ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി

ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിച്ച് എസ് ജെ സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ്‌ചിത്രത്തിൻറെ പൂജ ചെന്നൈയിൽ നടന്നു. ‘പേട്ട റാപ്’ എന്നാണ് ചിത്രത്തിൻറെ പേര്. പ്രഭുദേവ നായകനാകുന്ന സിനിമയിൽ വേദികയാണ് നായിക. പ്രണയത്തിനും ആക്ഷനും സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്ന ഒരു കളർഫുൾ എന്റർടെയ്‌നറായിരിക്കും ഇത്. “പാട്ട്, അടി, ആട്ടം – റിപ്പീറ്റ്” എന്നാണ് ചിത്രത്തിൻറെ ടാഗ്‌ലൈൻ. സിനിമയുടെ യഥാർത്ഥ സ്വഭാവവും ട്രീറ്റ്‌മെന്റും ഈ ടാഗ്‌ലൈനിലൂടെ വ്യക്തമാകുന്നു. പോണ്ടിച്ചേരിയും ചെന്നൈയും പ്രധാന ലൊക്കേഷനുകളാകുന്ന പേട്ട റാപ്പിന്റെ ചിത്രീകരണം ജൂൺ പതിനഞ്ചിന് ആരംഭിക്കും. കേരളത്തിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. ജിബൂട്ടി, തേര് എന്നീ മലയാളചിത്രങ്ങൾക്ക് ശേഷം തമിഴിൽ എസ് ജെ സിനു ആദ്യചിത്രം ഒരുക്കുമ്പോൾ വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, കലാഭവൻ ഷാജോൺ, രാജീവ് പിള്ള, അരുൾദാസ്, മൈം ഗോപി,…

ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി സ്കൂളിൽ പ്രവേശനോത്സവും യാത്രയയപ്പും നടന്നു

എടത്വ: ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി സ്കൂളിൽ പ്രവേശനോത്സവും യാത്രയയപ്പും ചടങ്ങും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി ഇടിക്കുള ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ ജെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് അംഗം വിനിതാ ജോസഫ് മുഖ്യപ്രഭാഷണം നടത്തി പഠനോപകരണ വിതരണം നിർവഹിച്ചു.മൂന്നര പതിറ്റാണ്ട് സ്ക്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കിയ ലക്ഷ്മികുട്ടിയമ്മയ്ക്ക് ഉള്ള ഉപഹാരം ഗിരിജകുമാരി വേണുഗോപാൽ സമ്മാനിച്ചു.ലക്ഷ്മികുട്ടിയമ്മയുടെ മറുപടി പ്രസംഗം ഏവരെയും വികാരഭരിതമാക്കി. സംസ്ഥാന ലൈബ്രററി കൗൺസിൽ അംഗം ഹരീന്ദ്രനാഥ് തായംങ്കരി ഹെഡ്മിസ്ട്രസ് എസ്.പത്മകുമാരി, അദ്ധ്യാപകരായ മുകേശ് കെ.എം, രേഷ്മ എസ് ,മാതൃസമിതി പ്രസിഡൻറ് ശാന്തിനി സന്തോഷ് എന്നിവർ സംസാരിച്ചു. പ്രവേശനോത്സവത്തിനു മുന്നോടിയായി പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ സമ്മാനങ്ങൾ നല്കി സ്വീകരിച്ചു.തുടർന്ന് സ്ക്കൂൾ യൂണിഫോം, പാഠപുസ്തകം എന്നിവയുടെ ഔദ്യോഗിക വിതരണോദ്ഘാടനവും പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തി.തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി. ഈ…

