ചേരിയം ഗവൺമെന്റ് ഹൈസ്കൂളിനെ ഹയർ സെക്കന്ററിയാക്കുക : വെൽഫെയർ പാർട്ടി

മങ്കട: മലബാറിലെ പ്ലസ് വൺ ബാച്ച് പ്രതിസന്ധിയിൽ ജനകീയ പ്രക്ഷോഭം തീർത്ത് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത്. മങ്കട മണ്ഡലത്തിലെ ഹയർസെക്കന്ററി ഇല്ലാത്ത ഏക ഗവൺമെന്റ് ഹൈസ്കൂൾ ആയ മങ്കട ചേരിയം ഹൈസ്കൂളിന് മുന്നിലായിരുന്നു പ്രതിഷേധം. പ്ലസ് വൺ അലോട്ട്മെന്റ് നടക്കുന്നതിന് മുമ്പേ മലബാർ ജില്ലകളിൽ ആവശ്യമായ സ്ഥിര ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡണ്ട് ജമാൽ കൂട്ടിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മലപ്പുറത്തിന് വേണ്ടത് ബെഞ്ചുകൾ അല്ല ബാച്ചുകൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം പ്രസിഡണ്ട് നബീൽ അമീൻ മുഖ്യപ്രഭാഷണം നടത്തി. ചേരിയം ഗവൺമെന്റ് ഹൈസ്കൂളിനെ ഹയർസെക്കൻഡറി ആക്കി ഉയർത്തി പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ…

എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണം: പ്രൊഫ. ഡോ. സഞ്ജീവ് പി സാഹ്നി

തിരുവനന്തപുരം: എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍, മാനവിക ക്ഷേമം, ആവശ്യകതകള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ജിന്‍ഡാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയര്‍ സയന്‍സിന്റെ സ്ഥാപകനും പ്രിന്‍സിപ്പല്‍ ഡയറക്ടറുമായ പ്രൊഫസര്‍ ഓഫ് എമിനെന്‍സ് ഡോക്ടര്‍ സഞ്ജീവ് പി സാഹ്നി. ഹോട്ടല്‍ ഹൈസിന്തില്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാനസികതലത്തില്‍ വരുത്തുന്ന സമഗ്ര മാറ്റങ്ങളെ പറ്റി ഒരു വിശകലനം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒ.പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സംയോജനം അധ്യാപനവും പഠനാനുഭവങ്ങളും ഏറെ മെച്ചപ്പെടുത്താനും വിജ്ഞാന സമ്പാദനം സുഗമമാക്കാനും അതുവഴി തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ വ്യാവസായിക മേഖലയില്‍ വന്‍ ശക്തിയായി വളര്‍ന്ന എ ഐ വിദ്യാഭ്യാസ രംഗത്ത് പരമ്പരാഗത രീതികളില്‍ വിപ്ലവകരമായ സമഗ്ര മാറ്റം വരുത്തി, പഠന രീതികളെ പുനര്‍ നിര്‍വചിക്കാനും…

ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോ​ഗങ്ങളും ഹൂസ്റ്റണിൽ

ലോക സമാ​ധത്തിനായും, ഇന്ത്യയ്ക്കും അമേരിക്കയ്ക്കും വേണ്ടിയും പ്രാർത്ഥിക്കാന്‍ ജൂൺ 11 ഞായറാഴ്ച വൈകിട്ട് 6:30 മുതൽ ജൂൺ 17 ശനിയാഴ്ച വരെ ഹൂസ്റ്റണിലുളള ‍ഡെസ്റ്റിനി സെന്ററിൽ വച്ച് പ്രാർത്ഥന മീറ്റിം​ഗുകൾ നടത്തുന്നു. രാത്രി യോ​ഗങ്ങളിൽ പാസ്റ്റേഴ്സ് അനീഷ് ഏലപാറ, മൈക്കിൾമാത്യൂസ്, ഷിബു തോമസ്, വിൽസൻ വർക്കി, കെ. ജെ. തോമസ് കുമളി എന്നിവർ മുഖ്യ പ്ര​ഭാഷണങ്ങൾ നടത്തും. പകൽ രാ​വിലെ 10 മണിക്കും, ഉച്ചയ്ക്ക് 2 മണിയ്ക്കും പ്രത്യേകം പ്രാർത്ഥന മീറ്റിം​ഗുകൾ ഉണ്ടായിരിക്കും. ഈ പ്രാവിശ്യത്തെ പ്രത്യേക യുവജന മീറ്റിം​ഗുകൾക്കായി ജൂൺ 12-ാം തിയ്യതി വൈകിട്ട് 6:30ന് പാസ്റ്റർ മൈക്കിൾ മാത്യു, പാസ്റ്റർ ക്ലിസ്റ്റഫർ പീറ്റർ എന്നിവർ നേതൃത്വം നൽകും. കഴിഞ്ഞ 18 വർഷമായി ഈ മീറ്റിം​ഗുകൾ നടന്നു വരുന്നു. വിലാസം: 1622 സ്റ്റാഫോർഡ് ഷെയർ, സ്റ്റാഫോർഡ്, ടെക്സസ് 77477. കൂടുതൽ വിവരങ്ങൾക്ക്: പെനിയേൽ മിനിസ്റ്ററി- 8324287645

