നോർത്ത് അമേരിക്കയിലെ മലയാളി ഹൈന്ദവ സമൂഹത്തിനു പുതു ചൈതന്യം നൽകി മുന്നേറുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) യുടെ പ്രഥമ വിശ്വഹിന്ദു സമ്മേളനത്തിന് ജൂലൈ 1നു ഹ്യൂസ്റ്റണിൽ കോടി ഉയരും. കേരളത്തിൽ നിന്നുള്ള വിവിധ ആധ്യാത്മിക നേതാക്കളുടെ അനുഗ്രഹ പ്രഭാഷണങ്ങൾ ചടങ്ങിന്റെ മാറ്റ് കൂട്ടും. ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലിൽ നടക്കുന്ന കൺവെൻഷനിൽ മുഖ്യാതിഥിയായി എത്തുന്നത് മലയാള സിനിമയിലെ പുത്തൻ സൂപ്പർ താരോദയം ഉണ്ണി മുകുന്ദൻ. കേരളത്തിലെ പ്രശസ്ത സംഗീത ബാൻഡ് തൈക്കൂടം ബ്രിഡ്ജ് അവതരിപ്പിക്കുന്ന സംഗീത നിശയോടെ കൺവെൻഷൻ അവസാനിക്കും. കലാ മാമാങ്കം ആയ മന്ത്ര കലോത്സവം അരങ്ങ് രജിസ്‌ട്രേഷൻ പൂർത്തിയായി. 5 വയസു മുതൽ വിവിധ പ്രായത്തിലുള്ളവർ മാറ്റുരക്കുന്ന കലാവേദിയിൽ നിരവധി മത്സരങ്ങൾ ആണ് അണിയൊച്ചരുക്കിയിരിക്കുന്നത്. സംഘടനാരംഗത്തെ മികവുറ്റ വ്യക്തികളും സംഘടനകളും കൈ കോർത്ത് യുവശക്തിയുടെ ഊർജം ഉൾക്കൊണ്ടു കൊണ്ട് അമേരിക്കയിലെ…
Month: June 2023
ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി 600 ലധികം രജിസ്‌ട്രേഷൻ
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലിയുടെ രജിസ്‌ട്രേഷൻ വളരെ വിജയകരമായി 600ലധികം ആളുകൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. വളരെ നല്ല ഒരു ജനപിന്തുണയാണ് ജൂൺ 24-ാം തിയതി ശനിയാഴ്ച നടക്കുന്ന ഈ ആഘോഷങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ തന്നെ ഏറ്റവും പുരാതനവും അംഗസംഖ്യകൊണ്ട് ഏറ്റവും വലുതുമായ ഈ അസോസിയേഷന്റെ 50-ാം വാർഷികം ഒരു അവിസ്മരണീയ മുഹൂർത്തമാക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. എൽമസ്റ്റിലുള്ള വാട്ടർഫോർഡ് ബാങ്ക്വറ്റ് ഹാളിൽ വച്ച് നടത്തപ്പെടുന്ന പരിപാടിയിൽ ഷിക്കാഗോ സിറ്റി മേയർ ബ്രാൻഡൻ ജോൺസനോടൊപ്പം അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നും നിരവധി വിശിഷ്ടവ്യക്തികൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ജനറൽ ഓഫ് ഷിക്കാഗോ സോമനാഥ് ഘോഷ്, കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി, ഷിക്കാഗോ സീറോമലബാർ ബിഷപ്പ് ജോയി ആലപ്പാട്ട്, മുൻമന്ത്രി അഡ്വ. മോൻസ് ജോസഫ്, ഇല്ലിനോയ്…
പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് ട്രൂപ്പർ കൊല്ലപ്പെട്ടു; ലെഫ്റ്റനന്റ് ഗുരുതരാവസ്ഥയിൽ; പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
പെൻസിൽവാനിയ: ജുനിയാറ്റ കൗണ്ടിയിൽ ശനിയാഴ്ചയുണ്ടായ വെടിവയ്പ്പിൽ സ്റ്റേറ്റ് പോലീസ് ട്രൂപ്പർ 29 കാരനായ ട്രൂപ്പർ ജാക്വസ് റൂഗോ ജൂനിയർ കൊല്ലപ്പെടുകയും ലെഫ്റ്റനന്റ് ജെയിംസ് വാഗ്നർക്കു (45) ന് ഗുരുതരമായി പരിക്കേക്കുകയും ചെയ്തതായി സ്റ്റേറ്റ് പോലീസ് അറിയിച്ചു. വെടിവയ്പ്പിൽ ഉൾപ്പെട്ട ഓഫീസർമാരെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. പരിക്കേറ്റ ജെയിംസ് വാഗ്നർ ഒരു ഏരിയാ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.