്‍ എക്സ്പ്രസിലാണ്‌ പഴകിയ മത്സ്യം എത്തിയത്‌. 36 പെട്ടികളിലായി സൂക്ഷിച്ചിരുന്ന പഴകിയ മത്സ്യങ്ങളാണ്‌ ഒഡീഷയില്‍ നിന്ന്‌ അയച്ചത്‌. പെട്ടികള്‍ ഏറ്റെടുക്കാന്‍ വരുന്നവര്‍ക്കായി അധികൃതര്‍ ഇന്ന്‌ നേരം പുലരും വരെ കാത്തിരുന്നെങ്കിലും ആരും എത്തിയില്ല. രാവിലെ ഒമ്പത്‌ മണി കഴിഞ്ഞപ്പോള്‍ പെട്ടികള്‍ അവകാശപ്പെട്ട് മൂന്ന്‌ പേര്‍ എത്തി. ഇതേത്തുടര്‍ന്ന്‌ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടികള്‍ തുറന്ന്‌ പരിശോധിച്ചപ്പോഴാണ്‌ പഴകിയ മത്സ്യം കണ്ടെത്തിയത്‌. പിടിച്ചെടുത്തവയില്‍ ഉണക്ക മീനുകളും കണ്ടിരുന്നു. നാല്‌ പേരുടെ പേരിലാണ്‌ പെട്ടികള്‍ വന്നത്‌. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ മത്സ്യം പുറത്തെടുക്കാന്‍ ശ്രമം നടന്നു. പുഴുവരിച്ച മത്സ്യം ഉദ്യോഗസ്ഥര്‍ സംസ്ക്കരിക്കാനായി കൊണ്ടുപോയി.…

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; അബിൻ രാജിനെ തിരികെ കൊണ്ടുവരാൻ ശ്രമം

ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ കേസില്‍ അറസ്റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ നിഖില്‍ തോമസിനെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനായി ഏഴ്‌ ദിവസത്തേക്ക്‌ കസ്റ്റഡിയില്‍ വെക്കാന്‍ കോടതി അനുമതി നല്‍കി. പ്രോസിക്യൂഷന്‍ 14 ദിവസത്തേക്കും പ്രതിഭാഗം രണ്ടു ദിവസത്തെ കസ്റ്റഡിക്കും കോടതിയില്‍ വാദിച്ചു. നിഖില്‍ തോമസിന്റെ ജാമ്യാപേക്ഷ ജൂണ്‍ 27-ന് പരിഗണിക്കും. അതിനുമുമ്പ്‌ 26ന്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട്‌ കോടതി ആവശ്യപ്പെട്ടിടുണ്ട്‌. വിദേശത്തുള്ള സുഹൃത്താണ്‌ തന്നെ വഞ്ചിച്ചതെന്ന്‌ പ്രാഥമിക ചോദ്യം ചെയുലില്‍ നിഖില്‍ വെളിപ്പെടുത്തി. സുഹൃത്തിന്റെ സഹായത്തോടെ രണ്ട്‌ ലക്ഷം രൂപ നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിയെന്നായിരുന്നു നിഖിലിന്റെ മൊഴി. കലിംഗ സര്‍വകലാശാലയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നുണ്ടെന്നും ഈ സര്‍ട്ടിഫിക്കറ്റ്‌ കേരള സര്‍വകലാശാലയില്‍ സമര്‍പ്പിക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്നും സുഹൃത്ത്‌ പറഞ്ഞതായും നിഖില്‍ വ്യക്തമാക്കി. അതുകൊണ്ടാണ്‌ എംകോം പ്രവേശനത്തിന്‌ നിഖില്‍ ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്‌. മൊഴിയുടെ അടിസ്ഥാനത്തില്‍ നിഖിലിന്റെ സുഹൃത്തും…

മഅ്‌ദനിയുടെ കേരള സന്ദർശനത്തിന് ഒടുവിൽ പൊലീസ് അനുമതി നൽകി; പിഡിപി ചെയർമാൻ രോഗിയായ പിതാവിനെ സന്ദർശിക്കും

