ഷിക്കാഗോ: കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ വാർഷിക പിക്‌നിക്കും രണ്ടാമത് ചെണ്ടമേള മത്സരവും സംയുക്തമായി ഏപ്രിൽ 22-ാം തീയതി വുഡ്‌റിഡ്ജ് കസ്റ്റാൽഡോ പാർക്കിൽ വച്ച് ഗംഭീരമായി കൊണ്ടാടി. രാവിലെ 10 മണിക്ക് കേരളീയരുടെ പരമ്പരാഗത വിഭവങ്ങളടങ്ങിയ പ്രഭാതഭക്ഷണത്തോടെ തുടങ്ങിയ പിക്‌നിക്ക് പ്രസിഡന്റ് ആന്റോ കവലയ്ക്കൽ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത ആബാലവൃന്ദം ജനങ്ങൾക്ക് രസകരമായ വിവിധ കായിക മത്സരങ്ങൾ നടത്തി അവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. ഉച്ചഭക്ഷണവും ബാർബക്യൂവും ഉണ്ടായിരുന്നു. ഭക്ഷണവും തയാറാക്കുന്നതിന് ജോസഫ് ചാണ്ടിയുടെ നേതൃത്വത്തിൽ സുനിൽ കിടങ്ങയിൽ, സൈജു കിടങ്ങയിൽ, തമ്പിച്ചൻ ചെമ്മാച്ചേൽ, സന്തോഷ് അഗസ്റ്റിൻ, രാജു മാധവൻ തുടങ്ങിയവർ പ്രവർത്തിച്ചു. പ്രോഗ്രാമിൽ സൗണ്ട് സിസ്റ്റം നൽകിയത് ഏഞ്ചൽ വോയ്‌സായിരുന്നു. സൗണ്ട് എൻജിനീയറും, ഗായകരുമായ ജോസഫ് നടുന്തോട്ടം, പീറ്റർ കൊല്ലപ്പള്ളി, ജോർജ് പണിക്കർ തുടങ്ങിയവർ വിവിധ ഗാനങ്ങൾ ആലപിച്ച് സദസ്യരെ ആനന്ദിപ്പിച്ചു. ഉച്ചകഴിഞ്ഞ് ചെണ്ടമേള മത്സരം…
Month: July 2023
ഒഐസിസി യുഎസ്എ_സാൻഫ്രാൻസിസ്‌കോയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സം ഘടിപ്പിച്ചു
സാൻഫ്രാൻസിസ്കോ : ജനഹൃദയങ്ങൾ കീഴടക്കിയ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എയുടെ (ഒഐസിസി യൂഎസ്‌എ) സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ജൂലൈ 23 നു ഞായറാഴ്ച വൈകുന്നേരം വൈസ് പ്രസിഡണ്ട് തോമസ് പട്ടരുമഡിന്റെ ഭവനാങ്കണത്തിൽ കൂടിയ സമ്മേളനം സാൻഫ്രാൻസിസ്‌കോയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഉമ്മൻ ചാണ്ടി ചേർത്ത് പിടിച്ചവരും, ഉമ്മൻ ചാണ്ടിയെ ചേർത്ത് പിടിച്ചവരും പിടിച്ചവരുമായിരുന്നു പ്രസംഗകരിൽ ഭൂരിഭാഗവും. സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് അന്തരിച്ച നേതാവിനോടുള്ള ആദര സൂചകമായി മൗനമാചരിച്ചു. ചാപ്റ്റർ പ്രസിഡണ്ട് അനിൽ ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. താൻ കെ എസ് യു പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന സമയം മുതൽ ഉമ്മൻ ചാണ്ടിയുമായുള്ള അടുത്ത ബന്ധം അനിൽ മാത്യു എടുത്തു പറഞ്ഞു. ഒരു വിശുദ്ധനെ പോലെ പോലെ ജീവിച്ച, എല്ലാവരെയും…
ഒമ്പതാം അനുസ്മരണ ദിനം; പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി പ്രത്യേക പ്രാർഥനകൾ നടത്തി
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങുകളോടനുബന്ധിച്ച് 9-ാം സ്മൃതിദിനമായ ഇന്ന് ജൂലൈ 26-ന് രാവിലെ ഉമ്മൻചാണ്ടിയുടെ അന്ത്യവിശ്രമസ്ഥലമായ പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ കുര്‍ബാനയും ഖബറിടത്തില്‍ ധൂപപ്രാർഥനയും നടത്തി. കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറോസിന്റെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്. കുന്നംകുളം ഭദ്രാസനാധിപതി ഗീവർഗീസ് മാർ യൂലിയോസ്, പള്ളി വികാരി വർഗീസ് തുടങ്ങി നിരവധി വൈദികർ ചടങ്ങിൽ പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മൻ, മറിയം ഉമ്മൻ അച്ചു ഉമ്മൻ എന്നിവർ കുർബാനയിലും പ്രാർത്ഥനയിലും പങ്കെടുത്തു. ഒന്‍പതാം ഓര്‍മ്മ ദിനമായ ഇന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ നിരവധി ആളുകളാണ് എത്തിയത്. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയും, ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ ദുഃഖാര്‍ദ്രരായ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ്…
