കൊച്ചി: സെമസ്റ്റർ ഫലം വന്നപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ പരീക്ഷയെഴുതാതിരുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജയിച്ചു. മഹാരാജാസ് കോളജിലെ വിദ്യാർഥിയായ പി.എം. ആര്‍ഷോയ്‌ക്കെതിരെയാണ് ആരോപണം. ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ ഫലത്തിലാണ് ആർഷോ വിജയിച്ചത്. കേസുകളിൽ പെട്ട് ജയിലിലായതിനാൽ ആർഷോ പരീക്ഷയെഴുതിയില്ല. എന്നാൽ, മാർക്ക് ലിസ്റ്റിൽ വിജയിച്ചതായി രേഖപ്പെടുത്തി. കോളജിലെ കെഎസ്‌യു വിദ്യാർത്ഥികളാണ് വിഷയം മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപെടുത്തിയത്. വ്യാജ രേഖ ചമച്ച് ഗസ്റ്റ് ലക്ചറർ ജോലിക്ക് കോളജിലെ പൂർവ്വ വിദ്യാർത്ഥിനി ശ്രമിച്ച സംഭവത്തിൽ കോളജ് അധികൃതരുടെ പ്രതികരണമെടുക്കാൻ ക്യാമ്പസിലെത്തിയ മാദ്ധ്യമപ്രവർത്തകരോട് വിദ്യാർത്ഥികൾ ആർഷോയുടെ മാർക്ക് ലിസ്റ്റ് സഹിതം ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ബാക്കി എല്ലാ വിദ്യാർത്ഥികൾക്കും അഞ്ച് വിഷയങ്ങളും അതിന്റെ മാർക്കും കാണിക്കുന്നുണ്ട്. എന്നാൽ ആർഷോയ്ക്ക് ടിസിപിയും എസ്‌സിപിഎയും സെമസ്റ്റർ ഗ്രേഡും ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സെമസ്റ്റർ റിസൾട്ടിന്റെ സ്ഥാനത്ത് പാസ്ഡ് എന്നാണ് രേഖപ്പെടുത്തുന്നത്. 2021…
Month: June 2023
തിരുപനയനൂർകാവ് ഭഗവതി ക്ഷേത്ര പരിസരത്ത് മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉദ്ഘാടനവും മഴക്കാല പൂർവ്വ ശുചികരണ ബോധവത്ക്കരണ സെമിനാറും നടത്തി
എടത്വ: മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉദ്ഘാടനവും മഴക്കാല പൂർവ്വ ശുചികരണ ബോധവത്ക്കരണ സെമിനാറും തലവടി തിരുപനയനൂർ കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേത്രം മുഖ്യതന്ത്രി നീലകണ്ഠരര് ആനന്ദൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ. ജോൺസൺ വി.ഇടിക്കുള ബോധവത്ക്കരണ സന്ദേശം നല്‍കി. ക്ഷേത്ര പരിസരത്ത് നിർമ്മിച്ച മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉദ്ഘാടനം തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിനു സുരേഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു എൻ.എസ്, ജൂണിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് മീരാ എം, വ്യാപാരി വ്യവസായി ഏകോപന സമിതി തലവടി യൂണിറ്റ് പ്രസിഡൻ്റ് പ്രകാശ് പനവേലി, ഗിരിജ…
യുഎസിലെ ആദ്യത്തെ മത ചാർട്ടർ സ്കൂളിന് ഒക്ലഹോമ അംഗീകാരം നൽകി
ഒക്കലഹോമ :ക്രിസ്ത്യൻ യാഥാസ്ഥിതികർക്ക് വിജയം സമ്മാനിച്ചുകൊണ്ട് തിങ്കളാഴ്ച രാജ്യത്തെ ആദ്യത്തെ മതപരമായ ചാർട്ടർ സ്കൂൾ ഒക്ലഹോമ അംഗീകരിച്ചു. നികുതിദായകരുടെ പണം മതവിദ്യാലയങ്ങൾക്ക് നേരിട്ട് നൽകാനാകുമോ എന്ന ഭരണഘടനാ പോരാട്ടത്തിനു ഇതോടെ തുടക്കം കുറിച്ചു സെവില്ലെ കാത്തലിക് വെർച്വൽ സ്കൂളിലെ സെന്റ് ഇസിദോർ എന്ന ഓൺലൈൻ സ്കൂൾ, ഒക്ലഹോമ സിറ്റിയിലെ റോമൻ കത്തോലിക്കാ അതിരൂപതയും തുൾസ രൂപതയും ചേർന്നാണ്, മതപരമായ പഠിപ്പിക്കലുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ചാർട്ടർ സ്കൂൾ എന്ന നിലയിൽ സ്വതന്ത്രമായി