WMC WAC സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ കാൽഗറി ഡെക്കാൻ ചാർജേഴ്സ് വിജയികളായി

കാൽഗറി : കാൽഗറിയിലെ മലയാളി സംഘടനയായ WMCWAC  സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ കാൽഗറി  ഡെക്കാൻ ചാർജേഴ്സ് വിജയികളായി. കാൽഗറിയിൽ നിന്ന് തന്നെയുള്ള ബ്രൈഡൽ സ്റ്റാർസ് ആണ് റണ്ണർ അപ്പ്  ആയത്. കാൽഗറി ബ്രൈഡൽവുഡ് കമ്മ്യൂണിറ്റി ഗ്രൗണ്ടിൽ ആയിരുന്നു ആവേശോജ്വലമായ മത്സരങ്ങൾ നടന്നത്.  ബ്രൈഡൽ സ്റ്റാർസ്, കലിംഗ വാരിയേഴ്‌സ്, മക് ലൗഡ് റേൻജേർസ്, കേരള റോയൽസ്, കാൽഗറി ഡെക്കാൻ ചാർജേർസ്, ട്രാവൻകൂർ ടൈറ്റൻസ് കാൽഗറി, സിൽവറാഡോ എന്നീ പ്രമുഖ ടീമുകൾ ആണ് മത്സരിച്ചത്. മൂന്നു നോക്ക് ഔട്ട് മാച്ചുകൾ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെയാണ് മാച്ചുകൾ ക്രമീകരിച്ചിരുന്നത്. 10 ഓവർ മത്സരങ്ങളായിരുന്നു നടന്നത്. ഒന്നാം സ്ഥാനത്ത് എത്തിയ  കാൽഗറി ഡെക്കാൻ ചാർജേർസിന് അഞ്ഞൂറ് കനേഡിയൻ ഡോളറും ട്രോഫിയും ,  രണ്ടാം സ്ഥാനത്ത് എത്തിയ ബ്രൈഡൽ സ്റ്റാർസിന്   ഇരുന്നൂറ്റമ്പത് കനേഡിയൻ ഡോളറും ട്രോഫിയുമാണ് ലഭിച്ചത് . ഫൈനൽ…

മറഞ്ഞു, ആ സ്നേഹത്തണൽ: ജോർജ് തുമ്പയിൽ

കേരളത്തിലെ പ്രത്യേകിച്ച് പുതുപ്പള്ളിയിലെ ജനങ്ങൾക്ക് മേൽ പടർന്ന് നിന്ന സ്നേഹത്തണലായിരുന്നു ഉമ്മൻ ചാണ്ടി . ജനജീവിതത്തോട് ഇത്രത്തോളം ചേർന്ന് നിന്ന മറ്റൊരു നേതാവ് ഓർമയിലില്ല. ചെറുപ്പകാലം മുതൽ കേട്ട് വളർന്ന പേരായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. അച്ചായന്റെ ചേട്ടൻ പാപ്പുച്ചേട്ടന്റെയും (വെല്ലിച്ചായൻ എന്ന് ഞങ്ങൾ വിളിക്കുന്ന തുമ്പയിൽ ടി വി കുറിയാക്കോസ്) സുഹൃത്തായിരുന്നു ഉമ്മൻ ചാണ്ടി. പല കാര്യങ്ങൾക്കും വെല്ലിച്ചായന്റെ വീട്ടിൽ ഉമ്മൻ ചാണ്ടി വരുമായിരുന്നു. വെല്ലിച്ചായൻ ഒരു ‘പ്രസ്ഥാനമായിരുന്നത്’ കൊണ്ടും ഞങ്ങൾ കുട്ടികൾ വലിയ കാര്യമായാണ് ഉമ്മൻ ചാണ്ടി സാറിനെ കണ്ടിരുന്നതും. പാമ്പാടി എം ജി എം ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ. അന്നേ ആ പേര് ഒരു ഊർജ്ജമായിരുന്നു. കാലം മാറി തുടങ്ങിയപ്പോൾ പുതുപ്പള്ളിയിലേക്ക് പാമ്പാടിയിൽ നിന്നും ദൂരം 10 കിലോമീറ്റർ എന്ന് മനസിലായി. എം ജി എം ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു ഇലക്ഷൻ…

ഉമ്മൻചാണ്ടി- സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ആദരിച്ച അതുല്യ പ്രതിഭ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്

