ക്നാനായ റീജിയൻ യുവജന കോൺഫ്രൺസിന് ഫ്ലോറിഡയിൽ വർണ്ണാഭമായ തുടക്കം

ഫ്ലോറിഡ: ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യുവജന കോൺഫ്രൺസ് – “റി ഡിസ്കവർ” ന് ഫ്ലോറിഡയിൽ തിരി തെളിഞ്ഞു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ കോൺഫ്രൺസ് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക വിശ്വാസവും സമുദായ സ്നേഹവും ചേർത്ത് പിടിച്ച് ജീവിത ലക്ഷ്യത്തിനായി പരിശ്രമിക്കണമെന്നും ഇന്ന് യുവജനങ്ങളിൽ നഷ്ടപ്പെട്ടുപോയിരിക്കുന്ന നന്മയെ തിരിച്ച് പിടിക്കലാവണം റീഡിസ്കവർ എന്നും പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. വികാരി ജനറൽ തോമസ്സ് മുളവനാൽ, ഫൊറോന വികാരി ഫാ.ജോസ് ആദോപ്പിള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വരുന്ന നാല് ദിവസങ്ങളിൽ ആയി ഫ്ലോറിഡയിലെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സെൻറ്. സ്റ്റീഫൻ ക്രിസ്ത്യൻ റീട്രീറ്റ് & കോൺഫ്രൺസ് സെന്ററിൽ നടക്കുന്ന കോൺഫ്രൺസിൽ വിഞ്ജാനവും ഉല്ലാസവും ഒത്ത് ചേർന്ന വിവിധ പരുപാടികൾ ആണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്.

പൊതുമുതൽ നശിപ്പിച്ച കേസ്: മന്ത്രി പി എ റിയാസും കൂട്ടരും 3.81 ലക്ഷം രൂപ പിഴയടച്ചു

വടകര: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്ത്‌ മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്‌ ഉള്‍പ്പെടെയുള്ളവര്‍ 3.81 ലക്ഷം രൂപ പിഴയടച്ചു. 2011 ജനുവരി 19ന്‌ ഡിവൈഎഫ്‌ഐ കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയായിരിക്കെയാണ്‌ കേസിന്‌ ആസ്പദമായ സംഭവം. പെട്രോളിയം വിലവര്‍ധനയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി വടകര ഹെഡ്‌ പോസ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായതിനെ തുടര്‍ന്ന്‌ ഉപകരണങ്ങളും മററും നശിപ്പിച്ചെന്നാണ്‌ കേസ്‌. വിധി നടപ്പാക്കാന്‍ തപാല്‍ വകുപ്പിന്റെ അഭിഭാഷകന്‍ അഡ്വ എം രാജേഷ്‌ കുമാര്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന്‌ അറസ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ്‌ മന്ത്രിയും മറ്റ്‌ പ്രതികളും തുക അടച്ചത്‌. എം.കെ.ശശി, എ.എം.റഷീദ്‌, .ടി.കെ.രാജീവന്‍, ടി.അനില്‍കുമാര്‍, പി.കെ.അശോകന്‍, കെ.എം.മനോജന്‍, കെ.കെ.പ്രദീപന്‍, ഷാജി കൊളറാട്‌, അജിലേഷ്‌.കൂട്ടങ്ങാരം, ടി.സജിത്ത്‌ കുമാര്‍ എന്നിവരാണ്‌ കേസിലെ മറ്റ്‌ പ്രതികള്‍.  

ചോദ്യപേപ്പർ മോഷണം: നാല് ജീവനക്കാരിൽ നിന്നായി 38 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സർക്കാർ ഈടാക്കും

തിരുവനന്തപുരം: മലപ്പുറം കുഴിമണ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന്‌ വര്‍ഷം മുമ്പ്‌ ചോദ്യപേപ്പര്‍ മോഷണം പോയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല്‌ ജീവനക്കാരില്‍ നിന്ന്‌ സര്‍ക്കാരിന്‌ നഷ്ടമായ 38,30,772 രൂപ ഈടാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. പ്രിന്‍സിപ്പല്‍, പരീക്ഷാ ചീഫ്‌ സൂപ്രണ്ട്‌ ഡി ഗീത, ഡെപ്യൂട്ടി ചീഫ്‌ സൂപ്രണ്ടുമാരായ ടി മുഹമ്മദലി, കെ മഹറൂഫ്‌, വാച്ച്മാന്‍ ടി അബ്ദുള്‍ സമദ് എന്നിവരെ നേരത്തെ സസ്പെന്‍ഡ്‌ ചെയ്തിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ തുക തിരിച്ചുപിടിക്കാനുള്ള നടപടി. പ്രിന്‍സിപ്പല്‍ ഗീതയില്‍ നിന്ന്‌ തുക ഈടാക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഭരണവിഭാഗം നടപടി സ്വീകരിക്കും. അധ്യാപകരായ മുഹമ്മദലി ടി, മഹറൂഫ്‌ അലി കെ, നൈറ്റ്‌ വാച്ച്മാന്‍ അബ്ദുള്‍ സമദ്‌ എന്നിവരില്‍ നിന്ന്‌ തുക തിരിച്ചുപിടിച്ചത്‌ സംബന്ധിച്ച്‌ റിപ്പോര്‍ട്ട നല്‍കാന്‍ ഹയര്‍ സെക്കന്‍ഡറി ഫിനാന്‍സ്‌ ഓഫീസര്‍ മോഹനന്‍ കുമാറിനെ ചുമതലപ്പെടുത്തി. കുഴിമണ്ണ ജിഎച്ച്‌എസ്‌എസില്‍ നിന്ന്‌ 2020 ഡിസംബര്‍…

