ഫിലഡൽഫിയ: ഇന്ത്യയുടെ 77-ാം സ്വാതന്ത്യ ദിനം ഐ.ഒ.സി പെൻസിൽവേനിയ ചാപ്റ്റർ സമുചിതമായി കൊണ്ടാടി. ഓഗസ്റ്റ് 19 ശനിയാഴ്ച 5:00 മണിക്ക് മുഖ്യാതിഥിയായി ത്തിയ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് താലപ്പൊലിയുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ സമ്മേളന നഗറിലേക്ക് ആനയിച്ചു. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ ക്രിസ്തോസ് ചർച്ച് ഓഡിറ്റോറിയത്തിൽ പ്രത്യേകമായി തയ്യാറാക്കിയ ഉമ്മൻ ചാണ്ടി നഗറിലാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്. പെൻസിൽവേനിയ ചാപ്റ്റർ പ്രസിഡന്റ് സാബു സ്കറിയ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കൊച്ചുമോൻ വയലത്ത് ഏവരെയും സ്വാഗതം ചെയ്തു. മുഖ്യാതിഥി സാം പിട്രോഡ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാണെന്നും, മത വർഗ്ഗീയ ശക്തികളുടെ അഴിഞ്ഞാട്ടം കണ്ടില്ല എന്ന് നടിക്കുന്ന സർക്കാരാണ് അധികാരത്തിലുള്ളതെന്നും, ഈ പ്രവണത ഇന്ത്യാ രാജ്യത്തെ ഫാസിസത്തിലേയ്ക്ക് നയിക്കുമെന്നും,…
Month: August 2023
ബിസിനസ് ഇന്‍സൈറ്റിൻ്റെ വനിതാ സംരംഭക പുരസ്‌കാരം കെ എൻ പ്രീതിയ്ക്ക്
തിരുവനന്തപുരം: ബിസിനസ് ഇന്‍സൈറ്റ് മാഗസിന്റെ വനിതാ സംരംഭക പുരസ്‌കാരം സ്വാമി കൊറഗജ്ജ ക്യാംഫർ ആൻ്റ് അഗർബത്തീസ് ഫൗണ്ടറും കാസര്‍ഗോഡ് ബദിയടുക്ക സ്വദേശിനിയുമായ കെ എൻ പ്രീതിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു പുരസ്‌കാരം സമ്മാനിച്ചു. നടനും സംരംഭകനുമായ ദിനേശ് പണിക്കറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി ഋഷിരാജ് സിങ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ്, ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ എഡിറ്റര്‍ പ്രജോദ് പി രാജ് എന്നിവര്‍ സംബന്ധിച്ചു. തെയ്യങ്ങളുടെ നാടായ തൻ്റെ ഗ്രാമത്തിലെ ക്ഷേത്രങ്ങളിൽ ഉൾപ്പടെ കര്‍പ്പൂരത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് സ്വാമി കൊറഗജ്ജ എന്ന പേരില്‍ ഉത്പന്നങ്ങള്‍ നിർമിച്ച് വിപണിയിലേക്കിറങ്ങിയതെന്ന് പ്രീതി പറയുന്നു. പൂജയ്ക്ക് ആവശ്യമായ ഭസ്മം, കുങ്കുമം, കളഭം എന്നിവയും നിർമിച്ച് വിതരണം ചെയ്യുന്നുണ്ട്. സാമ്പ്രാണിയും ശുദ്ധമായ വിളക്കെണ്ണയും നിര്‍മ്മിച്ച് വിപണിയിലെത്തിക്കുകയാണ് തൻ്റെ…
ഫിലാഡല്‍ഫിയയില്‍ ‘ചന്ദ്രയാന്‍ 3’ ദൗത്യവിജയത്തെ അനുസ്മരിപ്പിച്ച വി. ബി. എസ്. പ്രോഗ്രാം
