ഇന്നത്തെ രാശിഫലം (2023 ജൂണ്‍ 23 വെള്ളി)

ചിങ്ങം: നിങ്ങള്‍ക്ക്‌ സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. ഇന്ന്‌ നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കുകയും ചെയ്യും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസം ചെയ്തുതീര്‍ക്കാന്‍ സഹായിക്കും. ബിസിനസ്‌ ഇടപാടുകളില്‍ നിന്ന്‌ നേട്ടമുണ്ടാകും. ആശയങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും കാന്‍വാസ്‌ ചെയ്യാനും ടെണ്ടറുകളില്‍ മത്സരിക്കാനും ഇന്ന്‌ നല്ല ദിവസമാണ്‌. അന്തസും അധികാരവും വര്‍ധിക്കും. പിതൃഭാഗത്ത്‌ നിന്നും നേട്ടം വന്നുചേരും. പക്ഷേ, ഇതൊന്നും തലക്കുപിടിക്കാതെ സൂക്ഷിക്കുക. അസഹിഷ്ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്‌. ആരോഗ്യം ശ്രദ്ധിക്കുക. കന്നി : ക്ഷിപ്രകോപമോ അസഹിഷ്ണുതയോ കാണിക്കരുത്‌. കാരണം ഇന്ന്‌ മുഴുവനും നിങ്ങളെ ഒരു സ്ഫോടനാത്മക സ്ഥിതിവിശേഷത്തി എത്തിച്ചേക്കാവുന്ന ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടിവരും. ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്നമാകും. സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമ നടപടികള്‍ മാറ്റിവയ്ക്കുക. ശാന്തനായിരിക്കുക. ചെലവുകള്‍ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ…

വ്യാജ സര്‍ട്ടിഫിക്കറ്റ്: വിദ്യയ്‌ക്കെതിരെ മറ്റൊരു വഞ്ചനാ കേസും രജിസ്റ്റർ ചെയ്തതായി പോലീസ്

പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ്‌ കേസില്‍ അറസ്റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ കെ വിദ്യയ്ക്കെതിരെ സമാനമായ മറ്റൊരു കേസുണ്ടെന്ന്‌ പോലീസ്‌ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍. നീലേശ്വരം പോലീസ്‌ സ്റേഷനില്‍ ക്രൈം നമ്പര്‍ 465/2023 പ്രകാരം വഞ്ചനാക്കേസ്‌ ഫയല്‍ ചെയ്തിട്ടുണ്ട്‌. ഐപിസി 465, 468, 471, 420 വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം ഇതില്‍ നിന്ന്‌ വ്യക്തമാണെന്ന്‌ മണ്ണാര്‍ക്കാട്‌ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. ബുധനാഴ്ച വൈകീട്ട് 5.40ന്‌ കോഴിക്കോട്‌ വടകര വില്യാപ്പള്ളില്‍ രാഘവന്റെ വീട്ടില്‍ നിന്നാണ്‌ പ്രതിയെ പിടികൂടിയത്‌. 4-6-2018 മുതല്‍ 31-3-2019 വരെയും 10-6-2020 മുതല്‍ 31-3-2021 വരെയും മഹാരാജാസ്‌ കോളേജില്‍ മലയാളം അസിസ്റ്റന്റ്‌ പ്രൊഫസറായി ജോലി ചെയ്തതായി കാണിച്ച്‌ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കി. മഹാരാജാസിന്റെ ഓഫീസ്‌ സീലും സ്പെഷ്യല്‍ ഗ്രേഡ്‌ പ്രിന്‍സിപ്പലിന്റെ പദവി സീലും ഒപ്പും വ്യാജമാണ്‌.…

ഗ്രീസ് തീരത്ത് മനുഷ്യക്കടത്ത് കപ്പൽ മുങ്ങി 500 പേരെ കാണാതായി; 7 പാക്കിസ്താനികളെ കസ്റ്റഡിയിലെടുത്തു

