2025 ഓടെ ഗൈഡഡ് മിസൈലുകൾ നിർമ്മിക്കാൻ ഓസ്‌ട്രേലിയയെ സഹായിക്കുമെന്ന് യുഎസ്

കാൻബെറ/വാഷിംഗ്ടണ്‍: ഇന്തോ-പസഫിക്കിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിന് പ്രതിരോധ സഹകരണം വർധിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങൾക്കുമായി ഗൈഡഡ് മിസൈലുകളും റോക്കറ്റുകളും നിർമ്മിക്കാൻ ഓസ്‌ട്രേലിയയെ സഹായിച്ചുകൊണ്ട് അമേരിക്ക സൈനിക വ്യാവസായിക അടിത്തറ വിപുലീകരിക്കുമെന്ന് സഖ്യകക്ഷികൾ ശനിയാഴ്ച പ്രഖ്യാപിച്ചു. ഗൈഡഡ് ആയുധ ഉൽപ്പാദനത്തിൽ പുതിയ സഹകരണം മാർച്ചിൽ നടന്ന ത്രിരാഷ്ട്ര പങ്കാളിത്ത പ്രഖ്യാപനത്തെ തുടർന്നാണ്, യു.എസ് ആണവ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന എട്ട് അന്തർവാഹിനികളുടെ ഒരു കപ്പൽ ബ്രിട്ടൻ ഓസ്‌ട്രേലിയയ്ക്ക് നൽകുന്നത്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസും വിദേശകാര്യ മന്ത്രി പെന്നി വോങ്ങും തമ്മിലുള്ള വാർഷിക ചർച്ചകൾക്ക് ശേഷമാണ് യുഎസ്- ഓസ്‌ട്രേലിയൻ സൈനികരുടെ വലിയ ഏകീകരണം പ്രഖ്യാപിച്ചത്. 2025 ഓടെ ഓസ്‌ട്രേലിയ ഗൈഡഡ് മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റങ്ങൾ നിർമ്മിക്കുന്നതിൽ സഹകരിക്കാൻ അവർ സമ്മതിച്ചതായി…

മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ശതാബ്ദി പ്രവർത്തന ഉത്ഘാടനം ഇന്ന്

ന്യൂയോർക്ക് : ഓരോ മാർത്തോമ്മാക്കാരനും ഓരോ സുവിശേഷകനായിരിക്കണമെന്ന ദർശനം വിശ്വാസ സമൂഹത്തിന് നൽകിയ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ശതാബ്ദി നിറവിൽ. ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ ജൂലൈ 30 ഞായറാഴ്ച (ഇന്ന്) ആരംഭിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്  മാർത്തോമ്മ സഭയുടെ  കൊട്ടാരക്കര ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡൻ്റ് ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയിൽ സഭയിലെ ബിഷപ്പുമാരെ കൂടാതെ കേരള സംസ്ഥാന സാംസ്‌കാരിക, ഫിഷറീസ് വകുപ്പ്  മന്ത്രി സജി ചെറിയാൻ, എൻ. കെ. പ്രേമചന്ദ്രൻ എം. പി. തുടങ്ങിയവർ പ്രസംഗിക്കും. ഒരു സുവിശേഷകനായി മാത്രം ആയുസ്സ് പൂർത്തീകരിക്കണമെന്നതു മാത്രമാണ് എൻ്റെ അഭിവാ‌ജ്ഞ എന്ന് പ്രസ്താവിച്ച ഭാഗ്യസ്മരണീയനായ ഡോ. ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ സുവിശേഷ വേലയോടുളള അടങ്ങാത്ത അഭിവാ‌ജ്ഞയാണ്…

ഇന്ത്യയിൽ 400 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് യു.എസ് ചിപ്പ് മേക്കർ

