വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിനു ശേഷം പൻഖുരി-ഗൗതം താര ദമ്പതികള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി

പ്രശസ്ത ടിവി താരങ്ങളായ പൻഖുരി അവസ്തിയും ഗൗതം റോഡും ഒടുവിൽ അവര്‍ കാത്തിരുന്ന നിമിഷം പങ്കു വെച്ചു. പങ്കുരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഇരുവരുടെയും വീട്ടിൽ ആഘോഷത്തിന്റെ അന്തരീക്ഷമാണ്. ബുധനാഴ്ച രാവിലെയാണ് ദമ്പതികൾ സോഷ്യൽ മീഡിയയിൽ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. രണ്ട് പുതിയ ചെറിയ അതിഥികളുടെ വരവിൽ എല്ലാ താരങ്ങളും ആരാധകരും പങ്കുരിയെയും ഗൗതമിനെയും അഭിനന്ദിച്ചു. 2023 ജൂലൈ 25 ന് താനും ഭർത്താവ് ഗൗതം റോഡും ഒരു മകനെയും മകളെയും സ്വാഗതം ചെയ്തതായി വെളിപ്പെടുത്തുന്ന ഒരു കുറിപ്പ് അടുത്തിടെ പൻഖുരിയും ഗൗതമും ചിത്രത്തോടൊപ്പം പങ്കിട്ടു. ആദ്യമായി മാതാപിതാക്കളായതിന്റെ സന്തോഷവും ദമ്പതികൾ തങ്ങളുടെ കുറിപ്പിൽ എഴുതിയിട്ടുണ്ട്, ‘രണ്ടുപേരാൽ അനുഗ്രഹിക്കപ്പെട്ടവർ. ഞങ്ങൾക്ക് ഒരു മകനും മകളും നൽകി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. 2023 ജൂലൈ 25-ന് വരൂ, ഹൃദയങ്ങൾ സന്തോഷവും നന്ദിയും നിറഞ്ഞതാണ്. നാല് പേരടങ്ങുന്ന ഒരു കുടുംബമായി ഞങ്ങളുടെ യാത്രയുടെ…

റോഡുകളുടെ ശോച്യാവസ്ഥ: സമ്പാദക സമിതിയുടെ പ്രവർത്തനോദ്ഘാടനം നടത്തി

എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽപ്പടി,മടയ്ക്കൽ – പൊയ്യാലുമാലിൽ പടി എന്നീ റോഡുകളുടെ ഇരുവശങ്ങളിൽ താമസിക്കുന്നവരുടെ യാത്രാക്ലേശവും ശുദ്ധജല ക്ഷാമവും പരിഹരിക്കുക, വഴിവിളക്കുകൾ സ്ഥാപിക്കുകയെന്ന് ആവശ്യപ്പെട്ട് രൂപികരിച്ച സമ്പാദക സമിതിയുടെ പ്രവർത്തനോദ്ഘാടനം നടത്തി. സൗഹൃദ നഗറിൽ പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ വസതിയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ.രാജു, സമിതി രക്ഷാധികാരി തോമസ്ക്കുട്ടി പാലപറമ്പിൽ, ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, കൺവീർ മനോജ് മണക്കളം, ജോ. കൺവീനർമാരായ പി.ഡി.സുരേഷ്, രജീഷ് പൊയ്യാലുമാലിൽ എന്നിവർ പ്രസംഗിച്ചു. കുഞ്ഞുമോൻ പരുത്തിയ്ക്കൽ പ്രിൻസ് കോശി, ബാബു വാഴക്കൂട്ടത്തിൽ, സാം വി.മാത്യൂ, അജയൻ മറ്റത്തിൽ, തോമസ്…