കൈകാര്യം ചെയ്യപ്പെടുന്ന ഒരു പൊതു വിദ്യാലയം നികുതിദായകരുടെ ഡോളറുകൾ ഉപയോഗിച്ചു പ്രവർത്തിക്കും ഏകദേശം മൂന്ന് മണിക്കൂർ നീണ്ട മീറ്റിംഗിന് ശേഷം, ഒക്‌ലഹോമ സ്റ്റേറ്റ് വൈഡ് വെർച്വൽ ചാർട്ടർ സ്കൂൾ ബോർഡ് 3-2 വോട്ടിനാണു സ്കൂളിന് അംഗീകാരം നൽകിയത് . മതപരമായ ചാർട്ടർ സ്കൂളുകളെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻ ഗവർണർ കെവിൻ സ്റ്റിറ്റും റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ്…
ജോർജ് എബ്രഹാമിന് രാഹുൽ ഗാന്ധി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചു
ന്യുയോർക്ക്: കാൽ നൂറ്റാണ്ട് മുൻപ് കോൺഗ്രസ് പോഷക സംഘടനക്ക് അമേരിക്കയിൽ തുടക്കമിട്ടവരിലൊരാളായ ഇന്ത്യൻ ഓവർസീസ് ചെയർ ജോർജ് എബ്രഹാം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് രാഹുൽ ഗാന്ധിയിൽ നിന്ന് ഏറ്റു വാങ്ങിയത് അപൂർവ ബഹുമതിയായി. ഐഒസി ചെയർ സാം പിത്രോഡയാണ് അപ്രതീക്ഷിതമായി ബഹുമതി പ്രഖ്യാപിച്ചതും സംഘടനയോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെയും പ്രതിബദ്ധതയെയും അഭിനന്ദിക്കുന്ന ഫലകം നൽകാൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ചതും. രാഹുലിന് ഐ.ഓ.സി. സ്വീകരണം നൽകിയ ന്യു യോർക്ക് സിറ്റിയിലെ ടെറസ് ഓൺ പാർക്കിൽ തടിച്ചു കൂടിയ പ്രവർത്തകർ ഹർഷാരവത്തോടെ അത് എതിരേറ്റു. എല്ലാ മലയാളികൾക്കും അത് അഭിമാന നിമിഷമായി ബാലജനസഖ്യത്തിലൂടെയും കെ.എസ് .യു.വിലൂടെയും സംഘടനാ പ്രവർത്തനം തുടങ്ങി കോൺഗ്രസ് എന്ന ആശയം ജീവിതകാലം മുഴുവൻ കാത്തു സൂക്ഷിച്ച ജോർജ് എബ്രഹാമിന് ഈ ബഹുമതി അത്യന്തം അർഹിക്കുന്നതുമായി. അഖില കേരള ബാലജന സഖ്യത്തിന്റെ…
പിറന്നാള്‍ ദിനമായ ഇന്ന് മൈക്ക് പെൻസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും
അയോവ: മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനായി തിങ്കളാഴ്ച ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ ആവശ്യമായ രേഖകൾ സമർപ്പിച്ചു.യുഎസിന്റെ 48-മത് വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സിന്റെ 64-മത് പിറന്നാള്‍ ദിനമായ ബുധനാഴ്ച. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാനുള്ള ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. ഡെമോക്രാറ്റ് പ്രൈമറിയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിലും യുഎസിന്റെ മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലിയുമാണ് പെന്‍സിനൊപ്പം മത്സരരംഗത്തിറങ്ങുന്നത് .പെന്‍സിന്റെ കടന്നു വരവോടെ ഡെമോക്രാറ്റ് പ്രൈമറി തെരഞ്ഞെടുപ്പ് കൂടുതല്‍ പ്രിവചനാതീതമായി.ബുധനാഴ്ച പെന്‍സ് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുക അയോവയിലെ ഡി മോയ്‌നസിലാണ് . നിലവില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാര്‍ട്ടിയിലെ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഡിസാന്റിസ് രണ്ടാമതുണ്ട്. നിക്കി ഹേലിയും മൈക്ക് പെന്‍സും മൂന്നാമതാണെന്ന് അഭിപ്രായ സര്‍വേകള്‍…
ഇന്ത്യൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് കൺവൻഷൻ ന്യുയോർക്കിൽ