കാലിഫോർണിയ: 2028-ഓടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏകദേശം 400 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നും തങ്ങളുടെ ഏറ്റവും വലിയ ഡിസൈൻ സെന്റർ ബെംഗളൂരുവിലെ ടെക് ഹബ്ബിൽ നിർമ്മിക്കുമെന്നും യുഎസ് ചിപ്പ് മേക്കർ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് വെള്ളിയാഴ്ച   അറിയിച്ചു.കാലിഫോർണിയയിലെ സാന്താ ക്ലാര ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ബഹുരാഷ്ട്ര സെമി കണ്ടക്ടർ കമ്പനിയാണ് അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ വെള്ളിയാഴ്ച ആരംഭിച്ച വാർഷിക സെമികണ്ടക്ടർ കോൺഫറൻസിൽ ചീഫ് ടെക്‌നോളജി ഓഫീസർ മാർക്ക് പേപ്പർമാസ്റ്ററാണ് എഎംഡിയുടെ പ്രഖ്യാപനം നടത്തിയത്. ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയു, മൈക്രോൺ സിഇഒ സഞ്ജയ് മെഹ്‌റോത്ര എന്നിവരാണ് പ്രധാന പരിപാടിയിലെ മറ്റ് പ്രസംഗകർ. വൈകിയെത്തിയെങ്കിലും, ചിപ്പ് മേക്കിംഗ് ഹബ് എന്ന നിലയിൽ അതിന്റെ ക്രെഡൻഷ്യലുകൾ സ്ഥാപിക്കുന്നതിനായി മോദി സർക്കാർ ഇന്ത്യയുടെ നവീന ചിപ്പ് മേഖലയിലേക്ക് നിക്ഷേപം നടത്തുകയാണ്. ഈ…

മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമത്തിനെതിരെ ഡാളസിൽ പ്രതിഷേധം ഇരമ്പി

ഡാളസ്:മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമ പ്രവർത്തനെതിരെയും”പ്രത്യേകിച്ച്  കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ചും  ഡാളസിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു ജൂലൈ 29 നു ശനിയാഴ്ച  രാവിലെ 10 മണിക് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒക്ലഹോമ തുട്ങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഗാന്ധി മെമ്മോറിയൽ പാർക്കിൽ  അതികഠിനമായ ചൂടിനെപോലും അവഗണിച്ചു നൂറു കണക്കിനാളുകൾ എത്തിച്ചേർന്നിരുന്നു.പ്ലാക്കാർഡുകളും,ഇന്ത്യൻ അമേരിക്കൻ ദേശീയ  പതാകകളും കൈകളിലേന്തി ഗാന്ധി പ്രതിമക് സമീപം അണിനിരന്നതോടെ സമ്മേളന  നടപടികൾ ആരംഭിച്ചു. ജോസഫ് ലാൽറിൻമാവിയ പ്രാർത്ഥനാ ഗാനം ആലപിച്ചു.   ഡോ ഇമ്മാനുവേൽ പ്രാരംഭ പ്രാത്ഥന നടത്തി. തുടർന്നു  ഹോൾഖോസി ടൗതാങ് – കുക്കി ഇന്നി പ്രസിഡന്റ്, ഫ്ലോറൻസ് ലോ – നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷൻ ,’ലിഡിയ ടോംബിംഗ് ഖുപ്‌ടോംഗ്,ഡാനിയേൽ മുട്ട്യാല ( ക്രിസ്ത്യൻ കമ്മ്യൂണിറ്റി), അബ്ദുൾ ഗഫാർ – ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ,…

മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്; സൗഹൃദ നഗറിൽ വികസനത്തിൻ്റെ കാലൊച്ച; സബ് ജഡ്ജ് പ്രമോദ് മുരളി സ്ഥലം സന്ദർശിച്ചു

എടത്വ: അവികസത മേഖലയായ തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സൗഹൃദ നഗറിൽ താമസിക്കുന്നവർ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അനുഭവിക്കുന്ന യാത്രാക്ലേശം, ശുദ്ധജല ക്ഷാമം എന്നിവ ഉൾപ്പെടെയുള്ള ദുരിതങ്ങളുടെ പരിഹാരത്തിന് സാധ്യത തെളിയുന്നു. ശനിയാഴ്ച ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് മുരളി സ്ഥലം സന്ദർശിച്ചു. പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ വസതിയിൽ പ്രദേശവാസികൾ ജൂലൈ 16ന് യോഗം ചേർന്ന് സൗഹൃദ നഗർ റോഡ് സമ്പാദക സമിതി രൂപികരിച്ചിരുന്നു. ജൂലൈ 21ന് ഈ പ്രദേശത്ത് ക്ഷേത്രത്തിലെ നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ കുഴഞ്ഞ വീണ രാജു ദാമോദരനെ (55) റോഡിൻ്റെ ശോചനീയാവസ്ഥ മൂലം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് മരണപെട്ടു. റോഡിൻ്റെ ശോചനീയാവസ്ഥയെ കുറിച്ച് മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ തോമസ് കെ. തോമസ് എംഎൽഎ യും ജില്ലാ പ്രിൻസിപ്പൾ ജഡ്ജി ചെയർമാൻ ആയ ഡിസ്ടിക്ട് ലീഗൽ…