അശാസ്ത്രീയമായി അങ്ങാടി പ്പുറം പഞ്ചായത്ത്‌ മുൻ എൽ. ഡി എഫ് ഭരണസമിതി നിർമിച്ചു നൽകിയ വീടുകൾക്ക് സുരക്ഷ ഒരുക്കുക: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം :അങ്ങടിപ്പുറം ഗ്രാമ പഞ്ചായത്തിലെ പരിയാപുരം കിഴക്കേമുക്കിൽ അശാ സ്ത്രീയമായി ഗ്രാമപഞ്ചായത്ത് മുൻ എൽഡിഎഫ് ഭരണസമിതി നിർമിച്ചു നൽകിയ ലൈഫ് വീടുകൾക്ക് കാല വർഷം കനക്കും മുൻപ് മതിയായ സംരക്ഷണം ഉറപ്പാക്കാൻ മലപ്പുറം ജില്ലാ ദുരന്തനിവാരണഅതോറിറ്റി ഇടപെടണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി ദുരന്തനിവാരണഅതോ റിറ്റിക്ക് പരാതി നൽകി. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് സൈദാലി വലമ്പൂർ, പഞ്ചായത്ത്‌ സെക്രട്ടറി ഷിഹാബ് തിരൂർക്കാട്,ട്രഷർ സക്കീർ അരിപ്ര, തുടങ്ങി യവർ മലപ്പുറം ഓഫീസിൽ നേരിട്ട് എത്തിയാണ് പരാതി നൽകിയത്.

പുകവലി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രാധാന്യമേറുന്നു

ദോഹ: ആഗോള താപനവും കാലാവസ്ഥ വ്യതിയാനവുമൊക്കെ ഓരോ പ്രദേശങ്ങളിലും ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് പുകവലി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രാധാന്യമേറുകയാണെന്ന് ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ആന്റി സ്മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനങ്ങളുള്ള ഒരു ദുരന്തമായി പുകവലി മാറിയിരിക്കുന്നുവെന്നും ഇത് സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികള്‍ ഏതെങ്കിലും ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെ തുടര്‍ച്ചയായി നടക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ നിരീക്ഷിച്ചു. വൈജ്ഞാനിക വിസ്പോടനം തീര്‍ക്കുന്ന സമ്മര്‍ദ്ധങ്ങളും അനിശ്ചിതത്വങ്ങളും കൗമാരക്കാരേയും മുതിര്‍ന്നവരേയും മാനസിക സംഘര്‍ഷങ്ങളിലേക്കാണ് പലപ്പോഴും നയിക്കുന്നത്. ഈ സംഘര്‍ഷങ്ങലും സമ്മര്‍ദ്ധങ്ങളും ക്രിയാത്മകമായ രീതിയില്‍ കൈകാര്യം ചെയ്യാനാവാതെ വരുമ്പോഴാണ് പലരും ലഹരിയില്‍ അഭയം തേടുന്നതെന്ന് ആന്‍ി സ്മോക്കിംഗ് സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുല്‍ റഷീദ് അഭിപ്രായപ്പെട്ടു. മാനസിക സമ്മര്‍ദ്ധങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുമെന്ന് തെറ്റിദ്ധരിച്ച് ആരംഭിക്കുന്ന…

Hindu mantras to start the day of Utah’s Spanish Fork City Council

Hindu invocation will open the Spanish Fork City Council in Utah on June six, containing verses from world’s oldest extant scripture. Distinguished Hindu statesman Rajan Zed will deliver the invocation from ancient Sanskrit scriptures. After Sanskrit delivery, he then will read the English interpretation of the prayers. Sanskrit is considered a sacred language in Hinduism and the root language of Indo-European languages. Zed, who is the President of Universal Society of Hinduism, will recite from Rig-Veda, the oldest scripture of the world still in common use; besides lines from Upanishads…

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കത്തിച്ചു; ഒരു ബോഗി കത്തിനശിച്ചു

