കെ സുധാകരന്റെ അറസ്റ്റ്: പ്രതിപക്ഷത്തിനെതിരെ പ്രത്യാക്രമണത്തിന് തുടക്കം

തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ അറസ്റ്റ്‌, തുടര്‍ച്ചയായി ആക്രമിക്കുകയും കളങ്കപ്പെടുത്തുകയും ചെയുന്ന പ്രതിപക്ഷത്തിനെതിരെ പിണറായി സര്‍ക്കാര്‍ നടത്താനൊരുങ്ങുന്ന തുറന്ന രാഷ്ട്രീയ പ്രത്യാക്രമണത്തിന്റെ തുടക്കം. ചട്ടം ലംഘിച്ച്‌ വിദേശ സംഭാവന സ്വീകരിച്ചെന്ന പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശനെതിരെയുള്ള വിജിലന്‍സ്‌ കേസും സര്‍ക്കാര്‍ ശക്തമാക്കുന്നു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഇത്‌ സിപിഎമ്മിന്‌ ശക്തമായ രാഷ്ട്രീയ ആയുധമാകും. അതേസമയം, സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന്‌ ആരോപിച്ച്‌ പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചു. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റേതിന്‌ സമാനമായ ഫാസിസ്റ്റ്‌ സമീപനമാണ്‌ പിണറായി സര്‍ക്കാരിനും ഉള്ളതെന്നാണ്‌ ആരോപണം. സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ കെപിസിസി സംസ്ഥാന വ്യാപകമായി ഇന്ന്‌ കരിദിനം ആചരിച്ചു. സുധാകരന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ഇത്‌ മുന്‍കൂട്ടി കണ്ടാണ്‌ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ച്‌ മുന്‍കൂര്‍…

വ്യാജ സർട്ടിഫിക്കറ്റ് കേസ്: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ കോട്ടയത്ത് കെഎസ്ആർടിസി ബസിൽ നിന്ന് പിടികൂടി

കായംകുളം: വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ്‌ കേസിനെത്തുടര്‍ന്ന്‌ ഒളിവിലായിരുന്ന മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ നിഖില്‍ തോമസിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെ കോട്ടയത്ത്‌ കെഎസ്‌ആര്‍ടിസി ബസില്‍ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തതില്‍ നിന്നാണ്‌ ഇയാള്‍ എവിടെയാണെന്നുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്‌. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ്‌ നിഖില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്‌. നിഖിലിന്‌ വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കിയെന്ന്‌ കരുതുന്ന മുന്‍ എസ്‌എഫ്‌ഐ നേതാവിനെ മാലിദ്വീപില്‍ നിന്ന്‌ കൊണ്ടുവരാനുള്ള നടപടികളും പൊലീസ്‌ ആരംഭിച്ചിടുണ്ട്‌. നിഖിലിന്റെ സുഹൃത്തായ ഇയാള്‍ നേരത്തെ കായംകുളത്ത്‌ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിയിരുന്നു. നിഖില്‍ തന്റെ കലിംഗ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയപ്പോള്‍ നിഖിലിന്റെ അക്കൗണ്ടില്‍ നിന്ന്‌ രണ്ട്‌ ലക്ഷം രൂപ ഇയാളുടെ അക്കൗണ്ടിലേക്ക്‌ മാറ്റിയതായി പോലീസ്‌ കണ്ടെത്തിയിരുന്നു. നിഖിലിന്‌ പുറമെ മറ്റ്‌ ചിലര്‍ക്കും ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്‌ നല്‍കിയതായി…

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് അമ്മയുടെ കാമുകനെതിരെ കേസെടുത്തു

കോഴിക്കോട്‌: കോഴിക്കോട്ട്‌ പങ്കാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്റ്റില്‍. നൊച്ചാട്‌ സ്വദേശി അനീഷ്‌ (20) ആണ്‌ അറസ്റ്റിലായത്‌. മകളെ ലൈംഗീകതയിലേക്ക്‌ കുടുക്കാന്‍ അനീഷിനെ സഹായിച്ചതിന്‌ ഇരയുടെ അമ്മയെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏപ്രിലിലാണ്‌ സംഭവം. ഇപ്പോഴും ഞെട്ടല്‍ മാറാത്ത പെണ്‍കുട്ടി അടുത്ത കാലത്തായി തന്റെ ബന്ധുവിനോട്‌ വിവരങ്ങള്‍ തുറന്നു പറയുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ബന്ധു ഉടന്‍ തന്നെ പെണ്‍കുട്ടിയുമായി പൊലീസ്‌ സ്നേഷനിലെത്തി പരാതി നല്‍കി.