ഫിലാഡല്‍ഫിയ: ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തു വിജയം വരിച്ചതുപോലെ ഫിലാഡല്‍ഫിയായിലെ ഒരു പറ്റം വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ കുട്ടികളുടെ ഭാവന ബഹിരാകാശം വരെ ചിറകുവിരിച്ച് ചന്ദ്രന്‍റെ ദക്ഷിണധൃവത്തില്‍ ടച്ച്ഡൗണ്‍ ചെയ്ത്, പുതിയ കണ്ടുപിടുത്തങ്ങളും, സാഹസികയാത്രകളും, ബഹിരാകാശചിത്രങ്ങളുമായി ഒരാഴ്ച്ച നീണ്ടുനിന്ന ബൈബിള്‍ എക്സ്പെഡീഷന്‍ ഫെയ്ത്ത്ലാന്‍ഡ് ചെയ്തു. ബഹിരാകാശയാത്രയും, ഗഗനചാരികളും, താരാപഥങ്ങളും, റോക്കറ്റും, ശൂന്യാകാശ സൂട്ടുമൊക്കെയായിരുന്നു ഈ വര്‍ഷത്തെ വി. ബി. എസ് തീം ആയ STELLAR–Shine Jesus’ Light എന്നതില്‍. ജീവിതം അന്ധകാരതുല്യമാകുക, തമ്മില്‍ ഒത്തു പോകാതിരിക്കുക, സുകൃതങ്ങള്‍ സംഭവിക്കുക, സഹജീവികള്‍ ദുഖിതരായിരിക്കുക എന്നീനിമിഷങ്ങളില്‍ “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു” എന്നുര ചെയ്ത ജീസസിന്‍റെ പ്രകാശകിരണങ്ങള്‍ സഹോദരരില്‍ വര്‍ഷിക്കാന്‍ നാം കടപ്പെട്ടവരാണെന്നുള്ള ബൈബിള്‍ സന്ദേശങ്ങള്‍ കുട്ടികള്‍ ഈ സാഹസിക സ്റ്റെല്ലാര്‍ യാത്രയിലൂടെ മനസിലാക്കി യെടുത്തു. ബൈബിളിലെ തെരഞ്ഞെടുക്കപ്പെട്ട ചില ആശയങ്ങള്‍ കുട്ടികളില്‍ ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു ഒരാഴ്ചത്തെ പരിശീലന…
അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗെർഷ്‌കോവിച്ചിന്റെ തടങ്കൽ റഷ്യ മൂന്ന് മാസത്തേക്ക് കൂടി നീട്ടി
മോസ്‌കോ/വാഷിംഗ്ടണ്‍: ചാരവൃത്തി ആരോപിച്ച് മോസ്കോ അറസ്റ്റ് ചെയ്ത ആദ്യത്തെ പത്രപ്രവർത്തകനായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ ഗെർഷ്‌കോവിച്ചിന്റെ തടങ്കല്‍ മൂന്നു മാസത്തേക്കു കൂടി നീട്ടിയതായി മോസ്കോയിലെ ലെഫോർടോവ്സ്കി കോടതി വക്താവ് പറഞ്ഞു. ഉക്രെയ്‌നില്‍ മോസ്‌കോയുടെ ആക്രമണത്തിനിടെ പല പാശ്ചാത്യ റിപ്പോർട്ടർമാരിൽ നിന്ന് വ്യത്യസ്തമായി റഷ്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത് തുടർന്ന വ്യക്തിയാണ് ഗെര്‍ഷ്കോവിച്ച്. നവംബർ 30 ആണ് തടങ്കലിനുള്ള പുതിയ അവസാന തീയതി. ഒരു പത്രപ്രവർത്തകനെന്ന നിലയിൽ തന്റെ ജോലി ചെയ്തതിന് ഗെർഷ്‌കോവിച്ച് ഏകപക്ഷീയമായും അന്യായമായും തടങ്കലിൽ തുടരുമെന്നതിൽ കടുത്ത നിരാശയുണ്ടെന്ന് വാൾസ്ട്രീറ്റ് ജേർണൽ പറഞ്ഞു. “അദ്ദേഹത്തിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തീർത്തും തെറ്റാണ്, ഞങ്ങൾ അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ ശ്രമിക്കും,” ന്യൂയോർക്ക് ആസ്ഥാനമായുള്ള പത്രം പ്രസ്താവനയിൽ പറഞ്ഞു. പത്രപ്രവര്‍ത്തനം ഒരു കുറ്റകൃത്യമല്ലെന്നും അവര്‍ പറഞ്ഞു. റിപ്പോർട്ടറെ മോചിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഗെർഷ്‌കോവിച്ചിനെ…
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂക്ഷ്മാണുക്കൾ ഉണ്ടാകാം: നാസ