പുതിയ സാധ്യതകളെ തേടിയ വിമോചനത്തിലേക്കുള്ള പലായനമാണ് ഹിജ്റ : സി.ടി. സുഹൈബ്

പൊന്നാനി : കലുഷിതമായ രാഷ്ട്രീയ സാമൂഹിക പശ്ചാതലത്തിൽ പുതിയ സാധ്യതകളെ തേടിയ വിമോചനത്തിലേക്കുള്ള പലായനമാണ് ഹിജ്റയെന്നും ആധുനിക കാലത്തും രാജ്യമനുഭവിക്കുന്ന പ്രതിസന്ധികളിൽ നിന്ന് വിമോചനം സാധ്യമാക്കാൻ ഹിജ്റയെക്കുറിച്ച സ്മരണകൾ സമൂഹത്തെ പ്രചോദിപ്പിക്കുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ ‘മുഹർറം : വിമോചനത്തിലേക്കുള്ള പലായനങ്ങൾ’ എന്ന തലക്കെട്ടിൽ പൊന്നാനിയിൽ ഇസ്‌ലാമിക സദസ്സ് സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് ഡോക്ടർ അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാബിക്ക് വെട്ടം സ്വാഗതമാശംസിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് അബ്ദുറഹ്മാൻ ഫാറൂഖി സമാപനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ പ്രസിഡൻറ് ഉമൈമത്ത് ടീച്ചർ, ജി ഐ ഒ ഏരിയ പ്രസിഡൻറ് മുബഷിറ, എസ്…

മമ്പുറം തങ്ങൻമാർ സ്ത്രീകളുടേയും കീഴാളരുടേയും വിമോചകർ: പി. സുരേന്ദ്രൻ

ചെമ്മാട്: ദളിത് സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അവകാശത്തിന് വേണ്ടി നേരിട്ട് സമരം നയിക്കുകയും, കുടിയാന്മാരുടെ ഭൂ അധികാരത്തിനും വേണ്ടി പോരാടിയ ആത്മീയ രാഷ്ട്രീയമായിരുന്നു മമ്പുറം തങ്ങൻമാരുടെ മികച്ച സംഭാവനകളെന്ന് പ്രമുഖ എഴുത്തുകാരൻ പി. സുരേന്ദ്രൻ പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മറ്റി ചെമ്മാട് മമ്പുറം തങ്ങൾ – ചരിത്രം വർത്തമാനം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇന്ത്യൻ ദേശരാഷ്ട്രത്തിനകത്ത് മമ്പുറം തങ്ങളുടെ മനുഷ്യൻ്റെ വിമോചന രാഷ്ട്രീയം ചർച്ച ചെയ്യാൻ പോലും കഴിയുമോ എന്നതാണ് നമ്മുടെ ജനാധിപത്യത്തിൻ്റെ പ്രതിസന്ധിയെന്ന് ചരിത്രകാരൻ കെ.ടി. ഹുസൈൻ പറഞ്ഞു. എസ്. ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ, വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹംസ വെന്നിയൂർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ…

പുരാവസ്തു തട്ടിപ്പ് കേസ്: കൊച്ചി കൊച്ചി മുന്‍ ഡിഐജി എസ് സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു

കൊച്ചി: മോന്‍സൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ  കൊച്ചി മുന്‍ ഡിഐജി  എസ് സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനായി കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. ഹൈക്കോടതി നേരത്തെ മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. മോന്‍സൺ മാവുങ്കലിൽ നിന്ന് പലപ്പോഴായി സുരേന്ദ്രൻ പണം വാങ്ങിയിരുന്നു. ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴും പണം എത്തിയിരുന്നു. ഇതിന്റെ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ് സുരേന്ദ്രന്റെ വീട്ടിൽ വെച്ചാണ് മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയത് എന്നായിരുന്നു മാവുങ്കലിനെതിരെ പരാതി നല്‍കിയ സ്ത്രീ പറഞ്ഞിരുന്നു. സുരേന്ദ്രൻറെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2019 മുതൽ 2021 വരെ ഒന്നര ലക്ഷം രൂപ മോൻസൺ മാവുങ്കലും അദ്ദേഹത്തിൻറെ ജീവനക്കാരും അയച്ചു. ഇത് സംബന്ധിച്ച ബാങ്ക് ഇടപാടുകളുടെ രേഖയും അന്വേഷണ സംഘത്തിന്…

