യൂട്ടാ: “അക്രമവും’അശ്ലീലതയും “ബൈബിളിൽ അടങ്ങിയിരിക്കുന്നുവെന്ന ആരോപണം ഉന്നയിക്കപ്പെട്ടതിനെത്തുടർന്നു യുഎസിലെ യൂട്ടാ സംസ്ഥാനത്തിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പ്രാഥമിക, മിഡിൽ സ്കൂളുകളിൽ നിന്ന് ബൈബിൾ നീക്കം ചെയ്തു. കിംഗ് ജെയിംസ് ബൈബിളിൽ കുട്ടികൾക്ക് അനുയോജ്യമല്ലാത്ത വസ്തുക്കളുണ്ടെന്ന രക്ഷിതാവിന്റെ പരാതിയെ തുടർന്നാണ് നടപടി. യൂട്ടായിലെ റിപ്പബ്ലിക്കൻ ഗവൺമെന്റ് 2022-ൽ സ്‌കൂളുകളിൽ നിന്ന് “അശ്ലീലമോ അശ്ലീലമോ ആയ” പുസ്തകങ്ങൾ നിരോധിച്ചുകൊണ്ട് ഒരു നിയമം പാസാക്കിയിരുന്നു. “പരമ്പരാഗതമായി, അമേരിക്കയിൽ, ബൈബിൾ ഏറ്റവും നന്നായി പഠിപ്പിക്കപ്പെടുന്നു, നന്നായി മനസ്സിലാക്കുന്നു, ഒരു കുടുംബമെന്ന നിലയിൽ വീട്ടിലും ബൈബിളിന് മുഖ്യ സ്ഥാനമാണ് നൽകിയിട്ടുള്ളത്. ബൈബിളിന്റെ ഉള്ളടക്കം 2022-ലെ നിയമം ലംഘിക്കുന്നില്ലെന്നും എന്നാൽ “ചെറുപ്പക്കാർക്ക് അനുയോജ്യമല്ലാത്ത അശ്ലീലതയോ അക്രമമോ” ഉൾപ്പെടുന്നുവെന്ന് ജില്ലാ വിധി നിർണ്ണയിച്ചു. പ്രാദേശിക ഹൈസ്കൂളുകളിൽ പുസ്തകം നിലനിൽക്കും. ബൈബിൾ നീക്കം ചെയ്യുന്നതിനെ താൻ എതിർക്കുന്നു ഡേവിസ് സ്കൂൾ ഡിസ്ട്രിക്റ്റിലെ ഒരു പ്രൈമറി സ്കൂൾ വിദ്യാർത്ഥിയുടെ പിതാവ് ബോബ്…
Month: June 2023
തായ്‌വാൻ കടലിടുക്കിലൂടെ യുഎസിന്റെയും കനേഡിയൻ നാവികസേനയുടെയും അപൂർവ സംയുക്ത നാവിക പ്രവർത്തനം
ചൈനയുടെ അവകാശവാദം ഉന്നയിക്കുന്ന തായ്‌വാനുമായി ബന്ധപ്പെട്ട് ബെയ്‌ജിംഗും വാഷിംഗ്‌ടണും തമ്മിൽ സംഘർഷം രൂക്ഷമായ സമയത്ത്, യുഎസും കനേഡിയൻ യുദ്ധക്കപ്പലും ശനിയാഴ്ച തായ്‌വാൻ കടലിടുക്കിലൂടെ സഞ്ചരിച്ചതായി യുഎസ് നാവികസേന അറിയിച്ചു. തന്ത്രപ്രധാനമായ ജലപാതയിലെ അപൂർവ സംയുക്ത ദൗത്യമായിരുന്നു ഇത്. ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ യുഎസ്എസ് ചുങ്-ഹൂണും കനേഡിയൻ കപ്പലായ എച്ച്എംസിഎസ് മോൺട്രിയലും കടലിടുക്കിന്റെ ഒരു “പതിവ്” ഗതാഗതം നടത്തി, യുഎസ് നാവികസേനയുടെ ഏഴാമത്തെ കപ്പലിന്റെ അഭിപ്രായത്തിൽ, “അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന സമുദ്ര നാവിഗേഷനും ഓവർ ഫ്ലൈറ്റും ബാധകമാകുന്ന വെള്ളത്തിലൂടെ” “തായ്‌വാൻ കടലിടുക്കിലൂടെയുള്ള ചുങ്-ഹൂണിന്റെയും മോൺട്രിയലിന്റെയും ഉഭയകക്ഷി ഗതാഗതം, സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിനുള്ള അമേരിക്കയുടെയും ഞങ്ങളുടെ സഖ്യകക്ഷികളുടെയും പങ്കാളികളുടെയും പ്രതിബദ്ധത തെളിയിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു. യുഎസ് യുദ്ധക്കപ്പലുകൾ സാധാരണയായി മാസത്തിലൊരിക്കൽ കടലിടുക്കിലൂടെ കടന്നുപോകാറുണ്ടെങ്കിലും, അവർ ഇങ്ങനെ ചെയ്യുന്നത് അസാധാരണമാണ്. സുപ്രധാനമായ പ്രാദേശിക സുരക്ഷാ ഉച്ചകോടിക്കായി യുഎസിന്റെയും ചൈനയുടെയും പ്രതിരോധ മേധാവികൾ സിംഗപ്പൂരിലെത്തിയപ്പോഴാണ്…