വാഷിംഗ്ടൺ: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂക്ഷ്മജീവികളുടെ സാന്നിധ്യം ഉണ്ടാകാമെന്ന് നാസയുടെ ഗൊദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെന്ററിലെ ഗ്രഹ ശാസ്ത്രജ്ഞൻ പ്രബൽ സക്‌സേന. ഭൂമിയെ അപേക്ഷിച്ച് ചന്ദ്രൻ ഒഴുകുന്ന വെള്ളം, വിസ്മയകരമായ മേഘങ്ങൾ, ജീവന്റെ അടയാളങ്ങളില്ലാത്ത വിജനമായ സ്ഥലമാണെന്ന് നാസ പറയുന്നു. ചന്ദ്രനെപ്പോലെ പരുഷമായ അന്തരീക്ഷത്തിൽ സൂക്ഷ്മജീവികളുടെ ജീവൻ നിലനിൽക്കുമെന്നാണ് നാസയുടെ ഗോദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെന്ററിലെ ഗ്രഹ ശാസ്ത്രജ്ഞൻ പ്രബൽ സക്‌സേനയുടെ അവകാശവാദം. ഒരു മാധ്യമ റിപ്പോർട്ട് അനുസരിച്ച്, വായുരഹിതമായ ചില ആകാശഗോളങ്ങളിലെ സംരക്ഷിത പ്രദേശങ്ങൾ അത്തരം ജീവികള്‍ക്ക് വാസയോഗ്യമായ സ്ഥലങ്ങളാകുമെന്ന് പ്രബൽ സക്സേന പറഞ്ഞു. ചന്ദ്രനിൽ ഇതുവരെ സൂക്ഷ്മാണുക്കൾ ഇല്ലെങ്കിലും, മനുഷ്യർ അതിന്റെ ഉപരിതലത്തിൽ നടക്കാൻ തുടങ്ങിയാൽ, അവ തീർച്ചയായും നിലനിൽക്കും. സൗരയൂഥത്തിന് പുറത്ത് ജീവന്റെ അസ്തിത്വത്തിന്റെ തെളിവുകൾ താൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രബൽ സക്സേന പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവം നിരീക്ഷിക്കുന്ന ഒരു ടീമിനൊപ്പം അടുത്തിടെ അദ്ദേഹം പ്രവർത്തിച്ചു.…
മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സിയുടെ ഓണാഘോഷം സെപ്റ്റംബർ 3 ഞായറാഴ്ച
ന്യൂജേഴ്‌സി: ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (MANJ) യുടെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 3 ഞായാറാഴ്ച വൈകീട്ട് 5:30 മുതല്‍ സെന്റ് ജോർജ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (408 Getty Ave , Patterson, NJ) വെച്ച് അതിവിപുലമായ പരിപാടികളോടെ കൊണ്ടാടുന്നു. ഓണക്കളി, ഓണപ്പാട്ട്, തിരുവാതിര, ചെണ്ടമേളം എന്നു വേണ്ട ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന കലാപരിപാടികളാണ് ഓണത്തിന് വേണ്ടി ക്രമീകരിച്ചിരിക്കുന്നത്. നാട്ടിൽ എങ്ങനയാണോ ഓണം ആഘോഷിച്ചിരുന്നത് അതേ രീതിയിൽ തന്നെ എഴാം കടലിനിക്കരെ മഞ്ചിന്റെ കുടുംബാംഗങ്ങള്‍ ഒരുമിച്ചു ചേർന്ന് ഓണം ആഘോഷിക്കുന്നു. മഞ്ചിൻെറ ഓണസദ്യയും പ്രസിദ്ധമാണ്. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിര കളിയും, പുലിക്കളിയും തുടങ്ങി നിരവധി പുതുമയാർന്ന പരിപാടികളോടെയാണ് ഈ വർഷത്തെ ഓണം ചിട്ടപ്പെടുത്തിയിട്ടൂള്ളത്. അമേരിക്കയിലെ പ്രശസ്ത ഗായകർ…
നൂറുകണക്കിന് കോവിഡ്-19 തട്ടിപ്പുകാർക്കെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു
വാഷിംഗ്ടൺ: ഫെഡറൽ, സംസ്ഥാന, പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികൾ രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകളുടെ പേരില്‍ കോവിഡ്-19 ദുരിതാശ്വാസ ധനസഹായത്തില്‍ നിന്ന് 830 മില്യൺ ഡോളറിലധികം മോഷ്ടിച്ചതിന് കുറ്റപത്രം സമര്‍പ്പിച്ചതായി യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ബുധനാഴ്ച അറിയിച്ചു. ഇവരില്‍ ഒരു കൊലപാതകത്തിന് പണം നൽകാൻ കോവിഡ്-19 ധനസഹായത്തില്‍ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ചുവെന്നും, ഒരു ക്രിമിനൽ സംഘത്തിലെ അംഗങ്ങൾ ഉൾപ്പെടെ 60 ലധികം പേർ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കുറ്റപത്രത്തില്‍ പറയുന്നു. “300-ലധികം പേര്‍ക്കെതിരെ 830 മില്യണിലധികം വരുന്ന കോവിഡ്-19 ഫണ്ട് ദുരുപയോഗം ചെയ്തതിനെതിരെ എടുത്ത ഈ നടപടി വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. കോവിഡ്-19 പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിച്ചിരിക്കാം. പക്ഷേ, ദുരിതാശ്വാസ ഫണ്ടുകൾ ദുരുപയോഗം ചെയ്തവരെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള നീതിന്യായ വകുപ്പിന്റെ തീരുമാനം അവസാനിച്ചിട്ടില്ല, ഇത് തുടക്കം മാത്രമാണ്,” അറ്റോർണി ജനറൽ…
ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 24, വ്യാഴം)
ചിങ്ങം : ഇന്ന് സമ്മിശ്രഫലങ്ങൾ ഉള്ള ഒരു ദിവസമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍ അസ്വാരസ്യമുണ്ടാകാം. ദേഷ്യം നിയന്ത്രിക്കണം. പ്രശ്‌നങ്ങൾ ക്ഷമയോടെ പരിഹരിക്കുക. കന്നി : പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. കഠിനാധ്വാനം ചെയ്യുന്നവർ ആത്മാഭിമാനത്തിന് കോട്ടം വരുത്താൻ ആർക്കും അവസരം നൽകാതിരിക്കുക. തുലാം : ഇന്നത്തെ ദിവസം അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ യുക്തിസഹവും ന്യായയുക്തവുമായ രീതിയിൽ പ്രവർത്തിക്കുക. വൃശ്ചികം : ശാരീരികമായും മാനസികമായും നിങ്ങള്‍ അജയ്യനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് കൂടുതല്‍ സന്തോഷം പകരും. ദിവസം മുഴുവന്‍ മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിക്കുകയോ അങ്ങനെ ഒരു യാത്ര ആസൂത്രണം ചെയ്യുകയോ ഉണ്ടാകും. ധനു : വാക്കും കോപവും നിയന്ത്രിക്കാന്‍ കഴിയാത്തത് പല പ്രശ്‌നങ്ങളിലും കൊണ്ടെത്തിക്കും. ആത്മനിയന്ത്രണം പാലിച്ചില്ലെങ്കില്‍ ബുദ്ധമുട്ടുകൾ നേരിടാം. മാനസികമായി സുഖകരമായിരിക്കില്ല. പ്രിയപ്പെട്ടവരുമായി അസ്വാരസ്യങ്ങളുണ്ടാകും. ആരോഗ്യനിലയും…
ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ തിരുവോണ പൊൻപുലരി ആഗസ്റ്റ് 26 ശനിയാഴ്ച