മാഞ്ചസ്റ്ററിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
മാഞ്ചസ്റ്റര്‍: രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടം സൃഷ്ടിച്ചുകൊണ്ട് വേർപിരിഞ്ഞുപോയ ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മാഞ്ചസ്റ്ററിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ അനുസ്മരണ യോഗം സംഘടുപ്പിച്ചു. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധി സ്തൂപത്തിന് മുന്നിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാഷ്ട്രീയ എതിരാളികളാൽ ഇത്രയേറെ വേട്ടയാടപ്പെട്ടിട്ടും അവരോട് ക്ഷമിച്ചും പരിഭവങ്ങളില്ലാതെ സ്നേഹിക്കുകയും ചെയ്ത ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് പ്രകടമാക്കാൻ, അഹിംസ വാദിയായ മഹാത്മാജിയുടെ സ്തൂപം ഉൾകൊള്ളുന്ന ഇടമാണ് അനുസ്മരണ യോഗ വേദിയായി തിരഞ്ഞെടുത്തതെന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകിയ IOC (UK) കേരള ചാപ്റ്റർ ഭാരവാഹി റോമി കുര്യാക്കോസ് പറഞ്ഞു. മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങിൽ അംഗങ്ങൾ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് സോണി ചാക്കോ, ജിപ്സൺ ഫിലിപ്പ് ജോർജ്, ബേബി ലൂക്കോസ്, അഖിൽ ജോസ്, സച്ചിൻ…
ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ
ശരീരഭാരം കുറയ്ക്കുക എന്നത് ഒരു വെല്ലുവിളി നിറഞ്ഞ യാത്രയാണ്. മാത്രമല്ല, ആ അധിക പൗണ്ട് ഒറ്റ രാത്രികൊണ്ട് കളയാൻ മാന്ത്രിക ഗുളികകളൊന്നുമില്ലെങ്കിലും, നിങ്ങളുടെ ജീവിതശൈലിയിൽ ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ സഹായിക്കും. ഈ പ്രതിവിധികൾ താങ്ങാനാവുന്നതും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതുമാണെന്നു മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആപ്പിൾ സിഡെർ വിനെഗർ (ACV): ആപ്പിൾ സിഡെർ വിനെഗർ ഒരു അറിയപ്പെടുന്ന ഗാർഹിക പ്രതിവിധിയാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സാധ്യതയുള്ള ഗുണങ്ങൾക്ക് പ്രശസ്തി നേടിയിട്ടുണ്ട്. എസിവിയിലെ അസറ്റിക് ആസിഡ് വിശപ്പ് അടിച്ചമർത്തുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് സംഭരണം കുറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പ്രതിവിധി ഉപയോഗിക്കുന്നതിന്, ഒന്നോ രണ്ടോ ടേബിൾസ്പൂൺ അസംസ്കൃതവും ഫിൽട്ടർ ചെയ്യാത്തതുമായ എസിവി ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി ഭക്ഷണത്തിന് മുമ്പ് കുടിക്കുക. പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്…