രഹസ്യ രേഖകളുടെ അന്വേഷണത്തിൽ ട്രംപിനെതിരെ കുറ്റം ചുമത്തി, ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ആദ്യ മുൻ പ്രസിഡന്റ്

മയാമി :ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ നിന്ന് കഴിഞ്ഞ വർഷം കണ്ടെത്തിയ നൂറിലധികം രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ രഹസ്യ രേഖകളുടെ അന്വേഷണത്തിലാണ് ഡൊണാൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ഇതോടെ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെട്ട മുൻ പ്രസിഡന്റിനെ ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ആദ്യ മുൻ പ്രസിഡന്റായി. മിയാമി ഫെഡറൽ കോടതിയിലെ കുറ്റപത്രം അസാധാരണമാണ്, കാരണം ഒരു മുൻ പ്രസിഡന്റിനെതിരെ ഒരിക്കലും ഫെഡറൽ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടിട്ടില്ല. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നതെന്നും അതിലൊന്നെങ്കിലും ഗൂഢാലോചന നടത്തിയെന്നും ഒരു വൃത്തങ്ങൾ പറഞ്ഞു. കുറ്റം നിഷേധിച്ച മുൻ പ്രസിഡന്റ്, ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മിയാമി ഫെഡറൽ കോടതിയിൽ ഹാജരാകാൻ തനിക്ക് സമൻസ് ലഭിച്ചതായി പറഞ്ഞു. ട്രംപ് വൈറ്റ് ഹൗസിൽ നിന്നുള്ള രഹസ്യരേഖകൾ അദ്ദേഹത്തിന്റെ ഫ്‌ളോറിഡ മാർ-എ-ലാഗോ റിസോർട്ടിലേക്ക് കൊണ്ടുപോകുമ്പോൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്‌തിരുന്നോ എന്ന് അന്വേഷിച്ചുവരികയാണ്. മാൻഹട്ടൻ…

22 ലക്ഷം രൂപ തിരികെ നൽകിയ പാക് ഡ്രൈവറെ ദുബായ് പോലീസ് ആദരിച്ചു

അബുദാബി : യാത്രക്കാരൻ മറന്നുവെച്ച 101,463 ദിർഹം (22,80,920 രൂപ) തിരികെ നൽകിയ ദുബായ് ആസ്ഥാനമായുള്ള പാക്കിസ്താന്‍ ഡ്രൈവറെ പൊലീസ് ആദരിച്ചു. ഒരു റെന്റൽ ലിമോസിൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പാക് സ്വദേശി 28 കാരനായ മുഹമ്മദ് സുഫിയാൻ റിയാദിനെയാണ് അൽ ബർഷ പോലീസ് സെന്ററിൽ സത്യസന്ധതയ്ക്ക് ആദരിച്ചത്. ദുബായ് പോലീസ് കാണിച്ച ആദരവിന് അദ്ദേഹം നന്ദി അറിയിച്ചു. തന്റെ ശക്തമായ കടമബോധവും ഉടമയുടെ അവകാശങ്ങളും സ്വത്തും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് ഉടൻ നടപടിയെടുക്കാനും പണം പോലീസിന് കൈമാറാനും തന്നെ പ്രേരിപ്പിച്ചതെന്ന് മുഹമ്മദ് റിയാദ് ഊന്നിപ്പറഞ്ഞു. പോലീസ് സേനയെ പ്രതിനിധീകരിച്ച് റിയാദിന് പ്രശംസാപത്രവും ഉപഹാരവും ലഭിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അൽ ബർഷ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മജീദ് അൽ സുവൈദി റിയാദിനെ പ്രശംസിച്ചു. “റിയാദിന്റെ സത്യസന്ധതയിൽ ഞങ്ങൾ അഭിമാനിക്കുന്നു. സമൂഹത്തിൽ ക്രിയാത്മകമായ പങ്ക്…

