റിയാദ് : തീർത്ഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സൗദി അറേബ്യന്‍ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) ആദ്യമായി സ്വയം ഓടുന്ന ഇലക്ട്രിക് ബസുകളുടെ പരീക്ഷണം ആരംഭിച്ചു. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്ന ദശലക്ഷക്കണക്കിന് ആരാധകർക്ക് സൗകര്യപ്രദമായ യാത്രാമാർഗങ്ങൾ ഉറപ്പാക്കിക്കൊണ്ട് നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിന് TGA പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്യാമറകൾ, സെൻസറുകൾ എന്നിവ ഉപയോഗിച്ചാണ് ബസുകൾ നിയുക്ത റൂട്ടുകളിൽ പ്രവർത്തിക്കുന്നത്. ഓരോ ബസിനും 11 സീറ്റ് ശേഷിയുണ്ട്, ഒരു ചാർജിന് 6 മണിക്കൂർ ഓടാം, പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്റർ. തീർത്ഥാടകരുടെ സഞ്ചാരം ലളിതമാക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നു. ഈ സീസണിൽ രണ്ട് ദശലക്ഷത്തിലധികം തീർത്ഥാടകരെയാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. ഇത് പകർച്ചവ്യാധിക്ക് മുമ്പുള്ള സംഖ്യയിലെത്തുന്നു. ജൂൺ 26 ന് ആരംഭിക്കുന്ന ഈ വർഷത്തെ ഹജ്ജിൽ…
Month: June 2023
ഹജ്ജ് 2023: 160 രാജ്യങ്ങളിൽ നിന്നുള്ള 2 മില്യണിലധികം തീർഥാടകരെ സ്വാഗതം ചെയ്യാൻ സൗദി ഒരുങ്ങുന്നു
റിയാദ് : 160-ലധികം രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ദശലക്ഷത്തിലധികം തീർഥാടകർ ഈ വർഷം ഹജ്ജ് നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ-റബിയ പറഞ്ഞു. വാർഷിക ഹജ്ജിനുള്ള ഫ്ലൈറ്റ് ബുക്കിംഗ് ഇതിനകം 1.7 ദശലക്ഷത്തിലധികം കവിഞ്ഞതിനാൽ, ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ അതിഥികളെ സ്വാഗതം ചെയ്യുന്ന വീഡിയോ പുറത്തിറക്കിയ ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിലെ പുണ്യസ്ഥലങ്ങൾ പരിസ്ഥിതി സൗഹൃദ വൈദ്യുത ട്രെയിനിന്റെ പിന്തുണയുള്ള സംയോജിത ഗതാഗത സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അൽ-റബിയ പറഞ്ഞു. 9 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന 17 ട്രെയിനുകൾ ഉൾക്കൊള്ളുന്ന റെയിൽവേയ്ക്ക് മണിക്കൂറിൽ ഏകദേശം 72,000 യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും. കൂടാതെ, തീർഥാടകർക്കായി 24,000-ത്തിലധികം ബസുകൾ ലഭ്യമാണ്. തീർഥാടകർക്ക് സേവനം നൽകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം 32,000 കവിഞ്ഞു. ഈ ക്രമീകരണങ്ങൾ അല്ലാഹുവിന്റെ അതിഥികളുടെ ആത്മീയ അനുഭവം…
ദിലീപ് – റാഫി ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്റെ ട്രയ്ലർ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു
മലയാള സിനിമാ ബോക്സ് ഓഫീസിൽ ഹിറ്റുകൾ സമ്മാനിച്ച ജനപ്രിയനായകൻ ദിലീപ് – റാഫി ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്റെ ട്രയ്ലർ റിലീസായി. കൊച്ചി ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ ലോഞ്ച് ചടങ്ങിലാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ട്രയ്ലർ റിലീസ് ചെയ്തത്. ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ദിലീപ് – റാഫി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ട്രയ്ലർ തന്നെ സൂചിപ്പിക്കുന്നു. സിനിമാ മേഖലയിലെ വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളും, ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ജൂലൈ 14 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമായ വോയിസ് ഓഫ് സത്യനാഥൻ നിർമ്മിക്കുന്നത് ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽഎന്നിവർ…