രാജ്യത്തെ ഏറ്റവും വലിയ കൺവൻഷൻ സെന്റർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: ഡൽഹിയിലെ പ്രഗതി മൈതാനത്തുള്ള ഇന്റർനാഷണൽ എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ (ഐഇസിസി) സമുച്ചയം ഇന്ന് (ജൂലൈ 26ന്) പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി മോദി ഐടിപിഒ കോംപ്ലക്സിലെത്തി ഹവനിലും ആരാധനയിലും പങ്കെടുത്തു. ലോകത്തെ പ്രമുഖ എക്‌സിബിഷൻ കൺവെൻഷൻ കോംപ്ലക്‌സുകളിൽ ഒന്നായിരിക്കും ഇതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അവകാശപ്പെടുന്നു. സെപ്റ്റംബറിൽ ഈ സമുച്ചയത്തിൽ ജി-20 നേതാക്കളുടെ ഒരു യോഗം ചേരുമെന്ന് പി എം ഒ ഓഫീസ് പറഞ്ഞു. ഏകദേശം 2700 കോടി രൂപ ചെലവിൽ ദേശീയ പദ്ധതിയായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് പിഎംഒ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഏകദേശം 123 ഏക്കർ വിസ്തൃതിയുള്ള കാമ്പസ്, IECC കാമ്പസ് ഇന്ത്യയിലെ ഏറ്റവും വലിയ MICE (യോഗങ്ങൾ, പ്രോത്സാഹനങ്ങൾ, കൺവെൻഷനുകൾ, എക്സിബിഷനുകൾ) ഈ കോംപ്ലക്സിലുണ്ട്. 2017 ജനുവരിയിൽ, പ്രഗതി മൈതാനത്തിന്റെ പുനർവികസനത്തിനായുള്ള ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ…
പ്ലസ് വൺ: 97 താൽക്കാലിക ബാച്ച് പരിഹാരമല്ല; മലബാർ സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കണം – വെൽഫെയർ പാർട്ടി
മലപ്പുറം: സർക്കാർ പ്രഖ്യാപിച്ച 97 താൽകാലിക ബാച്ചുകൾ പ്രതിസന്ധിക്ക് പരിഹാരമല്ലെന്നും ആവശ്യമായ സ്ഥിരംബാച്ചുകൾ അനുവദിക്കുന്നവിധം മലബാർ സ്പെഷൽ പാക്കേജ് നടപ്പിലാക്കണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറത്തും മലബാറിലും പ്ലസ് വൺ സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്നും രാഷ്ട്രീയ പ്രേരിതമായാണ് ചിലർ പ്രതിസന്ധി ഉന്നയിക്കുന്നതെന്നുമാണ് ദേശാഭിമാനിയും ഇടതുപക്ഷവും എസ് എഫ് ഐ യും ഇതുവരെ പ്രചരിപ്പിച്ചിരുന്നത്. ആ ഇടതുപ്രചാരണം വ്യാജമായിരുന്നുവെന്നാണ് സർക്കാരിപ്പോൾ പ്രഖ്യാപിച്ച താൽക്കാലിക ബാച്ചുകൾ വ്യക്തമാക്കുന്നത്. നിലവിൽ അനുവദിച്ച 97 താൽക്കാലിക ബാച്ചുകൾകൊണ്ടും പരിഹരിക്കുന്നതിനേക്കാൾ കുട്ടികളാണ് സീറ്റില്ലാതെ പുറത്ത് നിൽക്കുന്നത്. അതിനാൽ ഈ യാഥാർഥ്യം ഉൾക്കൊണ്ട് അടുത്ത ബജറ്റിൽ സ്ഥിരംപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജനൽ സെക്രട്ടറി കെ വി സഫീർഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര…
+1 സീറ്റ് പ്രതിസന്ധി: പിച്ചയെടുക്കൽ സമരം സംഘടിപ്പിച്ചു
മങ്കട: അൺ എയ്ഡഡ് സ്കൂളുകളിൽ കനത്ത ഫീസ് നൽകി പഠിക്കേണ്ടി വരുന്ന വിദ്യാർത്ഥികൾക്കായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മങ്കട മണ്ഡലം കമ്മിറ്റി മങ്കട ടൗണിൽ പിച്ചയെടുക്കൽ സമരം സംഘടിപ്പിച്ചു. ചേരിയം ഗവ. ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തുകയും മങ്കട മണ്ഡലത്തിൽ നിലവിലുള്ള ഹയർ സെക്കണ്ടറികളിലെ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മങ്കട മണ്ഡലം പ്രസിഡന്റ് ഡോ. നബീൽ അമീൻ സമരത്തെ അഭിസംബോധനം ചെയ്ത് ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മങ്കട മണ്ഡലം സെക്രട്ടറി ഹനീന പി.കെ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഷ്ഫാഖ് എൻ, ഹമ്ന സി.എച്ച്, ഹാനിഷ് എൻ.കെ, ഖലീലുറഹ്മാൻ, നസ്‌ല പി.കെ, നിസ്‌വ ചേരിയം, സഫ സാദിഖ് എന്നിവർ നേതൃത്വം നൽകി.
