മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു ……. ജോണ്‍ ഇളമതയുടെ പുതിയ നോവല്‍ ‘ഫ്ലൂ’

പ്രശസ്ത പ്രവാസി സാഹിത്യകാരനും അമേരിക്കന്‍ മലയാളിയുമായ ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ ‘ഫ്ലൂ’ മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു! 2019-20ല്‍ കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്ത കൊറോണ വൈറസ് ലോകമൊട്ടാകെ സൃഷ്ടിച്ച മാറ്റങ്ങളും അലയൊലികളും ഇനിയും അടങ്ങിയിട്ടില്ല. ലോകജനതയുടെ ജീവിതചര്യയേയും ശീലങ്ങളേയും കീഴ്‌മേല്‍ മറിച്ച കോവിഡിന്റെ പ്രത്യാഘാതം എത്ര നാളത്തേക്ക് ഉണ്ടാകുമെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? നാം നേരിട്ടതും നേരിടാന്‍ പോകുന്നതുമായ പ്രതിസന്ധികളിലൂടെ ഈ നോവല്‍ നമ്മെ കൊണ്ടുപോകും… സംഭവബഹുലമായ കഥാ മുഹൂര്‍ത്തങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ഈ നോവല്‍ തുടക്കം മുതല്‍ വായിക്കുക…..…

ഹഡ്‌സൺവാലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 2, ശനിയാഴ്ച

ന്യൂയോര്‍ക്ക്: ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ ന്യൂയോർക്ക് ഹഡ്‌സൺവാളി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 2 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഓറഞ്ചുബർഗിലുള്ള സിത്താർ പാലസിൽ വെച്ച് അതിവിപുലമായ രീതിയിൽ ആഘോഷിക്കുന്നു. സത്യവും നീതിയും ആത്യന്തികമായി നിലനിൽക്കുമെന്ന ഉറപ്പിന്റെയും നന്മ തിൻമ്മയെ അതിജീവിക്കുന്ന പ്രഖ്യാപനത്തിന്റെയും ഉത്സവമായ ഓണം തികഞ്ഞ പ്രതിക്ഷകളോടും ആത്‌മവിശ്വാസത്തോടും കൂടിയാണ് ഈ വർഷവും കൊണ്ടാടുന്നത്. നാൽപ്പതിലധികം വർഷത്തെ ചരിത്രമുള്ള റോക്‌‌ലാന്റിലെ ആദ്യ മലയാളി സംഘടനയായ ഹഡ്‌സൺവാലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം എന്നും ഒരു ഉത്സവമാക്കി മാറ്റാൻ സംഘടകർ പരമാവധി ശ്രമിക്കാറുണ്ട്. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടു മാവേലി മന്നനെ എതിരേൽക്കുന്നത് മുതൽ തിരുവാതിരയും വിവിധ കലാപരിപാടികളും കോർത്തിണക്കിയാണ് ഈ ഓണാഘോഷം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ ആഘോഷിക്കുന്ന ഈ ഓണം പങ്കെടുക്കുന്നവർക്ക് നവ്യാനുഭവമായി മാറും. ഫൊക്കാന പ്രസിഡന്റ് ഡോ.…

വെൺമേഘ പരപ്പിൽ വെള്ളി നക്ഷത്രം പോലെ ഒരു ദേവാലയം; ഹ്യൂസ്റ്റൺ സി എസ് ഐ ദേവാലയ കൂദാശ സെപ്തംബർ മൂന്നിന്

