കോഴിക്കോട്: മുന്‍ ദേശീയ ഹാന്‍ഡ്ബോള്‍ താരം ജിപ്സി ജോസഫ് (52) ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. മേരിക്കുന്ന് ഹോളി റിഡീമര്‍ പള്ളിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന മ്യൂസിക്കല്‍ ചെയര്‍ മത്സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മലപ്പുറം ജില്ലാ കൃഷിവകുപ്പ് ഓഫീസില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. ഭര്‍ത്താവ്: ജോസഫ് റിബല്ലോ (റിട്ട. മലപ്പുറം ജില്ലാ സാമൂഹൃനീതി ഓഫീസര്‍) മക്കള്‍: ആരോണ്‍ (യുകെ), ഓറേലിയ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം മേരിക്കുന്ന് ഹോളി റിഡീമര്‍ പള്ളി സെമിത്തേരിയില്‍.
Month: August 2023
സ്കൂട്ടറില്‍ ബസ്സിടിച്ച് അമ്മ മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്
നെയ്യാറ്റിന്‍കര: സ്കൂട്ടറില്‍ ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ അമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാര്യവട്ടം മടത്തില്‍ വീട്ടില്‍ സജയ് നാരായണന്റെ ഭാര്യ മഹാലക്ഷ്മി (39) ആണ് മരിച്ചത്. ഇവരുടെ മകള്‍ അഞ്ജിമ (18) ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴച രാത്രി ഏഴരയോടെ നെയ്യാറ്റിന്‍കര പത്താംകല്ലിലായിരുന്നു അപകടം. മഹാലക്ഷ്മി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മഹാലക്സ്മി മരിച്ചു. സംസ്കാര ചടങ്ങുകള്‍ നടത്തി. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി നെയ്യാറ്റിന്‍കരയില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. അവര്‍ക്ക് ധ്യാനലക്ഷ്മി എന്നു പേരുള്ള മറ്റൊരു മകളുണ്ട്.
കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ഓണാഘോഷം സെപ്തംബര്‍ 2 ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി സെപ്റ്റംബർ 2, ശനിയാഴ്ച 10:30 ന് എം. ജി. ഹാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. ഓർമ്മിക്കാനും ഓർമ്മകൾ പങ്കുവേക്കാനുമുള്ളതാണല്ലോ ഓരോ ഓണവും. അതിരു കടന്നും അഴകടൽ കടന്നുംവന്ന നമ്മുടെ സമൂഹം അത്തപ്പത്തോണത്തിൻ പൂവിളികൾക്കൊപ്പം ആഘോഷത്തിനായും ആശംസകൾ നേരാനായും ഒരുങ്ങിയിരിക്കുന്നു. ഓണമെത്തുമ്പോൾ തരളമാകാത്ത ഒരു മലയാളി മനസ്സുകളുണ്ടാകില്ലെന്നിരിക്കെ, ഈ ഓണക്കാലം ഓർമ്മകളിലാക്കാൻ കഴിയും വിധം കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചുറൽ ആൻറ് എഡ്യൂക്കേഷൻ സെന്ററും ഓണ പരിപാടികൾ ഒരുക്കിയിരിക്കുന്നു. മുഖ്യാഥിതിയായി പ്രൊഫസർ. ഡോണൾഡ് ഡേവിസ് (University of Texas at Austin, Department of Asian Studies) പങ്കെടുത്ത് തിരുവോണ സന്ദേശം നൽകും. ഈ തവണത്തെ പ്രത്യേക പരിപാടികളായി അത്തപ്പൂക്കളം മത്സരവും , സഹൃദ വടം വലി മത്സരവും നടത്തുന്നു. വിജയിക്ക് പ്രത്യേക പരിതോഷികം…
യുക്രെയ്‌നിന് 250 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായം അമേരിക്ക പ്രഖ്യാപിച്ചു