പോലീസ് നടപടി വൈകിയതിനെ തുടർന്ന് യുപിയിൽ പ്രായപൂർത്തിയാകാത്ത ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു
ബരാബങ്കി: ബലാത്സംഗശ്രമം റിപ്പോർട്ട് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷം ഉത്തർപ്രദേശിലെ ബരാബങ്കി മേഖലയിൽ 16 വയസ്സുള്ള പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയതും പരിഹസിച്ചതുമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു. ആക്രമണത്തില്‍ അവൾ തകർന്നുവെന്നും ജീവനൊടുക്കാൻ തീരുമാനിച്ചുവെന്നും അവർ അവകാശപ്പെട്ടു. വ്യാഴാഴ്ചയാണ് പെൺകുട്ടിയുടെ അമ്മ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കൾ ഗ്രാമമുഖ്യനെ വിവരമറിയിക്കുകയും തുടർന്ന് പോലീസിൽ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 376, 511 എന്നിവ പ്രകാരം ജൂൺ 17 ന് ഹൈദർഗഡ് പോലീസ് സ്റ്റേഷനിൽ ബലാത്സംഗശ്രമം എഫ്‌ഐആർ ഫയൽ ചെയ്തതായി ബരാബങ്കി പോലീസ് സൂപ്രണ്ട് (എസ്‌പി), ദിനേഷ് കുമാർ സിംഗ് പറഞ്ഞു. പെൺകുട്ടിയെ മെഡിക്കൽ ചെക്കപ്പിന് വിധേയയാക്കിയിരുന്നുവെന്നും വ്യാഴാഴ്ച ജഡ്ജിക്ക് മുമ്പാകെ മൊഴി രേഖപ്പെടുത്താനിരിക്കെയാണ് ആത്മഹത്യ ചെയ്ത വിവരം പോലീസിൽ അറിയിച്ചതെന്നും…
20 ലക്ഷം രൂപ വിലമതിക്കുന്ന മാൻ കൊമ്പുകളുമായി രണ്ടുപേർ പിടിയിൽ
നിലമ്പൂര്‍: രണ്ട് മാന്‍ കൊമ്പുകളുമായി നിലമ്പൂര്‍ കൂറ്റമ്പാറ ചെറുതോടിയില്‍ മുഹമ്മദാലി (34), മലയില്‍ ഉമ്മര്‍ (44) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ലക്ഷങ്ങള്‍ വില നിശ്ചയിച്ച് കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ജില്ലയിലെ മലയോര മേഖലകളില്‍ ആനക്കൊമ്പ്, മാന്‍ കൊമ്പ് എന്നിവ ലക്ഷങ്ങള്‍ വില നിശ്ചയിച്ച് വില്‍പന നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം, വണ്ടൂര്‍ സബ് ഇന്‍സ്പെകുര്‍ ഷൈലേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചും ചില ഏജന്റുമാരെക്കുറിച്ചും സൂചന ലഭിച്ചത്. പല ഭാഗങ്ങളില്‍ നിന്നും ഇടനിലക്കാരായി ആളുകള്‍ ഇവരെ സമീപിച്ച് 20 ലക്ഷം രൂപ വരെ വില പറഞ്ഞ് കച്ചവടം നടത്താന്‍ ശ്രമിക്കുന്നതായി വിശദമായ അന്വേഷണത്തില്‍ കണ്ടെത്തി. വണ്ടൂര്‍ പോലീസും പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള DANSAF സംഘവും…
ജില്ലാ ആശുപത്രി അവഗണന: വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു. ഡെങ്കിപ്പനിയും പകർച്ച രോഗങ്ങളും വർധിച്ച സാഹചര്യത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതെ ചികിത്സ മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആരോഗ്യമന്ത്രി നിർദേശിച്ച പനി ക്ലിനിക് ഇതുവരെ തുടങ്ങിയിട്ടില്ല. അതിനിടയിലാണ് ഡോക്ടർമാരെയും രോഗികളെയും ഒരുപോലെ ഭയപ്പെടുത്തിക്കൊണ്ട് സ്ഥിരമായി പാമ്പുകളെ പിടിക്കപ്പെടുന്നത്. സാധാരണക്കാരായ ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ ജില്ലാ ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് ആവശ്യമായ ഡോക്ടർമാരും നാഴ്‌സുമാരുമടക്കമുള്ള സ്റ്റാഫുകളെ നിയമിക്കണമെന്നും പനി ക്ലിനിക് അടക്കമുള്ളവ ഉടനടി ആരംഭിക്കണമെന്നും ഡോക്ടർമാരുടെയും രോഗികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് നസീറ ബാനു ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ ഖാദർ അങ്ങാടിപ്പുറം, അഷ്റഫലി കട്ടുപ്പാറ, മണ്ഡലം…
Zee Studios and Wayfarer Films promises another mass entertainer as they reveal the characters from Dulquer Salmaan’s ‘King Of Kotha’