മോദിയുടെ അമേരിക്കൻ സന്ദർശനം ചരിത്ര വിജയം (എഡിറ്റോറിയല്‍)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. മുമ്പെങ്ങുമില്ലാത്തവിധം ഇന്ത്യയുടെ രാഷ്ദ്രീയ-സാമ്പത്തിക പ്രാധാന്യത്തെ അംഗീകരിക്കാനും വരും വര്‍ഷങ്ങളില്‍ വിവിധ മേഖലകളില്‍ നമ്മുടെ ചുവടുറപ്പിക്കുന്ന ധാരണകള്‍ക്ക്‌ മോദി-ബൈഡന്‍ കൂടിക്കാഴ്ച കാരണമായി. നേരത്തെ പ്രതിരോധ സഹകരണ കരാറുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം ഏകപക്ഷീയമായിരുന്നു. പ്രതിരോധ സഹകരണം, കോ.-പ്രൊഡക്ഷന്‍, ഗവേഷണം, പരീക്ഷണങ്ങള്‍, സാങ്കേതിക വിദ്യയുടെ കൈമാറ്റം എന്നിവയില്‍ ഒരിക്കലും പ്രവേശിച്ചിരുന്നില്ല. മോദിയുടെ സന്ദര്‍ശനം ചരിത്രവിജയമാകാന്‍ കാരണം അമേരിക്ക ഇപ്പോള്‍ അതിന്‌ തയ്യാറായിക്കഴിഞ്ഞു എന്നതാണ്‌. മാറുന്ന ലോകത്ത്‌ ഇന്ത്യയുടെ വളര്‍ച്ചയും പ്രധാനമന്ത്രി മോദി നല്‍കിയ ശക്തമായ നേതൃത്വവും 100% ഉറപ്പോടെ ഉറപ്പിച്ചിരിക്കുന്നു. അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തായി വിശ്വസിക്കാവുന്ന ഏക ഏഷ്യന്‍ രാജ്യമാണ്‌ ഇന്ത്യയെന്ന തിരിച്ചറിവാണ്‌ കരാറുകള്‍ നിര്‍മാണത്തിലേക്കും സഹകരണത്തിലേക്കും നീളാന്‍ കാരണം. ഇന്ത്യയുടെ സ്വയം നിര്‍മ്മിത ലൈറ്റ്‌ കോംബാറ്റ്‌ എയര്‍ക്രാഫ്റ്റായ തേജസിനായി ജിഇ എയ്റോസ്പേസില്‍ നിന്ന്‌…

ക്നാനായ ടീൻസ് സംഗമം “എബയിഡ്” ന് ഒരുങ്ങി ക്നാനായ റീജിയൻ

ഡാളസ്: അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ ടീൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആദ്യത്തെ കോൺഫ്രൺസ് – “എബയിഡ്” ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അടുത്ത വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡാളസ്സിൽ വെച്ച് നടത്തപ്പെടുന്ന ടീൻസ് കോൺഫ്രൺസ്, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യും. വികാരി ജനറൽ മോൺ. തോമസ്സ് മുളവനാൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഇടയനോടൊപ്പം എന്ന പരിപാടിയിൽ കുട്ടികൾക്കായി അഭിവദ്ധ്യപിതാവിന്റെ അഭിമുഖം നടത്തപ്പെടും. ഓരോ ദിവസവും പ്രഗത്ഭരായവരുടെ വിജ്ഞാന പ്രദമായ ക്ലാസ്സുകളും ഉല്ലാസമുഹൂർത്തങ്ങളും ഉൾച്ചേർത്ത് കോർഫ്രൺസ് ആകർഷകമാക്കുകയാണ് സംഘാടകർ. ഡാളസ് ഇടവക വികാരി ഫാ.അബ്രാഹം കളരിക്കൽ, ഫാ.ബിൻസ് ചേത്തലിൽ, ഫാ. ജോസഫ് തച്ചാറ, ജോസഫ് ഇലക്കൊട്ടിക്കൽ, ബിന്റോ കുടകശ്ശേരിൽ, റെജിമോൻ തൊട്ടിയിൽ, ജീബി തോമസ്സ് വട്ടക്കളം, താര തൊട്ടിയിൽ, ആൽബർട്ട് പുഴുക്കരോട്ട്, ലിജിമോൾ തറയിൽ, റ്റെസ്ന വട്ടക്കുന്നേൽ, ആഷ്ലി വില്ലുത്തറ തുടങ്ങിയ കമ്മിറ്റി…

