ആല്‍ബര്‍ട്ട് തോമസിന്റെ (30) സംസ്കാരം ചൊവ്വാഴ്ച ഹൂസ്റ്റണിൽ

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ക്ലിയര്‍ ലേക്കില്‍ താമസിക്കുന്ന ഇറപുറത്ത് ജോസഫ് താമസിന്റെയും (ബേബിച്ചൻ) ആലീസ് തോമസിന്റെയും മകന്‍ ആല്‍ബര്‍ട്ട് തോമസിന്റെ (30) സംസ്കാരം ചൊവ്വാഴ്ച ഹൂസ്റ്റണിൽ നടക്കും. പൊതു ദർശനം ജൂൺ 20 ചൊവ്വാഴ്ച 09:30 – 11:00 വരെ പെർലാൻഡിലുള്ള സെൻറ് മേരീസ് സീറോ മലബാർ കത്തോലിക്ക ചർച്ചിൽ (1610 O’Day Rd., Pearland, TX 77581) നടക്കും. തുടർന്ന് പ്രാർത്ഥനകൾക്കും വിശുദ്ധ കുർബാനക്ക് ശേഷം 12:45ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310 N. Main St., Pearland, TX 77581) സംസ്കാരം ചെയ്യുന്നതാണ്.

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന് ഒഐസിസിയുഎസ്എയുടെ സ്വീകരണം – തിങ്കളാഴ്ച

ഹൂസ്റ്റൺ: സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ പ്രിയപ്പെട്ട കെൻ മാത്യുവിന് ഒഐസിസിയുഎസ്എ ഊക്ഷ്മള സ്വീകരണം നൽകും. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസിയുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണ സമ്മേളനം. ജൂൺ 19 ന് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ ഹാളിൽ (2437 FM 1092 Rd, Missouri city, TX 77459) വൈകുന്നേരം 6.30 യ്ക്കാണ് സമ്മേളനം. അത്യന്തം ആവേശം നിറഞ്ഞു നിന്ന, ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്  മേയർ തിരഞ്ഞെടുപ്പിൽ കായംകുളംകാരൻ കെൻ മാത്യു നിലവിലെ മേയർ സെസിൽ വില്ലിസിനെ പരാജയപ്പെടുത്തിയത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം സിറ്റി കൗൺസിലംഗമായിരിയ്കുന്ന മലയാളി എന്ന പദവി അലങ്കരിക്കുന്ന കെൻ മാത്യു കെൻ മാത്യു  നിരവധി തവണ പ്രോടെം മേയറായും പ്രവർത്തിച്ചു. തുടർച്ചയായി 17 വർഷങ്ങൾ സിറ്റി കൌൺസിൽ അംഗമാണ് കെൻ മാത്യു. കായംകുളത്തെ സ്കൂൾ വിദ്യാഭ്യാസത്തിനു…

