ഗോപിനാഥക്കുറുപ്പ് കെ എച്ച് എൻ എ പ്രസിഡന്റ് സ്ഥാനാർഥി; രജത ജൂബിലി ന്യൂയോർക്കിൽ വേണമെന്ന് ആവശ്യം

ന്യൂയോർക്ക്: 2025 ൽ നടക്കാൻ പോകുന്ന KHNA യുടെ സിൽവർജൂബിലി കൺവെൻഷൻ ന്യൂയോർക്കിൽ നടത്താൻ ഇവിടുത്തെ ബഹുപൂരിപക്ഷം ഹൈന്ദവ സംഘടനകൾ ഒറ്റക്കെട്ടായി തയ്യാറായിരിക്കുകയാണ് . ന്യൂയോർക് സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ ശ്രി ഗോപിനാഥ കുറുപ്പിനെ അടുത്ത പ്രസിഡന്റായി നിർദ്ദേശിക്കാനും ന്യൂയോർക്കിലെ ഹൈന്ദ വസമൂഹംതീരുമാനിച്ചു. ന്യൂയോർക്കിൽ നടന്ന കെ എച് എൻ എ യുടെ റീജിയണൽ കൺവൻഷനിൽ വച്ച് അടുത്ത പ്രസിഡന്റ് ആയി ഗോപിനാഥക്കുറുപ്പിന്റ പേര് NBA പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ നിർദ്ദേശിക്കുകയും ഏവരും കരഘോഷത്തോടെ അത് അംഗീകരിക്കുകയും ചെയ്തു. ഈ വർഷം നവംബറിൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കെ എച് എൻ എ കൺവെൻഷനിൽ ആയിരിക്കും തീരുമാനം ഉണ്ടാവുക. ഗോപിനാഥക്കുറുപ്പ് കെ എച് എൻ എ യുടെ ആരംഭകാലം മുതൽ അടിയുറച്ചു പ്രവർത്തിക്കുകയും റീജിയണൽ വൈസ്പ്രസിഡന്റ് , ഡയറക്ടർ ബോർഡ് മെംബർ , ബോർഡ് ഓഫ് ട്രസ്റ്റീ…

കെഎസ്ആർടിസി ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് നല്‍കും

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ (കെഎസ്ആർടിസി) ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ മന്ത്രിതല ചർച്ചയിൽ ജീവനക്കാർ ഉന്നയിച്ച മിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതോടെ പൊതുമേഖലയിലെ വലിയ പ്രതിസന്ധി ഒഴിവായി. ധനമന്ത്രി കെ എൻ ബാലഗോപാൽ, ഗതാഗത മന്ത്രി ആന്റണി രാജു, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവർ പങ്കെടുത്ത യോഗത്തിൽ ജൂലൈ മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് ഒറ്റ ഗഡുവായി നൽകുമെന്ന് ജീവനക്കാർക്ക് ഉറപ്പ് നൽകി. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഓഗസ്റ്റ് 22നകം വിതരണം ചെയ്യുമെന്ന് യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ബാലഗോപാൽ അറിയിച്ചു. ശമ്പളത്തിന്റെ ആദ്യഗഡു വിതരണത്തിനാവശ്യമായ തുക അനുവദിച്ചു. ഒറ്റയടിക്ക് ശമ്പളം നൽകണമെന്ന യൂണിയൻ പ്രതിനിധികളുടെ ആവശ്യം യോഗം അംഗീകരിച്ചു. വരുമാനം വർധിപ്പിച്ച് ചെലവുകൾ നിറവേറ്റുന്ന അവസ്ഥയിലേക്ക് കെഎസ്ആർടിസി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം ഓണം അലവൻസ്…