മ്യൂറൽ പെയിന്റിംഗ് ശില്പശാല ജൂലൈ 2 ന് മന്ത്ര കൺവെൻഷനിൽ

ശ്രീമതി മാലിനി സുകുമാരന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ആയി മ്യൂറൽ പെയിന്റിംഗ് ശില്പ ശാല “ചിത്രാഞ്ജലി’ മന്ത്ര കൺവെൻഷനിൽ നടത്തുന്നു . ജൂലൈ 2 ന് ഉച്ച തിരിഞ്ഞു 2.30 നു ആരംഭിക്കും … ഈ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അവർ നിരവധി പരിശീലന കളരികൾ നോർത്ത് അമേരിക്കയിൽ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട് കേരളത്തിൽ അഭ്യസിച്ചുവരുന്ന പരമ്പരാഗതമായ കലാരൂപമാണ് കേരള മ്യൂറൽ പെയിന്റിംഗുകൾ. കേരള മ്യൂറൽ പെയിന്റിംഗുകളുടെ ചരിത്രം എ ഡി എട്ടാം നൂറ്റാണ്ടിലേതാണ്. വൈവിധ്യ നിറങ്ങളാൽ സമ്പന്നവും ഉജ്ജ്വലവുമായ ഈ പെയിന്റിംഗുകൾ ലോക ശ്രദ്ധ ആകർഷിച്ചവയാണ് . പരമ്പരാഗതമായി പച്ചക്കറി ചായങ്ങളും പ്രകൃതിദത്ത പിഗ്മെന്റുകളും ഉപയോഗിച്ച് സൃഷ്ടിച്ച ഈ പെയിന്റിംഗുകൾ പുരാതന കാലത്തെ നിഗൂഢ രൂപങ്ങൾ, സസ്യജന്തുജാലങ്ങൾ എന്നിവയ്‌ക്കൊപ്പം ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള ആത്മീയ കഥകളും ചിത്രീകരിക്കുന്നു. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും പള്ളികളുടെയും ചുവരുകളിൽ…

‘ജനഗണമന’ പാടി പ്രധാനമന്ത്രി മോദിയുടെ പാദങ്ങള്‍ തൊട്ടു വന്ദിച്ച് അമേരിക്കൻ ഗായിക

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ദേശീയ ഗാനമായ ജനഗണമന ആലപിച്ചതിന്‌ തൊട്ടുപിന്നാലെ ഒരു അമേരിക്കന്‍ ഗായിക പ്രധാനമന്ത്രി മോദിയുടെ പാദങ്ങളില്‍ സൂര്‍ശിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ഒരു പരിപാടിയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന്‌ ജനങ്ങള്‍ക്കു മുന്നില്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചത് മേരി ജോറി മില്‍ബെന്‍ എന്ന പ്രശസ്ത അമേരിക്കന്‍ ഗായികയായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി നടത്തിയ പരിപാടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്‌. മേരി ജോറി മില്‍ബെന്‍ ഒരു അമേരിക്കന്‍ ഗായികയും നടിയും മാധ്യമ പ്രവര്‍ത്തകയുമാണ്‌. മില്‍ബെന്‍ തുടര്‍ച്ചയായി മൂന്ന്‌ യുഎസ്‌ പ്രസിഡന്റുമാര്‍ക്കായി ഗാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് – ജോര്‍ജ്ജ്‌ ഡബ്ല്യു. ബുഷ്‌, ബരാക്‌ ഒബാമ, ഡൊണാള്‍ഡ്‌ ട്രംപ്‌. തന്റെ പ്രകടനം ആരംഭിക്കുന്നതിന്‌ മുമ്പ്‌, മില്‍ബെന്‍ ചുരുങ്ങിയ വാക്കുകളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്‌ വേണ്ടി പ്രകടനം നടത്തിയതിന്റെ സന്തോഷത്തെക്കുറിച്ച്‌ പറഞ്ഞു. “ഇന്ന്‌ രാത്രി പ്രധാനമന്ത്രി മോദിക്കും വിശിഷ്ടാതിഥികള്‍ക്കും ഇന്ത്യയ്ക്കും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹങ്ങള്‍ക്കും വേണ്ടി…

ബൈഡൻ-മോദി കൂടിക്കാഴ്ച: ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവന ഏകപക്ഷീയവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പാക്കിസ്താന്‍

പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൈറ്റ് ഹൗസിൽ നടത്തിയ ഉന്നതതല യോഗത്തിൽ ഇന്ത്യയും അമേരിക്കയും സംയുക്തമായി പാക്കിസ്താനോട് തങ്ങളുടെ പ്രദേശം തീവ്രവാദി ആക്രമണങ്ങളുടെ താവളമാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് പാക്കിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇത് അനാവശ്യവും ഏകപക്ഷീയവും തെറ്റിദ്ധാരണാജനകവുമാണെന്ന് പാക്കിസ്താന്‍ ആരോപിച്ചു. പ്രസ്താവനയിലെ ഇസ്ലാമാബാദിനെക്കുറിച്ചുള്ള പരാമർശം നയതന്ത്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തൽ. പാക്കിസ്താനും അമേരിക്കയും തമ്മിലുള്ള തീവ്രവാദ വിരുദ്ധ സഹകരണം ഉയർത്തിക്കാട്ടിക്കൊണ്ട് സംയുക്ത പ്രസ്താവനയിൽ മന്ത്രാലയം ആശ്ചര്യം പ്രകടിപ്പിച്ചു. അതിർത്തി കടന്നുള്ള ഭീകരതയെയും തീവ്രവാദ പ്രോക്സികളുടെ ഉപയോഗത്തെയും ശക്തമായി അപലപിക്കുന്നതായി ബൈഡന്റെയും മോദിയുടെയും പ്രസ്താവന ഊന്നിപ്പറഞ്ഞു. കൂടാതെ, തങ്ങളുടെ നിയന്ത്രിത പ്രദേശം ഭീകരാക്രമണങ്ങൾ നടത്താൻ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പാക്കിസ്താന്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസ്താവനയ്ക്ക് മറുപടിയായി, കാശ്മീരിലെ സ്ഥിതിഗതികളിൽ നിന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തിൽ നിന്നും വ്യതിചലിച്ചാണ്…

കണങ്കാൽ മോണിറ്റർ നീക്കം ചെയ്തു ഡാളസ്സിൽ നിന്നും രക്ഷപെട്ട പ്രതി അറസ്റ്റിൽ

ഡാളസ് :  2019-ൽ 9 വയസ്സുള്ള ബ്രാൻഡോണിയ ബെന്നറ്റിനെ  കൊലപ്പെടുത്തിയ കേസിൽ ക്യാപിറ്റൽ കൊലപാതക കുറ്റം നേരിടുന്നതിനിടയിൽ ഒളിവിൽപ്പോയ പ്രതി ടൈറീസ് സിമ്മൺസിനെ (23)  ഒക്‌ലഹോമയിൽ അറസ്റ്റ് ചെയ്തു കേസിൽ ജൂൺ 5 ന് ടൈറീസ് സിമ്മൺസ് വിചാരണക്കു  ഹാജരാകേണ്ടതായിരുന്നു . .വിചാരണയ്‌ക്ക് ദിവസങ്ങൾക്കുമുമ്പ് നാടുവിട്ട  പ്രതിയെ ഒക്‌ലഹോമയിലെ തുൾസയിൽ വെച്ചാണ് പിടികൂടിയത് .ഏകദേശം ഒരാഴ്ചയായി, സിമ്മൺസിനെ ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു ഈ  കുറ്റകൃത്യത്തിൽ പ്രതിചേർത്തിരുന്ന  മൂന്ന് പേരിൽ ഒരാളാണ് ടൈറീസ് സിമ്മൺസ് . വീട്ടുതടങ്കലിലായിരുന്ന 23കാരന്റെ കണങ്കാൽ മോണിറ്റർ നീക്കം ചെയ്ത ശേഷം കാണാതായതായി ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ്  അറിയിച്ചു ഒക്‌ലഹോമയിൽ അറെസ്റ്റിലായ പ്രതിയെ  ഡാളസിലേക്ക് തിരികെ കൊണ്ടുപോകും. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം വരെ തടവ് അനുഭവിക്കേണ്ടിവരും. കണങ്കാൽ മോണിറ്റർ വെട്ടിമാറ്റുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള ബില്ലിൽ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ഒപ്പുവച്ചതിന്…

ട്രിനിറ്റി മാർത്തോമാ ഇടവക സുവർണ്ണ ജൂബിലി നിറവിൽ; ആഘോഷങ്ങൾ ഡോ.ഐസക് മാർ ഫീലക്സിനോസ് ഉത്‌ഘാടനം ചെയ്തു

ഹൂസ്റ്റൺ: മാർത്തോമാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സൂവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ജൂൺ 18 നു ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ഇടവക ദിനാഘോഷങ്ങളടനുബന്ധിച്ച്‌ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പ വികാരി റവ.സാം.കെ ഈശോ, അസി. വികാരി റവ. ജീവൻ ജോൺ, ഇടവകാംഗം കൂടിയായ റവ.ലാറി വർഗീസ്, ജൂബിലി ജനറൽ കൺവീനർ ഷാജൻ ജോർജ്, കോ കൺവീനർ തോമസ് മാത്യു (ജീമോൻ) ഇടവക ഭാരവാഹികളായ ടി.എ.മാത്യു, ജോർജ് പുളിന്തിട്ട, റജി ജോർജ്‌, പി.കെ.തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ജൂബിലി ലോഗോ അനാവരണം ചെയ്തുകൊണ്ടാണ് ഉത്‌ഘാടനം നിർവഹിച്ചത്. ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തന ങ്ങളിൽ നാളിതു വരെ ട്രിനിറ്റി മാർത്തോമാ ഇടവക ചെയ്തുകൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ പറ്റി തിരുമേനി ഉൽഘാടന…