തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപി അനുശോചനം രേഖപ്പെടുത്തി. ജനങ്ങൾ പറയുന്നത് കേൾക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല, ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ സാധാരണക്കാർ പൊഴിക്കുന്ന കണ്ണീരിലാണ് അദ്ദേഹത്തിന്റെ വലിപ്പമെന്നും സുരേഷ് ഗോപി പറഞ്ഞു. താനും ഉമ്മൻചാണ്ടിയും തമ്മിലുളള ബന്ധത്തെ കുറിച്ച് അദ്ദേഹത്തിന്റെ മകൾക്കും കുടുംബത്തിനും അറിയാവുന്നതാണ്. ആ അടുപ്പം അദ്ദേഹവുമായി ചേർന്നു നിൽക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കും നന്നായി അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മ്മൻചാണ്ടിയുടെ ജീവിതവും, ജനങ്ങൾ അദ്ദേഹത്തോട് പ്രകടിപ്പിക്കുന്ന സ്‌നേഹവും കൂടുതൽ മികച്ച രാഷ്ട്രീയ പ്രവർത്തനങ്ങൾ മുന്നോട്ടു വെയ്ക്കുന്നതിന് മറ്റ് നേതാക്കൾക്ക് പ്രചോദനമാണെന്ന് നടൻ വ്യക്തമാക്കി. കേരളത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഉമ്മൻചാണ്ടി. ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ…
Month: July 2023
സോഷ്യൽ മീഡിയയിലൂടെ ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടന്‍ വിനായകനെതിരെ പോലീസിൽ പരാതി നല്‍കി
എറണാകുളം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ പോലീസിൽ പരാതി. നടനെതിരെ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ് പോലീസിൽ പരാതി നൽകിയത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കുന്ന വീഡിയോ വിനായകൻ ഇന്നലെ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. കൊച്ചി അസി. പോലീസ് കമ്മീഷണർക്കാണ് അജിത് അമീർ പരാതി നൽകിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ അപമാനിച്ചതിൽ നടനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഇതിന് പുറമേ നടന്റെ ലഹരിമാഫിയ- ഗുണ്ടാ ബന്ധങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. സനിമാ മേഖലയിലെ ലഹരിമാഫിയയുടെ തലവനാണ് വിനായകൻ എന്നും പരാതിയിൽ പറയുന്നു. ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ വിയോഗവാർത്ത റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെയും അപമാനിച്ച് കൊണ്ടായിരുന്നു നടന്റെ വീഡിയോ. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെ മാദ്ധ്യമങ്ങൾ മുഴുവൻ ഇതുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. ഇതാണ് നടനെ…
പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ജനസാഗരം ഒഴുകിയെത്തി; ഉമ്മന്‍ ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകള്‍ക്ക് മാറ്റം വരുത്തി
കോട്ടയം: തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ഒഴുകിയെത്തിയ ജനസാഗരത്തെ കണക്കിലെടുത്ത്, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് മാറ്റം വരുത്തി. വിലാപ യാത്രയിലും ശവസംസ്‌കാര ചടങ്ങുകളിലേക്കും പൊതുദർശനത്തിലേക്കും ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തിയതോടെ സംസ്‌കാര ചടങ്ങുകളുടെ സമയം മാറ്റി വെയ്ക്കേണ്ടി വന്നു. സംസ്‌കാരം വൈകിട്ട് 7.30ന് പുതുപ്പള്ളി പള്ളിയിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സംസ്‌കാരച്ചടങ്ങുകൾ രാത്രി ഏഴരയ്ക്ക് ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഭൗതികശരീരം ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ച് പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൊതുദർശനത്തിന് വെയ്ക്കും. വൈകീട്ട് 4:30ന് തറവാട്ടിൽ നിന്ന് ഭൗതികദേഹം പുതിയ വീട്ടിലേക്ക് പൊതുദർശനത്തിന് എത്തിക്കും. അതിനുശേഷം ആറരയ്ക്ക് പുതിയ വീട്ടിൽ പ്രാർഥന നടക്കും. തുടർന്ന് ഏഴ് മണിക്ക് വീട്ടിൽ നിന്ന് പുതുപ്പള്ളി പള്ളിയിലേക്ക് മൃതദേഹം…
ജനഹൃദയങ്ങളില്‍ ഒരിക്കലും അസ്തമിക്കാത്ത ആ സൂര്യതേജസ്സിന് ഫൊക്കാനയുടെ യാത്രാമൊഴി
ഫ്ലോറിഡ: എഐസിസി ജനറല്‍ സെക്രട്ടറിയും, മുന്‍ കേരള മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ഫൊക്കാന ഭാരവാഹികളും മറ്റു കമ്മ്യൂണിറ്റി ലീഡേഴ്‌സും ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തിലിന്റെ നേതൃത്വത്തില്‍ ജൂലൈ 19ാം തിയ്യതി കൂടിയ മീറ്റിംഗില്‍ അനുശോചനം രേഖപ്പെടുത്തി. പ്രവാസി മലയാളികളുടെ ആരാധ്യ പുരുഷനും ഫൊക്കാനയ്ക്കൊപ്പം എന്നും കൂടെ ഉണ്ടായിരുന്ന കേരളത്തിന്റെ ജനനായകന്റെ വേര്‍പാട് അക്ഷരാര്‍ത്ഥത്തില്‍ തീര്‍ത്താല്‍ തീരാത്ത വിടവുതന്നെയാണെന്ന് പ്രസിഡന്റ് രാജന്‍ പടവത്തില്‍ തന്റെ അനുശോചന പ്രസംഗത്തില്‍ പറഞ്ഞു. പാവങ്ങളുടെ പടത്തലവനും ജനഹൃദയങ്ങളില്‍ അസ്തമിക്കാത്ത സൂര്യനെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറത്തിന്റെ വാക്കുകളില്‍, സമാനതകളില്ലാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയെ ആണ് കേരള ജനതയ്ക്ക് നഷ്ടമായത് എന്ന് പറഞ്ഞു. ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ വിനോദ് കെയാര്‍കെയുടെ വാക്കുകളില്‍ ഉമ്മന്‍ചാണ്ടിക്ക് പകരം വെയ്ക്കാന്‍ കേരളത്തില്‍ ആരും തന്നെയില്ല എന്നാണ്. മറ്റു…