ബി. അശോക് കുമാർ വിരമിക്കുന്നു

ആകാശവാണി മംഗലാപുരം ഡെപ്യൂട്ടി ഡയറക്ടർ ബി. അശോക് കുമാർ വിരമിക്കുന്നു. തിരുവനന്തപുരം നിലയത്തിൽ 1989ൽ എൻജിനീയറിംഗ് അസിസ്റ്റൻറായി ജോലിയിൽ പ്രവേശിച്ച അശോക് കുമാർ മുപ്പത്തിനാല് വര്‍ഷത്തെ സേവനത്തിനുശേഷം ജൂലൈ 31നാണ് വിരമിക്കുന്നത്. കേരളത്തിനു വെളിയിൽ അരുണാചൽ പ്രദേശിലെ ഈറ്റാനഗർ, കർണ്ണാടകയിലെ റയിച്ചൂർ, മംഗലാപുരം നിലയങ്ങളിലും തൃശ്ശൂർ, കോഴിക്കോട് നിലയങ്ങളിലുമായി എൻജിനീയറിങ്ങ് അസിസ്റ്റൻറ്, സീനിയർ എൻജിനീയറിങ്ങ് അസിസ്റ്റൻറ്, അസിസ്റ്റൻറ് എഞ്ചിനീയർ, അസിസ്റ്റൻറ് ഡയറക്ടറർ, എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംഗലാപുരം, ബ്രഹ്മവാർ, ശൃംഗേരി എന്നീ നിലയങ്ങളുടെ ഹെഡ് ഓഫ് എൻജിനീയറിങ്ങും ഹെഡ് ഓഫ് അഡ്മിനിസ്ട്രേഷനും കൂടി ആയിരുന്നു. ത്യശ്ശൂർ മരത്താക്കര ശ്രീനിലയത്തിലെ പ്രൊഫ. കെ. കെ. ഭാസ്കരൻ(Late), പ്രഭാമണി(Late) എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ചാന്ദ്നി. മകൻ അക്ഷയ് ടാറ്റ ഇലക്സിയിൽ സീനിയർ എൻജിനീയറും മകൾ അനുശ്രീ എം. എ(ഇംഗ്ലീഷ്) ബിരുദധാരിയുമാണ്. ഒരു ഗായകൻ കൂടിയാണ് അശോക്. ഗസൽ ഗായകൻ ഉമ്പായിയെകുറിച്ചുള്ള…

ക്വാറി ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സര്‍‌വേയര്‍ വിജിലന്‍സിന്റെ പിടിയിലായി; പതിനായിരം രൂപ പിടിച്ചെടുത്തു

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ സർവേയർ വിജിലൻസിന്റെ പിടിയിലായി. താമരശ്ശേരി താലൂക്ക് ഓഫീസിലെ സർവേയർ നസീറാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കൈക്കൂലി വാങ്ങിയ പണവും കണ്ടെടുത്തു. കൂടരഞ്ഞി സ്വദേശി അജ്മലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് താലൂക്ക് ഓഫീസിലെത്തിയത്. ക്വാറി ഉടമയായ അജ്മല്‍ ക്വാറിയിലേക്കുള്ള വഴി അളന്ന് തിട്ടപ്പെടുത്താനാണ് താലൂക്ക് ഓഫീസില്‍ നസീറിനെ സമീപിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അജ്മൽ അപേക്ഷ നൽകിയതാണ്. എന്നാൽ, വഴി അളക്കണമെങ്കിൽ പണം നൽകണമെന്ന് അജ്മല്‍ ആവശ്യപ്പെട്ടു. ഗൂഗിൾ പേ ആയി പണം നല്‍കിയെങ്കിലും അടുത്തിടെ വീണ്ടും 10,000 രൂപ കൂടി വേണമെന്ന് നസീർ ആവശ്യപ്പെട്ടു. ഇതോടെ അജ്മൽ വിവരം വിജിലൻസിനെ അറിയിച്ചു. ആവശ്യപ്പെട്ടത് പ്രകാരം താലൂക്ക് ഓഫീസിൽ എത്തി പണം കൈമാറി. ഇതിന് പിന്നാലെ വിജിലൻസ് ഓഫീസിൽ എത്തുകയായിരുന്നു. ഇവിടെ നിന്നുമാണ് നസീറിനെ പിടികൂടിയത്. സംഭവസമയത്ത് തഹസിൽദാറുടെ യാത്രയയപ്പ് ചടങ്ങ് നടക്കുകയായിരുന്നു. നസീറും…

