വാഷിംഗ്‌ടൺ ഡി സി : 2022 ഒക്‌ടോബറിനുശേഷം ആദ്യമായി ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 83-ന് താഴെയായി തിങ്കളാഴ്ച ഇടിഞ്ഞു ആഗസ്റ് 14 ഇന്ത്യൻ സമയം രാവിലെ 09:32 ഓടെ ഡോളറിന് 82.9650 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം, വെള്ളിയാഴ്ച 82.8450 ൽ നിന്ന് കുറഞ്ഞു. കറൻസി നേരത്തെ 83.0725 ആയി കുറഞ്ഞിരുന്നു. 82.84 രൂപയിൽ നിന്ന് 83.06 രൂപയിൽ രാവിലെ വ്യാപാരം നടന്ന രൂപ പിന്നീട് 83.11 രൂപയിലെത്തി. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ കറൻസി 83.08 രൂപ വരെ താഴ്ന്നിരുന്നു. ഡോളർ വിറ്റഴിച്ച പൊതുമേഖലാ ബാങ്കുകളുടെ ഇടപെടൽ മൂലം രൂപ പിന്നീട് 82.95 രൂപയിലെത്തി. യുഎസ് ആദായത്തിലുണ്ടായ വർധനയാൽ സമ്മർദ്ദത്തിലായ, രൂപയുടെ മൂല്യം ഇടിഞ്ഞതോടെ . കൊറിയൻ വോൺ, മലേഷ്യൻ റിംഗിറ്റ്, ഇന്തോനേഷ്യൻ റുപിയ എന്നിവയുടെ മൂല്യം 0.6% മുതൽ 0.8% വരെ താഴ്ന്നു.
Month: August 2023
കരോൾട്ടൻ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാൾ.
കരോൾട്ടൻ (ടെക്‌സാസ്): കരോൾട്ടൻ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാൾ ഓഗസ്റ്റ് 18, 19, 20 (വെള്ളി, ശനി ഞായര്‍ ) തീയതികളില്‍ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും. ഓഗസ്റ്റ് 13 -ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ. ഫാ. ജോൺ കുന്നത്തുശ്ശേരിൽ, അസി. വികാരി റവ. ഫാ. മാത്യു അലക്‌സാണ്ടർ എന്നിവർ ചേർന്ന് കൊടിയേറ്റി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. ഓഗസ്റ്റ് 18 ന് വെള്ളിയാഴ്ച വൈകുന്നേരം 7:00 നു സന്ധ്യനമസ്‌കാരം, ഗാനശുശ്രുഷ, തുടര്‍ന്ന് അനുഗ്രഹീത സുവിശേഷകനായ ഫാ. ബിജു തോമസിന്റെ വചനപ്രബോധനം നടക്കും. ഓഗസ്റ്റ് 19 ന് ശനിയാഴ്ച വൈകുന്നേരം നാല് മണി മുതൽ യുവജനപ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വിശ്വാസികളെ സമന്വയിപ്പിച്ചു നടത്തുന്ന കാർണിവൽ, നാടൻ ഭക്ഷണങ്ങളൊരുക്കിയ ‘തട്ടുകട ‘ എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 6:30 നു സന്ധ്യനമസ്‌കാരം, മദ്ധ്യസ്ഥപ്രാർഥന, ഗാനശുശ്രുഷ, തുടർന്ന്…
പട്ടാളകാരി വനേസ ഗില്ലന്റെ മൃതദേഹം സംസ്കരിക്കാൻ സഹായിച്ച അഗ്വിലാറിന് 30 വർഷത്തെ തടവ് ശിക്ഷ
വാക്കോ, ടെക്സാസ് – 2020 നവംബർ 28-ന് കവാസോസ് പട്ടാളക്കാരി വനേസ ഗില്ലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ മൊഴി നൽകുകയും കുറ്റം സമ്മതിക്കുകയും ചെയ്ത സെസിലി അഗ്വിലറിനെ തിങ്കളാഴ്ച വാക്കോ ഫെഡറൽ ജഡ്ജി 30 വർഷം തടവിന് ശിക്ഷിച്ചു. 30 വർഷത്തെ തടവിന് പുറമേ, അഗ്വിലാറിനു മൂന്ന് വർഷത്തെ സൂപ്പർവിഷനും ഒരു മില്യൺ ഡോളർ പിഴയും അടക്കേണ്ടി വന്നതായി നീതിന്യായ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് 14 തിങ്കളാഴ്ച ശിക്ഷ വിധിക്കും മുമ്പ്, 2020 ലെ ഫോർട്ട് കൊലപാതകവുമായി ബന്ധപ്പെട്ട് ഗില്ലെനെ കൊന്നുവെന്ന് ആരോപിക്കപ്പെട്ടയാളുടെ കാമുകി അഗ്വിലറിന് പരമാവധി 30 വർഷം തടവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഗില്ലന്റെ കുടുംബാംഗങ്ങളും സെൻട്രൽ ടെക്സസ് കമ്മ്യൂണിറ്റി അംഗങ്ങളും കോടതിക്ക് പുറത്ത് റാലി നടത്തി. 2020 ഏപ്രിൽ 22-ന് നടന്ന സംഭവങ്ങൾ വിശദീകരിക്കാൻ അഗ്വിലാറിന് സമയവും അവസരവും നൽകിയപ്പോൾ അന്നത്തെ കാമുകൻ റോബിൻസന്റേതു…
