ഫിലഡെൽഫിയ – സംഘാടക മികവുകൊണ്ടും,കലാമൂല്യവും വർണാഭമായ പരിപാടികൾ കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ചരിത്രത്തിൽ ഇടംനേടി നേടിക്കൊണ്ട് നോർത്ത് അമേരിക്കയിൽ തന്നെ ഏറ്റവും മികച്ചതായിരുന്നു മാപ്പിന്റെ ഈ വർഷത്തെ ഓണാഘോഷം. ഒത്തൊരോണം ഒന്നിച്ചൊരോണം എന്ന ക്യാപ്‌ഷനെ അന്വർഥം ആക്കികൊണ്ടു മത ജാതി ഭേദമെന്യ കേരളത്തിന്റെ തനതു കലകൾ ഒരേ വേദിയിൽ അണിനിരന്നപ്പോൾ കള്ളവും ചതിയുമില്ലാത്ത മാവേലിവാണ കേരളം പുനർസൃഷ്ടിക്കപെട്ട അനുഭൂതിയായിരുന്നു. മാവേലി എഴുന്നള്ളിയത് കഥകളി, ഓട്ടംതുള്ളൽ,മോഹിനിയാട്ടം,ഒപ്പന, തെയ്യം, കളരിപ്പയറ്റ്തുടങ്ങി തനതു ആർട്ടിസ്റ്റുകളുടെ അകമ്പടിയോടെ ആയിരുന്നു. ചെണ്ടമേളം പുലിക്കളി അത്തപൂക്കളം, ഓണം ഫോട്ടോ ബൂത്ത് എന്നിവ ആഘോഷത്തിന് മികവേകി. റോഷൻ പ്ലാമൂട്ടിൽ ആയിരുന്നു മാവേലിയായി വേഷമിട്ടത്. ഒത്തൊരോണം ഒന്നിച്ചൊരോണം എന്ന സ്വപ്നം സാക്ഷാത്കരിച്ച ചാരിതാർഥ്യത്തിലാണ് മാപ്പിന്റെ പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്. ഒഴുകിയെത്തിയ ജനക്കൂട്ടത്തെ അകമഴിഞ്ഞ് നന്ദി അറിയിക്കുകയാണെന്നു ജനറൽ സെക്രട്ടറി ബെൻസൺ വര്ഗീസ് പണിക്കർ അറിയിച്ചു. കലാപരിപാടികൾ അവതരിപ്പിച്ച മുഴുവൻ…
Month: August 2023
അസ്സോസിയേഷൻ ഓഫ് ടാമ്പാ ഹിന്ദു മലയാളി (ആത്മ) യുടെ ഓണാഘോഷം അതിഗംഭീരമായി
ടാമ്പാ: പത്താം വാർഷികം ആഘോഷിക്കുന്ന അസോസിയേഷൻ ഓഫ് ടാമ്പാ ഹിന്ദു മലയാളി (ആത്മ) വിപുലമായ രീതിയിൽ കേരളത്തനിമയോടെ ഓണം ആഘോഷിച്ചു. പുതിയ നേതൃത്വത്തിൻ കീഴിൽ അതിവിപുലമായാണ് ഇത്തവണ ഓണാഘോഷങ്ങൾ നടത്തപ്പെട്ടത്. ഓഗസ്റ്റ് പത്തൊമ്പതാം തീയതിയായിരുന്നു ആഘോഷം. ടാമ്പാ സെഫ്‌നറിൽ ഉള്ള സെൻറ് ജോസഫ് കമ്മ്യൂണിറ്റിഹാൾ ആയിരുന്നു വേദി. മാവേലി, ഓണപ്പൂക്കളം, ചെണ്ടമേളം, ഓണസദ്യ, ഹൃദയാവർജ്ജകമായ കലാപരിപാടികൾ ഇവയെല്ലാം ഓണാഘോഷങ്ങൾക്ക് പൊലിമയേകി. വിഭവസമൃദ്ധമായ ഓണസദ്യയോടെയായിരുന്നു തുടക്കം. മുന്നൂറോളം പേർ പങ്കെടുത്ത ഓണസദ്യ ശ്രീധ സാജ്, വിജി ബോബൻ, ബോബൻ സുഭദ്ര, പൂജ അനൂപ്, ഗീത സൗരഭ്, നീതു ബിപിൻ, ശ്രീരാജ് നായർ, ശ്രീജേഷ് രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. സനു, സുബ്ബു, സൂരജ് കുമാർ, സൂരജ്, നിഷീദ്, വിനോദ്, ബിപിൻ, സൗരഭ്, വിനയ്, കൗശിക്, ദീപു, റിജേഷ്, രാഹുൽ, വിനു, അനൂപ്, ഹരി എന്നിവർ സദ്യക്കു വേണ്ട എല്ലാ…
സ്റ്റാഫോർഡ് പോലീസ് ബജറ്റിൽ ഒരു മില്യൺ ഡോളർ ബജറ്റ് വെട്ടിക്കുറയ്ക്കുന്നു; പ്രദേശവാസികൾ ആശങ്കയിൽ
സ്റ്റാഫോർഡ്, ടെക്സസ് – അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പോലീസ് ഫണ്ടിംഗിൽ ഒരു മില്യൺ ഡോളർ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നഗരത്തിന്റെ സുരക്ഷ അപകടത്തിൽ ആകുമെന്ന് സ്റ്റാഫോർഡ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. യൂണിയൻ പ്രസിഡന്റ് ലൂസിയാനോ ലോപ്പസ് പറയുന്നത്, ഡിപ്പാർട്ട്‌മെന്റ് ഇപ്പോൾ തന്നെ ജീവനക്കാരുടെ കുറവ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നാണ്. അടുത്തിടെ, സ്റ്റാഫോർഡ് മേയർ കെൻ മാത്യു അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നിർദ്ദേശം സമർപ്പിച്ചതിൽ പോലീസ് വകുപ്പിന്റെ വിഹിതത്തിൽ ഒരു മില്യൺ ഡോളറിന്റെ കുറവ് ആണ് നിർദ്ദേശിച്ചിരിക്കുന്നത്. “ഇത് യഥാക്രമം ഒമ്പത് പട്രോളിംഗ് ഓഫീസർമാരെയും ഒരു ഡിറ്റക്ടീവിനെയും മൂന്ന് ഡിസ്പാച്ചർമാരെയും വിട്ടയക്കുക എന്നാണ് ഇതിനർത്ഥം. ” ലോപ്പസ് പറഞ്ഞു. “കൗൺസിൽ ഇത് പാസാക്കുകയാണെങ്കിൽ, അത് അടിസ്ഥാനപരമായി ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റിന്റെ ഫണ്ട് ഡി-ഫണ്ട് ചെയ്യുകയാണ്, അത് അനുവദിച്ചു കൊടുക്കുവാൻ കഴിയില്ല,” കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സിറ്റി…
ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് ബൈബിൽ സ്റ്റഡി വാരം തിങ്കളാഴ്ച മുതൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് ന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന വേദപഠന ക്ലാസുകൾ ആരംഭിക്കുന്നു. പ്രമുഖ ദൈവശാസ്ത്ര ചിന്തകനും അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനുമായ റവ. ജെയ്സ് പാണ്ടനാട് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഓഗസ്റ്റ് 28 തിങ്കളാഴ്ച മുതൽ സെപ്തംബർ 2 ശനിയാഴ്ച വരെ വൈകുന്നേരം 7 മുതൽ 9 വരെയാണ് ബൈബിൾ സ്റ്റഡി ക്ലാസുകൾ പുതിയ നിയമത്തിലെ എബ്രായ ലേഖനത്തെ ആധാരമാക്കിയാണ് ക്ലാസുകൾ. ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ വച്ച് നടക്കുന്ന (7705, SOUTH LOOP EAST FWY) HOUSTON TX 77012) വച്ച് നടക്കുന്ന ബൈബിൾ സ്റ്റഡി ക്ലാസ്സുകളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും ജാതി മത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ മാത്യു.കെ. ഫിലിപ്പ് 281 736 6008 നിജിൻ തോമസ് (സെക്രട്ടറി) ജോർജ്…
ഒരുമകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി അറ്റ്‌ലാന്റയിലെ കെസിഎജിയുടെ ഓണാഘോഷം
അറ്റ്‌ലാന്റ: അറ്റ്‌ലാന്റയില്‍ ക്നാനായ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ജോര്‍ജിയ (KCAG) യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27 ന് സംഘടിപ്പിക്കപെട്ട ഓണാഘോഷം വർണശബളമായ പരിപാടികൾ കൊണ്ട് മനോഹരമാവുകയും ഉദ്ദേശിച്ചതിലും കൂടുതൽ അംഗങ്ങൾ വന്ന് പങ്കെടുത്ത് വമ്പിച്ച വിജയമാക്കുകയും ചെയ്തു. ശിങ്കാരി മേളവും, താലപ്പൊലിയും, മുത്തുകുടകളുടെ അകമ്പടിയോടെയും മാവേലിത്തമ്പുരാനെ, ഘോഷയാത്രയായി സ്റ്റേജിലേക് ആനയിക്കുകയും തുടർന്ന് തിരുവാതിര, നാടൻ ഓണപാട്ടുകൾ, കുട്ടികളുടെ നിർത്തം, കേരളഫാഷിൻഷോ ജനങ്ങളിൽ ഹരം ഉണർത്തുകയും ചെയ്തു. വിപുലമായ ഓണസദ്യയ്ക്ക് നേതൃത്വം കൊടുത്ത, ടോമി വലിച്ചിറ, ബിജു വെള്ളാപ്പള്ളിക്കുഴിയിൽ, ജാക്സൺ കുടിലിൽ, ശാന്തമ്മപുല്ലഴിയിൽ, ദീപക് മുണ്ടുപാലത്തിങ്കൽ എന്നിവരെ അനുമോദിക്കുന്നു. കലാപരിപാടികള്ക്ക് നേതൃത്വം നൽകിയ വെങ്ങാലിൽ പൗർണമി, സാന്ദ്ര, ലിൻഡ ജാക്സൺ, സിനി മണപ്പാട്ടു, ജെയിംസ് ജോയ്, എന്നിവരെയും, MC യായി ഷൈൻ ചെയ്ത ഫിയോന പാച്ചിക്കര, തോമസ് വെള്ളാപ്പള്ളി എന്നിവരെയും, അലങ്കാരങ്ങൾ ചെയ്തു മോടിപിടിപ്പിക്കുവാൻ സഹായിച്ച സാബു ചെമ്മലകുഴി,…
പ്രോസ്പർ ഓണാഘോഷം സെപ്റ്റംബർ 3 ന്
