തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തുടര്‍ച്ചയായി കനത്ത മഴയ്ക്ക് സാദ്ധ്യത. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച (03-07-2023) കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച (04-07-2023) എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളിലും മലപ്പുറം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ട്. 30-06-2023: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് 0250720023: ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് 03-07-2023: പത്തനംതിട്ട, ആലപ്പുഴ. കോട്ടയം. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 04-07-2023: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയി്ക്കുള്ള സാദ്ധ്യതയുണ്ട്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍…
Month: June 2023
പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി രണ്ട് ഡിയു വിദ്യാർത്ഥികളെ പോലീസ് ഫ്‌ളാറ്റിനുള്ളിൽ പൂട്ടിയിട്ടു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർവ്വകലാശാല സന്ദർശനത്തിന് മുന്നോടിയായി ഡൽഹി പോലീസ് തങ്ങളെ ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് ഡൽഹി സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികളായ അഞ്ജലിയും അഭിഗ്യാനും പറഞ്ഞു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (എഐഎസ്എ) കേഡറുകളാണ് വിദ്യാർഥികൾ. “ഫാസിസത്തിന് ശാന്തരായ തൊഴിലാളികളും നിശബ്ദ വിദ്യാർത്ഥികളും അനുസരണയുള്ള സ്ത്രീകളും വിഭജിക്കപ്പെട്ട ആളുകളും ആവശ്യമാണ്. അതൊന്നും നമ്മൾ അവർക്ക് കൊടുക്കില്ല!!! #GoBackModi ,” അഞ്ജലി ട്വീറ്റ് ചെയ്തു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങളെ ഫ്ലാറ്റിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പറഞ്ഞ നടപടിയിൽ പ്രതിഷേധിച്ച് അഞ്ജലിയും അഭിജ്ഞനും പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചു. മോദിയുടെ സന്ദർശനത്തിന് മുമ്പ് ഞങ്ങളെ 3.5 മണിക്കൂർ ഫ്ലാറ്റിൽ തടഞ്ഞുവച്ചു. “സഖാവ് @abhigyan_AISA യും ഞാനും, പ്രധാനമന്ത്രി കാമ്പസിലേക്ക് വരുന്നതിനാൽ ഞങ്ങളെ ഞങ്ങളുടെ ഫ്ലാറ്റിൽ തടഞ്ഞുവച്ചിരിക്കുകയാണ്! എന്തുകൊണ്ടാണ് @narendramodi ഞങ്ങളെ ഇത്ര പേടിക്കുന്നത്? ഒരു പ്രധാനമന്ത്രിയെ ഉത്തരവാദിത്തത്തിൽ നിന്ന് സംരക്ഷിക്കാൻ ക്യാമ്പസ് മുഴുവൻ പോലീസ് കന്റോൺമെന്റായി…
വിവാഹാവ്രതാ നവികരണവും കൊടിയേറ്റവും