ഇസ്ലാമാബാദ്: കഴിഞ്ഞയാഴ്ച ഗ്രീസ് തീരത്ത് അമിത ഭാരം കയറ്റിയ കള്ളക്കടത്ത് കപ്പൽ മുങ്ങിയതിനെ തുടർന്ന് പാക്കിസ്താനികള്‍ ഉൾപ്പെടെ 500-ലധികം കുടിയേറ്റക്കാരെ കാണാതായതിനെ തുടർന്ന് മനുഷ്യക്കടത്ത് സംഘത്തിലെ ഏഴ് പ്രധാന വ്യക്തികളെ കസ്റ്റഡിയിലെടുത്തതായി പാക്കിസ്താന്‍ അധികൃതർ ബുധനാഴ്ച അറിയിച്ചു. കടത്തുകാരെ പിടികൂടാനുള്ള സർക്കാർ നടപടിയുടെ ഭാഗമായി, പാക്കിസ്ഥാനികളെ യൂറോപ്പിലേക്ക് കടത്തുന്നതിൽ സംഘത്തിന് പങ്കുള്ളതായി പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് അറസ്റ്റ് നടന്നതെന്നും അവർ കൂട്ടിച്ചേർത്തു. അടുത്ത ദിവസങ്ങളിൽ, മുപ്പതു പേരെ പാക്കിസ്താന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, അവർക്ക് കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ്. കുടിയേറ്റ കപ്പൽ ഉൾപ്പെട്ട ദുരന്തവുമായി ബന്ധപ്പെട്ട എല്ലാവരെയും പിടികൂടാനുള്ള ശ്രമത്തിൽ ബുധനാഴ്ച, പോലീസ് രാജ്യത്തുടനീളം കൂടുതൽ റെയ്ഡുകൾ നടത്തി. കാണാതായ കള്ളക്കടത്തുകാരെ കണ്ടെത്താൻ പ്രാദേശിക പോലീസിന് പാക്കിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം ലഭിക്കുന്നുണ്ട്.

കാട്ടാക്കട പോക്‌സോ കോടതിയുടെ ആദ്യ വിധി: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 10 വർഷം കഠിന തടവ്

കാട്ടാക്കട: പതിനേഴുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന്‌ കാട്ടാക്കട ഫാസ്റ്റ് ട്രാക്ക്‌ പോക്സോ കോടതി 10 വര്‍ഷം കഠിന തടവ്‌ ശിക്ഷ വിധിച്ചു. വിളവൂര്‍ക്കല്‍ സ്വദേശി അഖിലിനെ (27) യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്‌ രമേഷ്‌ കുമാര്‍ 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷിച്ചത്. കാട്ടാക്കടയില്‍ അതിവേഗ പോക്സോ കോടതി വന്നതിന്‌ ശേഷമുള്ള ആദ്യ വിധിയാണിത്‌. അഖിലിന്‌ പത്ത്‌ വര്‍ഷം കഠിന തടവും രണ്ട്‌ വര്‍ഷം ലഘു തടവും 50,000 രൂപ പിഴയുമാണ്‌ ശിക്ഷ. പിഴത്തുക ഇരയ്ക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ പ്രതി 8 മാസം അധിക തടവ്‌ അനുഭവിക്കണം. 2017ലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. ബസ്സില്‍ സ്ഥിരമായി യാത്ര ചെയ്യിരുന്ന പെണ്‍കുട്ടിയുമായി കെഎസ്‌ആര്‍ടിസി ജീവനക്കാരനായിരുന്ന പ്രതി സൗഹൃദത്തിലായി. തുടര്‍ന്ന്‌ പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും…

മാധ്യമങ്ങൾ ഇഷ്ടം പോലെ ആഘോഷിച്ചില്ലേ; കേസ് കെട്ടിച്ചമച്ചതാണെന്ന് എല്ലാവർക്കും അറിയാം: കെ വിദ്യ