ചൈനീസ് വിദേശകാര്യ മന്ത്രി ഗെംഗിനെ സ്ഥാനത്തുനിന്ന് നീക്കി
ബെയ്ജിംഗ്: ചൈനയിൽ ഒരു മാസമായി കാണാതായ വിദേശകാര്യ മന്ത്രി ക്വിൻ ഗെംഗിനെ സ്ഥാനത്തുനിന്ന് നീക്കി. 2022 ഡിസംബറിലാണ് ക്വിൻ ഗെങ് ചൈനയുടെ വിദേശകാര്യ മന്ത്രിയായത്. 10 വർഷമായി വിദേശകാര്യ മന്ത്രിയായിരുന്ന വാങ് യിയെ മാറ്റിയാണ് ഗെങ് ചുമതലയേറ്റത്. ജൂൺ 25 മുതൽ അദ്ദേഹത്തെ പൊതുസ്ഥലങ്ങളിൽ കാണാനില്ലായിരുന്നു. പ്രസിഡന്റ് ഷി ജിൻപിംഗ് ഉടൻ തന്നെ മാ ഷാക്‌സുവിനെ പുതിയ വിദേശകാര്യ മന്ത്രിയാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിലവിൽ മുതിർന്ന നയതന്ത്രജ്ഞനായ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിൽ രണ്ടാം സ്ഥാനത്താണ്. ചൈനയുടെ വിദേശകാര്യ മന്ത്രി ക്വിൻ ഗെങ് ജൂലൈ 4 ന് യൂറോപ്യൻ യൂണിയന്റെ വിദേശ നയ മേധാവി ജോസഫ് ബോറെലുമായി കൂടിക്കാഴ്ച നടത്താനിരുന്നെങ്കിലും യോഗം പെട്ടെന്ന് മാറ്റി. രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം ബോറെലിനെ അറിയിച്ചത്. യോഗം നീട്ടി വെയ്ക്കാനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ല.
രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തേക്ക് രാജ്യത്തെ 22 ലധികം സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഇതിൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കുപടിഞ്ഞാറൻ ഇന്ത്യ മുതൽ വടക്കുകിഴക്കൻ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വരെ ഉൾപ്പെടുന്നു. അതിനിടെ, ബുധനാഴ്ച മധ്യമഹാരാഷ്ട്ര, കിഴക്കൻ ഗുജറാത്ത്, കൊങ്കൺ, ഗോവ, തെലങ്കാന, റോയൽ സീമ, ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുളുവിൽ മേഘവിസ്ഫോടനത്തിൽ വൻ നാശനഷ്ടമുണ്ടായി. ഗംഗ, യമുന, ഘഗ്ഗർ, ഹിൻഡൻ തുടങ്ങി എല്ലാ പ്രധാന നദികളും അപകടനിലയിൽ കവിഞ്ഞ് ഒഴുകുകയും പല പ്രദേശങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങുകയും ചെയ്തു. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പശ്ചിമ ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ഡൽഹി, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉത്തരാഖണ്ഡിൽ കാലാവസ്ഥ ഏറെക്കുറെ വ്യക്തമായിരുന്നുവെങ്കിലും നന്ദപ്രയാഗിൽ മണ്ണിടിഞ്ഞ് വീണ് ബദരിനാഥ് റോഡിൽ…