ചിക്കാഗോ – ബെൽവുഡിലുള്ള മാർ തോമാ സ്ലീഹാ കത്തീഡ്രലിൽ ഭാരത അപ്പസ്തോലനും ഇടവക മദ്ധ്യ സ്ഥാനുമായ വി.തോമാ സ്ലീഹായുടെ ദുക്റാന തിരുന്നാൾ ജൂൺ 30 മുതൽ ജൂലൈ 10 വരെ ഭകത്യാഡംബരപൂർവ്വം ആഘോഷിക്കുന്നു. ജൂലൈ 2 ന് രാവിലെ 10 മണിയുടെ ദിവ്യബലി മധ്യേ വിവാഹാ വൃത നവീകരിണം നടത്തുന്നതായിരി ക്കും. ഏകദേശം 500-ൽ അധികം ദമ്പതികൾ ഈ പരിശുദ്ധ കർമ്മത്തിൽ പങ്കെടുക്കുന്നതായിരിക്കും . വിവാഹ വ്യത നവികരണത്തിൽ പങ്കെടുക്കുന്ന ദമ്പതിമാർ രാവിലെ 8 45 ന് അൽഫോൺസാ ഹാളിൽ അണി നിരന്ന് മുഖ്യ കാർമികനായ മാർ ജോക്ക ബ് അങ്ങാടിയത്തിൽ നിന്ന് വിവാഹാ വ്രത നവീകരണ സമ്മാനം സ്വീകരിച്ചതിനു ശേഷം പ്രദക്ഷിണമായി ദേവലായത്തിലേക്ക് പ്രവേശിക്കുന്നു. ദിവ്യ ബലിമധ്യേ ദമ്പതികൾ വിവാഹ വ്രത നവീകരണം നടത്തുന്നതായിരിക്കും. ദിവ്യബലിയ്ക്കു ശേഷം 11.30 ന് ദൈവജനമെല്ലാം ആഘോഷമായ പ്രാക്ഷിണത്തോടെ കുരിശിൻ…
മാർ തോമ സ്ലീഹാ കത്തിഡ്രലിൽ മെഗാ ചെണ്ടമേളം നടത്തുന്നു
ചിക്കാഗോ: ബെൽവുഡിലുള്ള മാർ തോമാ സ്ലീഹാ ദേവലായത്തിൽ ജൂലൈ 8 ന് വൈകുന്നേരം 101 പേരുടെ മെഗാ ചെണ്ടമേളം നടത്തുന്നതായിരിക്കും. ഭാരത അപ്പസ്തോലനായ വി.തോമസ്ലിഹായുടെ രക്‌തസാക്ഷിത്വത്തിന്റെ ഓർമ്മ തിരുന്നാളിനോടനുബദ്ധിച്ച് ഈ വർഷം ഇടവകയിലെ മുഴുവൻ ദൈവ ജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള വിവിധ കലാപരിപാടികളാണ് സംഘടിപ്പിക്കുന്നത്. ചെണ്ടമേളത്തിന് ചിക്കാഗോയിലെ വിവിധ സമൂഹങ്ങളിൽ നിന്നുള്ള കലാകാരന്മാരും വനിതകളും അണി നിരക്കുന്നതായിരിക്കും. ഈ മെഗാ ഷോയക്ക് നേതൃത്വം കൊടുക്കുന്നത് ശ്രീ റോയി കൊച്ചു പാലിയത്തിലാണ്. ദേവലായ തിരുമുറ്റത്ത് പ്രത്യേകം തയ്യറാക്കിയ സ്റ്റേജിലായിരിക്കും ഈ കലാപരിപാടി അരങ്ങേറുന്നത്. ജൂലൈ 2ന്കൊടിയേറുന്നതോടെ തിരൂന്നാളിന് ആരംഭം കുറിക്കുന്നു. അന്നേ ദിവസംമാർ ജേക്ക ബ്ബ് അങ്ങാടി യത്തിന്റെ നേതൃത്വത്തിലുള്ള കുർബാന മദ്ധ്യേ ഇടവകയിലെ എല്ലാ ദമ്പതികളും പ്രായ വിത്യാസമില്ലാതെ വിവാഹ വ്രത നവീകരണം ചെയ്യുന്നതായിരിക്കും. ശ്രീ ജോണി മണ്ണഞ്ചേരി, സജി വർഗിസ് എന്നിവരുടെ നേതൃത്വത്തിലുള്ള “കിച്ചൻ ഡോൺ…
വിശപ്പകറ്റാൻ ഒരു കൈത്താങ്ങ്
ചിക്കാഗോ: ബെൽവുഡിലുള്ള മാർ തോമാ സ്ലിഹാ ദേവലായത്തിലെ യുവജനങ്ങൾ ദുക്കറാന തിരുന്നാൾ ആഘോഷിക്കുന്നത് ഏവരൂടെയും പ്രശംസക്ക് പാത്രമായിരീരുകയാണ്. പതിവ് ആഘോഷങ്ങൾക്കിടയിലും ഈ യുവജനങ്ങൾ ലോകത്തിന്റെ മറു കോണിലുള്ള വിശക്കുന്ന സഹോദരി സഹോദരന്മാരെ മറക്കാതെ തങ്ങളാൽ കഴിയുന്നത് അവരുമാരി പങ്കിടാൻ തയ്യറായി മുന്നോട്ട് വന്നിരിക്കുകയാണ്. മാർ ജേക്കബ്ബ് അങ്ങാടിയത്തിൻറെ മുഖ്യ കാർമികത്തിൽ ജൂലൈ 2 ന് നടക്കുന്ന തിരുന്നാൾ കൊടിയേറ്റിനു ശേഷം യുവ ജനങ്ങൾ പാരിഷ് ഹാളിൽ ഒന്നിച്ചു കുടി മുപ്പതിനായിരത്തിൽ പരം ഭക്ഷണ പൊതികൾ തയ്യറാക്കി എത്തിച്ചു കൊടുക്കുന്നു. ” Rise Aganist Hunger Meal PackingEvent” എന്ന പാരിപാടിയിലൂടെ ഇടവകയിലെ എല്ലാ യുവജനങ്ങളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ലോകത്തിൻറെ വിശപ്പകറ്റാൻ ശ്രമിക്കുകയാണ് യുവ ജനങ്ങൾ. ഈ സംരംഭം ഇപ്പോൾ തന്നെ ലോക ജന ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഈ സംരംഭത്തിനു വേണ്ടതായ മൂലധനവും ഇവർ തന്നെയാണ്…
ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിൽ ഇന്ത്യയുടെ അപ്പോസ്തോലനായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. 2023 – ലെ മാർത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാൾ ശുശ്രൂഷകൾ കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ പുലിക്കോട്ടിൽ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ജൂലൈ 2 ഞായറാഴ്ച രാവിലെ 8.00 നു പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയും, വർണ്ണശഭളമായ റാസയും, ശ്ലൈഹീക വാഴ്‌വിനു ശേഷം വിഭവസമൃദ്ധമായ സ്നേഹ വിരുന്നോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും. ഇന്ത്യയുടെ അപ്പോസ്തോലനായി നിയോഗിക്കപ്പെട്ട പരിശുദ്ധ മാർത്തോമാ ശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മാദ്ധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ശുശ്രൂഷകളിൽ ആദ്യാവസാനം ഭക്തിയോടെ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ…
ചങ്ങനാശ്ശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം റോക്‌ലൻഡിൽ
ന്യൂജേഴ്സി: ഗതകാല സ്മൃതികളുണർത്തി ചങ്ങനാശ്ശേരി എസ്. ബി കോളജിലേയും, അസംപ്‌ഷന്‍ കോളജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നോര്‍ത്ത് അമേരിക്കന്‍ ചാപ്‌റ്ററിന്റെ `പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ന്യൂയോർക്കിലെ റോക്‌ലാൻഡ് ഹോളി ഫാമിലി സിറോ മലബാർ ദേവാലയത്തിലെ ഫെല്ലോഷിപ് ഹാളിൽ വച്ച് നടന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിയ ചങ്ങനാശ്ശേരി എസ്. ബി കോളേജ് മുൻ പ്രിസിപ്പൽ റെവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ മുഖ്യ അതിഥിയായിരുന്നു. അലുംമ്‌നി അംഗങ്ങള്‍ ജോർജ് അച്ചന് ഹൃദ്യമായ സ്‌നേഹാദരവുകളോടെ സ്വീകരണം നല്‍കി. ജൂൺ 17 – ന് ശനിയാഴ്ച നടന്ന വാർഷിക യോഗത്തിൽ ന്യൂയോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട്, ഫിലാഡൽഫിയ, ബാൾട്ടിമോർ എന്നിവിടങ്ങളിൽ നിന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികൾ പങ്കെടുത്തു. ബഹുമാനപ്പെട്ട ഡോ. ജോർജ് മഠത്തിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അലുമിനി അസോസിയേഷൻ പ്രസിഡന്റ് ടോം പെരുമ്പായിൽ സദസ്സിനെ സ്വാഗതം ചെയ്തു…
കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ പിന്നെ ദ ആല്‍കെമിസ്റ്റും: ലാലി ജോസഫ്
2016 സെപ്റ്റംബര്‍ 9-ന് ഓണം റിലീസ് ആയി പുറത്തിറങ്ങിയ പടമാണ് ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’. 1988-ല്‍ പുറത്തിറങ്ങിയ നോവലാണ് ‘The Alchemist’. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന സിനിമയുടെ തലക്കെട്ടിന് പ്രചോദനം ആയത് ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്ലോ ആണ് അദ്ദേഹത്തിന്‍റെ ലോകപ്രശസ്ത നോവലായ ആല്‍കെമിസ്റ്റില്‍ നിന്നാണ് ഈ കഥയുടെ പ്രമേയം രൂപപ്പെട്ടത്. കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, കെപിഎസി ലളിത , അനുശ്രി, മുകേഷ്, ഈര്‍ഷാദ് ഇവരൊക്കെ ഈ സിനിമയിലെ കഥാപാത്രങ്ങളാണ്. ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിച്ച് സിദ്ധാര്‍ത്ഥാ ശിവ എഴുതി സംവിധാനം ചെയ്ത പടമാണ് ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’. അപ്പു എന്ന് വിളിപ്പേരുള്ള അയ്യപ്പദാസ് എന്ന കുട്ടിയുടെ തീവ്രമായ ആഗ്രഹമായിരുന്നു വിമാനത്തില്‍ കയറുക എന്നത് ആ ആഗ്രഹ സാധ്യത്തിനുവേണ്ടി അപ്പു നടത്തുന്ന കഷ്ടപ്പാടുകളും ത്യാഗങ്ങളും ആണ് ഈ…