മാർക്സിസ്റ്റ് ഗുണ്ടായിസം ന്യൂയോർക്ക് ടൈം സ്‌ക്വയറിലും

ന്യൂയോർക്ക്: രണ്ടരലക്ഷം കാഴ്ചക്കാർ അണിനിരക്കുന്ന കൂറ്റൻ യോഗത്തെ ന്യൂയോർക്കിലെ ടൈംസ്‌ക്വയറിൽ കേരളാ മുഖ്യൻ അഭിസംബോധന ചെയ്യും എന്ന് കൊട്ടിഘോഷിച്ചു നടത്തിയ അടി-“പൊളി” യോഗത്തിൽ രജിസ്റ്റർ ചെയ്ത് പങ്കെടുത്ത ഇരുന്നൂറ് പേരേ കൂടാതെ കഷ്ടി നൂറോ നൂറ്റമ്പതോ മലയാളികൾ മാത്രമേ പങ്കെടുത്തുള്ളൂ എന്ന ജാള്യത മറയ്ക്കാൻ ചില മാർക്സിസ്റ് അടിമകളുടെ കേരളാ മോഡൽ ധാർഷ്ട്യത്തിനും ടൈം സ്‌ക്വയർ സാക്ഷ്യമായി. ഞായറാഴ്ച വൈകിട്ട് ആറിന് ശേഷം നടന്ന കവല-പ്രസംഗ സമ്മേളനത്തിൽ പുറകിലത്തെ നിരയിൽ നിന്നിരുന്ന ഏതാനും മാധ്യമ പ്രവർത്തകരുടെ നേരേയാണ് ഒരു അന്തം കമ്മിയുടെ ആക്രോശവും കയ്യേറ്റ ശ്രമവും നടന്നത്. കേരളത്തെ കഴിഞ്ഞ ഏഴു വർഷം കൊണ്ട് വികസനത്തിന്റെ പേരിൽ ഒന്നാം സ്ഥാനത്ത് എത്തിച്ച ഗവൺമെന്റാണ് പിണറായിയുടെ നേതൃത്വത്തിൽ മുന്നേറുന്നത് എന്ന് സാക്ഷാൽ മുഖ്യൻ തള്ളി ഉഴുതു മറിച്ചുകൊണ്ടിരുന്നപ്പോൾ കാണികളുടെ പുറകിലത്തെ നിരയിൽ ഒരു അടിമ കമ്മി മുഖ്യന്റെ ചിത്രം…

ആമസോണിന്റെ 1.7 ബില്യൺ ഡോളര്‍ iRobot ഏറ്റെടുക്കലിന് യുഎസ് റെഗുലേറ്റർ അനുമതി നൽകി

സാൻഫ്രാൻസിസ്കോ: ‘റൂംബ’ ബ്രാൻഡിന് കീഴിൽ വിൽക്കുന്ന റോബോട്ട് വാക്വം ക്ലീനറുകൾ ഉൾപ്പെടെയുള്ള ഉപഭോക്തൃ റോബോട്ടുകളെ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന ഐറോബോട്ടിന്റെ 1.7 ബില്യൺ ഡോളറിന്റെ ആമസോണിന്റെ ഏറ്റെടുക്കൽ യുകെയുടെ ആന്റിട്രസ്റ്റ് റെഗുലേറ്റർ അംഗീകരിച്ചു. യുകെയിലെ റോബോട്ട് വാക്വം ക്ലീനറുകളുടെ വിതരണത്തിൽ iRobot-ന്റെ വിപണി സ്ഥാനം മിതമായതാണെന്നും അത് ഇതിനകം തന്നെ നിരവധി പ്രധാന എതിരാളികളെ അഭിമുഖീകരിക്കുന്നുണ്ടെന്നും കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്‌സ് അതോറിറ്റി (CMA) കണ്ടെത്തി. “ഇതിന്റെ അടിസ്ഥാനത്തിൽ, ആമസോണിൽ നിന്നുള്ള സാധ്യതയുള്ള മത്സരം നഷ്ടപ്പെടുന്നത് വിപണി ഫലങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന് സിഎംഎ കണക്കാക്കുന്നു,” പ്രസ്താവനയിൽ പറഞ്ഞു. ഐറോബോട്ടിന്റെ ഏറ്റെടുക്കൽ ആമസോണിന്റെ എതിരാളികളായ ‘സ്മാർട്ട് ഹോം’ പ്ലാറ്റ്‌ഫോമുകൾക്ക് ദോഷകരമാകില്ല. “ഇത് പ്രാഥമികമായി, റോബോട്ട് വാക്വം ക്ലീനറുകൾ (അവർ ശേഖരിക്കുന്ന ഡാറ്റ) യുകെയിലെ ഉയർന്നുവരുന്ന “സ്മാർട്ട് ഹോം” വിപണിയിലെ ഒരു പ്രധാന ഇൻപുട്ടായി പൊതുവെ പരിഗണിക്കപ്പെടാത്തതാണ്,” CMA…