പ്രോസ്പർ /ടെക്‌സാസ് : മലയാളികൾ വീണ്ടും ഒരു ഓണത്തെ വരവേൽക്കുകയാണ് അത്തം പത്തു പൊന്നോണം. പ്രവാസ ജീവിതത്തിന് നിർബന്ധിതരായ മലയാളികൾക്ക് അത്തത്തിനു മുൻപേ ഓണം തുടങ്ങും പിന്നെ ഒന്ന് രണ്ട് മാസം ഓണാഘോഷം തന്നെയാണ്. പ്രവർത്തി ദിവസങ്ങൾ ഒഴികെ വെള്ളി, ശനി, ഞായർ ദിവസങ്ങൾ വിവിധ സംഘടനകൾ കൂട്ടായ്മകൾ, സ്നേഹിതർ കുടുംബക്കാർ, തുടങ്ങി നാലുപേർ കൂടുന്നവർ ഒക്കെ ഓണം ആഘോഷിക്കാറുണ്ട്. എല്ലാം ഓണാഘോഷങ്ങളും അതിന്റെ തനിമയോടെ കൊണ്ടാടാൻ എല്ലാ പ്രവാസ സംഘടനകളും ശ്രമിക്കാറുണ്ട്. ആ തനിമ നിലനിർത്തിക്കൊണ്ട് തന്നെ വീണ്ടും ഒരു ഓണത്തെ വരവേൽക്കാൻ പ്രോസ്പർ മലയാളികൾ ഒരുങ്ങുന്നു. സെപ്റ്റംബർ 3 ഞായറാഴ്ച രാവിലെ 10.30ന് ആർട്ടിഷ്യ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ കൺവീനർ ലീനസ് വർഗീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു. തിരുവാതിര, ഹാസ്യ കലാപ്രകടനം, പൂക്കളം, കുട്ടികളുടെ പ്രത്യേക കലാപരിപാടികൾ,…
ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 28 തിങ്കള്‍)
ചിങ്ങം : പ്രിയപ്പെട്ടവരില്‍ നിന്നും സ്‌നേഹം ആവോളം ആസ്വദിക്കാന്‍ സാധിക്കും. കോപം നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദഹനവ്യവസ്ഥ തകരാറിലായതിനാൽ നിങ്ങൾക്ക് ശാരീരികമായി ബലഹീനത അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ദിവസത്തിന്‍റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി : നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. പണം ധാരാളമായി ചെലവാകാന്‍ സാധ്യതയുള്ളതിനാല്‍ പോക്കറ്റ് കാലിയാകാതെ ശ്രദ്ധിക്കണം. തെറ്റായ മാനസികാവസ്ഥ നിങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കിയേക്കാം. നിങ്ങളുടെ പ്രശസ്‌തി നഷ്‌ടപ്പെടുത്തരുത്. നിയുക്ത ചുമതല കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തും. തുലാം : പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടാന്‍ കഴിയുന്നത് സന്തോഷം പകരും. മാന്യതയും അന്തസും ഉയരും. വൈകുന്നേരത്തോടെ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത. അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ശ്രദ്ധിക്കണം. വൃശ്ചികം : രാവിലെ എല്ലാമേഖലകളിലും ബുദ്ധിമുട്ട് അനുഭവപ്പെടും, പ്രത്യേകിച്ചും പ്രൊഫഷണല്‍ രംഗത്ത്.…
ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി (വീഡിയോ)
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവിൽ സ്ഥിതി ചെയ്യുന്ന ശ്രീ ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ ഐഎസ്ആർഒ ചെയർമാൻ ഡോ. സോമനാഥ് ദർശനം നടത്തി. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം, പ്രത്യേകം ക്രമീകരിച്ച പൂജയിൽ സജീവമായി പങ്കെടുക്കാൻ അദ്ദേഹം രാവിലെ ഏകദേശം 10:30 ന് എത്തി. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ തുടക്കം മുതൽ, ഡോ. സോമനാഥ് ഈ സുപ്രധാന ചടങ്ങ് നടത്താൻ ഓരോ പൗർണ്ണമി ദിനവും സ്ഥിരമായി അടയാളപ്പെടുത്തിയിട്ടുണ്ട് എന്നതിനാൽ ഈ ആചരണത്തിന് പ്രാധാന്യമുണ്ട്. ഡോ. സോമനാഥ് കഴിഞ്ഞ ദിവസം രാത്രി 10:40 ന് തിരുവനന്തപുരത്ത് എത്തി. തലസ്ഥാന നഗരം അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിക്കുകയും, അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം വിപുലമായ സ്വീകരണം സംഘടിപ്പിക്കുകയും ചെയ്തു. പരമ്പരാഗത പൊന്നാടയോടൊപ്പം ഒരു മിനിയേച്ചർ റെപ്രെസന്റേഷൻ പ്രഗ്യാൻ റോവർ സമ്മാനിച്ചു. എൽ.പി.എസ്.സി ഡയറക്ടർ ഡോ.വി.നാരായണൻ, വി.എസ്.എസ്.ഇ ഡയറക്ടർ ഉണ്ണികൃഷ്ണൻ നായർ എന്നിവരുൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളും ചടങ്ങില്‍…