ഹ്യൂസ്റ്റൺ: അതെ വെൺമേഘ പരപ്പിൽ വെട്ടിത്തിളങ്ങുന്ന ഒരു വെള്ളി നക്ഷത്രം പോലെ തിളങ്ങി നിൽക്കുകയാണ് ശുഭ്രവർണ്ണം വാരിപ്പുതച്ച് പുതിയ സി എസ് ഐ ദേവാലയം. സെപ്റ്റംബർ മൂന്ന് ഹൂസ്റ്റണിലെ സി എസ് ഐ ഇടവകാംഗങ്ങൾക്കുമാത്രമല്ല ഇവിടത്തെ മലയാളി സമൂഹത്തിനു തന്നെ അഭിമാനത്തിൻറെ സുവർണ നിമിഷം തന്നെയാണ്. മറ്റു സഭാവിശ്വാസികൾക്കു കഴിയുന്നതിനുമപ്പുറം നയന മനോഹരമായ ഒരു ദേവാലയം അവർക്കു പണിതുയർത്താൻ കഴിഞ്ഞു എന്നതുതന്നെ. ഹ്യൂസ്റ്റൺ സി എസ് ഐ കൂട്ടായ്മയിൽ വെറും നൂറ്റിനാല്പത്തിരണ്ടു കുടുംബങ്ങൾ മാത്രമേയുള്ളു എന്നത് അത്ഭുതപ്പെടുത്തുന്നതും എന്നാൽ അവരുടെ വിശ്വാസത്തിന്റെയും ദൃഡനിശ്ചയത്തിന്റെയും നേർകാഴ്ച്ചയാണ് പാറമേൽ പണിത (Chimmney Rock St.) ഈ വിശ്വാസത്തിൻറെ ആലയം. അത്രയ്ക്ക് മനോഹരമാണ് ദേവാലയത്തിൻറെ അകവും പുറവും ഉൾപ്പെടുന്ന നിർമിതി. മിസോറി സിറ്റിയിലെ ടെക്സാസ് പാർക്ക് വേയും ചിമ്മിനി റോക്കും ചേരുന്നിടത്തു ചിമ്മിനി റോക്ക് സ്ട്രീറ്റിലാണ് ദേവാലയം സ്ഥിതിചെയ്യുന്നത്. ഹ്യൂസ്റ്റൺ സി…

റവ. സജു സി പാപ്പച്ചന്‍, റവ. ഡോ. ജോസഫ് ഡാനിയേല്‍, റവ. മാത്യു കെ ചാണ്ടി എന്നിവർ മാര്‍ത്തോമ്മാ സഭയുടെ പുതിയ എപ്പിസ്‌കോപ്പാമാര്‍

ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സഭയുടെ എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് റവ.സജു സി.പാപ്പച്ചന്‍ (മുൻ വികാര്‍, സെന്റ്. തോമസ് മാര്‍ത്തോമ്മ ചര്‍ച്ച്, ന്യൂയോര്‍ക്ക്), റവ. ഡോ.ജോസഫ് ഡാനിയേല്‍ (പ്രൊഫസര്‍, മാര്‍ത്തോമ്മാ തിയോളജിക്കല്‍ സെമിനാരി, കോട്ടയം), റവ. മാത്യു കെ. ചാണ്ടി ( മുൻ ആചാര്യ, ക്രിസ്തപന്തി ആശ്രമം, സിഹോറ) എന്നിവരെ എപ്പിസ്‌കോപ്പാമാരായി മാർത്തോമ്മ സഭയുടെ പരമോന്നത സമിതിയായ സഭാ പ്രതിനിധി മണ്ഡലം തെരഞ്ഞെടുത്തു. എപ്പിസ്കോപ്പൽ ഇലക്ഷനുവേണ്ടി തിരുവല്ലായിലെ ഡോ. അലക്‌സാണ്ടര്‍ മാർത്തോമ്മ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ആഗസ്റ്റ് 30 ബുധനാഴ്ച (ഇന്ന് ) കൂടിയ സ്പെഷ്യൽ മണ്ഡല യോഗത്തിൽ ഹാജരായ 86.87% പട്ടക്കാരുടെയും 91.61% ആത്മയരുടെയും 80 ശതമാനത്തിനു മുകളിൽ വോട്ട് നേടിയാണ് മൂന്നു പേരും തെരഞ്ഞെടുക്കപ്പെട്ടത്. മാര്‍ത്തോമ്മാ സഭയ്ക്ക് പുതിയ നാല് ബിഷപ്പുമാരെ വാഴിക്കണമെന്ന സഭാ കൗണ്‍സിലിന്റെ നിര്‍ദ്ദേശം 2022 ല്‍ കൂടിയ സഭാ പ്രതിനിധി മണ്ഡലം അംഗീകരിച്ചതിന്റെ…