മോദിയുടെ യുഎസ് സന്ദർശനം: 100,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അർദ്ധചാലക പ്രഖ്യാപനങ്ങൾ

ഇന്ത്യയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ അർദ്ധചാലക മേഖലയില്‍ മൂന്ന് സുപ്രധാന പ്രഖ്യാപനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇത് ഇന്ത്യയിൽ കുറഞ്ഞത് 80,000 മുതൽ 1 ലക്ഷം വരെ നേരിട്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അർദ്ധചാലക മേഖലയിലെ നിക്ഷേപം ആയിരക്കണക്കിന് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മാത്രമല്ല, മൊത്തത്തിലുള്ള വിതരണ ശൃംഖലയുടെ വളർച്ചയ്ക്കും സഹായകമാകുമെന്നും ഇത് അധിക പരോക്ഷ തൊഴിലവസരങ്ങളിലേക്ക് നയിക്കുമെന്നും വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മന്ത്രി ചന്ദ്രശേഖർ ഊന്നിപ്പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം, ഇലക്ട്രോണിക്സ് വ്യവസായം ഇതിനകം തന്നെ ശ്രദ്ധേയമായ 10-12 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സമീപകാല പ്രഖ്യാപനങ്ങൾ, പ്രത്യേകിച്ച് ഇന്ത്യയിൽ മെമ്മറി ചിപ്പുകൾ നിർമ്മിക്കാനുള്ള മൈക്രോണിന്റെ തീരുമാനം, രാജ്യത്തിന്റെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. ഈ സംരംഭങ്ങളിലൂടെ കുറഞ്ഞത്…

ഇന്ത്യ-യുഎസ് ആർട്ടെമിസ് കരാർ ഒപ്പുവച്ചു; ഐഎസ്ആർഒ-നാസ ബഹിരാകാശ ദൗത്യത്തിന് ധാരണയായി

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ആദ്യ സുപ്രധാന കരാർ ഒപ്പുവച്ചു. ആർട്ടെമിസ് കരാറിൽ ചേരാൻ ഇന്ത്യ വ്യാഴാഴ്ചയാണ് തീരുമാനിച്ചത്. ഇരുരാജ്യങ്ങളുടെയും ബഹിരാകാശ ഏജൻസികളായ നാസയും ഐഎസ്ആർഒയും 2024ൽ സംയുക്ത ബഹിരാകാശ ദൗത്യത്തിന് ധാരണയായതായി വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ്, ആർട്ടെമിസ് കരാർ എന്ന പ്രത്യേക ഗ്രൂപ്പിൽ ഇന്ത്യ ചേരാൻ പോകുകയാണെന്ന് യുഎസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരുമിച്ച് ബഹിരാകാശ പര്യവേക്ഷണം നടത്താനും ലോകത്തെ എല്ലാവരെയും സഹായിക്കാനുമാണ് ഈ ഗ്രൂപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ബഹിരാകാശത്തെക്കുറിച്ച് കൂടുതലറിയാൻ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു ടീം പോലെയാണ് ഇത്. ബഹിരാകാശ പര്യവേക്ഷണം നടത്തുമ്പോഴും ഉപയോഗിക്കുമ്പോഴും രാജ്യങ്ങൾ പാലിക്കുന്ന നിയമങ്ങളുടെ ഒരു കൂട്ടമാണ് ആർട്ടെമിസ് കരാർ. ഈ നിയമങ്ങൾ ഔട്ടർ സ്പേസ് ട്രീറ്റി 1967 (OST) എന്ന പഴയ ഉടമ്പടിയെ…