വാർദ്ധക്യം യുവത്വമാക്കി മാറ്റാനുള്ള മിശ്രിതം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍
ന്യൂയോര്‍ക്ക്: എന്നും ചെറുപ്പമായി തുടരാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാം എന്നതിൽ സംശയമില്ല. അതുകൊണ്ടാണ് ഹെയർ ഡൈ മുതൽ ബോട്ടോക്‌സ് വരെ, അത്യാധുനിക സാങ്കേതിക വിദ്യകൾ ഓക്‌സിജൻ തെറാപ്പി വരെ, ചെറുപ്പമാകാനുള്ള ആഗ്രഹം നിലനിർത്താനുള്ള ഒരു മാർഗമായി പലരും ആശ്രയിക്കുന്നത്. എന്നാല്‍, ഇപ്പോൾ ഈ ആഗ്രഹം മനസ്സിൽ വെച്ചുകൊണ്ട്, ഹാർവാർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഒരു മരുന്ന് കോക്ടെയ്ൽ (മിക്സ്ചർ) കണ്ടെത്തിയിരിക്കുകയാണ്. ഈ മരുന്ന് പ്രായത്തെ മറികടക്കാൻ കഴിവുള്ളതാണെന്ന് അവകാശപ്പെടുന്നു. കെമിക്കൽ റീപ്രോഗ്രാമിംഗിലൂടെ സെല്ലുലാർ ഏജിംഗ് എങ്ങനെ റിവേഴ്സ് ചെയ്യാം എന്നതിനെക്കുറിച്ച് പഠനങ്ങൾ നടന്നു വന്നിരുന്നു. മനുഷ്യരുടെയും എലികളുടെയും ചർമ്മകോശങ്ങളിലെ പ്രായമാകൽ പ്രക്രിയയെ വർഷങ്ങളോളം മന്ദഗതിയിലാക്കുന്ന ആറ് രാസവസ്തുക്കളുടെ സംയോജനമാണ് ഒരു സംഘം ഗവേഷകർ കണ്ടെത്തിയത്. ഹാർവാർഡ് ഗവേഷകനായ ഡേവിഡ് സിൻക്ലെയര്‍ ട്വിറ്ററില്‍ ഇതിനെക്കുറിച്ച് എഴുതി, “ജീൻ തെറാപ്പി ഉപയോഗിച്ച് വാർദ്ധക്യം എങ്ങനെ മാറ്റാമെന്ന് ഞങ്ങൾ മുമ്പ് കണ്ടുപിടിച്ചിട്ടുണ്ട്. അതിൽ ഭ്രൂണ…
ഐസിസി വാറണ്ടിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ നിന്ന് പുടിൻ വിട്ടുനില്‍ക്കും
ജോഹന്നാസ്ബർഗ് : അടുത്ത മാസം നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ വ്‌ളാഡിമിർ പുടിൻ വ്യക്തിപരമായി പങ്കെടുക്കില്ലെന്നും പകരം വിദേശകാര്യ മന്ത്രിയെ അയയ്‌ക്കുമെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ ബുധനാഴ്ച പ്രഖ്യാപിച്ചു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പായ ബ്രിക്‌സിന്റെ നിലവിലെ അദ്ധ്യക്ഷൻ ദക്ഷിണാഫ്രിക്കയാണ്. ബ്രിക്‌സ് ഉച്ചകോടി ഓഗസ്റ്റ് 22 നും 24 നും ഇടയിൽ ജോഹന്നാസ്ബർഗിൽ നടക്കും. യുക്രേനിയൻ കുട്ടികളെ റഷ്യ നിയമവിരുദ്ധമായി നാടുകടത്തിയെന്ന ആരോപണത്തിൽ ഐസിസി പുടിനെതിരെ യുദ്ധക്കുറ്റം ചുമത്തിയിരുന്നു. ഐസിസി അംഗമെന്ന നിലയിൽ പുടിൻ ദക്ഷിണാഫ്രിക്കയില്‍ കാലുകുത്തിയാൽ അറസ്റ്റിലാകുമെന്നാണ് കരുതുന്നത്. പുടിനെ അറസ്റ്റ് ചെയ്യാനും ഉക്രെയ്ൻ-റഷ്യ യുദ്ധത്തിൽ പക്ഷം പിടിക്കാനും ദക്ഷിണാഫ്രിക്കൻ ഗവൺമെന്റിന് വലിയ സമ്മർദ്ദമുണ്ട്. “എല്ലാ ബ്രിക്‌സ് അംഗരാജ്യങ്ങളും തമ്മിലുള്ള പരസ്പര ഉടമ്പടി പ്രകാരം പ്രസിഡന്റ് പുടിൻ ഉച്ചകോടിയിൽ പങ്കെടുക്കില്ല. എന്നിരുന്നാലും, റഷ്യയെ പ്രതിനിധീകരിക്കുന്നത് അതിന്റെ വിദേശകാര്യ മന്ത്രി മിസ്റ്റർ…