ഡാളസ് :ബഹുമാനപ്പെട്ട കേരള മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അഡ്വൈസറി ബോർഡും അടിയന്തരമായി യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി . സ്വതന്ത്ര മാധ്യമപ്രവർത്തനത്തേയും മാധ്യമ പ്രവർത്തകരെയും  ആദരികുകയും അംഗീകരിക്കുകയും ചെയ്ത  ശ്രീ ഉമ്മൻചാണ്ടി ഇന്ത്യൻ രാഷ്ട്രീയത്തിലെ നിഷ്കളങ്കനായ വ്യക്തിത്വത്തിന് ഉടമയും അഴിമതിയുടെ കണിക പോലും ഏൽക്കാത്ത   ജനനായകനും പ്രഗൽഭനായ ഭരണാധികാരിയുമായിരുന്നുവെന്നു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡണ്ട് ശ്രീ സിജു വി ജോർജ് തൻറെ അനുശോചന പ്രസംഗത്തിൽ ചൂണികാട്ടി  , അദ്ദേഹവുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തുവാനും,സുദീർഘമായി ഇൻറർവ്യൂ ചെയ്യുവാനും കഴിഞ്ഞത് തൻറെ  പത്ര പ്രവർത്തക രംഗത്തെ ഒരു അമൂല്യ അനുഭവമായി ഇന്നും തന്റെ മനസ്സിൽ സൂക്ഷിക്കുന്നു എന്ന് ശ്രീ സിജു വി. ജോർജ് അനുസ്മരിച്ചു ജീവിതയാത്രയിൽ…

ചുട്ടുപൊള്ളുന്ന ചൂട്; പുക നിറഞ്ഞ വായു; ഉഷ്ണമേഖലാ കൊടുങ്കാറ്റ് എല്ലാം ഒറ്റയടിക്ക് അമേരിക്കയെ ബാധിച്ചു

ഹവായിയിലെ ഉഷ്ണമേഖലാ കൊടുങ്കാറ്റ് മുതൽ അതിന്റെ സൺ ബെൽറ്റ് സംസ്ഥാനങ്ങളിൽ റെക്കോർഡ് ചൂടും കനേഡിയൻ കാട്ടുതീയിൽ നിന്നുള്ള പുക അതിർത്തി കടന്ന് പല പ്രദേശങ്ങളിലും മോശം വായുവിന്റെ ഗുണനിലവാരവും വരെ അസാധാരണമായ കാലാവസ്ഥയാണ് അമേരിക്കയിലെ പല സംസ്ഥാനങ്ങളും അനുഭവിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മലിനീകരണക്കാരായ അമേരിക്കയും ചൈനയും കാർബൺ ബഹിർഗമനം കുറയ്ക്കാൻ ധാരണയിലെത്താൻ ശ്രമിച്ചപ്പോൾ, ഫോസിൽ ഇന്ധനത്താൽ നയിക്കപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തിന് കീഴിൽ കൂടുതൽ സാധാരണമാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്ന തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ഒരു സാമ്പിളാണ് ഇപ്പോള്‍ അമേരിക്കക്കാര്‍ അനുഭവിക്കുന്നത്. ബുധനാഴ്ച അരിസോണയില്‍ ഹീറ്റ് വേവ് റെക്കോർഡ് തകർത്തു അരിസോണയിലെ ഫീനിക്‌സ് നഗരം ചൊവ്വാഴ്ച തുടർച്ചയായി 19-ാം ദിവസവും 110 ഡിഗ്രി എഫ് (43 സി) കവിഞ്ഞു, 110-ന് മുകളിൽ തുടർച്ചയായി 18 ദിവസങ്ങൾ എന്ന എക്കാലത്തെയും റെക്കോർഡ് തകർത്തു. അരിസോണയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി…

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഇന്റർനാഷണൽ പ്രയർ ലൈൻ

ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും ,കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ,കേരള ജനതയുടെ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെ ആഴമായ മുദ്ര പതിപ്പിക്കുകയും, തികഞ്ഞ  ദൈവ വിശ്വാസിയും  ,ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്‍റെ ആഴമായ ദൈവവിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ കാണാന്‍  പരിശ്രമിക്കുകയും  ,എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുകയും, ജീവശ്വാസം പോലെ ജനങ്ങളെ കരുതുകയും ചെയ്ത,കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയ മുഖവുമായിരുന്ന  ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ   ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു .വിനയവും അർപ്പണബോധവുമുള്ള ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ജനാധിപത്യ-മതേതര ചേരിയെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ രാജ്യത്ത് സമാധാനവും ക്ഷേമവും ഉറപ്പുവരുത്താൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗം മൂലം വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുകയും   അതിയായ ദു:ഖം രേഖപ്പെടുത്തുകയും പ്രാർത്ഥനയും അനുശോചനവും അറിയിക്കുകയും ചെയുന്നതായി ഇന്റർനാഷണൽ പ്രയർ ലൈൻ…

