ഹൂസ്റ്റൺ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അമേരിക്കൻ മലയാളികളുടെ ആദരവൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ. ജൂലൈ 30ന് ഞായറാഴ്ച രാത്രി 9 മണിക്ക് (ന്യൂയോർക്ക് സമയം) (ഇന്ത്യൻ സമയം ജൂലൈ 31 തിങ്കളാഴ്ച രാവിലെ 6:30 ന്) നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചാണ്ടി ഉമ്മൻ, മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാർത്തോമാ സഭയിലെ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലിത്ത, അമേരിക്കയിലെ സാമൂഹ്യ സാംസകാരിക നേതാക്കൾ; തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. സൂം മീറ്റിംഗ് ഐഡി: 825 1972 1393 പാസ് കോഡ്: 2023 കൂടുതൽ വിവരങ്ങൾക്ക്: ജെയിംസ് കൂടൽ (ചെയർമാൻ) – 346 456 2225 ബേബി മണക്കുന്നേൽ (പ്രസിഡണ്ട്) – 713 291…
Month: July 2023
തോമസ് വർഗീസ് (82) ഡാളസിൽ അന്തരിച്ചു
ഗാർലന്റ്(ഡാളസ് )- ഡാലസിലെ ആദ്യകാല മലയാളികളിൽ ഒരാളായ തോമസ് വർഗീസ് (82) ഡാളസിലെ ഗാർലാൻഡ് സിറ്റിയിൽ ജൂലൈ 28 വെള്ളിയാഴ്ച അന്തരിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജിന്റെ മാതൃ സഹോദരനാണ് പരേതൻ ഭാര്യ.അന്നമ്മ വർഗീസ് മക്കൾ: എബി, ആനി, ആൽവിൻ മരുമക്കൾ: നീതു. ജെയിംസ്, ലീന കൊച്ചു മക്കൾ: യെശയ്യാ, ആദം, ജാസ്മിൻ, ജൂലിയ, ജോയ്, ആരോൺ, തിയോഡോർ, ലിഡിയ സഹോദരങ്ങൾ: മറിയാമ്മ ജോർജ് , പാസ്റ്റർ ജോർജ് വർഗീസ്,സാം വർഗീസ്,ജോസ് വർഗീസ് കുടുംബാംഗങ്ങൾ എല്ലാം ഡാളസ് നിവാസികളാണ് സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട്.
മാർത്തോമ്മ സംയുക്ത ആരാധന ശുശ്രുഷ നാളെ ഡാളസിൽ
ഡാളസ് : മാർത്തോമ്മ സഭയുടെ ഡാളസിലെ ഇടവകകൾ സംയുക്തമായി നാളെ (ഞായറാഴ്ച ) ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് ആരാധനയും വിശുദ്ധ കുർബാന ശുശ്രുഷയും നടത്തുന്നു. ആരാധനകൾക്ക് നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് മുഖ്യ കാർമ്മികത്വം വഹിക്കും. ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച്, ഡാളസ് കരോൾട്ടൺ, സെന്റ്. പോൾസ് മസ്‌ക്വിറ്റ്, സെഹിയോൻ പ്ലാനോ, ക്രോസ് വേ എന്നീ ഇടവകകളിലെ അംഗങ്ങൾ ആണ് ജൂലൈ 30 ഞായറാഴ്ച നടത്തപ്പെടുന്ന സംയുക്ത ആരാധനയിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച രാവിലെ 9 മണിക്ക് ഇംഗ്ലീഷിലുള്ള പ്രെയിസ് ആൻഡ് വർഷിപ്പും, 10 മണി മുതൽ മലയാളത്തിലുള്ള ആരാധന ശുശ്രുഷയുമാണ് ക്രമീകരിച്ചിരിക്കുന്നത്. റവ.ജോബി ജോൺ (വൈസ്. പ്രസിഡന്റ്), സിജു ഫിലിപ്പ് (സെക്രട്ടറി ), സജു കോര (ട്രഷറാർ),…
കോവിഡ് ലോക്ക്ഡൗൺ സമയത്ത് ക്രിസ്തീയ ഗാനങ്ങൾ ആലപിച്ചതിന് അറസ്റ്റിലായ ക്രിസ്ത്യാനികൾക് $300,000 നഷ്ടപരിഹാരം
(ഐഡഹോ) – 2020 സെപ്റ്റംബറിൽ കോവിഡ് പാൻഡെമിക് സമയത്ത് സിറ്റി ഹാളിന് പുറത്ത് മതപരമായ ഗാനങ്ങൾ ആലപിച്ചതിന് അറസ്റ്റിലായ ഗബ്രിയേൽ റെഞ്ചും, സീനും, റേച്ചൽ ബോനെറ്റും മോസ്കോ, ഐഡഹോ നഗരത്തിനും ചില നഗര ജീവനക്കാർക്കുമെതിരെ ഫയൽ ചെയ്ത സിവിൽ കേസ് ഒത്തുതീർക്കുന്നതിനു ധാരണയായി. പാൻഡെമിക് സമയത്ത് ഫേസ് മാസ്ക് , സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കുറ്റങ്ങൾ ചുമത്തിയിരുന്നത്.വൈറസ് പടരുന്നത് തടയുന്നതിനും, ജീവൻ രക്ഷിക്കുന്നതിനും “ചട്ടങ്ങൾ ആവശ്യമാണ്” എന്ന് സിറ്റി വാദിച്ചു. “സെറ്റിൽമെന്റ് കരാറിന്റെ നിബന്ധനകൾ പ്രകാരം, മൊത്തം സെറ്റിൽമെന്റ് തുക $300,000 നൽകും, നഗരത്തിൽ നിന്നുള്ള ഒരു പത്രക്കുറിപ്പ് പറയുന്നു “സ്യൂട്ട് തീർപ്പാക്കുന്നതിനും നീണ്ടുനിൽക്കുന്ന വ്യവഹാര നടപടികൾ ഒഴിവാക്കുന്നതിനുമുള്ള ഏറ്റവും നല്ല നടപടിയാണ് കേസിലെ സാമ്പത്തിക ഒത്തുതീർപ്പാണ് ഐസിആർഎംപി നിർണ്ണയിച്ചതെന്നും” പ്രസ്താവന കൂടുതൽ വിശദീകരിച്ചു ക്രൈസ്റ്റ് ചർച്ചിലെ അംഗവും പബ്ലിക് റിലേഷൻസ്…
