സ്ക്രിപ്പ്സ് മാതൃകയിൽ മന്ത്രയുടെ ദേശീയ സ്പെല്ലിങ് ബീ ചാംപ്യൻഷിപ് ജൂലൈ 3 ന്

മന്ത്രയുടെ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 2023 ഹ്യുസ്റ്റൺ കൺവെൻഷനിൽ ദേശീയ സ്പെല്ലിംഗ് ബീ ചാമ്പ്യൻഷിപ്പ് നടത്തുന്നു . എല്ലാ കുട്ടികൾക്കും സ്പെല്ലിങ്ങിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനും അവരുടെ വിദ്യാഭ്യാസ മുന്നേറ്റ ത്തിൽ അവരെ സഹായിക്കുന്ന സ്റ്റാൻഡേർഡ് സ്പെല്ലിംഗ് പഠിക്കുന്നതിനുമുള്ള ഒരു അവസരമാണിത്. ഉയർന്ന നിലവാരം നിലനിർത്തുന്നതിന്, അമേരിക്കയിലെ ദേശീയ ചാമ്പ്യൻഷിപ് ആയ സ്‌ക്രിപ്‌സ് സ്പെല്ലിംഗ് ബീയുടെ മാന ദണ്ഡങ്ങൾ മത്സരത്തിൽ പിന്തുടരും. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് $1,000 ഗ്രാൻഡ് പ്രൈസ് ഉണ്ടായിരിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 500 ഡോളറും 250 ഡോളറും ലഭിക്കും. നാലും അഞ്ചും റാങ്കുകളിലുള്ളവർക്ക് മോട്ടിവേഷണൽ സമ്മാനങ്ങളും വിതരണം ചെയ്യും. എല്ലാ സമ്മാനങ്ങളും ജൂലൈ 3 ന് കൺവൻഷന്റെ ഗ്രാൻഡ് ഫിനാലെയിൽ വിതരണം ചെയ്യും. മന്ത്രാ ദേശീയ സ്പെല്ലിംഗ് ബീ കമ്മിറ്റി 9 നും 15 നും ഇടയിൽ പ്രായമുള്ള കൺവെൻഷനിൽ വരുന്ന എല്ലാ…

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ

ചെന്നൈ: പതിനഞ്ച്‌ വയസ്സുള്ള പെണ്‍കുട്ടിയെ അഞ്ച്‌ വര്‍ഷത്തോളം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. തമിഴ്നാട്‌ വെല്ലൂര്‍ സ്വദേശി വിനോദ്‌ ജോഷ്വ (40) ആണ്‌ അറസ്റ്റിലായത്‌. 2018ല്‍ തനിക്ക്‌ 15 വയസ്സുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച്‌ യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് പാസ്റ്ററെ അറസ്റ്റു ചെയ്തത്. കടമ്പൂര്‍ ഓള്‍ വനിതാ പോലീസ്‌ സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ്‌ പാസ്റ്റിനെതിരെ പോക്സോ കേസ്‌ രജിസ്റര്‍ ചെയ്തു. കീഴക്കോട്ടായി ഗ്രാമത്തിലെ ആശീര്‍വാദ സഗോദര സഭ പെന്തക്കോസ്ത് പള്ളിയില്‍ പാസ്റ്ററായി ജോലി ചെയുകയായിരുന്നു പ്രതി. കഴിഞ്ഞ വര്‍ഷം വിവാഹിതയായ താന്‍ ഇപ്പോള്‍ എട്ട്‌ മാസം ഗര്‍ഭിണിയാണെന്നും അടുത്തിടെ വിനോദ്‌ ജോഷ്വ വീണ്ടും വാട്സ്‌ആപ്പില്‍ ശല്യം ചെയ്യാന്‍ തുടങ്ങിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചതിന്‌ പിന്നാലെ മധുരയിലെ മാട്ടുതവനു ബസ്‌ സ്യോപ്പിന്‌ സമീപത്ത്‌ നിന്നാണ്‌ വിനോദ്‌ ജോഷ്വയെ…