വിമാന യാത്ര നിരക്ക് നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യുക; പ്രവാസി ചൂഷണം അവസാനിപ്പിക്കുക – കള്‍ച്ചറല്‍ ഫോറം കാമ്പയിന്‌ തുടക്കമായി

കൂടൂതല്‍ ആളുകള്‍ അവധിക്കായി നാട്ടിലേക്ക് യാത്ര ചെയ്യുന്ന ജൂണ്‍, ജുലൈ മാസങ്ങളില്‍ വിമാന ടിക്കറ്റിന്റെ മറവില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്കെതിരെയും പതിറ്റാണ്ടുകളായി തുടരുന്ന  ഈ സ്ഥിതിവിശേഷം  എത്രയും പെട്ടെന്ന് അവസാനിപ്പിക്കും വിധം  നിയമ നിർമ്മാണം  നടത്തണമെന്നാവശ്യപ്പെട്ടും കള്‍ച്ചറല്‍ ഫോറം ‘ഉയർന്ന വിമാന യാത്ര നിരക്ക്  നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യുക, പ്രവാസി ചൂഷണം അവസാനിപ്പിക്കുക’. എന്ന തലക്കെട്ടില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. കൂടുതൽ യാത്രക്കാറുള്ള സീസണുകളിൽ സാധാരണ വിമാനക്കൂലിയെക്കാൾ മൂന്നും നാലും ഇരട്ടിയാണ് ചാർജ് ചെയ്യുന്നത് ഇത് പകൽ കൊള്ളയാണ്. സാധാരണ പ്രവാസി കളയും പ്രവാസി കുടുംബങ്ങളെയും ഞെക്കിപ്പിഴിയുന്ന വിമാന കമ്പനികളുടെ നിലപാട് ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്ന നീതിയുടെയും അവസര സമത്വത്തിന്റെയും നിഷേധമാണ്. ഇത് പരിഹരിക്കാൻ ഗൾഫ് സെക്ടറിലേക്കുള്ള വിമാനയാത്രക്കൂലിക്ക് സീലിംഗ് ഏർപ്പെടുത്താൻ  കേന്ദ്രസർക്കാർ മുന്നോട്ടുവരണമെന്ന കാലങ്ങളായുള്ള ആവശ്യമാണ്‌. ഇന്ത്യൻ സ്ഥാനപതിമാരും നയതന്ത്ര സ്ഥാപനങ്ങളും ഈ…

ജൂൺ മാസം യൂണിയന്‍ കോപ് നൽകുന്നത് 70% വരെ കിഴിവ്

യൂണിയന്‍ കോപിന്‍റെ എല്ലാ ബ്രാഞ്ചുകളിലും കിഴിവ് ലഭ്യമാകും. ഇതിന് പുറമെ വെബ്സൈറ്റ്, സ്‍മാര്‍ട്ട് ഓൺലൈന്‍ സ്റ്റോര്‍ ആപ്പിലും കിഴിവ് ലഭിക്കും. അവശ്യ സാധനങ്ങള്‍ക്കും മറ്റുള്ള ഉൽപ്പന്നങ്ങള്‍ക്കും ജൂണിൽ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. തെരഞ്ഞെടുത്ത സാധനങ്ങള്‍ക്ക് 70% വരെ കിഴിവ് ലഭിക്കും. യൂണിയന്‍ കോപിന്‍റെ എല്ലാ ബ്രാഞ്ചുകളിലും കിഴിവ് ലഭ്യമാകും. ഇതിന് പുറമെ വെബ്സൈറ്റ്, സ്‍മാര്‍ട്ട് ഓൺലൈന്‍ സ്റ്റോര്‍ ആപ്പിലും കിഴിവ് ലഭിക്കും. പച്ചക്കറികള്‍, അരി, പഞ്ചസാര, എണ്ണ എന്നിവയ്ക്ക് സെപ്റ്റംബര്‍ മാസം വരെ കിഴിവുണ്ട്. ആദ്യ പ്രമോഷന്‍ ക്യാംപെയ്ൻ ജൂൺ 11-ന് അവസാനിക്കും. യാത്രയ്ക്കുള്ള സാധനങ്ങള്‍, ഇലക്ട്രോണിക്സ്, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവയാണ് കിഴിവിൽ ആദ്യം ലഭിക്കുക.