‘സഹജീവികളോട് ആര്‍ദ്രതയും കരുണയും കാണിക്കുന്നതിലും ഉമ്മന്‍ ചാണ്ടി സാറിന്‍റെ പങ്ക് വിസ്മരിക്കുവാന്‍ കഴിയുന്നതല്ല’: മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്ത

തിരുവല്ല: സഹജീവികളോട് ആര്‍ദ്രതയും കരുണയും കാണിക്കുന്നതിലും ഉമ്മന്‍ ചാണ്ടി സാറിന്‍റെ പങ്ക് വിസ്മരിക്കുവാന്‍ കഴിയുന്നതല്ലയെന്ന് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷ്യൻ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്തകേരള സമൂഹത്തിനു ആദര്‍ശ മാതൃക ആക്കുവാന്‍ കഴിയുന്ന വളരെ പ്രധാനപ്പെട്ട വ്യക്തിത്വമാണ് കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി സാര്‍. അദ്ദേഹത്തിന്‍റെ വിട വാങ്ങല്‍ നമ്മുടെ രാജ്യത്തിനു തന്നെ ഒരു തീരാനഷ്ടമാണ്. ദീര്‍ഘ വീക്ഷണത്തോടെയുള്ള ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നതിലും, നിലപാടുകള്‍ സ്വീകരിക്കുന്നതിലും തന്‍റേതായ തനതുശൈലിയും വ്യക്തിമുദ്രയും പതിപ്പിച്ച ഉമ്മന്‍ ചാണ്ടി സാര്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭയെ സംബന്ധിച്ചിടത്തോളം ഒരു നല്ല അഭ്യുദയകാംക്ഷിയും സഭയുടെ ഉറ്റ സുഹൃത്തും ആയിരുന്നു. ജാതി-മത-വര്‍ഗ്ഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതിലും തന്‍റെ ഭരണകാലങ്ങള്‍ കേരള ജനതയ്ക്കും പ്രത്യേകിച്ച് സാധാരണക്കാരായ എല്ലാ പൗരന്മാര്‍ക്കും സുവര്‍ണ്ണ കാലഘട്ടമായിരുന്നു. ഞങ്ങളുടെ സഭാ സംബന്ധമായി പ്രത്യേക ക്ഷണിതാവായി…

UST Building Momentum in the Dynamic Digital Business Transformation Sector

Experienced leaders joined UST to drive growth and impact in a rapidly growing market Thiruvananthapuram: UST, a leading digital transformation solutions company, is proud to announce that it is well-positioned for continued growth and success in the $2.4 trillion USD digital business transformation market. Blending strategy, technology, and design, UST’s digital business transformation team has earned a reputation for excellence in leading and delivering effective transformations across a wide range of industries. Key to the success of UST’s transformation efforts is UST Evolve, a global digital business transformation group of…

കരാർ വിവാഹം കഴിച്ച് ഒന്നിലധികം പുരുഷന്മാരെ കബളിപ്പിച്ചതിന് ജമ്മു കശ്മീരിൽ യുവതി അറസ്റ്റിൽ

