ചിങ്ങം : ഇന്നത്തെ ദിവസം സന്തോഷകരമായി നിങ്ങൾ ചെലവിടും. ഭാവനാപരമായ കഴിവുകള്‍ ഇന്ന് പുഷ്‌പിക്കും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടിവൈഭവത്തെക്കുറിച്ചും കവിതയെഴുതാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും അവരിൽ നിന്നും നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍. കന്നി : നിങ്ങളുടെ വിധി നിങ്ങളുടെ കൈകളിലൂടെ കൈകാര്യം ചെയ്യുന്നതിനുള്ള ആഗ്രഹമായിരിക്കും ഇന്ന് നയിക്കുന്നത്. ഭരണപരമായ കഴിവുകൾ നിർദോഷമായിരിക്കും. വിജയിക്കുന്നതിനുള്ള അമിതമായ ആഗ്രഹം ജോലികൾ തീർക്കുന്നതിനായി ഇന്ന് കഠിനാധ്വാനം ചെയ്യുന്നതിനു പ്രേരിപ്പിക്കുകയും ചെയ്യും. അടിസ്ഥാനപരമായ നേതൃത്വപാടവവും അഭിരുചിയും സംഘടനാപാടവത്തെ പുഷ്‌ടിപ്പെടുത്തും. തുലാം : ഇന്ന് ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് നിങ്ങള്‍ ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ഇന്ന് ചുറ്റും നോക്കുമ്പോള്‍…
Month: August 2023
4000 വർഷത്തിലേറെ പഴക്കമുള്ള പുരാതന പോളിക്രോം മതിലിന്റെ അവശിഷ്ടം പെറുവില്‍ കണ്ടെത്തി
ലിമ: വടക്കൻ പെറുവിൽ കണ്ടെത്തിയ ഒരു പുരാതന പോളിക്രോം മതിലിന്റെ ഭാഗങ്ങള്‍ 4,000 വർഷത്തിലേറെ പഴക്കമുള്ളതാണെന്നും പ്രദേശത്തിന്റെ ചരിത്രപരമായ സംസ്കാരങ്ങളെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുന്ന പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തിൽ ഇത് ആചാരപരമായ ഒരു ക്ഷേത്രത്തിന്റെ ഭാഗമാകാമെന്നും വിശ്വസിക്കപ്പെടുന്നു. 2020-ൽ വിളവെടുപ്പ് ജോലിക്കിടെയാണ് കർഷകർ ഈ മതിലിന്റെ ചില ഭാഗങ്ങള്‍ ഭൂമിക്കടിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അതിന്റെ ഉത്ഭവ സ്ഥാനം കണ്ടെത്താന്‍ വിപുലമായ ഖനനം നടന്നു. ലാ ലിബർട്ടാഡിന്റെ തീരപ്രദേശത്തെ ഒരു ഗവേഷണ പ്രോജക്റ്റിന്റെ തലവൻ ആർക്കിയോളജിസ്റ്റ് ഫെറൻ കാസ്റ്റില്ലോയാണ് ഇത് പുറംലോകത്തെ അറിയിച്ചത്. “മൂന്ന് വർഷത്തിന് ശേഷമാണ് ഞങ്ങൾക്ക് മതിലിന്റെ പഴക്കത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭിച്ചത്. ഏകദേശം 4000-4500 നും ഇടയിൽ പ്രീ-സെറാമിക് കാലഘട്ടത്തിൽ (ആൻഡിയൻ നാഗരികതയുടെ പ്രാരംഭ കാലഘട്ടം) നിർമ്മിച്ച ഒരു കെട്ടിടമാണെന്ന് ഇപ്പോള്‍ ഞങ്ങൾക്ക് ഉറപ്പുണ്ട്,” അദ്ദേഹം പറഞ്ഞു. പുരാതന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ലിമയിൽ നിന്ന്…
പ്രവാസി സ്വപ്നം പൂവണിയുമ്പോൾ!
സൂര്യപുത്രൻ എന്ന നാടകം ഡാളസ്സിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് അരങ്ങേറിയപ്പോൾ പ്രേക്ഷകരെ ഞെട്ടിത്തരിപ്പിച്ച ഒരുരംഗം ഉണ്ടായിരുന്നു. കർണ്ണന്റെ ജീവൻ സംരക്ഷിച്ചിരുന്ന കവച കുണ്ഡലങ്ങൾ, സ്വന്തം മകനായ അർജുനന്റെ ജീവൻ രക്ഷിക്കാനായി ഇന്ദ്രൻ ഇരന്നു വാങ്ങി. അതിന് പ്രത്യുപകാരമായി ശക്തിവേൽ ഇന്ദ്രൻ, കര്ണ്ണന് നൽകി. ഇന്ദ്രൻ എന്ന കഥാപാത്രം വേദിയിലെത്തിയത് വെറും കൈയോടെ ആയിരുന്നു. പക്ഷെ, കർണ്ണന് ശക്തിവേൽ നൽകുമ്പോൾ അഞ്ചടിയോളം നീളമുള്ള ശൂലം ഇരു കൈകളിലുമായി പ്രത്യക്ഷപ്പെടുന്നു. തഴക്കവും പഴക്കവും വന്ന ഒരു മാന്ത്രികൻറെ ചാരുതയോടെ അനായാസം ശൂലം കൈകളിൽ എങ്ങനെയാണ് എത്തിയതെന്ന് അന്ന് നാടകം കണ്ട് അമ്പരന്നിരുന്ന പലപ്രേക്ഷകരും ഇപ്പോഴും വിലാസ് കുമാറിനോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു. സൂര്യപുത്രൻ എന്ന നാടകത്തിൽ ഇന്ദ്രന്റെ ജീവിതം വേദിയിൽ പകർന്നവതരിപ്പിച്ചത് വിലാസ്‌കുമാർ ആയിരുന്നു. ഈ നാടകത്തിന്റെ ഓഡിയോ റിക്കാർഡിങ്ങ്, L E D ബാക്ക്ഗ്രൗണ്ട് മുതലായ സാങ്കേതിക കാര്യങ്ങൾ ഒരുക്കിത്തന്നതും വിലാസ്…
മാവേലി വന്നേ! (ഹാസ്യ കവിത): ജോൺ ഇളമത
മാവേലി എത്തി തിരുവോണ നാളിൽ പാതാള എയർലൈൻസിൽ വന്നിറങ്ങി ! പണ്ടത്തെ മാതിരി ഒന്നുമല്ല ഓലക്കുടയില്ല, കുടവയറില്ല മാറിൽ സ്വർണ്ണപതക്കമില്ല മുടിയൊക്കെ ഡൈ ചെയ്തു ത്രിപീസു സൂട്ടിൽ കാലിൽ തിളങ്ങുന്ന ഷൂസുമായി മാവേലിഎത്തി തിരുവോണ നാളിൽ! വന്ന വഴിക്കു ബാറിൽ കേറി രണ്ടെണ്ണം വിട്ടു മാവേലി പണ്ടത്തെ മാതിരി ഒന്നുമല്ല തട്ടിപ്പും, വെട്ടിപ്പും എവിടെയുമങ്ങനെ! കള്ളവുമുണ്ട്, ചതിയുമുണ്ട് വഞ്ചന ഏറെയുമുണ്ടു പ്രജകൾ, പൊളിവചനത്തിൻ വക്താക്കൾ! കാലത്തിനൊത്തു പ്രജകൾ മാറി മാറ്റം വരട്ടേ, ഓണത്തിന് കാണം വിറ്റിനി ഓണം വേണ്ട കച്ചവടത്തിന് ആക്കം കൂട്ടി മാറ്റം വരട്ടെ, ഇനി ഓണത്തിന് !