വാഷിംഗ്ടൺ: ഉക്രെയ്‌നെ പിന്തുണയ്‌ക്കുന്നതിനായി കൂടുതൽ വ്യോമ പ്രതിരോധ, പീരങ്കി യുദ്ധോപകരണങ്ങൾ, മൈൻ ക്ലിയറിംഗ് ഉപകരണങ്ങൾ, മെഡിക്കൽ വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്ന യുഎസ് സൈനിക സഹായത്തിന്റെ പുതിയ പാക്കേജ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഏറ്റവും പുതിയ പാക്കേജിൽ അധിക മൈൻ ക്ലിയറിംഗ് ഉപകരണങ്ങൾ, വ്യോമ പ്രതിരോധത്തിനുള്ള മിസൈലുകൾ, പീരങ്കികൾക്കുള്ള വെടിമരുന്ന്, HIMAR (ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ്) സംവിധാനങ്ങൾ, മൂന്ന് ദശലക്ഷത്തിലധികം ചെറു ആയുധങ്ങൾ എന്നിവ ഉൾപ്പെടുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രസ്താവനയിൽ പറഞ്ഞു. യുഎസും സഖ്യകക്ഷികളും പങ്കാളികളും യുക്രെയ്നുമായി ഐക്യത്തോടെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുമ്പ് അംഗീകരിച്ച ഫണ്ടില്‍ നിന്നാണ് ഉപകരണങ്ങൾക്ക് ധനസഹായം നൽകുന്നത്. 2022 ഫെബ്രുവരിയിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതുമുതൽ ഉക്രെയ്‌നിന് 43 ബില്യൺ ഡോളറിലധികം യുഎസ് സൈനിക സഹായം നൽകിയിട്ടുണ്ട്. കോൺഗ്രസിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഉക്രെയ്ൻ സഹായത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ, ചില…
മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ ഓണാഘോഷം വന്‍ വിജയം
ഹൂസ്റ്റൺ: ഓഗസ്റ്റ് 26 ശനിയാഴ്ച ഹൂസ്റ്റൺ നഗരം ഐതിഹാസികമായ ഒരു ഓണാഘോഷ പരിപാടിക്കാണ് സാക്ഷ്യം വഹിച്ചത്. മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ആതിഥേയത്വം വഹിച്ച ഓണാഘോഷ പരിപാടിയിൽ 1500-ലധികം പേർ പങ്കെടുത്തു. കേരളത്തിന്റെ സമ്പന്നമായ പാചക പൈതൃകത്തിന്റെ സാരാംശം ഉൾക്കൊള്ളുന്ന ഒരു ഉത്സവ സദ്യയായ പരമ്പരാഗത ഓണസദ്യയായിരുന്നു മാഗ് മെഗാ ഓണ പരിപാടിയുടെ ഹൈലൈറ്റ്. പ്രാദേശിക മലയാളി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ആഘോഷം ഉജ്ജ്വല വിജയമായി മാറി. ഓണത്തിന്റെ ചൈതന്യം പുനഃസൃഷ്ടിക്കുവാൻ മാത്രമല്ല, പങ്കെടുത്ത എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പുവാനും അസോസിയേഷന് കഴിഞ്ഞു. MAGH ടീമിന്റെ സൂക്ഷ്മമായ ആസൂത്രണത്തിന്റെയും സമർപ്പണത്തിന്റെയും തെളിവാണ് ഈ പരിപാടിയുടെ വ്യാപ്തിയും കടന്നുവന്ന ആളുകളുടെ എണ്ണവും. കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞെത്തിയ എല്ലാവരും ഉത്സവത്തിന്റെ സാരാംശം ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസ്വദിച്ചു. എന്നിരുന്നാലും, സദ്യ ഒരു പ്രധാന ആകർഷണമായി…
ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ത്രിദിന ക്യാമ്പ് അവിസ്മരണീയമായി
ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ (എച്ച് ആർ എ ) ആഭിമുഖ്യത്തിൽ നടത്തിയ ത്രിദിന ക്യാമ്പ് വൈവിധ്യമാര്ന്ന പരിപാടികൾ കൊണ്ട്. ശ്രദ്ധേയമായി. ടെക്സസിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ ഒന്നായ നവസോട്ട ക്യാമ്പ് അലനിൽ വച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഓഗസ്റ്റ് 11 നു വെള്ളിയാഴ്ച വൈകുന്നരം ആരംഭിച്ച ക്യാമ്പ് 13 നു ഞായറാഴ്ച സമാപിച്ചു. വിവിധ കലാ കായിക വിനോദ പരിപാടികൾക്കൊപ്പം കായലിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്നതിനും സൗകര്യമൊരുക്കിയത് ക്യാമ്പിൽ പങ്കെടുത്തവർക്കു വേറിട്ട അനുഭവം നൽകി. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച ക്യാമ്പ് ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഉപരക്ഷാധികാരിയും ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ ചർച്ചസ് ഓഫ് ഹൂസ്റ്റൺ പ്രസിഡണ്ടുമായ റവ.ഫാ. ജെക്കു സഖറിയ പ്രാർത്ഥിച്ച് ഉത്‌ഘാടനം ചെയ്തു. പ്രസിഡണ്ട് ബാബു കൂടത്തിനാലിൽ അധ്യക്ഷത വഹിച്ചു. മലയാളത്തിലും ഹിന്ദിയിലുമായി ശ്രുതിമധുരമായ ഗാനങ്ങൻ പാടി ഹൂസ്റ്റണിലെ പ്രമുഖ ഗായകരും…
സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തിന് അയ്യങ്കാളി ചിന്തകൾ കരുത്ത് പകരും: റസാഖ് പാലേരി
മലപ്പുറം: ഇന്ത്യയിലുടനീളം ശക്തിപ്പെടുന്ന സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരായ മുന്നേറ്റത്തിന് അയ്യങ്കാളി ചിന്തകൾ കരുത്തു പകരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. മഹാത്മാ അയ്യങ്കാളി ദിനത്തിൽ മഹാത്മാ അയ്യങ്കാളിയും നവജനാധിപത്യ രാഷ്ട്രീയവും എന്ന പ്രമേയത്തിൽ വള്ളിക്കുന്ന് പെരുവള്ളൂരിൽ നടത്തിയ ജനകീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുൾപ്പെടെ ദളിത് പിന്നാക്ക ന്യൂനപക്ഷങ്ങൾക്കെതിരെ വംശീയത പടർത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാറിനെ പ്രതിരോധിക്കാൻ വിശാല മുന്നേറ്റം രൂപപ്പെടണം. ആർ എസ്സ് എസ്സ് രൂപപ്പെടുത്തുന്ന ഹിന്ദുത്വ എകീകരണത്തെ ചോദ്യം ചെയ്തുകൊണ്ട് മാത്രമേ ബിജെപിയെ പ്രതിരോധിക്കാൻ കഴിയൂ. ഭൂമിയും വീടും നിഷേധിക്കപ്പെട്ട ദളിതുകളും ആദിവാസികളും പരിഗണിക്കപ്പെടാത്ത രാഷ്ട്രീയ ഗിമ്മിക്ക് മാത്രമായിരുന്നു ഇടതുപക്ഷം കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്കരണം. അന്യാധീനപ്പെട്ട ഭൂമി മുഴുവൻ കുത്തകകളിൽ നിന്ന് തിരിച്ചുപിടിച്ച് ഭൂരഹിതർക്കും കർഷകർക്കും നൽകാൻ കഴിയുംവിധം കേരളത്തിൽ രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നാസർ…
ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 29 ചൊവ്വ)
ചിങ്ങം : ഇന്ന് ഒരു ശരാശരി ദിവസമാണ്. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്‌തേക്കാം. ലക്ഷ്യങ്ങളിൽ തടസങ്ങൾ നേരിടും. എതിരാളികള്‍ കൂടുതല്‍ പ്രതിബന്ധങ്ങളുണ്ടാക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടുകാര്യങ്ങൾ ഉത്കണ്ഠ ഉണ്ടാക്കിയേക്കാം. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. കന്നി : കുട്ടികള്‍ക്ക് മനോവിഷമം നേരിടാം. ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കുക. ആമാശയ സംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഊഹക്കച്ചവടത്തിനും മുതല്‍ മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം : മാനസിക സംഘര്‍ഷത്തിന്‍റെയും അതിവൈകാരികതയുടേയും ദിവസമാണ്. പ്രതികൂല ചിന്തകള്‍ നിങ്ങൾക്ക് നിരാശയുണ്ടാക്കാം. യാത്രയ്ക്ക് ശുഭകരമായ ദിവസമല്ല. ജലാശയങ്ങളിൽ നിന്ന് അകന്ന് നില്‍ക്കുക. ഉറക്കമില്ലായ്‌മകൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ, വസ്‌തു തര്‍ക്കങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക. വൃശ്ചികം : ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും അനുഭവപ്പെടാം. പുതിയ പദ്ധതികളും ദൗത്യങ്ങളും…
Conquering the Moon Mirrors Our Journey as a Nation Marked by Determination, Challenges, Perseverance, and the Pursuit of Excellence: Global Indian Council (GIC)
Las Vegas: The Independence Day celebration of the Global Indian Council was held on August 26, 2023, CST at 9:00 AM on a Zoom platform comprising leaders from across the world. It was a great meeting with lasting excitement of Chandrayaan 3 victory that took place during the time frame just after the 76th Independence Day celebration. Global Indian Council President PC Mathew presided over the meeting and Global General Secretary delivered a detailed welcome speech. Dr. Gopinath Muthukad as the Chief Guest and Dr. Jija Madhavan Hari Singh IPS,…
സർവീസ് എക്സലൻസ് പുരസ്‌കാരം യുവ സംരംഭകൻ ശരത് ചന്ദ്രന്
തിരുവനന്തപുരം: ബിസിനസ് ഇന്‍സൈറ്റ് മാഗസിൻ്റെ സർവീസ് എക്സലൻസ് പുരസ്‌കാരം ലാക്യൂസ്റ്റ് കണ്‍സള്‍ട്ടന്‍സിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശരത് ചന്ദ്രന് ലഭിച്ചു. തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു പുരസ്‌കാരം സമ്മാനിച്ചു. തൊഴിൽരഹിതരായവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, നൈപുണ്യമുള്ളവരുടെ നിപുണത പുറത്തു കൊണ്ടുവരുന്നതുമായ പദ്ധതികൾ, കാഴ്ചപരിമിതർക്കും ഭിന്നശേഷിക്കാര്‍ക്കും സഹായകരമാകുന്ന പദ്ധതികൾ എന്നിവയ്ക്ക് തുടക്കം കുറിക്കുകയാണ് ഭാവി ലക്ഷ്യമെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 2017 ല്‍ കണ്ണൂർ സ്വദേശിയായ ശരത് തുടക്കം കുറിച്ച ലക്യുസ്റ്റ് ഗവേഷണം, പ്രോഡക്റ്റ് ഡെവലപ്പ്‌മെന്റ്, മാര്‍ക്കറ്റിംഗ്, ബിസിനസ് കൺസൽട്ടൻസി തുടങ്ങിയവയിൽ വ്യത്യസ്തമായ സേവനങ്ങൾ നൽകിവരുന്നു. സംരംഭകനായ അദ്ദേഹം കൗണ്‍സിലറായും മോട്ടിവേറ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നടനും സംരംഭകനുമായ ദിനേശ് പണിക്കരുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി ഋഷിരാജ് സിംഗ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ്, ബിസിനസ് ഇന്‍സൈറ്റ്…