പാസ്റ്റർ വർഗീസ് ജോൺ (ഡാളസ്) നിര്യാതനായി

ഡാളസ്: കുളക്കട പൂവ്വക്കര വീട്ടിൽ പരേതരായ യോഹന്നാൻ – കുട്ടിയമ്മ ദമ്പതികളുടെ മകൻ പാസ്റ്റർ വർഗീസ് ജോൺ (85) ജൂൺ 21ന് ഡാളസിൽ വച്ച് നിര്യാതനായി . ഡാളസ് സയോൺ ചർച്ച് സഭാംഗമായിരുന്നു പരേതൻ. 1972 – 1988 കാലയളവിൽ കേരളത്തിൽ എറണാകുളം ജില്ലയിലെ വിവിധ സഭകളിൽ കർതൃ ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്. അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരനും, കവിയും ആയിരുന്ന പാസ്റ്റർ വർഗ്ഗീസ് ജോണിന്റെ തൂലികയിൽ നിന്നും പുറത്ത് വന്ന ധാരാളം ലേഖനങ്ങളും , കവിതകളും ആനു കാലിക ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളായ “ആഴത്തിലെ ചെറു മുത്തുകൾ ” എന്ന കവിതാ – ചെറുകഥാ സമാഹാരവും , ” എന്റെ ഉത്തമ ഗീതങ്ങൾ” എന്ന കവിതാ സമാഹാരവും അനുവാചകരിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. തൃക്കണ്ണമംഗൽ പാറവിള പുത്തൻ വീട്ടിൽ മേരിക്കുട്ടി വർഗ്ഗീസ് ആണ് സഹധർമ്മിണി. ദൈവഭൃത്യന്റെ…

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം എ കുട്ടപ്പൻ അന്തരിച്ചു

എറണാകുളം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം എ കുട്ടപ്പൻ അന്തരിച്ചു. അദ്ദേഹത്തിന് 75 വയസ്സായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നാക്ക ക്ഷേമ മന്ത്രിയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർദ്ധരാത്രിയോടെയായിരുന്നു അന്ത്യം. 2013ൽ അദ്ദേഹത്തിന് പക്ഷാഘാതം പിടിപെട്ടിരുന്നു. അന്നുമുതൽ ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ശ്വാസകോശ സംബന്ധമായ അസുഖം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ബന്ധുക്കൾക്ക് കൈമാറും. ഇന്ന് വൈകീട്ടാണ് സംസ്‌കാരം. രാവിലെ 10 മുതൽ 12 വരെ എറണാകുളം ഡിസിസി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പിന്നീട് കലൂരിലെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാല് മണിയോടെ പച്ചാളം ശ്മശാനത്തിലാകും മൃതദേഹം സംസ്‌കരിക്കുക. നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ അദ്ദേഹം നാലു തവണ എംഎൽഎ ആയിട്ടുണ്ട്. വണ്ടൂരിൽ നിന്നും ചേലക്കരയിൽ നിന്നും ഒരു തവണ വീതവും ഞാറക്കലിൽ നിന്ന് രണ്ട്…

ഷിക്കാഗോ സെൻറ്റ് തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 1, 2 (ശനി, ഞായർ) തീയതികളിൽ

ഷിക്കാഗോ സെൻറ്റ് തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. 2023 – ലെ പെരുന്നാളിന് ജൂൺ 25 ഞായറാഴ്ച വി.കുർബാനക്ക് ശേഷം ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്‌ കൊടിയേറ്റും. പെരുന്നാൾ ശുശ്രൂഷകൾ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത തോമസ് മാർ ഇവാനിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും ഇടവക വികാരി റവ. ഫാ. ഹാം ജോസഫ്, വെരി റവ. ഫ. ജേക്കബ് ജോൺസ് കോറെപ്പിസ്‌ക്കോപ്പാ, റവ. ഫാ. ബിജു തോമസ് എന്നിവരുടെ സഹ കാർമ്മികത്വത്തിലും നടത്തപ്പെടും. ജൂലൈ 1 ശനിയാഴ്ച മൂന്ന് മണിയോടെ ഇടവക മുഴുവനും ചേർന്ന്, ശ്ലൈഹീക സന്ദർശനം നടത്തുന്ന അഭിവന്ദ്യ തിരുമേനിയെ വാദ്യ മേളങ്ങളോടെ സ്വീകരിക്കുന്നതും, തുടർന്ന് ദേവാലയത്തിലേക്ക് ഭക്തി പൂർവം ആനയിക്കുന്നതുമാണ്. തുടർന്ന്…