എസ്.എന്‍.എം.സി വാഷിംഗ്‌ടൺ ഡിസി, ഗുരുജയന്തിയും ഓണാഘോഷവും വർണ്ണാഭമായി
വാഷിംഗ്‌ടൺ ഡി.സി: വാഷിംഗ്‌ടൺ ഡി.സിയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്റർ, 169 -മത് ഗുരുദേവ ജയന്തിയും, ഈ വർഷത്തെ ഓണവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമുചിതമായി ആഘോഷിച്ചു. വെർജീനിയയിലെ പ്രസിദ്ധമായ ദുർഗ്ഗ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകളിൽ, ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠൻ ശ്രീമദ് ശങ്കരാനന്ദ സ്വാമികൾ മുഖ്യാതിഥി ആയിരുന്നു. ശ്രീമതി മിനി അനിരുദ്ധൻ ഭക്തിനിർഭരമായി ആലപിച്ച ദൈവദശകം പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച പരിപാടികൾ, സ്വാമിജിയുടെ വിജ്ഞാനപ്രദമായ പ്രഭാഷണം, കുടുംബാംഗങ്ങൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിര, മറ്റു കലാപരിപാടികൾ, ഓണക്കളികൾ, എന്നിവ കൊണ്ട് സദസ്സിന് വേറിട്ട ഒരു അനുഭവം സമ്മാനിച്ചു. വെർജിനിയ, മേരിലാൻഡ്, വാഷിംഗ്‌ടൺ ഡിസി പ്രദേശങ്ങളിലെ എല്ലാ ശ്രീനാരായണ കുടുംബാംഗങ്ങളും, വിവിധ സംഘടനാ ഭാരവാഹികളും, പൗരപ്രമുഖരും ചടങ്ങുകളിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം സ്കൂൾ കോളേജ് തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. SNMC…
ട്രൈസ്റ്റേറ്റ് കർഷക രത്ന അവാർഡ് വിതരണം ഓണാഘോഷത്തോടനുബന്ധിച്ചു നടത്തപ്പെട്ടു
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ പ്രെമുഖ സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കർഷക രത്ന അവാർഡ് ഫിലാഡൽഫിയയിൽ ആയിരങ്ങൾ പങ്കെടുത്ത ട്രൈസ്റ്റേറ്റ് ഓണാഘോഷ പരിപാടികളോടനുബന്ധിച്ചു നടത്തപ്പെട്ടു. ഗ്രെയ്റ്റർ ഫിലഡല്ഫിയയിലെയും ട്രൈസ്റ്റേറ്റ് ഏരിയയിലെയും കർഷകരിൽ നിന്നും നിരവധി അപേക്ഷകൾ ലഭിച്ചതിൽ നിന്നും കഷക രത്ന കോർഡിനേറ്റർ തോമസ് പോളിൻറ്റെ നേതൃത്വത്തിൽ ഫിലിപ്പോസ് ചെറിയാൻ, മോഡി ജേക്കബ് എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. അഥിതി റെസ്റ്റോറൻറ്റ് സ്പോസർ ചെയ്ത എവർ റോളിങ്ങ് ട്രോഫിയും, റീയൽറ്റി ഡയമണ്ട് സ്പോൺസർ ചെയ്യ്ത ക്യാഷ് പ്രൈസും, ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റ്റെ പ്രെശംസ പത്രവും വിജയികൾക്ക് നൽകപ്പെട്ടു. കൂടാതെ വിജയികൾക്ക് പൊന്നാട അണിയിച്ചു ആദരിക്കുന്ന ചടങ്ങും നടത്തപ്പെടുകയുണ്ടായി. ഏലിയാമ്മ സ്കറിയയാണ് ഒന്നാം സ്ഥാനമായ കർഷക രത്ന അവാർഡിനർഹയായതു. ജോർജ് ഓലിക്കൽ രണ്ടാം സ്ഥാനത്തെത്തുകയുണ്ടായി, ബെന്നി സെബാസ്റ്റ്യൻ മൂന്നാം സ്ഥാനവും, ഏലിയാമ്മ തോമസ് നാലാം സ്ഥാനവും…
ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് സി.എസ്.ഐ ഇടവകയുടെ ദൈവാലയ പ്രതിഷ്ഠയിലേക്ക് ഏവർക്കും സ്വാഗതം