നെതന്യാഹുവിനെ പുറത്താക്കണമെന്ന ഹർജി ഇസ്രായേൽ പരമോന്നത കോടതി ഇന്ന് പരിഗണിക്കും
ജറുസലേം: താൽപ്പര്യ വൈരുദ്ധ്യത്തിന്റെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സ്ഥാനത്തു നിന്ന് നീക്കണമെന്ന ഹർജി ഇസ്രായേൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കുമെന്ന് കോടതിയുടെ അറിയിപ്പില്‍ പറയുന്നു. സുപ്രീം കോടതി പ്രസിഡന്റ് എസ്തർ ഹയൂട്ടിന്റെ അദ്ധ്യക്ഷതയിൽ സെപ്റ്റംബർ 12 ന് വാദം കേൾക്കാൻ സുപ്രീം കോടതി ഷെഡ്യൂൾ ചെയ്തതായി ബുധനാഴ്ച കോടതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ പരിഷ്കരിക്കാനുള്ള സർക്കാരിന്റെ വിവാദ പദ്ധതിയെ എതിർക്കുന്ന ഫോർട്രസ് ഓഫ് ഡെമോക്രസിയിലെ 39 അംഗങ്ങളാണ് ഹർജി സമർപ്പിച്ചത്. ഹർജിക്കാരിൽ മുൻ സൈനിക മേധാവി ഡാൻ ഹാലുട്ട്‌സും ഉൾപ്പെടുന്നു. അഴിമതി ആരോപണത്തിൽ നെതന്യാഹുവിന്റെ ക്രിമിനൽ വിചാരണ നടക്കുന്നതിനാൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് സംഘം വാദിക്കുന്നു. സുപ്രീം കോടതിയുടെ അധികാരങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നെതന്യാഹുവിന്റെ നിർദിഷ്ട ഓവർഹോൾ പദ്ധതി, പുതിയ ജഡ്ജിമാരെ നിയമിക്കുന്നതിനും നിയമവ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതിനും ഉത്തരവാദികളായ പാനലിൽ…
ചരിത്രത്തിലെ ഈ ദിനം: തിരുവിതാംകൂർ മുൻ മഹാരാജാവ് ചിത്തിര തിരുനാൾ ബാലരാമ വർമ്മ നാടു നീങ്ങി
ചരിത്രത്തിലെ ഈ ദിവസം : 1991 ജൂലൈ 20-ന്, തിരുവിതാംകൂറിലെ മുൻ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ വിയോഗത്തോടെ ഇന്ത്യൻ ചരിത്രത്തിലെ ഒരു സുപ്രധാന അദ്ധ്യായം അവസാനിച്ചു. പുരോഗമനപരമായ പരിഷ്‌കാരങ്ങൾക്കും ജനങ്ങളോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ട മഹാരാജ ചിത്തിര തിരുനാളിന്റെ വിയോഗം തിരുവിതാംകൂർ മേഖലയുടെ ഭാഗധേയം രൂപപ്പെടുത്തിയ ഒരു യുഗത്തിന്റെ അന്ത്യം കുറിച്ചു. ഇന്നും തലമുറകളെ പ്രചോദിപ്പിക്കുന്ന പൈതൃകം തുടരുന്ന ഈ വിശിഷ്ട ഭരണാധികാരിയുടെ ജീവിതത്തിലേക്കും സംഭാവനകളിലേക്കും ഒരു എത്തിനോട്ടം. ആദ്യകാല ജീവിതവും സിംഹാസനവും: മഹാറാണി സേതു പാർവതി ബായിയുടെയും കിളിമാനൂർ രാജാ രവിവർമ കോയിൽ തമ്പുരാന്റെയും മൂത്ത മകനായി 1912 നവംബർ 7 നാണ് ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ ജനനം. പാരമ്പര്യമനുസരിച്ച്, തിരുവിതാംകൂറിലെ മഹാറാണി ലക്ഷ്മി ബായി അദ്ദേഹത്തെ തിരുവിതാംകൂറിലെ രാജകുടുംബത്തിലേക്ക് ദത്തെടുത്തു. 1924-ൽ മൂലം തിരുനാൾ മഹാരാജാവിന്റെ അകാല വിയോഗത്തെത്തുടർന്ന് ഈ ദത്തെടുക്കൽ അദ്ദേഹത്തിന്റെ…