ഐ.ഓ.സി.യു‌എസ്‌എ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ന്യൂയോർക്ക്, ക്യുൻസിൽ FBIMA യുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിലും പരേഡിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പങ്കാളിത്തം ശ്രദ്ധേയമായി. ഓഗസ്റ്റ് 13 ഞായറാഴ്ച ന്യൂയോർക്ക് സിറ്റിയിലെ അഞ്ചു ബോറോകളിൽ ഒന്നായ ക്യുൻസിൽ ഫ്ലോറൽപാർക്കിൽ നടന്ന എഴുപത്തേഴാമത്‌ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളും പരേഡും ഏറെ ജനശ്രദ്ധയാകർഷിച്ചു. ഞായറാഴ്‌ച രണ്ട് മണിക്കു ഫ്ലോറൽ പാർക്കിലെ ഹിൽസൈഡ് അവന്യൂവിൽ 263-ാം സ്ട്രീറ്റിൽ നിന്നാരംഭിച്ച പരേഡ് 246-ാം സ്ട്രീറ്റിലുള്ള സെന്റ് ഗ്രിഗറി സ്‌കൂളിൽ അവസാനിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ, തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് മുഖ്യ പ്രഭാഷണം നടത്തി. ന്യൂയോക്ക് സ്റ്റേറ്റ് സെനറ്റർമാരായ ജോൺ ലിയു, കെവിൻ തോമസ് തുടങ്ങി നിരവതി നേതാക്കളുടെ സാന്നിത്യം സമ്മേളനത്തിന് പ്രത്യേക ഊർജ്ജം നൽകി. ഐ .ഓ .സി . യൂസ് എ കേരളാ ചാപ്റ്റർ പ്രസിഡന്റ് ലീലാ മാരേട്ടിന്റെ നേതൃത്ത്വത്തിൽ…

ആയുധധാരിയായ ഡെപ്യൂട്ടി പോലീസിന്റെ വെടിയേറ്റ് മരിച്ചു

ലോസ് ഏഞ്ചല്‍സ്: ആയുധധാരിയായ ഓഫ് ഡ്യൂട്ടി ലോസ് ഏഞ്ചല്‍സ് കൗണ്ടി ഡെപ്യൂട്ടി ഗോൾഫ് കോഴ്‌സിൽ പോലീസിന്റെ വെടിയേറ്റ് മരിച്ചു. ഫോണ്ടാന ഗോള്‍ഫ് കോഴ്സില്‍ വെച്ചാണ് സംഭവം. കൊല്ലപ്പെട്ടയാള്‍ ഓഫ് ഡ്യൂട്ടി ലോസ് ഏഞ്ചല്‍സ് കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടി ആണെന്ന് ബുധനാഴ്ച തിരിച്ചറിഞ്ഞു.വൈകുന്നേരം 4 മണിയോടെയാണ് സംഭവത്തിന്റെ തുടക്കം. സിയറ ലേക്ക്‌സ് ഗോള്‍ഫ് ക്ലബ്ബിന്റെ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും ഒരു സ്ത്രീയുടെ 911 കോള്‍ അധികൃതര്‍ക്ക് ലഭിക്കുകയായിരുന്നു. ഭര്‍ത്താവ് അവരുടെ വീടിനുള്ളില്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയാണെന്നാണ് വിളിച്ച യുവതി ഫോണ്ടാന പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചത്. വെടിയുതിര്‍ക്കുന്നതിന് മുമ്പ് ഇയാള്‍ മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി തോക്കുമായി ഗോള്‍ഫ് കോഴ്സിലേക്ക് പോയെന്നും വിളിച്ചയാള്‍ അറിയിച്ചു. ഇയാള്‍ രണ്ട് തോക്കുകളുമായാണ് ആക്രമണം നടത്തിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. വെടിയുതിര്‍ത്തയാളെന്ന് സംശയിക്കുന്ന അലജാന്‍ഡ്രോ ഡയസ് (45) രണ്ട് തോക്കുകളുമായി ഉദ്യോഗസ്ഥര്‍…

സംവിധായകൻ സിദ്ദിഖ് നൽകിയ പൈതൃകം സിനിമാ ലോകത്തെ സമ്പന്നമാക്കും: ജിഐസി റെഡ് കാർപെറ്റ്