പുതുചരിത്രം രചിച്ച് സ്റ്റാഫോർഡ് മേയർ സത്യപ്രതിജ്ഞ

ഹ്യൂസ്റ്റൺ: സ്റ്റാഫോർഡിൻെറ ആദ്യ മലയാളി മേയർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് മറ്റൊരു മലയാളി മേയർ. കഴിഞ്ഞ ചൊവ്വാഴ്ച സ്റ്റാഫോർഡ് സിറ്റി ഹാൾ സാക്ഷ്യം വഹിച്ചത് ചരിത്ര മുഹൂർത്തങ്ങൾക്കും അതിലേറെ വൈകാരിക രംഗൾക്കുമാണ്. വെള്ളക്കാർ മാത്രം ഭരിച്ചിരുന്ന സ്റ്റാഫോർഡ് എന്ന ചെറു നഗരം ഒരു തവിട്ടു നിറക്കാരനെ നഗരപിതാവായി സ്വീകരിച്ചു് ചരിത്രത്തിൻറെ ഏടുകളിൽ ഇടംപിടിക്കുകയായിരുന്നു. ഇതിനു നിമിത്തമായത് സ്റ്റാഫോർഡിൻറെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട കെൻ മാത്യു. കെൻ മാത്യുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത് തൊട്ടടുത്ത മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്കു സിറ്റി ഹാൾ നിറഞ്ഞു കവിഞ്ഞ ഇന്ത്യക്കാർ ആഫ്രിക്കൻ അമേരിക്കൻസ് ഹിസ്പാനിക് എന്നിവർ ഉൾപ്പെട്ട പുരുഷാരം ചടങ്ങുകൾക്ക് സാക്ഷിയായി. സ്റ്റാഫോർഡ് മേയർ സിസിൽ വില്ലിസ് സിറ്റി കൗൺസിലിൻറെ ഈ പ്രത്യേക മീറ്റിംഗിൽ അദ്ധ്യക്ഷനായി. അതിവൈകാരികമായിരുന്ന തൻറെ വിരമിക്കൽ പ്രസംഗത്തിനുശേഷം പ്രോടെം മേയർ സേവ്യർ ഹരേരയെ ഭരമേല്പിച്ചു…

അന്താരാഷ്‌ട്ര വിധവ ദിനം – വിധവകളുടെ കരുത്ത്, ദൃഢത (എഡിറ്റോറിയല്‍)

ജൂൺ 23 അന്താരാഷ്ട്ര വിധവ ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള വിധവകളുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു ദിനം. പങ്കാളികളെ നഷ്ടപ്പെടുകയും ജീവിതത്തിൽ നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഈ സ്ത്രീകളുടെ കരുത്ത്, പ്രതിരോധം, ധൈര്യം എന്നിവയെ ബഹുമാനിക്കേണ്ട സമയമാണിത്. വിധവകൾ പലപ്പോഴും അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവും വൈകാരികവുമായ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. ഇണയുടെ നഷ്ടം ഏതൊരാൾക്കും വൈകാരികമായി വിനാശകരമായ അനുഭവമാണ്. എന്നാൽ, വിധവകൾ പലപ്പോഴും അവരുടെ ദുഃഖം വർദ്ധിപ്പിക്കുന്ന അധിക ബുദ്ധിമുട്ടുകൾ നേരിടുന്നു. വ്യത്യസ്‌ത സംസ്‌കാരങ്ങളിലും സമൂഹങ്ങളിലും വിധവകൾ കളങ്കപ്പെടുത്തൽ, വിവേചനം, പാർശ്വവൽക്കരണം എന്നിവ നേരിടുന്നു. അവർക്ക് സാമൂഹികമായ ഒറ്റപ്പെടൽ, സാമ്പത്തിക അസ്ഥിരത, ഉറവിടങ്ങളിലേക്കും പിന്തുണ, നെറ്റ്‌വർക്കുകളിലേക്കും പരിമിതമായ ആക്‌സസ് എന്നിവ അനുഭവപ്പെടാം. കൂടാതെ, വിധവകൾ പലപ്പോഴും നിർബന്ധിത വിവാഹങ്ങൾ, സ്വത്ത് പിടിച്ചെടുക്കൽ, അല്ലെങ്കിൽ അക്രമം എന്നിങ്ങനെയുള്ള ദോഷകരമായ…

നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനം ശില്പശാല സംഘടിപ്പിച്ചു

ഹൂസ്റ്റൺ :നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ റികിണ്ടിൽ വെൽനെസ്സ് വർക്ഷോപ് (പുതുക്കം പ്രാപിക്കേണ്ടി ആരോഗ്യം) എന്ന വിഷയത്തെകുറിച്ചു ശില്പശാല സംഘടിപ്പിച്ചു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ ജൂൺ 17 ശനിയാഴ്ച നടന്ന ശില്പശാലയുടെ ഉത്ഘാടനം ഭദ്രാസനാധിപൻ അഭിവന്ദ്യ റൈറ്റർ ഡോ:ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. ഇന്നത്തെ സമൂഹത്തിൽ മനുഷ്യൻ അനുഭവിക്കുന്ന മാനസിക ,ശാരീരിക ആത്മീയ പിരിമുറുക്കങ്ങളിൽ നിന്നും, വിഷാദം ഉത്കണ്ഠ സമ്മർദ്ദം ഇവയിൽനിന്നും സ്വയം വിമുക്തി നേടുവാൻ സാധ്യതയുള്ള വിഷയങ്ങളിൽ പരിശീലനവും പാണ്ഡിത്യം ലഭിച്ചിട്ടുള്ള ഡോ: ബിനു ചാക്കോ സൈക്യാട്രിസ്റ്റ് ,ഡോ: സിനി എബ്രഹാം സൈക്യാട്രിസ്റ്റ് ,റവ ഡോക്ടർ എ വി തോമസ് അമ്പല വേലിൽ പാസ്റ്ററൽ കൗൺസിൽ സൈക്കോളജിസ്റ്, എന്നിവർ പ്രബോധനവും ശാരീരിക പരിശീലനവും നൽകി. അഭിവന്ദ്യ റൈറ്റർ ഡോക്ടർ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പയുടെ…

ഇന്ത്യയിൽ ന്യൂനപക്ഷവിവേചനം നിലവിലില്ലെന്നു നരേന്ദ്ര മോദി

വാഷിംഗ്‌ടൺ ഡി സി :ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനം നിലവിലുണ്ടെന്ന ചില ആരോപണങ്ങൾ  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി  നിഷേധിച്ചു.ഇന്ത്യയിൽ ‘വിവേചനത്തിന് ഇടമില്ല’: ജനാധിപത്യമാണ് ഇന്ത്യയുടെ നട്ടെല്ല്, രാജ്യത്തിന്റെ ആത്മാവിലും രക്തത്തിലും അത് അലിഞ്ഞുചേർന്നിരിക്കുകയാണ്. മോദി വ്യക്തമാക്കി.ഇന്ത്യക്കാർ ശ്വസിക്കുന്നതും നിലനിൽക്കുന്നതും ജനാധിപത്യത്തിലാണെന്നും മോദി പറഞ്ഞു. വൈറ്റ് ഹൗസില്‍ ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “നിങ്ങളുടെ രാജ്യത്തെ മുസ്ലീങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനും” എന്ത് നടപടികൾ സ്വീകരിക്കാൻ പോകുന്നുവെന്ന്  ഒരു യുഎസ് റിപ്പോർട്ടർ വ്യാഴാഴ്ച ചോദിച്ചതിന്, അവ മെച്ചപ്പെടുത്തേണ്ടതില്ലെന്ന് മോദി പറഞ്ഞു.ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം ചെയ്യുമെന്ന ചോദ്യത്തോടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.ജനാധിപത്യം ശക്തമാക്കുന്നതിന് യുഎസും ഇന്ത്യയും സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് മോദി വ്യക്തമാക്കി. മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലെങ്കിൽ ജനാധിപത്യമില്ല. ജനാധിപത്യത്തിൽ ജീവിക്കുമ്പോൾ വിവേചനത്തിന്റെ അവസരമില്ലെന്നും അദ്ദേഹം പറഞ്ഞു. 2002-ൽ…

റവ :എബ്രഹാം മാത്യൂസ് (പാപ്പച്ചൻ, 80) മെമ്മോറിയൽ സർവീസ് ഒക്ലഹോമയിൽ ഇന്ന്

ഒക്കലഹോമ: ഒക്കലഹോമയിൽ ശനിയാഴ്ച അന്തരിച്ച അമേരിക്കയിലെ ആദ്യകാല മലയാളി പ്രവാസിയും റാന്നി കുര്യക്കൽ കുടുംബാംഗവും .ഒക്കലഹോമ ന്യൂ ഹോപ്പ് ഫാമിലി ഫെലോഷിപ്പ് സഭാഅംഗവുമായ റവ :എബ്രഹാം മാത്യൂസ് (പാപ്പച്ചൻ, 80) മെമ്മോറിയൽ സർവീസ് :ജൂൺ 23 വെള്ളിയാഴ്ച വൈകീട്ട് 6 30 മുതൽ  ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ വെച്ചും ഫ്യൂണറൽ സർവീസ് :ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ വെച്ചും നടത്തപ്പെടും ഭാര്യ: മേഴ്സി മാത്യൂസ് (തൃശ്ശൂർ നെല്ലിക്കുന്ന് പരേതനായ പാസ്റ്റർ വി  കെ അബ്രഹാമിൻറെ മകൾ) മക്കൾ ജെന്നിംഗ്സ് മാത്യു- എല്ലാ ഫ്യൂണറൽ സർവീസ് ലിൻസി- ടൈറ്റസ് പ്രിൻസി- സോണി. കൂടുതൽ വിവരങ്ങൾക്കു ; ഗ്ലാഡിസൺ ജേക്കബ് (630 205 9830 )