ഡാളസ്: ഇന്ത്യൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (IPFA) ഇരുപത്തിയേഴാമത് കൺവൻഷൻ ജൂൺ 16,17,18 തീയതികളിൽ ന്യുയോർക്കിൽ വച്ച് നടത്തപ്പെടുന്നതാണ്. ഈ വർഷത്തെ കൺവൻഷന്റെ മുഖ്യാതിഥി പാസ്റ്റർ ജേക്കബ് മാത്യു(ഹ്യുസ്റ്റൻ) ആയിരിക്കും. “യേശുക്രിസ്‌തു ആരാണ്’ (Who is Jesus Christ) എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലന്റിലുള്ള ന്യൂയോർക്ക് പെന്തക്കോസ്തൽ അസംബ്ലിയിൽ (150 Walker St, Staten Island, NY 10302) വച്ചാണ് കോൺഫറൻസ് നടത്തപ്പെടുന്നത്. ഓൺലൈനിൽ കൂടിയും തത്സമയം കോൺഫറൻസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കോൺഫറൻസിന്റെ ഭാഗമായി വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിലെ യോഗങ്ങൾക്ക് പുറമേ നേതൃത്വ പഠനവേദി, യുവജന സമ്മേളനം, വനിതാ സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ പൊതു ആരാധനയ്ക്ക് പാസ്റ്റർ ഡോ. ജോയ് പി ഉമ്മൻ നേതൃത്വം നൽകും. പാസ്റ്റർ മാത്യു ശാമുവേൽ(പ്രസിഡന്റ്), പാസ്റ്റർ രാജൻ കുഞ്ഞ്(വൈസ് പ്രസിഡന്റ്), ജേക്കബ് കുര്യൻ(സെക്രട്ടറി),…
സിഖുകാർക്ക് ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കാൻ സെനറ്റിന്റെ അനുമതി
കാലിഫോർണിയ:മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ സുരക്ഷാ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് സിഖുകാരെ ഒഴിവാക്കുന്ന ബില്ലിന് അനുകൂലമായി കാലിഫോർണിയയിലെ സെനറ്റർമാർ വോട്ട് ചെയ്തു.ബിൽ 21-8 വോട്ടുകൾക്ക് സംസ്ഥാന സെനറ്റിൽ പാസായി, സെനറ്റർ ബ്രയാൻ ഡാലെ കൊണ്ടുവന്ന സെനറ്റ് “ബിൽ 847”, സംസ്ഥാന സെനറ്റ് പാസാക്കിയതോടെ ഇനി അസംബ്ലിയിലേക്ക് അയക്കും . “മതസ്വാതന്ത്ര്യം ഈ രാജ്യത്തിന്റെ അടിസ്ഥാന അടിത്തറയാണ്. അമേരിക്കക്കാർ എന്ന നിലയിൽ ഞങ്ങൾക്ക് നമ്മുടെ മതം സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്, ആ അവകാശം എല്ലാവർക്കും തുല്യമായി വ്യാപിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരാളുടെ മതം പ്രകടിപ്പിക്കാനുള്ള കഴിവിനെ പരിമിതപ്പെടുത്തുന്ന ഏതൊരു നിയമവും അതിന് വിരുദ്ധമാണ്. ഈ രാജ്യം എല്ലാമാണ്,” സെനറ്റ് ഫ്ലോറിൽ ബിൽ അവതരിപ്പിച്ച ശേഷം ഡാലെ പ്രസ്താവനയിൽ പറഞ്ഞു. “തലപ്പാവോ പട്കയോ ധരിക്കുന്നവരെ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നത് എല്ലാവരുടെയും മതസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ഒരു ലളിതമായ മാർഗമാണെന്ന് സെനറ്റർ കൂട്ടിച്ചേർത്തു
ജോളി ടെക്സ്റ്റയിൽസ് ഉടമ മണക്ക് പുത്തൻപറമ്പിൽ ബാബു എം ചാക്കോ അന്തരിച്ചു
തലവടി: ആദ്യകാല വസ്ത്രവ്യാപാരിയും ജോളി ടെക്സ്റ്റയിൽസ് ഉടമയുമായ മണക്ക് പുത്തൻ പറമ്പിൽ ബാബു എം ചാക്കോ (71) അന്തരിച്ചു.സംസ്കാര ശുശ്രൂഷ ജൂൺ 7 ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് 11.30ന് തലവടി കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ:കുന്നംകുളം പുലികോട്ടിൽ കുടുംബാംഗം ഡെയ്സി. മക്കൾ: ജുനു, ജുബിൻ, ജിബി, മരുമക്കൾ:പുല്ലാട് ഓവനാലിൽ ജോജി, കോട്ടയം താഴത്തങ്ങാടി കൊച്ചേട്ട് താരിക, അടൂർ സിബി വില്ലയിൽ സിബി.
പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യത: അലി അല്‍ ഹന്‍സബ്
ദോഹ: പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയാണെന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെ തുടര്‍ച്ചയായി നടക്കേണ്ട നടപടിയാണെന്നും പ്രമുഖ ഖത്തരി പരിസ്ഥി പ്രവര്‍ത്തകന്‍ അലി അല്‍ ഹന്‍സബ് അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഡോ. സിമി പോളിന്റെ ഗാര്‍ഹികോദ്യാനത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഉയര്‍ത്തുന്ന ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികള്‍ക്കുള്ള കാര്യക്ഷമമായ പരിഹാരമാണ് മരം നടുകയും പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തുകയും ചെയ്യുകയെന്നത്. ഈ രംഗത്ത് ഖത്തര്‍ എനര്‍ജി ഉദ്യോഗസ്ഥയായ ഡോ. സിപി. പോള്‍ ചെയ്യുന്ന പ്രവര്‍ത്തനം മാതൃകാപരമാണ്. ചെടികളും പൂക്കളും നിറഞ്ഞുനില്‍ക്കുന്ന കാഴ്ച കണ്ണിനും കരളിനും കുളിരുപകരുന്നതാണെന്നും ഓരോരുത്തരും തങ്ങളുടെ വീട്ടിലും പരിസരത്തും ഓരോ ചെടികളെങ്കിലും നട്ടുവളര്‍ത്താന്‍ തയ്യാറായാല്‍ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മൈന്‍ഡ്…
ലോക പരിസ്ഥിതി ദിനത്തിൽ ക്ഷേമ വൃക്ഷ തൈനട്ട് വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം : ജീവൻ കാക്കാൻ പരിസ്ഥിതിക്ക് കാവലാകാം എന്ന തലക്കെട്ടിൽ ലോക പരിസ്ഥിതി ദിനത്തിൽ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മറ്റി മുഴുവൻ യൂണിറ്റുകളിലും പാർട്ടി നേതാക്കളുടെ വീടുകളിലും ക്ഷേമ വൃക്ഷത്തൈകൾ നട്ടു തിരൂർക്കാട് ഹമദ് ഐ. ടി ഐ ക്യാമ്പസിൽ ക്ഷേമ വൃക്ഷ തൈ നട്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് തല ഉദ്ഘാടനം അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സാലിഹ നൗഷാദ് നിർവഹിച്ചു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈദാലി വലമ്പൂർ അദ്യക്ഷത വഹിച്ച പരിപാടിയിൽ,പാർട്ടി പഞ്ചായത്ത് സെക്രട്ടറി ഷിഹാബ് മാസ്റ്റർ പരിസ്ഥതി ദിന പ്രതിഞ്ഞ ചൊല്ലി കൊടുത്തു. പാർട്ടി മണ്ഡലം കമ്മിറ്റി അംഗം നൗഷാദ് അരിപ്ര, എഫ്. ഐ. ടി. യു ജില്ലാ സെക്രട്ടറി ഫസൽ തിരൂർക്കാട്, പാർട്ടി പഞ്ചായത്ത് ട്രഷറർ സെക്കീർ അരിപ്ര, പാർട്ടി പഞ്ചായത്ത് വൈസ്…