കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോംലിഫ്റ്റ് ബ്രാൻഡായ നിഭവ് ഹോംലിഫ്റ്റ്സ് (NIBAV) കൊച്ചി ലുലു മാളിൽ എക്സ്പീരിയൻസ് സെൻ്റർ തുറന്നു. ഹോം എലിവേറ്റർ ഇൻസ്റ്റലെഷൻ എന്ന സങ്കൽപ്പത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് നിഭവ് കൊച്ചിയിൽ എത്തിയിരിക്കുന്നത്. നിലവിലുള്ള നിലയിൽ തന്നെ ഹോം എലിവേറ്റർ സ്ഥാപിക്കുന്നത് ഏറെ എളുപ്പമാണെന്നു നേരിട്ട് കാണാനുള്ള അവസരമാണ് ലുലു മാളിലെ എക്സ്പീരിയൻസ് സെൻ്റർ നൽകുന്നത്. തികച്ചും ആധുനികമായ 260 കിലോ കപ്പാസിറ്റി ഉള്ള ലിഫ്റ്റിൻ്റെ ഏറ്റവും വലിയ പ്രത്യേകത അതിനായി ഒരു പിറ്റ് എടുക്കേണ്ട എന്നതും, നിലവിൽ ഉള്ളതും പുതിയതുമായ വീടുകളുടെ രൂപഘടനയിൽ ഒരു മാറ്റവും വരുത്താതെ തന്നെ ഘടിപ്പിക്കാൻ കഴിയുമെന്നതുമാണ്.ഈ പുതിയരീതി മൂലം വേഗത്തിൽ ഇൻസ്റ്റലേഷൻ സാധ്യമാവുകയും മൊത്തം പദ്ധതിചിലവ് വളരെ കുറയുകയും ചെയ്യുന്നു. 360-ഡിഗ്രിയിൽ പനോരമിക് വ്യൂ നൽകുന്ന പോളികാർബണേറ്റ് ഗ്ലാസ് കൊണ്ടാണ് ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നത്. ഇത് മികച്ച ഈടും,ദൃഢതയും, സുരക്ഷയും…
Day: July 14, 2023
ഏകീകൃത സിവിൽ കോഡ് ജനാധിപത്യ വിരുദ്ധം, അപ്രായോഗികം; വെൽഫെയർ പാർട്ടി നിയമ കമ്മീഷന് കത്തയച്ചു
ഏകീകൃത സിവിൽ കോഡ് ജനാധിപത്യ വിരുദ്ധവും അപ്രായോഗികവുമാണെന്ന് വെൽഫെയർ പാർട്ടി. ഇതു സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ച് കൊണ്ടുള്ള ഇരുപത്തിരണ്ടാം നിയമ കമ്മീഷന് നടപടിയിൽ പ്രതികരിച്ച് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അയച്ച കത്തിൽ ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. അനവധി വൈവിധ്യങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. വ്യത്യസ്ത മതവീക്ഷണങ്ങളും ആചാരങ്ങളും അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്നുണ്ട്. മത വിഭാഗങ്ങളുടെയും ഗോത്ര സമൂഹങ്ങളുടെയും അസ്തിത്വത്തെ ഇല്ലാതാക്കുക എന്ന ഉദ്ദേശമാണ് ഏകീകൃത സിവിൽ കോഡ് വാദത്തിന് പിന്നിൽ. ഇരുപത്തിയൊന്നാം നിയമ കമ്മിഷൻ 2018 ൽ ഏകീകൃത സിവിൽ കോഡ് ആവശ്യമില്ലെന്നും രാജ്യത്തിന് അത് അഭികാമ്യമല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു . ഇത്തരം ഒരു ശിപാർശ ഉണ്ടായിരിക്കെ ഇരുപത്തി രണ്ടാം നിയമ കമ്മീഷൻ വീണ്ടും അക്കാര്യം പരിഗണനക്കെടുക്കാൻ പാടില്ലായിരുന്നു . കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമായേ…
“രാജപിതാവിന്റെ അഭിഷേക കർമ്മം പൂർത്തിയായി; കൊത്തയുടെ രാജാവ് വരുന്നു രാജകീയമായി” : ഷമ്മി തിലകൻ
ഓണത്തിന് തീയേറ്ററുകളിലേക്കെത്തുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയുടെ ഡബ്ബിങ് പൂർത്തീകരിച്ച ശേഷം ഷമ്മി തിലകൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “ഇത് ഗാന്ധിഗ്രാമമല്ല.. കൊത്തയാണ്..! എൻറെ മകന്റെ സാമ്രാജ്യം..! ഇവിടെ അവന് പറയുമ്പോൾ രാത്രി..! അവന് പറയുമ്പോൾ പകൽ..! പകലുകൾ രാത്രികളാക്കി രാത്രികൾ പകലുകളാക്കി അവനിത് പടുത്തുയർത്തി..! പട്ടാഭിഷേകത്തിനുള്ള