കമലാ ഹാരിസ് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗയുമായി കൂടിക്കാഴ്ച നടത്തി

വാഷിംഗ്‌ടൺ ഡിസി :വൈസ് പ്രസിഡന്റ് കമലാ ഹാരിസ് വൈറ്റ് ഹൗസിൽ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ബംഗ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ദാരിദ്ര്യം കുറയ്ക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപങ്ങൾ നടത്തുന്നതിനും നയപരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ലോകബാങ്ക് ശ്രമങ്ങൾക്ക് ബൈഡൻ -ഹാരിസ് അഡ്മിനിസ്ട്രേഷന്റെ ശക്തമായ പിന്തുണ വൈസ് പ്രസിഡന്റ് അടിവരയിട്ടു. കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധികൾ, ദുർബലത, സംഘർഷം തുടങ്ങിയ ആഗോള വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള ശേഷി ഉൾപ്പെടുത്തുന്നതിനുള്ള ദൗത്യം വിപുലീകരിക്കുന്നതുൾപ്പെടെ ലോകബാങ്കിനെ വികസിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളെ അവർ പ്രശംസിച്ചു. ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നത് കടുത്ത ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും സമൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബാങ്കിന്റെ പ്രവർത്തനങ്ങളുമായി പരസ്പരബന്ധിതമാണെന്നും അവിഭാജ്യമാണെന്നും അവർ അടിവരയിട്ടു. ഈ പരിണാമ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രസിഡന്റ് ബംഗയുടെ പ്രതിബദ്ധതയെയും ഉയർന്ന അഭിലാഷത്തെയും വൈസ് പ്രസിഡന്റ് സ്വാഗതം ചെയ്തു.…

ഗാനത്തിന്റെ ആത്മാവറിഞ്ഞ് കെസ്റ്ററും സ്നേഹ വിനോയിയും: ‘യേശുവേ നീയാണെൻ രക്ഷ’

ന്യൂയോർക്ക് : ഒരു ഗാനത്തിന്റെ ആത്മാവറിഞ്ഞ് പാടുക എന്നത് എല്ലാവർക്കും  സാധിക്കുന്ന കാര്യമല്ല. യുവഗായകരായ കെസ്റ്ററും സ്നേഹ വിനോയിയും ചേർന്ന് ആലപിച്ച ‘യേശുവേ നീയാണെൻ രക്ഷ’ എന്ന ക്രിസ്തീയഗീതം അത്തരത്തിൽ ഭാവസാന്ദ്രതകൊണ്ട് ആരാധകമനസുകളിൽ കയറിപ്പറ്റുകയാണ്. എഡിറ്റിംഗും ഗായികയായ സ്നേഹയാണ് ചെയ്തിരിക്കുന്നത്. വെസ്റ്ചെസ്റ്റർ ന്യു റോഷൻ ഹൈസ്‌കൂളിൽ ഒൻപതാം ഗ്രിഡിൽ പഠിക്കുന്ന സ്നേഹ, ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ യുടെ സിങ് ആൻഡ് വിൻ മത്സരത്തിലെ ഫൈനലിസ്റ്റാണ്. സ്നേഹയുടെ പിതാവ് വിനോയ് ജോണാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അദ്ദേഹം പ്രൊഫഷണൽ ഗിറ്റാറിസ്റ്റാണ്. ഗാനരചന: മഞ്ജു വിനോയ്. ഓർക്കസ്‌ട്രേഷൻ: വിൽസൺ കെ.എക്സ്, തബല: സന്ദീപ് എൻ.വെങ്കിടേഷ്, മിക്സിങ്: സുനിൽ പുരുഷോത്തമൻ, പുല്ലാങ്കുഴൽ: രാജേഷ് ചേർത്തല, കോറസ്: കലാഭവൻ ബിന്ദു, കൃഷ്ണ,പ്രിയ. യുട്യൂബിലൂടെ വിഎഎംഎസ് സ്റ്റുഡിയോ യുഎസ്എയും സിയോൺ ക്ലാസിക്‌സും ചേർന്നാണ്  ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. തേന്മാവിൻ കൊമ്പത്ത് ഉൾപ്പെടെ നിരവധി ഹിറ്റ്…

ഡാലസിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു

ഡാലസ്:ഡാലസ് ഡൗണ്ടൗണിനു സമീപം നിർമ്മാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിന് രാത്രി തീപിടിച്ചു. ഇന്റർസ്റ്റേറ്റ് 30 ന് തെക്ക് ബെക്ക്ലി അവന്യൂവിലാണ് നിർമ്മാണത്തിലിരിക്കുന്ന സമുച്ചയം.രാത്രി 10 മണിയോടെ രണ്ടാം നിലയിലെ ഭിത്തിയിൽ എന്തോ തീപിടിത്തമുണ്ടായി. മൂന്നാം നിലയിലേക്ക് തീ പടരുന്നതിനാൽ തീയണക്കുന്നതിനു അഗ്നിശമന സേനാംഗങ്ങൾ കൂടുതൽ സേനാംഗങ്ങളേയും ഉപകരണങ്ങളും ആവശ്യമായി വന്നു . വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുംമുമ്പ് അവർക്ക് തീയണക്കുവാൻ കഴിഞ്ഞു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഫീനിക്സ് റിച്ച്മണ്ട് മൂന്നാമത് ഫീനിക്സ് ക്രിക്കറ്റ് കപ്പ് ടൂർണമെന്റ് സംഘടിപ്പിച്ചു

റിച്ച്മണ്ട് (ബി .സി) : മെയ് 22 ആം തിയതി വെസ്റ്റ് വ്യാന്കൂവര് ഹ്യൂഗോ റേ പാർക്കിൽ വെച്ച് ഫീനിക്സ് റിച്ച്മണ്ട് മലയാളീ അസോസിയേഷൻ മൂന്നാം ഫീനിക്സ് ക്രിക്കറ്റ് കപ്പ് ടൂർണമെന്റ് നടത്തി. കനേഡിയൻ ക്രിക്കറ്റ് ടീം അംഗം ആരോൺ  ജോൺസണും , കനേഡിയൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ജിമ്മി ഹന്സ്രാ യും ചേർന്നു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ബ്രിട്ടിഷ് കൊളംബിയലെ 16 ക്രിക്കറ്റ് ക്ലബ്ബുകൾ പങ്കെടുത്തു. ഫൈനലിൽ  ധാക്കഡ് ഇലവനെ പരാജയപ്പെടുത്തി സറെ ഹണ്ടേഴ്സ് മൂന്നാം ഫീനിക്സ് ക്രിക്കറ്റ് കപ്പ് നേടി. അസോസിയേഷൻ സ്പോർട്സ് കോഓർഡിനേറ്റർ ജോയ്‌സ് ജോർജ്, പ്രെസിഡൻറ് ജോൺ  കെ നൈനാൻ,  സെക്രട്ടറി പ്രവീൺ കുമാർ, ട്രീസറെർ നോബിൾ ജോസഫ് എന്നിവർ സംസാരിച്ചു. ക്രിക്കറ്റ് ടൂർണമെന്റ് പ്ലാറ്റിനം സ്പോൺസർ ജോ ഫ്രാൻസിസ് & സ്മിത ജോ – സട്ടൺ അലയൻസ് റിയൽറ്റി, ഒവെൻ…

ഹൈസ്‌കൂൾ ബിരുദദാന ആഘോഷത്തിന്റെ വേദിക്ക് പുറത്ത് വെടിവെപ്പ് രണ്ട് മരണം നിരവധി പേർക്ക് പരിക്ക്

വിർജീനിയ: ചൊവ്വാഴ്ച വിർജീനിയയിലെ റിച്ച്‌മണ്ടിൽ ഒരു ഹൈസ്‌കൂൾ ബിരുദദാന ആഘോഷത്തിന്റെ വേദിക്ക് പുറത്ത് ഉണ്ടായ വെടിവെപ്പിൽ രണ്ട് പേര് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേക്കുകയും ചെയ്തതായി ബദാം ലി റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പിൽ 18 കാരനായ ബിരുദധാരിയായ ഷോൺ ജാക്‌സണും 36 കാരനായ രണ്ടാനച്ഛൻ റെൻസോ സ്മിത്തുമാണ് കൊല്ലപ്പെട്ടത് അഞ്ചു പേർക്ക് പരിക്കേട്ടതായി ഒടുവിൽ കിട്ടിയ റിപ്പോർട്ടിൽ പറയുന്നു. പേർക്ക് പരിക്കേറ്റു. വെടിവെച്ചുവെന്നു സംശയിക്കുന്ന 19 കാരിയായ അമരി പൊള്ളാർഡിനെ പിടികൂടി രണ്ടാം ഡിഗ്രി കൊലപാതകത്തിനു രണ്ട് കേസുകളിൽ ചാർജ് ചെയ്തു ബുധനാഴ്ച രാവിലെ ഹാജരാക്കി, ജാമ്യമില്ലാതെ തടവിലാക്കിയതായി ഇടക്കാല പോലീസ് ചീഫ് റിക്ക് എഡ്വേർഡ്സ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊല്ലപ്പെട്ട 18 കാരനുമായി പൊള്ളാർഡിന് തർക്കമുണ്ടായിരുന്നുവെന്നും ഇത് ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നും എഡ്വേർഡ് പറഞ്ഞു. വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കാറിടിച്ച് പരിക്കേറ്റ 9 വയസുകാരിയും കൊല്ലപ്പെട്ട രണ്ട്…