Zee Studios and Wayfarer Films’ ‘King Of Kotha’ promises to be another captivating mass entertainer; and they have just released the edgy character introductory video that has ignited the excitement of millions of fans! The character announcement video introduces the audience to the key characters of the film in an intriguing sketch format. Dulquer Salmaan’s portrayal as the ‘King’ is refreshingly intense and leaves a lasting impression. The film features a talented ensemble cast, including Dulquer Salmaan, Dancing Rose, Prasanna, Aishwarya Lekshmi, Nyla Usha, Chemban Vinod, Gokul Suresh, Shammi Thilakan,…
ദുൽഖറിന്റെ കൊത്തയിലെ താരങ്ങളുടെ വരവറിയിച്ച് ഗംഭീര മോഷൻ പോസ്റ്റർ റിലീസായി
കിംഗ് ഓഫ് കൊത്തയിലെ രാജാവിന്റെ വരവറിയിച്ചുകൊണ്ടുള്ള അന്നൗൺസ്‌മെന്റിനു പിന്നാലെ വമ്പൻ അപ്ഡേറ്റുകളാണ് കിംഗ് ഓഫ് കൊത്ത ടീം പുറത്തുവിടുന്നത്. ഇന്ന് റിലീസായ മോഷൻ പോസ്റ്ററിൽ കൊത്തയിലെ താരങ്ങളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതിയിലുള്ള വേഫേറെർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായി തെന്നിന്ത്യയിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപിച്ച് തരംഗമായ ഷബീർ കല്ലറക്കൽ എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തിൽ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായി കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരൺ, റിതുവായി…
2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ഇൻഫർമേഷൻ ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ: ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. ഹോം സ്റ്റേയ്ക്ക് ലൈസന്‍സ് നല്‍കിയതിന് ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ജെ. ഹാരിസ് കൈക്കൂലി വാങ്ങിയെന്ന് വിജിലന്‍സ് പറഞ്ഞു. പുന്നമട ഫിനിഷിംഗ് പോയിന്റിന് സമീപത്ത് വെച്ചാണ് ഹാരിസിനെ വിജിലന്‍സ് പിടികൂടിയത്. ആലപ്പുഴ സ്വദേശി യു മണിയില്‍ നിന്നാണ് ഹാരിസ് കൈക്കൂലി വാങ്ങിയത്. ഹോം സ്റ്റേയ്ക്ക് ലൈസന്‍സ് നല്‍കുന്നതിന് 10,000 രൂപയാണ് ഹാരിസ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് മാണി വിജിലന്‍സില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച രാവിലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആദ്യ ഗഡുവായ 2000 രൂപ വാങ്ങുന്നതിനിടെ ഹാരിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംസ്ഥാനത്ത് പനി പടരുന്നു; തൃശൂരിൽ 13കാരൻ പനി ബാധിച്ച് മരിച്ചു
തൃശൂര്‍: സംസ്ഥാനത്ത് പനി മരണങ്ങള്‍ തുടരുന്നത് ആശങ്ക പരത്തുന്നു. തൃശൂര്‍ ചാഴൂരില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരന്‍ വെള്ളിയാഴ്ച പനി ബാധിച്ച് മരിച്ചു. പാഴൂര്‍ സ്വദേശി ധനീഷ്ക് (13) ആണ് മരിച്ചത്. ജൂണ്‍ 17 മുതല്‍ കൂട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചാഴൂര്‍ എസ്‌എന്‍എംഎച്ച്‌എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധനീഷ്ക്. കുട്ടിക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. അതേസമയം, തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട സ്വദേശി വിജയന്‍ മരിച്ചു. സംസ്ഥാനത്ത് പ്രതിദിനം 12,000-ത്തോളം പേര്‍ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി പ്രതിദിനം ആയിരത്തിലധികം പേര്‍ക്കാണ് പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗവും 50 വയസ്സിന് താഴെയുള്ളവരാണ്. 10 ദിവസത്തിനിടെ 11,462 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ബാധിച്ചവരുടെ ആകെ…