ഡ്യൂട്ടിക്കിടെ മരിക്കുന്ന പെൻസിൽവാനിയ സ്റ്റേറ്റ് പോലീസിലെ 104-ാമത്തെ അംഗമാണ് ജാക്വസ് റൂഗോയെന്നു സ്റ്റേറ്റ് പോലീസ് പറയുന്നു. രാവിലെ 11 മണിക്ക് ശേഷം ഒരാൾ സംസ്ഥാന സൈനികരുമായി തർക്കത്തിൽ ഏർപെട്ടതിനെ തുടർന്നാണ് സംഭവം ആരംഭിച്ചതെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.സംസ്ഥാന പോലീസ് പറയുന്നതനുസരിച്ച്, ലൂയിസ്‌ടൗൺ സ്റ്റേഷനിൽ റൈഫിളുമായി എത്തിയ പ്രതി പാർക്കിംഗ് സ്ഥലത്ത് പട്രോളിംഗ് വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തു. ജൂനിയാറ്റ കൗണ്ടിയിലെ തോംസൺടൗണിൽ നിന്നുള്ള 38 കാരനായ ബ്രാൻഡൻ സ്റ്റൈൻ ആണ് വെടിവെപ്പ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു.ഹെലികോപ്റ്റർ ഉൾപ്പെടെ…
ഷിക്കാഗോ മലയാളി അസോസിയേഷന്‍ സുവര്‍ണ ജൂബിലിയില്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജൂണ്‍ 24-ന് ശനിയാഴ്ച നടക്കുന്ന അമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സാമൂഹികതലത്തിലും, സാംസ്‌കാരിക തലത്തിലും, സംഘടനാ പരമായും അല്ലാതെയും ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുസമ്മേളനത്തില്‍ വച്ച് ആദരിക്കുന്നതാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഒരു സാമൂഹിക സംഘടനയാണ്. സാമൂഹ്യനന്മ ചെയ്യുന്ന കാര്യത്തില്‍ അസോസിയേഷന്‍ എന്നും മുമ്പന്തിയില്‍ തന്നെ നില്‍ക്കുന്ന ഒരു സംഘടനയാണ്. സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് മനുഷ്യര്‍ക്ക് അത്യാവശ്യമായ ജീവിത സാഹചര്യങ്ങള്‍ തയാറാക്കി കൊടുക്കുന്നതും അവരുടെ പ്രശ്‌നങ്ങളെ പഠിച്ച് അത് പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതും ജീവിത നിലവാരം ഉയര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കുന്നതും സാമൂഹിക നന്മയാണ്. നിര്‍ധനരും അശരണരുമായ ആളുകള്‍ക്കുവേണ്ടി ഏതു തലത്തില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരും അംഗീകരിക്കപ്പെടേണ്ടതാണ്. നമുക്ക് ചെയ്യാന്‍ സാധിക്കാത്തത് മറ്റു ചിലര്‍ തന്റെ സമയവും സമ്പത്തും ഉപയോഗിച്ച് ചെയ്യുന്നത് സാമൂഹിക പ്രവര്‍ത്തിയാണ്. അത് എന്ത്…
റവ. എബ്രഹാം മാത്യൂസ് ഒക്കലഹോമയിൽ അന്തരിച്ചു
ഒക്കലഹോമ: അമേരിക്കയിലെ ആദ്യകാല മലയാളി പ്രവാസിയും ഒക്കലഹോമ ന്യൂ ഹോപ്പ് ഫാമിലി ഫെലോഷിപ്പ് സഭാഅംഗവുമായ റവ. എബ്രഹാം മാത്യൂസ് 80 (പാപ്പച്ചൻ) ഒക്കലഹോമയിൽ ശനിയാഴ്ച രാവിലെ അന്തരിച്ചു.റാന്നി കുര്യക്കൽ കുടുംബാംഗമാണ് . ഭാര്യ: മേഴ്സി മാത്യൂസ് (തൃശ്ശൂർ, നെല്ലിക്കുന്ന് പരേതനായ പാസ്റ്റർ വി.കെ അബ്രഹാമിൻറെ മകൾ) മക്കൾ ജെന്നിംഗ്സ് മാത്യു- എല്ലാ ലിൻസി- ടൈറ്റസ് പ്രിൻസി- സോണി ഫ്യൂണറൽ സർവീസ് :ജൂൺ 23 വെള്ളിയാഴ്ച വൈകീട്ട് 6 30 മുതൽ സ്ഥലം: ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് മെമ്മോറിയൽ സർവീസ് :ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ സ്ഥലം :ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്. കൂടുതൽ വിവരങ്ങൾക്ക്: ഗ്ലാഡിസൺ ജേക്കബ് (630 205 2021)
ജൂൺ 18 – ധീര യോദ്ധാവ് റാണി ലക്ഷ്മി ബായിയുടെ ചരമവാർഷികം