ബെംഗളൂരു: മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന്‌ വിരാമമിട്ട്‌ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്‌ദനി കേരളം സന്ദര്‍ശിക്കും. ബംഗളൂരു പൊലീസ്‌ അദ്ദേഹത്തിന് കേരളത്തിലേക്ക്‌ പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്‌. തിങ്കളാഴ്ച വിമാനമാര്‍ഗം അദ്ദേഹം കൊച്ചിയിലെത്തും. കിടപ്പിലായ പിതാവിനെ സന്ദര്‍ശിക്കാനും സ്വന്തം ചികിത്സയ്ക്കുമായി ഏറെ നാളുകള്‍ക്ക്‌ ശേഷമാണ്‌ മഅ്‌ദനി കേരളത്തിലെത്തുന്നത്‌. ബംഗളൂരു സ്ഫോടനക്കേസില്‍ ബംഗളൂരുവില്‍ കഴിയുന്ന മഅ്‌ദനി കേരളത്തിലേക്ക്‌ പോകുന്നതിന്‌ ജാമ്യ വ്യവസ്ഥയില്‍ ഇളവ്‌ ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബംഗളൂരു പോലീസിന്റെ എതിര്‍പ്പ്‌ അവഗണിച്ച്‌ കേരളം സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയെങ്കിലും സുരക്ഷാ കാരണങ്ങളും ഉയര്‍ന്ന യാത്രാ ചെലവും തുടങ്ങിയ കാരണങ്ങളാല്‍ കേരള യാത്ര മുടങ്ങുകയായിരുന്നു. കേരളത്തിലേക്ക്‌ പോകാന്‍ കമ്മീഷണറുടെ ഓഫീസ്‌ അനുമതി നല്‍കിയതോടെയാണ്‌ മഅ്‌ദനിയുടെ കേരള സന്ദര്‍ശനത്തിന്‌ വഴി തെളിഞ്ഞത്‌. 12 ദിവസത്തേക്കാണ്‌ ബംഗളൂരു പൊലീസ്‌ മഅ്‌ദനിക്ക്‌ അനുമതി നല്‍കിയത്‌. യാത്രയിലുടനീളം ബെംഗളൂരു പോലീസും അദ്ദേഹത്തെ അനുഗമിക്കും.

ആപ്പിൾ പേ ഇന്ത്യയില്‍ ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ടെക് ഭീമനായ ആപ്പിൾ വികസിപ്പിച്ചെടുത്ത പ്രശസ്ത ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ Apple Pay ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഇന്ത്യൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷന്റെ പ്രാദേശികവൽക്കരിച്ച പതിപ്പ് അവതരിപ്പിക്കുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുമായി കമ്പനി പ്രാഥമിക ചർച്ചകളിൽ ഏർപ്പെട്ടു. ആപ്പിളും എൻപിസിഐയും തമ്മിലുള്ള ചർച്ചകൾക്ക് ആക്കം കൂട്ടി, ആപ്പിൾ പേയുടെ ഇന്ത്യയിലെ വരവ് ആസന്നമാണെന്ന് സൂചിപ്പിക്കുന്നു. Apple Pay: Revolutionizing Digital Payments- പ്രാരംഭ ചർച്ചകൾ അവസാനിച്ചതായും ആപ്പിൾ അതിന്റെ നൂതനമായ Apple Pay സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്നും ഈ വിഷയത്തിൽ പരിചിതമായ ഉറവിടങ്ങൾ വെളിപ്പെടുത്തി. ആപ്പിളിന്റെ മുൻനിര വിപണിയായി രാജ്യം ഉയർന്നുവരുമ്പോൾ, ആപ്പിൾ പേയുടെ ആമുഖം ഇന്ത്യൻ ഐഫോൺ ഉപയോക്താക്കൾക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഡിജിറ്റൽ പേയ്‌മെന്റ് അനുഭവം നൽകും. ഇന്ത്യയിലെ iPhone ഉപയോക്താക്കൾക്ക്…