കേരളത്തിന് കേന്ദ്രത്തിന്റെ ഓണ സമ്മാനം; രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിന് കേന്ദ്ര സർക്കാറിന്റെ ഓണ സമ്മാനം… രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ചുകൊണ്ട് റെയിൽവേ, റോഡ് മന്ത്രാലയം അന്തിമ തീരുമാനം പ്രഖ്യാപിച്ചു. എന്നാൽ, പുതിയ ട്രെയിനിന്റെ റൂട്ടും സ്റ്റോപ്പുകളും സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ന് രാവിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തിയിരുന്നു. അപ്പോഴാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിന് അനുവദിച്ചതായി ഉറപ്പ് നല്‍കിയത്. കാസർകോട് നിന്ന് തലസ്ഥനത്തേക്ക് ഒരു വന്ദേ ഭാരത് കൂടി ലഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി കെ സുരേന്ദ്രന്‍ അറിയിച്ചു. നടപടികൾ പൂർത്തിയാക്കി വന്ദേ ഭാരത് വൈകാതെ ഓടി തുടങ്ങും. സിൽവർ ലൈൻ അടഞ്ഞ അദ്ധ്യായമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. നിലവിൽ ഒരു വന്ദേഭാരത് ട്രെയിനാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയും തിരിച്ചുമാണ് അതിവേഗ ട്രെയിനിന്റെ…

2075ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും

ന്യൂഡൽഹി: വരുന്ന കാലം ഏഷ്യൻ രാജ്യങ്ങളുടേതായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പോലെയുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനവും അംഗീകരിച്ചു. ജിഡിപിയുടെ കാര്യത്തിൽ, ലോകത്തിലെ ഏറ്റവും വലിയ 2 രാജ്യങ്ങൾ ഏഷ്യയിൽ നിന്നുള്ളതാണ്. 2075 ഓടെ ചൈന ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു. IMF പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023-ൽ ഇന്ത്യയുടെ ജിഡിപി 3.737 ട്രില്യൺ ഡോളറാണ്. ഇത് 2028-ഓടെ 5.5 ട്രില്യൺ ഡോളറായി ഉയരും. മാത്രമല്ല, അടുത്ത 4 ദശകങ്ങളിൽ, അതായത് 2075 ആകുമ്പോഴേക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം 52.5 ട്രില്യൺ ഡോളറായി ഉയരും. ഇക്കാര്യത്തിൽ ചൈന ഇന്ത്യയെക്കാൾ അൽപ്പം മുന്നിലായിരിക്കും. ഐ‌എം‌എഫിന്റെ കണക്കനുസരിച്ച്, നിലവിൽ ചൈനയുടെ ജിഡിപി 19.374 ട്രില്യൺ ഡോളറാണ്, ഇത് 2028 ഓടെ 27.4 ട്രില്യൺ ഡോളറായും 2075 ഓടെ 57 ട്രില്യൺ ഡോളറായും…