പത്തുവര്‍ഷം പിന്നിടുമ്പോഴും തുടിക്കുന്ന സ്മരണകളിൽ പാട്രിക് മരുതുംമൂട്ടിൽ
ഡാലസ്: അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ തുടിക്കുന്ന സ്മരണകള്‍പത്തു വര്‍ഷം പിന്നിടുമ്പോഴും സഭ ജനങ്ങളിൽ സജീവമാകുന്നു,നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമാ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് നൽകിയ ഏറ്റവും വലിയ അംഗീകാരമാണ് പാട്രിക് മരുതുംമൂട്ടിലിനു മാർത്തോമാ സഭ നൽകിയത് എന്നാല്‍ ആ സ്മരണ നിലനിര്‍ത്തുന്നതിനു നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമാ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പ്രോജക്റ്റ് ശൈശവ ദിശയിൽ തന്നെ !! നോര്‍ത്ത് അമേരിക്കാ, യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്കലഹോമ ബ്രോക്കന്‍ ബോയില്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്കൂളിനുള്ള ക്രമീകരണങ്ങള്‍ക്കായി കൂട്ടുക്കാരുമൊത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിലാണ് 2013 ജൂണ്‍ 4 നാണ് പാട്രിക്കിനെ മരണം തട്ടിയെടുത്തത്.2004 ല്‍ ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തി ഇലക്ട്രിക് എന്‍ജീനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ പാട്രിക് ടെക്‌സസ് ഇന്‍സ്ട്രുമെന്റില്‍ ജോലിയില്‍ പ്രവേശിച്ചു അധികം താമസിയാതെയാണ്…
കേന്ദ്ര കേരള സർക്കാരുകൾ പ്രവാസി പ്രശ്നങ്ങൾ ഏറ്റെടുക്കണം : റസാഖ് പാലേരി
ദോഹ : ഇന്ത്യ രാജ്യത്തിന്റെ വികസനത്തിൽ വിശേഷിച്ച് കേരള സംസ്ഥാനത്തിന്റെ മുന്നേറ്റത്തിൽ വലിയ സംഭാവനകൾ അർപ്പിച്ച വരാണ് പ്രവാസികൾ. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനും സാംസ്കാരിക വിനിമയത്തിലും പ്രവാസികൾക്ക് വലിയ പങ്കുണ്ട്. രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും വിദേശരാജ്യങ്ങളിൽ പ്രചരിപ്പിക്കുന്ന അംബാസഡർമാരാണ് പ്രവാസികൾ. എന്നാൽ പ്രവാസികളെയും പ്രവാസി പ്രശ്നങ്ങളെയും വേണ്ടത്ര ഗൗരവത്തിൽ കാണാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല. പ്രവാസി വോട്ടവകാശം എന്നത് ഇന്നും ഒരു സ്വപ്നമായി തന്നെ നിൽക്കുകയാണ്. കോടതി ഇടപെടലുകൾ ഉണ്ടായിട്ടുപോലും, സാങ്കേതികവിദ്യ വികസിച്ച ഈ കാലഘട്ടത്തിൽ പ്രവാസികൾക്ക് വോട്ടവകാശം നൽകുന്നതിൽ മുന്നോട്ട് പോകാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല. അടുത്തവർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയത്തിൽ പ്രവാസികൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കാൻ കേന്ദ്ര ഗവൺമെന്റ് മുന്നോട്ടുവരണമെന്ന് വെൽഫെയർ പാർട്ടി കേരള സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. വിമാന യാത്ര ടിക്കറ്റിന്റെ മറവിൽ പ്രവാസികൾ…
റസാഖ് പയമ്പ്രോട്ടിന്റെ മരണം; CPM ഇരട്ടത്താപ്പ് അവസാനിപ്പിക്കുക: വെൽഫെയർ പാർട്ടി
കൊണ്ടോട്ടി : സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ വ്യവസായ നയങ്ങളുടെയും പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ ഇരയാണ് റസാഖ് പയംബ്രോട്ടെന്ന് വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പറഞ്ഞു. ഈ വസ്തുതകൾ മറച്ചുവെച്ച് സി.പിഎം നടത്തുന്ന പ്രതിഷേധ കോലാഹലങ്ങൾ അപഹാസ്യമാണ്. ഈ ഇരട്ടത്താപ്പ് സി.പി എം അവസാനിപ്പിക്കണമെന്നും, മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു. വെൽഫെയർ പാർട്ടി പുളിക്കൽ പഞ്ചായത്ത് കമ്മറ്റി പുളിക്കൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ, മണ്ഡലം സെക്രട്ടറി സമദ് ഒളവട്ടൂർ, ബന്ന മുതുവല്ലൂർ, റഷീദ് മുസ്‌ലിയാരങ്ങാടി, കരീം കാട്ടാളി, ജാബിർ കൊട്ടപ്പുറം, എന്നിവർ സംസാരിച്ചു. മാർച്ചിന് ഹമീദ്, ജംഷീർ കെ.കെ, മൊയിൻകുട്ടി കൊട്ടപ്പുറം, പി. ടി സിദ്ധീഖ്, പി.സി റഊഫ്, ആബിദ കരീം, സൽമത്ത്, തസ്‌നി, എന്നിവർ നേതൃത്വം…
വാലയിൽ സിബി ഈപ്പൻ്റെ മുത്തശ്ശി സാറാമ്മ ഈപ്പൻ അന്തരിച്ചു
തലവടി (കുട്ടനാട് ):പൊതുപ്രവർത്തകനും വാലയിൽ പെട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി മാനേജിംങ്ങ് ഡയറക്ടറുമായ വാലയിൽ സിബി ഈപ്പൻ്റെ മുത്തശ്ശി പരേതനായ ചാണ്ടപ്പിള്ളയുടെ ഭാര്യ കുന്തിരിക്കൽ വാലയിൽ സാറാമ്മ ഈപ്പൻ (പൊടിയമ്മ- 99) അന്തരിച്ചു.സംസ്ക്കാര ശുശ്രൂഷ ജൂൺ 3ന് രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് 11.30ന് കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ സെമിത്തേരിയിൽ.മുൻ മോഡറേറ്റർ ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ.തോമസ് കെ ഉമ്മൻ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. പരേത കല്ലിശ്ശേരി ഐക്കരേത്ത് കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ബേബി (പഞ്ചാബ് നാഷണൽ ബാങ്ക് ,റിട്ട. ജീവനക്കാരൻ ) പൊന്നമ്മ, ഇന്ത്യൻ റെയിൽവെ റിട്ട.ജീവനക്കാരൻ പരേതനായ കോശി. മരുമക്കൾ: അമ്മാൾ ,കോട്ടയം കങ്ങഴ മൂലേശ്ശേരിൽ സൂസി, ഓതറ പാറയിൽ പരുമൂട്ടിൽ രാജു ,പരേതനായ ബേബി. തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവേൽ തിരുമേനി ഭവനത്തിലെത്തി അന്ത്യോമചാരം…