ടിക് ടോക്ക് താരം കാൾ ഐസ്‌വെർത്ത് (35) കാർ അപകടത്തിൽ കൊല്ലപ്പെട്ടു

പെൻസിൽവാനിയ: ടിക് ടോക്ക് താരം കാൾ ഐസ്‌വെർത്ത് ചൊവ്വാഴ്ച വാഹനാപകടത്തിൽ മരിച്ചു. 35 വയസ്സായിരുന്നു. ഐസ്‌വെർത്തിന്റെ അമ്മ ജാനറ്റ് വാർത്ത സ്ഥിരീകരിച്ചു, ഏകദേശം 4:30 ന്, അവരുടെ മകനും അദ്ദേഹത്തിന്റെ സുഹൃത്തും പെൻസിൽവാനിയ കവലയിലൂടെ വാഹനമോടിക്കുമ്പോൾ മറ്റൊരു വാഹനം വന്നു ഇടിക്കുകയായിരുന്നു. പാസഞ്ചർ സീറ്റിലിരുന്ന ഐസ്‌വെർത്ത് ശക്തിയേറിയ ആഘാതത്തിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്‌നൈഡർ കൗണ്ടി ഡെപ്യൂട്ടി കൊറോണർ പറഞ്ഞു. അപകടത്തെത്തുടർന്ന് റൂട്ട് 11 ഏകദേശം 4 മൈൽ അടച്ചിടാൻ സംസ്ഥാന പോലീസ് നിർബന്ധിതരായി. ഐസ്‌വെർത്തിന്റെ കുടുംബം അന്തരിച്ച സോഷ്യൽ മീഡിയ താരത്തിൻറെ ആരാധകർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട് . ടിക് ടോക്ക് പോസ്റ്റിംഗിൽ ഐസ്‌വെർത്ത് പ്രശസ്തിയിലേക്ക് ഉയർന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് 435,400 അനുയായികളുണ്ടായിരുന്നു.

ഹ്യൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന്റെ പിതൃദിനാശംസകള്‍!

പ്രിയ പിതാക്കന്മാരെ, ഫാദേഴ്‌സ് ഡേയുടെ ഈ പ്രത്യേക അവസരത്തിൽ, നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന്, നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ഉള്ള അവിശ്വസനീയമായ നായകന്മാരെ ഞങ്ങൾ ആഘോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നിങ്ങളുടെ അചഞ്ചലമായ ആത്മവിശ്വാസം, സ്നേഹം, വിജയം, പിന്തുണ, ദയ, പരിചരണം, കഠിനാധ്വാനം, നിങ്ങളുടെ കുടുംബത്തിനുവേണ്ടി സ്വന്തം ജീവൻ ത്യജിക്കാനുള്ള ശക്തി എന്നിവ നിങ്ങളെ യഥാർത്ഥത്തിൽ അസാധാരണമാക്കുന്നു. പിതാക്കന്മാരേ, നിങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ വഴികാട്ടിയാണ്, നിങ്ങളുടെ ജ്ഞാനവും ശക്തിയും കൊണ്ട് ഞങ്ങളെ എപ്പോഴും നയിക്കുന്നു. നിങ്ങളുടെ നിസ്വാർത്ഥ സമർപ്പണവും ത്യാഗവും എല്ലാ ദിവസവും മികച്ച വ്യക്തികളാകാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. നിങ്ങൾ ഞങ്ങളുടെ പിന്തുണയുടെ നെടുംതൂണാണ്, ആവശ്യമുള്ള സമയങ്ങളിൽ ആശ്വാസവും മാർഗനിർദേശവും വാഗ്ദാനം ചെയ്യുന്നു. ഇന്ന്, ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഞങ്ങൾക്ക് മികച്ച ഭാവി സൃഷ്ടിക്കുന്നതിനും നിങ്ങൾ ചെയ്ത എണ്ണമറ്റ ത്യാഗങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു.…