മിനുക്കുപണികൾ അണിയറയിൽ നടക്കുന്നു..! രാജപിതാവിന്റെ അഭിഷേകകർമ്മം ഇന്നലെയോടെ പൂർത്തിയായി..! കൊത്തയുടെ രാജാവ് വരുന്നു..! രാജകീയമായി..! ” എന്നാണ് അദ്ദേഹം പങ്കുവച്ച വാക്കുകൾ. കൊത്തയിൽ ദുൽഖർ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ അച്ഛൻ കൊത്ത രവി ആയിട്ടാണ് ഷമ്മി തിലകൻ എത്തുന്നത്. കിംഗ് ഓഫ് കൊത്തയിൽ കണ്ണൻ എന്ന കഥാപാത്രമായി സാർപ്പട്ട പരമ്പരയിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്…
13കാരന്റെ കുടലില്‍ നിന്ന് അപൂര്‍വ മുഴ നീക്കം ചെയ്തു
കണ്ണൂര്‍: കുടലിലെ അപൂര്‍വ മുഴയ്ക്ക് ചികിത്സ തേടിയെത്തിയ വിവിന് (യഥാര്‍ത്ഥ പേരല്ല) എന്ന കാസര്‍കോട് സ്വദേശിയായ 13 കാരന് മംഗളുരുവിലെ കെ എം സി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ ഇടപെടല്‍ മൂലം ജീവിതത്തിലേക്ക് മടങ്ങിവന്നു. ഇന്‍ഫ്ളമേറ്ററി മയോഫൈബ്രോബ്ലാസ്റ്റിക് ട്യൂമര്‍ (ഐഎംടി) എന്ന അസുഖം വിവിന് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്യുകയായിരുന്നു. കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന അപൂര്‍വമായ രോഗമാണ് ഐഎംടി. ഏറ്റവും മികച്ച ചികിത്സ തേടുന്നതിനായി വിവിന്റെ മാതാപിതാക്കള്‍ ആരംഭിച്ച യാത്ര മംഗളൂരുവിലെ കെഎംസി ആശുപത്രിയിലാണ് അവസാനിച്ചത്. വിവിന്റെ അവസ്ഥ വിലയിരുത്താന്‍ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക സംഘം വിദഗ്ധ പരിശോധനകളും തുടര്‍ന്ന് ശസ്ത്രക്രിയയും നിര്‍ദേശിക്കുകയായിരുന്നു. മാതാപിതാക്കള്‍ അതിന് സമ്മതിച്ചതോടെ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു. ശരീര ഭാരം കുറയുന്നത് അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ അള്‍ട്രാസൗണ്ട് സ്കാനിംങില്‍ കുടലിലെ മുഴ…
വിദ്യാർത്ഥിനിക്ക് എതിരായ അധിക്ഷേപം; കെ ടി ജലീലിന്റെ കോലം കത്തിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം: മലപ്പുറത്ത് പത്താം തരം വിജയിച്ച വിദ്യാർത്ഥികളെ അധിക്ഷേപിച്ചതിൽ പ്രധിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറത്ത് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീലിന്റെ കോലം കത്തിച്ചു. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച ജൂലൈ അഞ്ചിന് മലപ്പുറത്ത് നടന്ന ഉപവാസ സമരത്തിൽ വെച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുൻപിൽ വിങ്ങിപ്പൊട്ടി സങ്കടം പറഞ്ഞ ഫാത്തിമ ശസ എന്ന വിദ്യാർത്ഥിനിയുടെ കരച്ചിൽ വേഷം കെട്ടാണെന്നും കള്ളകരച്ചിൽ ആണെന്നും പറഞ്ഞുള്ള അധിക്ഷേപമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ കെ. ടി ജലീൽ നടത്തിയത്. ഇത് മലപ്പുറത്തോടുള്ള അധിക്ഷേപവും അവഹേളനവുമാണെന്ന് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് ജില്ലാ വൈസ് പ്രസിഡന്റ് ഷാറൂൺ അഹമ്മദ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജെബിൻ അലി ,മലപ്പുറം മണ്ഡലം പ്രസിഡന്റ്…
ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യയുടെ കുതിച്ചു ചാട്ടം: പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി ചന്ദ്രയാൻ -3 ന്റെ വിജയകരമായ വിക്ഷേപണത്തിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയെ (ഐഎസ്ആർഒ) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. സുപ്രധാനമായ ഈ നേട്ടം നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ പ്രയത്നത്തിൻറെയും അർപ്പണബോധത്തിന്റെയും ഫലമാണ്. അവരുടെ ആത്മാർത്ഥയെയും ഊർജ്ജസ്വലതയെയും ഞാൻ അഭിവാദ്യം ചെയ്യുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്തിൻറെ സ്വപ്നങ്ങളും പ്രതീക്ഷകളും വഹിച്ചുകൊണ്ടാണ് ചന്ദ്രയാൻ കുതിച്ചുയരുന്നതെന്ന് ട്വീറ്റിൽ പ്രധാനമന്ത്രി കുറിച്ചിരുന്നു. ചന്ദ്രയാൻ ഒന്നാം ദൗത്യം വരെ ചന്ദ്രൻറെ ഉപരിതലം വരണ്ടതാണെന്നും വാസയോഗ്യമല്ലാത്തതാണെന്നുമാണ് വിശ്വസിച്ചിരുന്നത്. എന്നാൽ ആദ്യ ദൗത്യത്തിന് ശേഷമാണ് ചലനാത്മകവും ഭൂമിശാസ്ത്രപരവുമായ ഒരു പ്രതലം ചന്ദ്രന് ഉണ്ടെന്ന് തിരിച്ചറിയുന്നതും ചന്ദ്രനിൽ ജലത്തിൻറെ സാന്നിധ്യം കണ്ടെത്തുന്നതും. ഒരു പക്ഷേ ഭാവിയിൽ ചന്ദ്രനിൽ ജനവാസത്തിന് സാധ്യതയുണ്ട്- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ഒരു മാസത്തെ യാത്ര ആരംഭിക്കുന്ന ചന്ദ്രയാൻ-3 ബഹിരാകാശത്തിന്റെ…
ഐഎസ്ആർഒ ശാസ്ത്രജ്ഞ ഋതു കരിദാൽ ശ്രീവാസ്തവ: ചന്ദ്രയാൻ-3 ന്റെ സൂത്രധാരക
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ഇന്ന് (ജൂലൈ 14 ന്) ഉച്ചകഴിഞ്ഞ് 2:35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് അതിന്റെ വിജയകരമായ യാത്ര ആരംഭിച്ചു. 300,000 കിലോമീറ്ററിലധികം ദൂരത്തിൽ യാത്ര ചെയ്താണ് ഈ പേടകം ആഗസ്റ്റ് 23-ന് ചന്ദ്രനിൽ എത്തുന്നത്. ചാന്ദ്രയാൻ -3 മനോഹരമായി ആകാശത്തേക്ക് കുതിച്ചുയർന്നപ്പോൾ, ഇന്ത്യയിലുടനീളമുള്ള വീടുകളിലൂടെ ആഹ്ലാദത്തിന്റെ ഒരു തിരമാല ഉയർന്നു. “ചന്ദ്രയാൻ-3 ഇന്ത്യയുടെ അസാധാരണമായ ബഹിരാകാശ ഒഡീസിയിൽ ഒരു പുതിയ അധ്യായം വിരിയിക്കുന്നു. ഓരോ ഭാരതീയന്റെയും സ്വപ്നങ്ങളും അഭിലാഷങ്ങളും ഉയർത്തിക്കൊണ്ട് അത് വലിയ ഉയരങ്ങളിലേക്ക് കയറുന്നു. ഈ മഹത്തായ നേട്ടം നമ്മുടെ മിടുക്കരായ ശാസ്ത്രജ്ഞരുടെ അചഞ്ചലമായ സമർപ്പണത്തിന്റെ തെളിവാണ്. ഞാൻ ഹൃദയംഗമമായ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു അവരുടെ അദമ്യമായ ചൈതന്യത്തിനും ശ്രദ്ധേയമായ ചാതുര്യത്തിനും!” പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. ഈ ചരിത്ര ദൗത്യത്തിന്റെ മുൻനിരയിൽ ഇന്ത്യയുടെ ‘റോക്കറ്റ്…
മിഷൻ ചന്ദ്രയാൻ-3: ശ്രീഹരിക്കോട്ടയിൽ നിന്ന് ബഹിരാകാശ പേടകം കുതിച്ചുയര്‍ന്നു
ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്): ഷെഡ്യൂൾ ചെയ്ത വിക്ഷേപണ സമയം കർശനമായി പാലിച്ചുകൊണ്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജിഎസ്എൽവി മാർക്ക് 3 (എൽവിഎം 3) ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ വിജയകരമായി കുതിച്ചുയര്‍ന്നപ്പോള്‍ രാജ്യത്തിന്റെ അഭിമാനമാണ് വാനിലേക്ക് കുതിച്ചുയര്‍ന്നത്. ഇന്ന് ഉച്ചയ്ക്ക് കൃത്യം 2.35 നായിരുന്നു വിക്ഷേപണം. അടുത്ത മാസം ചാന്ദ്രപര്യവേഷണ വാഹനം ചന്ദ്രോപരിതലത്തിൽ ഇറങ്ങും. . ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലാൻഡിംഗ് ഓഗസ്റ്റ് 23-ന് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിയതിനു ശേഷം വിവരങ്ങൾ ലഭ്യമാകുന്നതിലൂടെ മാത്രമേ ദൗത്യം പൂർണതയിൽ എത്തൂ. ഇത് ഏകദേശം 14 ഭൗമദിനങ്ങളുടെ ദൈർഘ്യത്തിന് തുല്യമാണ്. ഈ കൗതുകകരമായ പ്രതിഭാസം ചന്ദ്രനും ഭൂമിയും തമ്മിലുള്ള ആകർഷകമായ സമയ അസമത്വത്തിന് അടിവരയിടുന്നു. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേഷണമായ ചന്ദ്രയാൻ -3, അമേരിക്ക, ചൈന, റഷ്യ എന്നിവയ്ക്ക് ശേഷം അതിന്റെ ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിൽ…
ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാള്‍ ഭക്തിനിര്‍ഭരം
ഫിലാഡല്‍ഫിയ: ഭാരത അപ്പസ്തോലനും, സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയ മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന (ഓര്‍മ്മ) തിരുനാള്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 10 വരെ വിവിധതിരുക്കര്‍മ്മങ്ങളോടെയും, കലാപരിപാടികളോടെയും ആഘോഷിച്ചു. ജൂണ്‍ 30 നു ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫാ. ഷാജു കണിയാമ്പറമ്പില്‍, നവവൈദികന് ഫാ. ജോര്‍ജ് പാറയില്‍ എന്നിവര്‍ തിരുനാള്‍കൊടി ഉയര്‍ത്തി ആരംഭംകുറിച്ച തിരുനാള്‍ ഏറ്റെടുത്തു നടത്തിയത് എല്‍ഷാന്‍ പൂവത്തുങ്കല്‍ (ജിപ്സ), ജിബിന്‍ പ്ലാമൂട്ടില്‍ (ക്രിസ്റ്റീന), ജോബി കൊച്ചുമുട്ടം (റോഷിന്), ജോജി കുഴിക്കാലായില്‍ (ടീനാ), റോഷിന് പ്ലാമൂട്ടില്‍ (ലിജാ), സനോജ് മൂര്‍ത്തിപുത്തന്‍പുരക്കല്‍ (ഹെലന്) എന്നീ 6 കുടുംബങ്ങളായിരുന്നു. മാനന്തവാടിരൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടവും, ജഗദല്‍പൂര്‍രൂപതാ ബിഷപ് മാര്‍ ജോസഫ് കൊല്ലമ്പറമ്പില്‍ ഇങക യും മുഖ്യകാര്‍മ്മികരായി തിരുനാളില്‍ പങ്കെടുത്തു. ദുക്റാന തിരുനാള്‍ ദിനമായ ജുലൈ 3 തിങ്കളാഴ്ച്ച ഇടവക വികാരി ഫാ.…
വിനാശകരമായ വിമർശനം നാശകരമായ പാപം: മാർ സ്തേപ്പാനോസ്
ഡാൽട്ടൺ (പെൻസിൽവേനിയ): യോവേൽ പ്രവാചകൻറെ പുസ്തകം കേവലം ഒരു പുസ്തകം മാത്രമല്ല, അതൊരു ഒന്നാന്തരം കവിതാ സമാഹാരം ആയാണ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിൽ മുഖ്യ പ്രസംഗകനായ യൂറോപ്പ് /ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്തേപ്പാനോസ് മെത്രാപ്പോലീത്ത വിശേഷിപ്പിച്ചത്. “ഞാൻ സകല ജഡത്തിന്മേലും എൻറെ ആത്മാവിനെ പകരും” എന്ന (യോവേൽ 2:28) ആയിരുന്നു ചിന്താവിഷയം. നമ്മുടെ ജീവിതത്തിലെ നമ്മൾ കാണാതെ പോകുന്ന ചില സംഗതികൾ സഭയായി, വ്യക്തികളായി നമ്മെ നയിക്കുവാനുള്ള ഒരു ശക്തി – ഒരു കരുത്ത് യോവേൽ പ്രവചനത്തിലുണ്ട്. യോവേൽ പ്രവാചകൻ സഭാമക്കളോടു ചോദിക്കുകയാണ്: നമ്മൾ ഇപ്പോൾ എവിടെ നിൽക്കുന്നു ? ഇതിനുള്ള മറുമരുന്നുകൾ എവിടെയാണ് ? ഇതിനുള്ള പ്രതീക്ഷികുന്ന ഫലം എവിടെയാണ്? യോവേൽ പ്രവാചകന്റെ പുസ്തകം ഒരു വിനോദ പുസ്തകമല്ല. ഇത് നമ്മുടെ കർത്താവിന്റെ പരസ്യ ശുശ്രൂഷയിൽ അധിഷ്ഠിതമാണ്. യോവേൽ…