വാഷിംഗ്‌ടൺ ഡിസി സീറോ മലബാർ പള്ളിയില്‍ നിത്യസഹായ മാതാവിന്റെ തിരുനാള്‍ സെപ്തംബര്‍ 1 മുതല്‍ 10 വരെ

വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്‌ടൺ ഡിസി സീറോ മലബാർ നിത്യസഹായ മാതാ പള്ളിയിൽ ഇടവക തിരുനാൾ ഭക്തിനിർഭരമായി സെപ്റ്റംബർ 1-ാം തിയ്യതി മുതല്‍ 10-ാം തിയ്യതി വരെ ആഘോഷിക്കുന്നു. സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 6:00 മണിക്ക് കൊടിയേറ്റത്തോടുകൂടി തിരുനാളിന് തുടക്കം കുറിക്കുമെന്നു വികാരി ഫാ. റിജോ ചീരകത്തിലും, പ്രസുദേന്തി നോബിൾ ജോസഫ് കൈതക്കലും അറിയിച്ചു. കൊടിയേറ്റത്തെ തുടർന്ന് വിശുദ്ധ കുബാനയും നൊവേനയും ശേഷം പ്രശസ്ത ബൈബിൾ പ്രഭാഷകനായ ഫാ. ഡേവിസ് ചിറമേൽ ( ചെയർമാൻ കിഡ്‌നി ഫൗണ്ടേഷൻ ) നയിക്കുന്ന ജീവിത നവീകരണ ധ്യാനവും ആരംഭിക്കും. കുട്ടികളുടെ പ്രത്യേക ധ്യാനം ശ്രീമതി ഐനീഷ് ഫിലിപ്പ് നയിക്കുന്നതാണ്‌. സ്നേഹവിരുന്നോടു കൂടി ആദ്യ ദിനത്തെ പരിപാടികൾ സമാപിക്കും. തിരുനാളിന്റെ രണ്ടാം ദിനം ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് ധ്യാനം ആരംഭിച്ച് വൈകീട്ട് 6:30ന് ദിവ്യബലിയും നൊവേനയും ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാളിന്റെ…

കണ്ണുകൾ മൂടിക്കെട്ടി കൂടുതൽ ഗാനങ്ങൾ പിയാനോയിൽ വായിച്ച് യു.ആർ.എഫ് ലോക റെക്കോർഡിൽ

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി മാസ്റ്റർ പിയാനോ ഇൻസ്റ്റിറ്റ്യൂട്ടിൽ 2023 ഓഗസ്റ്റ് 30ന് നടന്ന ശ്രമത്തിൽ ഇൻഡോനേഷ്യയിലെ ജക്കാർത്ത സ്വദേശിയായ ജെഫ്രി സെയിറ്റ്വാൻ “മെമ്മറൈസിംഗ് സോങ്സ് വൈൽ പ്ലെയിംഗ് പിയാനോ നോൺ സ്റ്റോപ്പ് ബ്ലൈൻഡ് ഫോൾഡഡ് ഫോർ ദി ലോങ്ങസ്റ്റ് ടൈം ഇൻ ദ വേൾഡ് ” എന്ന കാറ്റഗറിയിൽ URF ലോക റെക്കോർഡ് ബുക്കിൽ ഇടം നേടി. പരിപാടി ഇൻഡോനേഷ്യൻ കേൺസിലേറ്റ് ജനറൽ വേദി കുമിയബുവാന ഉദ്ഘാടനം ചെയ്യ്തു. ഇൻഡോനേഷ്യൻ പീപ്പിൾസ് കോൺസുലേറ്റ് അസംബ്ലി ചെയർമാൻ എച്ച്. ബാംബാങ്ക് സൊസൈത്തിയോ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. ഫാസ്ലി ജലാൽ, പ്രൊഫ. ഡോ. എസ് മാർഗ്ഗിയാൻറി, ഡോ. എച്ച്. സന്ധ്യാഗ, എന്നിവർ ക്ഷണിതാക്കളായും, അഡ്വ.സീമ ബാലസുബ്രമണ്യം, മാലതി മാധവൻ എന്നിവർ യു.ആർ. എഫ് അഡ്‌ജുഡിക്കറ്റർമാരായിരുന്നു. നൂറ്റി എഴുപത് ഗാനങ്ങളാണ് ജെഫ്രി കണ്ണുകൾ മൂടി കെട്ടി പിയാനോയിൽ വായിച്ചത്. യു.ആർ.എഫ്…