അഞ്ചു വയസുകാരി ചാന്ദിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; കുറ്റവാളി അസ്ഫാഖ് ആലം കുറ്റം സമ്മതിച്ചതായി പോലീസ്

എറണാകുളം: അഞ്ചുവയസുകാരി ചാന്ദിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ കുറ്റവാളി അസ്ഫാഖ് കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്പി വിവേക് ​​കുമാർ അറിയിച്ചു. അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയാണ് അസ്ഫാഖ് ആലം. കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന അസ്ഫാഖിന്റെ മൊഴി അന്വേഷണത്തെ അട്ടിമറിക്കാനുള്ള തന്ത്രമാണെന്ന് എസ്പി പറഞ്ഞു. അസ്ഫാഖിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അസ്ഫാഖ് തന്നെയാണ് മൃതദേഹം കാണിച്ചു തന്നതെന്ന് റൂറൽ എസ്പി വിവേക് ​​കുമാർ പറഞ്ഞു. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു. കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാതെ ഒന്നും പറയാനാകില്ല. അസ്ഫാഖാണ് കുറ്റം ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തെളിവെടുപ്പിനായി അസ്ഫാഖിനെ കൊണ്ടുവന്നപ്പോൾ പരിസരവാസികൾ പോലീസിനെ വളഞ്ഞ് പ്രതിഷേധിച്ചു. ആൾക്കൂട്ടത്തിന്റെ രോഷം കണക്കിലെടുത്താണ് പോലീസ് സംഘത്തിന് പ്രതിയുമായി മടങ്ങേണ്ടി വന്നത്. ബിഹാറി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ചാന്ദിനി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അസ്ഫാഖ്…

ഇന്ത്യയുടെ മൂക്കിന് താഴെ ചൈന കുഴി കുഴിക്കുന്നുവെന്ന് ബ്രിട്ടീഷ് ഗവേഷകര്‍

ബെയ്ജിംഗ്: ഇന്ത്യക്ക് ഒരു സൂചന പോലും നല്‍കാതെ ഇന്ത്യയുടെ മൂക്കിനു താഴെ ചൈന കുഴി കുഴിക്കുകയാണെന്ന് ബ്രിട്ടീഷ് ഗവേഷകര്‍. ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം, ശ്രീലങ്കയിലും പാക്കിസ്ഥാനിലും ചൈന വിദേശ സൈനിക താവളങ്ങൾ സ്ഥാപിക്കാൻ പോകുകയാണ്. ഈ രണ്ട് രാജ്യങ്ങളും ചൈനയ്ക്ക് കടക്കാരായി തീരുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ ഈ രണ്ട് രാജ്യങ്ങളുടെയും ആഭ്യന്തര, വിദേശ നയം തീരുമാനിക്കുന്നത് ചൈന മാത്രമാണ്. ശ്രീലങ്കയിലും പാക്കിസ്ഥാനിലും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് മറ്റൊരു വിദേശ സൈനിക താവളം സ്ഥാപിക്കാൻ ചൈന ഒരുങ്ങുന്നതായി പുതിയ പഠനം പറയുന്നു. ഈ രണ്ട് രാജ്യങ്ങളിലും ചൈനീസ് വാണിജ്യ കമ്പനികൾ എണ്ണ പോലുള്ള ഉപഭോക്തൃ വസ്തുക്കൾ വിറ്റു, ധാന്യങ്ങളുടെയും അപൂർവ ഭൂമി വസ്തുക്കളുടെയും കയറ്റുമതിയും ഇറക്കുമതിയും പോലുള്ള കാര്യങ്ങളിൽ അന്താരാഷ്ട്ര വ്യാപാരം സംരക്ഷിക്കുന്നതിനായി തുറമുഖവും അതിന്റെ അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നതിൽ മിക്കവരും നിക്ഷേപം നടത്തിയിട്ടുണ്ട്. ചൈനയുടെ ഏക…