പശ്ചിമ ബംഗാളിൽ പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം; എട്ടു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്കേറ്റു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദത്തപുക്കൂർ പ്രദേശത്തുള്ള പടക്ക നിർമ്മാണശാലയിൽ ഞായറാഴ്ച (ഓഗസ്റ്റ് 27) പുലർച്ചെയുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ എട്ട് പേരെങ്കിലും കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്ത് അനധികൃത പടക്ക നിർമാണ യൂണിറ്റുകളുടെ പ്രശ്‌നം വീണ്ടും ഉയർത്തിക്കാട്ടുന്നതാണ് സംഭവം. ജനവാസ മേഖലയിലാണ് സ്‌ഫോടനമുണ്ടായതെന്നും സമീപത്തെ കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം അജ്ഞാതമായി തുടരുന്നുവെങ്കിലും അതിന്റെ തീവ്രത വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായി. സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ സ്ഥിതി ചെയ്യുന്ന സംഭവസ്ഥലത്തേക്ക് അധികൃതർ കുതിച്ചെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പോലീസ് അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു, രണ്ട് മരണങ്ങൾ കൂടി പ്രാദേശിക ആശുപത്രിയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്‌ഫോടനത്തിൽ…
ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഡൽഹി മെട്രോ സ്റ്റേഷനുകൾ വികൃതമാക്കി
ന്യൂഡൽഹി: സെപ്തംബർ 9 മുതൽ 10 വരെ ന്യൂഡൽഹിയിൽ ജി20 ഉച്ചകോടി നടക്കാനിരിക്കേ, അഞ്ച് ഡൽഹി മെട്രോ സ്‌റ്റേഷനുകളുടെ ചുവരുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത് സുരക്ഷയും ക്രമസമാധാനവും സംബന്ധിച്ച ആശങ്ക ഉയർത്തി. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ, ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങൾ, 14 അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവർക്കൊപ്പം 30-ലധികം രാഷ്ട്രത്തലവന്മാരാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്നത്. സ്ഥിതിഗതികളോട് പ്രതികരിച്ച്, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ, ഉയർന്നുവരുന്ന ക്രമസമാധാന പ്രശ്‌നം പരിഹരിക്കാൻ ഡൽഹി പോലീസുമായി സഹകരിക്കുമെന്ന് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് തെളിവുകൾ ശേഖരിക്കുന്നതിനും അപകീർത്തിപ്പെടുത്തലിന് ഉത്തരവാദികളായവരെ തിരിച്ചറിയുന്നതിനും അധികാരികൾ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹി മെട്രോ സ്റ്റേഷൻ ചുവരുകളിൽ കണ്ടെത്തിയ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രദർശിപ്പിക്കുന്ന റോ ഫൂട്ടേജ് “സിഖ് ഫോർ ജസ്റ്റിസ്” (എസ്എഫ്ജെ) ഗ്രൂപ്പ് പുറത്തുവിട്ടതായി റിപ്പോർട്ടുകൾ…