എൻഎസ്എസിൽ ഭിന്നത; കലഞ്ഞൂർ മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കി; ആറ് പേർ ജനപ്രതിനിധി സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ചങ്ങനാശ്ശേരി: നായര്‍ സര്‍വീസ്‌ സൊസൈറ്റിയില്‍ (എന്‍എസ്‌എസ്‌) ഭിന്നതയെ തുടര്‍ന്ന്‌ വെള്ളിയാഴ്ച ജനപ്രതിനിധിസഭയില്‍ നിന്ന് ആറ്‌ അംഗങ്ങള്‍ ഇറങ്ങിപ്പോയി. കലഞ്ഞൂര്‍ മധു, പ്രശാന്ത്‌ പി കുമാര്‍, മനേപ്പള്ളി മോഹന്‍ കുമാര്‍, വിജയകുമാരന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, അനില്‍കുമാര്‍ എന്നിവരാണ്‌ ജനപ്രതിനിധിസഭ വിട്ടത്‌. കലഞ്ഞൂര്‍ മധുവിനെ ഡയറകുര്‍ ബോര്‍ഡില്‍ നിന്ന്‌ മാറ്റാന്‍ എന്‍എസ്‌എസ്‌ നേതൃത്വം തീരുമാനിച്ചതിന്‌ പിന്നാലെയാണ്‌ ഇവര്‍ ജനപ്രതിനിധി സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയത്‌. അതേസമയം കെബി ഗണേഷ്‌ കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. മന്നത്തു പത്മനാഭന്‍ വിഭാവനം ചെയ്ത നിലപാടില്‍ നിന്ന്‌ ഇപ്പോഴത്തെ നേതൃത്വം വ്യതിചലിച്ചിരിക്കുകയാണെന്ന്‌ കലഞ്ഞൂര്‍ മധു പ്രതികരിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സഹോദരന്‍ കൂടിയായ കലഞ്ഞൂര്‍ മധു 26 വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമാണ്‌. അതേസമയം, സംഘടനയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന്‌ എന്‍എസ്‌എസ്‌ ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി. ബജറ്റ്‌ അവതരണവും ഡയറക്ടര്‍ ബോര്‍ഡ്‌ യോഗവും നടക്കുന്നുണ്ടെന്നും നേതൃത്വം…

തോപ്പിയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് വാതിൽ തകർത്തു (ലൈവ് വീഡിയോ)

കൊച്ചി: തോപ്പി എന്നറിയപ്പെടുന്ന യൂട്യുബര്‍ മുഹമ്മദ്‌ നിഹാദിനെ (26) വളാഞ്ചേരി പൊലീസ്‌ കസ്റ്റഡിയിലെടുത്തു. മലപ്പുറം വളാഞ്ചേരിയില്‍ കടയുടെ ഉദ്ഘാടന ചടങ്ങിനിടെ ഗതാഗതം തടസ്സപ്പെടുത്തിയതിനും അശ്ലീല ഗാനം ആലപിച്ചതിനും ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ്‌ കേസെടുത്തിരുന്നു. എറണാകുളത്തെ സുഹൃത്തിന്റെ വീടിന്റെ വാതില്‍ തകര്‍ത്താണ്‌ നിഹാദിനെ കസ്റ്റഡിയിലെടുത്തത്‌. ‘mrz thoppi’ എന്ന തന്റെ യൂട്യൂബ്‌ ചാനലില്‍ അദ്ദേഹം ഇതിന്റെ ലൈവ്‌ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പോലീസുകാര്‍ മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും വാതില്‍ അകത്ത്‌ നിന്ന്‌ പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറക്കാനാകാതെ വന്നതോടെ നിഹാദ്‌ വാതിലിന്റെ താഴത്തെ ഭാഗം വഴി പോലീസിന്‌ താക്കോല്‍ നല്‍കി. താക്കോല്‍ ഉപയോഗിച്ച്‌ വാതില്‍ തുറക്കാനാകാതെ വന്നതോടെ വാതില്‍ തകര്‍ത്താണ്‌ പോലീസ് അകത്ത്‌ കടന്നത്‌. നിഹാദ്‌ മുറിയില്‍ നിന്ന്‌ പുറത്തേക്ക്‌ വരുന്നത്‌ ദൃശ്യങ്ങളില്‍ കാണാം. രാഷ്ട്രീയ കേസുകള്‍ മറച്ചുവെക്കാനും വാര്‍ത്തകള്‍ സൃഷ്ടിക്കാനുമാണ്‌ ഇങ്ങനെ ചെയുന്നതെന്നും നിഹാദ്‌ വീഡിയോയില്‍…

മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രചാരണം: സോളിഡാരിറ്റി പരാതി നല്‍കി

കോഴിക്കോട് : ഡോ. എസ്. ഗണപതി എന്ന വ്യക്തിയുടേതായി കര്‍മ്മ ന്യൂസ് അവരുടെ സാമൂഹിക മാധ്യമങ്ങള്‍ വഴി മുസ്‍ലിം സമുദായത്തിനെതിരെ മത-സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീക്ക് മമ്പാട് കേരള പോലീസ് മേധാവി അനില്‍ കാന്ത് ഐ.പി.എസ്സിന് പരാതി നല്‍കി. പരാതിയുടെ പൂര്‍ണരൂപം: ഡോ. എസ്.ഗണപതി എന്ന വ്യക്തിയുടേതായി കര്‍മ്മ ന്യൂസ് അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ 2023 ജൂണ്‍ 20 ന് പോസ്റ്റ് ചെയ്തിരിക്കുന്ന മുസ്‍ലിം സമുദായത്തിനെതിരെ മത-സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കത്തെ സംബന്ധിച്ചാണ് പരാതി. വീഡിയോ ഉള്ളടക്കം : ഡോ.എസ് ഗണപതി : കേരളത്തില്‍ 2015 ല്‍ 76 പേര്‍ക്കും 2016 ല്‍ 72 പേര്‍ക്കും മസ്തിഷ്ക മരണം സംഭവിച്ചു. അതില്‍ ആകെ ഒരു മുസ്‍ലിം സഹോദരനാണുള്ളത്. അതായത് 24 ശതമാനമുള്ളൊരു പോപ്പുലേഷന്‍റെ ഒരാള്‍…

കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസ് സംബന്ധിച്ച തീരുമാനം മൺസൂൺ സമ്മേളനത്തിന് മുമ്പ്: ഖാർഗെ

ന്യൂഡല്‍ഹി: ഡൽഹിയിലെ ഭരണപരമായ സേവനങ്ങൾ നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസ് സംബന്ധിച്ച് പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഓർഡിനൻസിനെ എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് പാർലമെന്റിന് പുറത്തല്ല പാർലമെന്റിന് അകത്താണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഒരുപക്ഷേ അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഭരണപരമായ സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസിനെതിരെ കോൺഗ്രസ് പിന്തുണ നൽകുമെന്ന് വാഗ്ദാനം ചെയ്തില്ലെങ്കിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് എഎപി പുറത്തുപോകുമെന്ന് ആം ആദ്മി പാർട്ടി (എഎപി) വൃത്തങ്ങൾ അറിയിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് അദ്ധ്യക്ഷന്റെ ഈ പ്രസ്താവന. “ഒരുപക്ഷേ അദ്ദേഹത്തിന് (കെജ്‌രിവാളിന്) തന്നെ അറിയാമായിരിക്കും, ഓർഡിനൻസിനെ പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്യുന്നത് പുറത്തല്ല നടക്കേണ്ടത്, അതെല്ലാം സഭയ്ക്കകത്താണ് സംഭവിക്കുന്നതെന്ന്,” എഎപിയുടെ നിലപാടിൽ ഖാർഗെ പറഞ്ഞു. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ്, എല്ലാ പാർട്ടികളും ഒരുമിച്ച്…

മണിപ്പൂരിലെ സാഹചര്യം കൈകാര്യം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി ഷാ മതി: ഫഡ്‌നാവിസ്