പുതിയ ഡിജിപി? ബുധനാഴ്ച തീരുമാനം ഉണ്ടായേക്കും

തിരുവനന്തപുരം: പുതിയ ഡിജിപി നിയമനത്തിനുള്ള യുപിഎസ്സിയുടെ അന്തിമ പാനല്‍ സര്‍ക്കാരിന്‌ ലഭിച്ച സാഹചര്യത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഇന്ന്‌ പരിഗണിച്ചില്ലെങ്കില്‍ അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. ജയില്‍ മേധാവി കെ പത്മകുമാര്‍, ഫയര്‍ഫോഴ്‌സ്‌ മേധാവി ഷെയ്ഖ്‌ ദര്‍വേഷ്‌ സാഹിബ്‌, സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ബ്യൂറോ അസിസ്റ്റന്റ് ഡയറകുര്‍ ഹരിനാഥ്‌ മിശ്ര എന്നിവരാണ്‌ ലിസ്റ്റില്‍ ഉള്ളത്. ഇവരില്‍ ഒരാളെ സര്‍ക്കാരിന്‌ നിയമിക്കാം. സീനിയോറിറ്റിയില്‍ മുന്നിലുള്ള പത്മകുമാറാണ്‌ ഉന്നത സ്ഥാനത്തിന്‌ അര്‍ഹന്‍. സുപ്രധാന ചുമതലകള്‍ ലഭിച്ചപ്പോഴെല്ലാം വിവാദങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയ ഷെയ്ഖ്‌ ദര്‍വേഷ്‌ സാഹിബിനെയും പരിഗണിച്ചേക്കും. ഐബി അഡീഷണല്‍ ഡയറക്ടര്‍ ഹരിനാഥ്‌ മിശ്ര അടുത്തിടെ കേരളത്തില്‍ ജോലി ചെയ്യാത്തതിനാല്‍ പരിഗണിച്ചേക്കില്ല. നിലവിലെ ഡിജിപി അനില്‍കാന്ത്‌ ജൂണ്‍ 30ന്‌ വിരമിക്കും.

ഡാളസിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

ഡാളസ്: ജൂൺ 18 ഞായറാഴ്ച വൈകിട്ട് ഡാളസ് റോളറ്റ് സിറ്റിയിൽ നിന്നും കാണാതെയായ മലയാളി സണ്ണി ജേക്കബ്ബി (60) ന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. റോളറ്റ്, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്ക് വസതിയിൽ നിന്നും ഞായറാഴ്ച നടക്കാൻ പോയ സണ്ണി ജേക്കബ്ബിനെ കാണാതായ വിവരം ഭാര്യ പ്രാദേശിക പോലീസ് ഓഫീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പോലീസും, സുഹൃത്തുക്കളും തിരച്ചിൽ നടത്തി വരവെ ജൂൺ 20 ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ആണ് സണ്ണി തിരോധാനം ചെയ്ത വസതിയുടെ സമീപമുള്ള ജലാശയത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് എത്തിയ പോലീസും അഗ്നിശമന സേനയും മൃതദേഹം വെള്ളത്തിൽ നിന്ന് വീണ്ടെടുത്തു. മൃതദേഹം ജീർണിച്ചു തുടങ്ങിയതിനാൽ വ്യക്തമായ തിരിച്ചറിവിനായി ശാസ്ത്രീയ പരിശോധനയ്ക്ക് മെഡിക്കൽ എക്സാമിനറിന്റെ ഓഫീസിലേക്ക് മാറ്റി. രാസ പരിശോധനകൾക്ക് ശേഷമാണ് പോലീസ്, മൃതദേഹം കാണാതെയായ സണ്ണിയുടേതെന്ന് സ്ഥിരീകരിച്ച വിവരം ബന്ധുക്കളെ…

അന്താരാഷ്ട്ര യോഗ ദിനം: മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ആഘോഷം