പമ്പ ഫിലാഡൽഫിയ 56 ഇൻറ്റർനാഷണൽ ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഫിലാഡൽഫിയ: ജൂൺ 24 നു നടത്തപ്പെടുന്ന പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെൻറ്റ് (പമ്പ) യുടെ 56 ഇൻറ്റർനാഷണൽ ടൂർണമെന്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഒന്നാം സമ്മാനമായി $1000, രണ്ടാം സമ്മാനമായി $750, മൂന്നാം സമ്മാനമായി $500, നാലാം സമ്മാനമായി $300, കൂടാതെ ട്രോഫികളും സമ്മാനിക്കും. (Venue: 608 Welsh road Philadelphia 19115). ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്നതിന് https://pampaphila.org/#Card എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്‌. ഒരു ടീമിന് $300 ആണ് രെജിസ്ട്രേഷൻ ഫീസ്. ചുരുക്കം ടീമുകൾക്ക് കൂടി രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടെന്നു സംഘാടക സമിതി അറിയിച്ചു. പമ്പ അസ്സോസിയേഷൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. സുധ കർത്താ, ഫിലിപ്പോസ് ചെറിയാൻ എന്നിവരാണ് കോർഡിനേറ്റർസ്. കൂടുതൽ വിവരങ്ങൾക്കും ഫോണിൽകൂടി രജിസ്റ്റർ ചെയ്യുന്നതിനും പമ്പ പ്രെസിഡൻറ്റ് സുമോദ് നെല്ലിക്കാലയെ 267…

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഹരിക്കുക: മലപ്പുറം അവകാശ സംരക്ഷണ സമിതി

മലപ്പുറം: ഹയർ സെക്കന്ററി മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനാവശ്യമായ നടപടി സംസ്ഥാന സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് മലപ്പുറം അവകാശ സംരക്ഷണ സമിതി. ഒന്നര പതിറ്റാണ്ടിലധികമായി പത്താം ക്ലാസ് വിജയിക്കുന്ന വിദ്യാർഥികൾക്ക് ആവശ്യമായ പ്ലസ് വൺ സീറ്റുകൾ ജില്ലയിൽ ലഭ്യമല്ല. ഇത് ശാശ്വതമായി പരിഹരിക്കാൻ പത്താം ക്ലാസ് വിജയിക്കുന്ന വിദ്യാർഥികൾക്ക് ആനുപാതികമായി പ്ലസ് വൺ സീറ്റുകൾ ഉണ്ടാകുന്ന വിധം പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അത് നടപ്പിലാക്കാതെ 30 ശതമാനം വരെ സീറ്റു വർധിപ്പിക്കുന്ന അശാസ്ത്രീയ രീതിയാണ് സർക്കാർ ഈ വർഷവും സ്വീകരിച്ചത്. ഈ വർധനവിന് ശേഷവും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ ലഭ്യമാവില്ല. മലബാർ മേഖലയുടെ പ്ലസ് വൺ സീറ്റ് പ്രശ്‌നം പഠിക്കാനായി സർക്കാർ നിയോഗിച്ച കാർത്തികേയൻ റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ തയ്യാറാവണം.…

ഇന്നത്തെ രാശിഫലം (2023 ജൂണ്‍ 07 ബുധന്‍)