മുംബൈ: മണിപ്പൂരിലെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മതിയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഈ ദൗത്യത്തിനായി പ്രധാനമന്ത്രി മോദി വടക്കുകിഴക്കൻ സംസ്ഥാനം സന്ദർശിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവസേന അദ്ധ്യക്ഷനും (ഉദ്ധവ് ബാലാസാഹേബ് താക്കറെ) മുൻ മുഖ്യമന്ത്രി താക്കറെയും പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട്, സമാധാനം പുനഃസ്ഥാപിക്കാൻ മണിപ്പൂരിലേക്ക് പോകുന്നതിന് പകരം എന്തിനാണ് അമേരിക്ക സന്ദർശിക്കുന്നതെന്ന് ചോദിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഫഡ്‌നാവിസിന്റെ ഈ പ്രസ്താവന. രാജ്യത്ത് 140 കോടി പൗരന്മാർക്ക് സൗജന്യ വാക്‌സിനുകൾ നൽകിയത് അദ്ദേഹം കാരണമാണെന്നും അല്ലാത്തപക്ഷം കോടിക്കണക്കിന് ആളുകൾ ഇന്ത്യയില്‍ മരിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിൽ കൊറോണ വൈറസ് പ്രതിരോധ വാക്‌സിൻ നിർമ്മിക്കാനുള്ള മുൻകൈയ്‌ക്ക് ഉപമുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രി മോദിക്ക് ക്രെഡിറ്റ് നൽകി. സത്താറ ജില്ലയിലെ കരാഡ് പട്ടണത്തിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, താക്കറെയുടെ പേര്…

കുപ്‌വാരയിൽ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ സുരക്ഷാ സേന നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുകയും നാല് ഭീകരരെ വധിക്കുകയും ചെയ്തു. പാക് അധീന കശ്മീരിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഭീകരർ ശ്രമിക്കുകയായിരുന്നു. കുപ്‌വാരയിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പിഒകെയിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ കൊലപ്പെടുത്തിയത്. ഒരാഴ്ചയ്ക്കിടെ സുരക്ഷാ സേന പരാജയപ്പെടുത്തിയ രണ്ടാമത്തെ വലിയ നുഴഞ്ഞുകയറ്റ ശ്രമമാണിത്. കുപ്‌വാരയിലെ മച്ചൽ സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. പാക്കിസ്താന്‍ അധിനിവേശ ജമ്മു കശ്മീരിൽ നിന്ന് ഭീകരർ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി ജമ്മു കശ്മീർ പോലീസാണ് അറിയിച്ചത്. കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഈ സംഭവത്തിന് ശേഷം, വടക്കൻ കശ്മീരിലുടനീളം നിയന്ത്രണരേഖയിൽ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. ശത്രുവിന്റെ ഏത് സാഹസികതയ്ക്കും തക്കതായ മറുപടി നൽകാൻ സൈന്യം എല്ലാ ഫീൽഡ്…

പോലീസ് കസ്റ്റഡിയിൽ അസ്വസ്ഥത സൃഷ്ടിച്ച് വിദ്യ; കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പോലീസ്‌ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ കെ വിദ്യയ്ക്ക്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ പാലക്കാട്‌ ഡിവൈഎസ്പി ഓഫീസില്‍ നിന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ട്‌ സ്ഥലത്തെത്തി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്‌. നാളെ കോടതിയില്‍ ഹാജരാക്കണം. ഇവരുടെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. അതേസമയം, വിദ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുക്കില്ലെന്ന്‌ അഗളി പൊലീസ്‌ വ്യക്തമാക്കി. വിദ്യയുടേത്‌ ഗുരുതര കുറ്റകൃത്യമല്ലെന്നാണ്‌ പൊലീസിന്റെ വിശദീകരണം. വിദ്യ ഒളിവില്‍ പോയിട്ടില്ലെന്ന്‌ പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. മാധ്യമങ്ങളെയും പൊതുജനങ്ങളെയും തൃപ്തിപ്പെടുത്താനാണ്‌ വിദ്യയെ ഇപ്പോള്‍ അറസ്റ്റ് ചെയ്യിരിക്കുന്നത്‌. മുന്‍ എസ്‌എഫ്‌ഐ നേതാവായതിനാല്‍ മാത്രമാണ്‌ വിദ്യ വേട്ടയാടപ്പെടുന്നതെന്ന്‌ അഭിഭാഷകന്‍ പറഞ്ഞു.