മണിപ്പൂരിൽ സുരക്ഷാസേനയുടെ രണ്ട് ബസുകൾ ജനക്കൂട്ടം കത്തിച്ചു; ആളപായമില്ല

ന്യൂഡൽഹി: മണിപ്പൂരിലെ ഇംഫാൽ ജില്ലയിൽ രോഷാകുലരായ ജനക്കൂട്ടം സുരക്ഷാ സേന ഉപയോഗിച്ചിരുന്ന രണ്ട് ബസുകൾ കത്തിച്ചു. ഒരു പ്രകടനത്തിനിടെയാണ് സംഭവം നടന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, സംഭവം മേഖലയിലെ ക്രമസമാധാന നിലയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. വിവിധ ഗ്രൂപ്പുകൾ അതൃപ്തി പ്രകടിപ്പിക്കുകയും കൂടുതൽ സ്വയംഭരണാവകാശവും രാഷ്ട്രീയ അവകാശങ്ങളും ആവശ്യപ്പെടുകയും ചെയ്തതോടെ മണിപ്പൂരിലെ അശാന്തി ആഴ്ചകളായി പുകയുകയാണ്. ഗവൺമെന്റ് തീരുമാനങ്ങളിലെ അനീതികൾക്കും പ്രാതിനിധ്യമില്ലായ്മയ്‌ക്കുമെതിരെ തങ്ങളുടെ പരാതികൾ ഉന്നയിക്കുന്നതിനായി ഒരു പ്രാദേശിക സംഘടന സംഘടിപ്പിച്ച പ്രതിഷേധം വഷളായി. തങ്ങളുടെ ആവശ്യങ്ങളോടുള്ള അധികാരികളുടെ നിസ്സംഗതയിൽ പ്രകോപിതരായ പ്രതിഷേധക്കാർ അക്രമത്തിലേക്ക് നീങ്ങി. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന രണ്ട് ബസുകളാണ് ജനക്കൂട്ടത്തിന്റെ രോഷത്തിന് ഇരയായത്. അക്രമം നിയന്ത്രിക്കാനും ജനക്കൂട്ടത്തെ പിരിച്ചുവിടാനുമുള്ള ശ്രമത്തിൽ ലോക്കൽ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഥിതിഗതികൾ നിയന്ത്രിക്കാനും കൂടുതൽ നാശനഷ്ടങ്ങൾ തടയാനും കണ്ണീർ വാതകവും ലാത്തിച്ചാര്‍ജും നടത്തി. അക്രമത്തെ…

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും, വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ കാസർകോട് വരെയുള്ള എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് നിർദ്ദേശം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന്…

ഹിന്ദുക്കള്‍ക്കെതിരെ കൊലവിളിയുമായി മുസ്ലീം യൂത്ത് ലീഗ്; ആശങ്കയോടെ ജനങ്ങള്‍

കാസര്‍കോട്: മണിപ്പൂര്‍ വിഷയത്തിന്റെ മറവില്‍ ഹിന്ദുക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് മുസ്ലീം യൂത്ത് ലീഗ്. കാസർകോട് കാഞ്ഞങ്ങാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് ജനകീയ പ്രതിഷേധത്തിന്റെ പേരിൽ ഹിന്ദുക്കളെ കൊല്ലുക എന്ന മുദ്രാവാക്യം ഉയർന്നത്. റോഡിലൂടെ പരസ്യമായി പ്രകടനം നടത്തിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്നലെ വൈകിട്ടാണ് നഗരമധ്യത്തിൽ പ്രതിഷേധ റാലി നടന്നത്. “അമ്പല നടയില്‍ കെട്ടിത്തൂക്കി…പച്ചക്കിട്ട് കത്തിക്കും…” എന്ന മുദ്രാവാക്യങ്ങളോടെയാണ് പ്രകടനത്തില്‍ പങ്കെടുത്തവര്‍ വിളിച്ചുപറഞ്ഞത്. പ്രതിഷേധ പരിപാടിയിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു റാലി ഉദ്ഘാടനം ചെയ്തു. ഹിന്ദു വിശ്വാസികളെ കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും പ്രകടനത്തിനെതിരെ പൊലീസ് കേസെടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വീഡിയോ കാണുക

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായി; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്‌തതായി എഫ്‌ഐആറിൽ പറയുന്നു. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനിടെ സാങ്കേതിക തകരാർ മൂലം മൈക്ക് തകരാറിലായി. സംഭവത്തിൽ പോലീസ് കേസെടുത്ത് മൈക്കും ആംബ്ലിഫയറും വയറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഇന്ന് പരിശോധന നടത്തും. വിശദമായ പരിശോധനയ്ക്ക് ശേഷം ഇലക്ട്രോണിക് ഉപകരണങ്ങൾ വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ശബ്ദം തടസ്സപ്പെട്ടത് മനപ്പൂർവ്വമാണോ അതോ സാങ്കേതിക തടസ്സമാണോ എന്നാകും പരിശോധിക്കുക. അതേസമയം സംഭവത്തിൽ പരിഹാസവുമായി കോണ്ഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസമായി ഉയരുന്നത്. കഴിഞ്ഞ ദിവസം അയ്യങ്കാളി ഹാളിൽ കെപിസിസിയുടെ അനുസ്മരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് നിമിഷങ്ങളോളം…