രാഹുല്‍ ഗാന്ധി സുവനീര്‍ പ്രകാശനം ചെയ്തത് ഐ.ഓ.സി കേരള ചാപ്റ്ററിനു അഭിമാന നിമിഷം

ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ഏറെ വിജയകരമായ അമേരിക്ക സന്ദര്‍ശനത്തിന്റേയും, ജാവിറ്റ്‌സ് സെന്ററിലെ പ്രസംഗത്തിന്റേയും പശ്ചാത്തലത്തില്‍ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  കേരള ചാപ്റ്റർ  തയറാക്കിയ സുവനീര്‍ കെട്ടിലും മട്ടിലും മികച്ചതായി. ഈടുറ്റ ലേഖനങ്ങളും, പുതിയ ഇന്ത്യയെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും വ്യസ്തമാക്കുന്ന സുവനീറിന്റെ ശില്പികളും  അഭിനന്ദമര്‍ഹിക്കുന്നു. സുവനീറിന്റെ പ്രകാശനം രാഹുല്‍ ഗാന്ധി തന്നെ നിര്‍വഹിച്ചത് അംഗീകാരവുമായി. ഐ.ഓസി. കേരള ചാപ്ടർ പ്രസിഡന്റ്  ലീലാ മാരേട്ടില്‍ നിന്ന് സുവനീര്‍ ഏറ്റുവാങ്ങി ഐ.ഒ.സി ചെയര്‍ സാം പിട്രോഡയ്ക്ക് നല്‍കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. ക്വീന്‍സിലെ ടെറസ് ഓണ്‍ ദി പാര്‍ക്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണത്തിലായിരുന്നു അത്. വർഗീസ് പോത്താനിക്കാട് ചീഫ് എഡിറ്ററായ എഡിറ്റോറിയൽ ബോർഡാണ് സുവനീർ തയ്യാറാക്കിയത്. ഈപ്പൻ ഡാനിയൽ, പോൾ  കറുകപ്പള്ളി, ലീല മാരേട്ട്, തോമസ് മാത്യു, സാം മണ്ണിക്കരോട്ട്, പോൾ പി. ജോസ്, വിശാഖ് ചെറിയാൻ,…

കാർ ഹൈവേയിൽ നിന്ന് നദിയിലേക്കു മറിഞ്ഞ് നാലംഗ കുടുംബത്തിനു ദാരുണാന്ത്യം

ഐഡഹോ; ഐഡഹോയിൽ ഒരു കുടുംബം സഞ്ചരിച്ച കാർ ഹൈവേയിൽ നിന്ന് 30 അടി താഴ്ചയിലുള്ള നദിയിലേക്ക് മറിഞ്ഞ് നാലംഗ കുടുംബം മരിച്ചുവെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ വാരാന്ധ്യത്തിൽ സംഭവിച്ച ദുരന്തത്തെകുറിച്ചുള്ള വിവരങ്ങൾ ബുധനാഴ്ചയാണ് പോലീസ് വെളിപ്പെടുത്തിയത് പിതാവായ കാൽവിൻ “സിജെ” മില്ലർ, 36, തന്റെ മൂന്ന് മക്കളോടോപ്പം ഒരു റോഡ് യാത്രയിലായിരുന്നു.ഡക്കോട്ട മില്ലർ, 17, ജാക്ക് മില്ലർ, 10; ഡെലില മില്ലർ (8) എന്നിവരാണ് അപകടത്തിൽ പെട്ടതെന്ന് പോലീസ് പറഞ്ഞു. 17 കാരിയായ ഡക്കോട്ട മില്ലർ ഡ്രൈവ് ചെയ്യുന്നതിനിടെ ഉറങ്ങിപ്പോയതാണു പാറക്കൂട്ടത്തിൽ ഇടിച്ചു കാർ വായുവിലേക്ക് ഉയർന്നതെന്നു ഐഡഹോ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു, തുടർന്ന് താഴർക്കു പതിച്ച വാഹനം മറ്റൊരു വലിയ പാറക്കൂട്ടത്തിൽ ഇടിച്ചു മറിഞ്ഞ് തലകീഴായി സാൽമൺ നദിയിലേക്ക് വീഴുകയാണുണ്ടായതെന്നു റിപ്പോർട്ടിൽ പറയുന്നു ഹൈവേയിൽ നിന്ന് 30 അടി ഉയരത്തിൽ പറന്ന ശേഷം നദിയിൽ പതിച്ച…