ലാസ് വെഗാസ്: ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ സെന്റർ ഓഫ് എക്സലൻസ് മീഡിയ & വിഷ്വൽ (റെഡ് കാർപെറ്റ്) 2023 ഓഗസ്റ്റ് 11-ന് രാത്രി 9:00 മണിക്ക് ഡയറക്ടർ സിദ്ദിഖ് ഇസ്മയിലിന്റെ വിയോഗത്തെ അനുസ്മരിച്ച് അനുശോചന സൂം മീറ്റിംഗ് സംഘടിപ്പിച്ചു. റെഡ് കാർപെറ്റ് എന്ന ഓമന പേരിൽ വിളിക്കുന്ന ജി. ഐ. സി. യുടെ വിഭാഗം, പ്രത്യേകിച്ച് ചലച്ചിത്ര നിർമ്മാണം തുടങ്ങിയവയിലൂടെ ജിഐസിയെയും ഇന്ത്യൻ പ്രവാസികളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കഴ്ചപ്പാടോടെ പ്രവർത്തിക്കുന്നു. ന്യൂയോർക്ക് ചാപ്റ്ററിൽ നിന്നുള്ള റെഡ് കാർപെറ്റ് ചെയർമാൻ ടോം ജോർജ്ജ് കോലത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജിഐസി ഓസ്റ്റിൻ ചാപ്റ്ററിൽ നിന്നുള്ള ശ്രീമതി പ്രീതി പൈനാടത്ത് പരിപാടികൾ ഏകോപിപ്പിച്ചു. ജിഐസി ഗ്ലോബൽ ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ സദസ്സിനെ സ്വാഗതം ചെയ്യുകയും ജിഐസിയെ പ്രതിനിധീകരിച്ച് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. “സിദ്ദിഖിന്റെ സൃഷ്ടികൾ ദീർഘകാലം നിലനിൽക്കും, സിനിമാ പ്രേമികൾ…

മാതാപിതാക്കളെ കൊലപ്പെടുത്തിയ ആംസ്ട്രോംഗ് ജൂനിയറിനു ജീവപര്യന്തം തടവ്

ഹ്യൂസ്റ്റൺ:ബെല്ലെയർ ഏരിയ ടൗൺഹോമിൽ ഉറങ്ങി കിടന്നിരുന്ന   മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് ആംസ്ട്രോംഗ് ജൂനിയർ  ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. 40 വർഷത്തിനു ശേഷം പരോളിന് സാധ്യതയുണ്ട്.ഏഴ് വർഷത്തിനുള്ളിൽ  രണ്ട് മിസ് ട്രിയലുകൾക്കും ശേഷമാണ് കോടതി ഇയാളെ ശിക്ഷിച്ചത് ആംസ്ട്രോംഗ് ജൂനിയറിന്റെ  11 ദിവസത്തെ സാക്ഷി മൊഴികൾക്കും വാദങ്ങൾക്കും ശേഷം ബുധനാഴ്ച ഹാരിസ് കൗണ്ടി ജൂറി കുറ്റക്കാരനാണെന്ന് വിധിച്ചു. 2019ലെയും 2022ലെയും വിധിയിൽ മുൻ രണ്ട് ജൂറികൾക്ക് സമവായത്തിലെത്താൻ കഴിയാതെ വന്നതോടെ  കേസ് വർഷങ്ങളോളം നീണ്ടു. 2016 ജൂലൈ 29 ന് പുലർച്ചെ മാതാപിതാക്കളായ ഡോണും അന്റോണിയോ ആംസ്ട്രോംഗ് സീനിയറും വെടിയേറ്റ് മരിക്കുമ്പോൾ 23 കാരനായ ആംസ്ട്രോംഗ് ജൂനിയറിന് 16 വയസ്സായിരുന്നു. പിതാവിന്റെ .22 കാലിബർ പിസ്റ്റൾ ഉപയോഗിച്ച് അവരുടെ തലയിൽ വെടിവെക്കുകയായിരുന്നു . 40 വർഷത്തിനു ശേഷം പരോളിന് സാധ്യതയുണ്ട്. മുമ്പ് കണ്ടെത്താത്ത ഡിഎൻഎ തെളിവുകൾ പ്രോസിക്യൂഷനുവേണ്ടി ഒരു വിദഗ്ധ…

ഇന്നത്തെ രാശിഫലം (ഓഗസ്റ്റ് 17, 2023 – വ്യാഴം)