ഹിന്ദു പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചു; മധ്യപ്രദേശില്‍ സ്വകാര്യ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി
ദാമോ (മധ്യപ്രദേശ്): ഹിന്ദു പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ മധ്യപ്രദേശിലെ ദാമോയിലെ സ്വകാര്യ സ്‌കൂളിനെതിരെ കേസെടുത്തു. ഒരു മാധ്യമത്തില്‍ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഈ സ്‌കൂളിന്റെ അംഗീകാരം ശിവരാജ് സർക്കാർ റദ്ദാക്കുകയായിരുന്നു. ദാമോയിലെ ഗംഗാ ജമുന ഹയർസെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാന സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്‌കൂൾ അംഗീകാര നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ഇത് മാത്രമല്ല, ജോയിന്റ് ഡയറക്ടർ പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് ഡിവിഷനും (സാഗർ) ഈ നടപടി സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഈ സ്വകാര്യ സ്‌കൂളിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിക്കുന്ന സംഭവമുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. ഹിന്ദു സംഘടനകളുടെ പരാതിയെ തുടർന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നഗരത്തിലാകെ സംഘർഷാവസ്ഥയുണ്ടായി. സ്‌കൂളിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ കലക്ടറുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മധ്യപ്രദേശ് സ്‌കൂൾ…
കാനഡയിലെ മലയാളി പെന്തക്കോസ്തു സഭകൾ ചരിത്രത്തിന്റെ ഭാഗമാകുന്നു
ടൊറന്റോ; കോവിഡ് മഹാമാരിയുടെ നടുവിൽ കൂടെ ലോകം കടന്നുപോയപ്പോൾ, ദൈവം നൽകിയ ദർശനം ആണ് കാനഡയിലെ വിവിധ പ്രവിശ്യയിൽ നിന്ന് ഉള്ള ദൈവ ദാസന്മാർ ഒന്നിച്ചു കൂടി പ്രാർത്ഥിക്കുക എന്നുള്ളത്. അതിനൊരു മുഖാന്തിരമായി Zoom platform മാറുകയുണ്ടായി . ആ പ്രാർത്ഥന വീണ്ടും അടുത്തൊരു തലത്തിലേക്ക് ദൈവം നടത്തി , അത് ദൈവ സഭകൾക്ക് എല്ലാം പങ്കെടുക്കത്ത രീതിയിൽ കോൺഫെറൻസ് ആയി മാറി. 2020 അവസാനം കാനഡയിലെ 7 പ്രവിശ്യയിൽ നിന്നുളള അൻപതിൽ പരം സഭകളുടെ സമ്മേളനം ഒന്നിച്ചു കൂടി .ഇത് കാനഡയിലെ മലയാളീ പെന്തെക്കോസ്റ്റൽ സഭകൾക്ക് പുത്തൻ ഉണർവും ആവേശവുമായി. അങ്ങനെ 8 കോൺഫെറൻസുകൾ ഓൺലൈനായി നടത്തുവാൻ ദൈവം കൃപ നൽകി . 2023 നവമ്പർമാസത്തിൽ അവസാന ഓണ്ലൈൻ കോൺഫെൻസ് ശേഷം, ദൈവദാസന്മാരുടെയും, ദൈവമക്കളുടെയും പ്രാർത്ഥനാപൂർവമായ ആവിശ്യ പ്രകാരം എല്ലാവര്ക്കും ഒത്തു കൂടിവരുവാൻ പറ്റുന്ന കോൺഫെറൻസു…