ജൂൺ 18 ന്, ഇന്ത്യയിലെ ഏറ്റവും മികച്ച, ധീരയായ സ്വാതന്ത്ര്യ സമര സേനാനികളിലൊരാളായ റാണി ലക്ഷ്മി ബായിയുടെ ചരമവാർഷിക അനുസ്മരണമാണ്. ഝാൻസിയുടെ റാണി എന്നും അറിയപ്പെടുന്ന അവർ 1857-ലെ ഇന്ത്യൻ കലാപത്തിൽ ഒരു പ്രധാന പങ്ക് വഹിച്ച് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ ധീരമായി പോരാടുകയും തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു പാരമ്പര്യം അവശേഷിപ്പിക്കുകയും ചെയ്തു. 1828 നവംബർ 19 ന് വാരണാസി പട്ടണത്തിൽ ജനിച്ച റാണി ലക്ഷ്മി ബായിയുടെ ജനനസമയത്ത് മണികർണിക താംബെ എന്നായിരുന്നു പേര്. ഒരു എളിയ കുടുംബത്തിലാണ് അവര്‍ വളർന്നത്. പക്ഷേ, അവരുടെ ആദ്യകാലങ്ങൾ നിശ്ചയദാർഢ്യവും ശക്തമായ ഇച്ഛാശക്തിയും കൈമുതലാക്കിയിരുന്നു. അവരുടെ സ്വഭാവം രൂപപ്പെടുത്തുന്നതിലും സ്വാതന്ത്ര്യബോധം വളർത്തുന്നതിലും പിതാവ് മൊറോപന്ത് താംബെ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നാലാമത്തെ വയസ്സിൽ മണികർണികയ്ക്ക് അമ്മയെ നഷ്ടപ്പെട്ടു. ഈ ആദ്യകാല ദുരന്തം ഉണ്ടായിരുന്നിട്ടും, അവര്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിച്ചു,…
നവോത്ഥാന ചരിത്രത്തെ അപഹരിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾ പ്രതിരോധിക്കണം: റസാഖ് പാലേരി
പറവൂർ: കേരളത്തെ ജനാധിപത്യവത്കരിച്ച നവോത്ഥാന ചരിത്രം അപഹരിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ തിരിച്ചറിയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. “ഒന്നിപ്പ്” സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി പറവൂരിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ ചരിത്രത്തിലെ നവോത്ഥാനത്തിന്റെ ഉള്ളടക്കം മേധാവിത്വങ്ങളോടും അധീശത്വങ്ങളോടും മൂടുറച്ച പൊതുബോധങ്ങൾക്കുമെതിരായ പോരാട്ടങ്ങളും ജനകീയ മുന്നേറ്റങ്ങളും സാമൂഹിക പരിവർത്തനങ്ങളുമായിരുന്നു എന്നും സമൂഹം ഇന്നനുഭവിക്കുന്ന ജനാധിപത്യത്തെ ആകൃതിപ്പെടുത്തിയതും ശക്തിപ്പെടുത്തിയതും അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. സവർണ്ണ ഹിന്ദുത്വ വംശീയത അടക്കമുള്ള പുതിയ കാലത്തെ സാമൂഹ്യ രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ നവോഥാന പാഠങ്ങൾ പ്രചോദനമാകണമെന്നും ദലിതരും മുസ്‌ലിംകളും ആദിവാസികളും മറ്റു മത ന്യൂനപക്ഷങ്ങളും സ്ത്രീകളും ഭാഷാ ന്യൂനപക്ഷങ്ങളും ദരിദ്രരുമടങ്ങുന്ന സവർണ്ണ വംശീയതയുടെ ഇരകളെ തന്നെ സ്വാംശീകരിക്കാനുള്ള സംഘ് പദ്ധതികളെ…
വെൽഫെയർ പാർട്ടി ചെറുകുളമ്പ യൂണിറ്റ് കൺവെൻഷൻ
ചെറുകുളമ്പ : വെൽഫെയർ പാർട്ടി ചെറുകുളമ്പ യൂണിറ്റ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ കൗൺസിൽ അംഗം എൻ ടി ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. മങ്കട മണ്ഡലം ട്രഷറർ അഷ്‌റഫ് കുറുവ മുഖ്യപ്രഭാഷണം നടത്തി. കുറുവ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞലവി സ്വാഗതവും യൂണിറ്റ് സെക്രട്ടറി ഫർഹാൻ നന്ദി പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, പഞ്ചായത്ത് സെക്രട്ടറി മുനീറ തുടങ്ങിയവർ സംസാരിച്ചു.