കെ.പി.എ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍റെ ഈ വര്‍ഷത്തെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി മെഗാ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു. 2023 ജൂലൈ 1 നാണ് ഒപ്പന മത്സരം നടക്കുന്നത്. വിജയികൾക്ക് മികച്ച സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഈ മാസം 20 നു മുന്നേ പേരുകള്‍ രെജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 3904 3910, 3213 8436 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ഹോട്ടൽ മുറിയിൽ മൂന്നംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മൂന്നംഗ മലയാളി കുടുംബത്തെ ജില്ലയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജിലാണ് സംഭവം. കുടുംബം കഴിഞ്ഞ നാലാം തീയതിയാണ് മുറിയെടുത്തതെന്ന് ഹോട്ടൽ ജീവനക്കാരെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുറിയിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യുമെന്ന് ഇവര്‍ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നു. പലതവണ വിളിച്ചിട്ടും അവരിൽ നിന്ന് പ്രതികരണം ഉണ്ടാകാത്തതിനാൽ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയും അവർ സംഭവസ്ഥലത്തെത്തി മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറുകയും ചെയ്യുകയായിരുന്നു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. “മുറിയിൽ നിന്ന് കണ്ടെടുത്ത ഐഡി കാർഡുകൾ പ്രകാരം, അവർ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയവരാണ്. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, മകള്‍ ഐറിന്‍ എന്നിവരാണ്…

ജിസിസി, ജോർദാൻ പൗരന്മാർക്കുള്ള യുകെ വിസിറ്റ് വിസ പ്രക്രിയ ലളിതമാക്കി

ഗൾഫ് കോർപ്പറേഷൻ കൗൺസിലിലെയും (ജിസിസി) ജോർദാനിലെയും പൗരന്മാർക്ക് ഇപ്പോൾ യഥാക്രമം 30 പൗണ്ടിനും (3,088.22 രൂപ) 100 പൗണ്ടിനും (10,296 രൂപ വരെ) 10 പൗണ്ടിനും (1,029.17 രൂപ) eTA (ഇലക്‌ട്രോണിക് യാത്രാ അംഗീകാരം) ലഭിക്കും. യുകെ സർക്കാരാണ് പ്രഖ്യാപനം നടത്തിയത്. eTA രണ്ട് വർഷത്തേക്ക് സാധുവായിരിക്കും. ഹ്രസ്വകാലത്തേക്ക് വിസ ആവശ്യമില്ലാത്ത, യുകെ സന്ദർശിക്കുന്നവർക്കും യാത്ര ചെയ്യുന്നവർക്കും നൽകുന്ന ഡിജിറ്റൽ അനുമതിയാണ് eTA. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നിവയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ജോർദാൻ പൗരന്മാർക്കും യാത്രക്കാർക്കും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും ഓസ്‌ട്രേലിയയിലെയും പൗരന്മാർക്ക് സമാനമായി യുകെയിൽ പ്രവേശിക്കാൻ കഴിയുമെന്നാണ് ഇതിനർത്ഥം. വിനോദസഞ്ചാരികൾക്ക് ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഡിജിറ്റലായി eTA ആപ്ലിക്കേഷനായി അപേക്ഷിക്കുകയും അവരുടെ ജീവചരിത്രവും ബയോമെട്രിക് വിശദാംശങ്ങളും നൽകുകയും ചെയ്യാം. പ്രക്രിയ ലളിതവും എളുപ്പവുമാക്കുക എന്നതാണ് ലക്ഷ്യം. ഇമിഗ്രേഷൻ മന്ത്രി…