ചിങ്ങം : ഇന്ന് നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കും. കൂടാതെ, അവ ഉറച്ചതും കൃത്യതയുള്ളതുമായിരിക്കും. ആരോഗ്യം മെച്ചപ്പെട്ടിരിക്കും. എന്നത്തേയും പോലെ ജോലിസ്ഥലത്തും കാര്യങ്ങൾ നന്നായി പോകും. എന്നിരുന്നാലും, ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുന്ന ദിവസമാണ്. വ്യക്തിബന്ധങ്ങളിൽ ചില നിസാര വാക്കുതർക്കങ്ങൾ വന്നുകൂടായ്‌കയില്ല. അവ വലിയ ഏറ്റുമുട്ടലുകളാവാതെ ശ്രദ്ധിക്കുക. കന്നി : കുടുംബകാര്യങ്ങളുടെ പ്രാധാന്യം ഇന്ന് നിങ്ങൾ തിരിച്ചറിയും. കൂടിയാലോചനകൾ നടക്കുമ്പോൾ നിങ്ങളുടെ കഴിവ് പ്രകടമാകുകയും തർക്കങ്ങൾ മികച്ച രീതിയിൽ തീർക്കുന്നതിൽ അവ പ്രയോഗിക്കുകയും ചെയ്യും. ചഞ്ചലപ്പെടാതെ നിന്ന് ജീവിതപാഠങ്ങൾ പഠിക്കും. തന്നെയുമല്ല, എതിർപ്പുകൾ സാവധാനത്തിൽ ഇല്ലാതെയാകുമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യും. തുലാം : ഇന്ന് കുടുംബാംഗങ്ങൾക്കൊപ്പം ഉല്ലാസത്തോടെയുള്ള ഒരു നല്ല ദിവസമായിരിക്കും. ഒരു ഉല്ലാസയാത്രയോ ഒത്തുചേരലോ നടത്തും. നിങ്ങളുടെ മനസും ആശയങ്ങളുമൊക്കെ ഉണർവിലാവാൻ ഒരു യാത്ര നടത്തുന്നത് ഉപകരിക്കും. വൃശ്ചികം : നിങ്ങൾ ഒരുപാട് നാളായി വിഷമങ്ങൾ…

പ്രാവിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി; ചിത്രം സെപ്റ്റംബർ 15നു തിയേറ്ററുകളിലേക്ക്

അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കൂടി റിലീസ് ചെയ്തു. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും  സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്. തിരുവനന്തപുരത്തും പരിസര പ്രദേശത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ പ്രാവ് സെപ്റ്റംബർ 15നു തിയേറ്ററുകളിലേക്കെത്തും. വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. പ്രാവിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ :…

സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു

മക്കരപ്പറമ്പ: സ്വാതന്ത്ര്യ ദിനത്തോടനുബണ്ഡിച്ച് ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ കമ്മിറ്റി കടുങ്ങൂത്ത് തർബിയ്യത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. ‘സ്വാതന്ത്ര്യവും സമകാലിക ഇന്ത്യാനവസ്ഥകളും’ വിഷയത്തിൽ മാധ്യമം സീനിയർ സബ് എഡിറ്റർ ഷെബീൻ മഹ്ബൂബ് പ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.കെ.അബ്ദുൽ ഗഫൂർ സ്വാഗതവും സി.എച്ച് ഇഹ്സാൻ നന്ദിയും പറഞ്ഞു.

തൃശ്ശൂരിൽ മയക്കുമരുന്ന് വേട്ട; രണ്ട് സ്ത്രീകളടക്കം നാലു പേരെ അറസ്റ്റു ചെയ്തു

തൃശൂർ: കുന്നംകുളം പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ കുന്നംകുളത്തെ ലോഡ്ജിൽ നിന്ന് മയക്കുമരുന്നുമായി രണ്ട് സ്‌ത്രീകളടക്കം നാലുപേർ പിടിയിലായി. ഇവരില്‍ നിന്ന് 5 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. കുട്ടനാട് സ്വദേശികളായ ഷഫീഖ് (32), അനസ് (26), ആലപ്പുഴ സ്വദേശി ഷെറിൻ (29), കൊല്ലം ജില്ലയിൽ നിന്നുള്ള സുരഭി (23) എന്നിവരാണ് അറസ്റ്റിലായത്. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് വിൽപന നടത്താനാണ് ഇവര്‍ ലഹരി വസ്തുക്കൾ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി കുന്നംകുളത്തെ വിവിധ ലോഡ്ജുകളിൽ താമസിച്ച് നാലുപേരും മയക്കുമരുന്ന് വില്പന നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് മയക്കുമരുന്ന് സപ്ലൈ ചെയ്തവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ നാലു പേരെയും വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.