ഇന്നത്തെ രാശിഫലം (15-08-2023)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് മറ്റുള്ളവരില്‍ നിന്നും അഭിനന്ദനങ്ങൾ ലഭിക്കും. ഇന്ന് നടന്ന കാര്യങ്ങളിൽ നിങ്ങള്‍ പൂർണ്ണമായും സന്തോഷവാനായിരിക്കില്ല. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾ കണ്ടെത്തും. വ്യക്തിപരമായ നഷ്‌ടങ്ങളിൽ നിങ്ങൾ വികാരാധീനനായേക്കാം. കന്നി: നിങ്ങളുടെ ഇന്നത്തെ ചിന്തകളില്‍ ഏറെയും വ്യക്തി ജീവിതത്തെ കുറിച്ചായിരിക്കും. ബിസിനസുകാര്‍ ഇന്ന് വളരെയധികം ശ്രദ്ധാലുക്കളായിരിക്കണം. വൈകുന്നേരം അയാസ രഹിതമായ കുറച്ച് സമയം നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങള്‍ ഇന്ന് ആരാധന സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. തുലാം: ഇന്ന് നിങ്ങൾ പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും. നിങ്ങളുടെ മനസിന്‍റെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിന്നേക്കാം. എന്നാൽ വൈകുന്നേരത്തിന്‍റെ അവസാനമാകുമ്പോഴേക്കും സന്തോഷകരമായ സാഹചര്യമുണ്ടാകും. ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോൾ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന് കരുതിയിരിക്കുകയും വേണം. വൃശ്ചികം: ഇന്ന് നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പുളവാക്കും. ഇന്ന് നിങ്ങള്‍ കൂടുതല്‍ വികാരാധീതനായിരിക്കും. ഇന്ന് നിങ്ങൾ ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കും. പുതിയ സംരംഭങ്ങള്‍…
മലപ്പുറം ജില്ലയിലെ പോലീസ് വാഴ്ച അവസാനിപ്പിക്കുക: ഫ്രറ്റേണിറ്റി
താനൂർ: താമിർ ജിഫ്രിയെന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് താനൂർ പോലീസ് സ്റ്റേഷനിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മാർച്ച് നടത്തി. എസ് പി സുജിത് ദാസ് ഐ പി എസിനെ പുറത്താക്കുക, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, പോലീസിന്റെ അമിതാധികാര പ്രയോഗം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മാർച്ച്. മലപ്പുറത്ത് നിലനിൽക്കുന്നത് എസ്.പി. സുജിത്ത് ദാസ് ഐ.പി.എസിന്റെ നേതൃത്ത്വത്തിൽ പോലീസിന്റെ ഭീകര വാഴ്ചയാണെന്നും ജില്ലയിലെ ഈ പോലീസ് വാഴ്ച അവസാനിപ്പിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി താനൂർ മണ്ഡലം പ്രസിഡന്റ് അഷ്റഫ് വൈലത്തൂർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ സ്വാഗതവും താനൂർ മണ്ഡലം പ്രസിഡന്റ് നാജിൻ…
കേരളത്തിൽ ട്രെയിനുകൾക്ക് നേരെ ആസൂത്രിത കല്ലേറ്; റെയിൽവേ അധികൃതർ അന്വേഷിക്കും