കടുത്ത ചൂട്: ലഖ്‌നൗവിലെ റെയിൽവേ ട്രാക്കുകൾ ഉരുകി വളഞ്ഞു
ലഖ്നൗ: കടുത്ത ചൂടിനെ തുടർന്ന് ശനിയാഴ്ച ലഖ്‌നൗവിലെ നിഗോഹാൻ റെയിൽവേ സ്റ്റേഷനിലെ ലൂപ്പ് ലൈനിലെ റെയിൽപാളങ്ങൾ ഉരുകി വളഞ്ഞു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ, നീലാഞ്ചല്‍ എക്‌സ്‌പ്രസ് മെയിൻ ലൈനേക്കാൾ ലൂപ്പ് ലൈൻ അബദ്ധത്തിൽ മുറിച്ചുകടന്നതാണ് ട്രാക്കുകൾ ഉരുകുകയും വളയുകയും ചെയ്തത്. ട്രാക്കിന്റെ പരപ്പിൽ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ലോക്കോ പൈലറ്റ് തൽക്ഷണം ട്രെയിൻ നിർത്തി. അദ്ദേഹത്തിന്റെ മനസാന്നിധ്യം കാരണം വൻ അപകടം ഒഴിവായി. കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും എൻജിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാർ തകരാർ കണ്ടെത്തി ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. പൈലറ്റ് പരാതി നൽകുകയും ലഖ്‌നൗ ജംഗ്ഷനിൽ എത്തിയപ്പോൾ ഉന്നത ഉദ്യോഗസ്ഥരോട് സ്ഥിതി പറയുകയും ചെയ്തു. റെയിൽവേ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരും തകർന്ന പാളങ്ങൾ പരിശോധിച്ച് അറ്റകുറ്റപ്പണികൾക്ക് ഉത്തരവിട്ടു. എല്ലാ ട്രെയിനുകളും ലൂപ്പ് ലൈൻ ഉപയോഗിച്ച് നിർത്താൻ സ്റ്റേഷൻ മാസ്റ്റർ ഉത്തരവിട്ടു. സ്ഥിതിഗതികൾ പൂർണ്ണമായി…
IOC UK ‘യുവ 2023’ യുവജനസംഗമത്തിൽ രമ്യ ഹരിദാസ് MP മുഖ്യാതിഥി
ലണ്ടൻ : IOC UK സംഘടുപ്പിക്കുന്ന ‘യുവ 2023’ യുവജനസംഗമത്തിൽ രമ്യ ഹരിദാസ് MP മുഖ്യാതിഥിയായി പങ്കെടുക്കും. ജൂൺ 24 ന് ക്രോയ്ഡനിൽ വച്ചു നടക്കുന്ന ‘യുവ 2023’ ന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു* ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ നേതൃത്വം കൊടുത്തുകൊണ്ട് സംഘടുപ്പിക്കുന്ന ‘യുവ 2023’ യുവജന സംഗമത്തിൽ ആലത്തൂർ എം പി യും യുവ രാഷ്ട്രീയ വ്യക്തിത്വവുമായ രമ്യ ഹരിദാസ് മുഖ്യാഥിതിയായി പങ്കെടുക്കും. ജൂൺ 24 (ശനിയാഴ്ച) ക്രോയ്ഡനിൽ വെച്ച് വൈകുന്നേരം 3 മണി മുതൽ 7 മണി വരെ നടത്തപ്പെടുന്ന ‘യുവ 2023’ ൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കുമെന്നും അന്ന് പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനo നടക്കുമെന്നും IOC UK ഭാരവാഹികൾ അറിയിച്ചു. ‘യുവ 2023’ ന്റെ രജിസ്ട്രേഷൻ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ വലിയ ആവേശത്തോടെയാണ്…