അഗളി: വ്യാജ എക്ട്പിീരിയന്‍സന്‍സ് സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കിയ കേസില്‍ അറസ്റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ കെ വിദ്യയെ മണ്ണാര്‍ക്കാട്‌ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ്‌ അകമ്പടിയോടെയാണ്‌ വിദ്യയെ കോടതിയിലെത്തിച്ചത്‌. വൈദ്യപരിശോധനയ്ക്ക്‌ ശേഷം വിദ്യ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. മാധ്യമങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു. കേസ് കെടിച്ചമച്ചതാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. അവസാനം വരെ നിയമപരമായി പോരാടുമെന്നും വിദ്യ പറഞ്ഞു. അതേസമയം, കേസില്‍ ഗൂഢാലോചന നടത്തിയെന്ന വിദ്യയുടെ ആരോപണം തള്ളി അട്ടപ്പാടി രാജീവ്‌ ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ലാലിമോള്‍ രംഗത്തെത്തി. വിദ്യ ആരാണെന്ന്‌ പോലും തനിക്ക്‌ അറിയില്ലെന്നും ഓദ്യോഗിക ജീവിതത്തില്‍ രാഷ്ട്രിയ വിവേചനം കാണിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പാർട്ടിക്ക് നാണക്കേടുണ്ടാക്കി; നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ കേസിലെ പ്രതിയും മുന്‍ എസ്‌എഫ്‌ഐ നേതാവുമായ നിഖില്‍ തോമസിനെ സിപിഎമ്മില്‍ നിന്ന്‌ പുറത്താക്കി. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ്‌ നിഖിലിനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയത്‌. നിലവില്‍ ഒളിവിലുള്ള നിഖില്‍ സിപിഎം കായംകുളം മാര്‍ക്കറ്റ്‌ ബ്രാഞ്ച്‌ അംഗമാണ്‌. പാര്‍ട്ടി അംഗത്തെ പുറത്താക്കുന്നതിന്‌ മുമ്പ്‌ പതിവ്‌ നടപടിക്രമങ്ങള്‍ ഒഴിവാക്കി നിഖില്‍ തോമസിനെ ഉടന്‍ പുറത്താക്കണമെന്ന്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെടിരുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന്‌ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ വിവാദം പാര്‍ട്ടിക്ക്‌ നാണക്കേടുണ്ടാക്കിയെന്ന്‌ തോന്നിയതിനെ തുടര്‍ന്നാണ്‌ നിഖിലിനെ ഉടന്‍ പുറത്താക്കാന്‍ നേതൃത്വം തീരുമാനിച്ചത്‌. കായംകുളം എംഎസ്‌എം കോളജില്‍ എംകോമിന്‌ പ്രവേശനം നേടുന്നതിനായി കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കററ്‌ നിഖില്‍ ഹാജരാക്കിയെന്നു കണ്ടെത്തിയതോടെ എസ്‌എഫ്‌ഐയും സിപിഎമ്മും ഒരേപോലെ പ്രതിരോധത്തിലായി. വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കാന്‍ മുന്‍ എസ്‌എഫ്‌ഐ നേതാവിന്റെ സഹായം നിഖിലിന്‌ ലഭിച്ചിരുന്നതായി നിഖിലിന്റെ…

‘ചന്ദ്രമുഖി 2’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി; കങ്കണ-രാഘവ് ലോറൻസ് ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും

ബോളിവുഡ് ‘ക്വീൻ’ കങ്കണ റണാവത്ത് തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഏറെ നാളായി ചർച്ച ചെയ്യപ്പെടുകയാണ്. സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ ഇതിനകം പ്രഖ്യാപിച്ചിരിക്കെ, ഇപ്പോൾ ‘ചന്ദ്രമുഖി 2’ സംബന്ധിച്ച് അപ്‌ഡേറ്റ് പുറത്തുവരുന്നു. യഥാർത്ഥത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചു. അതിനായി ടീമിന്റെ ചിത്രവും അവര്‍ തന്റെ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കങ്കണ റണാവത്തും രാഘവ ലോറൻസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചന്ദ്രമുഖി 2’ന്റെ നിർമ്മാണം പൂർത്തിയായതായി നിർമ്മാതാക്കൾ അറിയിച്ചു. പി വാസു സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ തമിഴ് കോമഡി ഹൊറർ ചിത്രമായ ‘ചന്ദ്രമുഖി’യുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ലൈക പ്രൊഡക്ഷൻസ് കഴിഞ്ഞ ദിവസം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അപ്‌ഡേറ്റ് ഷെയർ ചെയ്യുകയും ഷൂട്ടിംഗ് അവസാനിച്ച വിവരം അറിയിക്കുകയും ചെയ്തു. നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം…