ജസ്റ്റിസ് അന്ന ചാണ്ടി – ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി (അനുസ്മരണം)
ഈ ദിവസം, ജൂലൈ 20, ലിംഗ പരിമിതികൾ തകർത്ത് അഭിഭാഷകവൃത്തിയിൽ സ്ത്രീകൾക്ക് വഴിയൊരുക്കിയ ട്രയൽബ്ലേസർ ജസ്റ്റിസ് അന്ന ചാണ്ടിയുടെ (ജൂലൈ 20, 1996) ചരമവാർഷികമാണ്. ഇന്ത്യയിലെ സ്ത്രീകൾ പ്രാഥമികമായി അവരുടെ വീടുകളിൽ ഒതുങ്ങിയിരുന്ന ഒരു കാലഘട്ടത്തിൽ, അന്ന ചാണ്ടി നിർഭയമായി ഒരു നിയമജീവിതം പിന്തുടരുകയും സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിക്കുന്നതിനായി രാഷ്ട്രീയത്തിലേക്ക് കടക്കുകയും ചെയ്തു. ഈ ലേഖനം അവരുടെ ശ്രദ്ധേയമായ യാത്രയെയും അവരുടെ തലമുറയിൽ മാത്രമല്ല, വരും തലമുറകൾക്കും സ്ത്രീകളെ ശാക്തീകരിക്കാൻ അവര്‍ നടത്തിയ സുപ്രധാന മുന്നേറ്റങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഭേദിക്കുന്ന തടസ്സങ്ങൾ: കേരളത്തിൽ ജനിച്ച അന്ന ചാണ്ടി സാമൂഹിക മാനദണ്ഡങ്ങൾ ലംഘിച്ച് നിയമപഠനത്തിന് തിരഞ്ഞെടുത്തത് സ്ത്രീകൾ പ്രൊഫഷണൽ കരിയർ പിന്തുടരുന്നത് അസാധാരണമായിരുന്ന കാലഘട്ടത്തിലാണ്. അചഞ്ചലമായ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും കൊണ്ട് അവര്‍ സ്വന്തം നിലയിൽ ഒരു പയനിയർ ആയിത്തീർന്നു. സ്ത്രീകൾ അഭിഭാഷകവൃത്തിയിൽ പ്രവേശിക്കുന്നത് ഏറെക്കുറെ വിലക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ, അവര്‍…
ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ ജൂലൈ 21 മുതല്‍ 30 വരെ.
കൊപ്പേൽ (ടെക്സാസ്): ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തില്‍ ജൂലൈ 21 വെള്ളിയാഴ്ച വൈകുന്നേരം കൊടിയേറുന്നതോടെ തുടക്കമാകും. പത്തു ദിവസത്തെ തിരുനാൾ ജൂലൈ 30നു സമാപിക്കും. ദിവസേന ആരാധനയും വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും.തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട് , കൈക്കാരന്മാരായ പീറ്റർ തോമസ് , എബ്രഹാം പി മാത്യൂ , സാബു സെബാസ്റ്റ്യൻ , ജോർജ് തോമസ് (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൌണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും നേതൃത്വം നൽകും. ഇടവകയിലെ വിമൻസ് ഫോറമാണ് ഇത്തവണ തിരുനാളിനു പ്രസുദേന്തിയാവുന്നത്. തിരുനാൾ പരിപാടികൾ: ജൂലൈ 21 വെള്ളി: വൈകുന്നേരം 6:00 മുതൽ ദിവ്യകാരുണ്യആരാധന, 7:00 നു കൊടിയേറ്റ്. തുടർന്ന് വി. കുർബാന, നൊവേന, ലദീഞ്ഞ്. (കാർമ്മികൻ: റവ. ഫാ. ജോർജ് വാണിയപ്പുരക്കൽ). ജൂലൈ 22 ശനി:…