സണ്ണി ജേക്കബ്ബി (60) ന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു

ഡാളസ്: ജൂൺ 18 ഞായറാഴ്ച വൈകിട്ട് ഡാളസ് പട്ടണത്തിലെ റോളറ്റ് സിറ്റിയിൽ അന്തരിച്ച മലയാളി സണ്ണി ജേക്കബ്ബി (60) ന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു.. കുടുംബംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അനുശോചന സന്ദേശത്തിൽ പറയുന്നു . റോളറ്റ്, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്ക് വസതിയിൽ നിന്നും ഞായറാഴ്ച നടക്കാൻ പോയ സണ്ണി ജേക്കബ്ബിന്റെ മൃതദേഹം ജൂൺ 20 ചൊവ്വാഴ്ച രാവിലെ 8 മണിയോടെ സണ്ണി തിരോധാനം ചെയ്ത വസതിയുടെ സമീപമുള്ള ജലാശയത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. മരണപ്പെട്ട സണ്ണി ജേക്കബ്ബും, കുടുംബവും ഡാളസ് മെട്രോ ചർച്ച് ഓഫ് ഗോഡ് വിശ്വാസികളാണ്. പരേതന് രണ്ട് മക്കൾ ഉണ്ട്. സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക് കൊപ്പേൽ റോളിങ്ങ് ഓൿസ് മെമ്മോറിയൽ സെമെട്രയിൽ, തുടർന്നു അനുസ്മരണ സമ്മേളനം രാവിലെ 10 മണിക് ഫാർമേഴ്‌സ് ബ്രാഞ്ച് 13930 ഡിസ്ട്രിബൂഷൻ വേയിലുള്ള…

കെ പി സി സി പ്രസിഡന്റിന്റെ അറസ്റ്റിൽ ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് യു എസ് എ പ്രതിഷേധിച്ചു

ഹൂസ്റ്റൺ : കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് യു എസ് എ പ്രതിഷേധിച്ചു. കെ. പി സി സി പ്രസിഡന്റിന്റെ അറസ്റ്റിന് പിണറായി വലിയ വില കൊടുക്കേണ്ടി വരുമെന്നു ഓ ഐ സി സി യു എസ് എ ഭാരവാഹികൾ ഒരു പ്രസ്താവനയിൽ പറഞ്ഞു .കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് യു എസ് എ വ്യാപകമായി വിവിധ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഓ ഐ സി സി യു എസ് എ ചെയര്മാന് ജെയിംസ് കൂടൽ ,പ്രസിഡന്റ് ബേബി മണക്കുന്നേൽ ജനറല്‍ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ പറഞ്ഞു കേസിൽ ശിക്ഷിക്കാൻ മാത്രമുള്ള ഒരു തെളിവും തനിക്കെതിരെ പോലീസിന്റെ…

മോദിക്കായി ജോ ബൈഡൻ ഒരുക്കിയ സ്റ്റേറ്റ് ഡിന്നറിൽ അതിഥികൾക്കിടയിൽ മുകേഷ് അംബാനി ഉൾപ്പെടെയുള്ള പ്രമുഖർ

വാഷിംഗ്ടണ്‍: മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കഴിഞ്ഞ ദിവസം വൈറ്റ്‌ ഹസില്‍ ഊഷ്മള സ്വീകരണം നല്‍കി. മോദിക്കായി യു എസ് പ്രസിഡന്റ്‌ ജോ ബൈഡന്‍ ഒരുക്കിയ സ്റ്റേറ്റ്‌ ഡിന്നറില്‍ ലോകത്തെ പ്രമുഖ വ്യവസായികള്‍ പങ്കെടുത്തു. ആപ്പിള്‍ സിഇഒ ടിം കുക്ക്‌, ആല്‍ഫബെറ്റ്‌ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ്‌ സിഇഒ സത്യ നാദെല്ല എന്നിവരും ബില്ലി ജീന്‍ കിംഗ്‌, റാല്‍ഫ്‌ ലോറന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരും വൈറ്റ്‌ ഹൗസ് ഡിന്നറില്‍ പങ്കെടുത്തു. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനി, ജനറല്‍ ഇലക്ട്രിക്‌ കമ്പനി സിഇഒ ലാറി കല്‍പ്പ്‌, ബോയിംഗ്‌ കമ്പനി സിഇഒ ഡേവിഡ്‌ കാല്‍ഹാണ്‍, ബെയിന്‍ ക്യാപിററലിന്റെ കോ-ചെയര്‍മാന്‍ ജോഷ്‌ ബെക്കന്‍സ്സറൈന്‍, ഫ്ലെക്സ്‌ സിഇഒ രേവതി അല്ദൈതി, ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ എന്നിവരും ജോ ബൈഡന്‍ നടത്തിയ സ്റേറ്റ്‌ ഡിന്നറില്‍ പങ്കെടുത്തു.…