ചിങ്ങം: നിങ്ങളുടെ പൊടിത്തെറിക്കുന്ന രോഷം ഇന്ന്‌ അടക്കിനിര്‍ത്തണം. ഇന്നത്തെ അനുഭവത്തില്‍ നക്ഷത്രങ്ങളുടെ മിതമായ പ്രഭാവം പ്രകടമാകും. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായതിനാല്‍ ഒന്നിലും അപ്രതീക്ഷിത മാറ്റം പ്രതീക്ഷിക്കേണ്ട. സംയമനം പാലിക്കുന്നത്‌ പതിവ്‌ ദാത്യങ്ങളില്‍ സംഘര്‍ഷമോ കടമ്പകളോ നേരിടാതിരിക്കാന്‍ സഹായിക്കും. തൊഴില്‍ രംഗത്തെ അനാവശ്യ സംഘര്‍ഷങ്ങള്‍ നിങ്ങളെ നിരാശനും ക്ഷീണിതനുമാക്കും. അമ്മയുടെ രോഗം കാരണമുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ ദുര്‍ബലനാക്കും. ശാന്തനായി കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക. കന്നി: അപ്രതീക്ഷിത ചെലവുകളും ദഹനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക്‌ സാധ്യത. ആത്മനിയന്ത്രണം പാലിക്കണം. വാദ്പ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചേക്കാവുന്ന ദുഷ്ക്കരമായ ചര്‍ച്ചകള്‍ മാറ്റിവക്കുക. വിദ്യാര്‍ഥികള്‍ക്കും ബൌദ്ധിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇന്ന്‌ മന്ദഗതിയിലുള്ള പുരോഗതിയാകും ഫലം. അതിനാല്‍ എല്ലാദിവസവും ഒരുപോലെയല്ലെന്ന്‌ കരുതി ക്ഷമ പാലിക്കുക. ഉറ്റ ചങ്ങാതിയേയോ പ്രിയപ്പെട്ടവരെയോ യാദൃശ്ചികമായി കണ്ടുമുട്ടുന്നത്‌ സംഘര്‍ഷഭരിതമായ ഈദിവസം നിങ്ങള്‍ക്ക്‌ ആശ്വാസം പകരും. ഓഹരി വിപണിയില്‍ മുതല്‍മുടക്കാന്‍ നല്ല ദിവസമല്ല. തുലാം: ഇന്ന്‌…

ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ഇന്റർനാഷണൽ പ്രയർ ലൈൻ

ഹൂസ്റ്റൺ:  ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ 288 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുകയും പ്രാർത്ഥനയും അനുശോചനവും അറിയിക്കുകയും ചെയുന്നതായി ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു . ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവർ അതിവേഗം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരട്ടെയെന്നു പ്രാര്ഥിക്കുന്നതായും ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. 472-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ജൂൺ 6 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍  എഫേയ്സ്യർ  ആറാം അധ്യായത്തെ  അപഗ്രഥിച്ചു ട്രിനിറ്റി മാർത്തോമാ ചര്ച്ച വികാരി റവ  സാം കെ  ഈശോ മുഖ്യ പ്രഭാഷണം നടത്തി.കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ ,പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തു   നിൽപ്പാൻ  കഴിയേണ്ടതിനു ദൈവത്തിനെ സർവായുധവർഗം ധരിച്ചു കൊൾവിൻ നമുക്ക് പോരാട്ടമുള്ളതു…

പൂവക്കാലയിൽ പാസ്റ്റർ പി ജെ മാത്യൂ ഒക്കലഹോമയിൽ അന്തരിച്ചു

ഒക്കലഹോമ: ഐ.പി.സി കണിയമ്പാറ മുൻ ശുശ്രൂഷകനും , ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരനുമായ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യു (ബാബു-84) ഒക്കലഹോമയിൽ അന്തരിച്ചു. സഹധർമണി പരേതയായ റിബെക്കാ മാത്യു. മക്കൾ : ജോൺസൺ മാത്യു ( ബോബി-OK), ബാബ്‍സി (NJ),  ബെറ്റി (OK). മരുമക്കൾ : ഫെബി മാത്യു, ജോസഫ് പാലമറ്റം , സാം ജോർജ്. കൊച്ചുമക്കൾ: ജോയാന , രൂത്ത് ,ക്രിസ്റ്റഫർ, ജെയ്‌സി, ജോസി, ജൊഹാൻ, ജെയ്‌സൺ, സ്‌റ്റെയ്‌സി. പി. ജെ ഉമ്മൻ (മുംബൈ),പാസ്റ്റർ ജേക്കബ്‌ ജോൺ (പഞ്ചാബ്), പാസ്റ്റർ റോയ്‌ പൂവക്കാല (ചെങ്ങനാശ്ശേരി ), അമ്മിണി സ്കറിയ (കാനം), മേരി വര്ഗീസ് (കുമ്പനാട്), സൂസമ്മ കോശി (ആഞ്ഞിലിത്താനം), പരേതരായ ജോൺ തോമസ് (ബായ് ), ജോൺ കുര്യൻ (കുഞ്ഞുമോൻ), എന്നിവർ…