ഡോ. ഗോപിനാഥ് മുതുകാട് സെപ്റ്റംബർ 11 ന് ഡാളസില്‍

ഡാളസ്: മെർലിൻ അവാർഡ് ജേതാവും പേരുകേട്ട മജിഷ്യനുമായിരുന്ന ഡോക്ടർ ഗോപിനാഥ് മുതുകാട് സെപ്റ്റംബര്‍ 11-ന് വൈകീട്ട് 6:30 ന് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ചാരിറ്റി സെന്റർ) ഒരുക്കുന്ന ചാരിറ്റി ഡിന്നറിൽ പങ്കെടുക്കുമെന്നും, ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കു മോട്ടിവേഷണൽ പ്രസംഗം നടത്തുമെന്നും, ഒപ്പം സദസ്സിൽ നിന്നുമുള്ള ചോദ്യങ്ങൾക്കു മറുപടി പറയുകയും ചെയ്യുമെന്ന് ജി. ഐ. സി. ഗ്ലോബൽ പ്രസിഡന്റ് പി.സി. മാത്യു ഒരു പ്രത്യേക പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഡാളസിലെ സുഹൃത്തുക്കളെയും ഡോ. ഗോപിനാഥിന്റെ തിരുവനന്തപുരത്തു 300 ലധികം ഭിന്ന ശേഷിക്കാരെ ജീവിതത്തിന്റെ വിവിധ തുറകളിലേക്കു അവരവരുടെ ജന്മനാ ലഭിച്ച താലന്തുകൾക്കനുസരിച്ചു കൈപിടിച്ചു ഉയർത്തുവാൻ രൂപീകരിച്ച “ഡിഫറന്റ് ആർട് സെന്റർ” പ്രവർത്തനങ്ങൾക്കു കൈത്താങ്ങു നല്‍കുവാന്‍ ആഗ്രഹിക്കുന്നവർക്കും ഹൃദയപൂർവം കടന്നു വരുവാൻ കഴിയുമെന്ന് പരിപാടിയിൽ പങ്കെടുക്കുവാൻ എത്തുന്ന ഗ്ലോബൽ ജനറൽ സെക്രട്ടറി സുധീര്‍ നമ്പ്യാർ പറഞ്ഞു. ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുവേണ്ടി സമർപ്പണ ബോധത്തോടെ മുഴുവൻ…

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം പേഴ്‌സണ്‍ ഓഫ് ദി ഈയര്‍ അവാര്‍ഡ് ആന്‍ഡ്ര്യൂ പാപ്പച്ചനു സമ്മാനിച്ചു

ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാ ഫോറത്തിന്റെ സംയുക്ത ഓണാഘോഷവേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യസ രംഗത്ത് പുലര്‍ത്തിയ മികവിന് ആന്‍ഡ്ര്യൂ പാപ്പച്ചനെ പേഴ്‌സണ്‍ ഓഫ് ദി ഈയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രശസ്ത കാര്‍ഡിയോളജിസ്റ്റും സാംസ്‌ക്കാരിക പ്രവര്‍ത്തകയും കേരളാഫോറത്തിന്റെ ഓണാഘോഷത്തിലെ മുഖ്യ അതിഥിയുമായ ഡോ: നിഷ പിള്ളയയാണ് അവാര്‍ഡ് സമ്മാനിച്ചത്. ഇരുപത് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലുടെയും കേരള ദിനാഘോഷത്തിലുടെയും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സവിശേഷ സ്ഥാനം കണ്‌ടെത്തിയിട്ടുണ്‍ട്. ട്രൈസ്റ്റേറ്റ് കേരളാഫോത്തിന്റെ വിശിഷ്ടമായ ഈ അവാര്‍ഡിനു് അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രഗല്ഭരായ നിരവധി വ്യക്തികളില്‍ നിന്നും നോമിനേഷന്‍ ലഭിച്ചിരുന്നു. ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ ചെയര്‍മാന്‍ സുരേഷ് നായരും, മുന്‍ ചെയര്‍ന്മാന്‍മാരും അടങ്ങിയ സമതിയാണ് പേഴ്‌സണ്‍ ഓഫ് തീ ഈയര്‍ അവാര്‍ഡ് നിര്‍ണ്ണയിച്ചത്. അവാര്‍ഡ് കമ്മറ്റി ചെയര്‍മാനായി ജോര്‍ജ്ജ് ഓലിക്കല്‍ പ്രവര്‍ത്തിച്ചു.…

തിരുവോണ ദിനത്തിൽ ഭക്ഷണപൊതി വിതരണവുമായി തലവടി തിരുപ്പനയനൂർകാവ് ക്ഷേത്രം

എടത്വ: തിരുവോണ ദിനത്തിൽ ഹോട്ടലുകൾ അടഞ്ഞു കിടന്ന സാഹചര്യത്തിൽ എടത്വയിലെ വിവിധ സർക്കാർ ഓഫിസുകളിലെ ജീവനക്കാർക്കും ഗവ. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും ആംബുലൻസ് ഡ്രൈവർമാർക്കും ഭക്ഷണ പൊതികൾ എത്തിച്ച് ക്ഷേത്രസമിതി ഭാരവാഹികൾ മാതൃകയായി. തലവടി തിരുപ്പനയനൂർകാവ് ക്ഷേത്രത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭക്ഷണ പൊതി വിതരണം നടന്നത്. ബ്രഹ്മശ്രീ നീലകണ്oരരു ആനന്ദ് പട്ടമന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗിരിജ ആനന്ദ് പട്ടമനയിൽ നിന്നും ഭക്ഷണ പൊതികൾ ഏറ്റുവാങ്ങി. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേത്രസമിതി മാനേജർ അജികുമാർ കലവറശ്ശേരിൽ, ഭരതൻ പട്ടരുമഠം ,ഭരദ്വാജ് പട്ടമന എന്നിവർ നേതൃത്വം നല്‍കി. നവരാത്രിയോടനുബന്ധിച്ച് കഴിഞ്ഞ 17 വർഷമായി 10 ദിവസം തുടർച്ചയായി ക്ഷേത്രത്തിൽ നിന്നും ‘സ്നേഹ ഭവനിലെ ‘ അന്തേവാസികൾക്ക് ഭക്ഷണം നല്‍കിവരുന്നുണ്ട്. കോവിഡ് കാലഘട്ടങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിപ്പിക്കുന്നതിന് ക്ഷേത്ര ഓഡിറ്റോറിയവും,…

No signs of crematorium in Malta even 4 years after cremation law: Hindus & others feel abandoned

Although a law allowing cremation was passed in Malta Parliament in May 2019, a functioning crematorium is still nowhere in sight. According to some estimates; going through blueprints, approvals, construction, licensing, etc.; it might be 2026 or 2027 when a working crematorium would be available to the public for cremation of their loved ones. Moreover, the law is reportedly still to be signed by the Malta President to be enacted. Malta, not having a mechanism for the cremation of deceased Hindus, was forcing the community to bury their loved ones…