കാത്തിരുന്ന ലിയോ അപ്ഡേറ്റ് : ദളപതിയുടെ പിറന്നാൾ ദിനത്തിൽ ലിയോയിലെ ആദ്യ ഗാനമെത്തുന്നു

വിജയ് ആരാധകരെ ആവേശത്തിലാക്കി ലോകേഷ് കനകരാജ്. ദളപതിയുടെ  ജന്മദിനത്തിന് കൃത്യം ഒരാഴ്ച ബാക്കിനിൽക്കെ, വിജയ് നായകനായ ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് ഒരു അപ്‌ഡേറ്റിന്റെ സൂചന നൽകി നിഗൂഢമായ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു. തന്റെ ട്വിറ്റർ പോസ്റ്റിൽ സംവിധായകൻ “റെഡി ആഹ്?” ലിയോ അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയുള്ള വിജയ് ആരാധകരോട് ഒരു ചോദ്യം ചോദിക്കുന്നതുപോലെ. കൃത്യം ഒരു മണിക്കൂറിനു ശേഷം റെഡിയാണ് എന്ന മറുപടിയോടു കൂടി ആരാധകരുടെ പ്രിയ താരം വിജയ് ആ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വിജയുടെ പിറന്നാൾ ദിനത്തിൽ ലിയോയുടെ ആദ്യ ഗാനം റിലീസാകും. ആരാധകർ കാത്തിരുന്ന ആ വാർത്ത സോഷ്യൽ മീഡിയയിൽ തീയായി ആളിപ്പടരുകയാണ്.ജൂൺ 22 വിജയുടെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകരിലേക്ക് ലിയോയിലെ ഗാനമെത്തും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന്…

ഫ്‌ളോറിഡയിൽ കൊലയാളി ഡുവാൻ യൂജിൻ ഓവൻറെ വധ ശിക്ഷ നടപ്പാക്കി

ഫ്‌ളോറിഡ:1984-ൽ രണ്ട് കുട്ടികളുടെ അമ്മയേയും 14 വയസ്സുള്ള ബേബി സിറ്ററേയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഡുവാൻ യൂജിൻ ഓവൻറെ (62) വധ ശിക്ഷവ്യാഴാഴ്ച വൈകുന്നേരം റൈഫോർഡിലെ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ നടപ്പാക്കി . മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു മിനുറ്റുകൾക്കകം  6:14 ന് മരണം സ്ഥിരീകരിച്ചു . 1984 മാർച്ച് 24 ന് ഡെൽറേ ബീച്ചിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ ഓവൻ രണ്ട് കൊച്ചുകുട്ടികളെ നോക്കികൊണ്ടിരുന്നു  14 വയസ്സുള്ള കാരെൻ സ്ലാറ്ററിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഓവൻ സ്ലാറ്ററിയെ ആവർത്തിച്ച് കുത്തുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് . കോടതി രേഖകൾ കാണിക്കുന്നത് എന്നാൽ രണ്ടു കുട്ടികൾക്കും പരിക്കില്ല. ആ വർഷം മെയ് മാസത്തിൽ, പ്രതി മറ്റൊരു സ്ത്രീ  ഓവൻ ജോർജിയാന വേഡനെ (38) കൊലപ്പെടുത്തി. ജോർജിയാന വേഡൻ താമസിച്ചിരുന്ന ബോക റാട്ടൺ വീട്ടിൽ…