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന തീവണ്ടി വ്യാഴാഴ്ച പുലർച്ചെ 1.25ഓടെ തീ പിടിച്ചു. 16306-ാം നമ്പർ കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്റെ ജനറൽ കോച്ചിലാണ് തീപിടിത്തമുണ്ടായത്. സ്റ്റേഷൻ മാസ്റ്ററും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി പുലർച്ചെ 2.20ഓടെ തീ അണച്ചു. മറ്റു കോച്ചുകൾ ഉടൻ വേർപെടുത്തിയതിനാൽ തീവണ്ടിയുടെ മറ്റു ഭാഗങ്ങളിലേക്ക് തീ പടർന്നില്ല. രാവിലെ 5.10-നാണ് എക്‌സ്പ്രസ് പുറപ്പെടേണ്ടിയിരുന്നത്. രാത്രി 11.45ഓടെ ട്രെയിൻ യാത്ര അവസാനിപ്പിച്ചിരുന്നു. തീപിടുത്തത്തിൽ എക്‌സ്‌പ്രസിന്റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ റെയിൽവേ പോലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എലത്തൂരിൽ ആക്രമണമുണ്ടായ അതേ ട്രെയിനാണ് ഇപ്പോൾ തീ പിടിച്ചത്. തീപിടുത്തമുണ്ടായ ബോഗി പൂർണമായും കത്തി നശിച്ചു. മൂന്ന് യൂണിറ്റ് അഗ്നിശമന സേന ഏറെ നേരം പ്രയത്‌നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. മറ്റ് ബോഗികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ട്രെയിനിൽ…

ജ്ഞാനവാപി കേസ്: പതിവ് ആരാധനയ്ക്കായി ഹിന്ദു പക്ഷത്തിന്റെ ഹർജിയിൽ വാദം കേൾക്കും

വാരാണസി: ഉത്തർപ്രദേശിലെ വാരണാസിയിലെ ജ്ഞാനവാപി തർക്കവുമായി ബന്ധപ്പെട്ട ശൃംഗാർ ഗൗരി കേസിൽ അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ശൃംഗാർ ഗൗരിയെ പതിവായി ആരാധിക്കണമെന്ന ഹർജിയിൽ അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിക്ക് കോടതിയിൽ നിന്ന് വൻ തിരിച്ചടി. മുസ്ലീം പക്ഷത്തിന്റെ എതിർപ്പ് തള്ളുകയും ഹിന്ദു പക്ഷത്തിന്റെ ഹർജി പരിഗണിക്കുകയും ചെയ്തു. ഹൈക്കോടതി വിധി വന്നതോടെ പതിവ് ആരാധന ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കാൻ വഴി തെളിഞ്ഞു. വാരണാസി ശൃംഗാർ ഗൗരിയെ പതിവായി ആരാധിക്കണമെന്ന ഹർജി ജില്ലാ കോടതി പരിഗണിക്കും. ജസ്‌റ്റിസ് ജെജെ മുനീറിന്റെ സിംഗിൾ ബെഞ്ചിന്റേതാണ് തീരുമാനം. ശൃംഗാർ ഗൗരിയെ പതിവായി ആരാധിക്കണമെന്ന് ആവശ്യപ്പെട്ട് രാഖി സിങ്ങും മറ്റ് 9 പേരും വാരാണസി കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. ജ്ഞാനവാപി സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ശൃംഗാർ ഗൗരി ഉൾപ്പെടെയുള്ള മറ്റ് ആരാധനാലയങ്ങളിൽ പതിവ് പ്രാർത്ഥന നടത്താൻ ഹിന്ദു…

ഹൃദയാഘാതം തടയാന്‍ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങൾ

ഹൃദയാഘാതം, മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നും അറിയപ്പെടുന്നു. ഇത് ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒരു പ്രധാന കാരണമാണ്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെയും മികച്ച തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലൂടെയും പല ഹൃദയാഘാതങ്ങളും തടയാൻ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ തന്ത്രങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക: ഹൃദയാഘാതം തടയുന്നതിൽ പോഷകസമൃദ്ധമായ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പൂരിത, ട്രാൻസ് ഫാറ്റ്, കൊളസ്ട്രോൾ, സോഡിയം, പഞ്ചസാര എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ, മത്സ്യം, ഒലിവ് എണ്ണ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന മെഡിറ്ററേനിയൻ ഭക്ഷണക്രമം പരിഗണിക്കുക, കാരണം ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിട്ടയായ ശാരീരിക പ്രവർത്തനങ്ങളിൽ…