“അസുര നീ രാവണാ .. അരിശ കൂട്ടമാണെടാ..” ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്
ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം “കലാപകാര” റിലീസായി. ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ ആഘോഷവിരുന്നൊരുക്കുന്ന ഗാനത്തിൽ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും റിതികാ സിങ്ങിനുമൊപ്പം ആയിരത്തിൽപരം നർത്തകരും അണിചേരുന്നു. ജേക്സ് ബിജോയ് അണിയിച്ചൊരുക്കിയ ഗാനത്തിന്റെ രചന ജോപോൾ ആണ് നിർവഹിച്ചിരിക്കുന്നത്. ബെന്നി ദയാലും ശ്രേയാ ഗോഷാലുമാണ് ഈ അടിപൊളി ഐറ്റം നമ്പർ ആലപിച്ചിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷെരിഫ് മാസ്റ്ററിന്റെ നൃത്തസംവിധാനത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ ലിറിക് വീഡിയോ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കുമെന്നുറപ്പാണ്. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന…
മണിപ്പൂര്‍ കലാപം: മീഡിയാ വണ്‍ സാമുദായിക സൗഹാർദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ബിജെപി; സംസ്ഥാന പോലീസ് മേധാവിക്ക് പരാതി ന്‍ല്‍കി
എറണാകുളം: മണിപ്പൂര്‍ വിഷയത്തില്‍ രാജ്യത്തെ മതസൗഹാർദ്ദം തകർക്കാൻ ബോധപൂർവം ശ്രമിച്ചു എന്നാരോപിച്ച് മീഡിയവൺ ചാനലിനെതിരെ ബിജെപിയുടെ എറണാകുളം ജില്ലാ ലീഗൽ സെൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് മീഡിയവൺ വെബ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രാജ്യത്തിന്റെ സമാധാനം തകർക്കുന്ന റിപ്പോർട്ടുകൾ ഉള്ളതെന്നാണ് ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതടക്കമുള്ള തെറ്റായ വിവരങ്ങളോടെയാണ് ലേഖനം തയ്യാറാക്കിയതെന്നു പറയുന്നു. പരാതിയിൽ റിപ്പോർട്ടർ എം ബിനോജ് നായരുടെ പേര് പ്രത്യേകമായി ഉൾപ്പെടുത്തി റിപ്പോർട്ടർക്കെതിരെയും എഡിറ്റർക്കെതിരെയുമാണ് കേസ്. രാജ്യത്തെ ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുള്ള സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് ലേഖനമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കലാപ നിരോധന നിയമം, പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ, വിവരസാങ്കേതിക നിയമ ലംഘനം എന്നീ വകുപ്പുകൾ പ്രകാരം ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ലീഗൽ സെൽ ആവശ്യപ്പെടുന്നു. മീഡിയവൺ മാധ്യമ സ്വാതന്ത്ര്യം ആവർത്തിച്ച്…
ബൈക്കിടിച്ച് നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു; വിശ്വസിക്കാനാകാതെ മാതാപിതാക്കളും സുഹൃത്തുക്കളും
മൂവാറ്റുപുഴ: കോളേജിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് ഇന്നലെ ദാരുണമായി മരിച്ച മൂവാറ്റുപുഴ നിർമല കോളേജിലെ വിദ്യാർത്ഥിനി നമിതയുടെ 20-ാം ജന്മദിനമായിരുന്നു ഇന്ന്. ഭാവി വാഗ്ദാനമായ നമിതയുടെ വേർപാടിൽ കുടുംബവും സുഹൃത്തുക്കളും ഇപ്പോഴും അവിശ്വാസത്തിലാണ്. ബി.കോം കോഴ്‌സ് പൂർത്തിയാക്കിയ ശേഷം ചാർട്ടേഡ് അക്കൗണ്ടൻസി (സിഎ) പഠിക്കാനായിരുന്നു ആഗ്രഹം. ബൈക്ക് ഓടിച്ച ആൻസൺ റോയിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ സഹപാഠികളും പ്രതിഷേധ പ്രകടനം നടത്തി. ആൻസന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചു. കൊലപാതകം ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് ആൻസണിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. നിരവധി പോലീസ് സ്റ്റേഷനുകളിലായി പത്തിലധികം കേസുകൾ ആൻസണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, ആൻസണെ പ്രതിക്കൂട്ടിലാക്കാനും മറ്റുള്ളവരെ സമാനമായ നിരുത്തരവാദ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനും വേണ്ടി കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (കാപ) ചുമത്താനും പോലീസ്…