മലയാളി പോലീസ് ഓഫീസർ ധീരതയ്ക്ക് ഉള്ള പുരസ്കാരം നേടി
ഹ്യൂസ്റ്റൺ : 2022ലെ ധീരതയ്ക്കുള്ള അവാർഡിന് മെട്രോ പോലീസ് ഓഫീസർ മനോജ് കുമാർ പൂപ്പാറയിൽ അർഹനായി. ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിലെ വീലര്‍ സ്റ്റേഷനിൽ വെച്ച് 2022 ഡിസംബർ 17ന്, പോലീസ് ഓഫീസറെ ഉൾപ്പെടെ കയ്യേറ്റം നടത്തിയിട്ടുള്ളതും, 14ലധികം കേസുകളിൽ പ്രതിയുമായ പിടികിട്ടാപ്പുള്ളിയെ, പിന്നീട് തൻറെ സഹപ്രവർത്തകനെ ആക്രമിക്കുന്നതിനിടയിൽ അതി സാഹസികമായി കീഴ്പ്പെടുത്തി ഓഫീസറുടെ ജീവൻ രക്ഷിച്ചതിനാണ് മനോജ്കുമാറിന് ഈ അവാർഡ് സമ്മാനിച്ചത്. മെട്രോ ചെയർമാൻ സഞ്ജയ് സോമസുന്ദരം, മെട്രോ സി ഇ ഒ ടോം ലാംബർ്ട്ട, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മെട്രോ പോലീസ് ചീഫ് വീര ബംമ്പേഴ്സ് അവാർഡ് സമ്മാനിച്ചു. ജനസേവനത്തിന് ഉതകുന്ന കൂടുതൽ പ്രവർത്തനങ്ങളിലൂടെ തൻറെ ഭാവി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ആഗ്രഹിക്കുന്നതെന്ന് മനോജ് കുമാർ പൂപ്പാറയിൽ പറഞ്ഞു. എറണാകുളം ജില്ലയിലെ തിരുവാണിയൂർ പഞ്ചായത്തിൽ വെട്ടിക്കൽ ദേശത്ത് പൂപ്പാറയിൽ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ…
ആറ്റുപുറത്ത് കുറ്റിക്കാട്ട് കെ ജെ ഇടിക്കുള (92) അന്തരിച്ചു
കെ ജെ ഇടിക്കുള (92) അന്തരിച്ചു, ചെങ്ങന്നൂർ വെൺമണി ആറ്റുപുറത്ത് കുറ്റിക്കാട്ട് കുടുംബാംഗമായിരുന്നു, ആറ്റുപുറത്ത് കുറ്റിക്കാട്ട് യോഹന്നാൻ മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായിരുന്നു അദ്ദേഹം, ഭാര്യ മേരിക്കുട്ടി ഇടിക്കുള വെട്ടിയാർ പടിഞ്ഞാറെയറ്റത്ത് കുടുംബാംഗമാണ്, മൂന്നു മക്കൾ – ഷേർലി ഇടിക്കുള ( അധ്യാപിക, തിരൂമൂലവിലാസം യു. പി. സ്കൂൾ. തിരുവല്ല ), ജോൺ ഇടിക്കുള ( ദുബായ്, യൂ എ ഇ ), ജോസഫ് ഇടിക്കുള കുറ്റിക്കാട്ട് (പാറ്റേഴ്സൺ സെയിന്റ് ജോർജ് സിറോ മലബാർ ഇടവക അംഗം, കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ മുൻ പ്രസിഡന്റ്, സംഗമം പബ്ലിക്കേഷൻസ്, ഫ്‌ളവേഴ്‌സ് ടി വി യൂ എസ് എ, ന്യൂ യോർക്ക് റീജിണൽ മാനേജർ , ഫോമയുടെ പി ആർ ഒ, പരാമസ്, ന്യൂ ജേഴ്‌സി,യൂ എസ് എ ), മരുമക്കൾ – അനു മാത്യു (…