ഹ്യൂസ്റ്റൺ: ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് സി.എസ്.ഐ ഇടവകയുടെ പുതിയ ദൈവാലയ പ്രതിഷ്ഠ ചടങ്ങിലേക്ക് ആത്മീയാചാര്യന്‍മാരെയും വിശ്വാസികളെയും സുഹൃത്തുക്കളെയും പള്ളി ഭാരവാഹികൾ സ്‌നേഹപൂർവം ക്ഷണിച്ചു. സമൂഹത്തിലെ സമസ്ത വിഭാഗത്തിലും ഉള്‍പ്പെട്ടവരുടെ പ്രാര്‍ത്ഥനയിലും പിന്തുണയിലും പിന്‍ബലത്തിലും സെന്റ് തോമസ് സി.എസ്.ഐ ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എന്നും അഭിമാനം കൊള്ളുന്നു. നിസീമമായ ആ സ്‌നേഹവായ്പ്പിന്റെ സാക്ഷാത്കാരമാണ് നവീകരിക്കപ്പെട്ട ഈ ദേവാലയം. കഴിഞ്ഞ മുപ്പത് വര്‍ഷക്കാലത്തിലേറെയായി അനുഭവ സാക്ഷ്യങ്ങളിലൂടെയും അളവറ്റ പ്രാര്‍ത്ഥനകളിലൂടെയും കൃപാകടാക്ഷങ്ങളിലൂടെയും നമ്മെ ചൈതന്യ ധന്യമാക്കിയ ഈ ദൈവാലയത്തിന്റെ വിശ്വാസ കൂട്ടായ്മയിലെ സുപ്രധാനമായ നാഴികക്കല്ലാണ് പുതിയ ദൈവാലയ സമര്‍പ്പണം. ആത്മീയ ഹര്‍ഷം മുഖരിതമാകുന്ന ഈ ചടങ്ങിൽ നിങ്ങള്‍ ഓരോരുത്തരുടെയും മഹനീയ സാന്നിധ്യം ഏറെ വിലപ്പെട്ടതും ഞങ്ങളെ സംബന്ധിച്ചിടത്തോളം സന്തോഷകരവുമാണ്. അങ്ങനെ പരസ്പര ബഹുമാനത്തിന്റെ ഭാവി ദിനങ്ങളിലേയ്ക്ക് സ്‌നേഹത്തിന്റെയും കൂടി ഒരു പാലം തീര്‍ക്കുകയാണ് സെന്റ് തോമസ് സി.എസ്.ഐ ചര്‍ച്ച്…
ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഒഐസിസി യു എസ് എ ഉന്നതതല സംഘം പുതുപ്പള്ളിയിൽ
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്റെ വിജയം സുനിശ്ചിതമാക്കുവാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) ഉന്നതതല സംഘവും. ദേശീയ ഭാരവാഹികളായ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ട്രഷറർ സന്തോഷ് എബ്രഹാം, മീഡിയ ചെയർമാൻ പി.പി. ചെറിയാൻ, ഡാളസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ തുടങ്ങിയവർ സംഘത്തിന് നേതൃത്വം നൽകും. തിരഞ്ഞെടുപ്പ് വരെയുള്ള ദിവസങ്ങളിൽ പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇവർ ഭാഗഭാക്കാകുന്നത്. ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ ഗ്ലോബൽ തലത്തിൽ ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട് . ഇതിന്റെ ഭാഗമായി മണ്ഡലത്തില്‍ ഓഫീസും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഈ ഓഫീസുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത്. ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഭവന സന്ദര്‍ശനം, പ്രവാസി സംഗമം തുടങ്ങി വിവിധ പ്രചരണ…
മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയെ പോലീസ് അറസ്റ്റു ചെയ്തു; സംഭവം മറ്റൊരു കേസില്‍ നിലമ്പൂര്‍ എസ് എച്ച് ഒ മുമ്പാകെ ഹാജരാകാന്‍ പോകുന്ന വഴി; പ്രതിഷേധവുമായി കോം ഇന്ത്യ