ജൂൺ 21-ന് ആചരിക്കുന്ന വാർഷിക പരിപാടിയായ അന്താരാഷ്ട്ര യോഗ ദിനം, യോഗ പരിശീലിക്കുന്നതിന്റെ നിരവധി നേട്ടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്നു. 2014-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സ്ഥാപിച്ച ഈ ആഗോള ആഘോഷം ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമം വളർത്തുന്നതിൽ യോഗയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു. ലോകമെമ്പാടുമുള്ള വ്യക്തികൾക്ക് യോഗയുടെ പരിവർത്തന ശക്തി സ്വീകരിക്കാനും അത് അവരുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താനുമുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ദിനം. ഈ ലേഖനം അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഉത്ഭവം, പ്രാധാന്യം, വ്യാപകമായ സ്വാധീനം എന്നിവ പര്യവേക്ഷണം ചെയ്യുന്നു. യോഗയുടെ ഉത്ഭവവും പ്രാധാന്യവും: യോഗയുടെ വേരുകൾ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പുരാതന ഇന്ത്യയിൽ നിന്ന് കണ്ടെത്താനാകും, അവിടെ അത് മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര പരിശീലനമായി ഉത്ഭവിച്ചു. “യോഗ” എന്ന വാക്ക് സംസ്‌കൃത പദമായ “യുജ്” എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്,…

യുഎൻ ആസ്ഥാനത്ത് യോഗ ദിന പരിപാടിക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നൽകി

ന്യൂയോര്‍ക്ക്‌: അന്താരാഷ്ട്ര യോഗ ദിനത്തോട്‌ അനുബന്ധിച്ച്‌ അമേരിക്കയില്‍ നടന്ന യോഗ ദിന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായി. 180 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. “യോഗ ഇന്ത്യയില്‍ നിന്നാണ്‌ വരുന്നത്‌, അത്‌ വളരെ പഴയ പാരമ്പര്യമാണ്‌. യോഗയ്ക്ക്‌ പകര്‍പ്പവകാശം, പേറ്റന്റുകള്‍, റോയല്‍റ്റി പേയ്മെന്റുകൾ എന്നിവയില്ല. യോഗ നിങ്ങളുടെ പ്രായം, ലിംഗഭേദം, ഫിറ്റ്നസ്‌ നിലവാരം എന്നിവയ്ക്ക്‌ അനുയോജ്യമാണ്‌. യോഗ പോര്‍ട്ടബിള്‍ ആണ്‌, അത്‌ സാര്‍വത്രികമാണ്‌,” പ്രധാനമന്ത്രി മോദി പറഞ്ഞു. യുഎന്‍ ആസ്ഥാനത്തിന്‌ മുന്നിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ്‌ പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്‌. യോഗാ ദിനാചരണത്തിന്‌ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്‌ എത്തിയ എല്ലാവരെയും മോദി അഭിനന്ദിച്ചു. മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ്‌ പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്‌. യുഎന്‍ ആസ്ഥാനത്ത്‌ യോഗാദിന പരിപാടിക്ക്‌ ശേഷം പ്രധാനമന്ത്രി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കും. ജൂണ്‍ 22 ന്‌ വൈറ്റ്‌ ഹസില്‍ ഓപചാരികമായ സ്വീകരണം നടക്കും.…

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യുഎന്നിൽ നടത്തിയ യോഗാ പ്രദർശനം ഗിന്നസ് റെക്കോർഡ് നേടി

വാഷിംഗ്ടണ്‍: ലോക യോഗ ദിനത്തോടനുബന്ധിച്ച്‌ ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗാ പ്രദര്‍ശനത്തിന് ഗിന്നസ് റെക്കോര്‍ഡ്‌. യോഗ റിട്രീറ്റില്‍ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുത്തതിന്റെ റെക്കോര്‍ഡാണ് ഈ പ്രകടനം നേടിയത്. ഏകദേശം 135 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ യോഗാഭ്യാസത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ യോഗാ ദിനം എന്ന ആശയം വിജയിപ്പിക്കാന്‍ ലോകം ഒരിക്കല്‍ കൂടി ഒരേ മനസ്സോടെ മുന്നോട്ടു വന്നിരിക്കുകയാണെന്ന്‌ യോഗ ദിനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. പരിപാടിക്ക്‌ മുന്നോടിയായി യുഎന്‍ ആസ്ഥാനത്തിന്‌ മുന്നിലുള്ള മഹാത്മാഗാന്ധി പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. യോഗാ ദിനാചരണത്തിന്‌ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്‌ എത്തിയ എല്ലാവരെയും മോദി അഭിനന്ദിച്ചു. മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ്‌ പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്‌. അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്റെയും ഭാര്യ ജില്‍ ബൈഡന്റെയും ക്ഷണപ്രകാരമാണ്‌ മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്‌. ജൂണ്‍ 22 ന്‌ വൈറ്റ്‌…