കാസർകോട് : കേരളത്തിലെ രണ്ട് ജില്ലകളിലായി മൂന്ന് ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറ് പരമ്പര കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് റെയിൽവേ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. കണ്ണൂരിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറും തുടർന്ന് കാസർകോട് ട്രെയിനിന് നേരെയും ആക്രമണം ഉണ്ടായി. കല്ലേറിൽ നാശനഷ്ടമുണ്ടായെങ്കിലും യാത്രക്കാർ ഭാഗ്യവശാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 7:11 നും 7:16 നും ഇടയിൽ കണ്ണൂരിൽ നേത്രാവതി എക്‌സ്‌പ്രസിനും ചെന്നൈ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിനും നേരെയുണ്ടായ കല്ലേറിനെത്തുടര്‍ന്ന് ഇരു ട്രെയിനുകളുടെയും ജനൽചില്ലുകൾ തകർന്നു. കാസർകോട് രാത്രി ഏഴരയോടെ കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയിൽ ഓഖ എക്‌സ്പ്രസ് വീണ്ടും ആക്രമണം നേരിട്ടു. ട്രെയിനിലേക്ക് കല്ലുകൾ തുളച്ചുകയറിയിട്ടും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് അവരുടെ മനക്കരുത്തുകൊണ്ടാണെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഈ ഏകോപിത ആക്രമണങ്ങൾക്ക് മറുപടിയായി റെയിൽവേ അധികൃതർ ദ്രുതഗതിയില്‍ നടപടി സ്വീകരിച്ചതിന്റെ ഫലമായി, കല്ലേറില്‍ ഉള്‍പ്പെട്ടവരെന്ന് സംശയിക്കുന്ന മൂന്ന് പേരെ റെയില്‍വേ…
സര്‍ക്കാരിന്റെ കര്‍ഷക ദിനാചരണം ബഹിഷ്‌കരിക്കും; ചിങ്ങം ഒന്നിന് പട്ടിണി സമരവുമായി രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: സര്‍ക്കാരിന്റെ കാര്‍ഷികമേഖലയോടുള്ള അവഗണനയിലും കര്‍ഷകദ്രോഹ സമീപനത്തിലും പ്രതിഷേധിച്ച് ചിങ്ങം ഒന്നിലെ സര്‍ക്കാര്‍വക കര്‍ഷക ദിനാചരണം ബഹിഷ്‌കരിച്ച് കര്‍ഷകരുടെ പട്ടിണിസമരം പ്രഖ്യാപിച്ച് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. പട്ടിണിസമരത്തിന്റെ ഭാഗമായി 100 കേന്ദ്രങ്ങളില്‍ കര്‍ഷക പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനതല പട്ടിണി സമരം ആലപ്പുഴ കളക്ട്രേറ്റ് പടിക്കല്‍ ഓഗസ്റ്റ് 17 വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും. പട്ടിണി സമരത്തിന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ വി.സി സെബാസ്റ്റ്യന്‍, സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ്, ജനറല്‍ കണ്‍വീനര്‍ പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, ഡിജോ കാപ്പന്‍, ജോര്‍ജ്ജ് സിറിയക്, അഡ്വ.പി.പി.ജോസഫ്, അഡ്വ.ജോണ്‍ ജോസഫ്, ജോയി കണ്ണഞ്ചിറ, ജോര്‍ജ് ജോസഫ് വാതപ്പള്ളി, കെ.റോസ് ചന്ദ്രന്‍, മനു ജോസഫ്, മാര്‍ട്ടിന്‍ തോമസ്, ആയംപറമ്പ് രാമചന്ദ്രന്‍,…
കൗതുക വാര്‍ത്ത: ലോകത്തിലെ ഏറ്റവും മനോഹരമായ ആഡംബര പൊതു കുളിമുറി ചൈനയിൽ തുറന്നു
ലോകത്തിലെ ഏറ്റവും ആകർഷകവും ആഡംബരവുമായ പൊതു കുളിമുറി ചൈനയിലെ നാൻജിംഗ് ഷോപ്പിംഗ് മാളിന്റെ ആറാം നിലയിൽ പൊതുജനങ്ങള്‍ക്കായി തുറന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ പൊതു കുളിമുറിയാണിതെന്ന് അവിടം സന്ദര്‍ശിച്ചവര്‍ അഭിപ്രായപ്പെടുന്നു. ഡെജി പ്ലാസ ഷോപ്പിംഗ് മാളിന്റെ ആറാം നിലയിലെ ഈ ബാത്ത്റൂം, ഷാങ്ഹായ് ആസ്ഥാനമായുള്ള വാസ്തുവിദ്യാ സ്ഥാപനമായ X+ലിവിംഗ് ആണ് രൂപകൽപ്പന ചെയ്‌തത്. ഈ കുളിമുറിയില്‍ കയറുന്നവര്‍ക്ക് വിചിത്രമായ ഒരു കൊട്ടാരത്തിലേക്ക് കടന്ന പ്രതീതിയാണ് ജനിപ്പിക്കുന്നതെന്ന് പറയുന്നു. ഒരു പൊതു കുളിമുറിയിൽ പ്രവേശിക്കുന്ന പ്രതീതിയല്ല ഈ കുളിമുറിയില്‍ പ്രവേശിക്കുമ്പോള്‍ തോന്നുന്നത്. ചുവരുകളിൽ നിന്ന് പുറത്തുവരുന്ന ചെടികളാൽ നിരത്തിയ ഒരു നീണ്ട ഇടനാഴിയിലൂടെ വെണം കുളിമുറിയില്‍ പ്രവേശിക്കാന്‍. ഈ വിചിത്രമായ ഇടനാഴിയുടെ അവസാനം ഒരു പൂവിന്റെ ദളങ്ങളാൽ പ്രചോദിതമായ ലോഞ്ച് ഏരിയയാണ്. ശുചിമുറി ഉപയോഗിക്കേണ്ടതില്ലാത്ത സന്ദർശകർക്ക് അവരുടെ സുഹൃത്തുക്കൾക്കായി കാത്തിരിക്കുന്നത് ഇവിടെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും എത്തിച്ചേരാൻ കഴിയുന്ന തരത്തിൽ…
എടത്വ മാലിയിൽ പുളിക്കത്ര തറവാടിന് യു.ആർ.എഫ് ലോക റിക്കോർഡ് സമ്മാനിച്ചു
ആലപ്പുഴ: ഈ തവണ ട്രോഫികളോടൊപ്പം മാലിയിൽ പുളിക്കത്ര തറവാട്ടിലെത്തിയ വേൾഡ് റിക്കോർഡിൽ മുത്തശ്ശി മോളി ജോൺ മുത്തമിട്ടു. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ഇതിഹാസം രചിച്ച് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച എടത്വ പാണ്ടങ്കരി മാലിയില്‍ പുളിക്കത്ര തറവാട് യു.ആർ.എഫ് ലോക റിക്കോർഡിൽ ഇടം പിടിച്ചു. ജൂറി ഡോ. ജോൺസൺ വി ഇടിക്കുള നല്‍കിയ രേഖകൾ പരിധിശോധിച്ചതിന് ശേഷം യു.ആർ.എഫ് വേൾഡ് റിക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ്സ് ഡോ. സുനിൽ ജോസഫ് പ്രഖ്യാപനം നടത്തി. റിക്കോർഡ് സർട്ടിഫിക്കറ്റും അംഗികാര മുദ്രയും എ.എം ആരിഫ് എം.പി, തോമസ് കെ തോമസ് എംഎൽഎ എന്നിവർ ചേർന്ന് സമ്മാനിച്ചു. മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളിവള്ളമായ ‘ഷോട്ട് പുളിക്കത്ര’ 2017 ജൂലൈ 27-ന് ആണ് നീരണിഞ്ഞത്. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ…
ദുൽഖറിന്റെ മാസ്സ് എന്റെർറ്റൈനെർ കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷൻസിന് വർണാഭമായ തുടക്കം
ഇന്റെർറ്റൈൻമെന്റിന്റെ എല്ലാ ചേരുവകളും ഒരു കുടക്കീഴിലാക്കി കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്കെത്താൻ ഇനി പത്തു ദിവസങ്ങൾ ബാക്കി നിൽക്കെ ഗംഭീര പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമിട്ട് കിംഗ് ഓഫ് കൊത്ത ടീം. ഇന്നലെ ഹൈദരാബാദ് ജെ ആർ സി കൺവെൻഷൻ സെന്ററിൽ നടന്ന പ്രി റിലീസ് ഇവെന്റിൽ റാണാ ദഗുപതി, നാനി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ദുൽഖർ സൽമാൻ, ഷബീർ കല്ലറക്കൽ ,ഐശ്വര്യാ ലക്ഷ്മി, അനിഖ സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിലെത്തിയ ആരാധകരോട് മലയാളത്തിൽ തന്നെ ദുൽഖർ പറഞ്ഞത് “എല്ലാ നാട്ടുകാർക്കും ഒരുപാട് സ്നേഹം,ഇഷ്ടം. ഇരുപത്തി നാലാം തീയതി കറങ്ങി നടക്കാതെ തിയേറ്ററിൽ പോയി സിനിമ കാണണം പ്ലീസ്” ഇപ്രകാരമാണ്. ഹർഷാരവത്തോടെയാണ് ദുൽഖറിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്. തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിംഗ് ഓഫ് കൊത്തയെന്നും ഈ ചിത്രത്തിൽ ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നുവെന്നും അതിന്റെ വിജയം…