കാനഡയും സഖ്യകക്ഷികളും തകർന്ന വിമാനത്തിന്റെ പേരിൽ ഇറാനെതിരെ കേസെടുക്കുന്നു
2020-ൽ ഇറാൻ സൈന്യം വിമാനം തകർത്തതിന് ഇറാനെ ഉത്തരവാദികളാക്കാൻ കാനഡ, ബ്രിട്ടൻ, സ്വീഡൻ, യുക്രൈൻ എന്നീ രാജ്യങ്ങൾ രാജ്യാന്തര കോടതിയിൽ പരാതി നൽകും. 2020 ജനുവരിയിൽ ടെഹ്‌റാനടുത്ത് ഇറാൻ ഉക്രേനിയൻ ജെറ്റ് വെടിവെച്ച് വീഴ്ത്തിയപ്പോൾ കൊല്ലപ്പെട്ട 176 പേരിൽ ഭൂരിഭാഗവും ആ നാല് രാജ്യങ്ങളിലെ പൗരന്മാരായിരുന്നതിനെത്തുടർന്നാണ് ഇറാനെ ഉത്തരവാദിയാക്കാൻ ഒരു ഏകോപന ഗ്രൂപ്പ് രൂപീകരിച്ചത്. ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള സംഘർഷം എക്കാലത്തെയും ഉയർന്ന നിലയിലായിരുന്ന സമയത്ത്, തങ്ങളുടെ റെവല്യൂഷണറി ഗാർഡ്സ് ബോയിംഗ് 737 വിമാനം അബദ്ധത്തിൽ വെടിവെച്ച് വീഴ്ത്തിയെന്നും, തെറ്റായ റഡാറിൽ കുറ്റം ചുമത്തിയെന്നും എയർ ഡിഫൻസ് ഓപ്പറേറ്ററുടെ പിഴവാണെന്നും ഇറാൻ അവകാശപ്പെടുന്നു. 1971-ലെ മോൺട്രിയൽ കൺവെൻഷന്റെ നിബന്ധനകൾ അനുസരിച്ച്, സിവിൽ ഏവിയേഷൻ ലംഘനങ്ങൾ തടയാനും ശിക്ഷിക്കാനും സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന ഒരു അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ച്, നാല് രാജ്യങ്ങളും നേരത്തെ ഇറാൻ മധ്യസ്ഥതയ്ക്ക് കീഴടങ്ങണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാല്‍…
കനേഡിയൻ കാട്ടുതീ: ഡസൻ സംസ്ഥാനങ്ങളിലായി 120 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് മുന്നറിയിപ്പ്
ലോസ് ഏഞ്ചൽസ്: കനേഡിയൻ കാട്ടുതീയിൽ നിന്നുള്ള പുക രാജ്യത്തുടനീളം വ്യാപിക്കുന്നത് തുടരുന്നതിനാൽ, മിഡ്‌വെസ്റ്റ് മുതൽ കിഴക്കൻ തീരം വരെയുള്ള ഒരു ഡസനിലധികം യുഎസ് സംസ്ഥാനങ്ങളിലായി 120 ദശലക്ഷത്തിലധികം ആളുകൾ വായു ഗുണനിലവാര മുന്നറിയിപ്പിന് കീഴിലാണ്. വ്യാഴാഴ്ച കനേഡിയൻ ഇന്ററാജൻസി ഫോറസ്റ്റ് ഫയർ സെന്റർ പറയുന്നതനുസരിച്ച്, രാജ്യത്തുടനീളമുള്ള നൂറുകണക്കിന് തീപിടുത്തങ്ങൾ 250-ലധികം “നിയന്ത്രണത്തിന് പുറത്താണ്” കത്തുന്നതിനാൽ കാനഡ അതിന്റെ ഏറ്റവും മോശം തീപിടുത്ത സീസൺ രേഖപ്പെടുത്തുന്നു. യുഎസ് നാഷണൽ വെതർ സർവീസ് (NWS) പറയുന്നതനുസരിച്ച്, വൻതോതിലുള്ള പുക മേഘങ്ങൾ യുഎസിലേക്ക് ഒഴുകുന്നതിനാൽ, ന്യൂയോർക്ക്, അയോവ, വിസ്കോൺസിൻ, ഇല്ലിനോയിസ്, ഇന്ത്യാന, മിഷിഗൺ, ഡെലവെയർ, മെരിലാന്റ്, എന്നിവയുൾപ്പെടെ ഒരു ഡസനിലധികം യുഎസ് സംസ്ഥാനങ്ങളിൽ എയർ ക്വാളിറ്റി മുന്നറിയിപ്പുകള്‍ നൽകിയിട്ടുണ്ട്. ഐക്യു എയറിന്റെ എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം, വ്യാഴാഴ്ച രാവിലെ വരെ, വാഷിംഗ്ടൺ ഡിസി, ചിക്കാഗോ, ഡെട്രോയിറ്റ് എന്നിവ ലോകത്തിലെ ഏറ്റവും…