ആവേശ തരംഗമുയർത്തി അന്താരാഷ്ട്ര വടംവലി മത്സരവും കായിക മാമാങ്കവുമായി ടിസാക്

ഹ്യൂസ്റ്റൺ: അന്താരാഷ്ട്ര വടംവലി മത്സരമുൾപ്പടെ കായികമേളയും കലകളും സമഞ്ജസമായി സമ്മേളിക്കുന്ന ആനന്ദകരമായ ഒരു ദിവസം ജൂൺ 24.ന് ശനിയാഴ്ച സംഘടിപ്പിക്കുന്നത് ടിസാക്ക് (Texas International Sports & Arts Club) എന്ന നൂതന സംഘം. ഹ്യൂസ്റ്റൺ ക്‌നാനായ കാത്തലിക് സൊസൈറ്റി ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ കോൺക്രീറ്റ് മൈതാനത്താവും ടിസാക് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരം അരങ്ങേറുക. കാണികൾക്കായി ഒരുങ്ങുന്ന പ്രത്യേക ഗാലറിയുടെ പണികൾ പുരോഗമിക്കുന്നു. മാൾട്ട, യുകെ, കുവൈറ്റ്, സൗദി, കാനഡ ഉൾപ്പടെ എട്ടോളം രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ ഇവിടെ മാറ്റുരക്കും. അമേരിക്കയിലാദ്യമായി സ്ത്രീകളുടെ വടംവലിയും സംഘടിപ്പിച്ചിരിക്കുന്നതായി ടിസാക് ഭാരവാഹികൾ പറഞ്ഞു. മത്സരത്തെ ഒരു ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. മത്സര വിജയികൾക്കു നൽകുന്ന സമ്മാനത്തുക കൊണ്ട് തന്നെ മത്സരം ശ്രദ്ധേയമായികഴിഞ്ഞിരിക്കുയാണ്. ഒന്നാം സമ്മാനമായി 8000 ഡോളർ, രണ്ടാം സമ്മാനം 6000 ഡോളർ, മൂന്നാം സമ്മാനം 4000 ഡോളർ…

ബൈഡനെതിരെ ലൈംഗികാരോപണം ഉന്നയിച്ച താരാ റീഡ് റഷ്യൻ പൗരത്വത്തിന് അപേക്ഷിക്കും

ന്യൂയോർക് :ബൈഡൻ ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവരുന്നു. 1993 ൽ ജോ ബൈഡന്റെ സെനറ്റ് ഓഫീസിൽ ജോലി ചെയ്തിരുന്ന സമയത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച താര റീഡ്, താൻ റഷ്യൻ പൗരത്വത്തിന് അപേക്ഷിക്കുമെന്ന് പറയുന്നു. ചൊവ്വാഴ്ച റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഔട്ട്‌ലെറ്റ് സ്പുട്‌നിക് സംഘടിപ്പിച്ച ഒരു പരിപാടിയിൽ റീഡ് പ്രത്യക്ഷപ്പെട്ടു, യുഎസിൽ തനിക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞതിന് ശേഷമാണ് താൻ ഈ തീരുമാനത്തിൽ എത്തിയതെന്ന് പറഞ്ഞു.“ഇവിടെ വന്നതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു, എനിക്ക് സുരക്ഷിതത്വമുണ്ട്,” അവൾ റഷ്യയിൽ നിന്ന് പറഞ്ഞു. റഷ്യയുടെ നിയമനിർമ്മാണ സഭയുടെ അധോസഭയായ ഡുമയിലെ അംഗമായ റഷ്യൻ ഏജന്റ് മരിയ ബുട്ടിനയും ഈ പരിപാടിയിൽ പങ്കെടുത്തു. തന്റെ പൗരത്വ അപേക്ഷയിൽ ബ്യൂട്ടിന തന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റീഡ് പറഞ്ഞു. “അതുകൊണ്ട് എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ ഒരു നല്ല പൗരനാകുമെന്ന്…