വാഹന പരിശോധനയില്‍ എംഡിഎംഎ പിടികൂടി; വെള്ളായണി സ്വദേശി യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്‌സൈസ് വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയിൽ എം.ഡി.എം.എ. 4.207 ഗ്രാം എം.ഡി.എം.എ പിടികൂടി. പിക്കപ്പ് ഓട്ടോയിൽ അനധികൃതമായി കടത്തുന്നതിനിടെയാണ് വെള്ളായണി സ്വദേശി അരുണ്‍ പിടിയിലായത്. കൂടെയുണ്ടായിരുന്നവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നതായി എക്‌സൈസ് വകുപ്പ് വെളിപ്പെടുത്തി. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപന നടത്തുന്നവർക്കെതിരെ നിരവധി പരാതികൾ പോലീസിന് ലഭിക്കുന്നുണ്ട്. യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം വർധിച്ചതും അക്രമങ്ങൾ വർധിക്കാൻ കാരണമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് മറുപടിയായി, രക്ഷിതാക്കളോടും അദ്ധ്യാപകരോടും ജാഗ്രത പാലിക്കാനും വിദ്യാർത്ഥികളിൽ അവബോധം വളർത്താനും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ഏത് വിവരവും അധ്യാപകരെ അറിയിക്കാൻ അവരെ പ്രാപ്തരാക്കാനും എക്സൈസ് വകുപ്പ് അഭ്യർത്ഥിക്കുന്നു.
സിന്ധു സൂര്യകുമാറിനെ സോഷ്യല്‍ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ മുൻ കേരള ജഡ്ജിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ചെന്ന പരാതിയിൽ മുൻ സബ് ജഡ്ജി എസ് സുദീപിനെതിരെ കന്റോൺമെന്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐപിസി സെക്ഷൻ 354 എ, ഐടി ആക്ട് സെക്ഷൻ 67 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏഷ്യാനെറ്റ് എക്‌സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരെ ജൂൺ 8ന് സോഷ്യൽ മീഡിയയിൽ സമകാലിക വിഷയങ്ങൾ പങ്കുവെക്കുന്ന സുദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. മാധ്യമ പ്രവർത്തകയ്‌ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമർശങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. മാധ്യമ പ്രവർത്തക തന്റെ വാർത്താ ചാനലിൽ അവതരിപ്പിച്ച ഒരു കഥയ്ക്ക് മറുപടിയായാണ് ഇടതുപക്ഷ അനുഭാവിയായ മുൻ ജഡ്ജിയുടെ പോസ്റ്റ്. ജൂലൈ 21-നാണ് കേസ് രജിസ്റ്റർ ചെയ്തത്. സുദീപ് 2021 ജൂലൈയിൽ സബ് ജഡ്ജ് സ്ഥാനം രാജിവെച്ചിരുന്നു. തന്ത്രപ്രധാനമായ വിഷയങ്ങളില്‍ സോഷ്യൽ മീഡിയ ഇടപെടലുകളിലൂടെ ജുഡീഷ്യൽ ഓഫീസർമാർക്കായി നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെത്തുടർന്നാണ് 2021 ജൂലൈയിൽ അദ്ദേഹം…
ആറു വയസ്സുകാരിയെ ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; അസം സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി
കൊച്ചി: ആറുവയസുകാരിയെ അസം സ്വദേശിയായ തൊഴിലാളി മർദിച്ചു. ആലുവ തായിക്കാട്ടുകര റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. മുക്കത്ത് പ്ലാസയിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ ബിഷംപൂർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്‌നിയെയാണ് കൊണ്ടുപോയത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കുടിയേറ്റ തൊഴിലാളികള്‍ ഇടതിങ്ങി താമസിക്കുന്ന കെട്ടിടമാണ് മുക്കത്ത് പ്ലാസ. ഇതേ കെട്ടിടത്തിൽ രണ്ടു ദിവസം മുൻപു താമസക്കാരനായെത്തിയ അസം സ്വദേശിയായ തൊഴിലാളിയാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയതെന്നാണ് സൂചന. തൃശൂർ ഭാഗത്തേക്കുള്ള ബസിലാണ് കുട്ടിയെ കൊണ്ടുപോയിരിക്കുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തായിക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ചാന്ദ്‌നി നന്നായി മലയാളം സംസാരിക്കും. കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.