എറണാകുളം: മറുനാടൻ മലയാളി ഉടമയും ചീഫ് എഡിറ്ററുമായ ഷാജൻ സ്കറിയയെ തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തു. വ്യാജ ബിഎസ്എൻഎൽ ബില്‍ ഉണ്ടാക്കിയെന്ന പരാതിയെ തുടർന്നാണ് ഷാജനെ അറസ്റ്റു ചെയ്തത്. നിലമ്പൂരിൽ വെച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. മതസ്പർദ്ധ വളർത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ന് രാവിലെ നിലമ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) മുമ്പാകെ ഹാജരാകാൻ കോടതി പ്രത്യേകം നിർദേശിച്ചിരുന്നു. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം 17-ാം തീയതി ഹാജരാകാനാണ് ഷാജന് ആദ്യം സമൻസ് അയച്ചിരുന്നത്. നിലമ്പൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ സ്കറിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷാജൻ സ്കറിയക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കേസിലെ ചോദ്യം ചെയ്യൽ നടപടികളിൽ നിന്ന് ഒഴിഞ്ഞു മാറിയതിന് ഷാജൻ സ്കറിയയെ കോടതി നേരത്തെ ശാസിച്ചിരുന്നു. അദ്ദേഹത്തിന്റെ കോടതിയോടുള്ള അവഗണനയെ…
വിദ്യാർത്ഥികളിൽ ദേശവിരുദ്ധത പ്രചരിപ്പിക്കലും ഇന്ത്യാ വിരുദ്ധ വികാരം വളർത്തലുമാണ് എസ്എഫ്ഐയുടെ ക്യാമ്പസ് അജണ്ടയുടെ ലക്ഷ്യം: എബിവിപി
കോഴിക്കോട്: വിദ്യാർത്ഥികളിൽ ദേശവിരുദ്ധത പ്രചരിപ്പിക്കലും ഇന്ത്യാ വിരുദ്ധ വികാരം വളർത്തലുമാണ് എസ്എഫ്ഐയുടെ മുഖ്യ അജണ്ടയെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി ആരോപിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്‌ഐയുടെ വിവാദ പോസ്റ്ററിനെതിരെ ഇന്ത്യൻ ഭൂപടത്തെ അവഹേളിച്ചതിൽ ആശങ്ക പ്രകടിപ്പിച്ചാണ് ശ്രീഹരിയുടെ പ്രസ്താവന. എസ്‌എഫ്‌ഐയുടെ ക്യാമ്പസ് അജണ്ട ദേശവിരുദ്ധത വളർത്തുക മാത്രമല്ല, വിദ്യാർഥികൾക്കിടയിൽ ഇന്ത്യയ്‌ക്കെതിരായ വികാരം വളർത്തുകയും ചെയ്യുന്നുവെന്നും ശ്രീഹരി ആരോപിച്ചു. കുറച്ചുകാലമായി കാമ്പസിൽ ദേശവിരുദ്ധതയുടെയും അസ്ഥിരതയുടെയും അന്തരീക്ഷം എസ്എഫ്ഐ സജീവമായി വളർത്തിയെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാലിക്കറ്റ് സർവ്വകലാശാലയിൽ അടുത്തിടെ നടന്ന സംഭവവും ഈ പ്രവണതയുടെ തുടർച്ചയാണെന്ന് തോന്നുന്നു. കൂടാതെ, പാലക്കാട് വിക്ടോറിയ കാമ്പസിൽ പുതിയ ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി ഒരു എസ്എഫ്‌ഐ പോസ്റ്റർ പ്രദർശിപ്പിച്ചപ്പോഴും സമാനമായ സമീപനം നിരീക്ഷിക്കപ്പെട്ടു. ദേശീയതയോട് അനാദരവ് കാണിക്കുന്ന തരത്തിൽ കേരളവർമ്മ കാമ്പസിനുള്ളിൽ എസ്എഫ്‌ഐ ഒരു ബോർഡ് സ്ഥാപിച്ചു. ദേശീയ ചിഹ്നങ്ങളായ…