ഡിട്രോയിറ്റ്: പ്രവർത്തന പന്ഥാവിൽ അഞ്ചു പതിറ്റാണ്ടോടടുത്ത് പാരമ്പര്യമുള്ള മിഷിഗണിലെ കലാസാംസ്കാരിക സംഘടനയായ കേരള ക്ലബ്ബിന്റെ (ഡിട്രോയിറ്റ്) ഈ വർഷത്തെ ഓണാഘോഷം “തിരുവോണ പൊൻപുലരി” ആഗസ്റ്റ് 26-ന് ശനിയാഴ്ച വൈകിട്ട് 4:30 മുതൽ ലേക്ക് ഓറിയൻ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ (495 E Scripps Rd, Orion Twp, MI 48360) വെച്ച് മികവാർന്ന പരിപാടികളോടെ നടത്തപ്പെടും. കേരള ക്ലബ്ബ് അംഗങ്ങൾ ഭവനങ്ങളിൽ പാകം ചെയ്തുകൊണ്ടുവരുന്ന രുചികരമായ ഓണവിഭവങ്ങൾ അടങ്ങിയ ഓണസദ്യയോടെ ഓണാഘോഷങ്ങൾ ആരംഭിക്കും. കേരള ക്ലബ്ബിന് മാത്രം അവകാശപ്പെടുവാൻ കഴിയുന്ന കൂടുതൽ സ്വാദിഷ്ടവും ആസ്വാദ്യകരവുമായ ഓണസദ്യയെ തുടർന്ന് ഡിട്രോയിറ്റിലെ മികച്ച കലാകാരന്മാരും കലാകാരികളും കുട്ടികളൂം പങ്കെടുക്കുന്ന കലാപരിപാടികൾ അരങ്ങേറും. മിഷിഗണിലെ ഇന്ത്യൻ സമൂഹത്തിന് ഓണത്തിന്റെ നവ്യാനുഭവം സമ്മാനിക്കാൻ കേരള ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികൾക്ക് സാധിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഓരോ വർഷവും ഓണാഘോഷത്തിന് എത്തുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധന. ഗൃഹാതുരത്വമാർന്ന…
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ സ്വാതന്ത്ര്യദിനം ആചരിച്ചു
ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ സ്വാതന്ത്ര്യദിനാഘോഷം പൗരസമിതിയുടെ നിറസാന്നിധ്യത്തില്‍ ചിക്കാഗോയില്‍ വച്ച് നടത്തപ്പെട്ടു. സെക്രട്ടറി ടോബിന്‍ മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് സന്തോഷ് നായര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഏവരും പങ്കുചേര്‍ന്നു. പ്രസിഡന്റിന്റെ അധ്യക്ഷ പ്രസംഗത്തില്‍ ആദരണീയനായ ഉമ്മന്‍ചാണ്ടി സാറിന്റെ വേര്‍പാടില്‍ വീണ്ടും ദുഖം രേഖപ്പെടുത്തുകയും, മണിപ്പൂര്‍ കലാപത്തെ അപലപിക്കുകയും സര്‍ക്കാര്‍ ഉടനടി പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്നും, ഏകീകൃത സിവില്‍കോഡ് ഭാരതത്തിന്റെ മതേതര വ്യവസ്ഥയ്ക്ക് യോജിച്ചതല്ലെന്നും പറഞ്ഞു. അതോടൊപ്പം ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയും ചെയ്തു. ഐ.ഒ.സി കേരള ഘടകം ചെയര്‍മാന്‍ തോമസ് മാത്യു ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയും, മണിപ്പൂര്‍ കലാപത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ധീര ജവാന്മാരുടേയും സാധാരണ ജനങ്ങളുടേയും വിയര്‍പ്പിന്റെ വിലയാണ് ഇന്നു നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം. അതിനെ ദുരുപയോഗം ചെയ്യാതെ പരസ്പര…