മുഖത്തെ പ്രശ്‌നങ്ങൾ അകറ്റാൻ തൈര് ഉത്തമം

വേനൽക്കാലം അടുക്കുമ്പോള്‍ ഈർപ്പവും കത്തുന്ന വെയിലും എല്ലാവര്‍ക്കും ബുദ്ധിമുട്ടാണ്. ചുട്ടുപൊള്ളുന്ന ചൂട് കാരണം മുഖക്കുരു, ടാനിംഗ്, സൂര്യതാപം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ആളുകളുടെ മുഖത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങും. അതിനാൽ ശരിയായ സം‌രക്ഷണം വളരെ പ്രധാനമാണ്. തൈര് മുഖത്ത് പുരട്ടിയാൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് ചില നുറുങ്ങുകള്‍: ടാനിംഗ് നിങ്ങൾക്ക് സൺ ടാനിംഗ് ബുദ്ധിമുട്ടുണ്ടെങ്കിൽ, തൈരിൽ തക്കാളി കലർത്തി ഉപയോഗിക്കാം. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് രണ്ട് സ്പൂൺ തൈര് എടുത്ത് അതിൽ രണ്ട് സ്പൂൺ തക്കാളി ചതച്ചത് മിക്‌സ് ചെയ്യുക. വേണമെങ്കിൽ, അതിൽ ഒരു നുള്ള് മഞ്ഞൾപൊടിയും ചേർത്ത് 15 മിനിറ്റ് മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകുക. മുഖക്കുരു മുഖക്കുരുവിനാല്‍ വിഷമിക്കുന്നവര്‍, വെള്ളരി പൊടിച്ച് തൈരിൽ ചേർത്ത് ആ പേസ്റ്റ് ഫേസ് മാസ്ക് പോലെ പുരട്ടുക. മുഖക്കുരുവിനു മാത്രമല്ല, മുഖത്തെ അണുബാധകൾക്കും ഇത് ആശ്വാസം…

ലിയോയിലെ ദളപതി വിജയ് ആലപിച്ച “നാ റെഡി താ” ഗാനം റിലീസ് ചെയ്തു

പിറന്നാൾ ദിനത്തിന്റെ തുടക്കത്തിൽ തന്നെ വിജയുടെ ഗംഭീര ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത ലിയോ ടീമിന്റെ വക ദളപതി ആലപിച്ച നാ റെഡി താ ഗാനം പിറന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. വിഷ്ണു എടവന്റെ വരികൾക്ക് ദളപതി വിജയ് ആലാപനം നടത്തിയ ഗാനത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ ആണ്. സോണി മ്യൂസിക് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ മ്യൂസിക് ലേബൽ. ദളപതി വിജയ്, സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അർജുൻ, മൻസൂർ അലി ഖാൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സംഗീതം: അനിരുദ്ധ് രവിചന്ദർ, നിർമ്മാതാവ്: ലളിത് കുമാർ,സഹ നിർമ്മാതാവ്: ജഗദീഷ് പളനിസാമി, ബാനർ: സെവൻ സ്ക്രീൻ സ്റ്റുഡിയോ, ഛായാഗ്രഹണ സംവിധായകൻ: മനോജ് പരമഹംസ,ആക്ഷൻ: അൻപറിവ്,എഡിറ്റർ: ഫിലോമിൻ രാജ്…

AI ക്യാമറ വിവാദം: സത്യം പുറത്തുവരട്ടെ

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ എഐ ക്യാമറ വിവാദത്തിന്‌ ഹൈക്കോടതിയുടെ ഇടപെടലോടെ പുതിയ മാനം കൈവന്നിരിക്കുകയാണ്. പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തവര്‍ക്ക്‌ കോടതിയുടെ അനുമതിയോടെ മാത്രമേ പണം നല്‍കാനാകു എന്നാണ്‌ നിര്‍ദേശം. ഓരോ മൂന്നു മാസവും 11.79 കോടി എന്ന നിരക്കില്‍ അഞ്ചു വര്‍ഷത്തേക്കായിരുന്നു കരാര്‍. എന്നാല്‍, ഖജനാവില്‍ നിന്ന്‌ 232.79 കോടി രൂപ ചെലവായത്‌ പെരുപ്പിച്ച എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണെന്നും കരാറിലെ അഴിമതിയും സ്വജനപക്ഷപാതവും മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാക്കളായ വി.ഡി.സതീശനും രമേശ്‌ ചെന്നിത്തലയും നല്‍കിയ ഹര്‍ജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു. കോടതിയുടെ അനുമതിയോടെ മാത്രമേ കരാറുകാര്‍ക്ക്‌ പണം നല്‍കാവൂ എന്ന ഇടക്കാല നിര്‍ദ്ദേശം കോടതിയില്‍ ഉണ്ടായിരുന്നു. ഹര്‍ജി വിശദമായി കേള്‍ക്കാനും ചീഫ്‌ ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്‌ തീരുമാനിച്ചിട്ടുണ്ട്‌. ക്യാമറ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആദ്യ വിജയമായി ഇതിനെ കാണാം. 400 കോടിയില്‍ താഴെയുള്ള പദ്ധതിക്ക്‌ ഖജനാവില്‍ നിന്ന്‌…