ജമ്മു കശ്മീരിൽ 30 കാരിയായ ഷഹീൻ അക്തർ എന്ന സ്ത്രീയെ കരാർ വിവാഹങ്ങളിൽ പത്തോളം പുരുഷന്മാരെ വഞ്ചിച്ചതിന് അറസ്റ്റ് ചെയ്തു. മെഹർ പണവും സ്വർണവുമായി കടന്നുകളയാന്‍ വേണ്ടി മാത്രമാണ് തങ്ങളെ വിവാഹം കഴിച്ചതെന്ന് ഇരകൾ ആരോപിച്ചു. മുഹമ്മദ് അൽത്താഫ് മിര്‍ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഒന്നിലധികം ഇരകൾ മുന്നോട്ട് വരുന്നു: മുഹമ്മദ് അൽത്താഫ് മിറിന്റെ പരാതിയെ തുടർന്ന് നിരവധി പുരുഷന്മാർ ഷഹീൻ അക്തർ കബളിപ്പിച്ചതിന് സമാനമായ കഥകൾ പങ്കുവെച്ചു. എന്നാൽ, ഇരകളുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഒരു ഇടനിലക്കാരൻ വഴിയാണ് ഷഹീനെ പരിചയപ്പെട്ടതെന്ന് ഇരയായ ബുദ്ഗാമിൽ നിന്നുള്ള മുഹമ്മദ് അൽതാഫ് മിർ വെളിപ്പെടുത്തി. വിവാഹശേഷം അവർ നാലുമാസം ഒരുമിച്ച് താമസിച്ചു. എന്നാല്‍, അതിനുശേഷം പണവും സ്വർണവും എടുത്ത് ഷഹീന്‍ അക്തര്‍ കടന്നുകളഞ്ഞതഅയി മിര്‍ പറഞ്ഞു. നിയമനടപടിയും അറസ്റ്റും: മുഹമ്മദ് അൽതാഫ് മിറിന്റെ പരാതിയുടെ…

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് യുഎഇയിൽ ശമ്പളത്തോടുകൂടിയ പഠന അവധി

അബുദാബി: യു.എ.ഇ നിയമമനുസരിച്ച് യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പ്രതിവർഷം 10 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട്. യുഎഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, കമ്പനിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് മാത്രമേ 10 ദിവസത്തെ ശമ്പളത്തോടെയുള്ള പഠന അവധി ബാധകമാകൂ. കൂടാതെ, യുഎഇയുടെ സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിൽ മാത്രമേ ജീവനക്കാരൻ എൻറോൾ ചെയ്യാവൂ എന്ന നിബന്ധനയുമുണ്ട്. കൂടാതെ, കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ ജീവനക്കാരന് ശമ്പളത്തോടെയുള്ള മരണാനന്തര അവധിയും എടുക്കാം. വനിതാ ജീവനക്കാർക്ക് 60 ദിവസത്തെ പ്രസവാവധി എടുക്കാം, അതിൽ 45 ദിവസം പൂർണ്ണ വേതനവും 15 ദിവസം പകുതി ശമ്പളവും ലഭിക്കും. എന്നാല്‍, ഗർഭധാരണത്തിന്റെയോ പ്രസവത്തിന്റെയോ ഫലമായി എന്തെങ്കിലും സങ്കീർണതകൾ നേരിടുകയാണെങ്കിൽ, വനിതാ ജീവനക്കാർക്ക് 45 ദിവസത്തെ ശമ്പളമില്ലാത്ത അവധി ലഭിക്കും.      

ചരിത്രബോധമില്ലാതെയാണ് ശശി തരൂർ ഏകീകൃത സിവിൽ കോഡിനെ കുറിച്ച് സംസാരിക്കുന്നത്: മന്ത്രി റിയാസ്

കണ്ണൂർ: ഏകീകൃത സിവില്‍ കോടിനെക്കുറിച്ച് കോൺഗ്രസ് എംപി ശശി തരൂർ ചരിത്രബോധമില്ലാതെ സംസാരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വിവരമില്ലാതെയാണ് തരൂർ ഓരോന്നും വിളിച്ചു പറയുന്നത്. കുറുക്കനെ കോഴിക്കൂടിൽ കയറ്റി വിട്ട് കോഴി തിന്നുമോയെന്ന് നമുക്ക് നോക്കാമെന്നു പറയുന്ന പോലെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ എന്ന് മന്ത്രി റിയാസ് വിമർശിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്ന ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ തരൂർ വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നായിരുന്നു റിയാസിന്റെ പ്രതികരണം. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ചോദിച്ചപ്പോൾ കരട് രേഖ വന്നതിനു ശേഷം പ്രതികരിക്കാം എന്നതാണ് തരൂരിന്റെ മറുപടി എന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാറിന്റെ നയങ്ങളോട് കേരളത്തിന് പുറത്തെ കോൺഗ്രസ് നേതാക്കൾക്ക് അനുഭാവ നയമാണുളളതെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുവെച്ചു നടന്ന പരിപാടിയിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയെ തരൂർ പ്രശംസിച്ചിരുന്നു. ജി 20 സമ്മേളനം…